CSI Church Munnar | Episode 25 | India Munnar Travel Vlog 2020 Malayalam | Yathrikan | മൂന്നാർ

  Рет қаралды 18,016

Real Media

Real Media

Күн бұрын

CSI ക്രിസ്ത്യൻ ദേവാലയം മൂന്നാർ
History of Munnar...
Episode 22 : • History of Munnar | Ep...
Episode 23 : • Tea Museum Munnar | Ep...
Episode 24 : • Tea Museum Munnar 2 | ...
ഞാനിപ്പോൾ നിൽക്കുന്നത് മൂന്നാറിലെ അതിപുരാതനമായ CSI ക്രിസ്ത്യൻ ദേവാലയത്തിനു മുന്നിലാണ്.
1911 ൽ പണികഴിപ്പിച്ച ഈ ദേവാലയം മൂന്നാറിന്റെ ചരിത്രത്താളുകളിൽ ഇടം പിടിച്ച ഒന്നാണ്.
ഈ ദേവാലയം ഇവിടെ സ്ഥാപിതമാകുന്നതിന് കാരണമായിട്ടുള്ളത് ഒരു പ്രണയസാഫല്യത്തിലൂടെയാണ്.
ഞാൻ ഈ കഥ നിങ്ങളോട് പറയാം അതിനുമുൻപ് ദേവാലയത്തെ വിശദമായി പരിചയപ്പെടാം.
AD1910 ൽ ബ്രിട്ടീഷുകാർ നിർമ്മാണം തുടങ്ങിയതാണ് ഈ ദേവാലയം.
നീണ്ട ഒരുവർഷത്തെ നിർമ്മാണ പ്രവർത്തനത്തിന് ശേഷം 1911ൽ പുരോഹിതൻ റവ. W.F ഹോയ്സ്റ്റെഡ് വിശ്വാസികൾക്ക് സമർപ്പിക്കുകയും ചെയ്തു.
ഗോതിക് ശൈലിയിൽ ഗ്രാനൈറ്റ്കൾ അടുക്കി വെച്ചാണ് ഇതിന്റെ നിർമ്മാണം.
ഉയർന്ന ഗോപുരം തന്നെയാണ് ഇതിന്റെ ആകർഷണവും.
സ്റ്റെയിൻ ഗ്ലാസുകൾ ഉപയോഗിച്ചുകൊണ്ടുള്ള നിർമ്മാണത്തിലും പേര് കേട്ടിട്ടുള്ള ഈ ദേവാലയം പൗരാണികത വിളിച്ചോതുന്ന ഒരിടം കൂടിയാണ്.
1981 കളിൽ ബ്രിട്ടീഷുകാർ മൂന്നാർ വിട്ടിറങ്ങിയപ്പോൾ അവർ പള്ളിയുടെ ചുമതല സിഎസ്ഐ നോർത്ത് കേരള രൂപതയ്ക്ക് കൈമാറുകയായിരുന്നു.
നിർമ്മാണ വൈദഗ്ധ്യം കൊണ്ടും ചരിത്രപരമായ വിശ്വസ്തത ഏകി നിൽക്കുന്ന ഈ പ്രദേശത്ത് സന്ദർശനത്തിനായി ധാരാളം വിദേശികൾ എത്താറുണ്ട്.
ബ്രിട്ടനിൽ നിന്നുള്ള ചെറുപ്പക്കാർ അടങ്ങിയ സംഘങ്ങൾ തങ്ങളുടെ പൂർവികരുടെ രേഖകളും വിശദാംശങ്ങളും കൊണ്ടുവന്ന് സന്ദർശിക്കുന്ന രീതി കണ്ടുവരാറുണ്ട്. ദേവാലയത്തിന്റെ നിർമാണത്തിന് വേണ്ടിയുള്ള കല്ലുകളും മറ്റ് അസംസ്കൃതവസ്തുക്കളും പ്രാദേശിക ഇടങ്ങളിൽ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്.
യൂറോപ്യൻ സാങ്കേതികതയും ആർക്കിടെക്ട് ശൈലിയിലും നിർമ്മാണം പൂർത്തിയാക്കിയ ഈ ദേവാലയം ഇപ്പോൾ അറ്റകുറ്റപ്പണിക്കുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ദേവാലയത്തിലെ ഉൾഭാഗം ഇപ്പോഴും പൗരാണികത വിളിച്ചോതുന്ന തരത്തിൽ തന്നെയാണ് നിലകൊള്ളുന്നത്.
ആ കാലഘട്ടത്തിൽ ഉപയോഗിച്ചുവന്നിരുന്ന ഫർണിച്ചറുകളും പിയാനോകളും മറ്റും ഇവിടെ കാണാം.
വൈദ്യുത ദീപങ്ങളാൽ അലംകൃതമായ ഇടം അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ.
പ്രാദേശിക സഞ്ചാരികൾ അത്രയ്ക്ക് പ്രയോജനപ്പെടുത്താറില്ല ഈ ഇടം അതിന് കാരണവുമുണ്ട്. ഇത്തരം പ്രദേശങ്ങളിലെ ചരിത്രം അറിയാൻ അവർ അത്ര വ്യഗ്രത കാട്ടുന്നില്ല എന്നതാണ്.
ന്യൂതന ആശയങ്ങളെ ഉൾക്കൊള്ളിച്ച് ഇപ്പോൾ നിർമ്മിച്ചു വരുന്ന ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടെ.
പ്രമുഖ തോട്ടം ഉടമകളുടെ പേരുകൾ ലേഖനം ചെയ്ത ഫലകങ്ങൾ ഇവിടെ കാണാം.
1924 ലെ വെള്ളപ്പൊക്കത്തിൽ ഈ പ്രദേശം ജനങ്ങളുടെ ഒരു ആശ്രയ കേന്ദ്രമായിരുന്നു.
അങ്ങനെ പ്രകൃതിക്ഷോഭങ്ങളെയും പ്രക്ഷോഭങ്ങളുടെയും സാക്ഷ്യംവഹിച്ച ഒരു ചരിത്ര ഇടം.
സ്റ്റെയിൻ ഗ്ലാസുകളിൽ ബൈബിൾ കഥാപാത്രങ്ങളെ വരച്ചു വച്ചിരിക്കുന്ന രീതിക്ക് പേരുകേട്ട ഒരിടം കൂടിയാണ് ഇത്.
പഴമയെ വിളിച്ചോതുന്ന ജ്ഞാനസ്നാന പാത്രവും മരത്തിൽ തീർത്ത ഇരിപ്പിടങ്ങളും നമ്മളെ ആശ്ചരിപ്പിക്കുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട് ഇവിടെ.
ദേവാലയത്തിന് പുറത്തേക്ക് ഇറങ്ങി ഞാൻ ഇന്ന് പോകുന്നത് ഈ ദേവാലയം ഇവിടെ വരാൻ കാരണമായ ഒരു പ്രണയ കഥയിലെ നായികയുടെ കല്ലറ കാണാൻ വേണ്ടിയാണ്.
അതിന് പള്ളിയോടു ചേർന്നുള്ള ഒരു കുന്നിൻ മുകളിലേക്ക് കയറണം.
ഇവിടെ ഒരുപാട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടേയും ആ കാലഘട്ടത്തിലെ മിലിറ്ററി ഓഫീസർമാരുടെയും ശവശരീരങ്ങൾ അടക്കം ചെയ്ത ഒരു ഇടമാണ് ഇത്.
ഇപ്പോൾ ഇവിടെ അധികം സന്ദർശകരെ അനുവദിക്കാറില്ല അതിന് ഒരുപാട് കാരണങ്ങളുണ്ട്.
ഒന്ന് പ്രാദേശികരായ സഞ്ചാരികൾ ഇവിടെ നാശനഷ്ടങ്ങൾ വരുത്തുന്നു എന്നതാണ്.
മറ്റൊന്ന് രാത്രികാലങ്ങളിൽ ഇവിടെ അടക്കം ചെയ്ത മിലിറ്ററി ഓഫീസർമാരുടെ കല്ലറകൾ കുത്തിത്തുറന്ന് അവരുടെ നേട്ടങ്ങൾക്ക് ലഭിച്ച മെഡലുകളും സ്റ്റാറുകളും മോഷ്ടിച്ചു കൊണ്ടു പോകുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്.
ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന വിദേശികളിലൂടെയും വിദേശ ഭരണം ഓർമ്മിക്കപ്പെടുന്നു.
ഇതിൽ ഒരിക്കലും മരിക്കാത്ത ഓർമ്മകളായി തലമുറകൾ കൈമാറപ്പെടുക എലനർ ഇസബൽമേ എന്ന 23കാരി ആയിരിക്കും.
1894 ഡിസംബർ 23ന് അവർ കോളറ ബാധിച്ച് മരിക്കുകയും പിന്നീട് കുന്നിന്റെ മുകളിൽ അവരുടെ ആഗ്രഹപ്രകാരം അടക്കം ചെയ്യുകയുമായിരുന്നു.
ഹെന്റി മാൻസ് ഫീൽഡ് നൈറ്റും അദ്ദേഹത്തിന്റെ നവവധുവായ എലനർ ഇസബൽമേയും കൂടി ബോഡിനായ്ക്കന്നൂർ വഴിയാണ് മൂന്നാറിൽ എത്തിയത്.
തീവണ്ടി ഇറങ്ങിയ ഇവരെ സ്വീകരിക്കാൻ ഭർത്താവിന്റെ അസിസ്റ്റന്റ് ഗ്രഹാം എന്ന യുവാവും ഉണ്ടായിരുന്നു.
ബോഡിനായ്ക്കന്നൂരിലെ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ചതിനുശേഷമാണ് അവർ മല കയറിയത്. ഇവിടെവച്ച്എലനർക്ക് കോളറ ബാധിച്ചിരുന്നു.
പുതുതായി എത്തിയ അതിഥികൾക്ക് മാരകമായ അസുഖമുണ്ട് എന്നറിഞ്ഞിട്ടും ഗ്രഹാം സഹായഹസ്തം നീട്ടി അവർക്കൊപ്പമുണ്ടായിരുന്നു.
അസുഖത്തിന്റെ ഇൻക്യുബേഷൻ സമയത്താണ് അവർ മൂന്നാറിൽ എത്തിയത്.
എന്നിരുന്നാലും ആ കമിതാക്കൾ അവരുടെ ആ സുന്ദര നിമിഷങ്ങൾ മുറിക്കകത്ത് ചടഞ്ഞിരുന്നു ചിലവഴിച്ചില്ല.
അവർ മൂന്നാറിന്റെ രമ്യഭൂഭാഗ ഭംഗികൾ കണ്ടു ചൊക്കനാട് മലമടക്കുകളും അങ്ങകലെ ആനമുടിയുടെ നിഴൽ പരപ്പും താഴെ ഏതോ പ്രണയസംഗീതം മൂളിക്കൊണ്ട് തരളമായി ഒഴുകുന്ന മൂന്നാറിലെ നദികളെയും ആസ്വദിച്ചുകൊണ്ട് ആ കമിതാക്കൾ അവരുടെ ഓരോ നിമിഷങ്ങളും പ്രണയാതുരമാക്കിമാറ്റി.
മരണത്തിനും മൂന്നാറിൽ എത്തിയതിനും ഇടയിലുള്ള ദിനങ്ങൾ എലനർ തന്റെ ഭർത്താവുമൊന്നിച്ച് പ്രകൃതിഭംഗി ആസ്വദിച്ച് നടക്കുന്നതിനിടയിലാണ് ഇപ്പോഴത്തെ സിഎസ്ഐ പള്ളിക്ക് സമീപത്തെ ആകുന്നിൽ അവർ എത്തിയത്.
അവിടെയാ കുന്നിൻപുറത്ത് ഭർത്താവിനെ കൈപിടിച്ചു നിന്നുകൊണ്ട് May എന്ന് ഓമനപ്പേരുള്ള എലനർ പറഞ്ഞു, താൻ മരിച്ചാൽ തങ്ങൾ ഇപ്പോൾ നിന്നിരുന്ന സ്ഥലത്ത് അടക്കണമെന്ന്.
പിന്നീട് കാര്യങ്ങൾ ദ്രുതഗതിയിൽ ആണ് നീങ്ങിയത് അസുഖം മൂർച്ഛിച്ച് എലനർ മരിക്കുകയും, ഹെന്റി തന്റെ ഭാര്യ ആഗ്രഹിച്ചിടത്ത്‌ അവളെ അടക്കുകയും ചെയ്തു.

Пікірлер: 59
@athulprasad4488
@athulprasad4488 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്ന പോലെയുണ്ട് excellent narration ചാനൽ ഒത്തിരി വളരട്ടെ
@RealMediaOnline
@RealMediaOnline 4 жыл бұрын
Thank you 🥰
@varunthomas6853
@varunthomas6853 2 жыл бұрын
Brother പറയുന്നത് കേട്ടാൽ നമ്മൾ ആ കാലഘട്ടത്തിലേക്കു പോകുന്നത് പോലെ തോന്നുന്നു. വളരെ നല്ല അവതരണം. 👍 ദൈവം അനുഗ്രഹിക്കട്ടെ.
@manuabraham1090
@manuabraham1090 3 жыл бұрын
ഈ പള്ളിയിൽ ഞാൻ പോയിട്ടുണ്ട്... താങ്കളുടെ വിവരണം വളരെ നന്നായിട്ടുണ്ട്❤️
@RealMediaOnline
@RealMediaOnline 3 жыл бұрын
thanking you
@natureloverindia6409
@natureloverindia6409 4 жыл бұрын
ഇത്പോലെ നമ്മുടെ നാടിന്റെ കൂടുതൽ vdos വേണം. Hatts of ur hardwork
@RealMediaOnline
@RealMediaOnline 4 жыл бұрын
welcome bro
@donajose1032
@donajose1032 3 жыл бұрын
Ur voice is so soothing ❤️
@RealMediaOnline
@RealMediaOnline 3 жыл бұрын
thank you
@ginsgeorge6750
@ginsgeorge6750 3 жыл бұрын
വളെരെ നല്ല അവതരണം..പലർക്കും അറിയാത്ത ചരിത്ര പരമായ ദേവാലയം ആണ് ഇത്...നല്ല ഒരു ടൂറിസ്റ്റ് പ്ലെയിസ് ആകനും തങ്കുളടെ ഈ വീഡിയോ മൂലം സാധ്യമകട്ടെ എന്നു ആശംസിക്കുന്നു...
@RealMediaOnline
@RealMediaOnline 3 жыл бұрын
thanking you
@Kingharish1985
@Kingharish1985 3 жыл бұрын
സൂപ്പർ. വിവരണം നന്നായി ഇഷ്ടപ്പെട്ടു. ഇതിൽ തുടക്കത്തിൽ background കേൾക്കുന്ന ,ആത്മിയ ഗീതം ഏതാണെന്ന് പറയാമോ ? അതിന് ഒരു പ്രേത്യക ആകർഷണമുള്ള തു പോലെ ഫീൽ ചെയ്യുന്നു . ഇത് ലാറ്റിൻ ആണോ ?
@anthonyajoo968
@anthonyajoo968 3 жыл бұрын
Very nice.How did you get the information of the Ajoo's? I am their Generation staying in Chennai . Mob no 9025815141.
@b-bintk8957
@b-bintk8957 3 жыл бұрын
Nalla avatharana shyli
@RealMediaOnline
@RealMediaOnline 3 жыл бұрын
thank you so much
@anishalexander4170
@anishalexander4170 3 жыл бұрын
Rest in peace respected Elner🌹
@sabidabegom8078
@sabidabegom8078 Жыл бұрын
Nice presentation ❤
@techytravelreviewttr8896
@techytravelreviewttr8896 3 жыл бұрын
BACKGROUND SONG EThaann.......!!! That’s supb
@RealMediaOnline
@RealMediaOnline 3 жыл бұрын
thank you
@SoloSanchariOfficial
@SoloSanchariOfficial 2 жыл бұрын
മികച്ച അവതരണം 👌👌👌
@RealMediaOnline
@RealMediaOnline 2 жыл бұрын
thanks a lot
@kaadansancharivlogz
@kaadansancharivlogz 4 жыл бұрын
Supper Detailed Vlog About Munnar CSI Church-With Excellent Naration👌Thankyou Boss
@jithinrealmedia6388
@jithinrealmedia6388 4 жыл бұрын
Tku... bro
@RealMediaOnline
@RealMediaOnline 4 жыл бұрын
Thank you ☺️
@harismoideen8799
@harismoideen8799 Жыл бұрын
May എന്നാ ബ്രിട്ടീഷ് യുവതിയുടെ story search ചെയ്തു വന്നതാണ് ഇവിടെ.മറ്റുള്ളവർ ഒരുപാട് പേര് ഈ സ്ഥലത്തേപറ്റിയും ഇവരുടെ സ്റ്റോറിയെ പറ്റിയും പറയുന്നുണ്ട് അതിൽ എനിക്ക് ഇഷ്ടപെട്ടത് നിങ്ങളുടേതാണ് ❤😊 എനിക്ക് ഇത് കണ്ടിട്ട് ഇഷ്ട്ടപെട്ട കുറച്ചു കാര്യങ്ങൾ ഇനി പറയാതിരിക്കാൻ വയ്യ 😊. അടിപൊളി അവതരണം.,Nice voice,background music അടിപൊളി. Nice quelity picture, പിന്നെ ഈ video ൽ ഉൾപെടുത്തിയ background song ഒന്ന് പറയാമോ Sir?
@sebastiankt2421
@sebastiankt2421 21 күн бұрын
ഈപശ്ചാത്തലസംഗീതംനമ്മെഒരുനൂറ്റാണ്ടിലധികംപിന്നോട്ടേക്കുവലിച്ചുകൊണ്ടുപോകുന്നു
@sreejs7252
@sreejs7252 3 жыл бұрын
History urangunna place aanu...ithu nannayi nokkanam
@RealMediaOnline
@RealMediaOnline 3 жыл бұрын
very true
@vimaljoseph69
@vimaljoseph69 Жыл бұрын
Nice ,❤ ദേവാലയം സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്
@josephfernandez7185
@josephfernandez7185 2 жыл бұрын
Awesome explanation
@RealMediaOnline
@RealMediaOnline 2 жыл бұрын
Glad you liked it
@amalroy5472
@amalroy5472 2 жыл бұрын
NICE sound , nice video
@RealMediaOnline
@RealMediaOnline 2 жыл бұрын
Glad you like it!
@jamespoomala
@jamespoomala 3 жыл бұрын
ഞാൻ പോയിട്ടുണ്ട്
@RealMediaOnline
@RealMediaOnline 3 жыл бұрын
nice place
@travelwithkuttettan97
@travelwithkuttettan97 3 жыл бұрын
കമിതാക്കൾ എന്നു പറയുന്നതിനേക്കാൾ നല്ലത് ദമ്പതികൾ എന്ന് പറയുന്നതല്ലേ നല്ലത്.
@JOURNEYSOFJO
@JOURNEYSOFJO 3 жыл бұрын
Superb bro❤️❤️❤️❤️
@RealMediaOnline
@RealMediaOnline 3 жыл бұрын
Thanks 🤗
@ജെറമിയ
@ജെറമിയ 3 жыл бұрын
ഇത് പോലെ ആകണം youtb ചാനൽ 🌹👍 naration . ചാനൽ sccrbe ചെയ്തിട്ടുണ്ട് സഫാരി ചാനൽ കാണുന്ന qulty ഉണ്ട്
@RealMediaOnline
@RealMediaOnline 3 жыл бұрын
thanks a lot
@basilsunny1142
@basilsunny1142 3 жыл бұрын
Visuals are just magical
@RealMediaOnline
@RealMediaOnline 3 жыл бұрын
thanks a lot
@sajinksaji3202
@sajinksaji3202 2 жыл бұрын
What's the background music?..
@sabidabegom8078
@sabidabegom8078 Жыл бұрын
എലന്ർ ഇസബെൽ മെ❤
@christybauljesudason4369
@christybauljesudason4369 10 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@momtagegod4009
@momtagegod4009 10 ай бұрын
R I P Elenor Izabel May 🌹🌺🌸🌻💕💮🥀💐🏵️🍂💞🍁💞🌿. 🙏
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Fantastic
@RealMediaOnline
@RealMediaOnline 2 жыл бұрын
Thanks
@thaaralakshmiofficial5279
@thaaralakshmiofficial5279 4 жыл бұрын
Done.. തിരിച്ചും support
@RealMediaOnline
@RealMediaOnline 4 жыл бұрын
Thank you sure ☺️
@pavinpoulose292
@pavinpoulose292 3 жыл бұрын
💞💞💞💞👌👌👌👌
@RealMediaOnline
@RealMediaOnline 3 жыл бұрын
thank you
@lilinj3900
@lilinj3900 Жыл бұрын
😍😍🥰🥰🥰💞💞💞
@binilp.c155
@binilp.c155 3 жыл бұрын
Ningal nale orikkal malayalikal ellam ariyunna oralay marum
@RealMediaOnline
@RealMediaOnline 3 жыл бұрын
thank you
@bibinbaby2233
@bibinbaby2233 2 жыл бұрын
ഞാൻ ഇന്ന് കൂടെ പോയി
@RealMediaOnline
@RealMediaOnline 2 жыл бұрын
thanku
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 329 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How it feels when u walk through first class
00:52
Adam W
Рет қаралды 22 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 329 М.