ഗുരുദേവൻ ശ്രീവാസുദേവ വർണ്ണനതുടരുന്നു. ധനദേവതയായ ലക്ഷ്മിയെ അവിഭാജ്യ ഘടകമാക്കി ജ്ഞാനത്തികവിനെ ദ്യോതിപ്പിക്കുന്ന താമരപ്പദങ്ങളിൽ അണിഞ്ഞിട്ടുള്ള മുത്തുമണിച്ചിലമ്പുകളിൽ നിന്നും മധുര നാദം പുറപ്പെടുവിച്ചു നടനമാടുന്ന ഭഗവാനേ! ലോകാവലോകന പര്യാപ്തമായ വിശാല താമരക്കണ്ണാ! കരുണയുടെ നിറകുടമേ! സംഹാരാനന്തര സൃഷ്ടികർമ്മം ചക്രനാഭിപോലെ തന്റെ നിയന്ത്രണത്തിലാക്കി സ്വന്തം നാഭീനളിനത്തിൽ വിധാതാവിനെ വരുതിയിലാക്കി ഉപവിഷ്ടനാക്കി സ്ഥിതിപാലനം ചെയ്യുന്നവനേ! പുനരുജ്ജീവനഔഷധ ഭാവേന പ്രളയത്തിൽ ഊർജ്ജരൂപേണ സർവ്വയിടത്തും നിറഞ്ഞുവിലസി സ്വനിയന്ത്രണത്തിൽ സൃഷ്ടി നടത്തിച്ചു പുനർജ്ജന്മം നൽകി വിലാസം ചെയ്യുന്ന അറിവിന്റെ നിറവായ സുധാമയനേ! സാധുജന രഞ്ജിതനേ!ശ്രീവാസുദേവനേ എന്റെ സകലാമയങ്ങളും അകറ്റി രക്ഷിക്കേണമേ! 🙏 ശ്ലോകത്തിലെ സകല അർത്ഥവും വിവരിച്ചു പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
@GuruSahiti5 ай бұрын
🙏🙏🙏🙏🙏
@sajithalalu23565 ай бұрын
ശ്രീവാസുദേവാഷ്ടകം ശ്ലോകം - 5 "മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപത്മ, കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ, സഞ്ജീവനൗഷധസുധാമയ, സാധുരമ്യ, ശ്രീഭൂപതേ, ഹര ഹരേ , സകലാമയം മേ." ഉപാസനാമൂർത്തിയായ വിഷ്ണുവിനെ ജ്ഞാനസ്വരൂപനായി സ്തുതിക്കുന്നു. ഹൃദയഹാരിയായ മണിച്ചിലമ്പൊലി നാദം പുറപ്പെടുവിക്കുന്ന പാദപത്മങ്ങളോടു കൂടിയവനും, തമരയിതളുപോലെ നീണ്ടുശോഭിക്കുന്ന കണ്ണുകളുളളവനും കാരുണ്യസമുദ്രവും, ജീവിതത്തെ അനശ്വരമാക്കുന്ന അമൃതു കൊണ്ടു നിറഞ്ഞവനും സത്യദർശികളുടെ ആനന്ദത്തിനിരിപ്പിടവും ലക്ഷ്മീദേവിയുടേ യും ഭൂമീദേവിയുടേയും വല്ലഭനും എല്ലാ പാപ ങ്ങളും നശിപ്പിക്കുന്നവനുമായ അല്ലയോ ഭഗവൻ, ഭക്തനായ എന്റെ എല്ലാ സംസാര ദുഃഖവും മാറ്റിത്തരണേ. സത്യാന്വേഷികളുടെ ആനന്ദസ്ഥാനമാണ് ഭഗവാൻ. ഭഗവാ നെ ലഭിക്കുന്നതോടെ സംസാരരോഗം മാറി ജീവിതം അനശ്വരമായി അനുഭവപ്പെടും. അതുകൊണ്ടാണ് ഭഗവാനെ ' സഞ്ജീവനൗ ഷധസുധാമയ ' എന്നു വിശേഷിപ്പിച്ചിരിക്കു ന്നത്.സൃഷ്‌ട്യൂന്മുഖസംഹാരാത്മകമായ ലോകവാഴ്വിലെ ഋണാത്മകവും ഭയാനകവുമായ രംഗചിത്രീകരണങ്ങളൊന്നുമില്ലാതെ ധനാത്മകവും ആനന്ദദായകങ്ങളുമായ ഭാവനടനമാണ് ശ്രീഭൂപതീഭാവം പകർന്നാടുന്ന വിഷ്ണു നടത്തുന്നത്. ശബ്ദമധുരവും ഭക്തിപ്രദാനവുമായ ഈ കൃതി രചിച്ച് നമുക്കു മുക്തിമാർഗ്ഗം തെളിച്ചു തന്ന മഹാഗുരുവിനെ നമുക്കു സാഷ്ടാംഗം നമിക്കാം. ശ്ലോകം അതിമനോഹരമായ രീതിയിൽ അവതരിപ്പിച്ചു എല്ലാഅർത്ഥതലങ്ങളും വിശദമായി പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു. 🙏🏻 സജിത ലാലു.