Рет қаралды 547,076
#joshtalksmalayalam #teacher #trainer
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: joshskills.app...
കോഴിക്കോട് സ്വദേശിനിയായ റോസ് മരിയ ഒരു ടീച്ചറും മോട്ടിവേഷണൽ ട്രെയ്നറുമാണ്. ഒരു അനാഥാലയത്തിൽ നിന്ന് ഒന്നര വയസ്സാകുമ്പോഴാണ് റോസിനെ തന്റെ അച്ഛനും അമ്മയും ദത്തെടുക്കുന്നത്. ചെറുപ്പം മുതലേ തന്നെ പല രീതിയിലുള്ള പ്രതിസന്ധികൾ വ്യക്തിപരമായും കുടുംബത്തിൽ നിന്നുമായി റോസിന് നേരിടേണ്ടി വന്നിട്ടുണ്ട്. സ്വന്തമായി ആരുമില്ലെന്നുള്ള വിഷമം ചെറുപ്പം മുതലേ തന്നെ വേട്ടയാടിയ റോസ് ഒരു ദിവസം എഴുതിയ ആത്മഹത്യാക്കുറിപ്പാണ് റോസിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളെ സൃഷ്ടിച്ചത്. എഴുതാനുള്ള തന്റെ കഴിവ് മനസ്സിലാക്കിയ റോസ് ഒരുപാട് മത്സരങ്ങളിൽ സമ്മാനങ്ങൾ നേടാൻ തുടങ്ങി. തികച്ചും അപ്രതീക്ഷിതമായി 18 വയസ്സിൽ താനുമായുള്ള ബന്ധങ്ങളെല്ലാം ഔദ്യോഗികമായി അമ്മ വിച്ഛേദിച്ചത് റോസിന് താങ്ങാൻ ആവുന്നതിലും വലുതായിരുന്നു. പക്ഷേ സ്വന്തമായി ഒരു ജോലിയും ഉപജീവനവും നേടുന്നതിനായുള്ള ഒരു പ്രചോദനമായി അതിനെ കണ്ട റോസ് പിന്നീട് കഠിനമായി അദ്ധ്വാനിച്ച് ഒരു സ്‌കൂൾ ടീച്ചറായി മാറി.
തന്റെ ജീവിതത്തിൽ നടന്ന പ്രതിസന്ധികളെല്ലാം തന്നെ പ്രചോദനമാക്കി മാറ്റി തന്റെ ജീവിതത്തിന് പുതിയ അർത്ഥങ്ങൾ കൊണ്ടുവന്ന റോസിന്റെ ജോഷ് Talk നമുക്കോരോരുത്തർക്കും ഒരു മാതൃകയാണ്.
Rose Maria who hails from Kozhikode is a teacher and a motivational speaker. Being an adopted child, Rose had to go through many struggles since her childhood. Rose was adopted by her parents when she was one and a half years old from an orphanage. From an early age, Rose faced many challenges in life. The suicide note written by Rose one day, who had been haunted by the grief of not having anyone of her own, made a big difference in Rose's life. Realizing her ability to write, Rose began to win prizes in a number of competitions. Unexpectedly, at the age of 18, Rose's mother officially severed all ties with her which led to an emotional breakdown for her. But Rose saw it as an inspiration to get a job and a livelihood of her own and later worked hard and became a school teacher.
Rose, who inspired all the crises in her life and brought new meanings to her life is an inspiration for all of us.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 10 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #nevergiveup #motivation