വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ വിട്ടുപോയി, പറവൂർ പാലം അടങ്ങുന്ന ഈ പ്രദേശം 2018 ലെ flood effect ചെയ്ത പ്രദേശമാണ്, ആയതുകൊണ്ടുതന്നെ ഈ പാലം ഇതുപോലെ ഉയരം കുറഞ്ഞ രീതിയിലാണ് നിർമ്മിക്കുന്നതെങ്കിൽ ഭാവിയിൽ ഇതുപോലെ flood effect ചെയ്താൽ ഈ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാൻ ഈ പുഴ ഉപയോഗിക്കാൻ പറ്റാതെ വരും, അതുകൊണ്ടുതന്നെ ഇത് ഒരു അപകടകരമായ നിർമ്മിതി ആണെന്ന് പറയാം, ഈ പാലത്തിന്റെ ഉയരം കൂട്ടേണ്ടത് അത്യാവശ്യമാണ്. One very important thing is left out, this area containing the Paravur bridge is a flood effected area in 2018, so if this bridge is constructed in a low height manner, in the future if there is a flood effect like this, this river cannot be used to relocate people from these areas, so it can be said that it is a dangerous structure. , it is necessary to increase the height of this bridge.
@sreestravelcrew8 ай бұрын
ഈ പരാതിയിന്മേൽ ഇപ്പോൾ ലഭിച്ച conclution ഇതാണ്.....The new national highway is essential for theregion. but it should not come at the cost of denying futire developement operchunities and conectivity to the region. it also shoudn't increase the disaster risk of the region. the safty norms laid down by various government orders and directives should be strightly adhered to by the nhai. പുതിയ ദേശീയ പാത ഈ പ്രദേശത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇത് ഭാവിയിലെ വികസന പ്രവർത്തനങ്ങളും മേഖലയിലേക്കുള്ള കണക്റ്റിവിറ്റിയും നിഷേധിക്കുന്നതിനുള്ള ചെലവിൽ വരരുത്. ഇത് പ്രദേശത്തിൻ്റെ ദുരന്തസാധ്യത വർദ്ധിപ്പിക്കില്ല. വിവിധ സർക്കാർ ഉത്തരവുകളും നിർദ്ദേശങ്ങളും നിഷ്കർഷിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ nhai കൃത്യമായി പാലിക്കണം.
@davismartin48457 ай бұрын
Its obvious there is levelling error or design error especially where ground water levels are high. That whole stretch where pier caps have less clearance with ground level is a matter of concern as well.
@iqbal91414 ай бұрын
Your right 👍must sturdy before do this
@madhavana56388 ай бұрын
The deficiencies pointed out by you in the construction of bridges at Paravur and Cheriappilli are very true. It is high time that senior officials from NH and State take initiative to rectify these anomalies before monsoon arrives. Otherwise the company will not be able to execute the works before the deadline. Appreciate you for highlighting the deficiencies ....
@theendtimemessage35018 ай бұрын
ആ നടത്തത്തിന് കാര്യം പറഞ്ഞത് വളരെ ഉപകാരം ആയിട്ടുള്ള ഒരു കാര്യമാണ്. കാരണം ഒരു ജീവനും വിലപ്പെട്ടതാണ്.
@bijukoottala18 ай бұрын
ദേശീയ ജലപാതയിൽ നിന്നും പറവൂർ ചന്തയിലേക്കുള്ള ഭാവിയിലെ ചരക്ക് നീക്കത്തെയൊക്കെ ബാധിക്കുന്നതാണ് പാലത്തിൻ്റെ ഉയരം. ജലമാർഗ്ഗമുള്ള സഞ്ചാരവും ചരക്കു നീക്കവും കൂടെ മുന്നിൽക്കണ്ട് പാലത്തിൻ്റെ ഡിസൈൻ ചെയ്യേണ്ടതായിരുന്നു. മറ്റൊന്നു കൂടെ - ടെൻഡർ രേഖകളിലുള്ള ഉയരം, OSE കുറച്ചതാണെന്ന ഗുരുതര ആരോപണം കൂടെ നിലവിലുണ്ട്.
@pv.unmesh32038 ай бұрын
Nice 👍
@madhavana56387 ай бұрын
Waiting for updation
@sreestravelcrew7 ай бұрын
Hello, ദയവായി ഒരല്പം കൂടി കാത്തിരിക്കാമോ, work വളരെ slow ആണ്, next week ചെയ്യാം എന്ന് വിചാരിക്കുന്നു ❤
@ShihabShihabvt8 ай бұрын
Good 👍👍👍👍
@thomasraju40048 ай бұрын
🎉🎉🎉
@bijukoottala18 ай бұрын
ഇതിനു മുൻപും താങ്കൾ ഇത് ചുണ്ടിക്കാണിച്ചിട്ടുണ്ടെങ്കിലും അധികാരികൾ അനങ്ങിയത് ഇപ്പോൾ മാത്രമാണ്. അഭിനന്ദനങ്ങൾ ഏതായാലും, കൂടുതൽ അന്വേഷണങ്ങളുടെ ഭാഗമായി ഇപ്പോൾ പണി നിർത്തി വെച്ചിട്ടുണ്ട് എന്നറിയുന്നു.
@4nmedia6088 ай бұрын
റോഡ് വർക്കിന്റെ updation മാത്രം അല്ലാതെ ഇത്തരം അശാസ്ത്രീയമായ പ്രവർത്തികൾക്കെതിരെ പോരാടാനും ജനങ്ങളുടെയും അധികാരികളുടെയും മുന്നിൽ കൊണ്ടുവരാനും താങ്കൾക്ക് കഴിയട്ടെ.... 🙏
@sreestravelcrew8 ай бұрын
തീർച്ചയായും
@fasilfasii45446 ай бұрын
Boss evde pudiya video onnum varunnillallo
@sreestravelcrew6 ай бұрын
ഹായ്, work തീരെ slow ആണ്, എന്തായാലും ഇടപ്പള്ളിയിൽ work കഴിഞ്ഞ ദിവസം start ആയിട്ടുണ്ട്, ഉടനെ തന്നെ ചെയ്യാം
@jyothisviswambharan95106 ай бұрын
മൂത്തകുന്നം പാലം കുഴപ്പം എങ്ങനെ ആണ് solve ചെയ്യുന്നത്??
@NithinM-r8b6 ай бұрын
New video?
@sreestravelcrew6 ай бұрын
Hai, work 20% പോലും നടക്കുന്നില്ല, എന്തായാലും next week ചെയ്യാം കേട്ടോ
@jithinjyothis128 ай бұрын
MP yum MLA onnum ithu ariyunille.
@sreestravelcrew8 ай бұрын
തീർച്ചയായും, mla വി. ഡി. സതീശൻ കേന്ദ്ര മന്ത്രി നിധിൻ ഗദ്കരിക്ക് ലെറ്റർ അയച്ചിട്ടുണ്ട്
@jyothisviswambharan95107 ай бұрын
വീഡിയോ ഒന്നും ഇല്ലല്ലോ
@sreestravelcrew7 ай бұрын
വർക്കുകൾ വളരെ slow ആണ്, പിന്നെ മഴയും ചെളിയും മൂലം പല സ്ഥലത്തും എത്താൻ പറ്റുന്നില്ല. ഉടനെ ചെയ്യാൻ നോക്കാം കേട്ടോ 👍
@jyothisviswambharan95107 ай бұрын
പറവൂര്‍ പാലം തീരുമാനം ആയോ?
@sreestravelcrew7 ай бұрын
ഉയരം കൂട്ടാൻ തീരുമാനമായി
@balamuralis42096 ай бұрын
പുതിയ അപ്ഡേറ്റ്സ് ഒന്നുമില്ലേ ശ്രീ? എന്ത് പറ്റി ? തിരക്കിലാണോ? അതോ റോഡ് പണികൾ ഒന്നും നടക്കുന്നില്ലേ?
@sreestravelcrew6 ай бұрын
ചേട്ടാ, work തീരെ നടക്കുന്നില്ല
@czjinsongaming56336 ай бұрын
@@sreestravelcrewedappally underpass pani thudangittond bro
@sreestravelcrew6 ай бұрын
ഇടപ്പള്ളയിൽ ലുലു കോർപ്പറേറ്റ് ഓഫീസിനു സമീപത്തായി പൈലിംഗ് യൂണിറ്റ് കൊണ്ടുവച്ചിട്ട് കുറച്ചു ദിവസങ്ങളായി, ഞാൻ രണ്ടുത്തവണ പോയിരുന്നു, work തുടങ്ങിയിട്ടില്ല, അതിതുടങ്ങിയിട്ട് വീഡിയോ ചെയ്യാം എന്ന് വിചാരിച്ചു, അവിടത്തെ അണ്ടർ പാസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഒന്നും കിട്ടിയിട്ടില്ല
@ratheeshr73648 ай бұрын
5 മീറ്റർ ഉയരം ഇല്ലാത്ത കൊണ്ട് പണി നിർത്തി വച്ചു
@asokan.k.k82118 ай бұрын
തൻ്റെ വീഡിയോയും കമൻ്റുകളം നോക്കി ഇരിക്കലല്ല NHAl യുടെ പണി പാലത്തിന് ഉയരം കുറവാണ് എന്ന് അത്ര ഉറപ്പുണ്ടായിരുന്നുവെങ്കിൽ ഉടനെNHAl യെ കത്ത് മുഖേന ആ പ്രശ്നം ഉന്നയിക്കേണ്ടതായിരുന്നു. തെററ് തൻ്റെയാണ്.
@sreestravelcrew8 ай бұрын
Sir, എന്നെപ്പോലുള്ള സാധാരണക്കാരന്റെ ഒരു ചെറിയ യൂട്യൂബ് ചാനെൽ നോക്കിയിരിക്കലല്ല nhai യുടെ പണി, അതു നൂറുശതമാനം ശരിയാണ്, പക്ഷെ അവരുടെ പണി കൃത്യമായി ചെയ്തിരുന്നെങ്കിൽ എനിക്കോ പത്രക്കാർക്കോ tv ചാനെലുകാർക്കോ ഇത് കാണിക്കേണ്ടി വരില്ലായിരുന്നു, വർഷങ്ങളായി ഇന്ത്യയിലെ ദേശീയ പാതാ വികസനത്തിന്റെ ചുക്കാൻ പിടിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഒരു പുഴയുടെ മുകളിലൂടെ പണിയുന്ന പാലത്തിന്റെ vertical clearance എത്രയാണെന്നോ അതു കൃത്യമായി ടെൻഡർ കമ്പനികളെ കൊണ്ട് ചെയ്യിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒന്നും പറയാനില്ല, പിന്നെ മറ്റൊരുകാര്യം ഞാൻ ചെയ്യുന്ന ഇത്തരം വീഡിയോകളുടെ ലിങ്കുകൾ ഞാൻ ചില ചാനലുകൾക്കും പത്രകാർക്കും ഞാൻ അയക്കാറുണ്ട്, പത്രങ്ങളിൽ വന്നാൽ മാത്രമേ ഇവർ ഇതൊക്കെ ആനോക്ഷിക്കുകയോള്ളൂ,
@asokan.k.k82118 ай бұрын
@@sreestravelcrew പത്രം നോക്കിയുമല്ല NHAI സൂപർവിഷൻ ചെയ്യുന്നത്. ഈ പദ്ധതിയുടെ DPR ഉണ്ടാക്കുന്നത് ഉത്തരേന്ത്യയിൽ എവിടെയോ ഉള്ള എഞ്ചിനീയർമാരായിരിക്കും. അവർക്ക് ഇവിടുത്തെ കാര്യത്തെ പറ്റി first hand in formation ഉണ്ടാവില്ല. ലോക്കൽ ആയി ഉള്ള ഭരണധികാരികൾ ഇത്തരം വിഷയങ്ങളിൽ പുലർത്തിയ നിസംഗത കാരണം ധാരാളം പരാതികൾ ഉണ്ടാവുന്നുണ്ട്.
@sreestravelcrew8 ай бұрын
ഈ പ്രദേശത്തെ പാലം നിർമ്മാണത്തിൽ അപാകതയുണ്ട് എന്ന് പത്രമാധ്യമങ്ങളിൽ വന്ന ന്യൂസിന്റെ അടിസ്ഥാനത്തിലാണ് കളക്ടറും ദുരന്ത നിവാരണ അതോറിറ്റിയും പറവൂർ മുനിസിപ്പാലിറ്റിയും ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അധികൃതരും മുസരിസ് പൈതൃക അധികൃതരും nhai അധികൃതരും ഈ സ്ഥലം സന്ദർശിച്ചതും കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ പ്രൊജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതും തത്കാലം പാലം പണി നിർത്തിവച്ചതും, അതേ ഞാൻ പറഞ്ഞുള്ളൂ, dpr എവിടെയിരുന്നു തയ്യാറാക്കിയാലും ഈ പാലം പണി നടക്കുന്ന സമയത്തു nhai supervision ഉണ്ടാകുമല്ലോ, അവർക്കും ഈ നിർമ്മാണം കണ്ടിട്ട് അപാകാത്ത തോന്നിയില്ല എന്ന് പറഞ്ഞാൽ എന്താണ് നമ്മൾ വിചാരിക്കേണ്ടത്, nhai അധികൃതരെ മാത്രം കുറ്റം പറയുന്നതല്ല, പ്രാദേശികമായിട്ടുള്ള അതാതു സ്ഥലത്തെ മുനിസിപ്പാലിറ്റി കൾക്കും പഞ്ചായത്തിനും ഇതിൽ ഇടപെടാം, എന്തായാലും വൈകിയാണ് ഇടപെട്ടതെങ്കിലും പൊതുജനം എന്നനിലയ്ക്ക് ഞാൻ അടക്കമുള്ള പൊതുസമൂഹം ആഗ്രഹിക്കുന്നത് പ്രോട്ടോകോൾ പ്രകാരമുള്ള ഹൈറ്റ് maintaine ചെയ്തു പാലം നിർമ്മിക്കുക എന്നതാണ്.
