PETERS ഒരു ജനതയുടെ സ്വപ്നങ്ങൾക്ക് കൂടെനിന്ന രാജകുമാരൻ

  Рет қаралды 88,917

Jerikottayam

Jerikottayam

Күн бұрын

#privatebus#nightriders#peters
1950കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ നിന്നും വ്യാപകമായി കുടിയേറ്റം നടന്ന സ്ഥലമാണ് പാണത്തൂർ മേഖല,
NSS, കോട്ടയം രൂപത തുടങ്ങിയവയുടെ നേതൃത്വത്തിലും അല്ലാതെയും കുടകിന്റെ കുളിരിൽ ലയിച്ചു, കുടകിനോടും, ദക്ഷിണകർണാടകയോടും (കേരളത്തിൽ കർണാടകയിലെ രണ്ടു ജില്ലകളോട് അതിരിട്ടു നിൽക്കുന്ന ഏക ഗ്രാമം ) അതിരിട്ടു, റാണിപുരത്തിന്റെ മടിത്തട്ടിൽ, ചന്ദ്രഗിരി പുഴയുടെ ഇരമ്പൽ താരാട്ടുപാട്ടാക്കി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയവും ശാന്തസുന്ദരവും ആയ ഇ കൊച്ചുഗ്രാമത്തിൽ പുതുജീവനത്തിന്റ
െ പാത തേടി തിരുവിതാംകൂറിലെ പലപ്രേദേശങ്ങളിൽ നിന്നും കുടിയേറ്റം നടന്നിട്ടുണ്ട്.
ഉറ്റവരിൽ നിന്നും, ബന്ധു ജനങ്ങളിൽ നിന്നും പിരിഞ്ഞു അധ്വാനം മാത്രം കൈമുതൽ ആക്കി പുതുമണ്ണിൽ സ്വർഗം തീർക്കാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചു വന്ന കുടിയേറ്റ ജനതയ്ക്കു ആദ്യകാലത്തു കാര്യങ്ങൾ സുഗമമായിരുന്നില്ല.
കാട്ടുമൃഗങ്ങളുടെ അക്രമവും കാർഷിക വിളകളുടെ നശീകരണവും ആയിരുന്നു പ്രധാന വെല്ലുവിളി, കൂടാതെ വസൂരി പോലെയുള്ള രോഗങ്ങളും,
പക്ഷെ തദ്ദേശീയരും കുടിയേറ്റ ജനതയും കൈകോർത്തു ഒരേ മനസ്സോടെ പ്രതിസന്ധികളെ നേരിട്ടപ്പോൾ പാണത്തൂരും കാർഷിക ഉത്പന്നങ്ങളുടെ നിർമ്മിതിയിൽ സമ്പന്നമാകുകയും, വികസനത്തിന്റെ പുതിയ നാൾ വഴികൾ തെളിക്കുകയും ചെയ്തു.
പക്ഷെ കുടിയേറ്റ ജനതയ്ക്കു ഉറ്റവരും ഉടയവരും ആയി ആശയവിനിമയം നടത്താനോ അവരെ നേരിൽ കാണാനോ ഇന്നത്തെ പോലെയുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നു,
അവിടെ ആണു പീറ്റേഴ്സ് എന്ന കോതനെല്ലൂരുകാരൻ രക്ഷകൻ ആയി അവതരിച്ചത്.
കുടിയേറ്റ ജനതയ്ക്കു തിരുവിതാംകൂറിലെ ബന്ധുജനങ്ങളുടെ അടുത്തേയ്ക്കു സന്ദർശനത്തിനും, തിരിച്ചും കേവലം ഒരു മലബാർ എക്സ്പ്രസ്സ് അല്ലാതെ നേരിട്ട് യാത്ര സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു.
