No video

Joicy 01 | Charithram Enniloode 2319 | Safari TV

  Рет қаралды 54,879

Safari

Safari

Күн бұрын

Joicy 01 | Charithram Enniloode 2319 | Joicy | Safari TV
#CharithramEnniloode #SafariTV #Joicy #writer #novelist
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 273
@khadarkhadar9483
@khadarkhadar9483 Жыл бұрын
പൈങ്കിളി സാഹിത്യകർ എന്ന് വിമർശിക്കുന്ന എല്ലാവർക്കും നടുവിരൽ നമസ്കാരം.. മലയാളികളെ ഇത്രയധികം വായനാശീലം പഠിപ്പിച്ച, രസിപ്പിച്ച വേറെ ഒരു എഴുത്തുകാരൻ ഉണ്ടാകില്ല ഈ ലോകത്ത്... താങ്ക്യൂ ജോയ്‌സി സർ
@madhavam6276
@madhavam6276 Жыл бұрын
👏👏👏
@kumarktcrremix
@kumarktcrremix Жыл бұрын
80s ലെയും, 90s ലെയും സ്ത്രീ ഹൃദയങ്ങളെ കീറി മുറിച്ച , അത് പോലെ പുരുഷന്മാരുടെയും, പ്രിയപ്പെട്ട ജനപ്രിയ എഴുത്ത് കാരൻ..🙏🏻🙏🏻👌🏻👏👏🥰🥰 ജോയ്സി 👌🏻🙏🏻🥰🥰 രണ്ടു മൂന്നു നോവലുകൾ, സിനിമ ആയിട്ടുണ്ട് അന്നത്തെ കാലത്ത് മംഗളം,മനോരമ വാരിക ചൂടപ്പം പോലെ വിറ്റു പോകുമായിരുന്നതിൽ , ജോയ്‌സ്സി, സുധാകർ മംഗളോദയം, ബാറ്റൺ ബോസ്സ് തുടങ്ങിയവർ വഹിച്ച പങ്ക് ചെറുതല്ല 🙏🏻🙏🏻🙏🏻
@roby-v5o
@roby-v5o Жыл бұрын
രണ്ടോ മൂന്നോ അല്ല 6എണ്ണംസിനിമ ആയിട്ടുണ്ട് *പാളയം,ഞാൻ കോടിശ്വരൻ, ദ്രാവിഡൻ, സ്ത്രീധനം, ഭാര്യ,ശിബിരം,*
@shame1713
@shame1713 Жыл бұрын
ഇതൊരു അപ്രതീക്ഷിത എൻട്രി ആയി പോയി സഫാരി ടീവി.. 😄 keep going..
@sonichanta3304
@sonichanta3304 Жыл бұрын
ഞാൻ മലപ്പുറം ജില്ലയിൽ ഒരു ഉൾ ഗ്രാമത്തിൽ 50 കൊല്ലം ജീവിച്ച ആൾ ആണ്.വീടിൻ്റെ അടുത്ത് ഉള്ള താത്ത മംഗളം വാരിക വാങ്ങിക്കൊണ്ടു പോവുന്നത് കണ്ട് ഞാൻ ചോദിച്ചു ഉമ്മക്ക് വായിക്കാൻ അറിയില്ലല്ലോ പിന്നെ എങ്ങനാണ് വായിക്കുന്നത്. അവര് പറഞ്ഞു മകളെ കൊണ്ട് വായിപ്പിക്കും എന്ന്.പിന്നെ മകളു വായിക്കാത്ത അവസരം വന്നപ്പോൾ ഇവർ അക്ഷരം പഠിച്ചു സ്വന്തം ആയി വായിക്കാൻ തുടങ്ങി.ഇങ്ങനെ ഉള്ള കഥ കൃതുക്കൾ അണെ സദാ ജനത്തെ വയിപ്പികൻ പഠിപ്പിച്ചത്.
@swaramkhd7583
@swaramkhd7583 Жыл бұрын
നോബിളിന്റെ ആരാധകർക്ക് ലൈക്കിടാനുള്ള ഇടം.
@SwathiSasidharan
@SwathiSasidharan Ай бұрын
ലോറിക്കാരൻ നോബിൾ
@ramakrishnanka7797
@ramakrishnanka7797 Жыл бұрын
അന്ന് ഞങ്ങളുടെ ഹീറോ ലോറിത്തെരുവിലെ നോബിൾ ആയിരുന്നു. താങ്കളുടെ പേര് എന്ത് ആയിരുന്നാലും അഭിനന്ദനം 🙏
@spjpj3529
@spjpj3529 Жыл бұрын
വായനയുടെ ലോകത്തേക്ക് വളർന്നത് താങ്കളുടെ നോവലുകളിലൂടെയാണ്... സാറിന്റെ കഥകൾ കേൾക്കാൻ സാഹചര്യമൊരുക്കിയതിന് നന്ദി.... ❤️
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ശെരിയാണ്, ഞാൻ അക്ഷരങ്ങൾ കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് 👍
@slvlogs5004
@slvlogs5004 Жыл бұрын
Manorama kitan nokiyirunna nalukal
@roby-v5o
@roby-v5o Жыл бұрын
എത്ര കാലം കൊതികുന്നു.. ഇപ്പോൾ അടുത്ത് ഞാൻ സഫാരി ചാനലിനോട് ആവശ്യപ്പെട്ട കാര്യം. ജോയ്‌സി സാറിന്റെ പ്രോഗ്രാം.. ഒരായിരം നന്ദി സഫാരി ചാനലിനും സന്തോഷ്‌ സാറിനും
@swaramkhd7583
@swaramkhd7583 Жыл бұрын
അതെ . സന്തോഷം
@tibingopitibingopi5879
@tibingopitibingopi5879 Жыл бұрын
താങ്കൾ എനിക്ക് ഇന്ന് റിപ്ലൈ കമെന്റ് തന്നിരുന്നു. Thanks 🙏
@shajikj6453
@shajikj6453 Жыл бұрын
എന്നാലും ജോസഫ് മാഷിനെ നിങ്ങൾ കൈ ഒഴിഞ്ഞില്ലേ......
@roby-v5o
@roby-v5o Жыл бұрын
​@@swaramkhd7583 ♥️♥️
@roby-v5o
@roby-v5o Жыл бұрын
​@@tibingopitibingopi5879 ♥️♥️
@manasishiva7247
@manasishiva7247 Жыл бұрын
ജോയ്സി...💜 വായനക്കാരെ കണ്ണീരിന്റെയും സന്തോഷത്തിന്റെയും അനന്ദത്തിന്റെയും ഇടയിലൂടെ നടത്തിച്ച എഴുത്തിന്റെ ലോകത്തെ ജനപ്രിയൻ.. കണ്ടതിൽ ഒരുപാട് സന്തോഷം സർ 🥰🥰🥰
@freeliberty5996
@freeliberty5996 Жыл бұрын
മംഗളം വാരികയെ ജനപ്രിയമാക്കിയതിൽ ഇദ്ദേഹത്തിനുള്ള പങ്കു ചെറുതല്ല.. Hats off Sir..
@molusalbus350
@molusalbus350 Жыл бұрын
ജോയ്സിയുടെ നോവലും.... മോഹൻ്റ ചിത്രങ്ങളും..... ആഹാ സൂപ്പർ👍👍👍👍
@Linsonmathews
@Linsonmathews Жыл бұрын
ഒരു കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് വാരികയിൽ വരുന്ന ഇദ്ദേഹത്തിന്റെ നോവലുകൾ വായിക്കാൻ ആയിരുന്നു 👌❣️❣️❣️
@miniroy2959
@miniroy2959 Жыл бұрын
8 സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ സാറിന്റെ കാവൽമാടം നോവൽ പുസ്തകത്തിൽ ഒളിപ്പിച്ചു വെച്ച് വായിച്ചു അടിമേടിച്ചതിന്റെ ഓർമ്മ വരുമ്പോൾ ഞാൻ സാറിനെയും ഓർക്കും സാറിനെ ഈ ചാനലിൽ കൂടി കണ്ടതിൽ ഒത്തിരി സന്തോഷം ❤
@ajoabeythomas4448
@ajoabeythomas4448 Жыл бұрын
ജോയ് സി, ജോസി വാഗമറ്റം, സി വി നിർമല... എല്ലാം ഒരാൾ തന്നെ 💙💙💙💙
@jose-qb6zm
@jose-qb6zm Жыл бұрын
Athariyillarunnu.
@abdulnizar576
@abdulnizar576 Жыл бұрын
sree devi
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
@@jose-qb6zm എഴുത്തിന്റെ ശൈലി കണ്ടാൽ അറിയാലോ
@samthankachan9502
@samthankachan9502 Жыл бұрын
Jesy Junior ennathum joicy thanne
@sam75723
@sam75723 Жыл бұрын
@@abdulnizar576 ശ്രീദേവി അതും ഇദ്ദേഹം ആണോ
@nishraghav
@nishraghav Жыл бұрын
എന്നെങ്കിലും കാണണം എന്നു ആഗ്രഹിക്കുന്ന ഒരു എഴുത്തുകാരൻ.....ഏറെ പ്രിയപ്പെട്ട ജോയ്സി സർ ..അദ്ദേഹത്തെ സ്നേഹിക്കുന്ന വായനക്കാരുടെ ഈ കമന്റ്‌ ബൊക്സ് അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു 🥰🥰..
@saurafpooyamkutty
@saurafpooyamkutty Жыл бұрын
സഫാരിക്ക് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.... എന്റെ ഏറ്റവും വലിയ ഹീറോ.... താങ്ക്യൂ.... താങ്ക്യൂ.... താങ്ക്യൂ...
@minisujith3651
@minisujith3651 3 ай бұрын
സത്യം
@askaraskar7556
@askaraskar7556 Жыл бұрын
ജോയ്‌സി, ജോസി വാഗമറ്റം, സിവി നിർമല എല്ലാം ഒരാൾ തന്നെ. ഇങ്ങേരെ കൊണ്ടു വന്നതിനു സഫാരിക്ക് പ്രത്യേക നന്ദി 👍
@roby-v5o
@roby-v5o Жыл бұрын
ജേസി ജൂനിയർ ഒപ്പം സാലി തോമസ് (ഭാര്യയുടെ പേരിൽ) നോവൽ എഴുതിട്ടുണ്ട്
@divya2193
@divya2193 Жыл бұрын
Joyce njn lady enna vichariche
@aryaamayaworld485
@aryaamayaworld485 Жыл бұрын
തടങ്കൽപ്പാളയം, പ്രബലൻ, വളയം തുടങ്ങിയ സൂപ്പർനോവലുകളിലെ കിടിലൻ ഡയലലോഗുകളും , മഴ തോരും മുമ്പേ, ഓമനത്തിങ്കൾ പ്പക്ഷി, തുടങ്ങിയ മനസിൽ മായത്ത ജീവിഗന്ധിയായ കഥളെഴുമെഴുതുന്ന ആളുടെ സംസാരം തപ്പിത്തടഞ്ഞാണല്ലോ .... സാറേ ...........🙏🏻മനോരമ ആഴ്ചപ്പതിപ്പിന്റെ രക്ഷകൻ .....❤️🔥
@manojraju3093
@manojraju3093 Жыл бұрын
തടങ്കൽപ്പാളയം എന്റെ പൊന്നോ.... 🔥🔥🔥🔥
@mshafeequebabu7868
@mshafeequebabu7868 5 ай бұрын
"മഴതോരും മുൻപേ "ഒരു രക്ഷയുമില്ല. അടിപൊളിയായിരുന്നു ❤. ഇത് ഇനിയും വായിക്കാൻ ആഗ്രഹമുണ്ട്. Book published ആണോ?.
@roby-v5o
@roby-v5o Жыл бұрын
വളരെ സെൻസ് ഹ്യൂമർരീതിയിൽ സംഭാഷണശൈലിയുംഹൃദയസ്പർശിയായ രീതിയിൽ ആഴത്തിൽ കഥ കൊണ്ടു പോകാനുംഅതിനിടയിൽ സാമൂഹിക കാഴ്ചപ്പാട് നൽകാനും ജോയ്‌സി സാറിനെ 👌👌കേമനായ വ്യക്തി വേറെ ഇല്ല
@sangeethanarayanan8769
@sangeethanarayanan8769 Жыл бұрын
അക്ഷരം കൂട്ടി വായിക്കാൻ പഠിച്ചതുമുതൽ ഇദ്ദേഹത്തിന്റ നോവലുകൾ വായികുമായിരുന്നു. ഇപ്പോളും വായിച്ചു കൊണ്ടേരിക്കുന്നു. 🙏🙏❤️
@Hairunnisaaaaaaaa
@Hairunnisaaaaaaaa Жыл бұрын
നോവലിനോട് ഇഷ്ടം തോന്നി തുടങ്ങിയത് ജോയ്‌സി സാറിന്റെ നോവൽ വായിക്കാൻ തുടങ്ങിയപ്പയാ സാറിന്റെ കഥ കേൾക്കാൻ അവസരം ഒരുക്കിയതിനു ഹൃദയം നിറഞ്ഞ നന്ദി 🙏❤️
@shereefshahul7541
@shereefshahul7541 Жыл бұрын
ഹായ് ഹൈറു
@marygeorge6640
@marygeorge6640 Жыл бұрын
സഫാരി ചാനലിന് വളരെ നന്ദി. ജനപ്രിയ നോവലിസ്റ്റിനെ പരിചയപ്പെടുത്തിയതിൽ. കണ്ണുനിറയിക്കുന്ന ജീവിത കഥ. മംഗളവും മനോരമയുമൊക്കെ സ്ഥിരമായി വായിക്കാൻ തുടങ്ങിയതുതന്നെ ജോയ്‌സി സാറിന്റെ നോവലുകൾ വരാൻ തുടങ്ങിയതിനു ശേഷമാണ്. കണ്ണീരാറ്റിലെ തോണി എന്ന നോവൽ തന്നെയാണ് സാറിന്റെ നോവലുകൾ സ്ഥിരമായി വായിക്കാനുള്ള പ്രചോദനം ആയത്. ഇനിയും ധാരാളം നോവലുകൾ രചിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@tresaa2178
@tresaa2178 Жыл бұрын
കണ്ണീരാറ്റിലെതോണി,, അതിലെ ജെസ്സി ജോസ് മറക്കാൻആവാത്ത കഥാപാത്രങ്ങൾ 👍♥️
@sudheeshmekkalampatta4731
@sudheeshmekkalampatta4731 Жыл бұрын
ഒരു ജോയ്സി നോവൽ വായിക്കുന്ന അതേ സുഖമുണ്ട് കേൾക്കാൻ. തുടരുക. നൂറ് എപ്പിസോഡ് എങ്കിലും വേണം. അത്രക്ക് മനോഹരം..
@najimibrahim6195
@najimibrahim6195 Жыл бұрын
ഹോ ബല്ലാത്ത ജാതി ഭാവന ഓരോ നോവലും ഒന്നിനൊന്നു മെച്ചം 😍😍😍😍😍
@gopakumarpunalur982
@gopakumarpunalur982 Жыл бұрын
ഇത് കേട്ടപ്പോൾ കാവൽമാടം നോവലിലെ ആ കുടിയേറ്റ യാത്ര ..ആ മറ്റഡോർ വാനിലെ യാത്ര ഒാർമ്മ വരുന്നു..
@roby-v5o
@roby-v5o Жыл бұрын
ഇതു സത്യമാണോ വിശ്വസിക്കാൻ പറ്റുന്നില്ല.. അനുഗ്രഹിതനായ എഴുത്തുകാരൻ♥️♥️..പലർക്കും അക്ഷരങ്ങൾ കൂട്ടി വായിക്കാൻ പഠിപ്പിച്ചമഹദ് വ്യക്തി
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
Yes, ഞാനും
@S_a_n_s
@S_a_n_s Жыл бұрын
_റോബീ ജീ... മഴവില്ലിലെ കമന്റ് കണ്ടു... ഞാൻ അറിയിക്കാം അവരെ.👍🏻_
@roby-v5o
@roby-v5o Жыл бұрын
​@@S_a_n_s 👍👍👍
@roby-v5o
@roby-v5o Жыл бұрын
പാളയം നോവൽ കൊണ്ട് ഒരു വലിയ ഫാനിനെ സൃഷ്ടിക്കാനും ആ നോവൽ ഓളം സൃഷ്ടിക്കാനും സാറിന് സാധിച്ചു
@nishadvr431
@nishadvr431 Жыл бұрын
ചാവുകടൽ ഒരിക്കലും മറക്കില്ല സാർ ശൗരി ക്കുട്ടി
@Manu-ge6wg
@Manu-ge6wg Жыл бұрын
നോബിൾ,മായമ്മ അടക്കം ഒരുപാട് ഓർമകൾ...cv നിർമല യും ജോസി വഗമറ്റവും ആയി ഒരേ സമയം രണ്ട് തരത്തിൽ ഉള്ള വായനക്കാരെ തൻ്റെ തൂലിക യുടെ ചലനതിനൊപ്പം ചലിപ്പിച്ച എഴുത്തുകാരൻ....
@sam75723
@sam75723 Жыл бұрын
നോബിൾ ഇപ്പഴും ഓർമ ഉണ്ട് ❤
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
മംഗളത്തിൽ വായിച്ച കണ്ണീരാറ്റിലെ തോണിയിലെ ജെസ്സിയെയും ജോസിനെയും മറക്കാൻ കഴിയില്ല
@RKR1978
@RKR1978 Жыл бұрын
84 -85 കാലത്തു ആയിരുന്നില്ലേ അത്..? മംഗളം...
@sam75723
@sam75723 Жыл бұрын
ജോർജ്കുട്ടി c/o ജോർജ്കുട്ടി യിൽ ഈ നോവൽ പരാമർശിക്കുന്നുണ്ട്.
