ശ്രീവാസുദേവാഷ്ടകം (ശ്ലോകം 6)

  Рет қаралды 250

Guru Sahithi

Guru Sahithi

Күн бұрын

Пікірлер: 8
@girijasathyadas8710
@girijasathyadas8710 5 ай бұрын
ഗുരുദേവൻ ശ്രീവാസുദേവ വർണ്ണനതുടരുന്നു. താമോഗുണനിധിയായ കംസാസുരൻ എന്ന മദമത്തേഭത്തിനെ അമർച്ച ചെയ്യുന്നതിന് തീഷ്ണശക്തിയും സൂക്ഷ്മ മർമ്മ പ്രഹരശേഷിയുമുള്ള കേസരീ വീരനായവനേ! ഘോരവികാരജന്യമായ ദുഃഖങ്ങൾക്ക് വിരോധരാജനായവനേ! ശൗരേ! നിർവ്വാണത്തിന്റെ വിവിധ മേഘലകളിൽ ചരിക്കുന്ന പരമഹംസജനത്തിനെ രമിപ്പിക്കുന്ന ആദിസൂര്യനേ! ജ്ഞാനഹൃത്താമരയിൽ പദമൂന്നിയവനേ! ശ്രീഭൂപതേ എന്റെ സകല ദുഃഖങ്ങളും അകറ്റി രക്ഷിക്കേണമേ! ഗുണത്രയങ്ങളിൽ തമോഗുണം മുൻഗമിച്ച നിലയിൽ ജാതനായ കംസന്റെ കർമ്മമണ്ഡലം അജ്ഞാനജഡിലമായതിനാൽ ധർമ്മാധർമ്മ വിവേചന രഹിതമായിരുന്നു. ഭൗതികതയിലെ വിഷയങ്ങളിൽ ആസക്തനായ കംസൻ കിട്ടാത്തത് നേടുവാനോ കിട്ടിയത് കൈവിട്ടുപോകാതിരിക്കാനോ വേണ്ടി ക്രൂരതയുടെ പര്യായമായ മദയാനസമനായ അസുരനായി. എവിടെ ധർമ്മച്യുതി ഉണ്ടോ അവിടെ ഭഗവാൻ നരസിംഹമായി അവതരിച്ചു പ്രകൃതിയുടെ ധാർമ്മിക ചക്രം പുനസ്ഥാപിക്കും. അങ്ങനെയാണ് ഭഗവാൻ കംസാസുരദ്വിരദ കേസരി വീരനായത്. ആഗ്രഹിച്ച വിഷയം കിട്ടാത്ത അവസ്ഥയിലാണ് വൈരം ഉദയം കൊള്ളുന്നത്. വൈരം ബുദ്ധിനാശം എന്ന അധപ്പതനത്തിൽ എത്തുമ്പോൾ അജ്ഞാനത്താൽ ചെയ്തു കൂട്ടുന്ന ദുർവൃത്തികളുടെ പരിണതഫലമാണ് ആമയങ്ങൾ. ഇത്തരം ദുർനടപടികളെ സമൂലം നശിപ്പിച്ചു സർവത്തിനെയും രഞ്ജിപ്പിക്കുന്ന രാജാവാണ് ശൂരനായ ഭഗവാൻ.ഏകവും അഖണ്ഡവും ജ്ഞാനത്തികവുമായ ഭഗവാൻ തന്നിലെ അമൃതതാനന്ദം ചൊരിഞ്ഞു പരമഹംസ ജനത്തിനെ രമിപ്പിക്കുവാൻ ഉത്സുകനായി ജ്ഞാനഹൃത്താമരയിൽ പദമൂന്നി അതായത് ജ്ഞാന പദവിയിൽ വിരാജിക്കുന്നു. ഇപ്രകാരം വിവിധ മാനങ്ങളിൽ വിലസുന്ന ഭഗവാൻ തന്റെ സകല അജ്ഞാനജന്യ ദുഃഖങ്ങളെയും അറുത്ത്‌ ഭഗവാന്റെ ജ്ഞാനപദവിയിൽ ചേർക്കണമെന്ന അർത്ഥനയോടെ ഈ ശ്ലോകം ഉപസംഹരിക്കുന്നു. ശ്ലോകത്തിലെ വരികളിലും അവയ്ക്കുള്ളിലും കടന്ന് സകല അർത്ഥവും വിവരിച്ചു പഠിപ്പിച്ച ആചാര്യനു നമസ്കാരം 🙏
@GuruSahiti
@GuruSahiti 5 ай бұрын
അവലോകനം ഹൃദ്യം 🙏🙏🙏
@RathnavalliP.K
@RathnavalliP.K 5 ай бұрын
വളരെ ഹൃദ്യമായിരിക്കുന്നു.നമസ്ക്കാരം,വളരെ സന്തോഷം.നന്ദി.❤❤🙏🙏🙏
@RathnavalliP.K
@RathnavalliP.K 5 ай бұрын
ഓംശ്രീ നാരായണ പരമ ഗുരവേനമ:🙏
@sheeja8882
@sheeja8882 5 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🎉 ഓം ശ്രീ വാസുദേവായ നമഃ 🎉
@sajithalalu2356
@sajithalalu2356 5 ай бұрын
ശ്രീവാസുദേവാഷ്ടകം ശ്ലോകം 6 "കംസാസുരദ്വിരദകേസരിവീര, ഘോര - വൈരാകരാമയവിരോധകരാജ, ശൗരേ ഹംസാദിരമ്യസരസീരുഹപാദമൂല , ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ." ഉപാസനാമൂർത്തിയായ ശ്രീവാസുദേവനെ സ്തുതിക്കുന്നു. വിഷ്ണുവിന്റെ അവതാരകഥകളുടെ പൊരുൾ താത്വികമാണെന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നത്. കംസാസുരനായ കൊമ്പനാനയ്ക്കു സിംഹ വീരനായി ഭവിച്ചവനും കഠോരമായ വൈര ത്തിനിരിപ്പിടമായ ശത്രുക്കളാകുന്ന രോഗ ങ്ങളെ ശമിപ്പിക്കുന്ന ചന്ദ്രനായിട്ടുളളവനും ശൂരസേനന്റെ വംശത്തിൽ ജനിച്ചവനും ( ശൗരേ ) ഹംസൻ തുടങ്ങിയ ബ്രഹ്മജ്ഞാനി കൾക്ക് ആനന്ദം നൽകുന്ന താമരപോലെ യുളള കാലടികളുളളവനും ലക്ഷ്മീദേവി യുടെയും ഭൂമീദേവിയുടെയും വല്ലഭനും എല്ലാ പാപങ്ങളേയും ഹരിക്കുന്നവനുമായ അല്ലയോ ഭഗവൻ, ഭക്തനായ എന്റെ എല്ലാ സംസാരരോഗങ്ങളും തീർത്ത് രക്ഷിക്കണേ. വിഷ്ണുവിനെ ജ്ഞാനാത്മകതയോടുകൂടി സാക്ഷാത്ക്കരിച്ചെടുക്കാൻ ശ്രമിക്കുന്നവരുടെ ബുദ്ധിയും ചിന്തകളും സംശുദ്ധീകരിക്കപ്പെടുകയും അതിലൂടെ ഘോരവൈരാകരങ്ങളായ ആമയങ്ങളും സ്വയമേവ ഭസ്മീകരിക്കപ്പെട്ടു പോകുകയും ചെയ്യും എന്നാണ് ഗുരു ഈ ശ്ലോകത്തിലൂടെ സമർത്ഥിച്ചിരിക്കുന്നത്. ശ്ലോകത്തിലെ എല്ലാ അർത്ഥവും പൂർണ്ണമായും എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പഠിപ്പിച്ചു തന്ന ആചാര്യനെ നമിക്കുന്നു. 🙏🏻 സജിത ലാലു.
@GuruSahiti
@GuruSahiti 5 ай бұрын
വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏🙏🙏🙏
@RathnavalliP.K
@RathnavalliP.K 5 ай бұрын
ഓംശ്രീ നാരായണപരമഗുരവേനമ:🙏
ആശ്രമം | ശ്രീനാരായണഗുരു
21:12
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 14 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 57 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 89 МЛН
NARAYANEEYAM/DASHAKAM 1/ നാരായണീയം ദശകം 1
1:01:56
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 91 М.