Рет қаралды 12,717
MAMPURAM MAQAM SWALATH MAJLIS I 12 DECEMBER 2024
#mampurammaqam#swalath#live
മമ്പുറം മഖാമിലേക്ക് സ്വാഗതം .ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമാണ് മമ്പുറം മഖാം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന മഖാം ശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നത് കേരളീയ മുസ്‌ലിം ചരിത്രത്തിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഖുഥ്ബുസ്സമാൻ സയ്യിദ് അലവി ബിൻ മുഹമ്മദ് ബിൻ സഹ്ൽ മൗലദ്ദവീല തങ്ങളും കുടുംബാംഗങ്ങളുമാണ്. യമനിലെ ഹള്‌റമൗത്തിൽ നിന്ന് ഇസ്‌ലാമിക പ്രബോധനാവശ്യാർത്ഥം മലബാറിലെത്തുകയും പിന്നീട് ഇവിടത്തെ മതകീയ-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ആത്മീയ തണൽ തേടി ജീവിത കാലത്തെന്ന പോലെ ജാതി-മത ഭേദമന്യെ അനേകായിരം തീർത്ഥാടകർ ഇവിടെ ഇപ്പോഴും എത്തിച്ചേരുന്നു. മമ്പുറം മഖാമിൽ നടക്കുന്ന പ്രധാന ചടങ്ങുകളിലൊന്നാണ് വ്യാഴാഴ്ച സ്വലാത്ത്. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായ സയ്യിദ് ഹസൻ ബിൻ അലവി ജിഫ്‌രി തങ്ങളുടെ വിയോഗാനന്തരം മമ്പുറം തങ്ങൾ സ്ഥാപിച്ചതാണ് ഈ സ്വലാത്ത് മജ്‍ലിസ്.
നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ബന്ധപ്പെടുക :
+91 9996 313 786 (Help Line),
0494 2460 575,
0494 2464 502 (Darul Huda).
Google Pay സൗകര്യം ലഭ്യമാണ്:
Number: +91 9996 313 786
Event Broadcasting: mampuram maqam
© Copyright : mampuram maqam