കാഴ്ചയില്ലാത്ത സംരംഭകൻ, വിറ്റുവരവ് 150 കോടി! Srikanth Bolla, visually challenged entrepreneur

  Рет қаралды 2,518

Channel I'M

Channel I'M

Күн бұрын

കാഴ്ചയില്ല, +2 വിന് 98% മാർക്ക്
ആന്ധ്രയിലെ മച്ചിലിപട്ടണം. അവിടെ സീതാരാമപുരത്ത് പാവപ്പെട്ട കർഷ ദമ്പതികൾക്ക് ഒരു മകൻ ജനിച്ചു. മകൻ വളരുമ്പോൾ ആ പാവപ്പെട്ട മാതാപിതാക്കൾ ഒരു സത്യം തിരിച്ചറിഞ്ഞു, മകന് കാഴ്ച ശക്തിയില്ല. ഏതാണ്ട് പൂർണ്ണമായ അന്ധതയാണ് മകന്. പുറം ലോകത്തിന്റെ വെളിച്ചം നിഷേധിക്കപ്പെട്ട അവൻ, ആ മാതാപിതാക്കൾക്ക് ഒരു നൊമ്പരമായി. ‌കണ്ണിൽ പ്രകാശമില്ലെങ്കിലും പ്രകാശമാനമായ ആ മുഖം കണ്ടപ്പോൾ ആ കുട്ടിക്ക് ശ്രീകാന്ത് എന്ന് പേരിടാനേ അവർക്ക് തോന്നിയുള്ളൂ. ശ്രീകാന്ത് ബോല! ക്ലാസിൽ പോകാൻ ഉത്സാഹമായിരുന്നു ശ്രീകാന്തിന്. പത്താംക്ലാസ് പാസ്സായി. ആ ഗ്രാമത്തിലൊക്കെ കാഴ്ചപരിമിതിയുള്ള കുട്ടികൾ അത്ര തന്നെ പഠിക്കുന്നത് അപൂർവ്വം. പിന്നെ വീട്ടിനുള്ളിൽ ഒതുങ്ങും. അതാ പതിവ്. ശ്രീകാന്തിന് പക്ഷെ പഠിക്കണം. അതും സയൻസ് സ്ട്രീം എടുത്ത് തന്നെ പ്ലസ് ടുവിന് പോകണം. സ്കൂളുകാര് സമ്മതിക്കുവോ? കാഴ്ചപരിമിതിയുള്ള കുട്ടി സയൻസ് എടുത്ത് എന്തുണ്ടാക്കാനാ എന്നായിരുന്നു ചോദ്യം. ശ്രീകാന്തിന് ഒരു സംശയവുമുണ്ടായില്ല. മുന്നോട്ട് പോകുമ്പോ ആരെങ്കിലും പിന്നോട്ട് തള്ളിയാൽ നാല് ഇരട്ടി മുന്നോട്ട് റീബൗണ്ട് ചെയ്യാനുള്ള ഒരു സോഫ്റ്റ് വെയറും ഇൻസ്റ്റോൾ ചെയ്ത് ദൈവം വിട്ട മഹാപ്രതിഭയല്ലെ?
അയാളെ ആർക്കാണ് തടയാനാകുക. അണക്കെട്ട് പൊട്ടി പാഞ്ഞടുക്കുന്ന പ്രളയവെള്ളത്തെ ഓലപ്പായ കൊണ്ട് തടയാൻ ശ്രമിക്കുന്ന പോലൊരു മണ്ടത്തം കാണിച്ചു, സ്കൂളധികൃതർ. ശ്രീകാന്ത് മാതാപിതാക്കളുടെ സഹായത്തോടെ കോടതിക്ക് മുന്നിലെത്തി. സ്കൂളിൽ പ്രേവേശിപ്പാക്കാത്തത് ഏത് പരിമിതി പറഞ്ഞായാലും അത് ഈ മഹാരാജ്യത്തിന്റെ ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമല്ലെ? വിദ്യാഭ്യാസം നിഷേധിക്കാൻ സ്കൂളധികൃതർ കണ്ടെത്തിയ ന്യായങ്ങളെല്ലാം കടൽത്തിരയിലെ മണൽമതിൽ പോലെ തകർന്നു. 6 മാസം വൈകിയെന്ന് മാത്രം, ശ്രീകാന്ത് ക്ലാസിലെത്തി, അതും സയ്ൻസ്ട്രീമിൽ തന്നെ. അവന്റെ വഴിയിൽ കയറി തടയാൻ നോക്കിയ വിഢ്ഢികളായി മാറി അഡ്മിഷൻ തടഞ്ഞ സ്ക്കൂൾ അധികൃതർ. എന്നാൽ, അവർ പമ്പര വിഡ്ഡികളാകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. കാഴ്ചപരിമിതിയുള്ള ശ്രീകാന്ത് അവന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 12th ബോർഡ് എക്സാം എഴുതി. റിസൾട്ട് വന്നു! ശ്രീകാന്തിന് എത്രയെന്നറിയുമോ മാർക്ക്? 98 ശതമാനം. അവന്റെ പ്ലസ് ടു അഡ്മിഷൻ തടയാൻ ശ്രമിച്ച സ്ക്കൂളുകാർ റോഡ് റോളറിന് മുന്നിൽ പെട്ട തവളപോലെയായി. തടഞ്ഞവരും പിന്തുണച്ചവരുമെല്ലാം അനുമോദനവുമായി വന്നപ്പോൾ, ആ കൗമാരക്കാരൻ പക്ഷെ നിഷ്കളങ്കമായി ചിരിച്ചു. അവന്റെ മനസ്സ് അതുക്കും മേല ലക്ഷ്യങ്ങളുടെ ററു ഡു ലിസ്ററ് തയ്യാറാക്കുന്ന തിരിക്കിലായിരുന്നു. തുടരെ തുടരെ അടിച്ചാണ് മനോഹരമായി സ്വർണ്ണാഭരണരണമുണ്ടാക്കുന്നതെന്നും, കലിപൂണ്ട കടലാണ് കാരിരുമ്പുപോലുള്ള കപ്പിത്താനെ സൃഷ്ടിക്കുന്നതെന്നും മോട്ടിവേഷണൽ ക്ലാസിൽ കേട്ട ആളല്ല ശ്രീകാന്ത്. ജീവിതം കൊണ്ട് തൊട്ടറിഞ്ഞ താരമായിരുന്നു.
Subscribe Channeliam KZbin Channels here:
Malayalam ► / channelim
English ► / channeliamenglish
Tamil ► / channeliamtamil
Hindi ► / channeliamhindi
Stay connected with us on:
► / channeliampage
► / channeliam
► / channeliamdotcom
► / channeliam

