No video

മാമോഗ്രാം പരിശോധന എങ്ങനെ? / Mammogram Procedure -Amrita Hospitals

  Рет қаралды 97,248

Amrita Hospital, Kochi

Amrita Hospital, Kochi

Күн бұрын

ലോകത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന കാൻസർ ആണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ ( Breast cancer ). ഓരോ 4 മിനിട്ടിലും ഇന്ത്യയിൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദം കണ്ടെത്തുന്നുണ്ട്. അതു പോലെ തന്നെ ഓരോ 13 മിനിട്ടിലും ഒരു സ്ത്രീ സ്തനാർബുദം മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ. സ്തനാർബുദം കണ്ടെത്താനുള്ള പരിശോധനയാണ് മാമോഗ്രാം ( Mammogram) . മാമോഗ്രാം പരിശോധനാ രീതികളെപ്പറ്റിയും ഈ പരിശോധന നടത്തേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റിയുമാണ് കൊച്ചി അമൃത ആശുപത്രിയിലെ റേഡിയോളജിസ്റ്റായ ഡോ. വിദ്യ ടി.കെ സംസാരിക്കുന്നത്.
മാമോഗ്രാം എന്നത് സ്തനങ്ങളുടെ എക്‌സ്‌റേ ( X-ray ) ആണ്. സ്തനങ്ങളിൽ മുഴകൾ ഉണ്ടാകുന്നതും, സ്തനങ്ങൾക്ക് നിറവ്യത്യാസം ഉണ്ടാകുന്നതും, കക്ഷത്തിലെ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്. സ്തനാർബുദത്തെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായാണ് മാമോഗ്രാം പരിശോധന നടത്തുന്നത്. മാമോഗ്രാം രണ്ടു വിധത്തിലുണ്ട്. ഒന്നാമത്തേതാണ് സ്്ക്രീനിങ് മാമോഗ്രാം. രോഗലക്ഷണങ്ങൾ ഇല്ലാത്ത ഒരു സ്ത്രീയ്ക്ക് നടത്തുന്ന ടെസ്റ്റിനെയാണ് സ്‌ക്രീനിങ് മാമോഗ്രാം എന്ന് വിളിക്കുന്നത്.
40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും, കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദം ഉള്ളവർക്കുമാണ് സാധാരണയായി സ്‌ക്രീനിങ് മാമോഗ്രാം നിർദേശിക്കാറുള്ളത്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ രണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും മാമോഗ്രാം പരിശോധന നടത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്തെ തരം മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം. രോഗലക്ഷണങ്ങൾ ഉള്ള ഒരു സ്ത്രീക്ക് ഡോക്ടർ നിർദേശിക്കുന്നതു പ്രകാരം നടത്തുന്ന മാമോഗ്രാം ആണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം. മാമോഗ്രാം പരിശോധനയിൽ രണ്ട് സ്തനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. മാമോഗ്രാം പരിശോധനയെപ്പറ്റി പല തെറ്റിദ്ധാരണകളും സ്ത്രീകൾക്കിടയിലുണ്ട്. മാമോഗ്രാം പരിശോധനയ്ക്ക് വരുമ്പോൾ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതായുണ്ട്. #mammogram #breastcancerawareness #breastcancer #AmritaHospitals #CompassionateCare #ExceptionalTechnology

Пікірлер: 5
@binojb6214
@binojb6214 2 жыл бұрын
Super 👏👏
@jayanthnd1207
@jayanthnd1207 2 жыл бұрын
👍👍
@jabsha
@jabsha Жыл бұрын
Is it painful
@ReenaSanthosh-bl6vf
@ReenaSanthosh-bl6vf Жыл бұрын
താങ്ക് യൂ ഡോക്ടർ 🙏
@simisree8884
@simisree8884 2 жыл бұрын
താങ്ക് യു ഡോക്ടർ, 🙏🏻,,,,,
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 75 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН