Attukal devi purathu ezhunallathu || ആറ്റുകാൽ ദേവി പുറത്ത് എഴുന്നള്ളത്ത് || Thrikkadavoor Sivaraju

  Рет қаралды 2,595

Realistic travelogue with Arun Raj

Realistic travelogue with Arun Raj

Күн бұрын

Attukal devi purathu ezhunallathu || ആറ്റുകാൽ ദേവി പുറത്ത് എഴുന്നള്ളത്ത് || Thrikkadavoor Sivaraju. തൃക്കടവൂർ ശിവരാജു
കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവകാലത്തിൽ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന പരാശക്തിയെ കുടിയിരുത്തുന്നതോടെയാണ്‌. ശിവനേത്രത്തിൽ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടർന്ന് ഭഗവതിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനത്തിൽ തുടങ്ങി മധുരാദഹനം വരെയുള്ള ഭാഗങ്ങളാണ്‌ തോറ്റംപാട്ടായി പൊങ്കാലയ്ക്ക്‌ മുമ്പ് പാടിത്തീർക്കുന്നത്‌. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. ദാരികനുമായുള്ള യുദ്ധത്തിൽ പങ്കെടുത്ത ദേവീ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്‌. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു.

Пікірлер: 3
@realistictravelogue
@realistictravelogue 2 жыл бұрын
Please subscribe the channel
@ajithajithreshma6904
@ajithajithreshma6904 2 жыл бұрын
Sivaraju ഉയിർ
@vijilvvijil2472
@vijilvvijil2472 2 жыл бұрын
👌👌👌👌
Apple peeling hack @scottsreality
00:37
_vector_
Рет қаралды 128 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 20 МЛН