Пікірлер: 12
@MpMp-wn2bo
@MpMp-wn2bo 19 күн бұрын
താങ്കളുടെ അവതരണ ശൈലി അഭിമാനവും രോമാഞ്ചവും ഉണ്ടാക്കുവാൻ പര്യാപ്തമാണ് 🎉🎉🎉🎉🎉🎉🎉🎉🎉❤
@irshadfaris5896
@irshadfaris5896 4 ай бұрын
Good motivation
@anishmp8557
@anishmp8557 4 ай бұрын
Great story, superb narration
@gopaltheleokrishnan7881
@gopaltheleokrishnan7881 2 ай бұрын
Best Malayalam 🙏
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 4 ай бұрын
Super
@connective135
@connective135 4 ай бұрын
ശ്രീകാന്ത്
@RahulRahul-u8v
@RahulRahul-u8v 13 күн бұрын
👍👍
@aameenc296
@aameenc296 14 күн бұрын
EXELLENT
@rajeshpillai5423
@rajeshpillai5423 2 ай бұрын
I will do my life beginning in forget my loss again start
@ArunMuraleedharan-wt9cm
@ArunMuraleedharan-wt9cm 4 ай бұрын
❤❤❤❤❤
@aameenc296
@aameenc296 14 күн бұрын
❤❤❤🎉
@VISHNUKUMAR-vg5qx
@VISHNUKUMAR-vg5qx 4 ай бұрын
👍👍
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 64 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 270 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН