താങ്കൾ പറഞ്ഞത് ശരിയാണ് സ്ത്രിയുടെ ശരീരം ലൈംഗികതയുമായി മാത്രമേ സമൂഹം കാണുന്നത്. ഞാൻ 7തന്നെ std-ൽ പഠിക്കുമ്പോൾ കളിക്കുന്ന ഇടയിൽ എന്റെ പാവാട ഒന്നും പൊങ്ങി പോയി. എനിക്ക് എന്നാണ് ചെയേണ്ടതെന്ന് അറിയില്ല അവിടെ കുറെ ആൺകുട്ടികൾ ഉണ്ടായിരുന്നു. ഞാൻ കരഞ്ഞു. പിന്നിട്ട് അവരുടെ കൂടെ കളിക്കാൻ പോയിട്ടില്ല. ഇപ്പോളാണ് എനിക്ക് മനസിലാകുന്നത് അതൊരു പ്രശ്നമേ അല്ലായിരുന്നു എന്നിട്ടും ഞാൻ കരഞ്ഞു. ഒരു 7th std-ൽ പഠിക്കുന്ന കുട്ടിക്ക് തന്റെ എന്തോ നഷ്ടം വന്നത് പോലെ തോന്നാമെങ്കിൽ ഓരോ പെണ്കുട്ടികളും ജനിച്ച മുതൽ എത്രമാത്രം സോഷ്യൽ കണ്ടിഷനിംഗ് വിധയമായിട്ടുണ്ടാകും. ശരീരം ലൈംഗികതയുമായി ചേർത്തു വക്കുന്നത് തന്നെയാണ്, ഒരു rape/ abuse നടന്നാൽ അവിടെ തെറ്റുചെയ്തവനേക്കാൾ അതിന് വിധയമായ പെൺകുട്ടി കൂടുതൽ കഷ്‌ടതകൾ അനുഭവിക്കേണ്ടി വരുന്നത്, സ്ത്രി അവളുടെ കന്യകാത്വത്തെ സൂക്ഷിക്കാൻ ജനിച്ചതാണെന്നും ഉള്ള മിഥ്യ ധാരണക്ക് കാരണം. Mallu analist good job❤️
@gayathridevi40694 жыл бұрын
Exactly
@gayathridevi40694 жыл бұрын
Ente opinionil dressing,virginity,outward appearance okae vechu character alakkeruthu ennu thannae aanu. Hats off to your guts swandham experience open aayi paranjathil
@bhagyalakshmi2844 жыл бұрын
@@gayathridevi4069 thank 👍🙂
@bhagyalakshmi2844 жыл бұрын
Thank mallu analyst for pinned my comment ❤️ നിങ്ങൾ എന്റെ comment വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. 👍👍
@akhilkn89924 жыл бұрын
Hat's of you 😉
@indulekha50154 жыл бұрын
മാറ് മറയ്ക്കാൻ വേണ്ടിയല്ല സമരം ചെയ്തത്... മാറ് മറയ്ക്കണോ വേണ്ടയോ എന്ന തീരുമാനം സ്വയം എടുക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു...
@aswathik15954 жыл бұрын
Corrections in lines matters
@rhishithchandra4 жыл бұрын
Well said
@nafiyanasrin87874 жыл бұрын
Yu said it😍😍
@sandra99844 жыл бұрын
Wow
@himas31714 жыл бұрын
That's the point 😄👌👌
@theminimalistshow1184 жыл бұрын
ഇത്രയും മനോഹരമായ ഒരു കമെന്റ് ബോക്സ് ഈ അടുത്തൊന്നും കണ്ടിട്ടില്ല....നമ്മൾ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു....hats off mallu analyst 😇...
@ManuManu-up5gw4 жыл бұрын
Yes
@alfredantony90474 жыл бұрын
Kelkkan nalla rasamund... pakshe thankal paranjathinod njn poornamayi viyojikkunnu... Kaaranam ee comment boxile oru 50 % aalukalenkilum appurath poyi nere thirich parayunnavaraanu.... ivide vann nalla pulla chamayunnathaanu.... pinne booripaksham nalla comments kanumbo avrkk ethirkAn oru madeem kanum... athaanu sathyam.... malayali maaranamenkil malayali thanne vijarikkanam... ath adthenganum sambavikkilla.... Hope 4 the BEST!!!
