*“പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം"* *എന്ന് നിബന്ധനയുള്ള ഏകക്ഷേത്രം* കണ്ണൂർ ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് കൊട്ടിയൂർ ക്ഷേത്രം. മലബാറിന്റെ മഹോത്സവം എന്ന് വിശേഷിപ്പിക്കാവുന്ന കൊട്ടിയൂർ വൈശാഖോത്സവം ഇടവത്തിലെ ചോതി മുതൽ മിഥുനത്തിലെ ചിത്തിര വരെയാണ് നടക്കുന്നത്. കൊട്ടിയൂരിൽ പുണ്യനദിയായ ബാവലിപ്പുഴയുടെ അക്കരെയും ഇക്കരെയുമായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പുഴയുടെ തെക്കു ഭാഗത്തുള്ള ഇക്കരെ കൊട്ടിയൂരിൽ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്തുള്ള അക്കരെ കൊട്ടിയൂരിൽ വൈശാഖ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവസമയത്തു ഇക്കരെ കൊട്ടിയൂരിൽ പൂജകൾ ഉണ്ടാവില്ല. അക്കരെകൊട്ടിയൂരാണ് മൂലക്ഷേത്രം. ഇവിടെ ജലാശയത്തിന് നടുവിൽ സ്വയംഭൂവായി മണിത്തറയിൽ മഹാദേവനും ശക്തിചൈതന്യമായ പാർവതീദേവി അമ്മാറക്കൽത്തറയിലും സ്ഥിതി ചെയ്യുന്നു. വൈശാഖോത്സവ സമയത്ത് മാത്രമേ ഇവിടെ പൂജയുള്ളൂ. ബാക്കി കാലത്ത് ഇക്കരെകൊട്ടിയൂരിലാണ് ഭഗവാൻ സന്നിഹിതനായിരിക്കുക. ഈ കാലത്തു അക്കരെകൊട്ടിയൂരിലേക്കു ആർക്കും പ്രവേശനമുണ്ടാവുകയില്ല. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. സതീദേവിയുടെ പിതാവായ ദക്ഷൻ ഭഗവാൻ ശിവനൊഴികെ എല്ലാവരെയും ക്ഷണിച്ച് സർവൈശ്വര്യം നേടാൻ യാഗം നടത്തി.ക്ഷണിക്കാതെ അവിടെ എത്തിയ സതീദേവി തന്റെ ഭർത്താവായ പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ വിഷമിച്ച് യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി.ഇതറിഞ്ഞ ഭഗവാൻ കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും ജനിച്ച വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ ശിരസറുത്തു. പരിഭ്രാന്തരായ വിഷ്ണുവും ബ്രഹ്‌മാവും മറ്റു ദേവഗണങ്ങളും കൈലാസത്തിലെത്തി ഭഗവാനെ ശാന്തനാക്കി യാഗഭംഗത്തിന്റെ ഭവിഷ്യത്ത് അറിയിച്ചു. ഭഗവാന്റെ അനുവാദപ്രകാരം ബ്രഹ്മാവ് ദക്ഷനെ പുനർജീവിപ്പിച്ച് യാഗം മുഴുമിപ്പിച്ചു. ത്രിമൂർത്തികളും മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പോലും അതീവ പുണ്യമാണ്. വൈശാഖോത്സവം മഴക്കാലത്തായിരിക്കും. ഇല്ലെങ്കിൽ ഉത്സവമായാൽ മഴയെത്തിയിരിക്കും. പ്രദക്ഷിണ വഴിയിൽ ജലമൊഴുകിയിരിക്കണം എന്ന ആചാരപരമായ നിബന്ധനയുള്ള ഏക ക്ഷേത്രവും ഇതു മാത്രമാണ്. നിത്യപൂജകൾ എന്ന് വിളിക്കപ്പെടുകയെന്നതിനേക്കാൾ യാഗമെന്ന് വിളിക്കപ്പെടുന്നതാണ് ഇവിടുത്തെ ആചാരങ്ങളും കർമങ്ങളുമെല്ലാം. പരശുരാമനും ശങ്കരാചാര്യരും വ്യത്യസ്ത ഘട്ടങ്ങളിലായി ചിട്ടപ്പെടുത്തിയ ഉത്സവചടങ്ങുകൾക്ക് പ്രധാനമായും ഏഴ് അംഗങ്ങളും നാല് ഉപാംഗങ്ങളുമാണുള്ളത്. കൂടാതെ ചില സവിശേഷ ചടങ്ങുകളുമുണ്ട്. പ്രക്കൂഴം, നീരെഴുന്നെള്ളത്ത്, നെയ്യാട്ടം, ഭണ്ഡാരമെഴുന്നെള്ളത്ത്, ഇളനീരാട്ടം, കലം വരവ്, കലശാട്ടം എന്നിവയാണ് അംഗങ്ങൾ. തിരുവോണം, രേവതി, അഷ്ടമി, രോഹിണി എന്നീ നാളുകളിൽ വിശേഷപൂജകളോടുകൂടിയ ആരാധനകളാണ് നടക്കുന്നത്.ഈ ആരാധനകളാണ് അറിയപ്പെടുന്നത് ഉപാംഗങ്ങൾ എന്നറിയപ്പെടുന്നത്. വിശാഖം നാളിലെ ഭണ്ഡാരം എഴുന്നെള്ളത്തിനുമുമ്പും മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്‌ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വൈശാഖ മഹോത്സവവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്തി മടങ്ങുന്നവര്‍ ഭക്ത്യാദരപൂർവ്വം പ്രസാദമായി കൊണ്ടുപോകുന്ന ഓടപ്പൂവിനും ദക്ഷയാഗചരിതവുമായി ബന്ധമുണ്ട്. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി (ദീക്ഷ) പറിച്ചെറിഞ്ഞ ശേഷമാണ് തലയറുത്തത്. ദീക്ഷ വീരഭദ്രൻ കാറ്റിൽ പറത്തി. ഈ ദീക്ഷയത്രെ ഓടപ്പൂക്കൾ പ്രതിനിധാനം ചെയ്യുന്നത്. പൂമുഖത്തും പൂജാമുറിയിലും വാഹനങ്ങളിലുമെല്ലാം ഈ ഓടപ്പൂക്കൾ തൂക്കിയിടുന്നത് സർവ്വൈശ്വര്യം പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.
@sreejithcj36673 жыл бұрын
🙏🙏🙏🙏
@lightoflifebydarshan16993 жыл бұрын
@@sreejithcj3667 👍🏻👍🏻🙏🏻
@parvathirj3 жыл бұрын
🙏
@lightoflifebydarshan16993 жыл бұрын
@@parvathirj 🙏🏻🙏🏻
@sujathamt47073 жыл бұрын
🙏
@reshmamadhu26974 жыл бұрын
ഈ പാട്ട് ഞാൻ എത്ര നാളായി അറിയോ സേർച്ച് ചെയ്യുന്നു ഇപ്പൊ ഞാൻ കണ്ടപ്പോൾ സത്യം ആയിട്ടും കരഞ്ഞുപോയി
@xxxK8584 жыл бұрын
Me tooo
@purushothamanpk28494 жыл бұрын
Yes,, l too
@kritheshvega68713 жыл бұрын
സത്യം
@maneeshprahandalan3 жыл бұрын
Njanum
@prajithcp88543 жыл бұрын
💖💖💖💖🙏🙏🙏🙏
@sreejamidhun83234 жыл бұрын
എത്രയോ നാളായി തേടി ഈ പാട്ട് ഒരു തവണ കേട്ടപ്പോഴേ മനസ്സിൽ കയറിതാ...
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@renjuprasad48263 жыл бұрын
Sathyam
@vinishavijay32432 жыл бұрын
Satyam
@ramachandrankunnath71352 жыл бұрын
ഞാനും
@dheerajappu2138 Жыл бұрын
Athe enikkum
@reshmamadhu26974 жыл бұрын
ആൽബം പോലും അറിയില്ല പക്ഷെ എവിടെ kotiyoor എന്ന് കണ്ടാലും നോക്കും ഈ song ഉണ്ടോ എന്ന്
@padmanabhpv12213 жыл бұрын
Album is "Kottiyoorile Odapoo" (not in youtube)
@archanagayathri96353 жыл бұрын
Ee album song net il undo?
@sunus67413 жыл бұрын
Njanum
@wizard74610 Жыл бұрын
കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ ആയിരം നറുനെയ് കുടങ്ങൾ തിരുവുടൽ തന്നിൽ ഞാൻ ആടിടാം നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ വൻകാനന നടുവിലായ് തിരുവഞ്ചിറയിലായ് വാണരുളുന്നൊരെൻ വിശ്വമഹേശ്വരാ പൊൻ കാൽത്തളിർ ഇണകളിൽ മണിനാദങ്ങളിൽ തളയായ് ചൂടിടും ശ്രീ ശിവശങ്കരാ കൂവള കൺകളും വെൺജടാവൽക്കവും ഭൂലോക നായക തിരുനീലകണ്ഠവും കൈകൾ കൂപ്പി ഞാൻ വണങ്ങുന്നേ അറിവായ് നിറയൂ നീ എൻ പുരഹരാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ വെൺ തുമ്പകൾ കോർത്തൊരു മാലിക ചാർത്തിടാം നർത്തനമാടിടും നിത്യനിരഞ്ജനാ വിൺ മാളികതന്നിലായ് ദേവകൾ വാഴ്ത്തിടും സാംബസദാശിവ സങ്കടനാശക പഞ്ചാക്ഷരങ്ങളാം മന്ത്രചൈതന്യനെ പഞ്ചേന്ദ്രിയങ്ങളാൽ നിന്നിൽ ഞാൻ അലിയവെ ആനന്ദമാകുന്നു ജീവിതം എല്ലാം ശിവനെ നിന്നുടെ മായകൾ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ ആയിരം നറുനെയ് കുടങ്ങൾ തിരുവുടൽ തന്നിൽ ഞാൻ ആടിടാം നീയെൻ നൊമ്പരങ്ങൾ നീക്കണേ ശംഭോ കൊട്ടിയൂർ ശങ്കരാ കൈ തൊഴാം ഈശ്വരാ കൈവിടല്ലേ എന്നെ നീ കൈലാസനായകാ
@rahuleerayi9265 Жыл бұрын
❤
@jishalenin28546 ай бұрын
ഈ വരികൾ തന്നതിന് നന്ദി
@salini.s.vikraman4 ай бұрын
❤️❤️കൊട്ടിയൂരപ്പ മഹാദേവ ശങ്കരാ അടുത്ത വർഷവും അങ്ങയുടെ ദർശനം എനിക്കും എന്റെ കുടുംബത്തിനും അങ്ങയുടെ തിരുസന്നിധിയിൽ വരാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും ദർശനം നൽകണേ ഭഗവാനെ ❤️❤️ super song
@akhilmadhavmm64784 жыл бұрын
വല്ലാത്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ...
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@CHARLET6503 жыл бұрын
ഞാൻ എന്റെ അച്ഛന്റ് കൂടെ ഒരു ഉത്സവത്തിന് പോയപ്പോ ആണ് ഈ song കേൾക്കുന്നത് ഞാൻ അച്ഛന്റെ അടുത്ത് പറയുകയും ചെയ്തു ഈ song ഒരുപാട് ഇഷ്ട്ടമായെന്ന് ഇന്ന് എന്റെ അച്ഛൻ കൂടെ ഇല്ല നീണ്ട 5-വർഷത്തിന് ശേഷം ഞാൻ ഈ song കണ്ടെത്തി 💥ഈ song കേൾക്കുമ്പോൾ എന്റെ അച്ഛനുമായി അന്ന് ഒരുമിച്ചു ഉത്സവതിന് പോയത് ഓർമ വരുന്നു... Thank you 4 uploading ♥️
@rejulnarkilakkad13733 жыл бұрын
Thanks for watching😊
@manojlal41944 жыл бұрын
തേവരുടെ മുൻപിൽ എത്തിയപോലെ, എംജി അണ്ണനും ടീമും സൂപ്പർ
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@sachusatheesh77504 жыл бұрын
Njan marichal ente mahadevante aduthu chellanane agraham ❤️❤️❤️❤️🙏🙏🙏
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@achunandanam19732 жыл бұрын