1990 കളിൽ വന്ന night riders ആണു അതിനു ഒരു പരിഹാരം കണ്ടെത്തിയത്.
മനസ്സിൽ നിറയെ സ്വപനങ്ങളും ആയി മലബാറിന്റെ മണ്ണിൽ അധ്വാനത്താൽ പൊന്നുവിളയിച്ച കുടിയേറ്റ ജനതയ്ക്കു ആശ്വാസമായിരുന്നു മലബാറിനെയും തിരുവിതാംകൂറിനെയും നേരിട്ട് ബന്ധിയ്പ്പിക്കുന്ന night സർവീസ് പ്രൈവറ്റ് ബസുകൾ,
അതിൽ നിന്നും തികച്ചും വ്യെത്യസ്തൻ ആയി മലബാറിന്റെയും പാണത്തൂരിന്റെയും മനസ്സിന് ഒപ്പം നടക്കുകയും പാണത്തൂർ നിവാസികളെ ഹൃദയത്തോട് ചേർത്ത് പിടിയ്ക്കുകയും ചെയ്ത ഒരേ ഒരു ഓപ്പറേറ്റർ ആണു കോതനെല്ലൂരിന്റെ സ്വന്തം indikuzhiyil travels എന്ന peters.
മറ്റുള്ള ഓപ്പറേറ്റേഴ്സ് ചടപടാ വണ്ടികളും ആയി സർവീസ് മുതലാക്കിയപ്പോൾ peters ജനകീയൻ ആയിരുന്നു,
അപ്പൂസ്, എലിസബത്തു, പോൾ, ജോനാഥാൻ, ഡൊമനിക്
മുതലായ പലപേരിൽ പിറ്റേഴ്സിന്റെ പിള്ളാര് രാത്രിയുടെ യാമങ്ങളെ കീറിമുറിച്ചു കനത്ത മഴയത്തും ചൂടിലും കണ്ണുചിമ്മാതെ മലബാറിലെ മലയോര ജനതയെ പാലയുടെയും ബേക്കർ ജംഗ്ഷന്റെയും ഹൃദയത്തിൽ നിന്നും കൈപിടിച്ചു കയറ്റിമലബാറിൽ എത്തിക്കുമായിരുന്നു, ഹൃദയ ശുദ്ധി ഉള്ള ഇ പാവം കോതനെല്ലൂരുകാരൻ അച്ചായൻ.
കാലത്തിനു അനുസരിച്ചു സഞ്ചരിക്കുക എന്നത് piters inte മുഖമുദ്ര ആണു എന്നും.
മലബാറിൽ പല ഓപ്പറേറ്റർ മാരും കാസർഗോഡ് ജില്ലയിലെ മലയോരത്തു നിന്നും സർവീസ് നടത്തുന്നുണ്ടായിരുന്നു, അവർ ഒക്കെ ഷട്ടർ വണ്ടിയും ആയി ഓടിയപ്പോൾ ആദ്യത്തെ ഗ്ലാസ് വണ്ടിയായി KL 5N 2002. 2002 കാലത്തിൽ ഇറക്കി പീറ്റേഴ്സ് നമുക്ക് യാത്രാസൗകര്യം ഒരുക്കി, അതിനു ശേഷം പുഷ്ബാക് കാലഘട്ടം വന്നപ്പോൾ അതിലും ആദ്യമായി KL 5 S 1010ഉം പെയർ ഉം അവർ നമ്മുടെ റൂട്ടിൽ തന്നെ നമ്മൾക്ക് വേണ്ടി ഓടിച്ചു.
അന്നൊക്കെ കാസർഗോഡ് ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്നും ഓടിയിരുന്ന ചങ്ങനാശേരി, കുമളി, ഇളംകാട്, പത്തനംതിട്ട തുടങ്ങിയ സ്ഥലങ്ങളിലേയ്ക് വിശുദ്ധ നാമത്തിൽ സെർവിസ്നടത്തിയിരുന്ന വണ്ടികൾ ഷട്ടറും പെട്ടിപ്പലക സീറ്റ് ഉം ആയിട്ടാണ് ഓടിയിരുന്നത്.
മലബാറിലെ മലയോര ഗ്രാമത്തിൽ ആദ്യമായി AC bus ഇറക്കിയതും ഓടിച്ചതും peters ആണു നമ്മുടെ പാണത്തൂരിൽ നിന്നും (ഇപ്പോൾ ac bus ഇറക്കി ചെറുപുഴ വഴി ഓടിയ്ക്കുന്ന ചില ഓപ്പറേറ്റേഴ്സ് എന്നും പീറ്ററുടെ പുറകിലെ നടക്കാറുള്ളൂ അവരുടെ മാർഗദർശി ആണു piters )
റോഡില്ലാത്ത കേരളത്തിൽ സൂപ്പർക്ലാസ് പെർമിറ്റുകൾ കട്ട് ചെയ്തു take ഓവറും അല്ലാതെയും ksrtc ബസുകൾ ഓടുമ്പോൾ ഇപ്പോൾ LS പെര്മിറ്റിൽ സമയത്തു ഓടിയെത്താൻ കഷ്ടപ്പാട് ആണു, അതു മുൻകൂട്ടി കണ്ടുകൊണ്ടാണ് പീറ്റേഴ്സ് മലബാറിലെ മലയോര ഗ്രാമം ആയ പാണത്തൂർ നിന്നും ആദ്യത്തെ CC bus പ്രകാശ് ബോഡിയിൽ തുടങ്ങിയത്, പക്ഷെ എന്തൊക്കെയോ കാരണങ്ങളാൽ അതു നിന്നുപോയി, FP പെർമിറ്റ് കട്ട് ചെയ്തിട്ടും ls പെര്മിറ്റിൽ ഓടുന്ന peters പാണത്തൂരുകാരുടെ ചങ്ക് bus എങ്ങിനെ ആയി എന്നതിന് ഒറ്റയുത്തരമേ ഉള്ളൂ
വിശ്വസ്തരായ ജീവനക്കാർ, കൂടാതെ passengersinu വിലകല്പിക്കുകയും നന്നായി ബസ് സർവീസ് എങ്ങിനെ നടത്താം എന്നു കേരളത്തിന് കാണിച്ചു കൊടുക്കുകയും ചെയ്ത owners ഉം.
ഇ പോസ്റ്റിനു ആധാരം 18/07/2018 വെളുപ്പിന് കോഴിക്കോട് കൊയിലാണ്ടി കാപ്പാട് ബീച്ച് റോഡിനു സമീപം.
17/07/2018 കൊയിലാണ്ടി കൊല്ലത്തും മരങ്ങൾ വീണു ബ്ലോക്ക് ആയി ഇ രണ്ടുബ്ളോക്കിലും എല്ലാ night സെർവിസും പെട്ടു, കൊയിലാണ്ടിയിൽ സ്റ്ററിങ്ങിൽ തലയും വെച്ചു കിടന്നുറങ്ങുന്ന ഒത്തിരി night സർവിസ് ഡ്രൈവേഴ്സിനെ കണ്ടു, വെളുപ്പിന് നാലുമണി ആയിട്ടും കോഴിക്കോട് പാസ്സ് ആവാൻ പറ്റാതെയും,യാത്രക്കാരെ കുറിച്ച് ഉത്കണ്ഠയോടെ ഇരിയ്ക്കുന്നതും ആയ ഒരു ഡ്രൈവേറെയെ അന്ന് ജങ്ങൾക്കു കാണാൻ പറ്റിയുള്ളൂ അതു നമ്മുടെ piters ബാബു ഏട്ടൻ ആയിരുന്നു, one സൈഡ് ഓപ്പൺ ട്രാക് കിട്ടിയത് കൊണ്ട് ബാബുവേട്ടാ എന്നു ഒന്നു വിളിച്ചു hi പറഞ്ഞു കാഞ്ഞങ്ങാട്ടേയ്ക് പൊന്നു.
കടപ്പാട്
പാലാക്കാരൻ ബസ്സ് പേജിൽ നിന്നും കിട്ടിയത്

Пікірлер: 239
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57