കമന്റ്‌ബോക്സിൽ ഒരുപാട് മുൻപോട്ട് പോയിട്ടുണ്ട്, പുറത്തിറങ്ങിയാൽ എങ്ങനാന്ന് പറയാൻ പറ്റൂല
@shemeersirajudheen4 жыл бұрын
തെറിയുടെ പൊങ്കാല കിട്ടേണ്ട വിഷയം ആയിരുന്നിട്ടു കൂടി വളരെ മനോഹരമായി അവതരിപ്പിച്ചു കയ്യടി നേടി ബ്രോ...സൂപ്പർ ഒപ്പം നമ്മുടെ കാഴ്ചയിലെ വിവേചനവും തെറ്റും ചൂണ്ടിക്കാട്ടി...weldone my ബോയ്
@vijirc60364 жыл бұрын
നമ്മുടെ നാട്ടിൽ റിലീസാവുന്ന സിനിമകൾ നോക്കിയാൽ മതി.സ്ത്രീവിരുദ്ധത എത്ര വേണമെങ്കിലും കാണാം.സംവിധായകരാരുംതന്നെ വ്യത്യസ്തരല്ല.സ്ത്രീവിരുദ്ധപരമായ സംഭാഷണങ്ങളും പെരുമാറ്റവും മാത്രം.സ്ത്രീകൾതന്നെയാണ് അവരുടെ പടുകുഴി പലപ്പോഴും തോണ്ടുന്നതുംസിനിമയാണ്ഒരുപരിധിവരെ. കാരണക്കാരും.തന്നെയുമല്ലപല സിനിമാക്കാരും അവർ സ്വകാര്യജീവിതത്തിൽ സത്യസന്ധത പുലർത്തുന്നതുമില്ല.സിനിമയിൽ വല്യവല്യഡയലോഗുകൾ പറഞ്ഞ്കൈയ്യടിവാങ്ങുകയും അതേ ഡയലോഗുകൾ പറഞ്ഞാണ് മറ്റുള്ളവർ സ്ത്രീകളുടെ നേരേ പാഞ്ഞടുക്കുന്നതും.സ്ക്രിപ്റ്റെഴുതുന്നവരും മസാല ചേർത്തില്ലെങ്കിൽഎന്തോ പന്തികേടുണ്ടെന്നാണവരുടെ കണക്കു കൂട്ടൽ. ----പുഷ്പരാജീവ്.
@rahulajitha67554 жыл бұрын
വളരെ മികച്ച വിവരണം . ശരി തെറ്റ് വേർതിരിക്കാൻ സാധിക്കാത്ത വിധം കുഴപ്പിച്ച ഒരു പ്രശ്നത്തെ നന്നായി reasoning ചെയ്തു.
@amaljs69274 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും എന്റെ personality ബെറ്റർ ആയി വരുവാണ്.
@vishnus28844 жыл бұрын
Correct
@blossomtony32604 жыл бұрын
Oru vishayathe pala angle koodi nokki kaanaan prerippikkunna videos aanu Mallu analyst idunnathu
@thusharav37994 жыл бұрын
Sathyam
@virGo0409_4 жыл бұрын
എന്റെയും 👍❤️❤️
@mariaraj1604 жыл бұрын
Sathyamm
@imaginosaurus4 жыл бұрын
രസകരമായ കാര്യം, പോര്‍ച്ചുഗീസുകാര്‍ ഇവിടെ വന്നപ്പോള്‍ അവരാദ്യം ഞെട്ടിത്തരിച്ചത് മാറുമറയ്ക്കാത്ത സ്ത്രീകളെ കണ്ടിട്ടായിരുന്നു. കീഴ്ജാതിയെന്നോ രാജകുടുംബമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും മാറുമറയ്ക്കാതെ തന്നെയാണ് കഴിഞ്ഞത്. പല പാശ്ചാത്യരും അതിനെ അത്ഭുതത്തോടെ (ചിലര്‍ ഞെട്ടലോടെയും) നോക്കിക്കണ്ടു. നമ്മുടെ sexual liberty അന്ന് പല രാജ്യങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. അപ്പോള്‍ ദിവസവും സ്തനങ്ങള്‍ കാണുന്നവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍ എന്ന് ഊഹിക്കാം. അവരെല്ലാം പോക്കിരികളുമായിരുന്നോ?