6 വർഷം ഞാൻ തിരഞ്ഞതാണ് ഇന്നാണ് എനിക്ക് കിട്ടിയത്. ഓം നമ: ശിവായ......❤️❤️
@shinojkkshinojkk76734 жыл бұрын
ഇനി തിരയാൻ ഒരിടവും ബക്കിയില്ലയിരുന്നൂ thanks♥️🤩💞
@minshunisha36973 жыл бұрын
Yes super song
@reshmamadhu26974 жыл бұрын
+1മുതൽ സേർച്ച് ചെയ്യുന്ന song ആണ്
@anueditz65534 жыл бұрын
ഞാനും തിരയാൻ തുടങ്ങീട്ട് കുറേയായി
@vigneshbalachandran76464 жыл бұрын
Me too😊
@sanunstb80324 жыл бұрын
yes
@rahulpr67254 жыл бұрын
കുറെ വര്‍ഷം ആയ് തിരയുന്നു kail നിന്ന് miss ആയ് പിന്നെ കിട്ടുന്നത് ഇപ്പൊ ആണ് 💓
കൊട്ടിയൂർ പോകുമ്പോ പറശ്ശിനിക്കടവിൽ നിന്ന് bus എടുത്തപ്പോ വർഷങ്ങൾക്ക് മുൻപ് കെട്ട ആ feel ഇന്നും അങ്ങനെ.. തന്നെ 😰😰😰
@manojts93184 жыл бұрын
1അര വർഷം ആയി തപ്പി നടക്കുന്നു ഈ പാട്ട് ഒരുപാട് നന്ദി ഉണ്ട് brooo❤️❤️❤️🔥😍😍😍
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@lijusuriyaeditz679216 күн бұрын
ഒരു ദിവസം പ്രൈവറ്റ് ബസിൽ യാത്ര ചെയ്തപ്പോൾ ബസ്സിൽ കേട്ട പാട്ടാണ് അപ്പോൾ അങ്ങ് ഇഷ്ടപ്പെട്ടു എംജി അണ്ണന്റെ ആ പാടുന്ന രീതി കൂടെ ആയപ്പോൾ ആഹ അടിപൊളി 😍അന്നേരം തന്നെ ഞാൻ യൂട്യൂബിൽ കേറി സെർച്ച് ചെയ്തു ❤
Eeeeee pattu kelkkumbol god munpil vannu nilkkunnapolulla oru feeling anu koode ...Sreekumar sir voice athil eee pattukelkkumbol ambhalathil poya oru anubhoothi So sweet ...
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@anugrahohmz5123 жыл бұрын
ഒരുപാട് തവണ തിരഞ്ഞു ഈ song വേണ്ടി ഇപ്പോൾ ആണ് കീടിയത് thanku... 🕉🕉🕉🙏🙏🙏
@sajeshnv17393 жыл бұрын
എന്റെ ഓർമയിൽ 2006-07 കാലഘട്ടത്തിൽ ആണ് ഈ ആൽബം ഇറങ്ങിയത്.അന്ന് സിഡി ഷോപ്പിൽ നിന്നു റെക്കോർഡ് ചെയ്തു തരുമായിരുന്നു. ആ കാലത്ത് ഭക്തി ഗാനങ്ങളുടെ ആൽബം ഒരു ട്രെൻഡ് ആയിരുന്നു.
ഒരു വർഷം മുന്നേവരെ ഒരുപാട് ആൽബങ്ങൾ കേറി നോക്കി കിട്ടിയില്ല ഇപ്പോളും ഒരു പ്രതീക്ഷയും ഇല്ലാതെ വന്നു നോക്കിയെ... Thanks bro
@rejulnarkilakkad13733 жыл бұрын
Thanks for watching 😊😊
@anandhuchirakkara58403 жыл бұрын
ആൽബം :കൊട്ടിയൂർ പെരുമാൾ♥️♥️
@kdworld21014 жыл бұрын
E song kittan, aarodokkey evidayokkey aneshichittundennu ariyo , ennittu kazhinja kottiyoor uthsavathinye time enikku kitti😍
@satheeshmv4326 Жыл бұрын
കൊട്ടിയൂർ യാത്രയിൽ ഏറെ മനസ്സിൽ തങ്ങി നിന്ന ഗാനം 'എം ജിയുടെ ശബ്ദം വളരെ സുന്ദരമായി ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്നു.
@rolex57744 жыл бұрын
Bro നിങ്ങൾക്ക് ഈ പാട്ട് എവിടെ നിന്നാണ് കിട്ടിയത്
@anandukbalan46664 жыл бұрын
എവിടെയൊക്കെ തപ്പി എന്നറിയുമോ ഈ പാട്ടിനുവേണ്ടി thanku so much
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@sujithvs47564 жыл бұрын
Nammude magic sound mg sounds ilove you sreeyettan
@ratheeshpotty98934 жыл бұрын
Thanks for this song
@akshayajith333911 ай бұрын
കൊട്ടിയൂർ അമ്പലത്തിൽ ഞാൻ പോയിട്ടുണ്ട് നല്ല ഭക്തിയുടെ അന്തരീക്ഷമാണ്. സതി ദേവിയെ നഷ്ട്ടപെട്ട ഭഗവാൻ പരമേശ്വരൻ താണ്ടവം ആടിയ സഥലം om namasivaya 🕉️🕉️
@sujithj52934 жыл бұрын
Ente mutheee Mg Sreekumar ilove you sreeyetta ilove you Mg sound
@rolex57744 жыл бұрын
5 വർഷം തിരഞ്ഞു ഞാൻ ഈ പാട്ട് ഇപ്പോഴാണ് കിട്ടിയത് ഒരു പാട് നന്ദി Bro നിങ്ങൾക്ക് ഇത് എവിടെ നിന്നാണ് കിട്ടിയത് ഒന്ന് പറയാമോ
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@rajeshkapithotam49564 жыл бұрын
Mg sreekumar siva song ennu typ chethapo enik kitti
@santhoshk12424 жыл бұрын
Beautiful heart touching song... Lord Siva uyir...
@sreejishkrishna5144 жыл бұрын
MG chettan uyir... 😘❤😍
@amalkrishnankrishnan85192 жыл бұрын
9 വർഷം മുമ്പ് ഒരു നോക്കിയ ഫോണിൽ റിംഗ് ടോൺ കേട്ട പാട്ടാണ് യൂട്യൂബിൽ ഇടയ്ക്കിടെ വന്ന് നോക്കും ആൽബം ഏതാണെന്ന് അറിയില്ല കിട്ടില്ല എന്ന് വിചാരിച്ചു ഇരിക്കുമ്പോഴാണ് കിട്ടിയത് 🙏🙏🙏🙏🙏🙏🙏🙏🙏
@kashimusicvolgs85412 жыл бұрын
ഇത്രയും നാളും തിരഞ്ഞു കൊണ്ടിരുന്ന പാട്ടാണിത് താങ്ക്യൂ ബ്രോ
@sidhardhraju93383 жыл бұрын
എത്ര നാളായി അന്വേഷിക്കുന്നു... ഇപ്പൊ സമാധാനമായി... 🙏🙏🙏
@rejulnarkilakkad13733 жыл бұрын
Thanks for watching 😊
@saRasas...3 жыл бұрын
Shiva bagavaane 🙏🙏❤️❤️🥰🥰😘😘
@indulekhamr39714 жыл бұрын
Njanum ee song kuravj varshangalayi search cheyunnu thanks for uploading the song
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@sunus67413 жыл бұрын
Eanthanneriyilla karanju povu 😭😭😭😭😭🙏🙏🙏🙏 song kelkkumpol oru siva puthri sivam siva karam santham sivothamam nam shivaya
@keerthananandhana67233 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട song ആണ് ഇത്💞💞💞💞💞
@laalkrishna8398 Жыл бұрын
Hi
@jithubjithinz4 жыл бұрын
ഭഗവാനെ..... 🙏🙏🙏
@ammarajkumar21274 жыл бұрын
ഒരു പാട് നോക്കി മടുത്ത പാട്ടാണ് ഇപ്പോഴെങ്കിലും കിട്ടിയതിൽ നന്ദി.... നന്ദി ...... നന്ദി ........
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@fukurosree15042 жыл бұрын
Mg sree kumar voice for all Hindu song is best voice
@abeeshabi58695 ай бұрын
എംജി അണ്ണൻ പാടിയാൽ വേറെ ഒന്നും നോക്കണ്ട സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤
@xxxK8584 жыл бұрын
Marvellous song by mg
@nidheeshr24064 жыл бұрын
SOOPEEERRRR NOKKI NADANNA PAAT INNAN KITTIYATH. SOOPPPPERRRR. THANK U
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@sanunstb80324 жыл бұрын
ഇഷ്ടം ഒരുപാട്...ഒരുപാട്
@rejulnarkilakkad13734 жыл бұрын
Thanks for watching 😊
@chandrareadymadegarmentsma86703 жыл бұрын
Yente praananaa yee paattu oththiri thanks
@gopakumars4064 жыл бұрын
Thanks bro nja ee pat orikkal kettu kore thappi nadanatha kittiyilla... 😍😍😍