@sunilthomas646
@sunilthomas646 Жыл бұрын
Nostalgia
@johneythomas1891
@johneythomas1891 Жыл бұрын
ആദ്യ നോവൽ ആണന്ന് തോന്നുന്നു.അത് ഒരു വല്ലാത്ത നോവലായിരുന്നു കണ്ണീരും വേദനയും സ്വപ്നങ്ങളും സമന്വയിപ്പിച്ച ആകാംഷ ഭരിതമായ രുന്നു.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 Жыл бұрын
ഇത് പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടുണ്ടോ
@muhammadshareef5530
@muhammadshareef5530 Жыл бұрын
സന്തോഷ് സാറിന്ന് ഒരായിരം നന്ദി പറയുന്നു സാർ ഇനിയും ഒരു പാട് നോവലിസ്റ്റ് കളെ ഈ പരിപാടിയിലൂടെ കെണ്ട് വരണം . സാറിന് നന്ദി ...
@roby-v5o
@roby-v5o Жыл бұрын
ജോയ്‌സി സാർ ഈ പ്രോഗ്രാമിലൂടെഎത്തിയോടെ ഞാൻ ധന്യനായി സാർ...♥️♥️♥️
@manoojmohan5373
@manoojmohan5373 Жыл бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം, ജോയ്‌സി സിർനെ പോലുള്ളവരെ വായിച്ചത് കൊണ്ടു കുറെ പേർക്ക് പ്രേമലേഖനം എഴുതാനും അത് ഒരു വരുമാന മാർഗമാക്കാനും 10 -12 വയസ്സിനുള്ളിൽ സാധിച്ചു 90 കാലഘട്ടത്തിൽ.
@injampora3293
@injampora3293 Жыл бұрын
അമ്പടാ..... 😂😂😂 💞💞💞💞
@shrutimohan8908
@shrutimohan8908 Жыл бұрын
Brahmanam , omanathingal pakshi , manjurukum kalam😍❤️ his all novels have message....southern Kerala akum edathinte stories undakuka.... Manjurukum kalam , omanathingal pakshi and brahmanam...otta episode Miss akilla yrnnu...
@roby-v5o
@roby-v5o Жыл бұрын
ജോയ്സി സാറിനെ പോലെ ഞാൻ ആവശ്യപ്പെട്ട ഒരു കാര്യം ആണ് *ഇതുവരെ ദൃശ്യമാധ്യമത്തിന്റെ ഒറ്റ ഇന്റർവ്യൂവരാത്ത അല്ലെങ്കിൽ ക്യാമറ മുന്നിൽ നിന്ന് പ്രേക്ഷകരോട് സംസാരിക്കാത്ത ഡയറക്ടർ ജോഷി സാറിനെ ചരിത്രം എന്നിലൂടെ കൊണ്ടു വന്നാൽ വേറെ ലെവൽ ആണ്*
@jose-qb6zm
@jose-qb6zm Жыл бұрын
Angeru varaan oru sadyathayum illla.
@np1856
@np1856 Жыл бұрын
ഇദ്ദേഹത്തിൻ്റെ സ്ത്രീപദം എന്ന നോവൽ ആണ് ഞാൻ മുഴുവൻ ആയിട്ടു വായിച്ചിട്ട് ഉള്ളത്. Seriously it touched my heart. Chila scenes ippozhum neeril kanda pole ente manassil undu
@manasishiva7247
@manasishiva7247 Жыл бұрын
Happy time audios enna chanalil adhehathinte othiri noval kelkkaam..
@signofmemories547
@signofmemories547 Жыл бұрын
എൻ്റമ്മോ വേണുഗോപൻ
@ms4848
@ms4848 Жыл бұрын
ജോയ്‌സി ❤ ഒരു കാലത്ത് ഇദ്ദേഹത്തിന്റെ കഥകൾക്കായി കാത്തിരിക്കുമായിരുന്നു ❤
@sjreelbyshajahan2165
@sjreelbyshajahan2165 Жыл бұрын
മഴ തോരും മുൻപേ എന്ന താങ്കളുടെ നോവലിൽ അമ്മ മകളെ തിരിച്ചറിയുന്ന ലക്കം എത്തുന്നതിനുമുൻപ് എനിക്ക് സൗദി അറേബ്യയിലേക്ക് പോകേണ്ടിവന്നു സൗദിയിലെ ജോർദാൻ അതിർത്തിയിലുള്ള ഒരു വിദൂര ഗ്രാമത്തിലായിരുന്നു ഞാൻ അവിടെ അവിടെ മനോരമ വാരിക കിട്ടില്ലായിരുന്നു ഒരു ന്യൂസ് പേപ്പർ വണ്ടി വരാറുണ്ടായിരുന്നു ഒരു മലയാളി... മലയാളം ന്യൂസ് എന്ന സൗദിയിൽ പ്രസിദ്ധീകരിക്കുന്ന ഒരു പത്രം ആയിരുന്നു ആ വണ്ടിയിൽ ആകെ ഉണ്ടായിരുന്ന മലയാളം പ്രസിദ്ധീകരണം ഒരു ദിവസം മഴ തോരും മുൻപേ നോവലിൻറെ അവസ്ഥ എന്തായി എന്ന് അറിയാൻ വേണ്ടിയുള്ള ആകാംഷയിൽ ഞാനവനോട് ചോദിച്ചു മനോരമ വാരിക കിട്ടാൻ വല്ല വഴിയുമുണ്ടോ എന്ന് അവൻ പറഞ്ഞു ഒരു രക്ഷയുമില്ല റിയാദിൽ എല്ലാം കിട്ടുമെന്ന്.. ഞാൻ നിൽക്കുന്നിടത്ത് നിന്ന് റിയാദിലേക്ക് 1500 കിലോമീറ്റർ ദൂരമുണ്ട് ശരിക്കും നിസ്സഹായനായി പോയ നിമിഷം... ഇന്നും ആ നോവൽ ബാക്കി ഞാൻ വായിച്ചിട്ടില്ല.... അതിനുശേഷം മനോരമ വാരികയും
@Manoj3105
@Manoj3105 Жыл бұрын
മലയാള ഭാഷ ഒരു ആവേശവും വായന ഒരു ദാഹവുമായിരുന്ന ആ കാലത്തെക്കുറിച്ചു പുതുതലമുറയോട് പറഞ്ഞാൽ വല്ലതും മനസ്സിലാകുമോ?
@injampora3293
@injampora3293 Жыл бұрын
😥😥😥😥
@APPUZZZ46
@APPUZZZ46 Жыл бұрын
ഏറെ ഇഷ്ടമുള്ള നോവലിസ്റ്റ്, ❤❤❤ ഒരുപാട് തിരഞ്ഞു നിങ്ങളെ ഒന്നു കണ്ടെത്താൻ, കുറച്ചു കഥാപാത്രങ്ങൾ മനസ്സിൽ പതിഞ്ഞിട്ടുണ്ട്, പക്ഷെ സൃഷ്‌ടാവിന്റെ പേര് മാത്രമേ അറിഞ്ഞിരുന്നുള്ളു, ഇനി അതും അറിയുന്നു, thankzzzz സഫാരി 👍👍👍👍
@agniveshjs4850
@agniveshjs4850 Жыл бұрын
ജനപ്രിയ എഴുത്തിന്റെ നായകന്മാർക്ക് പുതിയതായി ഒന്നും കൊണ്ടുവരാനില്ല എന്ന തോന്നൽ വായനക്കാർക്കിടയിൽ ഉറവെടുത്ത ഘട്ടത്തിലാണ് ശ്രീ ജോയ്സീയുടെ വരവ് കുങ്കുമം നോവൽ അവാർഡിനൊപ്പം മംഗളം , മനോരാജ്യം എന്നീ ആഴ്ചപതിപ്പുകളുടെയും അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു എന്നാണ് ഓർമ്മ...🌹
@JohnT76
@JohnT76 Жыл бұрын
ഏറെ തവണ സന്ദര്ശിച്ചിട്ടുള്ള പുളിങ്കട്ട ❤
@gopakumarpunalur982
@gopakumarpunalur982 Жыл бұрын
ലോറിക്കാരൻ നോബിളിനെ മറക്കാൻ കഴിയില്ല ..
@swaramkhd7583
@swaramkhd7583 Жыл бұрын
അതെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രം
@lalusunny123
@lalusunny123 Жыл бұрын
Yes
@michaeljose6025
@michaeljose6025 Жыл бұрын
That is not Joicy.. that is Josy Vagamattam
@raseenasuneer244
@raseenasuneer244 Жыл бұрын
@@michaeljose6025 ജോയ്സി, ജോസി വാഗമറ്റം, സി. വി നിർമല എല്ലാം ഒരാളാണ് 😊
@jinilkumar3393
@jinilkumar3393 Жыл бұрын
എന്റെ ബാല്യ കൗമാരങ്ങളിൽ സ്വപ്ന ലോകത്തേക്ക് നയിച്ച മനുഷ്യൻ
@roby-v5o
@roby-v5o Жыл бұрын
ഈ അടുത്ത കാലത്ത് ജോയ്‌സി സാറിന്റെ ജിവിതം മനോരമ ആഴ്ചപതിപ്പിൽ വായിച്ചിട്ടുണ്ട്.. എന്നാൽ സാർ നേരിട്ട് വന്ന് പറയുമ്പോൾ വല്ലാത്തൊരു സന്തോഷം....
@swaramkhd7583
@swaramkhd7583 Жыл бұрын
ഹെൽപ് മീ..പ്ലീസ് .. എന്ന് അലറി വിളിച്ച് ഓടി വരുന്ന റോബിയുടെ ചിത്രം കണ്ടപ്പോൾ ആ ഭാഗം നോവലിൽ എവിടെയെന്നറിയാൻ കാവൽ മാടം, വായിക്കുമ്പോൾ അക്ഷരങ്ങൾ തട്ടിമുട്ടി പഠിച്ച് വരുന്നതേയുണ്ടായുള്ളു... പിന്നീട് ജോസി വാഗമറ്റം എന്ന് കണ്ടാൽ എന്തോ ഒരു ഇഷ്ടമാണ് ആ ഇഷ്ടം മനസാക്ഷി ക്കോടതി വായിക്കാൻ പ്രേരിപ്പിച്ചു ... അത് കഴിഞ്ഞാണ് സാക്ഷാൽ ലോറിക്കാരൻ നോബിളിന്റെ കഥയുമായി പാളയം വരുന്നത് പാളയം കഴിഞ്ഞ് എബിയുടെ സങ്കേതം , നോബിളിനെ തിരിച്ച് കൊണ്ടുവന്ന വലയം. വലയത്തിൽ ശിവൻ കുട്ടിയുടെ വലം കൈ ആയ കാലൻ തമ്പിയെ പ്രധാന കഥാപാത്രമാക്കിയ ലോറിത്തെരുവ് ശേഷം ലയം രക്ഷകൻ : . മറക്കാനാവാത്ത കാലം മറക്കാനാവാത്ത കഥ കഥാപാത്രങ്ങൾ ഇന്നും എവിടെയോ നമ്മുടെ നോബിൾ ജീവിച്ചിരിപ്പുണ്ട് ആ നോബിളിനെ വാഗമറ്റത്തിന്റെ തൂലികയിലൂടെ ഒരിക്കൽ കൂടി കാണാനാഗ്രഹിക്കുന്നുണ്ട് അതും വരും എന്ന് ഉറച്ച് വിശ്വസിക്ക്ന്നു . അപ്പു ജീനയെ വിവാഹം കഴിച്ചിട്ടുണ്ടാകും. ജോജി റീ ബാ മേരിയേയും. കാലൻ തമ്പി പഴയതിലും വല്യ പ്രതാപിയായിക്കാണും മറ്റാരുമറിയാതെ നോബിൾ ഇടക്ക് ലോറിത്തെരുവ് സന്ദർശിക്കുന്നുണ്ടാകാം ഏറെ മാറിയ ലോറി ത്തെരുവിലെ പുതിയ ചട്ടസികളെ കാണുമ്പോൾ ശിവൻ കുട്ടിയുമായി അടിച്ചു പൊളിച്ച് നടന്ന പഴയ കാലം നോബിളിന്റെ മനസിൽ തെളിയുന്നുണ്ടാവാം... ( ജോയ്സി സാറിന്റെ പഴയ എല്ലാനോവലുകളും ഏറെ ഇഷ്ടമായിരുന്നു കൂടുതലിഷ്ടം ജോസി വാഗമറ്റം എന്ന തൂലികാ നാമത്തിൽ എഴുതിയ വ ) കാവൽ മാടം, മനസാക്ഷി ക്കോടതി, പാളയം, സങ്കേതം വലയം , ലോറിത്തെരുവ്, , ദ്രാവിഡൻ, ലയം, ശിബിരം തടങ്കൽ പാളയം, പ്രബലൻ രക്ഷകൻ . ( സ്ത്രീധനം , സ്ത്രീ ജന്മം, സമദൂരം, കടലാസുതോണി, ഓമന തിങ്കൾ പക്ഷി ഇല പൊഴിയും ശിശിരം )
@saurafpooyamkutty
@saurafpooyamkutty Жыл бұрын
ഞാനും സെയിം....
@Toms.George
@Toms.George Жыл бұрын
🙏👍👍👍
@sajeshkumar9363
@sajeshkumar9363 Жыл бұрын
ഞാനും ❤❤❤
@anishkunnelanish9890
@anishkunnelanish9890 5 ай бұрын
Also me❤❤
@binuthomas1533
@binuthomas1533 Жыл бұрын
തൊണ്ണൂറു തൊട്ടു ഞാൻ സാറിന്റെ ആരാധകനാണ് സാറിനെ കാണാന കഴിഞ്ഞ തിൽ സന്തോഷം. ജോസി വാഗമറ്റം എന്ന പേരാണ് എനിക്ക് കൂടുതൽ ഇഷടം. നോബിളിനെ എങ്ങനെ മറക്കും.
@vinitar1474
@vinitar1474 Жыл бұрын
ഇ ശ്രീധരൻ സാറിനെ കൊണ്ട് വരൂ, പ്ലീസ്.. ആ മഹത് വ്യക്തിയുടെ ജീവിതകഥ അമൂല്യമാണ്, അടുത്തറിയാൻ ഒരുപാടു ആഗ്രഹമുണ്ട് 🙏🙏🙏🙏
@khadarkhadar9483
@khadarkhadar9483 Жыл бұрын
വേണ്ട ചാണകം നാറും
@lostking1606
@lostking1606 Жыл бұрын
എത്രയോ വർഷങ്ങൾക്കു മുൻപ് വായിച്ച മഴ തോരും മുൻപ് എന്ന നോവലും അലീന എന്ന കഥാപാത്രവും ഇന്നും മറന്നിട്ടില്ല. എൻ്റെ ജീവിതത്തിൽ ആ കഥാപാത്രവും വളരെ സ്വാധീനം ഉണ്ടാക്കുകയും ചെയ്തു. മൺകട്ട കൊണ്ട് കെട്ടിയ ചുവരും ചാണകം മെഴുകിയ തറയും🥰 വർഷത്തിൽ ഒരിക്കൽ ഓല മേയുമ്പോൾ തലേ ദിവസം എല്ലാം പൊളിക്കും ആ രാത്രി മാനം കണ്ടു കൊണ്ടുള്ള ഉറക്കം 🥰 പുതിയ ഓല മേഞ്ഞ രാത്രി ഉള്ള പുതുമണവും 🥰. വന്ന വഴികൾ ഓർമിക്കുമ്പോൾ വല്ലാത്ത മാനസിക അനുഭൂതി . എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.
@Manoj3105
@Manoj3105 Жыл бұрын
1985 - 1990 കളിലെ എന്റെ ഓർമ്മകളിലും നിറയുന്നത് ഇതൊക്കെ തന്നെ...
@swaminathank7344
@swaminathank7344 Жыл бұрын
ജേസി ജൂനിയർ ഇദ്ദേഹം ആയിരുന്നോ...പലായനം നോവൽ..ഒരു രക്ഷയും ഇല്ല..👌👌
@Manoj3105
@Manoj3105 Жыл бұрын
എന്നിൽ വായനാശീലം വളർത്തിയ നോവലിസ്റ്റ്..😄
@RKR1978
@RKR1978 Жыл бұрын
കാണാപ്പൊന്ന്,,, ദ്രാവിഡൻ,, 👌👌
@jobyj04
@jobyj04 Жыл бұрын
വായനയുടെ ലോകത്തേക്ക് പുതിയൊരു വാതിൽ തുറന്നു തന്ന പ്രിയപ്പെട്ട നോവലിസ്റ്റ്..
@georgevadakkel9363
@georgevadakkel9363 Жыл бұрын
PTMS bus is s great memory. Silver and light blue. Our super star bus at the younger age.
@rajamallifarmnursury7266
@rajamallifarmnursury7266 Жыл бұрын
മുട്ടത്തുവർക്കിക്കു മുകളിൽ വളർന്ന ഒരേ ഒരു ജനപ്രിയ എഴുത്തുകാരൻ . ജോയ് സി🙏❤️
@yrtrettrttt5656
@yrtrettrttt5656 Жыл бұрын
കാവൽമാടം, മനസ്സാക്ഷി കോടതി',,,, പല വട്ടം വാരികയിൽ ആവർത്തിച്ച് വായിച്ചിട്ടുണ്ട്,,,മണ്ണിൻ്റെ മണമുള്ള കഥകൾ എല്ലാം
@travellingthroughindia7208
@travellingthroughindia7208 Жыл бұрын
ചുരുളി സിനിമ ഇറങ്ങിയപ്പോൾ ഇങ്ങനെയുള്ള ഒരു സ്ഥലവും കേരളത്തിൽ ഇല്ല എന്നും ഇങ്ങനെ സംസാരിക്കുന്ന മനുഷ്യർ ഇല്ല എന്നും സാമൂഹ്യ മാധ്യമങ്ങളിൽ പലരും അഭിപ്രായപ്പെട്ടത് ഓർമ്മിക്കുന്നു. പുതിയ സ്കൂളിൽ ചേർന്ന അനുഭവങ്ങൾ പറയുന്ന സ്ഥലമെത്തുമ്പോൾ ചുരുളി സിനിമയുടെ ദേശം ഓർമ്മ വരും
@santhoshanthikad9384
@santhoshanthikad9384 Жыл бұрын
താങ്കളുടെ ആദ്യമായിട്ട് ഞാൻ വായിച്ച നോവൽ , മംഗളത്തിലാണെന്ന് തോന്നുന്നു , കണ്ണീരാറ്റിലെതോണി. സൂപ്പർ നോവലായിരുന്നു. അതിന് ശേഷം എത്രയോ നോവലുകൾ. ഫോൺ വന്നതിന് ശേഷം ബുക്കുകൾ വായിക്കുന്നത് കുറഞ്ഞു .അതിൽ വിഷമം ഉണ്ട്‌.
@Aparna_Remesan
@Aparna_Remesan Жыл бұрын
സാറിന്റെ നോവലുകൾ എന്നും പ്രിയപ്പെട്ടതാണ്.👌😍
@ashrafkundathil3157
@ashrafkundathil3157 Жыл бұрын
ഒരു കാലത്ത് ഇദ്ദേഹത്തിന്റെ നോവലുകൾ ആവേശത്തോടെ വായിച്ചിരുന്നു. സഫാരിയിൽ വന്നതിൽ സന്തോഷം.
@vijeshcr
@vijeshcr Жыл бұрын
ജോയ്‌സി ❤️❤️
@shihabmkShihabmk
@shihabmkShihabmk Жыл бұрын
My favourite writer ❤️ ♥️ 💙 💕
@libinmathew9905
@libinmathew9905 Жыл бұрын
സിനിമ താരം ബാബു ആന്റണി യെ കൊണ്ടുവരാണെ.
@swaramkhd7583
@swaramkhd7583 Жыл бұрын
കട്ട കാത്തിരിപ്പ്
@surajtdivakaran8261
@surajtdivakaran8261 Жыл бұрын
പുളിങ്കട്ട അടുത്ത് ഒരു കുവലേറ്റംകാരൻ 🥰
@tibingopitibingopi5879
@tibingopitibingopi5879 Жыл бұрын
Thanks സഫാരി TV&ടീം ❤❤❤
@rahulvm2582
@rahulvm2582 Жыл бұрын
'ജോയ്‌സി' മലയാള വാരികകളിൽ 80 മുതൽ ജനപ്രിയമായ നോവലുകളിലൂടെ ഏറെ ജനകീകനായ നോവലിസ്റ്റ് എത്രയോ കഥാപാത്രങ്ങൾ ഇന്നും ജന മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നു അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ ആരാധകർക്ക് നല്ലൊരു അനുഭവം ആയിരിക്കും
@natureloverkerala1773
@natureloverkerala1773 Жыл бұрын
nostalgia
@kuttanvadyar6486
@kuttanvadyar6486 Жыл бұрын
അക്ഷരം കൂട്ടി വായിച്ച ആദ്യത്തെ നോവൽ സിരകളെ ത്രസിപ്പിച്ച ഇദ്ദേഹത്തിന്റെ പാളയം, എൺപതുകളിലെ സൂപ്പർ ഹീറോ ലോറിക്കാരൻ നോബിൾ
@pv-xv2xd
@pv-xv2xd Жыл бұрын
ഇദ്ദേഹത്തിന്റെ നോവൽ വായിച്ചാണ് ഭാഷയെ ഇഷ്ടപ്പെട്ടത്. ഇന്നൊരു ഭാഷാധ്യാപികയാണ്. കുഞ്ഞുനാളിൽ മനോരമ യൊക്കെ പുസ്തകത്തിന്റെ അടിയിൽ ഒളിപ്പിച്ചു വയ്ക്കും. അന്നത്തെ ഈ സാഹിത്യരൂപങ്ങളെ ആളുകൾ എന്തിനാണ് പൈങ്കിളി എന്ന വിശേഷണം ആളുകൾ നൽകിയത്?
@sareeshpaleri2234
@sareeshpaleri2234 Жыл бұрын
ജോസി സാറിന്റെ പ്രബലൻ നോവൽ മറക്കില്ല
@s.a.k.6659
@s.a.k.6659 Жыл бұрын
അതെ ഒരു സിനിമയെക്കാളും സസ്പെൻസും ത്രില്ലും നിറഞ്ഞ നോവലായിരുന്നു പ്രബലൻ. അക്കാലത്ത് പൃഥ്വിരാജിനെ വച്ച് ഈ നോവൽ സിനിമയാക്കാൻ ആലോചിച്ചിരുന്നു. പിന്നീട് അത് മുടങ്ങി. നടന്നിരുന്നുവെങ്കിൽ അത് പൃഥ്വിരാജിൻറെ അഭിനയജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമാകുമായിരുന്നു.
@TSM346
@TSM346 Жыл бұрын
സർന്റെ മുന്തിരിപ്പാടം നോവൽ ഇന്നലെ വായിച്ചതേയുള്ളു ❤🥰
@sainora1826
@sainora1826 Жыл бұрын
വളരെ നല്ല നോവലുകള്‍ ആയിരുന്നു...
@aparnaremanan5722
@aparnaremanan5722 Жыл бұрын
joicy,,,,, eshtam,,,
@MundakayamAjith
@MundakayamAjith Жыл бұрын
1st എപ്പിസോഡ് book 🥰
@rejandd
@rejandd Жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നോവലിസ്റ്റുകളിൽ ഒരാൾ ❤❤❤👍👍👍
@aripoovlog
@aripoovlog Жыл бұрын
Vayicha Noval ukal ezhuthiya aale kaanaan patti super 👍
@anuvjify
@anuvjify Жыл бұрын
ഞാൻ താങ്കളെ രഹസ്യമായി പ്രണയിച്ചിരുന്നു.... ❤️❤️.
@jacobmathew5501
@jacobmathew5501 Жыл бұрын
Big salute to his loving father.
@jobyjoseph6419
@jobyjoseph6419 Жыл бұрын
നമസ്കാരം പ്രിയ ജോയ്‌സി സർ 🙏🏿🙏🏿🙏🏿
@ajivarghese6002
@ajivarghese6002 Жыл бұрын
Much awaimy favourite writer
@manojkrishnan8894
@manojkrishnan8894 Жыл бұрын
Theerchayayittum, iniyum vivarekkedu ezhutoo, pls. All the best to safari and you
@rakeshpoolamannil2164
@rakeshpoolamannil2164 Жыл бұрын
അത് പൊളിച്ചു..
@luther5563
@luther5563 Жыл бұрын
എന്റെ പേരും ജോയ്‌സിന്നാ 👻👻👻
@anasshajahan2902
@anasshajahan2902 Жыл бұрын
Welcome 👍👍👍👍👍
@anas6540
@anas6540 Жыл бұрын
എന്റെ സ്കൂളിൽ പഠിച്ച ആളാരുന്നോ !!! തീക്കോയ്കാരൻ ആയിരുന്നെന്ന് ഇപ്പഴാ അറിഞ്ഞത്...
@rijomonaugustine6416
@rijomonaugustine6416 Жыл бұрын
തീക്കോയി ചൊവ്വാറ്റുകുന്നേൽ തറവാട്... 100 ലേറെ വർഷം പഴക്കം ഉള്ള ആ വീട് ഇപ്പോഴും ഉണ്ട്. തീക്കോയി സഹകരണ ബാങ്കിന് പുറകിലുള്ള വാകമറ്റത്ത്
@mjmmedia5680
@mjmmedia5680 Жыл бұрын
അക്ഷര ലോകത്തേയ്ക്ക് കൈ പിടിച്ചുയർത്തിയ അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ !
@herocolty
@herocolty Жыл бұрын
Wow ❤️❤️❤️ thankyou Safari TV
@gopakumargopinadhannair5921
@gopakumargopinadhannair5921 Жыл бұрын
Supper
@abdullabappu4686
@abdullabappu4686 Жыл бұрын
എത്രയോ മ നോവലുകൾ വായിച്ചു ഇപ്പോഴും മനസിൽ തങ്ങിനിൽക്കുന്നത് ചെറുപ്പത്തിൽ മകൻ നഷ്ടപ്പെട്ട ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെയും മകൻ്റെയും കഥ പറയുന്ന ഒരു നോവലായിരുന്നു. കടലൂർ സത്യരാജ് എന്നായിരുന്നു മകൻ്റെ പേര്
@roby-v5o
@roby-v5o Жыл бұрын
അസുരൻ നോവൽ
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
Happy time ഓഡിയോ എന്ന ചാനലിൽ ഉണ്ട് tto
@abdullabappu4686
@abdullabappu4686 Жыл бұрын
@@riyaonlinestore5397 കേൾക്കണം
@riyaonlinestore5397
@riyaonlinestore5397 Жыл бұрын
@@abdullabappu4686 നമ്മുടെ ഇഷ്ട നോവലുകൾ എല്ലാം അതിലുണ്ട് ട്ടോ
@manasishiva7247
@manasishiva7247 Жыл бұрын
​@@abdullabappu4686 വളരെ നല്ല വായന ആണ് ആ ചാനലിൽ..ജോയ്സി സാർ ന്റെ കുറേ നോവൽ ഉണ്ട് അതിൽ..
@aleyamma7854
@aleyamma7854 Жыл бұрын
Juicy sir, 🙏🙏❤🌹
@anilvarghese6385
@anilvarghese6385 Жыл бұрын
Great sir
@simig1546
@simig1546 Жыл бұрын
Very interesting talk👏👌
@sijisiji4583
@sijisiji4583 Жыл бұрын
താങ്ക്സ് സഫാരി
@powereletro3162
@powereletro3162 Жыл бұрын
സഫാരിക്ക് അഭിനന്ദനങ്ങൾ
@neo3823
@neo3823 Жыл бұрын
Well spoken Sir 👍
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
Very nostalgic. Those were Golden days.
@omanarajan398
@omanarajan398 Жыл бұрын
ഇത്രയും കഷ്ടപാടുള്ള ഒരു ബാല്യം ആണന്നറിഞ്ഞില്ല പക്ഷെ ആ കാലത്തു മനോരമ മംഗളം സഹി എന്നി വരികയിലൂടെ വായച്ച നോവലുകൾ മറക്കാൻ പറ്റില്ല
@sanjaypp3844
@sanjaypp3844 Жыл бұрын
Lorikkaran noble...palayam. Sudheeran...adiyaravu. Payippattu Vincent...thadankal palayam Narendran...prabalan Harshan...thuramukham. Rarichan..Dravidan...the powerful heros...💪💪💪💪
@reshmareshma5338
@reshmareshma5338 Жыл бұрын
സ്ത്രീ മനസുകളെ ഇത്രയും തൊട്ടറിഞ്ഞ ഒരു എഴുത്തു കാരൻ ഇല്ല .... മായമ്മ, അലീന, വിദ്യ, ജാനി കുട്ടി, ജാൻസി, മീനാക്ഷി
@roby-v5o
@roby-v5o Жыл бұрын
നോവലിസ്റ്റ് മെഴുവേലി ബാബുജി കൊണ്ടു വരുമോ...???
@jalakam3345
@jalakam3345 Жыл бұрын
Thankyou safari..
Joicy 02 | Charithram Enniloode 2320 | Safari TV
23:30
Safari
Рет қаралды 37 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
Joicy 03 | Charithram Enniloode 2321 | Safari TV
23:57
Safari
Рет қаралды 32 М.
Joicy 04 | Charithram Enniloode 2322 | Safari TV
24:06
Safari
Рет қаралды 35 М.
Joicy 20 | Charithram Enniloode 2338 | Safari TV
23:39
Safari
Рет қаралды 42 М.
Joicy 12 | Charithram Enniloode 2330 | Safari TV
22:44
Safari
Рет қаралды 34 М.
Episode 5:'Charithram Enniloode'- Kochouseph Chittilappilly - on SAFARI TV
21:18
Kochouseph Chittilappilly
Рет қаралды 17 М.
Joicy 11 | Charithram Enniloode 2329 | Safari TV
23:24
Safari
Рет қаралды 29 М.
Joicy 21 | Charithram Enniloode 2339 | Safari TV
22:22
Safari
Рет қаралды 40 М.
K G Simon 21 | Charithram Enniloode 1860 | Safari TV
27:15
Safari
Рет қаралды 135 М.
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 20 МЛН