🤔 ഇന്നോ, വീടിനുമുന്നില്‍ സ്വന്തം ബ്രാ ഉണക്കാനിടാന്‍ മടിക്കുന്ന സ്ത്രീകളുള്ള, അങ്ങനെ തൂക്കിയിട്ടാല്‍ വായ്നോക്കിനില്‍ക്കാന്‍ ഒരു മടിയുമില്ലാത്ത പുരുഷന്‍മാരുമുള്ള നാടാണ് നമ്മുടേത്. ദേഹം മുഴുവന്‍ തളര്‍ന്നുകിടന്ന ഒരു സ്ത്രിയെ എനിക്കറിയാം. അവരുടെ മകനായിരുന്നു മരണംവരെ അവരെ കുളിപ്പിച്ചതും ആഹാരം നല്‍കിയതും. അതില്‍വരെ അശ്ളീലവും ലൈഗികതയും കണ്ടെത്തിയ നാട്ടുകാരെയും എനിക്കറിയാം. ഈ വിഷയം ആദ്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, ഇപ്പോള്‍ ദേ, നിങ്ങളുടെ വീഡിയോ കാണുമ്പോഴും, എനിക്കോര്‍മ വരുന്നത് ആ അമ്മയെയും മകനെയുമാണ്. ❤️
@akyouvideos58234 жыл бұрын
സ്ത്രീയുടെ ശരീരത്തെ ലൈംഗികതയായി സമൂഹം കാണുന്നതിന് ഇന്ത്യൻ സിനിമയ്ക്ക് ഒരു പ്രധാന പങ്കുണ്ട്
@yadu95764 жыл бұрын
@@aljinjacob1889 പിന്നെയും ചങ്കരൻ തെങ്ങുമ്മിൽ തന്നെ 🤣🤣
@btsfan70014 жыл бұрын
@babu antony avide majority girls exposive ayitulla dress anu dharikaru appo pinne enthu problem
@ചൊറിയൻപുഴു-ഞ1വ3 жыл бұрын
👏
@leomark69203 жыл бұрын
agreed
@truth_seeker53 жыл бұрын
@@aljinjacob1889 appo porn movies nirthalakande, athil objectification ille. Opposite sexine lyneegamaayi kanunath oru valiya thettaya karyam alla. Avarkum undaville sexy aavan agraham
@sanvikasanu77524 жыл бұрын
ഇതുപോലെയൊക്കെ ചിന്തിക്കുന്ന ഒരാളെ ജീവിതത്തിൽ കൂട്ടായിട്ടു കിട്ടിയിരുന്നെങ്കിൽ
@akhilapillai90813 жыл бұрын
Ishtam pole und😅
@fidafathimakk49793 жыл бұрын
Sathyam
@TheAjaypavi4 жыл бұрын
//ഗാന്ധി വസ്ത്രം ഉപേക്ഷിച്ചതും അംബേദ്കർ വസ്ത്രം അണിഞ്ഞതും സമരം തന്നെ ആണ്//ഊഫ്... ഇജ്ജാതി ഡയലോഗ്
@vishnurj45634 жыл бұрын
Kabali film il ee dialogue und.
@bijubalakrishnan17734 жыл бұрын
Vere level
@Chris371044 жыл бұрын
Kabali movie dialogue aan
@shaimashaima48824 жыл бұрын
Gandhiji vasthram upeshichath samaramurayayirunilla. Athine patti ariynamenkil 9th standard hindi test onnu refer cheytn nok. Sathyam manasilavum
ഒരാൾക്ക് ഒരു ലൈക് മാത്രേ ചെയ്യാൻ കഴിയു എന്നത് എന്നെ വേദനിപ്പിക്കുന്നു. ഇത്പോലെ ഒരു ടോപ്പിക്ക് എടുത്തു well explain ചെയ്യ്തതിനു ഒരായിരം നന്ദി അറിയിക്കുന്നു. U r a socially responsible ethical youtuber 😍👏👏
@purpleheartedkpopsoul4 жыл бұрын
He explained it very well too.👌 Arenkilum okke maari chindichal athoru netram thanne aanu ,samoohathinu.
@pnbahu4 жыл бұрын
Nammal ellam chernnal ' like' oru padu aakkamallo sis...! Now 98...!
@gayathridevi40694 жыл бұрын
True
@subeeshlallal51734 жыл бұрын
Entavakayum orennam adichittundu...
@gopakumariv8174 жыл бұрын
Athae
@deetalks25604 жыл бұрын
ലക്ഷകണക്കിന് ചവറുകൾക്ക് ഇടയിൽ ഉള്ള ഒരു മാണിക്യം ആണ് ഈ ചാനൽ, രെഹ്ന ഫാത്തിമയെ അനുകൂലിച്ചാലും പ്രതികൂലിച്ചാലും മാന്യമായി സംവാദത്തിൽ ഏർപ്പെടാൻ പോലും ആളുകൾ തയാറല്ല എന്നത് തന്നെയാണ് നമ്മുടെ നാടിന്റെ പ്രശ്നം.. അവിടെയാണ് mallu analyst വ്യത്യസ്തം ആവുന്നത്.. തെറ്റോ ശെരിയോ എന്തും ആവാതെ ആരോഗ്യപരമായ സംവാദം ആണ് വേണ്ടത് എന്ന് എടുത്ത് പറഞ്ഞതിന്
@aswathi26164 жыл бұрын
ഇതിപ്പോ ബ്രോ പറഞ്ഞത് കൊണ്ട് കൊഴപ്പമില്ല.ഏതേലും സ്ത്രീ ആണ് പറഞ്ഞതെന്കിലോ..അവളെ അപ്പൊ തന്നെ വെടിയാക്കിയേനെ. എന്കിലും ഇതൊക്കെ തുറന്ന് പറയാനുള്ള താന്കളുടെ guts .hatsoff
@jeongeorge12359 ай бұрын
But she has to use her kids for it? What have she done by it? You think those regressive people gonna change their mind because of that. If the kids were in breastfreeding stage thats ok but of they were past its obliviously creepy. She could've done it with her husband or any adult but no she had to use her children.and yeah it was her children they are not going to think anything bad about it even a bit. But using kids is not good
@MrSubinantony4 жыл бұрын
ആൾക്കൂട്ട അഭിപ്രായം തെറ്റാണെങ്കിൽ, അത് എതിർക്കാനുള്ള നട്ടെല്ലു ഇതുപോലെ എല്ലാവർക്കും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
@sjwonders12114 жыл бұрын
രെഹ്ന ഫാത്തിമ ചെയ്തത് തെറ്റാണെന്ന് പറയാനേ എല്ലാ youtubers um ശ്രമിക്കൂ. ആ ഒരു സാഹചര്യത്തിൽ അതിന്റെ രണ്ടു വശവും മനസ്സിലാക്കി ഒരു വീഡിയോ ചെയ്യണമെങ്കിൽ ഓപ്പൺ ആയി സംസാരിക്കാനും അതിനപ്പുറത്തേക്ക് പറയുന്നതിൽ ഉള്ള അറിവും ആഴവും ഉണ്ടാവാനും പറ്റണം. That's where this channel gets unique, Keep Goin'. You amaze me ❤️
@anjimarajv.p72964 жыл бұрын
SJ Wonders Truee🖤
@athulyapriyarenjini60654 жыл бұрын
Yes
@Aggraganya4 жыл бұрын
Exactly
@sreerajkrishnan42164 жыл бұрын
True
@sajivgk4 жыл бұрын
True 👍
@bilalshibily9074 жыл бұрын
കമന്റ് ബോക്‌സും അമ്പരിപ്പിക്കുന്നു ❤ നമ്മൾ റൊമ്പ ദൂരം പിന്നിട്ടിരിക്കുന്നു ✌️
വീട്ടിൽ ഇതിനെ ചൊല്ലി അയലത്തെ വീട്ടിലെ ചേച്ചിയും ഉമ്മയും കൂടി ഫാത്തിമയെ കീറിമുരിക്കുന്നത് കേട്ടു. അപ്പോഴും ഞാൻ ചെറുതായി ഒന്നെതിർത്തപ്പോൾ കോപം കൂടി, എന്റെ പല അഭിപ്രായങ്ങളും കേട്ടു പലപ്പോഴും അസ്വസ്ഥരാകുന്ന മാതാപിതാക്കളോട് ഞാൻ തർക്കിക്കാറില്ല പകരം I STRONGLY BELIEVE, IAM PART OF A CHANGE , IT TAKES TIME.
@shameemmk65994 жыл бұрын
പൊളി ബ്രോ പറഞ്ഞാൽ അംഗീകരിക്കാത്തവരോട് പറയാതിരിക്കുന്നത് ആണ് better
@anandaj68514 жыл бұрын
Let us all be part of the change, much respect to you❤️❤️❤️
@gourisreelatha52564 жыл бұрын
💯
@roselitvp46994 жыл бұрын
Ithe same avastha pala karyathilum kandittulla nja
@fathima_6_5_74 жыл бұрын
Same അവസ്ഥ... ഞാൻ ഈ സംഭവത്തെ കുറിച്ച് നെഗറ്റീവ് ആയിട്ടാണ് പറഞ്ഞത്... കുട്ടിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തത് എന്റെ അഭിപ്രായത്തിൽ തീരെ ശരിയല്ല... പക്ഷെ വരച്ചത് കൊണ്ട് കുഴപ്പമില്ല എന്ന് പറഞ്ഞതിന് തന്നെ എന്ന് ഉരുട്ടി നോക്കുന്നുണ്ടായിരുന്നു 😀
@Guugugaaga4 жыл бұрын
Sunny leon ഉയിർ എന്ന് status ഇടുന്നവർ തന്നെ ആവും ഇതിനെയും എതിർക്കുന്നത്
ഇന്നുവരെ നിങ്ങൾ അപ്ലോഡ് ചെയ്ത ഒരു വീഡിയോ യിലും എനിക്ക് നിങ്ങളോടു ഒരു എതിർ അഭിപ്രായം നൽകേണ്ടി വന്നില്ല ...മാത്രമല്ല ഓരോ തവണയും അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ പൊതുവെ ചർച്ച ചെയ്താൽ വളരെ ഏറെ പൊട്ടിത്തറിയുണ്ടാകുന്ന വിഷയങ്ങൾ വളരെ നിസാരമായി ഹാൻഡിൽ ചെയ്യുന്നു... ഇതെങ്ങനെ സാധിക്കുന്നു ഇത്ര നിസാരമായി ഇത്രയും സീരിയസ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ... സൂപ്പർ വിവേക് ബ്രോ ആൻഡ് വൃന്ദ...💙
@mrinalgm88684 жыл бұрын
Xtly
@swarajvs41914 жыл бұрын
Correct
@elsarose20714 жыл бұрын
Crct
@sajusj68364 жыл бұрын
പൃഥ്വിരാജിന്റെ ഫോട്ടോയുടെ താഴെപ്പോയ് ഒരു കളിതരുമോ എന്നാരും ചോദിക്കാറില്ല😂 പൊളി ഡയലോഗ്
@yadhukrishnantr67014 жыл бұрын
Chothicha vivarariyum 😂
@vidhyavidhya80594 жыл бұрын
@@yadhukrishnantr6701 വീട്ടിലും നാട്ടിലും കളി കിട്ടാതെ കുരുപ്പൊട്ടി നടക്കുന്ന അണ്ണന്മാർ ആണല്ലോ അത് ചോദിക്കുന്നേ...ആ ഞരമ്പ് കടിക്ക് അവനൊക്കെ വിവരവും അറിഞ്ഞല്ലൊ.. പിന്നെ കളി ചോദിക്കാൻ ധൈര്യം വേണമെന്ന് തോന്നിട്ടില്ല മറിച്ച് ചോദിക്കാതിരിക്കാൻ നല്ല അമ്മക്കും അച്ഛനും ജനിച്ച മതി...
@AdenEmmanuel4 жыл бұрын
🤣
@anaghaps96524 жыл бұрын
@@salessafaroz1698 chodikkn vallya dairyam onnm vnda Or fake profilinte dairyathil enthum choikm ennulla vicharam aan etavm vallya bheeruthvam
@vidhyavidhya80594 жыл бұрын
@@anaghaps9652 Sathyam😂😂
@amruthav95554 жыл бұрын
അറിവില്ലാത്തവരോട് എനിക്ക് നിന്നേക്കാൾ അറിവുണ്ടെന്ന് പറഞ്ഞ് വലിയവനാകാൻ നോക്കാതെ എങ്ങനെ മാറി ചിന്തിക്കാം എന്ന് പറഞ്ഞു തരുന്നതിലാണു നിങ്ങളുടെ വിജയം
@aneesaali12974 жыл бұрын
Rehna Fathima ചെയ്തത് സപ്പോർട്ട് ചെയ്ത് സംസാരിച്ചാൽ അപ്പോൾ ചിരിച്ചു കൊണ്ട് ചോദിക്കും ഹിജാബ് ഒക്കെയിട്ട നീ ആണോ ഇതൊക്കെ പറയുന്നതെന്ന്. അതെ, ഹിജാബ് ഇടാൻ എനിക്കും ഡ്രസ്സ് ഇല്ലാതെ നിക്കാൻ രെഹ്നാക്കും ഒരു പോലെ സ്വാതന്ത്ര്യം ഉള്ളത് ആണ് സുഹൃത്തുക്കളെ എന്റെ സ്വപ്നത്തിലെ കിനാശ്ശേരി 😁 എന്താ പറ്റൂലെ ?
@such19974 жыл бұрын
Pwoli 🔥
@shandev98794 жыл бұрын
👏👏👏
@faheemhusan69634 жыл бұрын
This is democracy
@androidtech614 жыл бұрын
I am not sure that is a case of equal freedom. You may be very accustomed to your Hijab that you no longer consider that a restriction. I have seen Muslim women who wear Hijab all the time in a public place and also Muslim women who had completed abandoned it. One of my classmates was a Christian Nun. I once so her getting very agitated when a security officer prevented her from entering a ride in a theme park due to her dress. Security officer was concerned only about her safety and not about religious connotations of her dress. She was so emotionally attached to her dress and what it signified. I will describe it as conditioning and not as freedom Getting accustomed to a particular condition in a matter of dress or any other thing is not equal to complete freedom in those matters.
@anjanacs81434 жыл бұрын
Exactly..
@roshniskumar95724 жыл бұрын
ഈ വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു. സത്യസന്ധമായ നിലപാട് എടുക്കുകയും അതു ധൈര്യമായി വിളിച്ചുപറയുകയും ചെയ്യുന്ന നിങ്ങളെ ഏറെ ഇഷ്ടം 😍😍
@byjugypsy54824 жыл бұрын
മുൻനിര മാധ്യമങ്ങൾക്ക് ഇല്ലാത്ത ഒരു കോളിറ്റി നിങ്ങളുടെ ഈ പ്രസേന്റ്റേഷൻ കൊണ്ട് തെളിയിച്ചിട്ടുണ്ട്, അഭിനന്ദനങ്ങൾ
@haritham97174 жыл бұрын
ഈ വിഷയത്തിൽ ഇത്ര ലളിതവും യുക്തിക്ക് നിരക്കുന്നതും ആയ മറ്റൊരു വിശദീകരണം കേട്ടിട്ടില്ല 😍
@sachinpkart4 жыл бұрын
സമൂഹത്തിൽ ഒരു വിവാദം ഉടലെടുക്കുമ്പോൾ അതിൽ ഭൂരിപക്ഷ നിലപാടുകളുടെ മാത്രം ചുവട് പിടിച്ച് അതിനോടൊപ്പം നിൽക്കുന്ന ഒരുപാട് മാധ്യമങ്ങളേയും യുട്യൂബ് ചാനലുകളെയും കണ്ടിട്ടുണ്ട്. പക്ഷേ ഇതുപോലെ വ്യക്തമായ നിലപാടുള്ള ചാനലിനോട് ഒരുപാട് ഇഷ്ടം മാത്രം♥️The Mallu Analyst ♥️
@ni_th_in_k4 жыл бұрын
ഗാന്ധി വസ്ത്രം ഉപേക്ഷിച്ചതും അംബേദ്കർ വസ്ത്രം അണിഞ്ഞതും സമരം തന്നെ ആണ്. 🔥
@jithus65924 жыл бұрын
Gandhi adivasthram oorikalanjarnno
@ni_th_in_k4 жыл бұрын
@@jithus6592 പറഞ്ഞതിന്റെ വിശാലാർത്ഥത്തിൽ ഉള്ള ആശയം മനസിലാക്കാൻ ശ്രമിക്കുക. ✌️
@jithus65924 жыл бұрын
@@ni_th_in_k aa vishalamaya ardham angh thanne onn vyekthamakkiyaalum
@ashfakhn89784 жыл бұрын
@Nithin ✌️🔥
@ni_th_in_k4 жыл бұрын
@@jithus6592 "ഗാന്ധി അടിവസ്ത്രം ഊരി കളഞ്ഞോ" എന്ന ചോദ്യത്തിൽ തന്നെ താങ്കളുടെ ഈ വിഷയത്തിൽ ഉള്ള ചിന്താഗതി വ്യക്തമാണ്. അതിന് മുകളിൽ താങ്കളുമായി ആരോഗ്യകരമായ ഒരു സംവാദത്തിന് സാധ്യത ഉണ്ടെന്ന് തോന്നുന്നില്ല 😊. വ്യക്തിപരമായ അഭിപ്രായ സ്വാതന്ത്ര്യത്തെ നമുക്കു പരസ്പരം മാനിക്കാം ✌️✌️
@nandana86924 жыл бұрын
A man's underarms that are not shaved is 'okay' , they can expose it.. whereas a woman can't do the same.......I guess what mallu analyst said in this video is applicable here too..
@user-xm3um5zo8r4 жыл бұрын
But a man or a women cant walk around naked
@safwan59944 жыл бұрын
Nudity concepts are different among both male and female..
@user-xm3um5zo8r4 жыл бұрын
@@aibelrapheal5176 Its not about shaving or not shaving, no women can go in public showing underarm hair because they will get shamed. Leave underarm hair women cant even wear sleeveless clothes without being slut shamed
@brotherbear64344 жыл бұрын
The beauty standards of women were never forced by men on them. Their beauty standards are imposed on them by themselves. Most women dress up neither to please themselves nor to impress a man. The underlying cause is just to get complimented by their friends and make their enemies envy. No man yearns for any women to have make up. Well self hygiene is another thing.
@safwan59944 жыл бұрын
@@brotherbear6434 exactly.. you said it
@athirarv60834 жыл бұрын
Mallu analyst = Social reformer.. Well done.
@97477625914 жыл бұрын
മഴക്കാലമായതോടെ എന്റെ വല്യമ്മയ്ക്കു പണ്ട് വീണതും ഉളുക്കിയതും ചതഞ്ഞതിന്റെയും ഒക്കെ ഓര്മപ്പെടുത്തലായി ശരീര വേദന വീണ്ടും തലപൊക്കി തുടങ്ങി ,,, പ്രായാധിക്യം അമ്മയുടെ കൈവഴക്കത്തെ ബാധിച്ചത് കൊണ്ട് മിക്കപ്പോഴും വൈകിട്ട് ചൂടാക്കിയ കുഴമ്പ് ഞാൻ തന്നെയാണ് പുറത്തും കയ്യിലും നെഞ്ചത്തും ഒക്കെ തേക്കുന്നത് , ബലമുള്ള കൈ ആയതുകൊണ്ട് എന്റെ തിരുമ്മൽ അമ്മയ്ക്ക് ഒരാശ്വാസവും ആണ് ,,,കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയെ കുറ്റം പറഞ്ഞ അമ്മയോട് ഞാൻ കുഴമ്പു തേച്ചു തരുന്നതിനെ കുറിച്ച് തിരിച്ചു ചോദിച്ചപ്പോൾ ,, " നീ എനിക്ക് കുഴമ്പു തേച്ചു തരുന്ന പോലാണോ ഇത് " എന്ന മറുപടിയും ,,, 🤣🤣😂😂😂😂😂
@sisiradas60624 жыл бұрын
😂😂
@AryaAms4 жыл бұрын
Amma's thug. My love to her❤️
@lakshmis68144 жыл бұрын
🤣🤣
@ReghuMechira4 жыл бұрын
അത് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുന്നതിനെയാവണം 'അമ്മ എതിർത്തത്.
@Adam_Warlock_11094 жыл бұрын
😂😂
@MIDHUNLALTIRUR4 жыл бұрын
Vivek ചേട്ടൻ ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ എന്ന് ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നു.thank you ♥️ താങ്കൾ ശെരിക്കും ഒരു നവോത്ഥാനം തന്നെ ആണ് സൃഷ്ടിക്കുന്നത്.... really proud of you maahn😍♥️
@filosvjohn4 жыл бұрын
"ഗാന്ധി വസ്ത്രം ഉപേക്ഷിച്ചതും അംബേദ്ക്കർ വസ്ത്രം അണിഞ്ഞതും സമരം തന്നെ ആണ്." Wow. What a statement!!! N the message it contains has the power to change generations. Hats off Vivek n Vrinda.
@bobbyarrows4 жыл бұрын
True... സിനിമയിൽ ആയിരുന്നെങ്കിൽ പഞ്ച് ഡയലോഗ് ആയേനെ...
@jessiepinkman8614 жыл бұрын
@@bobbyarrows "kabali " cinimayil aa dialogue undu
@bobbyarrows4 жыл бұрын
@@jessiepinkman861 ആണല്ലേ.. പൊളി..
@Letustalk11334 жыл бұрын
രെഹ്ന ഫാത്തിമയുടെ ചാനൽ നോക്കു അവർ ഇതിനെക്കുറിച്ചു ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്
@xxahid Жыл бұрын
@@jessiepinkman861 Jesse we need to cook!
@mohammedshahidkk11074 жыл бұрын
Your haters are the biggest comedy in kerala now.!!😀😂
@annareji48783 жыл бұрын
True,💯😅
@vishnudnambiar46674 жыл бұрын
താങ്കൾക്ക് താങ്കളുടെ subscribers നെ മുഴുവൻ നല്ല ചിന്തകൾക്കുടമയാക്കൻ കഴിഞ്ഞില്ല എന്നു വരാം.... പക്ഷേ ചിന്താഗതികൾ ഒരുപാട് മാറ്റം കൊണ്ടുവരാൻ സാധിക്കുന്നുണ്ട്......തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് എന്നിൽ തന്നെ......വലിയ മാറ്റം ഉള്ളതായി അനുഭവപ്പെടുന്നു..... ഇതുപോലെ ചിലരെങ്കിലും ഉണ്ടാകും.... താങ്കളോട് ഒരു നന്ദി വാക്ക് പറയുന്നത് ഒരു പുകഴ്തലയി കരുതരുത്..... ഹൃദയത്തില് നിന്ന് ഒരുപാട് സ്നേഹം ഉണ്ട് ചേട്ടാ.......എന്നെങ്കിലും താങ്കളെ നേരിട്ട് കാണാൻ എനിക്ക് ഭാഗ്യവും ഉണ്ടാകട്ടെ...
@m.n79374 жыл бұрын
"There are no more real or matured people in kerala" Mallu analyst comment section :"really?..." 😌
@gayathridevi40694 жыл бұрын
True
@m.n79374 жыл бұрын
Nayana Prakashan Yes... People are afraid of the majority... Even if they are wrong...
@m.n79374 жыл бұрын
Geethu Mohan Oru samsyavum illa... Ennal athil chilarude enkilum thettu manasilakkan ee video help cheythitundakum... not only that, ithupoloru controversial content paranju ithrayum positive comments kittuka, that shows the quality of subscribers... That's what i said...
@aparnajyothisuresh6324 жыл бұрын
Yup
@abrahamgeorge76914 жыл бұрын
ഇത്തരം ചർച്ചകൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങി പോകുന്നു എന്നാണ് ഞാൻ കൂടുതലും കാണുന്നത് പുരോഗമനപരമായ ആശയങ്ങൾ പേറുന്നവർ പോലും സമൂഹത്തിലെ ചില വ്യവസ്ഥാപിത ചട്ടങ്ങൾക്ക് കീഴിൽ ജീവിക്കേണ്ടി വരുന്നു
@tharachovodath5244 жыл бұрын
എല്ലാ പെൺകുട്ടികൾക്കും body politics എന്ന conceptനോട് relate ചെയ്യാൻ പറ്റും.. അത്രമാത്രം വിവേചനം ഈ കാര്യത്തിൽ നേരിട്ടിട്ടുണ്ട്...almost എല്ലാ സ്ത്രീകളും...