@AbdulRazakEA-zi3cu8 ай бұрын
പാലത്തിന്റെ ഉയരം വർദ്ധിപ്പിച്ചാൽ ഇരു ഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ ഉയരവും വർദ്ധിപ്പിക്കണം. അപ്പോൾ നിർമ്മാണ വസ്തുക്കൾ അധികം വേണം. അതുകൊണ്ട് കൂടിയായിരിക്കണം ഉയരം കുറച്ചിരിക്കുന്നത്. ഇതു മാത്രമല്ല പ്രശ്നങ്ങൾ . പറവൂർ തുടങ്ങി മൂത്തകുന്നം വരെ കുറഞ്ഞ അണ്ടർ പാസുകളേ ഉള്ളൂ. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച ഈ പ്രദേശം ഇപ്പോൾ റോഡുകൊണ്ട് അണകെട്ടിത്തിരിച്ചിരിക്കുകയാണ്. ഇനിയൊരു വെള്ളപ്പൊക്കമുണ്ടായാൽ കൂടുതൽ ദിവസത്തേക്ക് വെള്ളം ഒഴുകിത്തീരാതെ നിൽക്കും. പുതിയ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ളവർക്ക് പഴയ ഹൈവേ ഭാഗത്തേക്ക് നടന്നെത്തണമെങ്കിൽ ഏറെ നടക്കേണ്ടതായിവരും. യാതൊരു വാഹനവും ഇല്ലാത്തവരേയും വാഹനം ഉപയോഗിക്കാൻ പറ്റാത്തവരേയും ഏറെ ബാധിക്കുന്ന പ്രശ്നമാണ്.
@mohanlal97617 ай бұрын
😂😂
@vasanthcheriyachanassery56218 ай бұрын
പാലം, റോഡ് എന്നിവ ഒരിക്കലും പണിയിക്കരുത്. ഷൂട്ട് ചെയ്യുന്നവനൻ ജനിക്കുന്നതിന് മുന്നേ തുടങ്ങിയ പദ്ധതി ഇപ്പോൾ പ്രവർത്തികൾ ആയപ്പോൾ തടസ്സം ഉണ്ടാക്കുക. വാഹന ഗതാഗത സൗകര്യം കൂടുതൽ ഉള്ളപ്പോൾ ആരാണ് ബോട്ടിൽ പോകുന്നത്
@sreestravelcrew8 ай бұрын
പ്രിയ സുഹൃത്തേ, ഞാൻ 46 വർഷമായി ഈ നാട്ടിൽ ജീവിക്കുന്നു, അതുകൊണ്ട് തന്നെ ഈ പദ്ധതി എന്നാണ് ആരംഭിച്ചത്എന്നുള്ളത് എന്നെനിക്കറിയാവുന്ന കാര്യമാണ്, താങ്കൾ ദയവായി ആ സ്ഥലം ഒന്നു പോയി കാണാൻ ശ്രമിക്കുക, എന്നിട്ടും ഇതേ അഭിപ്രായമാണെങ്കിൽ പിന്നെ എനിക്ക് ഒന്നും പറയാനില്ല, ഞാൻ കഴിഞ്ഞ ഒരു വർഷമായി ഈ റീച്ചിന്റെ work update ചെയ്തുവരുന്നു, വികസനത്തിന് ഞാൻ എതിരല്ല, എന്റെ മുൻപുള്ള videos കണ്ടാൽ താങ്കൾക്കു അതു മനസിലാകും, എന്നുവെച്ചു ഇതുപോലെ യുള്ള പ്രവർത്തികൾക്കു സപ്പോർട് ചെയ്യാൻ സാധിക്കുകയില്ല, കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ അതുകൊണ്ടാണല്ലോ തൽക്കാലം വർക്കുകൾ നിർത്തിവച്ചിരിക്കുന്നതും പ്രൊജക്റ്റ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതും, ടൂറിസം റോഡലൂടെ മാത്രമല്ല അത് വെള്ളത്തിലൂടെയും നടപ്പിലാക്കേണ്ടതാണ്, പ്രതേകിച്ചു കേരളത്തിൽ അതിനു ധാരാളം സാധ്യതകളുണ്ട്, അതുകൊണ്ടുതന്നെ അത്തരം ആവശ്യങ്ങൾ കൂടി പരിഗണിച്ചുവേണം റോഡ് വികസനം നടപ്പിലാക്കാൻ, പറവൂർ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അതിന്റെ ഉയരപ്രശനം പരിഹരിച്ചാൽ ആ പ്രോബ്ലം തീർന്നു. പിന്നെ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്.