പച്ചത്തെറിയും കത്തിക്കുത്തും സൈകോയിസവും നിറഞ്ഞു നില്‍ക്കുന്ന പടങ്ങളല്ല ...ഇത് പോലെയുള്ള മാധുര്യമുള്ള ചിത്രങ്ങള്‍ വരട്ടെ മലയാളത്തില്‍ ..
@jasijaseel1413 жыл бұрын
Correct
@athirapv11693 жыл бұрын
👍👍
@prabhasreehari99693 жыл бұрын
Correct
@sreeragbalan80103 жыл бұрын
👍🏻👍🏻👍🏻
@techbook63253 жыл бұрын
Crct
@joshyabraham543 жыл бұрын
ഇന്ദ്രൻസ് ചേട്ടന് ഈ വേഷം *നാഷണൽ അവാർഡ്* നേടിക്കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവർ
@twinsisters65083 жыл бұрын
True
@yadhukrishnak43153 жыл бұрын
💞💞💞💞
@stylesofindia58593 жыл бұрын
അതിൽ കളികൾ ധാരാളമുണ്ട് അല്ലാതെ നമ്മൾ ലൈക് ചെയ്തിട്ട് അവാർഡ് കിട്ടില്ല
@Qatarkerala3 жыл бұрын
നമ്മൾ viewers അദ്ദേഹതിന് അത് കൊടുത്തിരിക്കുന്നു 👌👌👌👌👌....
@sreenubkrishna38433 жыл бұрын
Sathyam
@seemaug71113 жыл бұрын
ഒരുപാട് നാൾക്കു ശേഷം അടിപിടി ബഹളങ്ങൾ ഇല്ലാതെ, കുത്തും കൊലയും ഇല്ലാതെ മനസ്സ് നിറച്ച ഒരു സിനിമ 👌🏿👌🏿👌🏿👌🏿
@vedhikavedhu68933 жыл бұрын
സത്യം.. ഞാൻ ഇന്നലെ ആണ് ഫിലിം കണ്ടത് മനസ്സിൽ നിന്നും പോവുന്നില്ല അതിലെ ഓരോ കഥാപത്രങ്ങളും
@Allu_--3 жыл бұрын
@@vedhikavedhu6893 correct ❤️❤️
@amarkunderi18273 жыл бұрын
👍👍
@seemaug71113 жыл бұрын
@@vedhikavedhu6893 🥰🥰
@alfaafla83962 жыл бұрын
Enikk kanan pateela Mcpkayeril kitto
@salujasir61353 жыл бұрын
ഈ മൂവി കണ്ടതിനുശേഷം ഇന്ദ്രൻസ് അല്ലാതെ മനസ്സിൽ ആരുമുണ്ടാവില്ല... അത്രയ്ക്കും നിഷ്കളങ്കമായ മനുഷ്യൻ.. അദ്ദേഹം തന്നെയാണ് ഇതിൽ നായകനായി വേണ്ടത്.. ഡയറക്ടർ സാർ അതിൽ വിജയിച്ചിരിക്കുന്നു
@jaisonmathew42093 жыл бұрын
അടിപൊളി ഇ ന്‌ദ്രൻ സ്കലക്കി
@likhithaanil59303 жыл бұрын
Ellavarum nalla pole abhinayichu
@binubinuct78083 жыл бұрын
Valre seriyanu
@devimatha88643 жыл бұрын
ശരിയാണ്.. ഒരിക്കലും മറക്കാൻ പറ്റില്ല ഈ filmum ആ വീടും പ്രേത്യേകിച്ചു ഇന്ദ്രൻസ് ചേട്ടനും..
@vijil70013 жыл бұрын
L
@ഹസ്ബുനള്ളാഹ്3 жыл бұрын
7വർഷം ടൈം എടുത്താലും നഷ്ട്ടപെട്ടില്ല , ഇന്ദ്രൻസേട്ടൻ ഒരു രക്ഷയില്ല പൊളി...
@xxxyyyzzz3043 жыл бұрын
7 yr ooo🙄
@forgiverpsyco71383 жыл бұрын
What do you mean
@4sdramaedits71963 жыл бұрын
1k njaanane
@Foodreels___456___3 жыл бұрын
🤩🤩
@johnwick-rl7xe3 жыл бұрын
@@forgiverpsyco7138 monkey pen was 7 years ago I guess
@naveenrs60473 жыл бұрын
കോമഡി താരം ആയി വന്നു സ്വഭാവ നടൻ ആയി മാറി അവാർഡ് നേടിയ നമ്മുടെ ഇന്ദ്രൻസ് 😘😘.. ജാഡ ഇല്ലാത്ത പച്ച ആയ മനുഷ്യൻ.. എന്തു രസമായി ആണ് ഇതിൽ അഭിനയിച്ചത് 😍😍
@FRKVlogsByAnupaNikhil3 жыл бұрын
ഇതേ പോലെ തന്നെ കോമഡി താരമായി വന്നു പിന്നീട് ഗംഭീര സ്വഭാവ നടി - നടന്മാരായ മലയാള താരങ്ങളാണ് ജഗതി, ജഗദീഷ്, ഇന്നസെൻറ്, കലാഭവൻ മണി, സിദ്ദിഖ്, ദിലീപ്, കൽപ്പന, സുകുമാരി, കെപിഎസി ലളിത, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട്, സൗബിൻ, ശ്രിന്ദ, ശ്രീനാഥ് ഭാസി വരെ
@alna68383 жыл бұрын
അഭിനയിച്ചതല്ല പച്ചയായി ജീവിച്ചു
@anjanaanjuzz63613 жыл бұрын
@@FRKVlogsByAnupaNikhilsharafudheen also
@drmaniyogidasvlogs5633 жыл бұрын
Absolutely true 👍🏻👌🏻
@HouseofTasty3 жыл бұрын
👍👍
@RukkutheMalabari3 жыл бұрын
ഇനി ആരും ഒരു അവാർഡും കൊടുത്തില്ലെങ്കിലും, ഇന്ദ്രൻസ് ചേട്ടന് നമ്മൾ മലയാളികളുടെ മനസ്സിൽ ഓസ്കാർ ആണ് എന്ന് പറയുന്നവർ നീലം മുക്കി പൊയ്ക്കോളൂ 🤗
@bineshe.k82763 жыл бұрын
രണ്ടേമുക്കാൽ മണിക്കൂറുണ്ടായിട്ടും പടം തീരരുതേ എന്ന് തോന്നിയ ഒരു സിനിമ (ഹോമിൻ്റെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ ഹോമിലെ എല്ലാവരുടെയും ഒരു ബിഗ് സല്യൂട്ട്)
@Vishnuvishnu-tc1kv3 жыл бұрын
Ys correct
@muhammedsahal43463 жыл бұрын
👍
@amarkunderi18273 жыл бұрын
എനിക്കും തോന്നിയിരുന്നു 👍👍
@nishanobel48963 жыл бұрын
True..... 🥰🥰🥰👍👍
@dakshamanu38903 жыл бұрын
സത്യം
@prasanth12203 жыл бұрын
എന്നാത്തിനാ മുത്തേ ഈ പടത്തിന് പബ്ലിസിറ്റി,,, ഇനി എത്ര ഒക്കേ പടങ്ങൾ വന്നാലും,, ഈ ഹോം🏠 മനസ്സിൽ നിന്ന് പോവില്ല,,, 💗💞💞💞💞💞💞🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠
@aswintalkie3 жыл бұрын
Ente channel onnu kand nokku guys♥️♥️
@Allu_--3 жыл бұрын
Correct ❤️❤️❤️❤️❤️❤️
@amarkunderi18273 жыл бұрын
സത്യം ❤👍
@A3VSfamily3 жыл бұрын
Yes, ishtam aaya best film
@fidafathima93663 жыл бұрын
Sathya....💯💯
@meerabalan86103 жыл бұрын
ഒരു സിനിമ ഇറങ്ങിയാൽ ചിലർ പറയും കൊള്ളാം ചിലര് പറയും കൊള്ളില്ല പക്ഷേ ഈ സിനിമ കണ്ടവർക്കെല്ലാം ഒരു അഭിപ്രായമേയുള്ളൂ കൊള്ളാം. സിനിമ കണ്ടു രണ്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും ആ നിഷ്കളങ്കനായ അച്ഛൻ ഇപ്പോഴും ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ട്❤️
@abdulkhadar16153 жыл бұрын
സത്യം 😊
@rizwana64703 жыл бұрын
Sathyam😪❤❤❤
@sabu.m.smadathiparambil36563 жыл бұрын
എന്റെ അച്ഛന്റെ തനിയാവർത്തനം, കണ്ണുനീർ മൂടി പലയിടത്തും കാഴ്ച മങ്ങി, അഭിനയിക്കുകകയല്ല, ജീവിച്ചുകാണിച്ചു ഇന്ദ്രൻസ്
@Okeyiamhere3 жыл бұрын
Ys💯💯💯💗
@joshyabraham543 жыл бұрын
സത്യം
@KabeerAhammed3 жыл бұрын
തിയേറ്ററിൽ വന്നാൽ ചിലപ്പോൾ നോർമൽ സിനിമ ആണെന്ന് പറഞ്ഞ് അതിന്റെ വ്യാപ്തി ആരും കാണാതെ അറിയാതെ പോകുമായിരുന്നു...7 വർഷത്തെ കഷ്ടപ്പാടിന് അർഹിക്കുന്ന വിജയം കിട്ടി..😍😘
@minik84413 жыл бұрын
Exactly.. 👌
@geethak56123 жыл бұрын
പല സമയത്തും തേങ്ങി പോയി , പലപ്പോഴും ഒലിവർ ഞാൻ തന്നെയാണ് എന്നും തോന്നി, ഇപ്പോഴത്തെ കുട്ടികൾക്കും ഇതുപോലത്തെ സിനിമകൾ ചെയ്യുവാൻ കഴിയുന്നുണ്ടല്ലോ അഭിനന്ദനങൾ മക്കളെ, ഒരുപാടിഷ്ടം ,
@beucephalus48003 жыл бұрын
നന്ദി, 2021 ലും ഡബിൾ മീനിങ് കോമഡിയോ "മൈ" വിളിയോ ഇല്ലാതെ സിനിമ എടുക്കാനും വിജയിപ്പിക്കാനും കഴിയുമെന്ന് പഠിപ്പിച്ചതിന്. ഒരു രക്ഷയും ഇല്ല, 2 45 മണിക്കൂർ കണ്ടിരുന്നു.
@bindhumurali35713 жыл бұрын
അതെ 👌
@vishnuVishnu-rt7jj3 жыл бұрын
100% true bro
@prabhakumaribs78453 жыл бұрын
Exactly
@zayuvlogs26493 жыл бұрын
S
@Nirm4l__3 жыл бұрын
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത ഒരു സിനിമ♥️♥️😇 എല്ലാവരും കണ്ടിരിക്കേണ്ട ഒരു ഫാമിലി മൂവി👍♥️
@euginesanthosh89173 жыл бұрын
Very true
@euginesanthosh89173 жыл бұрын
Very true
@anuphilip92353 жыл бұрын
💙💙💙💙
@ATHUL-j8b3 жыл бұрын
😍😍🔥
@Nirm4l__3 жыл бұрын
@@ATHUL-j8b ATHUL💤APPOZ
@dannyjohn50223 жыл бұрын
ഇന്ദ്രൻസ് ചേട്ടന്റെ അഭിനയം അതി ഗംഭീരം ആയിരുന്നു... അത് പോലെ മഞ്ജുവും... രണ്ട് പേരും ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടണം... അവാർഡ് അർഹിക്കുന്നു രണ്ടു പേരും.... കൊടുക്കാൻ ശ്രദ്ധിക്കണം ഫിലിം ജൂറി... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും... നന്ദി... നമസ്കാരം...
@sibi66333 жыл бұрын
'ഹോം' ഒരുപാട് ഇഷ്ടമായി. നല്ലൊരുപടം. ഇന്ദ്രൻസ്_മഞ്ജുപിള്ള വളരെ നന്നായിട്ടുണ്ട്. എല്ലാവരും പൊളിച്ചു. അഭിനന്ദനങ്ങൾ💐
@akhilpvm3 жыл бұрын
*പടം കണ്ടതിന് ശേഷം ഒലിവർ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ട പോലെ തന്നെ ഈ വീടും ഒരുപാട് ഇഷ്ടപ്പെടമുള്ളതായി മാറി* 😍👌
@jobytalk3 жыл бұрын
ഒരു ധ്യാനം കൂടിയ പ്രതീതിയാണ് ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ , കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ആയിരം ഞായറാഴ്ച കുർബാന പ്രസംഗങ്ങൾ കേട്ട അനുഭവം.... Well Done, Truly Exceptional
@bindhumurali35713 жыл бұрын
🤔😀
@babyjohn72123 жыл бұрын
Yes
@pratheeshpspratheeshsundra39723 жыл бұрын
ഹോം സിനിമ കണ്ട് ഇന്ദ്രൻസ് ചേട്ടനോട്.. ഇഷ്ട്ടം കൂടിയവർ.. ഇവിടെ ലൈക്.... ❤️❤️❤️👌🌹❤️😍😍😍
@syamsk52383 жыл бұрын
ജീവിതത്തിലും ഇതുപോലെ simple ഉം humble ഉം ആയ വ്യക്തിയാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഇന്ദ്രൻസ് ചേട്ടൻ 🙏🙏🙏......
@manjubinny89973 жыл бұрын
ഈ സിനിമ കണ്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരവും ഒപ്പം സന്തോഷവും തോന്നി.ഇന്നത്തെ തലമുറയിലെ കുട്ടികൾ മതാപിതാക്കളോട് പെരുമാറുന്ന രീതിയും എല്ലാം കൂടി സൂപ്പർ.
@jomonjohny81073 жыл бұрын
Hert touching movie 🙌✨️
@thanshiha45963 жыл бұрын
പടം തീരരുതേ എന്ന് തോന്നിപ്പോകും..... 💘amazing movie..
@kumbidimachaan2.0613 жыл бұрын
ഇന്ദ്രൻസ് ചേട്ടൻ തകർത്തഭിനയിച്ചു.. കുറെ കാലങ്ങൾക്ക് ശേഷം നല്ല ഒരു സിനിമകണ്ടു... ❤️❤️
@മൊതലാളീ-ബ9പ3 жыл бұрын
ഈ മൂവിയുടെ ഫീൽ വിട്ടുപോവുന്നില്ല. വീണ്ടും വീണ്ടും കാണാൻ കൊതിതോന്നുന്ന home 🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️
@jacksonrodrigues75883 жыл бұрын
സത്യം ❤
@Qualcomm-y9r3 жыл бұрын
ഇന്ദ്രൻസിന് അവാർഡ് പ്രതീക്ഷിക്കാം👍 💯💯 പടം സൂപ്പറാണ് 👌👌
@shihabedakkara19913 жыл бұрын
Eatha filim
@Qualcomm-y9r3 жыл бұрын
@@shihabedakkara1991 Home, ആമസോൺ പ്രൈം ൽ ഉണ്ട്
@prabhakumaribs78453 жыл бұрын
കുടുംബത്തിലുള്ള എല്ലാ അംഗങ്ങൾക്കും ഒരുമിച്ചിരുന്ന് കാണാൻ കഴിയുന്ന മനോഹര ചിത്രം. അഭിനന്ദനങ്ങൾ
@lifetalks49693 жыл бұрын
അവസാനമുള്ള നിഷ്കളങ്കമായി അങ്ങനെ ചിരിക്കാൻ ഇന്ദ്രൻസ് ചേട്ടന് മാത്രേ കഴിയൂ ❤️❤️
@حرشةابراهيم3 жыл бұрын
Yes 😍
@babyjohn72123 жыл бұрын
@@حرشةابراهيم yes
@حرشةابراهيم3 жыл бұрын
@@babyjohn7212 aah
@nishadevassia6773 жыл бұрын
ഒരുപാട് നാളായി സമാധാനമായി ഒരു സിനിമ കണ്ടിട്ട്. ഈ കത്തിക്കുത്തും ക്രൈം ത്രില്ലറും കണ്ട് മടുത്തു. വളരെ സന്തോഷം. ഈ കഥാപാത്രങ്ങളും ഈ വീടും മനസിൽ നിന്ന് പോകുന്നേയില്ല.
@sonymol8053 жыл бұрын
സത്യം
@shijask.s9113 жыл бұрын
സത്യത്തിൽ ഇദ്രൻസ് ചേട്ടൻ അഭിനയിച്ചു എന്നു തോന്നുന്നില്ല ❣️❣️ജീവിച്ചു എന്നു തോന്നി പോയി ❣️❣️
@vimalarajan88423 жыл бұрын
ഈ സിനിമയിൽ ആദ്യാവസാനം വരെ നിഷ്കളങ്കത ഫീൽ ചെയ്തു... വിദ്വേഷം, അടിപിടി, ഒന്നുമില്ലാത്ത 'ഹോം'🙏👏👏
@sheebavn38933 жыл бұрын
എന്റെ കുടുംബം... അതിലെ അംഗങ്ങൾ.. അമ്മയായ ഞാൻ.... എന്റെ husband... ഞങ്ങളുടെ മൂത്തമോൻ, ഇളയമോൻ..... എല്ലാം ഇതിലുണ്ട്... കൂട്ടത്തിൽ എന്റെ മുട്ടുവേദനയും.... എല്ലാം എല്ലാം... സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.
@rizwana64703 жыл бұрын
നമ്മുടെ വീട് സ്വർഗമാക്കേണ്ടത് നമ്മൾ തന്നെയാണെന്നു മനസ്സിലാക്കി തന്നു 😪❤❤ഹോം 🏠❤❤❤❤❤
@vincykvincent87683 жыл бұрын
വീണ്ടും കാണാൻ തോന്നുന്ന ഒരു നല്ല പടം... തിരക്കുകൾക്കിടയിൽ അച്ഛനമ്മമാരെ മറക്കുന്നവർക്കുള്ള ഒരു ഓർമപ്പെടുത്തൽ..... 👏🏻
@drishyasbaburaj43773 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം കണ്ട ഏറ്റവും നല്ല സിനിമ... ഇതിൽ എവിടെയൊക്കെയോ നമ്മൾ എല്ലാരും ഉണ്ടെന്ന് തോന്നി
@حرشةابراهيم3 жыл бұрын
Yes
@Linsonmathews3 жыл бұрын
ഈ വീടും വീട്ടുകാരും എന്നും മലയാളി മനസ്സിൽ ഉണ്ടാവും.... സ്വീറ്റ് home ❣️❣️❣️
@mightyrhino5863 жыл бұрын
😊
@renjithrejikumar87493 жыл бұрын
😍😘
@fizuammu69783 жыл бұрын
Yes
@ayshabyazeez79083 жыл бұрын
Yes
@remmyk73923 жыл бұрын
മഞ്ജുപിള്ളയുടെയും ഇന്ദ്രൻസ് ചേട്ടന്റെയും കരിയർ ലെ മികച്ച കഥാപാത്രങ്ങൾ...
@SurajInd893 жыл бұрын
മികച്ച സീരിയൽ നടനും നടിക്കുമുള്ള അവാർഡിന് സ്കോപ്പ് ഉണ്ട് 🤣
@radhachandran85603 жыл бұрын
കുറെ നാളുകൾക്കു ശേഷം നല്ല ഒരു സിനിമ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, 🥰🥰🥰
@amarkunderi18273 жыл бұрын
👍👍👍
@HouseofTasty3 жыл бұрын
👍👍
@jaseemahasan60623 жыл бұрын
Onum parayanilla 🙏 namaludeyoke anubavam 👍👍 oru pd naluk shesham kanda cinima
@ajithsanju82143 жыл бұрын
സംവിധായകന്റെ സംസാരം കേൾക്കാൻ നല്ല രസം.❤️
@Atv1043 жыл бұрын
ഇന്ദ്രൻ ചേട്ടന്റെ അഭിനയം തകർത്തു. അപാര കഴിവ് തന്നെ. എനിക്ക് ഒത്തിരി ഇഷ്ട്ടായി. അവാർഡ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു തലക്കാനവും ഇല്ലാത്ത ഒരു പാവം മനുഷ്യൻ.
നല്ല സിനിമ... വാക്കുകളിൽ ഒതുക്കാൻ പറ്റാത്ത അഭിനയ ശൈലി കാഴ്ച്ചവച്ച ഇന്ദ്രൻസ് ചേട്ടന് അഭിനന്ദനങ്ങൾ.....യഥാർത്ഥ ജീവിതത്തിൽ ഒരുപാട് പേർക്ക് ഈ സിനിമ നല്ലൊരു പ്രചോദനം ആകുമെന്നതിൽ സംശയമില്ല......
@anjanak25193 жыл бұрын
ഇപ്പൊ ഇറങ്ങുന്ന മതത്തിന്റെയും ..സൈക്കോ പാടങ്ങളിൽ നിന്നും എല്ലാം വ്യത്യസ്തമായാ ഒരു സിനിമ ...ഇന്നത്തെ തലമുറക്ക് ഇങ്ങനെ ഉള്ള സിനിമകൾ ആണ് വേണ്ടത് ... ഒരുപാട് ചിന്തിപ്പിക്കുകയും ,ചിരിപ്പിക്കുകയും ,കരയുകയും ചെയ്തു ....ഒരുപാട് നന്ദി നല്ല ഒരു സിനിമ ഞങ്ങൾ ക്കായി സമ്മാനിച്ചതിനു .......😘😘😘😘😘😘😘😘
@treesa76962 жыл бұрын
exactly a beautiful film
@subhashnilambur27673 жыл бұрын
ഈ കാലഘട്ടത്തിൽ ഇതിലും നല്ലൊരു സിനിമ ഇനി ചെയ്യാൻ കഴിയില്ല...🏡 Team Home 🏡 👌👌👌❤️❤️❤️
@shahanashana35883 жыл бұрын
ഈ സിനിമ കണ്ടതിനു ശേഷം ഏറ്റവും ഇഷ്ടപ്പെട്ട നായകൻ ഇന്ദ്രൻസ് ചേട്ടൻ ആയി🥰🥰
@akhilvinod81223 жыл бұрын
Sreenath bhasi thante achante life il extra ordinary ayit onum nila enn paranju kazhinjittu indransettan gate il poyitt pattiya enn parayumbol pullide sound modulation is really heart touching.
@sharikap8393 жыл бұрын
Exactly
@akhilvinod81223 жыл бұрын
@@sharikap839 personally touch cheytha vereyum kure moments e movie il kannan pati.
@sharikap8393 жыл бұрын
@@akhilvinod8122 yup und.but aa oru scene il sound throat il kudungiya pole oru feel engane varuthi indransettan😦athokkeyanu oru real actor .alle..
@akhilvinod81223 жыл бұрын
@@sharikap839 Sheriyanu aa sound modulation really touched.
@mithraparameswaran3 жыл бұрын
@@sharikap839 yes sathym...we should be grateful because Indransettan is a part of malayam film industry 😘😘😘😘
@shanisharaf95423 жыл бұрын
Ee വീട് njan വല്ലാതെ ശ്രദ്ധിച്ചിരുന്നു orupad പ്രേത്യേകത തോന്നിയ വീട് ❤️❤️
@jackfruittraveller89933 жыл бұрын
Aadhyam കണ്ടപ്പോൾ കുഞ്ചൻ ചേട്ടന്റെ വീട് പോലെ തോന്നി...
@sonymj16473 жыл бұрын
👍😌
@sreejithu19883 жыл бұрын
എനിക്കും
@dimplesisters45653 жыл бұрын
@മലയാളി palce avida annu
@Manuchanganacherry3 жыл бұрын
ഇന്ദ്രൻസ് മലയാളത്തിന്റെ അഭിമാനം തന്നെ... ഈറനണിയിക്കുന്ന ഓരോ രംഗങ്ങൾ.... ഇതൊക്കെയാണ് കാലം കാത്തുവെച്ച സിനിമ... ആശംസകൾ.... 🌷🌷🌷🌷
@KeralaCyberCare3 жыл бұрын
ഒരു പാട് നാളിനു ശേഷമാണ് ഒരു സിനിമ പൂർണമായും കാണുന്നത് ! ഒളിവർ ട്വിസ്റ്റ് ❤️
@HouseofTasty3 жыл бұрын
👍👍
@lovebird56023 жыл бұрын
വല്ലാത്ത ഒരു ആകർഷണം ആണ് ഈ വീട് ❤സിനിമ അതിലേറെ മനോഹരം... ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് വളരെ മികച്ചതായി തോന്നിയ ഒരേ ഒരു ഫിലിം ❤❤ഇന്ദ്രൻസ് ചേട്ടന്റെ പെർഫോമൻസ് 👏ഓരോ സീനും വല്ലാത്തൊരു ഫീൽ ആണ് 😊😍
@jayamani95963 жыл бұрын
ഈ ഓണത്തിന് തന്ന നല്ലൊരു സത്യ.. ഒരു നിമിഷം പോലും ഫോൺ താഴെ വക്കാതെ ഇരുന്ന് കാണും.. അത്ര മനോഹരം... സൂപ്പർ. അതിലെ ഓരോ കഥാപത്രവും ജീവിക്കുകയാണ്... അഭിനന്ദനങ്ങൾ...
@shereefpk11903 жыл бұрын
ഇന്നലെ കണ്ടു കാണുമ്പോൾ തോന്നി ഇപോയൊന്നും അവസാനികരുതെ എന്ന്😥😥😥 അവസാനം അറിയാതെ കരഞ്ഞു പോയി 😭😭😭😭
@jeringeorge99743 жыл бұрын
ഈ സിനിമ കണ്ടോന്നിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പിടിച്ചു നിർത്താൻ നോക്കിയിട്ടും പിടിച്ചു നിൽക്കാൻ പറ്റാത്ത സങ്കടം കൂടെ സന്തോഷവും 🙂😇
@bindhumurali35713 жыл бұрын
😔👌
@jishamathew93403 жыл бұрын
ഒരു രക്ഷയുമില്ല സൂപ്പർ ഇന്ദ്രൻസ് എന്നാ ഒരു നടനെ നന്നായി മനസിലാക്കികൊടുത്തു ഒരു ജാടയുമില്ലാത്ത വ്യക്തിത്വത്തിനു ഉടമയാണ്
@smrithinair90393 жыл бұрын
ഈ പടം കൊണ്ട് ഒരു കാര്യം മനസ്സിലാക്കാം....മലയാളികൾ എപോഴും ആഗ്രഹിക്കുന്നത് ഇത്തരത്തിൽ ഉള്ള സിനിമകൾ ആണ്......മാസ്സ് ഡയലോഗ് ഉം കത്തികുത്തും new ജൻ സിനിമ കൾ എന്ന് വിശേഷിപ്പിക്കുന്ന തെറി വിളികളും ആരുടേയും ഉള്ളിൽ നിലനിൽക്കില്ല എന്നും പച്ച ആയ കുടുംബ ചിത്രം ആഗ്രഹിക്കുന്നു എന്നും മനസിലായി💕💕💕
@thanseem873 жыл бұрын
മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ച സിനിമ. ഇന്ദ്രൻസ് സാറിന് നാഷണൽ അവാർഡ് കിട്ടും.
@rashidayousaf46843 жыл бұрын
Wow 👌
@luckysangels22943 жыл бұрын
ഈ സിനിമ കണ്ട ഉടനെ ഞാനെന്റെ ഉപ്പയെ വിളിച്ചു..... കുറെ നേരം സംസാരിച്ചു..... പിതാവ് എന്ന അത്ഭുതത്തേക്കുറിച്ച് കുറച്ചുകൂടി ഈ വെളിവില്ലാത്ത മകളെ ഓർമപ്പെടുത്തി..... Thaaaanks 😍💕
@shabeerali.p95883 жыл бұрын
😍
@utharakr16863 жыл бұрын
🥰
@sreeragbalan80103 жыл бұрын
ഈ മൂവി കണ്ടു കഴിഞ്ഞപ്പോൾ എന്തോ എനിക്കെന്റെ അച്ഛനോട് ഇത്തിരി ഇഷ്ടം കൂടി 🥰🥰
@naseenasalam58733 жыл бұрын
Sheriyaaa.sangadaayi.pinney santhoshaayi
@krishnaambadi96433 жыл бұрын
എനിക്കും പക്ഷേ ഇനി ഒരിക്കലും പറ്റത്തില്ല
@ranip52953 жыл бұрын
കുറേ സിനിമകൾ കോവിസ് കാലത്ത് കണ്ടു. പക്ഷെ മനസ്സ് കീഴടക്കിയ ഒന്നാണ് ഹോം . OTT ൽ കണ്ട ഭൂരിഭാഗം സിനിമകളും മത വിദ്വേഷവും കത്തിക്കുത്തും ഒക്കെ നിറഞ്ഞതാണ് എന്നാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന മാധുര്യമുള്ള ഒരു സിനിമ അതാണ് ഹോം .
@AlanAlan-qv1wn3 жыл бұрын
ഈ സിനിമയൊക്കെയാണ് അക്ഷരം തെറ്റാതെ feel ഗുഡ് Family entertainer എന്നൊക്കെ വിളിക്കണ്ടത് REALY ENJOYED 🥺🔥
@deepakvp11063 жыл бұрын
ഇന്ദ്രൻസ്....👏👏👏👌 മാതാപിതാക്കളുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്ക് പോലും വലിയ വിലയുണ്ട് എന്ന് മക്കൾ മനസ്സിലാക്കേണ്ട ചിത്രം...🙏
@binoyirinjalkudabinoycpaul66063 жыл бұрын
ഇന്ദ്രൻസ് ന്റെ വിനയം അത് എല്ലാവര്ക്കും ഒരു മാതൃകയാണ്
@anshthasluayaan60713 жыл бұрын
Yes u r correct
@sreechand.kvsreechand88823 жыл бұрын
വളരെ നാളുകൾക്കു ശേഷം നല്ലൊരു film കണ്ടു..... Thank u....
@amarkunderi18273 жыл бұрын
ഞാനും 👍👍👍
@talkywalkyvlogs95453 жыл бұрын
ഈ സിനിമ കണ്ടതിനു ശേഷം എന്തൊക്കെയോ പഠിക്കാനും മനസിലാക്കാനും ഉണ്ടെന്നു ഒരു തോന്നൽ.bcz നമ്മളിൽ പലരും ഇങ്ങനെയാവും.നമ്മളെല്ലാവരും ഒരു Antony ആയിരിക്കും. എന്തുകൊണ്ടും നല്ല ഒരു സിനിമ. 😍😍💞💞
@mohanapremarajan64233 жыл бұрын
Nammalil palarum kutty ammayum appachanum alle?
@amarkunderi18273 жыл бұрын
👍👍👍👍
@thayyilrajitha2453 жыл бұрын
വളരെ നല്ല സിനിമ. അഭിനേതാക്കളും അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു
@thayyilrajitha2453 жыл бұрын
വളരെ നല്ല സിനിമ. അഭിനേതാക്കളും അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു
@thayyilrajitha2453 жыл бұрын
വളരെ നല്ല സിനിമ. അഭിനേതാക്കളും അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു
@geethak56123 жыл бұрын
മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ കഴിയൂ
@BM-ky6gs3 жыл бұрын
ഓംശാന്തി ഓശാന യിലെ വീടും ഇതും എന്നും എന്റെ മനസ്സിൽ ❤️❤️❤️
@mvn24743 жыл бұрын
ആ വീട് തൊടുപുഴ പാറക്കടവിൽ ആണ്..
@jithinjoshy38323 жыл бұрын
Ath London rajunte veeda
@emisworld35623 жыл бұрын
ഈ സിനിമ കാണുമ്പോൾ ഇതിലെ ഓരോ കഥാപാത്രങ്ങളും നമ്മുടെ ജീവിതത്തിലും ഓരോ കഥാപാത്രങ്ങൾ ആയി മാറുന്നു. അതാണ് ഈ സിനിമയുടെ വിജയം.😍
@rajanviswanathan10853 жыл бұрын
ഇത്രയും നിഷ്കളങ്കൻ ആയ മനുഷ്യൻ ആണ് ഇന്ദ്രൻസ് സഹപ്രവർത്തകരെ കുറിച്ച് ഇത് വരെ മോശമായ അഭിപ്രായം എവിടെയും പറഞ്ഞിട്ടില്ല. വളരെ സത്യസന്ധനായ മനുഷ്യൻ 🙏
@Sanchari_983 жыл бұрын
കഥാപാത്രങ്ങൾ പോലെ ഈ വീടും മനസ്സിൽ കയറികൂടിയിരുന്നു. അതിന്റെ ഒരു ambience 'Home' എന്ന സിനിമയുടെ വിജയത്തിന് കാരണം ആയിട്ടുണ്ട് 🏠❤️
@sumamole24593 жыл бұрын
ഈ സിനിമ ഞാൻ 5 തവണ കണ്ടു. ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഇന്ദ്രൻസിന്റെ അഭിനയത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. എന്തായാലും ഈശ്വരൻ നേരെത്തെ കരുതി വച്ചിട്ടുണ്ട് എല്ലാം . hatts off to all 🙏🙏🙏🙏🙏
@Sigma123-q4n3 жыл бұрын
1st part kurachu bore aaa
@minhajkaruthedath91413 жыл бұрын
@@Sigma123-q4n poda myre
@anjanaanjuzz18773 жыл бұрын
ഈ film ഒരു രക്ഷയുമില്ല 🥰🥰🥰ഞാൻ ഇന്ദ്രൻസ് sir ന്റെ അഭിനയം കണ്ടു കണ്ണുനിറഞ്ഞു 😘😘😘
@thetravellertripman92443 жыл бұрын
വീട് കെട്ടുവാണേൽ ഇതേപോലെ Open area വേണം . എല്ലാടത്തും അടച്ചുപൂട്ടി വാതൽ ഉള്ളത് അല്ല ഒരു അതിമനോഹരമായ വീട്..ടറസ്സ്ലെ പച്ചക്കറികൃഷിയും അതിമനോഹരമായ പച്ചപ്പും എല്ലാംകൊണ്ടും അടിപൊളി അന്തരീക്ഷം🥰🥰🥰🥰🌿
@soorajps98143 жыл бұрын
ആദ്യമായി ഒരു സിനിമ കാണാൻ വേണ്ടി ആമസോൺ പ്രൈം റീച്ചാർച്ച് ചെയ്തത് വെറുതേ ആയില്ല... Home...what a heart touching story....
@DeenasFlavours3 жыл бұрын
കുറെ കാലമായി ഇത്രയും feel ഉള്ള ഒരു സിനിമ കണ്ടിട്ട്.അഭിനേതാക്കൾ തകർത്തു.ഡയറക്ടർക്കു പ്രത്യേക അഭിനന്ദനങൾ ✨✨✨
@sushamakk84263 жыл бұрын
ഇത്രയും നല്ലൊരു ചിത്രം സമ്മാനിച്ച റോജിനും ടീമിനും അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകൾ.
@unnikrishnanbob52343 жыл бұрын
വളരെ അധികം ചിന്തിപ്പിച്ച നല്ല പടം... ഇപ്പോഴത്തെ കുട്ടികളുടെ behavior അതേപോലെ ഒപ്പിയെടുത്തിട്ടുണ്ട്... ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാകാരൻമാർക്കും( ഇന്ദ്രൻസ് സർ, മഞ്ജു പിള്ള ഇവർക്ക് പ്രത്യേകം )അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@EasyTastyCooking3 жыл бұрын
ഇന്നലെയാണ് കണ്ടത് സൂപ്പർ പടം ❤❤❤നന്ദി പുതിയ തലമുറയെ ഒന്ന് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചതിനു
@-WindowtotheWorld3 жыл бұрын
എല്ലാരും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പുറകെ പോകുന്നതുകൊണ്ട് ഇന്ദ്രൻസ് നെ പോലുള്ള നല്ല കലാകാരൻമാരെ പലപ്പോഴും തിരിച്ചറിയാതെ പോയിട്ടുണ്ട്. ഇന്ദ്രൻസ് ഒരു അതുല്യ കലാകാരൻ 😍😍😍😍😍😍
@majimaaji92823 жыл бұрын
ഇത് പോലെ ഉള്ള കണ്ണും മനസും നിറയുന്ന സിനിമകൾ ആണ് വേണ്ടത്
@johnymm58323 жыл бұрын
ഇപ്പൊഴത്തെ എന്റെ അനുഭവമെങ്ങനെ ക്രിത്ത്യമായ് ഹോമം എന്ന സിനിമയിലൂടെ അവതരിപ്പി ച്ചു. ഫോൺ ശരിക്കും ഇപ്പോഴും ഉപയോഗിക്കൻ അറിയില്ല മറവിയാണ് ഏറ്റവും കുടുതൽകഷ്ട്ടപ്പെടുത്തുന്നത് ഇ ഹോമിലെ എല്ലാവരെയും അഭിനനന്നിക്കുന്ന് A to Z വരെയുള്ള ഹോമിന് പ്രവർത്തിച്ച എല്ലാവരയും God bless
@rehim_rawuthar5553 жыл бұрын
ക്ലൈമാക്സ് കണ്ണ് നിറഞ്ഞു... ഇന്ദ്രൻസ് ഏട്ടൻ ❤
@kinsyjames48703 жыл бұрын
കുറെ നാളുകൾ ക്ക് ശേഷം നല്ല ഒരു സിനിമ കണ്ടു... ചാർളി യെ ഒത്തിരി ഇഷ്ടം ആയി... മോനെ ഓർമ്മ വന്നു
@alex_sebastian13793 жыл бұрын
ഇതുപോലെയുള്ള സിനിമയുടെ കാര്യം കേൾക്കുമ്പോൾ സന്ദോഷംകൊണ്ട് കരച്ചിൽ വരുന്നു
@sinisadanandan15253 жыл бұрын
ഓണം ശരിക്കും എനിക്ക് ആഘോഷം ആയത് ഹോം 🥰കണ്ടത് മാത്രം ആണ്..ഒരു തിയേറ്റർ അനുഭവം പോലെ സൂപ്പർ ആയി കണ്ടു കഴിഞ്ഞപ്പോൾ 🙏🏻🙏🏻
@sangeethasudheesh96253 жыл бұрын
ഞാൻ സിനിമ കണ്ടു, ഒരുപാട് ഇഷ്ട്ടമായി, ഇന്ദ്രനസേട്ടൻ പൊളിച്ചു, ഒരുപാട് കരഞ്ഞു 👌🙏🙏🙏🙏🙏🙏❤❤🥰
@bindhumurali35713 жыл бұрын
ഞാനും
@sinisaji58923 жыл бұрын
ഹോം കണ്ടു തുടങ്ങിയപ്പോൾ തൊട്ടു തീരുന്ന വരെ അതിൽ തന്നെ ആയി പോയി. വല്ലാത്തൊരു ഫീൽ ആയിരുന്നു. 🥰🥰
@Bijualiyans3 жыл бұрын
ഇന്ദ്രൻസ് 'നൊപ്പം ഈ വീടും ഓർ മകളിൽ നിറഞ്ഞു നിൽക്കുന്നു!👌👌
@prathapana39753 жыл бұрын
മനുഷ്യ ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേയ്ക്കു ഫോക്കസ് ചെയ്യുന്ന ഇത്തരം സിനിമകൾ മധുരവും നൊമ്പരവും ഇഴചേർന്നു സൗന്ദര്യം നിറച്ചിരിക്കുന്നു. ടീമിന് അഭിമാനിക്കാം നിങ്ങൾ നല്ല ഒരു സിനിമ നിർമിച്ചു എന്നു. ഓരോ വീട്ടിലും കുട്ടിയമ്മയും ഇന്ദ്രൻസിലൂടെ ജീവിച്ച പപ്പയും ആന്റണിയും മറ്റുള്ളവരും ഉണ്ട്. . മനോഹരം..
@abil.t.george53613 жыл бұрын
കുറയെ നാളുകൾക്കു ശേഷം നല്ല ഒരു ഫിലിം കണ്ടത്.... എവിടെയോ ഇതൊക്കോയെ ചെയ്യാൻ മറന്നുപോയി പോയി എന്ന് തോന്നു... നല്ല ഫിലിം ഇനിയും ഉണ്ടാകട്ടെ ❤️❤️❤️❤️❤️
@helenjoseph48323 жыл бұрын
ഒരു ഹൃദയം സ്പർശ്ശിയായ സിനിമ ❤❤❤ ഇന്ദ്രൻസ് ചേട്ടൻ റോൾ നല്ല ഫീൽ ചെയുന്നു വീണ്ടും കാണാൻ തോന്നുന്ന ചിത്രം 😍😍😍
@jijiscookbook79523 жыл бұрын
കുറെ കാലത്തിനു ശേഷം മനസു നിറച്ച ഒരു സിനിമ കാണാൻ സാധിച്ചു ... 😍ഇന്ദ്രൻസ് ചേട്ടൻ മികച്ച അഭിനയം.. എല്ലാരും superb 😍😍
@vinod888953 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം കണ്ണ് നനയിച്ച , മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സിനിമ.. ഇന്ദ്രൻസ് എന്ന നടൻ മനസിലേക്ക് ഒരു മഴയായി പെയ്തിറങ്ങി.. അഭിനയത്തികവ് കൊണ്ട് കണ്ണും മനസ്സും നിറച്ചു..എത്ര മനോഹരമായ സിനിമ.. സല്യൂട്ട് ഇന്ദ്രൻസ് സർ... അഭിനന്ദനങ്ങൾ എല്ലാ അണിയറ പ്രവർത്തകർക്കും..
@parvathysuresh3193 жыл бұрын
നല്ല സിനിമ, ഫോൺ ഉപയോഗിക്കുന്ന കാര്യത്തിൽ ഇന്ദ്രൻസ് ചേട്ടനും ഞാനും ഒരുപോലെ.
@Isha6413-x8b3 жыл бұрын
റോജി ചേട്ടൻ നന്ദി നല്ലൊരു സിനിമ ഞങ്ങൾക്ക് സമ്മാനിച്ചതിന്
@jeljojose3 жыл бұрын
You can recognise a good interviewer by the way he/she allows the other person to express freely uninterrupted. Take a bow 👍
@priyas56103 жыл бұрын
കുരുതി കണ്ടു ഹാലിളകി നിന്നപ്പഴാ ഇത് കണ്ടത്.. സമാധാനമായി..😍😍 മലയാള സിനിമ ഇങ്ങനെ ഒക്കെ ആണ് നല്ലത്
@harigovind23063 жыл бұрын
Sathym
@jumanashihab77583 жыл бұрын
Valare sheriyanu
@premachandranpottekkat53353 жыл бұрын
Home സിനിമ ഇന്ന് കണ്ടു. ഒന്നും പറയാൻ കിട്ടുന്നിില്ല. വളരെ കാലത്തിനു ശേഷം ഒരു feel good സിനിമ കണ്ടു. Actors എല്ലാവരും സൂപ്പർ പെർഫോമൻസ്. Good work congrats.
അഭിനയത്തിന്റെ രാജകുമാരൻ .... ഇന്ദ്രൻസ് ചേട്ടൻ ❤️💛❤️
@m._.ilton_3 жыл бұрын
അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ . ഈ സിനിമയിൽ നമ്മുടെ ജീവിതവുമായി എവിടെക്കെയോ സാമ്യമുള്ളതായി തോന്നി. കഴിഞ്ഞപ്പോൾ മനസിന് എന്തോരു ഫീൽ....❤️💯
@minipaul54633 жыл бұрын
ന്യൂ ജനറേഷനും, parents നും grandparents നും, ഒരുമിച്ചു ഇരുന്നു സ്നേഹത്തോടെയും, സന്തോഷത്തോടെയും കാണാൻ കഴിയുന്ന സൂപ്പർ പടം. ഈ അടുത്ത കാലത്തു ഇറങ്ങിയ സിനിമകളിൽ മറക്കാനാവാത്ത സിനിമ. Thanks all