Avittam Nakshathra Prediction for female അവിട്ടം നക്ഷത്രഫലം | K.P.Sreevasthav Astrologer 9447320192

  Рет қаралды 6,226

K.P.SREEVASTHAV astrologer

K.P.SREEVASTHAV astrologer

Күн бұрын

#sreevasthav #keralaastrology #indianastrologer #malayalam #MalayalamAstrology #Astrology #Astrologer #haindavam #haindava #Jyothisham #Jyothishammalayalam
അവിട്ടം നക്ഷത്രത്തിൽ ജനിച്ച വ്യക്തികളുടെ പൊതുഫലങ്ങൾ കഴിഞ്ഞ വാരത്തിൽ പറഞ്ഞിരുന്നു ഈ വാരം നമുക്ക് അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളുടെ പ്രത്യേക ഫലങ്ങൾ മനസ്സിലാക്കാം.
അവിട്ടം നക്ഷത്രഫലം സ്ത്രീകൾക്ക്
ഭവേദ്ധനിഷ്ഠാസു കഥാനുരക്താ,
നാരീ പ്രഭൂതാന്ന സുവസ്ത്രഭാജാ;
നാനാർത്ഥദാ പ്രാപ്തയോനിഷണ്ണാ,
ഗുണാധികാ സദ്ഗുണചേഷ്ടിതാ ച.
സാരം: അവിട്ടം നക്ഷത്രത്തിൽ ജനിക്കുന്നവൾ കഥകളിലും ചരിത്രത്തിലും പ്രതിപത്തികാട്ടുന്നവളും അന്നപാനീയങ്ങളിൽ ഇഷ്ടമുള്ളവളായിരിക്കും. വസ്ത്രാഭരണാദികൾ ധാരാളം ഉള്ളവളായിരിക്കും. അവൾക്ക് ദാനശീലവും ദയയും മറ്റു വലിയ സദ്ഗുണങ്ങളും നല്ല പെരുമാറ്റവും ഉണ്ടായിരിക്കും.
അവിട്ടം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ പൊതുവേ നല്ല തന്റേടം ഉള്ളവരും വിവേകശാലികളും ആയിരിക്കും. ഔദ്യോഗിക രംഗത്തിലായാലും ഗൃഹഭരണത്തിൽ ആയാലും ശരി, ഇവർക്ക് അസൂയാർഹമാകും വണ്ണം ശോഭിക്കുവാൻ സാധിക്കുന്നു. വൈരാഗ്യചിത്തരായ ഇവർ ആരോഗ്യത്തെ പറ്റിയൊന്നും വകവയ്ക്കാതെ പണിയെടുക്കുന്ന വ്യക്തികൾ ആയിരിക്കും, ആരോഗ്യവിഷയത്തിലെ ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് രക്തവാതരോഗം ഗർഭാശയരോഗം തുടങ്ങിയവ നിമിത്തമായി ഇവർക്ക് കഷ്ടതകൾ വന്നു ചേരാം.
അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഏകദേശം മൂന്നുവയസ്സുവരെയുള്ള സമയം ബാലാരിഷ്ടതകൾ നിറഞ്ഞ കാലമായിരിക്കും. അതിനുമേൽ 21 വയസ്സുവരെ ഗുണദോഷമിശ്രമായിരിക്കും.
വിദ്യാഭ്യാസ വിഷയത്തിൽ അല്പം ചില തടസ്സങ്ങൾ ഈ സമയത്ത് വന്നുചേരാം. 21 വയസ്സിനുശേഷമായിരിക്കും നല്ല സമയം. 37 വയസ്സുവരെയുള്ള കാലത്തിൽ വിവാഹം കർമ്മപരമായ ശ്രേയസ്സ്, സന്താനാഭിവൃദ്ധി, രാജകീയ ബഹുമാനസ്ഥാനലബ്ധി തുടങ്ങിയ ഗുണങ്ങൾ അനുഭവമാകും.
37 വയസ്സു മുതൽ 56 വയസ്സുവരെയുള്ള സമയം ഗുണദോഷമിശ്രമാകുന്നു. തൊഴിൽമുന്നേറ്റം, വിദേശഭാഗ്യം, പുതിയ ഗൃഹ-വാഹനലാഭം തുടങ്ങിയ സൽഫലങ്ങൾക്കൊപ്പം, ബന്ധുവിയോഗം, ധനനഷ്ടം, രോഗാദി വിഷമതകൾ തുടങ്ങിയ ക്ലേശങ്ങൾക്കുമിടയുണ്ട്. 56 വയസ്സിനുശേഷം ശാന്തപൂർണ്ണമായ ജീവിതം നയിക്കുവാൻ സാധിക്കുന്നതാണ്.
പ്രതികൂലനക്ഷത്രങ്ങൾ
പൂരൂരുട്ടാതി, രേവതി, ഭരണി എന്നീ നക്ഷത്രങ്ങളും, അവിട്ടം മകരക്കൂറ്= മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാൽഭാഗം (ചിങ്ങക്കൂറ്), അവിട്ടം കുംഭക്കൂറ്= ഉത്രം അവസാന മുക്കാൽ അത്തം, ചിത്തിര ആദ്യപകുതി (കന്നിക്കൂറ്) എന്നിവ പ്രതികൂല നക്ഷത്രങ്ങളാകുന്നു. പ്രസ്തുത നക്ഷത്രങ്ങളിൽ ജനിച്ചവരുമായി കൂട്ടുബിസിനസ്സിൽ ഏർപ്പെടുന്നതും അവർക്കുവേണ്ടി ജാമ്യം നിൽക്കുന്നതും ദോഷത്തിൽ കലാശിക്കുമെന്നാണ് വിശ്വാസം.
ഈ നക്ഷത്രക്കാരുമായുള്ള കൂട്ടുകെട്ടും അത്രകണ്ട് ഗുണം ചെയ്യില്ല. മേല്പറഞ്ഞ പ്രതികൂല നക്ഷത്രങ്ങളിൽ അവിട്ടം നക്ഷത്രജാതർ ശുഭകാര്യങ്ങൾ അനുഷ്ഠിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
അവിട്ടം നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാഴന്റേയും ബുധന്റേയും ശുക്രന്റേയും
ദശാകാലങ്ങൾ പ്രായേണ
ദോഷപ്രദമാകാൻ ഇടയുള്ളതിനാൽ ഈ സമയങ്ങളിൽ വിധിപ്രകാരമുള്ള പരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഗുണകരമായിരിക്കും.
അവിട്ടം, മകയിരം, ചിത്തിര എന്നീ ജന്മാനുജന്മ നക്ഷത്രങ്ങളിൽ ക്ഷേത്രദർശനവും പൂജാദികാര്യങ്ങളും
നടത്തുന്നത് ഉത്തമമാണ്.
നക്ഷത്രാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾ പതിവായി അനുഷ്ഠിക്കുന്നതും നല്ലതാണ്.
ജാതകത്തിൽ ചൊവ്വ
ഓജരാശിയിലാണെങ്കിൽ
സുബ്രഹ്മണ്യനേയും
യുഗ്മരാശിയിലാണെങ്കിൽ ഭദ്രകാളിയേയും ഭജിക്കാവുന്നതാണ്. അവിട്ടം നക്ഷത്രവും ചൊവ്വാഴ്ചയും ചേർന്നുവരുന്ന
ദിവസങ്ങളിൽ സവിശേഷപ്രാധാന്യത്തോടെ ഇവ അനുഷ്ഠിക്കാവുന്നതാണ്.
രാശിയുടെ അധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളായ ശനീശ്വരപൂജ, ശനിയാഴ്ചവ്രതം, ശാസ്താഭജനം തുടങ്ങിയവയും അനുഷ്ഠിക്കേണ്ടതായ കർമ്മങ്ങളാകുന്നു.
നക്ഷത്രവൃക്ഷാദികൾ
1. നക്ഷത്രവൃക്ഷം- വഹ്നി
വരണ്ട കാലാവസ്ഥയിലും ഫലപുഷ്ടി കുറഞ്ഞ മണ്ണിൽപ്പോലും സമൃദ്ധമായി വളരുന്ന വൃക്ഷമാണ് വഹ്നി. ഇതിന്റെ കറ പൈൽസിന് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ തൊലി തേൾ
വിഷത്തിനെതിരെ ഫലപ്രദമായി
ഉപയോഗിക്കുന്നുണ്ട്.
ആസ്ത്മ, അതിസാരം എന്നിവയ്ക്ക് മരുന്നുണ്ടാക്കാനും സൗന്ദര്യവസ്തുക്കൾ ഉണ്ടാക്കാനും ഈ വൃക്ഷത്തെ പ്രയോജനപ്പെടുത്തുന്നു.
7. നക്ഷത്രദേവത- വസുക്കൾ
അഷ്ടവസുക്കൾ സമ്പത്തിന്റെ
ദേവതമാരാണ്. സംഗീതംപോലുള്ള സുകുമാര കലകളിൽ പ്രഗത്ഭരുമാണ്.
അഷ്ടവസുക്കൾ
