ഗുരു ദേവീ വർണ്ണന തുടരുന്നു. ശാന്തവും സൗമ്യവും ആയിരുന്ന ദേവി ഭാവം പെട്ടന്ന് രൗദ്രഭാവത്തിലേക്ക് മാറുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. അങ്ങനെ അനുനിമിഷം ദേവിയുടെ ഭാവം മാറിക്കൊണ്ടിരിക്കുന്ന കാഴ്ച നമുക്ക് ഗുരു കാട്ടി തരുന്നു. പൂർണ്ണചന്ദ്രന് പോലും ദുഃഖം ഉളവാക്കുന്ന തരത്തിൽ മുഖസൗന്ദര്യം ദേവിക്ക് കാണുന്നു.. കാതിലുള്ള ദേവിയുടെ കമ്മലുകളുടെ തിളക്കം മുഖത്തു ഏറെ ശോഭ കൂട്ടുന്നു. മുഖത്തു രണ്ടു സൈഡിൽ ആയി വളഞ്ഞു കാണപ്പെടുന്ന പല്ലുകൾ കണ്ടാൽ നമ്മൾ ഭയന്നു പോകും. കുന്തം, തലയോട്ടി അങ്ങനെ പേടിപ്പെടുത്തുന്ന എല്ലാ വിധ സന്നാഹങ്ങളും കിങ്കരന്മാരും ഒക്കെ ചേർന്ന് ആർത്തു അട്ടഹാസം മുഴക്കുന്ന ഭയാനകമായ കാഴ്ച. ആശ്രയിക്കുന്നവരെ സ്വീകരിച്ചും അല്ലാത്തവരെ അകറ്റി നിർത്തിയും അനുഗ്രഹം ചെരിഞ്ഞു ദേവി പരിലസിക്കുന്നു. ദേവിയെ കുറിച്ച് ഇതുപോലെ വർണ്ണിക്കാൻ ഗുരുവിനല്ലാതെ മറ്റാർക്കും ആവില്ല. നമ്മുടെ ഒക്കെ സങ്കല്പത്തിൽ ഉള്ളതിനേക്കാൾ മുകളിൽ ആണ് ദേവിയുടെ വർണ്ണന ഗുരു നടത്തുന്നത്. 🙏🏻
@ajayakumarp8500Күн бұрын
🙏❤️🙏
@vasudevanpillai8482 күн бұрын
🌹🌹🌹🙏!
@sajithalalu23562 күн бұрын
ദേവിയുടെ മനോഹരമായ വർണ്ണനകൾ ഗുരു വിവരിക്കുന്നു. ദേവിയുടെ പാദപത്മങ്ങളിൽ അഭയം പ്രാപിച്ച ഭക്തരുടെ സ്തോത്രസംഗീതനൃത്തങ്ങൾ ഒക്കെ കേട്ടു സംപ്രീതയായി നിൽക്കുന്ന ദേവി ഒരു പേമാരി പെയ്യുന്ന പോലെ അനുഗ്രഹവർഷം ഭക്തരിലേക്ക് അളവില്ലാതെ പ്രവഹിക്കും.
@vasudevanpillai8483 күн бұрын
🌹🌹🌹🙏!
@ഓമനംഗ്രന്ഥപ്പുര3 күн бұрын
വളരെ മനോഹരമായ ആലാപനവും അതിലും കൃത്യമായ നിരൂപണ പഠനവും നന്നായി അഭിനന്ദനങ്ങൾ
@lakshmiu70524 күн бұрын
🙏 ഗുരുദേവൻ പുരാണ ങ്ങളെയും പുരാണ കഥകളെയും തള്ളിക്കളയാതെ പ്രപഞ്ച സൃഷ്ടിസ്ഥിതിലയങ്ങളെ ത്രിഗുണാത്മികയായ ദേവിയായ കാളിയിലൂടെ മനോഹരമായി വരച്ചുകാട്ടുന്നു. വ്യാഖ്യാനം മനോഹരം
@bindhulekhaofficial74655 күн бұрын
🙏🏻🙏🏻👍🏻👍🏻thankyou സർ 🙏🏻🙏🏻🙏🏻മഹാദേവന്റെ ജടയിൽ ഗംഗാദേവി എങ്ങനെ വന്നു എന്ന് പലർക്കും അറിയില്ല തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ട് അത് മാറാൻ സർ ന്റെ ക്ലാസിനു കഴിയും ഈ ഉദ്യമം ഗുരുനാമ പ്രചാരണവും കൂടിയാണ് ഗുരുവിന്റെ അനുഗ്രഹം സർ nu വേണ്ടുവോളം ഉണ്ട് Thankyou സർ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@GuruSahiti4 күн бұрын
ശ്രദ്ധാപൂർവ്വം കേട്ടു പ്രതികരിച്ചതിനു നന്ദി 🙏🙏🙏
@lakshmiu70525 күн бұрын
🙏👍 നല്ല വ്യാഖ്യാനം.
@ashaanirudhan94096 күн бұрын
🙏
@RathnavalliP.K6 күн бұрын
🙏🙏🏻🙏
@lakshmiu70526 күн бұрын
🙏കാളി എന്നതിന് കറുത്തവൾ എന്ന് അർത്ഥമില്ലേ? സൃഷ്ടിയുടെ ആരംഭത്തിൽ പരബ്രഹ്മശക്തി സ്പന്ദനരൂപത്തിൽ പ്രകടമാകുന്നത് ആദ്യം ഇരുണ്ട ആവരണമായിട്ടാണ് എന്നു കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ആ ഇരുണ്ട ആ വരണത്തെയല്ലേ കാളിയായി കൽപിച്ചിരിക്കുന്നത്. ആ ഇരുണ്ട ആ വരണം അഖഞ്ചബോധത്തെ മറച്ച് തുടർന്ന് പ്രാണൻ പഞ്ചഭൂതങ്ങൾ എന്നിങ്ങനെ ക്രമമായി പ്രപഞ്ചമായി സൃഷ്ടിപ്രക്രിയ നടക്കുന്നു. ഈ കാളിയെയാണോ black hole എന്ന് ആധുനിക ശാസ്ത്രം പറയുന്നത്. ഇത് എൻ്റെ സംശയമാണ്. ഒരു മറുപടി തരുമോ?
@GuruSahiti6 күн бұрын
ദർശന ശാസ്ത്രവും ഭൗതീക ശാസ്ത്രവും ആത്യന്തികമായി എത്തിച്ചേരുന്നത് ഒരേ അറിവിലാണ്. താങ്കളുടെ നിഗമനത്തിൽ അപാകതകൾ ഒന്നും ഇല്ല
@lakshmiu70527 күн бұрын
കാളീനാടകം എന്ന ഗുരുദേവകൃതിയുടെ ആമുഖം വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു, അഭിനന്ദനങ്ങൾ
@ajayakumarp85007 күн бұрын
🙏❤️🙏
@vasudevanpillai8488 күн бұрын
🌹🌹🌹🌹🌹🙏!
@sajithalalu23568 күн бұрын
പ്രപഞ്ചത്തിൽ അനുനിമിഷം സംഭവിച്ചു കൊണ്ടിരിക്കുന്ന അപ്രതീക്ഷിതവും അത്ഭുതകരവുമായ മാറ്റങ്ങളുടെ പകർന്നാട്ടം അഭംങ്കുരം തുടരുന്നതിന്റെ ഭാവചിത്രം അതേപടി നാടകീയമായിതന്നെ ഗുരു ഈ കൃതിയിൽ വരഞ്ഞിട്ടിക്കുന്നു. 🙏🏻
@vijayalekshmipavanasudheer40248 күн бұрын
ഓo ശ്രീ നാരായണ പരമ ഗുരവേ നമ:🙏🙏🙏
@vasudevanpillai84810 күн бұрын
🌹🌹🌹🙏🙏🙏!
@vasudevanpillai84811 күн бұрын
🌹🙏!
@bshajikumar864316 күн бұрын
🙏🏻🙏🏻🙏🏻
@ramu915217 күн бұрын
🙏
@vasudevanpillai84817 күн бұрын
🌹🌹🌹🙏!
@ajayakumarp850021 күн бұрын
🙏❤️🙏
@RathnavalliP.K21 күн бұрын
അറിവിലും ഏറിയ അറിവ് ലഭിച്ചതിൽ വളരെ സന്തോഷം❤🙏🏻🙏🏻🙏🏻
@RathnavalliP.K21 күн бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@vasudevanpillai84826 күн бұрын
🌹🌹🌹🙏!
@devisviews18628 күн бұрын
അവതരണം വളരെ ഭംഗിയായി, എനിക്ക് പുതിയ അറിവ്.
@retnamnathan6744Ай бұрын
Very well explained 💐🙏👍
@ajithalevan408Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. അമ്മേ ശരണം ദേവി ശരണം. 🙏🙏🙏🙏🙏 🙏🏻🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
@ajithalevan408Ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌷🌷🌷🌷🌷🌷🌷🌷🌷🌷.
🙏👌 ഗുരുദേവ തൃപ്പാദങ്ങളുടെ ശ്രീകൃഷ്ണ ദർശനം എന്ന കൃതിയുടെ താത്വികാവലോകനം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ
@GuruSahiti2 ай бұрын
നന്ദി 🙏
@sajithalalu23562 ай бұрын
"സ്വവേശ്മനി വനേ തഥാ പുളിന ഭൂമിഷു പ്രാന്തരേ ക്വവാ വസ്തു യോഗിനോ വസതി മാനസം ബ്രഹ്മണി ഇദം മരു മരീചികാ സദൃശമാത്മ ദൃഷ്ട്യാഖിലം നിരീക്ഷ്യ രമതേ മുനിർ നിരുപമേ പരബ്രഹ്മണി " "യോഗി സ്വന്തം വീട്ടിലോ കാട്ടിലോ മണൽത്തിട്ടകളിലോ മറ്റെവിടെയെങ്കിലുമോ കഴിഞ്ഞുകൂടി കൊള്ളട്ടെ. അദ്ദേഹത്തിന്റെ മനസ്സ് സർവത്ര ബ്രഹ്മത്തിൽ തന്നെ സ്ഥിരമായി വർത്തിക്കുന്നു. മരുഭൂമിയിലെ കാനൽ ജലം പോലുള്ള ഈ പ്രപഞ്ചത്തെ മുഴുവൻ ആ മുനി പരമാത്മ സ്വരൂപമായി കണ്ട് അതുല്യമായ പരബ്രഹ്മാനന്ദത്തിൽ അലിഞ്ഞുചേർന്നു രമിക്കുന്നു "
@GuruSahiti2 ай бұрын
നന്ദി 🙏🙏🙏
@sajithalalu23562 ай бұрын
മനനശീലനായ മുനി ഐഹികവും പാരത്രികവുമായ ഒരു സുഖത്തിലും താൽപര്യമില്ലാ ത്തവനാണെന്നും, സത്തെന്നും അസത്തെന്നുമുള്ള ദ്വൈതത്തിനു മുകളിൽ പോകുവാനുള്ള ഉദ്യമം സദാ ചെയ്തു കൊണ്ടിരിക്കുന്നവനാണെന്നും വ്യക്തമാക്കുന്നു.സത്തെന്നോ അസത്തെന്നോ പറയാവുന്നതിനപ്പുറത്തുള്ളതും, അചിന്ത്യവും അതിസൂക്ഷ്മവും, അതേസമയം അതിമഹത്തും അമലവും, മഹാസമുദ്രം പോലെ നിശ്ചലവും ഗംഭീരവും അത്യുന്നതവും പരമവുമായ തുര്യ പദത്തെ പ്രാപിച്ചു കൊണ്ട് മുനിമാർ ജീവിക്കുന്നു എന്നും ഗുരു നാലാം ശ്ലോകത്തിലൂടെ വ്യക്തമാക്കുന്നു.
@GuruSahiti2 ай бұрын
നന്ദി 🙏🙏🙏
@sheeja88822 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤❤❤❤
@sajithalalu23562 ай бұрын
മുനിചര്യാപഞ്ചകം ശ്ലോകം 3 അയാചിതമലിപ്സയാ നിയതിദത്തമന്നം മുനി- സ്തനോഃ സ്ഥിതയ അന്വദൻ പഥി ശയാനകോƒവ്യാകുലഃ സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യതഃ സ്ഫുരൻ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം. ഒരു മുനിയുടെ ജീവിതചര്യകളും ജീവാത്മാ പരമാത്മ ഐക്യം എന്താണെന്നും ഗുരു ഈ ശ്ലോകത്തിലൂടെ നമുക്ക് വ്യക്തമാക്കി തരുന്നു. ആഗ്രഹത്തോടുകൂടി യാചിക്കാതെ തന്നെ പ്രകൃതിദത്തമായ അന്നം ശരീരത്തെ നിലനിർത്തുവാൻ വേണ്ടി മാത്രം ഭക്ഷിക്കുകയും യാതൊരുവിധ ആകുലതകളുമില്ലാതെ വഴിയോരത്തുതന്നെ കിടന്നുറങ്ങിയും, ഉണർന്നു വീണ്ടും സഞ്ചരിച്ചും, ആത്മസത്തയെ ദർശിക്കുന്ന മുനി ജീവാത്മാ പരമാത്മാ ഐക്യത്താൽ സ്പുരിക്കുന്നതും അനശ്വരവും, നിരുപമവും സച്ചിദാനന്ദസ്വരൂപത്തോടുകൂടിയതുമായ നിജപദപ്രാപ്തിയിൽ എത്തിച്ചേർന്നു. വ്യവസ്ഥാപിത സന്യാസപാരമ്പര്യം പിന്തുടരുന്നവരല്ല മുനിമാർ. വ്യവസ്ഥാപിത സന്യാസചര്യകളിൽ ഭിക്ഷാടനം ധർമ്മികമാണ്. പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ആശ്രമാധികൾ സ്ഥാപിക്കാനും അവ പ്രവർത്തിപ്പിക്കാനുമുള്ള ധനം ഭിക്ഷാടനത്തിലൂടെ സമാഹരിക്കുവാൻ പാരമ്പര്യസന്യാസം സ്വീകരിക്കുന്നവർക്ക് ധർമ്മവിധിയുണ്ട്. ആ വിധിയുടെ മറവിൽ സമാന്തര സാമ്പത്തിക ശക്തികളായി സന്യാസി സംഘങ്ങൾ മാറി കൂടാ എന്ന് ഗുരുവിനു നിർബന്ധമുണ്ടായിരുന്നു. സ്വന്തം ശിഷ്യ പരമ്പരയിൽപ്പെട്ടവരെ അക്കാര്യം ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ശ്ലോകരചനയിലൂടെ ഗുരു നിർവഹിക്കുന്നത്. അദ്വൈതാശ്രമത്തിന്റെ പ്രവർത്തങ്ങൾ ആത്മീയ വ്യവസായമായി പരിണാമപ്പെട്ടാൽ ഉണ്ടാകുന്ന അപകടം ക്രാന്തദർശിയായിരുന്ന ഗുരു മുൻകൂട്ടി കണ്ടിരുന്നു. ബ്രഹ്മ നിഷ്ഠന്മാരായ മുനിമാർ അന്നവിചാരം ഇല്ലാത്തവരാണ്. എന്നാലും ചിജ്ജടബന്ധം വേർപെടുന്നതുവരെ ശരീരത്തിന് പ്രവർത്തിക്കാൻ ഉള്ള ഊർജ്ജം നിലനിർത്താൻ വേണ്ടി പ്രകൃതി നിയതിക്ക് വിധേയപ്പെട്ടു യന്ത്രികമായി അവരും ഭക്ഷണം കഴിക്കുന്നു എങ്കിലും അതിന്റെ രുചിയോ ഗുണമോ ഒന്നും അവർക്ക് ബാധകമല്ല. വിശ്രമിക്കാനുള്ള സുഖശയനത്തിനും മുനിമാർക്ക് ശ്രദ്ധയില്ല. വഴിയോരത്തു എവിടെയും യാതൊരു ആകുലതകളുമില്ലാതെ മുനിമാർ ശയിക്കും. വിശ്വം മുഴുവനും ഏകവും അഖണ്ഡവുമായ പരംപൊരുളിനാൽ നിറയപ്പെട്ടിരിക്കുന്നു എന്നും താൻ ഉൾപ്പെടെ ഉള്ള സർവ്വതും ആ പരം പൊരുളിൽ നിന്നും അന്യമല്ല എന്നുമുള്ള ബോധനിലയാണ് മുനിമാർ അനുഭവിക്കുന്നത്. ശ്ലോകാർത്ഥം വിശദമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു. 🙏🏻 സജിത ലാലു.
@bshajikumar86432 ай бұрын
🙏🏻🙏🏻🙏🏻
@sheeja88822 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤❤❤❤❤
@sajithalalu23562 ай бұрын
മുനിചര്യാപഞ്ചകം ശ്ലോകം 2 "മുനിഃ പ്രവദതാം വരഃ ക്വചന വാഗ്യമീ പണ്ഡിതോ വിമൂഢ ഇവ പര്യടൻ ക്വചന സംസ്ഥിതോƒപ്യുത്ഥിതഃ ശരീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം ഭജത്യനിശമാത്മനഃ പദമഖണ്ഡബോധം പരം. " മുനിയുടെ ദേഹം ഈ ലോകത്ത് ആണെങ്കിലും മനസ്സും ചിന്തകളും പരമമായ അഖണ്ഡബോധത്തിൽ അമർന്നിരിക്കുന്നു എന്ന് ഈ ശ്ലോകത്തിലൂടെ ഗുരു വ്യക്തമാക്കുന്നു. ചിലപ്പോൾ മൗനസ്വഭാവിയായി മറ്റുചിലപ്പോൾ പ്രഭാഷകശ്രേഷ്ഠനായി,മിതഭാഷിയായ പണ്ഡിതനായും മുനി കാണപ്പെടുന്നു.എന്നാൽ മറ്റുചിലപ്പോൾ മൂഢനെപ്പോലെ അലഞ്ഞു തിരിയുന്നു . ചിലപ്പോൾ സമാധിസ്ഥനെപ്പോലെ കാണപ്പെടുന്ന മുനി മറ്റുചിലപ്പോൾ ഉണർന്നു പ്രവർത്തിക്കുകയും ചെയ്യുന്നു.കാല ശക്തിയാൽ പരിമിതമാക്കപ്പെട്ടതും സദാ മാറ്റങ്ങൾക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ദേഹത്തിൽ വർത്തിക്കവേ തന്നേ ആത്മസംസ്‌ഥിതവും പരമവുമായ അഖണ്ഡബോധത്തെ സദാ ഭജിച്ചുകൊണ്ടിരിക്കുന്നവനാണ് മുനി.ബ്രഹ്മസാക്ഷാത്ക്കാരസുകൃതം ലഭിച്ചവനും ബ്രഹ്മാഭിന്നബോധം ആർജ്ജിച്ചവനും പരബ്രഹ്മവിലീനനുമാണ് മുനി. ശരീരം ഏതെങ്കിലും തരത്തിൽ നിലനിർത്തി പരമമായ പദത്തിൽ സദാ സ്ഥിതി ചെയ്യുന്നവനാണ് മുനി.ഏകവും അഖണ്ഡവുമായ പരംപൊരുളിൽ അഭിരമിക്കുന്ന മുനിമാർ വ്യാവഹാരിക ലോകത്താണ് ജീവിക്കുന്നതെങ്കിലും അവരെ സംബന്ധിച്ചടത്തോളം വ്യവഹാരങ്ങൾ ഒന്നും തന്നെ ബാധകമല്ല. ശ്ലോകത്തിന്റെ അർത്ഥം ലളിതമായും വിശദമായും പഠിപ്പിച്ച ആചാര്യനെ നമിക്കുന്നു. 🙏🏻 സജിത ലാലു.