Рет қаралды 96
ഖസ്വീദത്തുൽ ബുർദ ( ഭാഗം 2 )
അർത്ഥം - ആശയം
〰〰〰〰〰〰〰〰〰〰
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ
ശരീരത്തിൻ്റെ അപഥ സഞ്ചാരത്തിൻ്റെ പേരിലുള്ള ബോധമനസ്സിന്റെ പശ്ചാതാപവും ആത്മവിമർശനങ്ങളുമടങ്ങുന്നതാണ് കാവ്യത്തിന്റെ രണ്ടാം ഭാഗം
[ ദേഹേഛകളെ കുറിച്ചുള്ള മുന്നറിയിപ്പുകളാണ് പ്രതിപാദന വിഷയം ]
വരി 1️⃣7️⃣
فَلَا تَـرُمْ بِالْمَعَـاصِى كَسْـرَ شَـهْوَتِـهَا...
إِنَّ الطَّعَامَ يُقَـوِّي شَـهْوَةَ النَّـهِـمِ
പാപം ചെയ്ത്, പാപം ചെയ്യാനുള്ള മനസ്സിന്റെ താല്പര്യത്തെ കീഴടക്കാമെന്നു നീ വിചാരിക്കരുത്. ഭക്ഷണം തീറ്റപ്രിയന്റെ ആർത്തിയെ ശക്തിപ്പെടുത്തുകയേയുള്ളൂ...