Thank you Jayetta. ദാസേട്ടന്റെ മനോഹര ശബ്ദത്തിൽ പാടിയ പാട്ട് പിന്നെ ഇത്രയും നല്ല ശബ്ദത്തിൽ വേറെയാരും പാടിക്കേട്ടിട്ടില്ല. അതിനു ജയേട്ടൻ തന്നെ വേണം. ആ പാട്ട് കേൾക്കാൻ എന്തു രസം. ലയിച്ചിരുന്നു പോയി ആ മനോഹര ശബ്ദം കേട്ടിട്ട്. അതിന്റെ കൂടെ മറ്റുള്ളവർ പാടുമ്പോൾ ആ ഭംഗി പരിപൂർണമായി ആസ്വദിക്കാൻ പ്രയാസം. നമിക്കുന്നു ജയേട്ടാ.🌹🌹🌹🌹
@venugopaluv8012 жыл бұрын
ശ്രീ ഗോപൻ നല്ല ഒരു ഗായകൻ ആണ്. സിനിമയിൽ കൂടുതൽ അവസരം കിട്ടാതെ പോയത് നിർഭാഗ്യം 🙏 ഹൃദയ സരസ്സിലെ പാടിയത് ഉഗ്രൻ ആയിരുന്നു ജയേട്ടാ ❤️🙏
കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ . തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
@manykarakulam93994 жыл бұрын
Bro eanthaa parayendathennariyillaa
@athulkrishnaab79063 жыл бұрын
PR Work aano
@babym.j85272 ай бұрын
ജയചന്ദ്രൻ മികച്ച ഗായകനാണ്.പിന്നെ താങ്കൾ ഈ പറയുന്നത് സ്വന്തം ആരാധനാമനോഭാവം കൊണ്ടാണ്. ഞങ്ങൾ അത് പൂർണമായി അംഗീകരിക്കുന്നില്ല.
@bassharsharqi75943 жыл бұрын
ജയേട്ടൻ അടിപൊളിയാക്കി സൂപ്പർ💞💞💓💓
@shajin72012 жыл бұрын
എന്റമ്മോ എന്താ ശബ്ദം, എത്ര സുന്ദരം, വശ്യം, ഭാവസാന്ദ്രം. ജയേട്ടനെ കേൾക്കുന്നതും കാണുന്നതും സുകൃതം തന്നെ. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ (എത്ര ജന്മമു ണ്ടെങ്കിലും)ജയേട്ടന്റെ കാലഘട്ടത്തിൽ തന്നെ ജനിക്കണം ,അതാണാഗ്രഹം.
@Sargam0013 жыл бұрын
മഹാ ഗായകൻ പി ജയചന്ദ്രൻ🙏🙏🙏🙏🙏🙏❤️🙏❤️🙏❤️
@prakashrp5514 ай бұрын
Great singer Jayachandran sir.❤🙏🙏🙏🙏🙏🙏
@devikrishnaanddance41112 жыл бұрын
ഹൃദയ സരസ്സിലെ, ജയചന്ദ്രൻ സർ എത്ര മധുരമായി പാടുന്നു.
@ziavudinp70214 ай бұрын
അതിമനോഹരമായിട്ടുണ്ട്. സർ ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെഎന്ന ഗാനം ആലപിക്കാമോ
@rajeshchandrasekharan34364 жыл бұрын
Great P Jayachandran
@sathishkumar23904 жыл бұрын
Excellent...
@user-rh6vf6sl8d2 жыл бұрын
Beautiful singing. Shri Jayachandran is our Great Asset.
@prajeeshpjn4 жыл бұрын
സമയം പോകുന്നത് അറിയൂല ഇദ്ദേഹം വിസ്മയമാണ്...... 😑😘
@shemi61163 жыл бұрын
സ്വയം മറന്നിരുന്നു പോകും
@shayjushayju870 Жыл бұрын
രാവു പോയതറിയാതെ എന്ന് ജയേട്ടൻ പാടി 7 മിനിറ്റും 58 സെകെ ന്റും പോയതറിഞ്ഞീല്ല ജയേ ട്ടോ [ഹൃദയസരസിലെ പ്രണയ പുഷ്പമേ ഈ ഗാനം ജയേട്ടന് പാടാൻ വിട്ടു കൊടുക്കാമായി രുന്നില്ലേ ? ]