Рет қаралды 68,360
#kavitha #knsmalayalam #Sasinarayanan #rajanallapra #manilalnadam
നിഴൽ മാഞ്ഞ കാവൽ (അമ്മയെ കുറിച്ചുള്ള മറക്കാത്ത ഓർമ്മകൾ) | കവിത | ശശി നാരായണൻ | KNS Malayalam
രചന: രാജൻ അല്ലപ്ര
ആലാപനം : ശശി നാരായണൻ
കോ കോർഡിനേറ്റർ : മണിലാൽ നാദം
റിക്കോർഡിങ്ങ് : സാസാ മീഡിയ ഹബ്ബ്, കാലടി
എഡിറ്റിങ്, സംവിധാനം : ഷാജഹാൻ എൻ കെ.
എന്നിലുണ്ടെന്നുമെന്റമ്മ എൻ അരികിലുണ്ടെന്നുമെന്റമ്മ (2)
എന്നെ കൈവിട്ട അകന്നു പോയെങ്കിലും കനവിലും നിനവിലുമമ്മ (2)
എന്റെ കൂട്ടിനുണ്ടെന്നു മെന്റമ്മ
എന്റെ കൂടെയുണ്ടെന്നുമെന്റഅമ്മ
മിഴികൾ നനഞ്ഞിടും നേരം അമ്മ കൈകളാലെന്നെ തലോടും (2)
ശോകമേറിടുന്ന നേരം അമ്മ കാരുണ്യതീർത്ഥമായി മാറും. (2)
അമ്മയെ പിരിയുവാനെൻ വിധിയെങ്കിലും അമ്മയാണിന്നെന്റെ മാർഗം (2)
അമ്മ തന്നോർമ്മർമ്മ യെന്നുർജം
എരിഞ്ഞൊരാച്ചിതയുടെ കഥയോർത്താ ലെന്റെ മിഴികൾ പുഴകളായി മാറും (2) അമ്മയെന്നുള്ളൊരാസത്യമതോർക്കുകിൽ കരളിൽ നൊമ്പരമേറും (2)
എന്റെ കരളിൽ നൊമ്പരമേറും.
അമ്മയാം പാൽനിലാ പുഞ്ചിരി സൗരഭം എങ്ങോമറഞ്ഞുപോയി ദൂരേക്കകന്നുപോയി എന്റെ കൈവിട്ടകന്നു പോയി (2)
നിന്നഭാവത്തിലെൻ ജീവിതവീഥികൾ ശൂന്യമായി തീരുന്നു അമ്മേ (2)
അതിമോഹമാണി തെന്നറിയുന്നു ഞാൻ മകനെ എന്നൊരു വിളി കേൾക്കാൻ (2)
ഒരുമാത്ര അമ്മയെ കാണാൻ എന്റെ അമ്മതൻ ചാരത്ത് നിൽക്കാൻ (2)
അമ്മതൻ താരാട്ട് കേൾക്കാൻ
അമ്മതൻ മടിയിലുറങ്ങാൻ (2)
എന്റെ അമ്മതൻ മടിയിലുറങ്ങാൻ
അതിമോഹമാണിതെ ന്നറിയുന്നു ഞാൻ മകനെ എന്നൊരു വിളി കേൾക്കാൻ..