അച്ഛനെക്കുറിച്ച് പറഞ്ഞതിൻ്റെ മുഴുവൻ ഭാഗം❤️

  Рет қаралды 933,738

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

Пікірлер: 690
@mikhayelsuresh9308
@mikhayelsuresh9308 Жыл бұрын
ഇങ്ങനെയൊക്കെ കുട്ടികൾക്ക് ഒന്നു പറഞ്ഞുകൊടുക്കാൻ ആരാണുള്ളത് 🙏🏼🙏🏼സാറിന് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ
@rubydilip8801
@rubydilip8801 Жыл бұрын
നമ്മുടെ കുട്ടികൾ ക്കു ഇത് പോലുള്ള ക്ലാസ്സ്‌ കൊടുത്താൽ ഒരാളും വഴിതെറ്റി പോകില്ല 🙏🏻🙏🏻🙏🏻എല്ലാ സ്കൂളിലും വേണം ഇതുപോലുള്ള അധ്യാപകൻ 🙏🏻🙏🏻🙏🏻sir u are doing great job 🙏🏻
@hamsamuhammed235
@hamsamuhammed235 Жыл бұрын
കുട്ടികൾക്ക് വേണ്ടി ഇത്രയും നല്ല രീതിയിൽ അച്ഛനെപ്പറ്റി പറഞ്ഞുകൊടുത്ത സാറിന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു🌹❤️
@NRchandran-fo8nc
@NRchandran-fo8nc 8 ай бұрын
Hats off,May god bless you to take more classes with good health
@ushakumary6840
@ushakumary6840 8 ай бұрын
Thank you so much Sir.
@minuriya6335
@minuriya6335 Жыл бұрын
സത്യമാണ് സർ,, അച്ഛൻ വീട്ടിലേക്കു വരുമ്പോൾ തന്നെ ഒരു തണൽ, ഒരു കരുതൽ, സുരക്ഷിതത്വം.. ആണ് എപ്പോഴും... 💯💯💯
@shihababbas9923
@shihababbas9923 Жыл бұрын
💯
@jksongs3547
@jksongs3547 Жыл бұрын
💯
@sindusindu6250
@sindusindu6250 Жыл бұрын
സത്യം ചാച്ചനെ ഓർത്തപ്പോൾ ഞാൻ കരഞ്ഞു
@rejikumar1752
@rejikumar1752 Жыл бұрын
സത്യമാണ്
@haseenaazeez9496
@haseenaazeez9496 Жыл бұрын
Uppayum ummayum illatha,nammal😰😰🤲🤲
@sreekanth9408
@sreekanth9408 Жыл бұрын
അച്ഛനെക്കുറിച്ച് ആദ്യമായിട്ടാണ് ഒരു ക്ലാസ്സിൽ ഇങ്ങനെ പറയുന്നത് കേൾക്കുനത്👏🏻👏🏻👏🏻
@sreedevik2488
@sreedevik2488 Жыл бұрын
Sir എന്റെ അച്ഛൻ സ്കൂൾ. മാഷായിരുന്നു. ഒന്നും സമ്പാദിച്ചിട്ടില്ല. മറ്റുള്ളവർക്ക് നന്മ ചെയുന്ന എന്റെ അച്ഛന് ഞാൻ വിട്ടുപണിയെടുത്ത് അനിയന്റെ കല്യാണത്തിന് 80000 രൂപ കൊടുത്ത് സഹായിച്ചു. ഞാൻ ഇന്നും വീട്ടിൽ പോയിവരുമ്പോൾ എന്റെ അച്ഛന് ഉമ്മ കൊടുത്ത്, കെട്ടിപ്പിച്ചു ഒന്ന് കരയും. എന്റെ അച്ഛൻ എന്റെ താടിയിൽ കൈകൊണ്ട് തലോടും. Sir ഞാൻ HSS ഹിന്ദി. UP ഹിന്ദി exam എഴുതുന്നുണ്ട്. അച്ഛന്റെ ആഗ്രഹം ഞാൻ ടീച്ചർ അവനാണ്. Sir അച്ഛനാണ് എന്റെ ഗുരു. ആ പാദങ്ങളിൽ ഇന്നും ഞാൻ നമസ്കരിക്കാറുണ്ട് 🙏
@Abhishadguru
@Abhishadguru Жыл бұрын
So touching ❤️
@minimolprasad4096
@minimolprasad4096 Жыл бұрын
God bless u.. ❤️
@mohammedmushthafa395
@mohammedmushthafa395 Жыл бұрын
🥰
@remaprem2178
@remaprem2178 Жыл бұрын
കണ്ണു നിറഞ്ഞു എത്രയും പെട്ടെന്ന് Tr ആകാനായി പ്രാർത്ഥിക്കുന്നു
@sreedevik2488
@sreedevik2488 Жыл бұрын
@@remaprem2178 thank dear.
@manojpulikkaparambil4367
@manojpulikkaparambil4367 Жыл бұрын
ഈ കാലഘട്ടത്തിൽ മക്കൾക്ക് ഇത്തരം കാര്യങ്ങൾ പറഞ്ഞ് കൊടുക്കാൻ ആരും ഇല്ല. അഭിഷാദ് മാഷിന്റെ വാക്കുകൾ ഓരോ കുട്ടികൾക്കും അച്ഛനെയും അമ്മയെയും കുടുംബത്തെയും പരിഗണിക്കാനും സ്നേഹിക്കാനും ഉള്ള ഊർജ്ജം നൽകുന്നതാണ്. നന്ദി. മനോജ് വള്ളിവട്ടം.
@saleemsana6244
@saleemsana6244 Жыл бұрын
Correct 👍🙏🏻🙏🏻Sir nte Class Ella makkalkum Prachodanamavate ❤️❤️❤️
@sreelatha4475
@sreelatha4475 Жыл бұрын
അച്ഛൻ വീട്ടിലെ രാജാവ് തന്നെയാണ് sir 🥰🥰🥰❤️❤️❤️
@radhikaratheeshratheesh1695
@radhikaratheeshratheesh1695 Жыл бұрын
അച്ഛനെ ക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി❤
@muraleedharankm7701
@muraleedharankm7701 Жыл бұрын
അച്ഛന്റ പ്രാധാന്യം അറിയണമെങ്കിൽ അദ്ദേഹം മരിക്കണം. അതുവരെ ഭാര്യയിൽ നിന്നു പോലും അഗണനയാണ്.
@udayabanucp7833
@udayabanucp7833 6 ай бұрын
Yes 😢🙏🏻
@shahirkannur8854
@shahirkannur8854 6 ай бұрын
😢
@haneefakunnath9233
@haneefakunnath9233 Жыл бұрын
എനിക്ക് 50 വയസ്സുണ്ട് സർ താങ്കളുടെ വോയിസ് കേട്ട് ഞാനെന്റെ ഉപ്പാനെ ഓർത്ത് കരഞ്ഞു ഒരുപാട്. പത്തുമാസം മുമ്പാണ് എന്റെ ഉപ്പ വിടപറഞ്ഞത് അത് നഷ്ടപ്പെടുമ്പോൾ മാത്രമേ ആ സുരക്ഷിത ബോധം, ആ തണൽ, ഒരു വലിയ വട വൃക്ഷം നഷ്ടപ്പെട്ടതുപോലെ അനുഭവപ്പെടും ഇപ്പോഴും ആ നഷ്ടം മറക്കാൻ ആകുന്നില്ല.
@akshithanamika5147
@akshithanamika5147 Жыл бұрын
സാറിന്റെ ഓരോ വാക്കുകേട്ടപ്പോഴും ഞാൻ കരഞ്ഞു.എന്റെഅച്ഛന്റെ അടുത്തിരുന്നു സംസാരിക്കാൻ കൊതിയാകുന്നു. അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് എട്ടു മാസമായി.എന്റെ അച്ഛൻ ഒരു മത്സ്യത്തൊഴിലാളിയായിരുന്നു.ഞാൻകണ്ടിട്ടുണ്ട് മനസുകൊണ്ടും ശരീരംകൊണ്ടും ഉരുകുന്നത്. ജോലികഴിഞ്ഞുവരുമ്പോൾ കൈയൊക്കെ തടവികൊടുക്കും.ആ രൂപം ഓർക്കുമ്പോൾ, ആ കൈകളിൽ ഒന്നുകൂടി പിടിച്ചിരിക്കാൻ തോന്നും.
@URB_world
@URB_world Жыл бұрын
❤❤
@ashidakaashidaka6848
@ashidakaashidaka6848 Жыл бұрын
Enikum angane thanneya
@shareejaashik3909
@shareejaashik3909 Жыл бұрын
Sathyam aduthirunnu samsarikaan thonnunnu kazhiyilla ini orikalum
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 8 ай бұрын
😢
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 8 ай бұрын
❤😢
@genuinetrd7841
@genuinetrd7841 Жыл бұрын
അബി സാറിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത പുള്ളി പറയുന്ന കാര്യങ്ങൾ ഏതൊരാൾക്കും സിമ്പിൾ ആയി മനസ്സിലാകും എന്നതാണ്, നമ്മുടെ ജീവിതവുമായി വളരെ ബന്ധം ഉള്ള കാര്യങ്ങൾ ആണ് പുള്ളി പറയാറ് 👍👍👍
@HAPPY-th5dl
@HAPPY-th5dl Жыл бұрын
മിക്ക ആൺകുട്ടികൾക്കും അച്ഛനോട് ഓപ്പണായി സംസാരിക്കാൻ ഒരു മടിയുണ്ടാകും.. ഭയം കൊണ്ടാണോ നാണം കൊണ്ടാണോ ബഹുമാനം കൊണ്ടാണോ.. ഏതു വികാരമാണെന്നറിയില്ല.. But ഉള്ളിൽ സ്നേഹം ഉണ്ട് 😍
@fancylizard5079
@fancylizard5079 Жыл бұрын
Thante karyanghalkku achanodu samsarikkan abhimanam, eago atjmkoodeullilundayirikkam
@jithinjithin2062
@jithinjithin2062 Жыл бұрын
അതു എന്തുകൊണ്ടാണെന്ന് സ്ഫടികം കണ്ടാൽ മതി.. ആൺമക്കളോട് ഉള്ള പെരുമാറ്റം അല്ലല്ലോ പെണ്മക്കളോട്.. അതു മനഃശാസ്ത്രം ആണ്...
@seemaug7111
@seemaug7111 Жыл бұрын
ഈ തല മുറയിൽ അങ്ങിനെ ഒരു ഗ്യാപ് ഇല്ല. കൂടുതൽ സൗഹൃദം ആണ്.
@Prasanth4tech
@Prasanth4tech 8 ай бұрын
😊
@bennypayyapathickal9630
@bennypayyapathickal9630 11 ай бұрын
ഒരുപാട് അമ്മ പാഠങ്ങൾ നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ അച്ഛന്റെ മഹത്വങ്ങൾ വളരെ ഹൃദയസ്പർശിയായി പറഞ്ഞിരിക്കുന്നു ഇവിടെ. 👌👌👌
@shaijinarayanan2734
@shaijinarayanan2734 Жыл бұрын
ഞങ്ങളുടെ അച്ഛൻ ഞങ്ങളോടും തിരിച്ചും എല്ലാ സ്നേഹവും പ്രകടിപ്പിക്കും എല്ലാം തുറന്നു പറയും തമാശ പറയും.. കെട്ടിപ്പിടിക്കും ഉമ്മ വയ്ക്കും.. അച്ഛന്റെ മക്കളായ ഞങ്ങളും ഞങ്ങളുടെ മക്കളും ഒപ്പം അച്ഛന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടക്കും.. ഭസ്മത്തിന്റ മണമുള്ള അച്ഛന്റെ നെഞ്ചിൽ.... അച്ഛൻ ഞങ്ങളെ വിട്ടുപോയി 2 വർഷം... ഇപ്പോഴും ഇടയ്ക് എന്റെ 20 വയസുള്ള മോള് പോലും അച്ചാച്ചനെ കാണണം പറഞ്ഞു കരയുമെങ്കിൽ ആ അച്ഛൻ എത്ര നല്ല അച്ഛനായിരുന്നു എന്നോർത്ത് നോക്കു 😭😭😭😭
@mohamedshihas5883
@mohamedshihas5883 Жыл бұрын
😥😥😥🙏🙏🙏
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
Sathyam
@lathasasi2519
@lathasasi2519 Жыл бұрын
Aganea kittanum punyam vennam
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 Жыл бұрын
😢😢😢
@rahmannaduvilothi9560
@rahmannaduvilothi9560 9 ай бұрын
🙏🏻🙏🏻🌹
@santhoshjacob2213
@santhoshjacob2213 8 ай бұрын
അച്ഛന്റെ സങ്കടങ്ങൾ വ്യക്തമായി പറഞ്ഞു. തന്റെ മക്കൾ ഇതൊന്നും കണ്ടിരുന്നെങ്കിൽഎന്ന് ആഗ്രഹിക്കുന്ന പല അച്ചന്മാരും ഉണ്ട്
@rohitmenon9063
@rohitmenon9063 Жыл бұрын
എന്നും ഇവിടെ വന്ന് പൊട്ടിച്ചിരിക്കുന്ന എൻ്റെ കണ്ണുകൾ ഇന്ന് നിറഞ്ഞു
@Abdu3307
@Abdu3307 6 ай бұрын
ചെറിയ കുട്ടികളാണെങ്കിൽ പിതാവ് മരിച്ചാലും, മാതാവ് മരിച്ചാലും കഷ്ടപ്പാട് തന്നെയായിരിക്കും. മാതാവ് മരിച്ചാൽ വലിയ സ്നേഹക്കുറവ് അനുഭവപ്പെടും എങ്കിൽ പിതാവ് മരിച്ചാൽ മിക്കവാറും കുട്ടികൾ ആരുടെയൊക്കെയോ അടിമയായ അവസ്ഥയായിരിക്കും. വളർന്നു വരുമ്പോൾ മിക്കവാറും സ്വാഭാവ ദൂഷ്യം കൂടുതൽ ഉണ്ടാകും. എല്ലാവരും അങ്ങിനെയാണ് എന്നല്ല.
@SumaP-Nabha
@SumaP-Nabha 5 ай бұрын
True 😢
@divinity7851
@divinity7851 2 ай бұрын
Parent നഷ്ടപ്പെട്ടാൽ സ്വഭാവദൂഷ്യം വരുമെന്ന അലികിത നിയമം പലരെയും vazitettikkunnu.. Plz സ്റ്റോപ്പ്‌ that generalisation... Its a human psychology 😢
@JohnsonJoseph-wd8kr
@JohnsonJoseph-wd8kr 6 ай бұрын
🙏 സാറിന്റെ ക്ലാസുകൾ കേട്ട് ഒരുപാട് ചിരിക്കാറുള്ള ഞാൻ ഇന്ന് അച്ഛനെ ഓർത്ത് തേങ്ങി. പുതിയ തലമുറയ്ക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കുവാൻ സാറിന് മനസ്സുണ്ടല്ലോ. അഭിനന്ദനങ്ങൾ👍
@prajina4375
@prajina4375 Жыл бұрын
എനിക്കൊരു കുട്ടിയുണ്ടാകുന്നതുവരെ എന്റെ അച്ഛന്റെ നേരെ നോക്കാൻ പോലും എനിക്ക് പേടിയായിരുന്നു.. കാരണം അപ്പോഴാണ് അദ്ദേഹം തമാശ പറയുന്നതും ചിരിക്കുന്നതുമൊക്കെ ഞാൻ കാണുന്നത്..!! അദ്ദേഹം നമ്മളെ ഒമനിക്കുകയോ തമാശ പറയുകയോ ചെയ്തിട്ടില്ല.. പക്ഷെ ഒന്നിനു വേണ്ടിയും നമ്മൾക്കു കണ്ണ് നനയേണ്ടി വന്നിട്ടില്ല... 🙏🏻 അസുഖം വരുമ്പോഴാണ് അദ്ദേഹത്തിന്റെ സ്നേഹം അടുത്തറിയാൻ കഴിയാറ്.. ഉറങ്ങാതെ അടുത്തിരിക്കും.. അടിച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഉറങ്ങിക്കഴിഞ്ഞാൽ എടുത്തോണ്ട് നടക്കുമെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.. 🥺 ജീവിതത്തിന്റെ ഓരോ വളർച്ചയുടെ ഘട്ടത്തിലും.. അച്ഛനെന്ന ഒരാളുടെ ശക്തിയും അദൃശ്യമായ സ്നേഹത്തിന്റെ സംരക്ഷണവും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്.. എന്റെ അച്ഛനെക്കാൾ വലുതായി എനിക്കിന്നും ആരുമില്ല.. എല്ലാരും അതിനു താഴെയാ എനിക്ക്.. സാറ് പറഞ്ഞ പോലെ എന്റെ കുടുംബത്തിലെ രാജാവ്.. 🙏🏻അദ്ദേഹമാണ് എന്റെ ദൈവവും എന്റെ ഹീറോയും... 🙏🏻😊
@safwansafwan447
@safwansafwan447 Жыл бұрын
❤❤❤❤❤
@rahufmilocco2133
@rahufmilocco2133 Жыл бұрын
@feminahusain8287
@feminahusain8287 Жыл бұрын
❤❤❤❤❤
@saleenanoushad4335
@saleenanoushad4335 Жыл бұрын
Correct points
@DreamTravell786
@DreamTravell786 Жыл бұрын
ഇതൊക്കെ അനുഭവിക്കാൻ എന്റെ ബാപ്പ ഇന്ന് കൂടെ ഇല്ല 🥲🥲🥲 കുറച്ചു നല്ല ഓർമ്മകൾ മാത്രം.... മക്കൾക്കു വേണ്ടി പ്രവാസം ചെയ്തു അവസാനം നാഥന്റെ വിളിക്കുത്തരം നൽകി പോയി 🤲
@afsathm551
@afsathm551 Жыл бұрын
🤲🤲
@feminahusain8287
@feminahusain8287 Жыл бұрын
കാരുണ്യവാനായ തമ്പുരാൻ ആഖിറം വെളിച്ചമാകട്ട. ആമീൻ
@fousiarasheed367
@fousiarasheed367 Жыл бұрын
Enikum ente vappayee nashtapettu
@sajeerabu965
@sajeerabu965 11 ай бұрын
Enikum ente uppayee nashtapettu
@DreamTravell786
@DreamTravell786 11 ай бұрын
@@sajeerabu965 🤲🤲🤲
@raaznm19
@raaznm19 Жыл бұрын
ചിരി എത്ര പെട്ടന്നാണ് നിങ്ങൾ വാക്കുകൾ കൊണ്ട് മായിച്ചു കളഞ്ഞത്....😢
@achumansu5077
@achumansu5077 Жыл бұрын
സത്യം... ഞാൻ ചിന്തിക്കുന്ന കാര്യം തന്നെയാണ് sir പറഞ്ഞത്.... ഉപ്പ അറിയാതെ ഉപ്പാന്റെ ജോലി സ്ഥലത്ത് ഒന്ന് പോയ്‌ നോക്കിയാൽ കരഞ്ഞുപോവും മക്കളായ ഞമ്മൾ... 🥺കാരണം അത്രക്കും നമുക്ക് വേണ്ടി ഉരുകുന്ന മനുഷ്യനാണ് ഉപ്പ... മക്കളായ നമ്മളെ സന്ദോഷിപിക്കുന്നതിനും തണലാവുന്നതിനും ഇടയിൽ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാൻ പോലും മറന്നുപോയ മനുഷ്യൻ... 💯🥺no wrds
@ShiluRish
@ShiluRish Жыл бұрын
എന്റെ അച്ഛൻ handicaped കൂടിയാണ് ത്രീ വീൽ സൈക്കിളിൽ ലോട്ടറി വിറ്റ് 28years ത്രീ വീൽ സൈക്കിളിൽ 13കിലോമീറ്റർ ഡെയിലി sunday only ലീവ് ഞാൻ എന്റെ അച്ഛനെ ലീവ് എടുത്ത് കണ്ടിട്ടില്ല ആർഭാടം കണ്ടിട്ടില്ല ഏറ്റവും നല്ല അച്ഛനും അമ്മയ്ക്ക് ഏറ്റവും നല്ല ഭർത്താവും ആയിരുന്നു അച്ഛൻ കാലിനു തളർച്ച ഉണ്ടെങ്കിലും പ്രാർത്ഥന കൊണ്ടും പോസിറ്റീവ് attitude കൊണ്ടും എന്തിനെയും നേരിടുന്ന മനുഷ്യൻ 3വർഷം മുൻപ് അച്ഛന് മൂക്കിൽ നിന്ന് blood വന്നു shirt ഫുൾ ചോരയിൽ കുളിച് വരുവ 3വീൽ സൈക്കിൾ ഓടിച്ചു അന്ന് ഞാൻ കണ്ട ആ കാഴ്ച.. 😔😔😭😭അച്ഛന് ലിവർ damage അങ്ങനെ admit ആയി കോമ സ്റ്റേജ്, and മെന്റലി disorder ഇല്ല എന്ന് തന്നെ 😔😭ഞാൻ മാത്രം ഹോസ്പിറ്റലിൽ.. അമ്മയെ വരാൻ സമ്മതിച്ചില്ല very സെൻസിറ്റീവ് നമ്മൾ 2പെൺകുട്ടികൾ അനുജത്തി കല്യാണം കഴിഞ്ഞു husbund veetil.. അങ്ങനെ ഞാൻ ഡെയിലി അച്ഛനെ നോക്കി 1മാസം admit but ഡെയിലി അച്ഛൻ എന്റെ കുഞ്ഞുനാൽ മുതൽ സ്ലോഗങ്ങൾ ചൊല്ലും എനിക്ക് baihart ആയിരുന്നു but അച്ഛൻ കോമ സ്റ്റേജിലും ഞാൻ പോസിറ്റീവ് ഓട് കൂടി അച്ഛനെ ശുശ്രുഷിച്ചു എല്ലാം.. With ഈ ശ്ലോഗം ചൊല്ലിക്കൊടുകും ഞാൻ കരഞ്ഞില്ല എന്റെ അച്ഛന് മാറും കെട്ടോ എന്നൊക്കെ ഫ്രാങ്ക് ആയിട്ട് പറയും ശ്ലോകം ചൊല്ലുമോൾ he is responding.. ഒരു ഓണത്തിന് admit ആയ അച്ഛന് new dres ഒകെ ഇട്ടു ഫ്രഷ് ആക്കി shav ചെയ്തു ഞാൻ പറഞ്ഞു സുന്ദരനായി കെട്ടോ എല്ല വിശേഷ ദിവസം ചെയ്യണേ അല്ലെ പിന്നെ എന്താ ഇന്ന് വെണ്ടണ്ട near temple പോയി but my father is recovering 😊alright ഞാൻ പറയുന്നു അച്ഛനെ അമ്മയെ ഒക്കെ care ചെയ്യാൻ പറ്റുന്നത് നമ്മുടെ കടമ കർമം responsibility ബാധ്യത ഇതൊന്നുമല്ല അത് ഭാഗ്യം ആയി കാണുന്നു ഇപ്പോൾ my father is ഉഷാർ ശശിയേട്ടൻ 😃😃എന്നും ഭഗവാൻ ആരോഗ്യത്തോടെ iruthate my god father my goodfather 🥰😘അവർ നമ്മളെ കഷ്ടപ്പെട്ട് നോക്കിയ പണി ഇല്ല അവരെ നോക്കാൻ എന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നം ഉള്ളു 😘🥰my love mom and dad
@mohamedshihas5883
@mohamedshihas5883 Жыл бұрын
👍👍👍👍🥰🥰🥰
@sheejaps3782
@sheejaps3782 Жыл бұрын
❤ 👌 🙌 "by heart" aanu 😊
@kadeejanoor4939
@kadeejanoor4939 6 ай бұрын
തങ്ക മകൾ ❤
@mariyakuttym5812
@mariyakuttym5812 4 ай бұрын
100% 👌
@mariyakuttym5812
@mariyakuttym5812 4 ай бұрын
good Message
@salmaan-950
@salmaan-950 11 ай бұрын
ഉമ്മയെക്കാൾ ഇഷ്ടമാണ് ഒരുപാട് ദിവസം 12 മണിക്ക് ഉരുക്കുന്നത് കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ടമുണ്ടായിട്ടും ജീവിച്ചിരിക്കുമ്പോൾ ഉള്ളിലുള്ള സ്നേഹം അത്രയും കാണിക്കാൻ സാധിച്ചില്ല. 8 തനിച്ചായി ആം വയസിൽ തുടങ്ങിയ ഓട്ടം 45 ആം വയസിൽ കഴിഞ്ഞ മാസം പണിയെടുക്കുന്നതിനിടെ ഉയരത്തിൽ നിന്നു വീണ് 30 നാൾ തളർന്നു കിടന്നു. വീണ 4 ആം ദിവസം എന്നെ കണ്ടു നീ ചിരിച്ചു ഒരു ഭാഗത്ത് ചിരിയും മറുഭാഗത്ത് കണ്ണുന്നിരും 30 ദിവസം നിന്നെ കുട്ടിയെ പോലെ നോക്കാൻ എനിക്ക് സാധിച്ചു. കഴിഞ്ഞ ഞായർ 12 45 ന് നീ എന്നെ വിട്ടു പിരിഞ്ഞു നീ ചെയ്തത് ഒന്നും ഞാൻ മറക്കല്ല ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഒരു 16 കാരന്റെ കുറിപ്പ് love you
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
അച്ഛനും അമ്മയ്ക്കും വേണ്ടി മാത്രം പ്രവാസം സ്വീകരിച്ച ആളാണ് ഞാൻ ഇത് കേൾക്കുമ്പോ ഞാൻ എത്ര മാത്രം എന്റെ അച്ഛനേം അമ്മേം സ്നേഹിക്കുന്നു എന്ന് മനസിലാകുന്നു അവരുടെ ഏതാഗ്രഹവും സാധിച്ചു കൊടുക്കാൻ ഞാൻ ഇപ്പോൾ പ്രാപ്തൻ ആണ് അത് സാധിച്ചു കൊടുക്കുകയും ചെയ്യും ജീവനുള്ള നാൾ വരെ..
@jery3110
@jery3110 Жыл бұрын
ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ് കെട്ട് ഹൃദയം വിങ്ങുന്നത്...ഞാനും ഒരച്ചനാണ്...പക്ഷെ എന്റെ അച്ചനോട് ഞാൻ എത്ര മാത്രം സംസാരിച്ചിരുന്നോ എന്നു ഓർക്കുമ്പോൾ ഒരു ഗദ്ഗദം
@akv-qu1gl
@akv-qu1gl Жыл бұрын
❤❤❤❤
@abdulbasheer716
@abdulbasheer716 9 ай бұрын
Jerry എനിക്ക് പറയാൻ വന്നത് താങ്കേൾ പറഞ്ഞു
@kadeejanoor4939
@kadeejanoor4939 6 ай бұрын
നമ്മളെല്ലാം കട്ടി പുറൻതോടുള്ള ആമകളെപ്പോലെ ഹൃദയം കട്ടി കൂടിയവരാണ്...😢
@devussvlogs5576
@devussvlogs5576 Жыл бұрын
എന്നും അമ്മെയ്ക്കൾ ഒരുപടി മുമ്പിൽ അച്ഛനെ കാണുന്നവരും ഉണ്ട് sir... എന്റെ മോൾ അങ്ങനെയാണ്... ഞാൻ അങ്ങനെയാണ് മോളെ പഠിപ്പിച്ചിട്ടുള്ളത്. ഞാൻ അതിൽ അഭിമാനിക്കുന്നു. ഞാൻ അച്ഛനില്ലാതെ വളർന്നതാണ്.. 🙏🏻🙏🏻🙏🏻
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
ഒരു 18 കഴിയുമ്പോഴും ഇതേ അഭിപ്രായം പറയണം Kട്ടോ 😢
@devussvlogs5576
@devussvlogs5576 Жыл бұрын
@@m.s.nizarkhankhan1121 തീർച്ചയായും 🙏🏻
@hibaashrik4691
@hibaashrik4691 Жыл бұрын
എനിക്ക് എന്റെ ഉമ്മയേക്കാൾ 100 ഇരട്ടി സ്നേഹം എന്റെ ഉപ്പാനോട് ആണ്. അത് ഉമ്മാനോട് സ്നേഹം ഇല്ലാഞ്ഞിട്ട് അല്ല. ഉപ്പയാണ് എന്റെ ജീവൻ. പൊതുവെ പെൺകുട്ടികൾക്ക് ഉപ്പാരോടവും കൂടുതൽ സ്നേഹം
@m.s.nizarkhankhan1121
@m.s.nizarkhankhan1121 Жыл бұрын
@@devussvlogs5576 😘😘😘
@hibaashrik4691
@hibaashrik4691 Жыл бұрын
@@m.s.nizarkhankhan1121 എനിക്ക് 33 ആയി dear😁
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
അച്ഛൻ,അമ്മ അനുഗ്രഹീതനായ നാഥൻ നമുക്ക് നൽകിയ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വിളക്കാണവർവാക്കിലും, നോക്കിലും, സ്പർശനത്തിലും അവർ കഴിഞ്ഞേ ഉള്ളൂ മറ്റാരും,, അണയാതെ സൂക്ഷിക്കാൻ നമുക്ക് എപ്പോഴും സാധിക്കട്ടെ....... Aaaameen 😔
@rashidnvperambraeast4753
@rashidnvperambraeast4753 Жыл бұрын
ആമീൻ
@school271
@school271 Жыл бұрын
😢😢😢😢😢😢
@manojraman2841
@manojraman2841 Жыл бұрын
എന്റെ അച്ഛനോടും അമ്മയോടും ഞാൻ വഴക്കു കൂടാറുണ്ടായിരുന്നു. പിണക്കങ്ങൾ ഇണക്കങ്ങളാക്കാൻ അധിക സമയം വേണ്ടി രുന്നില്ല. ഞാൻ എന്റെ മാതാപിതാക്കളോടു ഞാൻ അവരുടെ മരണം വരെ സംസാരിച്ചിരുന്നത് മൂന്നുവയസ്സുകാരന്റെ മനസ്സുമായിട്ടാണ് , ഞാൻ നന്നായി ചൈൽഡിഷ് ലാംഗ്വേജിലാണ് അച്ഛനോടും അമ്മയോടും സംസാരിച്ചിരുന്നത്. കാരണം ഞാൻ ഇത്രയും വളർന്നു വലുതായെങ്കിലും അവരുടെ മുൻപിൽ ഞാൻ കുട്ടിയായിരുന്നു. എനിക്ക് ലേശം ലൂസ് ഉണ്ടോയെന്നു പോലും അവർ സംശയിച്ചിരിക്കാം. മാതാപിതാക്കൾ കടന്നുപോയി .... ഒപ്പം ആ ചൈൽഡീഷ് ലാംഗ്വേജും .....ജീവിതത്തിൽ തിരിച്ചുവരണേയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാലഘട്ടം അത് സ്വന്തം മാതാപിതാക്കളോടെ ത്തുള്ളതാണ്. അതിനപ്പുറം ഒരു സ്വർഗ്ഗമില്ല.
@sreedevik2488
@sreedevik2488 Жыл бұрын
അബിക്ക എന്നെങ്കിലും എനിക്ക് ജോലി കിട്ടിയാൽ ഞാൻ അഭിക്കെയേ കാണാൻ ഗുരുവായൂർ ക്ക് വരും. തീർച്ച. എന്നെ കളിയാക്കുന്നവരുടെ അടുത്ത് എനിക്ക് അതി ശക്തമായി പ്രതികരിക്കാൻ ഈ motivation class ഇപ്പോൾ പ്രയോജനകരമാണ്. അന്ന്‌ എനിക്ക് abikkane കാണാൻ പെർമിഷൻ തരണം. 🙏
@manojlal2739
@manojlal2739 5 ай бұрын
Excellent speech.👍👏 Words from the heart.❤ ഇത്തരം class കൾ എല്ലാ school കളിലും college കളിലും നടത്തേണ്ടത് വളരെ ആവശ്യമാണ്. നമ്മുടെ കുട്ടികളെ വഴി തെറ്റാതെ കൊണ്ടുപോകാൻ ഇത്തരം speech കൾക്കു കഴിയും.
@sweetmemories2575
@sweetmemories2575 Жыл бұрын
എന്റെ പേര് ഷെജീർ എനിക്ക് സാറിനെ വളരെ ഇഷ്ടമാണ്. ഞാൻ സൗദിയിലാണ് ജോലി ചെയ്യുന്നത്. ഒരു കമ്പനിയുടെ സെയിൽസ്മാനേജരാണ്. ഉപ്പയോടും ഉമ്മയോടും സംസാരിക്കാനും അവരെ ചേർത്ത് പിടിക്കാനും ഞാൻ സമയം കണ്ടെത്താറുണ്ട്.. ഞാൻ മനസിലാക്കുന്നു മാതാപിതാക്കളുടെ സമ്പാദ്യമാണ് മക്കൾ..
