Рет қаралды 326,967
Song : Maanaseshwari Maapu Tharoo...
Movie : Adimakal [ 1969 ]
Lyrics : Vayalar
Music : G. Devarajan
Singer : A.M.Raja
മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്കു മടിയാണെങ്കില്‍
മാപ്പു തരൂ മാപ്പു തരൂ [ മാനസേശ്വരീ ]
ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ [ 2 ]
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു! [ 2 ]
ഓ... ഓ... ഓ...
[ മാനസേശ്വരീ ]
ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു [ 2 ]
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം.. [ 2 ]
ഓ... ഓ... ഓ...
[ മാനസേശ്വരീ ]