ഏറെ നാളായി ആഗ്രഹിച്ചിരുന്ന interview . First of all thanks to Mayookham creations...!! സ്വന്തം ജീവിതം ചെണ്ടമേളം എന്ന കലക്കുവേണ്ടി സമർപ്പിച്ച അതുല്യ കലാകാരൻ . വാക്കിലും നോക്കിലും പ്രവൃത്തിയിലും ഉള്ള എളിമ അദ്ദേഹത്തിന്റെ മാറ്റ് കൂട്ടുന്നു. ചോദ്യകർത്താവിന്റെ ചോദ്യങ്ങൾക്ക് വ്യക്തവും സ്പഷ്ടവുമായ അദ്ദേഹത്തിന്റ മറുപടികളിൽ തന്നെ ഈ മേഖലയിലുള്ള അദ്ദേഹത്തിന്റ പാണ്ഡിത്യം വ്യക്തമാക്കുന്നു . ചെണ്ടമേളം പഠിക്കുവാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആർക്കും പ്രായഭേദമന്യേ അദ്ദേഹത്തെ സമീപിക്കാം. ചെണ്ട,വലംതല ,ഇലത്താളം ഇവയിൽ മാത്രമല്ല കുറുംകുഴൽ വാതനത്തിലും, കൊമ്പിന്റെ പ്രയോഗത്തിലുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം മേളം വിദ്യാർത്ഥികൾക്ക് ശ്രേഷ്ഠനായ ഒരദ്ധ്യാപകനെ സമ്മാനിക്കുന്നു . ജന്മനാ ഇടതു കൈ 'വശമുള്ള' അദ്ദേഹം മദ്ദളം പഠിക്കുവാൻവേണ്ടി തന്റെ വലതുകൈയും പ്രയോഗിച്ചു തുടങ്ങി. ഇന്ന് ഇരുകൈകളും ഒരുപോലെ ചെണ്ടയിൽ പ്രയോഗിക്കുവാൻ കഴിയുന്ന അത്യപൂർവ്വ കലാകാരന്മാരിലൊരാളാണ് ശ്രീ കലാഭാരതി രാജീവ്...!! Best wishes !!
@abhishekmnair4016 Жыл бұрын
തെക്കൻ കേരളത്തിന്റെ അഭിമാനം ❣️❣️🔥
@foodandtravelbymalloos Жыл бұрын
വിഷയത്തെ കുറിച്ച് നല്ല രീതിയിൽ പഠിച്ചു ചോദ്യങ്ങൾ ചോദിച്ചു അതിഥിയെ വേണ്ട പരിഗണന നൽകി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത് തും ആയ രീതിയിൽ അവതരിപ്പിക്കുന്നതിൽ അവതാരകൻ വിജയം കൈവരിച്ചു 😊
@avsvlogs. Жыл бұрын
''ശ്രീ രാജീവ് കുടവട്ടൂർ '' 'തെക്കിന്റെ അഭിമാനം' എന്ന സ്ഥിരം cliche മാറ്റുവാൻ നേരം അതിക്രമിച്ചിരിക്കുന്നു. തെക്ക് വടക്ക് വ്യത്യാസമില്ലാതെ 'മേളക്കേരളം' ഒന്നടങ്കം ആദരിക്കേണ്ട അപൂർവ്വ വ്യക്തിത്വം !! ഒരുകാലത്ത് വടക്ക് ദേശക്കാരുടെ മാത്രം കുത്തകയായിരുന്ന തനത് പഞ്ചാരിയും പാണ്ടിയുമൊക്കെ ഇന്ന് തെക്കൻകേരളത്തിൽ ജനകീയമാക്കിയതിലും, അത് പ്രയോഗിക്കുന്ന ഒട്ടനവധി കലാകാരൻമാരെ വാർത്തെടുക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് മഹത്തരമാണ്. ഒരുപാട് ത്യാഗങ്ങൾ സഹിച്ച് വടക്കുള്ള പ്രഗത്ഭന്മാരുടെ(ആശാന്മാരുടെ ) പക്കൽനിന്നും ശിഷ്യപ്പെട്ട് നേടിയെടുത്ത അറിവുകൾ, ഇതിനാലകം അനവധിനിരവധി ശിഷ്യഗണങ്ങൾക്ക് പകർന്നുകൊടുത്തു. ഇപ്പോഴും ഈ തപസ്യ തുടരുന്ന അദ്ദേഹം വടക്കുനിന്നുള്ള മേളങ്ങളിലൂടെ പ്രശസ്തനാകുമ്പോഴും തന്റെ സ്വന്തം പ്രാദേശികമായ മേളങ്ങളെ (തെക്കൻ മേള സമ്പ്രദായം ) ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്നുള്ളത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ പഠിച്ചുവളർന്ന തെക്കൻ മേള സമ്പ്രദായങ്ങൾ ഗുരുക്കന്മാരുടെയും തെക്കുള്ള മറ്റ് കലാകാരന്മാരുടെയും സഹകരണത്തോടെ ഒരുമിപ്പിക്കാനുള്ള അദ്ദേഹത്തിന്റ പ്രയത്നം വിജയം കാണട്ടെ !! ഒരിക്കൽകൂടി ഈ 'യുവ മേള കേസരിക്ക് ' എന്റെ ആശംസകൾ!!! അദ്ദേഹത്തിന്റ അർത്ഥവത്തായ ഈ ഒരു അഭിമുഖം ഞങ്ങൾക്ക് തന്ന 'മയൂഖം' പ്രത്യേക അഭിനന്ദനം അർഹിക്കുന്നു
@alkentertainmets5174 Жыл бұрын
ചോദ്യങ്ങൾക്ക് അതിമനോഹരമായി ഉത്തരം നൽകിയ ആശാൻ❤️ അഭിനന്ദനങ്ങൾ ഇനിയും വലിയ നിലയിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@gireeshvinodgireeshvinod6797 Жыл бұрын
വളരെ അദ്ധ്വാനിച്ചു വളർന്നു വന്ന കലാകാരനാണ് ശ്രീ കലാഭാരതി രാജീവ് കുടവട്ടൂർ. ഇനിയും ഈ വാദ്യ കലയിൽ ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സാധിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ആശംസകൾ
വളരെ നന്നായി കുട്ടികളെയും കടയിലേക്ക് കൊണ്ട് വരാൻ മുൻകൈ എടുക്കുന്ന വ്യക്തി എന്നനിലയിൽ നമുക്ക് അഭിമാനമാണ് 🌹👍
@rajeshr3015 Жыл бұрын
കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന ഗ്രാമം കലകൾക്കോ സാഹിത്യത്തിനോ വലിയ പാരമ്പര്യം അവകാശപ്പെടാൻ ഇല്ലാത്ത നാട്. അവിടെ നിന്നും ഒരു കലാകാരൻ, അതും അച്ഛനും ജ്യേഷ്ഠനും കൊട്ടുന്നത് കണ്ട് അസുരവാദ്യത്തോടുള്ള ഇഷ്ടം കൂടി തൻ്റെ പ്രീഡിഗ്രി പഠനകാലത്ത് പകൽ ക്കുറി കലാകേന്ദ്രത്തിൽ ശാസ്ത്രീയ മായി പഠനം തുടങ്ങിയ ആൾ. ഒരു ആസ്വാദകൻ എന്ന നിലയിൽ പറയട്ടെ. ചെണ്ട എന്ന അസുര വാദ്യത്തിന് പെരുമയും പ്രശസ്തിയും നൽകിയത് പാണ്ടി, പഞ്ചാരി എന്നീ രണ്ടു വിഭാഗങ്ങൾ ആണ്. പെരുവനം ക്ഷേത്രത്തിൻ്റെ നടവഴിയിൽ പിറവിയെടുത്തു അവിടെ ചിട്ടപ്പെടുത്തിഎടുത്ത പഞ്ചാരി മേളം കാലങ്ങളായി കൊട്ടുന്നതും പ്രമാണി മാരുള്ളതും ആസ്വാദകർ ഉള്ളതും മധ്യ കേരളത്തിൽ മാത്രമായിരുന്നു, പ്രത്യേകിച്ച് തൃശ്ശൂർ , പാലക്കാട് ജില്ലകളും മലപ്പുറം ജില്ലയിലെ വള്ളുവനാട് പ്രദേശങ്ങളും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ തൊട്ട് വടക്കോട്ടും മാത്രം . ചെണ്ട മേളങ്ങൾ ഇതു മാത്രമല്ല ഉള്ളത്. വടക്കേ മലബാറിൽ തെയ്യക്കോലങ്ങൾക്കും തോറ്റങ്ങൾക്കും തനതു മേളങ്ങൾ ഉണ്ട്. ഓണാട്ടുകരയിൽ ജീവതത്താളം 6 രീതിയിൽ ഉണ്ട് , പടയണിക്കു മറ്റൊരു താളം ഏറ്റവും വിഷമമേറിയ അർജുന നൃത്തത്തിനും ഉണ്ട് നിരവധി താളങ്ങൾ. ഈ വിഭാഗങ്ങളുടെ പ്രമാണിമാർ അവിടെ തന്നെ ഒതുങ്ങി നിൽക്കുന്നു. ആസ്വാദകർ ഏറെയുള്ള പഞ്ചാരി മേളം കൊട്ടാൻ തൃശ്ശൂർക്കാർ വന്നാൽ മാത്രമേ നന്നാവൂ എന്ന് വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു ഉണ്ടായിരുന്നു നമുക്ക്. അവിടെയാണ് സർവശ്രീ കലാഭാരതി രാജീവ് എന്ന പ്രതിഭയുടെ പ്രസക്തി. കഥകളി മേളവും, പഞ്ചാരി മേളവും ശാസ്ത്രീയ മായി പഠിച്ചു കാലങ്ങളോളം അവസരങ്ങൾക്കായി അലഞ്ഞു ഇന്നു കലാകേരളത്തിൽ സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കാൻ അദേഹത്തിന് കഴിഞ്ഞു, പ്രത്യേകിച്ച് ആസ്വാദകവൃന്ദങ്ങൾ "തെക്കിൻ്റെ തേവർ" എന്ന വിശേഷണവും ചാർത്തിക്കൊടുത്തൂ. അദ്ദേഹത്തിന് ഇനിയും ദൂരം താണ്ടുവാൻ ഉണ്ട്. പ്രിയ സുഹൃത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു