Рет қаралды 7,469
പിള്ളത്താലോലിപ്പ് (താരാട്ട് പാട്ട് മഹാമന്ത്രം)
ശ്രീ വിദ്യാധിരാജ വിരചിതം
"അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍" തന്‍റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ 'താരാട്ട്' എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്‍റെ മഹിമ അമേയമാണ്.
"താലോലിപ്പ്" എന്നുകേള്‍ക്കുമ്പോള്‍ താരാട്ടിന്‍റെ എല്ലാ സവിശേഷതകളും ഒപ്പം വാത്സല്യപെരുമയുടെ ഒരു അഭൗമ മഹിമയും കൂടി നമ്മുടെ മനസ്സില്‍ ഉദിക്കുന്നു.
ബ്രഹ്മമേ, സത്യം കിളിയേ,- കുട്ടീ,
എന്‍മകനേ, നിന്‍ പിതാവും;
നന്മുല നിത്യം നിനക്കു -- നല്‍കും
അമ്മയും, ആ സ്വാമി തന്നെ,
നിന്‍ മുതലും അവന്‍ തന്നെ -- അപ്പാ
ഞങ്ങള്‍ക്കവന്‍ തന്നെ രക്ഷ.
ഇമ്മഹി വാമ്പും, മറ്റെല്ലാം - അവന്‍
നിര്‍മ്മിച്ച തമ്പുരാനല്ലോ.
എന്നോമനേ, അവന്‍തന്നെ - നിന്നെ
തന്നതെനിക്കെന്നരുമേ,
വന്ദിച്ചികൊള്‍കിലവനെ -- മുത്തേ,
വന്നിടും വേണ്ടുന്ന ഭാഗ്യം.
തങ്കമ്മേ, എന്‍റെ കിടാവേ, -- തത്തേ,
സങ്കടവന്‍കടല്‍ താണ്ടാന്‍;
ശങ്കരന്‍ തന്‍ കൃപാതോണി - എന്നു
നിന്‍ കരളില്‍ നീ ധരിക്ക.
ആയതില്ലതായാലാരാ -- യാലും
മായാസമുദ്രത്തില്‍ മുങ്ങി;
നായിനെപ്പോലെ അലയും -- അഹോ!
പേയിനെപോലെ തിരിയും.
തേനേ, കുയിലേ, എന്‍കുട്ടീ, -- ദൈവം
താനെ പ്രസാദിക്കും നിന്നില്‍.
ഞാനതിനുള്ള വഴിയേ -- ചൊല്ലാം
ദീനനായ് നീ കരയല്ലെ.
മുട്ടുകുത്തും പ്രായം വിട്ടാല്‍ -- പിന്നെ
ദുഷ്ടക്കൂട്ടത്തില്‍ കൂടാതെ
കഷ്ടപ്രവൃത്തി ചെയ്യാതെ - സത്യം
വിട്ടുനടക്കാതെ തെല്ലും.
കൊല്ലാതെറുമ്പിനെക്കൂടി -- കുഞ്ഞ്
തല്ലാതെ പട്ടിയെക്കൂടി.
എല്ലാറ്റിലും ബ്രഹ്മമുണ്ട് - അവ
നല്ലയോ, ദ്രോഹങ്ങള്‍ പാര്‍ത്താല്‍.
മറ്റൊരു പ്രാണിക്കു ദുഃഖം - തെല്ലും
പറ്റാതവണ്ണം നടന്നാല്‍,
കുറ്റം നിനക്കില്ലതാനും -- കുഞ്ഞേ,
തെറ്റെന്ന് ദൈവം തുണയ്ക്കും.
ധര്‍മ്മശാസ്ത്രത്തിന്‍റെ സാരം -- എല്ലാം
ഇമ്മൊഴി തന്നിലൊടുങ്ങി.
പൊന്മകനേ, വിസ്തരിപ്പാന്‍ -- ഇപ്പോള്‍
അമ്മയ്ക്കിടയില്ല തെല്ലും.
to download the full song click the below link
/ pillathalolippu