Рет қаралды 77,891
ആധുനിക യുദ്ധമുറകളിലെ പുതിയ പ്രയോഗമാണ് ബഹിരാകാശ യുദ്ധമുറ അഥവാ സ്പേസ് വാർ ഫേർ.. ലോകത്തെ മിക്ക വൻ ശക്തികളും ഇത്തരം പോരാട്ട തന്ത്രങ്ങളിൽ തങ്ങളുടേതായ കഴിവുകൾ ഇതിനോടകം തന്നെ തെളിയിച്ചിരിക്കുന്നു വെന്ന് നമുക്കറിയാം.. ഈ സാഹചര്യം മുൻ നിർത്തി ആഗോള ബഹിരാകാശ ശക്തി കളിൽ പ്രമുഖ സ്ഥാനമുള്ള ഇന്ത്യയും, തങ്ങളുടെ ബഹിരാകാശത്തുള്ള സ്വത്തുക്കൾ സംരക്ഷിക്കാനും, അവിടെ നിന്ന് ചൈന പോലുള്ള ശത്രു രാജ്യങ്ങൾ ഒരു സൈനിക നീക്കം നടത്തിയാൽ അതിനെ സമർത്ഥമായ് പ്രതിരോധിക്കാനും ഉതകുന്ന ഒരു സൈന്യ ദള ത്തെ രൂപീകരിച്ചിട്ടുണ്ട്.. ഡിഫൻസ് സ്പേസ് ഏജൻസി എന്നറിയപ്പെടുന്ന ഡി. എസ്. എ. ആണ് ആ സേന.. ബംഗളരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഏജൻസി ആണ് രാജ്യത്തിന്റെ ഉപഗ്രഹ വേധ മിസൈലുകളെയും, ലേസർ അധിഷ്ഠിത ആയുധങ്ങളെയും കൈ കാര്യം ചെയ്യുന്നത്.. ഇന്ത്യൻ ബഹിരാകാശ യുദ്ധ തന്ത്രങ്ങളുടെ കുന്തമുനയെന്നു വിശേഷിപ്പിക്കുന്ന പ്രസ്തുത സൈന്യത്തെ പറ്റിയാണ് ഈ വിഡിയോ.. indian military #indian air and aerospace force #defencespace agency india #space war #A-sat missile india #NSA #INDSPACE-X#india V/S china