സുന്ദര തീവ്രശോകഗാനം...! സ്വയം മറന്ന് സവർണ്ണ ധനികനുമായി പ്രണയമോഹദാഹങ്ങൾ പങ്കുവച്ച് ഒടുവിൽ ജാതീയതയുടെ ഇരയായി ദുരന്തം ഏറ്റുവാങ്ങുന്ന അവർണ ജാതിക്കാരിയായ കഥാനായിക..! സിനിമയിലും ജീവിതത്തിലും ദുരന്തം ഏറ്റുവാങ്ങിയ മിസ്കുമാരി അവതരിപ്പിച്ച മലയാളസിനിമയിലെ അറിയപ്പെടുന്ന ആദ്യത്തെ ദുഖകഥാപാത്രമാണ് നീലക്കുയിലിലെ നീലി. കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ വരികൾ ,രാഘവൻ മാഷിൻ്റെ ശോകസാന്ദ്ര സുന്ദരമായ ഈണം ,ലളിതസുന്ദരമായ ഓർക്കെസ്ട്ര ,ആസ്വാദകമനസിനെ നൊമ്പരംകൊള്ളിക്കുന്ന കോഴിക്കോട് അബ്ദുൾഖാദറിൻ്റെ ആലാപനം..! ഗാനശിൽപ്പികൾക്കും ,ഈ ഗാനം നമുക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
@leelapadmanabhan19594 жыл бұрын
മനസ്സിന് വല്ലാത്തൊരു നോമ്പരം ഉണ്ടാക്കുന്ന ഒരു ഗാനം
@ranadevvr68114 жыл бұрын
കാലത്തെ അതിജീവിച്ച് ഈ വിഷാദഗീതം
@muppathadomsisters7644 жыл бұрын
ഈ നീലക്കുയിൽ സിനിമയിലെ പാട്ടൊക്കെ കേൾക്കുമ്പോൾ പണ്ടതെ കാലം ഓർമ്മ വരുന്നു 🌹🙏🙏
@preethamadhu18408 жыл бұрын
എന്തൊരു ദാഹം എന്തൊരു മോഹം എന്തൊരു തീരാത്ത തീരാത്ത ശോകം എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും?
@ikkaiikkai12333 жыл бұрын
Kozhikode Abdul kader good voice
@balakrishnanpayannur9722 жыл бұрын
Golden oldies - How refreshing - The touching song creates a sort of sadness in the heart of hearts. Preetha, You have done a great job.
@jacobjose17952 жыл бұрын
a deep sorrowful song of bygone era ,song of a century.P Baskaran,K Ragavan,Kozhikode Abdulkadhaer, everybody contributed for this extraordinary song excellently.Miss Kumari (Thressyama Thomas) radiates the severe sadness of the situation wonderfully with her unique moderate acting.
@preethamadhu18407 жыл бұрын
എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍ നിന്നെ മറന്നു കളിച്ചോരു കാലം??
@hussainmk16902 жыл бұрын
അസാധ്യം ഈ ഫീൽ..
@sashapillai74302 жыл бұрын
Old heart touching love song. It still moves one when listening to it in a quiet moment. 💕💕💕 🙏🙏🙏👌👌👌from UK..
@korastories30963 жыл бұрын
എന്തൊരു തീരാത്ത തീരാത്ത ശോകം.... 🖤
@drmadhavanpm14 жыл бұрын
Such an old doleful song..... an unforgettable one indeed!!!
@dileepkumar42983 жыл бұрын
A big salute for uploading this
@ravindranathvasupilla23 Жыл бұрын
മനസ്സിൽ പതിഞ്ഞ ഗാനം
@sheinapanicker88323 жыл бұрын
എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍ നിന്നെ മറന്നു കളിച്ചോരു കാലം നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി മേലോട്ടു നിന്നെ വിളിച്ചോരു കാലം ഒരോ കിനാവിന്റെ മാമ്പൂവും തിന്ന് ഒരോരോ മോഹത്തിന്‍ തേന്‍പഴം തന്ന് ഓടി കളിച്ചതും പാടിപ്പറന്നതും ഒന്നായ് കണ്ണീരില്‍ നീന്തി കുളിച്ചതും എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും? പാടം പച്ചച്ച പാവാട ഇട്ടപ്പോള്‍ പാവം നീയെത്ര മേലൊട്ടു പൊന്തീ എന്തൊരു ദാഹം എന്തൊരു മോഹം എന്തൊരു തീരാത്ത തീരാത്ത ശോകം എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും?