കാട്ടുമുദാക്കൽ പള്ളിയിലാണ് ഞാൻ ജുമുഅ കൂടാറ്. മെയിൻ കവാടം കടന്ന് ചെല്ലുമ്പോൾ ലെഫ്റ്റ് സൈഡിൽ ആദ്യമായി കാണുന്നത് പ്രേം നസീറിന്റെ ഖബറാണ്. ഏവർക്കും എളുപ്പത്തിൽ സന്ദർശിക്കാൻ വേണ്ടിയാണെന്നു തോന്നുന്നു അന്നുള്ളവർ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ മറവ് ചെയ്യാതെ മെയിൻ കവാടത്തിന് അടുത്ത് തന്നെ പള്ളിയോട് ചേർന്ന് മറവ് ചെയ്തത് എന്ന് തോന്നുന്നു. അദ്ദേഹത്തിനോടുള്ള അവിടത്തെ ജനങ്ങളുടെ അകമഴിഞ്ഞ സ്നേഹം കൂടിയാണ് ഇത്തരത്തിൽ മറവുചെയ്യാൻ കാണണം ആയിട്ടുള്ളത് എന്നത് വ്യക്തം. പിന്നെ കാട് കേറി കിടക്കുന്നത്. സാധാരണയായി പള്ളിപ്പറമ്പ് കബർസ്ഥാനുകൾ പള്ളിക്കമ്മിറ്റി ഇടപെട്ട് വൃത്തിയാക്കൽ അപൂർവമാണ്. അത് വൃത്തിയാക്കി സംരക്ഷിക്കേണ്ടത് കുടുംബക്കാർ തന്നെയാണ്. അതിന് പള്ളിക്കമ്മറ്റി കാർ തടസ്സം ബാധകമായി വരികയും ഇല്ല. പ്രവാചകൻറെ ഒരു ഹദീസ് പ്രകാരം ഖബറിന് മുകളിൽ എത്രത്തോളം സസ്യങ്ങൾ വളർന്നു നിൽക്കുന്നുവോ അവയെല്ലാം ആ ഖബറിൽ അടക്കം ചെയ്തിട്ടുള്ള വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കും എന്നാണ്. അതുകൊണ്ട് വൃത്തിയാക്കി കൂടാ എന്ന് അർത്ഥമാക്കുന്നില്ല. വൃത്തിയാക്കലും അവിടെ ചെന്ന് അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നത് മക്കളുടെ കടമയാണ്. മറ്റു ബന്ധുക്കൾക്കും ഇതൊക്കെ ആകാവുന്നതാണ്. കമ്മറ്റി കാർക്ക് ഒരാൾക്ക് മറ്റുള്ളവരേക്കാൾ പ്രത്യേകത കൽപ്പിച്ച് പ്രവർത്തിക്കാൻ കഴിയുന്നതല്ല.