ശിശുസ്നാനം ശരിയെങ്കിൽ, സ്നാനത്തിന്റെ ആവശ്യം തന്നെ ഇല്ല. കർതൃമേശ ആർക്കും കൊടുക്കാമെന്ന് പറഞ്ഞ സജിത്തിന്, എന്ത് സ്നാനം?. അറിയാവുന്ന പണി പ്രസംഗമാണ്. സജിത്തിന്റെ പ്രസംഗത്തിന് പെന്തകോസ്ത്തിൽ സ്ഥാനം ഇല്ലാതെ വന്നപ്പോൾ മറുകണ്ടം ചാടി. പ്രവൃത്തികൾ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ "പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു." ഒരു സമൂഹം സ്നാനമേറ്റ ചരിത്രമാണിത്. "പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.", എന്ന് എഴുതിയിരിക്കുന്നത് അവർക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ട് അല്ല. കാരണം സ്നാനത്തിന് അടിസ്ഥാനം വിശ്വാസമാണ്. മർക്കൊസ് 16:15-16 [15]പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. [16] "വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും;" വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും. അതുകൊണ്ട് സജിത്തിന്റെ കപടവാദങ്ങളിൽ കുടുങ്ങരുത്