Рет қаралды 2,897
പാട്ട് എന്നത് എനിക്കൊരു ആശ്വാസമാണ് ...പാടുന്ന എനിക്ക് എന്ന പോലെ കേൾക്കുന്നവനും ഒരു ആശ്വാസമാകുമ്പോഴാണ് അത് അർത്ഥവത്താകുന്നത്... ഇന്നിത് വരെ ഞാൻ എന്റെ പരിമിതികൾക്കുള്ളിൽ നിന്നാണെങ്കിലും എന്റെ രീതിയിൽ എന്നെ ഇഷ്ടപ്പെടുന്നവരെ 'സുഖിപ്പിച്ചിട്ടേയുള്ളു ' എന്ന് തന്നെയാണ് എന്റെ വിശ്വാസം .. ആ വിശ്വാസത്തെ തകർക്കുന്ന രീതിയിൽ ചിലർ (ചിലർ മാത്രം ) ചിലതു കുറിച്ചിടുന്നതും ഞാൻ ശ്രദ്ധിക്കാറുണ്ട് ..അവരോടു എനിക്ക് പറയാനുള്ളതു "വിശ്വാസമല്ലേ എല്ലാം" എന്നാണ് .
ഒരു നാട്ടിൻപുറത്തുകാരി കല്യാണത്തിന് പോകാൻ സാരി ചുറ്റുമ്പോൾ മനസ്സിൽ കടന്നു കൂടുന്ന വേണ്ടാത്ത വിചാരങ്ങൾ പോലെ ഒരു പാട്ടു തെരഞ്ഞെടുക്കുമ്പോൾ ചില വീണ്ടു വിചാരങ്ങൾ എന്റെ മനസ്സിലും ഉണ്ടാകാറുണ്ട് ...(.താൻ എന്ത് ധരിച്ചാലൂം കല്യാണച്ചെക്കനെയും പെണ്ണിനേയും അത് ബാധിക്കാൻ പോകുന്നില്ല എന്ന നഗ്‌നസത്യം അവൾ അപ്പോൾ ഓർക്കാറില്ല! )
അങ്ങിനെ നോക്കിയാൽ ഇന്ന് ഞാൻ നിങ്ങൾക്കായി പാടുന്ന പാട്ട് ഞാൻ ഓലഷെഡ്ഢിൽ ഇരുന്നു പഠിച്ച എന്റെ സ്കൂൾ ദിനങ്ങളെയാണ് ഓർമ്മിപ്പിക്കുന്നത്. അന്ന് ആ പാട്ടു കേട്ടപ്പോൾ വെറുതെ താളമടിച്ചതല്ലാതെ അതിന്റെ അർത്ഥമൊന്നും പിടികിട്ടിയില്ല ..
അർഥം പിടികിട്ടിയപ്പോൾ ആകെ ഒരു ആവലാതിയാണ് തോന്നുന്നത് ...
നാം എങ്ങോട്ടാണ് പോകുന്നത് ?
ഇതിന്റെ അന്ത്യമെന്താണ് ?
പ്രളയമായി...കോവിഡായി...ഒമിക്രോണായി ......നാലാം തരംഗം ജൂൺ മാസത്തിനായി കാത്തിരിക്കുന്നു എന്ന ഭീഷിണി അന്തരീക്ഷത്തിൽ ...
ഉക്രയിനിൽ പെട്ടു പോയ നമ്മുടെ സഹോദരങ്ങളോടുള്ള ഉത്കണ്ഠ ....
ഈ ചുറ്റുപാടിൽ മാനവരാശിക്കായി പണ്ടേ പിറന്ന ഈ ഗാനത്തിന് സ്തുതി ....
'പുട്ടിനും ' 'സെലിൻസ്കിയും' ഈ പാട്ട് ഒന്ന് കേട്ടിരുന്നുവെങ്കിൽ എന്ന ചെറിയ ഒരു മോഹം മാത്രമേ എനിക്കുള്ളൂ ....നിങ്ങൾക്കോ ?