Рет қаралды 2,567
@eazyhome2.0
👏 അങ്ങനെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചിട്ടുണ്ട്..#Flipkart #Ekart
Flipkart മായി ബന്ധപ്പെട്ട വീഡിയോ ശ്രദ്ധയിൽപ്പെട്ട് Flipkart ൻ്റെ പ്രതിനിധികൾ ഞങ്ങളെ കണ്ട് സംസാരിക്കുന്നതിനായി Apartment ൽ വരികയുണ്ടായി (On 29-05-2023). അവർ വീഡിയോ കണ്ടെന്നും അവരുടെ സ്റ്റാഫിൻ്റേ ഭാഗത്തുനിന്നുണ്ടായ വീഴ്ചക്ക് അവർ നമ്മളോട് മാപ്പ് പറയുകയും, നമുക്കുണ്ടായ നാശനഷ്ടങ്ങൾ നികത്തി തരാം എന്ന് പറയുകയും ചെയ്തു... അപ്പാർട്ട്മെൻറ് ൻറെ ഓണറെ കണ്ട് അടുത്ത ദിവസം തന്നെ ഗേറ്റിന്റെ പൊട്ടിയ ഭാഗം വെൽഡ് ചെയ്ത് കൊടുക്കാം എന്ന് പറയുകയും അതിൻപ്രകാരം ഇന്ന് രാവിലെ( 30-05- 2023) ജോലിക്കാർ വന്ന് അത് ശരിയാക്കി തരികയും ചെയ്തിട്ടുണ്ട്...
വണ്ടിയുടെ കാര്യത്തിലും അവർ വേണ്ടത് ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അവരുടെ ഇപ്പോഴത്തെ സമീപനത്തിൽ നമ്മൾ പൂർണ്ണമായും തൃപ്തരായതു കൊണ്ട് തന്നെ ഞങ്ങളത് പൂർണ്ണ മനസ്സോടെ നിരസിക്കുകയും സ്വന്തം നിലയ്ക്ക് ( insurance) നേരെയാക്കി കൊള്ളാം എന്ന് പറയുകയും ചെയ്തു...
ഈ സംഭവം നടന്ന ഉടനെ തന്നെ ആ വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർക്ക് തന്നെ ഈ പ്രശ്നം വളരെ നിസ്സാരമായി പരിഹരിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ...
എന്തായാലും കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള വളരെ നല്ല രീതിയിൽ ഉള്ള ഈ ഒരു സമീപനം പ്രശംസനീയമാണ്....
ഈ വീഡിയോ കണ്ടു ഷെയർ ചെയ്തു വേണ്ടപ്പെട്ട അധികാരികളിലേക്ക് എത്തിക്കാൻ സഹായിച്ച നിങ്ങൾ ഓരോരുത്തർക്കും വളരെയധികം നന്ദി രേഖപ്പെടുത്തുന്നു...🙏🙏🙏
Tricky Tips Malayalam
#Flipkart
#customerfeedback
#ekart
#review
#feedback
#trendingnow