@thoyyibkt1261
@thoyyibkt1261 Жыл бұрын
എൻ്റെ ഉപ്പ ഉരുകുന്നത് ഞാൻ കണ്ടത് എൻ്റെ വിവാഹത്തിനാണ്.അന്ന് ഉപ്പ ഉരുകി, വിവാഹം ശേഷം ഞാനുരുകി, പിന്നെ ഞങ്ങൾ രണ്ട് പേരും മത്സരിച്ച് ഉരുകാൻ തുടങ്ങി... ഇപ്പോൾ എൻ്റെ ഉപ്പക്ക് ഒരു തേപ്പ് കിട്ടിയ ഭാവമാണ്. കരയാന്നും വയ്യ ചിരിക്കാന്നും വയ്യ
@ramiamhad772
@ramiamhad772 7 ай бұрын
😂
@hibaashrik4691
@hibaashrik4691 Жыл бұрын
ജീവിതത്തിൽ ഞാൻ സ്നേഹിക്കുന്നത് എന്റെ ഉപ്പാനെയാണ്. എന്റെ മനസ്സിൽ ഉപ്പാക്ക് ശേഷമാണ് ഞാൻ എന്റെ ഉമ്മക്കും ഭർത്താവിനും മക്കൾക്കും സ്ഥാനം കൊടുത്തിട്ടുള്ളു. അത് മരണം വരെ അങ്ങനെ തന്നെ ആയിരിക്കും 🥰
@worldtab1030
@worldtab1030 5 ай бұрын
1. ഉമ്മ 2. ഉമ്മ 3. ഉമ്മ 4. ഉപ്പ പറഞ്ഞത് ഞാനല്ല. സ്വന്തം നാവുകൊണ്ട് ഒന്നും പറയാത്ത, പടച്ചവൻ വെളിപ്പെടുത്തി കൊടുക്കുന്നത് മാത്രം പറഞ്ഞ പ്രവാചകൻ മുഹമ്മദ് മുസ്തഫാ (സ.അ)
@kavithadenny5148
@kavithadenny5148 Жыл бұрын
സർ, അച്ഛൻ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് 12 വർഷം കഴിയുന്നു 🙏🏻🙏🏻അച്ഛന്റെ കരുത്താണ് ഞങ്ങളെ ഇപ്പോഴും നയിക്കുന്നത്.. ആ കരുത്താണ് ഞാൻ എന്റെ മകൾക്ക് പകർന്നു കൊടുക്കുന്നത് 😊വയസ്സായപ്പോഴും അച്ഛന്റെ മനോധൈര്യം.... തന്റേടം.... ഒന്നും സ്വന്തം ഭർത്താവിന് പോലും ഇല്ല.... ഈ ലോകത്തെ രാജാവ് അച്ഛൻ തന്നെ 🥰
@udaybhanu2158
@udaybhanu2158 8 ай бұрын
ഇതൊക്കെ ആണ് ജീവിത പാഠങ്ങൾ. പൊള്ളുന്ന പരമാ ർത്തങ്ങൾ Great words of wisdom Thanks, Sir❤️💜👌👍🙏
@subranm.v1299
@subranm.v1299 Жыл бұрын
ഇന്നത്തെ കാലത്ത് മക്കൾക്ക് ,വിലയില്ലാത്ത ഒരു ഉപകരണമാണ് അച്ഛൻ. സാറിന്റെ ക്ലാസ് വളരെ ഇഷ്ടമായി
@Bijumattappuramvideos
@Bijumattappuramvideos Жыл бұрын
അച്ഛൻ ന്റെ സേനഹം കിട്ടാതെ വളർന്ന ഒരാളാണ് ഞാൻ ഇത് കേൾക്കുമ്പോൾ എന്തോ ഒരു വിഷമം . ഇപ്പോൾ ഞാൻ രണ്ടു കുട്ടികളുടെ അച്ഛനാണ്. എനിക്ക് കിട്ടാതെ പോയത് അവർക്ക് ഞാൻ കൊടുക്കുന്നുണ്ട്. സാറിന്റെ വാക്കുകൾ നമ്മുടെ പുതിയ തലമുറക്ക് പ്രജോദനമാവട്ടേ അവർ സേന ച്ച് വളരട്ടെ നന്ദി
@rajanpambadi4562
@rajanpambadi4562 9 ай бұрын
ആരും ഇതുവരെ പറഞ്ഞു കേൾക്കാത്ത വിലപ്പെട്ട ഒരു ഉപദേശം....
@naushadmala1387
@naushadmala1387 Жыл бұрын
ഇപ്പോഴത്തെ മക്കൾക്ക്‌ കിട്ടാത്ത ഒരു ഉപദേശം ആണിത്. ഒരേ വീട്ടിൽ വളരുന്ന മക്കൾ അച്ഛനെയും അമ്മയെയും കണ്ടിട്ട് എത്ര കാലമായിട്ടുണ്ടാകും
@mujeebmullath1017
@mujeebmullath1017 2 ай бұрын
അഭിഷാദ് ബായ് നിങ്ങൾ ഒരു സംഭവം ആണ് കുറെ ചിരിപ്പിക്കുക്കും അത് പോലെ കുറെ ചിന്ദിപ്പിക്കും പിന്നെ ഇത് പ്രവാസി എന്നനിലക് കണ്ണ് കനങ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@ayshukuttivlog678
@ayshukuttivlog678 Жыл бұрын
സാർ എനിക്ക് തലോടാനുള്ള ഭാഗ്യം ദൈവം തന്നില്ല. എനിക്ക് രണ്ട് വയസുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ ഉപ്പാ മരിച്ചു. ഞാൻ ചെയ്ത ഭാഗ്യം ആണ് ഉപ്പയുടെ മകളായി ജനിച്ചു എന്നത് . സർ വലിയ ആരാധിക ആണ്. നേരിട്ട് സാർ ക്ലാസ്സ്‌ കേൾക്കണം എന്ന വലിയ ആഗ്രഹം ആണ് എന്നും മനസ്സിൽ
@888------
@888------ Жыл бұрын
ആൻ്റെ തല കണ്ട് ഉപ്പ മജ്ജത് ആയി പിണറായി കൈ കൊടുത്ത പോലെ ആയല്ലോ👳🤔🙆
@abdhulrahman5660
@abdhulrahman5660 Жыл бұрын
എന്റെ വാപ്പി ഞങ്ങളെ വിട്ട് പോയി 3 മത്തെ ആഴ്ച്ച മരിക്കുന്ന 3 ദിവസം മുമ്പു പോലും വീ ഡീയോ കോൾ ചൈത് കുഞ്ഞിന്റെ തമാശ കണ്ട് ചിരിക്കു ആയിരിന്നു ചിരിച്ചും തമാശ കാട്ടിയും അല്ലാതെ എന്റെ വാപ്പിച്ചിനെ ഞ്ഞാൻ കണ്ടിട്ടില്ല അള്ള എന്റെ വാപ്പി ക്ക് സ്വർഗം കൊടുക്കണെ😭🤲
@sulthanmuhammed9290
@sulthanmuhammed9290 7 ай бұрын
ആമീൻ
@naseeba.v.a1565
@naseeba.v.a1565 5 ай бұрын
Ameen
@mohammedsanifsanif5318
@mohammedsanifsanif5318 Жыл бұрын
Sir, നിങ്ങളുടെ വാക്കുകൾക്കു എന്തൊരു അർഥമാണ്,,,🤝
@ziyadabdulsalam9641
@ziyadabdulsalam9641 Жыл бұрын
എൻ്റെ വാപ്പ വടിമുറിയെ എന്നെ അടിച്ചില്ലായിരുന്നെങ്കിൽ ഞാൻ ചീത്തയാകുമായിരുന്നൂ. ഞാൻ ഭക്ഷണം കഴിച്ചില്ലങ്കിൽ ഉപ്പയും കഴിക്കാരിലായിരുന്നൂ, അല്ലാഹുവേ മാതാപിതാക്കളുടെ പൊരുത്തം നൽകണേ റബ്ബേ
@midhlajm.a2776
@midhlajm.a2776 Жыл бұрын
നമ്മൾ ഒരു അച്ഛൻ ആകുന്നത് വരെ നമുക്ക് അച്ഛനെ മനസ്സിലാവുകയില്ല.... ആര് എന്തൊക്കെ പറഞ്ഞ് തന്നാലും....
@vijithavijitha1860
@vijithavijitha1860 Жыл бұрын
എന്നും എന്റെ മക്കൾ അച്ഛൻ വരുമ്പോൾ ആവേശത്തോടെ പോയി കെട്ടിപ്പിടിക്കും മിടായി അങ്ങനെ ഉള്ള ഒരു സാധനവും കൊണ്ടുവരാറില്ല.. Veetu സാധനങ്ങൾ താങ്ങി പിടിച്ചൊരു വരവാണ് മക്കൾ 🥰😘😘
@abdulnasirtv
@abdulnasirtv Жыл бұрын
മിഠായി കൂടി വാങ്ങിക്കാൻ പറയണം. ഇല്ലേൽ മോശമാണ്.. എന്റെ കുട്ടിക്കാലത്തു എനിക്കാദ്യ മാ യി വില കൂടിയ ചോക്ലേറ്റ് ക ൾ തന്ന ഒരു യുവതി യെ ഞാനിന്നും ഓർക്കുന്നു. അവർ ഇന്നില്ല... അവരെക്കുറിച്ചോർക്കുമ്പോൾ എന്റെ കണ്ണ് നിറയും
@beenageorge9158
@beenageorge9158 Жыл бұрын
കണ്ട്ടിട് കണ്ണ് നിറഞ്ഞു പോയി സിർ. എൻ്റെ അച്ഛനെ ഓർത്തു പോയി.നല്ല ക്ലാസ്സ് ആണ്.മുന്പിലിരിക്കുന്ന്ന മക്കളുടെ മുഖം കണ്ടോ. അവർ ഇത്രയും നാൾ ചിന്തിക്കാത്ത ഒരു കാര്യം chinthicholum.
@saraswathisreekumar405
@saraswathisreekumar405 Жыл бұрын
എൻ്റെ വീട്ടിൽ അച്ഛനും മക്കളും നല്ല കൂട്ടുകാരാണ്. അവർ മൂന്നു പേരും കൂടി സിനിമ കാണുന്നു.കൃഷി ചെയ്യുന്നു വണ്ടി റിപ്പയർ ചെയ്യുന്നു. ബൈക്കിൽ ഒരു മാച്ച് യാത്ര പോകുന്നു. ആകപ്പാടെ അച്ഛനും മക്കളും ഹാപ്പി. അതുകൊണ്ട് ഞാനും ഹാപ്പി
@jinus7687
@jinus7687 Жыл бұрын
അച്ഛൻ ഏറ്റ വെയിലാണ്,ഞാൻ അനുഭവിക്കുന്ന തണൽ..!!
@Babu.955
@Babu.955 Жыл бұрын
Sir എന്ന് ഞാൻ വിളിക്കുന്നില്ല മോനേ. കാരണം എനിക്ക് 60 വയസ്സായി കൂടാതെ Heart patient, Asthma, Diabetic എന്നീ അസുഖങ്ങൾ എന്റെ ഏക മകനെ എന്റെ ഭാര്യ വഷളാക്കി ഇപ്പോൾ 27 വയസ്സ് ഒരു ജോലിക്കും പോകാതെ ഒന്നും അനുസരിക്കാതെ അഴിഞ്ഞാടി നടക്കുന്നു ഞാൻ എന്നെക്കൊണ്ട് കഴിയുന്ന പോലെ കൊണ്ടുവരുന്നതു കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു.
@mubashirc7853
@mubashirc7853 Жыл бұрын
എന്റെ ഹീറോ എന്റെ uppa ❤️😘
@saisangi111
@saisangi111 5 ай бұрын
സാർ.. ഞാൻ ഒരു റിട്ടയേർഡ് ഹൈ. ടീച്ചർ ആണ്. ഈയിടെയാണ് വീഡിയോസ് കണ്ടുതുടങ്ങിയത്. ഞങ്ങളുടെ സ്കൂളിൽ സാർ വന്നിരുന്നെങ്കിൽ എന്ന് തോന്നിപോയി. Achen എന്നും പ്രിയപ്പെട്ടതാണെങ്കിലും, എപ്പോഴും ചിന്തയ്ക്കാറു ണ്ടെങ്കിലും, ഈ വീഡിയോ എന്നെ വല്ലാതെ വേദനിപ്പിച്ചു. ചിന്തയ്പിച്ചു.. 8 മക്കളെ എങ്ങനെ വലിയവരാക്കി പാവം. പ്രണാമം അച്ഛാ 🙏🌹🙏
@bavavm7147
@bavavm7147 Жыл бұрын
എല്ലാ. മക്കളും. അറിയേണ്ട. അറിഞ്ഞിരിക്കേണ്ട. വിഷയമാണ്. Abi. Sir. അവതരിപ്പിച്ചത്. താങ്കളുടെ. മിക്ക. ക്ലാസ്സുകളും. ജ്ഞാൻ. കാണാറുണ്ട്. എന്നാൽ എന്താണോ. കുട്ടികൾ. കൂടുതൽ. മനസ്സിലാക്കേണ്ടത് അത്. അവർക്കു മനസ്സിലാക്കി കൊടുത്ത. താങ്കൾക്കു. നൂറു. നൂറു. ആയുസ്സ്. നേരുന്നു.... എന്ന് ഒരു........ അച്ഛൻ.
@jasminmusthafa608
@jasminmusthafa608 Жыл бұрын
ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരച്ചു പോയി. എന്റെ പിതാവിന്റെ സാമീപ്യം എനിക്ക് തന്ന മനോധൈര്യം വിവരണാതീതമാണ്. ജീവിതത്തിൽ വലിയ ആളാകാനൊന്നും പറ്റിയില്ലെങ്കിലും വ്യത്യസ്തമായ പ്രശ്നങ്ങളിൽ ആദ്യമുണ്ടാകുന്ന പതർച്ചക്ക് ശേഷം പൂർവാധികം കരുത്തോടെ തിരിച്ചു വരുന്നത് ആ തിരിച്ചറിവിൽനിന്നാണ്. I am the daughter of a great father💖💖
@jossimplebeautifulworld4524
@jossimplebeautifulworld4524 6 ай бұрын
എന്റെ അച്ഛൻ എല്ലാ ദിവസവും ഉരുകാറുണ്ടായിരുന്നു. മത്സ്യത്തൊഴിലാളി ആയിരുന്നു. വെയിലും മഴയും കൊടുങ്കാറ്റും ഉൾക്കടലിലെ തിരമാലയും എല്ലാം അനുഭവിച്ചു ഞങ്ങൾക്കുവേണ്ടി. എനിക്ക് ജോലി കിട്ടി ഒരു വർഷത്തിനുള്ളിൽ അച്ഛനോട് വള്ളം, വല എല്ലാം വിറ്റിട്ട് ഒന്നു റിലാക്സ് ചെയ്ത് ഞങ്ങളോടൊപ്പം സന്തോഷമായിട്ടിരിക്കാൻ പറഞ്ഞു. അച്ഛനും അത് കേട്ട് സന്തോഷമായി. പുള്ളി അതുപോലെ ചെയ്തു. പക്ഷേ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. ഒരു ഹാർട്ട് അറ്റാക്ക്. അച്ഛൻ പോയി 😢😢 ചേട്ടൻ പറഞ്ഞതു കേട്ടപ്പോ അച്ഛനെ ഓർത്തു, കണ്ണ് നിറഞ്ഞൊഴുകുന്നു.
@sudhis1987
@sudhis1987 Жыл бұрын
അച്ഛൻ 💕💕💕💕. ഓരോ നിമിഷവും ഓർക്കാറുണ്ട് അച്ഛനെ ഞാൻ. അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 9 വർഷം ആയി. 🙏🙏🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഇതു പോലെ.. 💓💓നല്ല കാര്യങ്ങൾ പറയുമ്പോൾ അത് സുവിശേഷം ആകുമ്പോൾ സ്വർഗം സന്തോഷിക്കും.. 🙏🏼🙏🏼
@youme9553
@youme9553 Жыл бұрын
Ente hus മോനോട് പലപ്പോഴും ദേഷ്യപ്പെടും. ഞാൻ പറഞ്ഞാലും കേൾക്കില്ല, but ente മോനു ഇക്കയെ ആണ് ഇഷ്ടം. അവൻ ഒബ്സെർവർ ആണ്. അവനറിയാം ikka കഷ്ടപ്പെടുന്നുണ്ടെന്നു 😍😍
@lazilakunjuraman7485
@lazilakunjuraman7485 8 ай бұрын
എനിക്ക് ഇപ്പോൾ അച്ഛനില്ല. ഈ വീഡിയോ കണ്ടപ്പോൾ ആണ് ഭഗവാൻറെ അടുത്ത് പോയി നിൽക്കുന്ന കാര്യം ഓർത്തത്. ഒരു ആഗ്രഹങ്ങളും ചോദിക്കാതെ, സുഖമല്ലേ ഭഗവാനേ എന്ന് പറഞ്ഞു കൈകൂപ്പി വണങ്ങി നിൽക്കുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു...🙏🙏🙏
@thomasmathew1212
@thomasmathew1212 Жыл бұрын
ചെയ്യുന്ന പണിക്കൊന്നും അംഗീകരം കിട്ടാത്ത ആളാണ് അച്ചൻ
@padmajap1095
@padmajap1095 Жыл бұрын
Correct
@RajendrenN-c6w
@RajendrenN-c6w 9 ай бұрын
True
@manjushamani5802
@manjushamani5802 Жыл бұрын
എന്നും എന്റെ വീട്ടിൽ ഇങ്ങനെ ആണ് അച്ഛൻ വരുമ്പോൾ ❤❤🥰
@vaidyan4563
@vaidyan4563 Жыл бұрын
😢❤ പിരിഞ്ഞ് പോയിട്ട് 24 വർഷം ഇന്നും വർഷത്തിൽ പല തവണ ബലി ഇടുന്നു. ഇന്നും പലവട്ടം സ്വപ്നം കണ്ട് കരയുന്നു. പാതിരാത്രിയിൽ ഞെട്ടി ഉന്നർന്ന എന്റെ കരച്ചിൽ കണ്ട് ഭാര്യ പോലും കൂടെ കരഞ്ഞിട്ടുണ്ട്.
@niyasthazhekode9896
@niyasthazhekode9896 Жыл бұрын
വിഷമിക്കല്ലേ ❤️
@muraleedharankm7701
@muraleedharankm7701 Жыл бұрын
ജീവിച്ചിരിക്കു മ്പോൾ കൊടുക്കാത്ത ബഹുമാനവും മരിച്ച ശേഷം കൊടുത്തിട്ടെന്തു കാര്യം - പണത്തിനാവശ്യം വരുമ്പോൾ ചോദിക്കാനൊരാള് , പ്രശ്നങ്ങൾ വരുമ്പോൾ തീർക്കാനൊരാള് ആ വശ്യം കഴിഞ്ഞാൽ വേണ്ട
@kadeejanoor4939
@kadeejanoor4939 6 ай бұрын
നിങ്ങൾക്കറിയോ അയാൾ അച്ഛനെ നോക്കിയാരുന്നൊന്ന്...😮
@tradeiinstock
@tradeiinstock 6 ай бұрын
താങ്കൾ എത്ര നല്ല അറിവുള്ള ആളാണ് 🙏🙏
@ZiyadZiyad-fm6pd
@ZiyadZiyad-fm6pd 6 ай бұрын
Satyam
@rajeshkuttan4725
@rajeshkuttan4725 Жыл бұрын
എന്തുവാ ഇത്?? ഒരു മര്യാദ വേണ്ടേ.... കരയിപ്പിക്കരുതെ 🙏🙏🙏😢😢😢❤❤❤
@krdevagi3139
@krdevagi3139 8 ай бұрын
Enda Kannu neranju Poi Sir 😢 Achan Illya Marichu Paksha Achan Ullappol njan nallonam nokki ah Satisfaction enikku undae Sir 🙏🙏
@Saazk
@Saazk Жыл бұрын
ആരും കാണാതെ അറിയാതെ വേദന അനുഭവിക്കുന്ന അച്ഛൻ. ഭാര്യക്കോ മക്കൾക്കോ തിരിച്ചറിയുന്നില്ല. എന്നിട്ടും. അച്ഛൻ.
@AbooSiddi-mn7sg
@AbooSiddi-mn7sg Жыл бұрын
ഈ കാലഘട്ടത്തിൽ പുതിയ തലമുറക്ക് പറ്റിയ ക്ലാസ്സ്‌. സോഷ്യൽ മീഡിയ. ഇത്തരം നല്ല ക്ലാസുകൾക്ക് വേണ്ടി. പ്രയോജനപ്പെടുത്തുക
@Mrsjoisyj
@Mrsjoisyj Жыл бұрын
എന്റെ അച്ഛൻ സുഖിയ്ക്കലായിരുന്നു. അമ്മയാണ് ഉരുകിയിരുന്നത്. പുറത്തെ ജോലിയും വീട്ടു ഭാരവും .അങ്ങനെയുള്ള അമ്മമ്മാർ ഉരുകുന്നത് ഇരട്ടിയായിട്ടാണ്.
@myblooms8101
@myblooms8101 9 ай бұрын
Same for me
@maimoona4226
@maimoona4226 Жыл бұрын
😥😥 എനിക്കും അച്ഛനുണ്ടായിരുന്നെങ്കിലെന്ന് എന്റെ മനസ്സ് ഉരുകാറുണ്ട്.😥😥 വിധി എന്നോടെന്തിനീ ക്രൂരത കാട്ടിയെന്ന് ഞാൻ ചിന്തിക്കാറുണ്ട്.🤔🤔 സാറിന്റെ ക്ലാസ് കേൾക്കുമ്പോൾ എന്റെ പിതാവിന്റെ മുഖമൊന്നു കാണാൻ കഴിയാത്ത ദുഃഖമേ എന്റെ മനസിലുള്ളു. 😔😔😢😢
@888------
@888------ Жыл бұрын
My moone 🤭🤣 ഉപ്പ അല്ലേ അച്ചൻ ഉണ്ടാവില്ല ഞമ്മളെ ആൾക്കുവർക്ക്
@maimoona4226
@maimoona4226 Жыл бұрын
@@888------ അച്ഛൻ എന്ന വാക്കിന്റെ അർത്ഥം - പിതാവ് എന്നാണ്. നാം ഒരു അപേക്ഷ പൂരിപ്പിക്കുമ്പോൾ അതിൽ അച്ഛന്റെ അല്ലെങ്കിൽ പിതാവിന്റെ പേര് അല്ലേ ചോദിക്കാറ്? അച്ഛൻ എന്ന് പറഞ്ഞാൽ എന്റെ പിതാവ് ഉപ്പയല്ലാതാവില്ലല്ലോ! തെറ്റിദ്ധരിക്കരുത് മമ്മദിക്ക .🙏🙏
@starinform2154
@starinform2154 Жыл бұрын
Muhammed എന്ന പേരിനെ പരിഹസിക്കാൻ fake id കൾ use ചെയ്യുന്ന പേരാണ് മമ്മദ്..
@maimoona4226
@maimoona4226 Жыл бұрын
@@starinform2154 ആയിരിക്കാം. അദ്ദേഹത്തിന്റെ DP യിൽ ഉള്ള പേരാണ് മമ്മദ് .അത് കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്,🙏🙏
@sheejaps3782
@sheejaps3782 Жыл бұрын
​@@maimoona4226 Well said! God bless you dear ❤
@rakahmed1670
@rakahmed1670 Жыл бұрын
അനുഭവങ്ങളുടെ വലിയ ഭാണ്ഡത്തിൽ പൊതിഞ്ഞ ഹൃദയം... വിലപ്പെട്ട വാക്കുകൾ കേട്ടപ്പോൾ അറിയാതെ ഈറനണിഞ്ഞു.....
@mansoorka.dhosth
@mansoorka.dhosth Жыл бұрын
നിങ്ങളുട എല്ലാ വീഡിയയും നിർത്താത കാണും ഒരു പാട് പഠിക്കാനുണ്ട് അറിവൊന്നും ഇല്ല എന്നാലും ഒരു മോട്ടിവ്യാട്ടർ ആകണം അതാണ് എന്റെ സ്വപ്നം നിങ്ങളുടെ വീഡിയോ കാണുന്നതിലൂടാ എനിക്ക് നടക്കുമെന് ഉറപ്പുണ്ട്
@musicblower8368
@musicblower8368 9 ай бұрын
അമ്മ ന്റെ പ്രിയപ്പേറ്റവൾ എനർജി ശക്തി പവർ അച്ഛൻ സ്നേഹം ❤️❤️
@shamlanizar3211
@shamlanizar3211 Жыл бұрын
എപ്പോഴെങ്കിലും കാണാൻ ആഗ്രഹിക്കുന്നു ❤️❤️
@nikeshmp9538
@nikeshmp9538 Жыл бұрын
അച്ഛനോട് പ്രത്യേകിച്ചു ഒരു ദേഷ്യവും ഇഷ്ടകുറവും ഒന്നും ഇല്ലേലും മടി /പേടി/ നാണക്കേട് ഒകെ ഉള്ളത് കൊണ്ട് വല്ലാണ്ട് ഒന്നും സംസാരിക്കാത്തവർ ആണ് മിക്കവരും പ്രത്യേകിച്ചു boyസ് പക്ഷെ അച്ഛനെ ഭയെങ്കര ഇഷ്ട്ടം❤ ആയിരിക്കും
@musthafachrsales2047
@musthafachrsales2047 Жыл бұрын
Ente uppa ente swathanu...no words to explain.....nchan Saudi yil teacher aanu.....uppa retired aanu...life l ....uppa urukunnathu kandittund palappozum.....especially my marriage time...ente uppakku ente ente salary aavashyamillengilum...nchan eppozum cash ayachu kodukkkum....kittunna avasarangalil parents ne maximum happy aakarund...😊😊❤...
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
ഒരുപ്രായം എത്തിയാൽ മിക്ക ആൺകുട്ടികളും ഉപ്പാനോട് സംസാരിക്കുന്നത് കുറയാറുണ്ട്. അതു മറ്റൊന്നും കൊണ്ടല്ല ഉപ്പ നടന്ന വഴികളിൽ കൂടി മക്കൾ പോവുമ്പോൾ അവർ അനുഭവിച്ചത് മക്കളും കൂടി അനുഭവിക്കുമ്പോൾ സ്വാഭാവികമായും മാറിപോകുന്നതാണ്. ഉപ്പ കൊണ്ട വെയിലാണ് നമ്മൾ കൊള്ളുന്ന തണൽ.
@kunhayankuttyibrahim856
@kunhayankuttyibrahim856 Жыл бұрын
ഹൃദയം കൊണ്ട് കേട്ട ഒരു പ്രഭാഷണം....❤
@ShiluRish
@ShiluRish Жыл бұрын
Today is my father birthday💞😘🥰 miss you acha.. ഏത് പ്രതിസന്ധികളെയും പ്രാർത്ഥന കൊണ്ടും പരിമിതികളെ പോസിറ്റീവിറ്റി കൊണ്ടും നേരിടുന്ന എന്റെ അച്ഛൻ😘🙏പരിമിതികൾക്കപ്പുറം ധീരതയോടെ ജീവിക്കാൻ കാണിച്ചു തന്നു എന്റെ അച്ഛൻ🙏 കഴിഞ്ഞാഴ്ച വിളിച്ചപ്പോഴും എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെട്ടോ 🙏😘ആ ഒരു വാക്ക് ഇല്ലേ??? എനിക്ക് ആയിരം വജ്രായുധങ്ങളാണ്.. ഇങ്ങനെ ചെയ് അങ്ങനെ ചെയ് എന്നല്ല എന്നോട് പറഞ്ഞത് ഞാൻ നേരിട്ട പ്രയാസങ്ങളിൽ താങ്ങും തണലുമായി അച്ഛന്റെ ജീവിതം തന്നെയാ ചൂണ്ടി കാണിച്ചു തന്നത്.. എന്റെ അച്ഛന്റെ അടുത്ത് ചെല്ലുമ്പോൾ അല്ലെ റൂമിൽ ചെല്ലുമ്പോൾ തന്നെ ഒരു ശക്തിയാണ്.. പനിച്ചു വിറച്ചു മനസ് ഡിപ്രെഷനിൽ ആയിരുന്ന ഒരു സമയം എന്റെ അച്ചന്റെ നിറകയിലെ തലോടൽ ഇന്നും ഓർക്കുമ്പോൾ ഒരു ദീർഘശ്വാസമാണ് ആശ്വാസമാണെനിക്... ..ഇന്നും ഓർക്കുന്നു..എപ്പോഴും ധൈര്യത്തിനെ ആഭിർഭാവം കളങ്കം തെല്ലും ഇല്ലാത്ത എന്റെ അച്ഛൻ എന്നും ഭഗവാൻ. എന്റെ അച്ഛന് ആയുരാരോഗ്യ ത്തോടെ ഇരിക്കാനുള്ള ഭാഗ്യം തരട്ടെ happy birthday acha 😘🥰💞💞💞💞🙏🙏🙏🙏🙏
@Abhishadguru
@Abhishadguru Жыл бұрын
I wish him Happy Birthday 🤝👌❤️
@lailatv5943
@lailatv5943 Жыл бұрын
Happy birthday Dad👍👍💙💙
@feminahusain8287
@feminahusain8287 Жыл бұрын
❤❤❤❤❤
@nasarum8571
@nasarum8571 Жыл бұрын
ഞാൻ മുത്തിന്റെ പരിപടി ഇന്ന കണ്ടത്. അടിപൊളി .. വൈകി പോയി സാർ
@bindukodumon6932
@bindukodumon6932 8 ай бұрын
അണയാത്ത ദീപമാണച്ഛൻ ❤ കാണുന്ന ദൈവമാണചച്ഛൻ 🙏🙏💓🥰 കൈവന്ന ഭാഗ്യമാണച്ഛൻ ❤❤ എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമ സ്നേഹമാണച്ഛൻ ❤❤❤❤❤
@muhammedpp3689
@muhammedpp3689 9 ай бұрын
ശരിക്കും അച്ഛൻ വീടിന്റെ തണൽ തന്നെയാണ്
@unniunnikrishnan2591
@unniunnikrishnan2591 5 ай бұрын
സത്യം❤ അച്ഛന്റെ❤ സ്നേഹം
@fainitm5849
@fainitm5849 Жыл бұрын
ഒരു രാത്രി ഞങ്ങളോട് ആരോടും പറയാതെ ഒരു പോക്ക് പോയി എന്റെ ഉപ്പ...ഞാൻ ഉപ്പാന്റെ കുഞ്ഞി കുട്ടി ആയിരുന്നു. ഉപ്പ വീട്ടിന്ന് പടച്ചോന്റെ അടുത്തേക്ക് പോയപ്പോ ഞാൻ കരഞ്ഞില്ല. പകരം എന്റെ ഉമ്മാന്റെ കരച്ചിൽ മാറ്റാൻ ശ്രമിച്ചു.. 7 വർഷം കഴിഞ്ഞു ,ഒരുപക്ഷേ പലരും പലതും മറന്നു ഒഴുക്കിനൊത്ത് നീന്തി ത്തുടങ്ങി എങ്കിലും ഞാൻ ഇന്നും കരയുന്നു സർ, ഒരിക്കൽ കൂടി ഒന്നു കാണാൻ സാധിചിരുന്നെങ്കിൽ ........
@Nuhanet360
@Nuhanet360 Жыл бұрын
Me too😢
@rejic3887
@rejic3887 Жыл бұрын
അച്ഛനെന്നും നെഞ്ചിലൊരു വേദന യാണ്
@mohammadkuttynanath889
@mohammadkuttynanath889 9 ай бұрын
ചില കുട്ടികൾ കാശ് ചോദിക്കാനും അച്ചനെ സമീപിക്കുന്നില്ല. അതും അമ്മ വാങ്ങിച്ച് കൊടുക്കണം.
@kkgroupmedia916
@kkgroupmedia916 Жыл бұрын
Le sir respect you first one റിമോട്ട് ന് വേണ്ടി ഇപ്പോഴും അടികൂടുനുണ്ടെങ്കിൽ അവിടെ (വീട്ടിൽ) സ്നേഹം ഉണ്ടെന്ന് അല്ലേ...... അതല്ലാതെ കുട്ടിക്ക് എന്തേലും അസുഖം ഉണ്ടെന്ന് ചോദിച്ച് 😢😢😢 ചുമ്മ.....
@achumansu5077
@achumansu5077 Жыл бұрын
ഉപ്പ... 🥺കണ്ണുനിറഞ്ഞുപോയ് 😔😔സത്യം aan.... വാക്കുകൾ 💯
@aslafaslaf1208
@aslafaslaf1208 8 ай бұрын
അച്ഛൻ. കാലത്തിന്റെ കേടാ വിലക്ക്. നാഥാ കാത്തു കൊള്ളേണമേ.
@minimolprasad4096
@minimolprasad4096 Жыл бұрын
Super... Well said... Sir പറഞ്ഞത് വളരെ ശരിയാണ്. I lost my Father and in law in the same year.still i feel orphaned😥
@hramritahospital-uk8lv
@hramritahospital-uk8lv Жыл бұрын
എനിക്കും ഉണ്ട് 3 എണ്ണം. കഴിച്ചോ എന്ന് പോലും ചോദിക്കാറില്ല. പിന്നെ മാഷ് പറഞ്ഞപോലെ ആരോടും പറയാതിങ്ങനെ പയ്യെ പയ്യെ ജീവിച്ചു തീരണം
@shihabareekode
@shihabareekode Жыл бұрын
*Good Advice and Messages.* *Thank you Sir..* ❤
@tabira5455
@tabira5455 2 ай бұрын
ചില അച്ചന്മാർക്ക് ഒരു പക്ഷേ മക്കളോട് അധികം സ്നേഹം പ്രകടിപ്പിക്കാൻ പറ്റി കാണില്ല. അത് പഴയ ആൾക്കാരുടെ ഒരു nature കൂടിയാകാം. ആ തലമുറ ആൾക്കാരുടെ ശീലമാണത്. പക്ഷേ ഉത്തരവാദിത്വം മുൻതലമുറ അച്ചന്മാർക്ക് കൂടുതലായി ഒരുപടി മുന്നിലായി കാണാവുന്നതാണ്. വയസ്സുകാലത്ത് ചില അച്ചൻമാർ ആഗ്രഹിക്കുന്നത് അവരുടെ മക്കൾക്ക് കൊടുക്കാൻ കഴിയുന്നില്ല. സാറിന്റെ class കണ്ടപ്പോൾ , അച്ഛനെ കുറിച്ച് ഇത്രയും observation ഉള്ള മക്കൾ ഉണ്ട് എന്നറിഞ്ഞപ്പോൾ, മനസ്സിന് ഒരു സന്തോഷം. പുതിയ തലമുറ parentsനെ കൂറേ കൂടി മനസ്സിലാക്കാനുണ്ട്. അവർക്ക് ഈ video ഉപകരിക്കും. Thank you Sir.
@zuhrazuhra-j7m
@zuhrazuhra-j7m 6 ай бұрын
Very good speech . thaanks
@hydaralicp5022
@hydaralicp5022 Жыл бұрын
ഹൃദയം കീറി മുറിക്കുന്ന പോലെ, അശ്രു ബിന്ദുക്കൾക്ക് നിയന്ത്രണം ഇല്ലാത്ത പോലെ.
@pvpv5293
@pvpv5293 4 ай бұрын
അച്ചൻ്റെ സങ്കടത്തിലൂടെ അമ്മയുടെ ചിരികൾ മറക്കുന്ന മക്കൾ
@rathishpg
@rathishpg Жыл бұрын
I don't know " who you are " , now I know " who you are" , after I heard it, now I know " who I am " , you made it ,thank you
@sheejaps3782
@sheejaps3782 Жыл бұрын
😢
@binumm191
@binumm191 4 ай бұрын
അച്ഛനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി അദ്ദേഹമായിരുന്നു. ഇപ്പോൾ കൂടെയില്ല,7 വർഷമായി വിട്ടു പോയിട്ട്, എന്നാലും എല്ലാ ദിവസവും ഓർക്കാറുണ്ട്.
@AbGaf-km2rh
@AbGaf-km2rh Жыл бұрын
വീട്ടിൽ ഒന്നിനും ഒരു കുറവ് വരുത്താറില്ല, ഒന്നിനും കണക്കും പറയാറില്ല.......... ഒരച്ഛൻ.
@888------
@888------ Жыл бұрын
ഉപ്പ എന്ന് പറയൂ
@kunjumuhammed5316
@kunjumuhammed5316 Жыл бұрын
​@@888------ mammadhettaaa
@888------
@888------ Жыл бұрын
അതാണ് പെരുന്തച്ചൻ 🔥🔥🤣🤣
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
HARD_MMA
Рет қаралды 3,5 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 21 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 17 МЛН