എന്ന പേരിൽ തന്നെയുണ്ട് അവർ എട്ടുപേരാണെന്ന്. അവരുടെ പേരുകൾ പക്ഷേ, തർക്കവിഷയമാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ ദക്ഷപ്രജാപതിക്ക് വസു എന്ന പുത്രിയിൽ ജനിച്ച എട്ടു ദേവതമാരാണ് അഷ്ടവസുക്കളെന്ന് ഒരു കഥ,
വസുവിൽ ധർമ്മദേവനുണ്ടായതാണെന്നും, കാശ്യപന്റെ മക്കളാണെന്നും വേറെയും പരാമർശങ്ങൾ കാണുന്നുണ്ട്.
ധരോധ്രുവശ്ച സോമശ്ച
വിഷ്ണുശ്ചൈവാനിലോനലഃ;
പ്രത്യുഷശ്ച പ്രഭാസശ്ച
വസവോളഷ്ടൗ ക്രമാത് സ്മൃതഃ
സാരം:
ധരൻ, ധ്രുവൻ, സോമൻ, വിഷ്ണു, അനിലൻ,അനലൻ പ്രത്യുഷൻ, പ്രഭാസൻ എന്നിങ്ങനെ വസുക്കൾ എട്ട് പേരാണെന്നും,
ധരൻ, ധ്രുവൻ, സോമൻ, അഹസ്സ്, അനിലൻ, അനലൻ, പ്രത്യുഷൻ, പ്രഭാസൻ എന്നിവരാണ് അഷ്ടവസുക്കളെന്നും പറയുന്നു.
അഹസിനു പകരം ആപൻ എന്ന പേരും ചിലയിടത്തു കാണുന്നു.
വസിഷ്ഠമഹർഷിയുടെ ശാപം നിമിത്തം,
ഗംഗാദേവിയുടെയും ശന്തനുവിന്റേയും പുത്രന്മാരായി അഷ്ടവസുക്കൾക്ക് ജനിക്കേണ്ടിവന്നിട്ടുണ്ട്.
അതിലൊരാളാണ് ഭീഷ്മർ. ബാക്കി ഏഴുപേരെയും ജനിച്ചയുടൻ ഗംഗ സ്വർഗ്ഗത്തിലെത്തിച്ചല്ലോ.
ഗംഗാദത്തൻ എന്ന പേരിലും പിന്നീട് ഭീഷ്മരെന്ന പേരിലും പ്രശസ്തനായത് ആപൻ എന്നറിയപ്പെട്ട വസുവായിരിന്നു. പ്രഭാസൻ എന്ന വസു വിശ്വകർമ്മാവിന്റെ പിതാവാണ്. അഷ്ടവസുക്കളിൽ ചിലർ അഷ്ടദിക് പാലകന്മാരുമാണ്.
നക്ഷത്രദേവതകളായ വസുക്കളെ നിത്യവും പ്രാർത്ഥിക്കുന്നത് ജീവിതപുരോഗതിക്ക് ഏറ്റവും ഉത്തമമാണ്.
മന്ത്രം
1. ഓം വസുഭ്യോ നമഃ
ഭാഗ്യനിറം- ചുവപ്പ് കലർന്ന വെളുപ്പ്
ഭാഗ്യദിക്ക് - തെക്ക്
ഭാഗ്യദിവസം- ചൊവ്വ
ഭാഗ്യസംഖ്യ- 9
ഭാഗ്യരത്നം- പവിഴം

Пікірлер: 3
@AkhilAS-v2t
@AkhilAS-v2t 5 ай бұрын
കൈയ്യിൽ കിടക്കുന്ന ആഭരണം തരാമോ .
@AkhilAS-v2t
@AkhilAS-v2t 5 ай бұрын
ഈ ഷർട്ടും കൊള്ളാം 👍
@leenababu1058
@leenababu1058 Жыл бұрын
Namasthe Sir 🙏🙏
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 23 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 75 МЛН
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
സ്ത്രീകളുടെ അവിട്ടം നക്ഷത്രം |ഉപാസകൻ
16:27
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 106 М.
iPhone 7
0:13
ARGEN
Рет қаралды 12 МЛН
Что изменилось в iPhone за 3 года
1:00
Romancev768
Рет қаралды 109 М.
How to connect electrical wires with good contact #short
0:29
Tuan CT
Рет қаралды 19 МЛН
Готовый ПК RASKAT из Эльдорадо за 16999 рублей
21:14
The damaged battery head isrepaired. #Battery #Repair
0:21
Hak Hang
Рет қаралды 14 МЛН