No video

Back Pain Malayalam,നടുവേദന മാറാൻ, പ്രായമായവരിലെ നടുവ് വേദന

  Рет қаралды 276

Arogya Padam

Arogya Padam

Жыл бұрын

#BackPainMalayalam,
#നടുവേദനമാറാൻ
#നടുവേദന അകറ്റാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
നടുവേദന ഉണ്ടാകുന്നത്
നട്ടെല്ലിന്റെ താഴത്തെ ഭാഗത്ത് അനുഭവപ്പെടുന്ന സാധാരണ വേദനയാണ് നടുവേദന. ഈ പ്രദേശത്തെ വേദന ശരീരത്തിന്റെ പല ഭാഗങ്ങളായ നട്ടെല്ല്, അടിവയർ, ഡിസ്കുകൾ, ആന്തരിക അവയവങ്ങൾ, ഡിസ്കുകൾക്കും നട്ടെല്ലിനും ചുറ്റുമുള്ള ഭാഗങ്ങൾ, സുഷുമ്‌നാ നാഡി, പെൽവിക് അവയവങ്ങൾ, പുറംഭാഗത്തെ താഴത്തെ പേശികൾ മുതലായവയുമായി ബന്ധിപ്പപ്പെട്ടിരിക്കുന്നു.
നടുവേദന വളരെ സാധാരണമായ ഒരു അവസ്ഥയാണ്. ഇത് കുറച്ച് ദിവസത്തിനുള്ളിൽ ചിലർക്ക് മാറിയേക്കാം. എന്നിരുന്നാലും, വേദന തുടരുകയാണെങ്കിൽ, നിങ്ങൾ ഒരു ഡോക്ടറെ കാണണം. പല കേസുകളിലും വേദന വളരെ ഗൗരവമുള്ള കാര്യമല്ല, കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത് കുറയുന്നു. എന്നിരുന്നാലും, നിങ്ങൾ നടുവേദനയെ അവഗണിക്കുകയും വേദന തുടരുകയും ചെയ്താൽ, അത് ഏതെങ്കിലും തരത്തിലുള്ള വൈകല്യത്തിന് കാരണമായേക്കാം. ശാരീരിക ചികിത്സകൾ, വ്യായാമങ്ങൾ, വിശ്രമം, ശരീരഭാവത്തിലെ തിരുത്തലുകൾ എന്നിവ ഈ പ്രശ്നം അകറ്റാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ അപൂർവമായ കേസുകൾക്ക് ശസ്ത്രക്രിയ ആവശ്യമാണ്.
നടുവേദന സ്വാഭാവികമായും കുറയ്ക്കുന്നതിനുള്ള മികച്ച വഴികൾ:
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വാഭാവികമായും നടുവേദന കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ:
1. ശരിയായ ശരീരഭാവം: ശരിയായ ഒരു ശരീരഭാവം നിലനിർത്തുക. നേരെ ഇരിക്കുക, മുന്നോട്ട് കൂനിക്കൂടി ഇരിക്കുന്നത് ഒഴിവാക്കുക. നിങ്ങൾ ജോലി ചെയ്യുമ്പോൾ ഒരു എർഗണോമിക് കസേര ഉപയോഗിക്കുക. ഇത് നിങ്ങളുടെ ശരീരം നേരായതും ശരിയായ ഭാവത്തിലുമാണെന്ന് ഉറപ്പാക്കുന്നു. നിങ്ങൾ ദിവസം മുഴുവനും ഇരിക്കാതെ, കൂടുതലായി എഴുന്നേറ്റു നടക്കുക.
2. ശരീരഭാരം കുറയ്ക്കുക: ശരീരഭാരം അമിതമായി വർദ്ധിക്കുന്നത് നടുവേദനയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്. വയറിന്റെ പ്രദേശത്ത് വണ്ണം കൂടുതൽ ഉള്ളവർക്ക്, നടുഭാഗത്ത് ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. നിങ്ങൾക്കായി ഗുണം ചെയ്യുന്ന ഒരു ഭക്ഷണക്രമം കണ്ടെത്തുക, ഒപ്പം നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് നിയന്ത്രണത്തിലാക്കുക.
3. അക്യൂപങ്‌ചർ‌: വേദന, ഫൈബ്രോമിയൽ‌ജിയ, ഓക്കാനം, മറ്റ് അവസ്ഥകൾ എന്നിവയ്‌ക്കായി അക്യൂപങ്‌ചർ ചികിത്സ ഫലപ്രദമാണ്. വിട്ടുമാറാത്ത നടുവേദനയ്ക്കുള്ള ഫലപ്രദമായ ചികിത്സയ്ക്കും ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
4. ഉറങ്ങുന്ന രീതി: നിങ്ങൾ എത്രത്തോളം ഉന്മേഷത്തോടെ ഉണരുന്നു എന്നത് നിങ്ങളുടെ ഉറങ്ങുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ നടുവേദന ചിലപ്പോൾ തെറ്റായ സ്ഥാനത്ത് ഉറങ്ങുന്നത് മൂലമാകാം. മലർന്ന് കിടന്ന് ഉറങ്ങുന്നതാണ് ഏറ്റവും നല്ലത്. നടുവേദന ഉണ്ടെങ്കിൽ, കുറച്ച് ദിവസം വെറും നിലത്ത്, കാലുകൾക്ക് താഴെ ഒരു തലയിണ വച്ച് ഉറങ്ങുക. ഉറങ്ങാൻ അൽപം ബുദ്ധിമുട്ട് നേരിട്ടേക്കാമെങ്കിലും, ഇത് നിങ്ങളുടെ നടുവേദന അകറ്റാൻ സഹായിക്കും. നിങ്ങൾ ഒരു വശം ചെരിഞ്ഞ് കിടക്കുന്ന ഒരാളാണെങ്കിൽ, കാൽമുട്ടുകൾക്കിടയിൽ ഒരു തലയിണ വയ്ക്കുന്നത് നിങ്ങളുടെ പേശികൾക്ക് കൂടുതൽ ആശ്വാസം ലഭിക്കുവാൻ സഹായിക്കും. നിങ്ങൾ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നയാളാണെങ്കിൽ, ആ ശീലം ഒഴിവാക്കുക.
5. ഐസും ചൂടും പ്രയോഗിക്കുക: നടുവിന് ചൂട് പിടിക്കുന്നതും ഐസ് കൊണ്ട് പിടിക്കുന്നതും നടുവേദനയുടെ പ്രശ്നം പരിഹരിക്കാൻ സഹായിക്കും. പരിക്ക് പറ്റിയാൽ ആദ്യത്തെ 48 മണിക്കൂർ ഐസ് വയ്ക്കുവാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നു. നീർക്കെട്ട് ഉണ്ടെങ്കിൽ, ചൂട് പിടിക്കാൻ ശ്രമിക്കുക. എന്നിരുന്നാലും, ഐസ് ആണോ ചൂട് പിടിക്കുന്നതാണോ കൂടുതൽ ഫലപ്രദം എന്ന് പറയാൻ പ്രയാസമാണ്

Пікірлер
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 63 МЛН
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 12 МЛН
Effective self massage to low back
1:05
Backs & Beyond Osteopathic Clinic
Рет қаралды 295 М.