Рет қаралды 38,121
മട്ടുപ്പാവ് കൃഷി ഭൂരിഭാഗം വീടുകളിലുമുണ്ടെങ്കലും മട്ടുപ്പാവ് ഒരു പറമ്പാക്കി മാറ്രുന്നവർ ആരും ഉണ്ടാവില്ല. അത്തരത്തിൽ മട്ടുപ്പാവ് ഒരു പറമ്പ് ഒരുക്കിയ വീടുണ്ട് കൊച്ചി നഗരത്തിന് നടുവിൽ. 500 സ്ക്വയർ ഫീറ്റ് വീടിന്റെ മുകളിൽ 25 വർഷം പ്രായമുള്ള 4 മാവ്, അത്രത്തോളം തന്നെ പ്രായമുള്ള തെങ്ങ്, വാഴകൾ, മൂന്ന് നാരകം, പച്ചക്കറികൾ തുടങ്ങി സാധരണ പറമ്പിലുള്ള എല്ലാ വിളകളും നട്ട് വളർത്തിയിട്ടുണ്ട്. വൈറ്റില ആർ.എസ്.എ.സി റോഡിലെ സരസ്വതിയുടെ (73) മൂന്ന് സെന്റ് സ്ഥലത്ത് നിൽക്കുന്ന പുളിംപറമ്പ് എന്ന വീട്ടിലാണ് ഈ കൃഷിത്തോട്ടം. 37 വർഷം മുമ്പാണ് കൃഷി ആരംഭിച്ചത്
#terracefarming #kochi #keralafarming