@drumapraveen98083 жыл бұрын
Well said ❣️
@LittleBuddhapsychologybyakhila4 жыл бұрын
ഈ വിഷയത്തിൽ ഇത്രയും മനോഹരമായി ചിന്തിച്ച നിങ്ങളോട് എനിക്ക് അസൂയ തോന്നുന്നു. എങ്ങനെയാണ് ഇത്രക്കും ഭംഗിയായി ഈ വിഷയം അവതരിപ്പിക്കാൻ നിങ്ങൾക് സാധിക്കുന്നത്? വളരെ ഡീറ്റൈൽ ആയി, വളരെ മനോഹരമായ വാക്കുകളോട് കൂടി ഇത്രയും നല്ലൊരു opinion കാണുമ്പോൾ ഒരു സന്തോഷമുണ്ട്. ഒരുപാട് ബഹുമാനം തോന്നുന്നു bro... Keep going.. നിങ്ങൾ പറയുന്നത് കേൾക്കാൻ ഇവിടെ ആളുകളുണ്ട്. !!!!!!
@zarazahn21064 жыл бұрын
👍👍👍👍👍
@AdenEmmanuel4 жыл бұрын
സത്യം
@mukeshkeyathkeyath6364 жыл бұрын
1947ൽ നിന്ന് 2020ലേക്ക് ടിക്കറ്റ് കിട്ടാത്ത ഒരു ഗോത്ര സമൂഹത്തിനിടയിൽ ജീവിക്കുന്ന നമ്മുടെ ഭാഗത്തും തെറ്റ് ഉണ്ട്
@reneeja54704 жыл бұрын
പുതച്ച് മൂടി നടക്കണമെന്ന് മുസ്ലിം കോളജിൽ പഠിച്ചപ്പോൾ കിട്ടിയ arivanu. Uniform pants അൽപം kayariyirunnappol എന്നെ നോക്കി ചിരിച്ച് കളിയാക്കിയത് മുസ്ലിം പെൺകുട്ടികൾ ആയിരുന്നു. ഡ്രസ്സ് അൽപം ഫിറ്റ് ആയാൽ അവർക് പിടിക്കില്ല കഴുത്ത് അൽപം ഇറങ്ങിയാൽ അവർക്ക് പിടിക്കില്ല. ശെരിക്കും രഹ്ന കാണിച്ചത് കട്ട ഹീറോയിസം ആണ്. 18 വയസുള്ള പയ്യന്മാർ പോലും കൂടെ പഠിക്കുന്ന കുട്ടി അൽപം മോഡേൺ ആയാൽ വേടി എന്നു വിളിക്കുന്നു. ഇവരൊക്കെ കുറച്ച് നാൾ കഴിഞ്ഞ് സ്വന്തം അമ്മയ്ക് വയസ്സായി കിടപ്പിൽ ആയാൽ aware കുളിപ്പിക്കണ്ടെ appo chilappo എല്ലാം കാണില്ലേ. അപ്പോ അവർക്ക് നഗ്നത യിൽ ലൈംഗികത തോന്നുമോ. നമ്മുടെ നാട് ഇനിയും മുന്നോട്ട് പോകാനുണ്ട് ഒരുപാട്
@reneeja54704 жыл бұрын
@@TOM-sy3fy 75 വയസുള്ള സ്ത്രീയെ പീഡിപ്പിക്കുന്ന നാടാണ്..
@sooryasree77744 жыл бұрын
@@TOM-sy3fy randuperum sthreekal thanneyanu aa vayasaya ammayku ullathokeye rehnaykum ullu.. avalum Oru Amma thanneyanu
@Adam_Warlock_11094 жыл бұрын
❤️👍
@achuzzz05514 жыл бұрын
❤
@hashilpt90664 жыл бұрын
സമൂഹത്തിൽ മാറി ചിന്തിക്കുന്ന വർ ഉണ്ട് അതിന് ഉദാഹരണമാണ് ഈ video ക്ക് കിട്ടിയ Like ഉം അടിയിലെ comments ഉം But ആർക്കും അവരുടെ മാറി കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകൾ പുറത്തെടുക്കാൻ സാധിക്കുന്നില്ല അവരുടെ കുടുംബവും ചുറ്റുപാടും അതിന് വിലങ്ങിട്ടിരിക്കുകയാണ്
@__-vj9kn4 жыл бұрын
Correct aaya karyam💯❤️. Ellarum ee majority chinthaagathiyil ninnu maari chinthich chinthich last ethengilum oru kaalath nammude ee naadum nannaakumaayirikkaam.. pretheekshikkam... ❤️
@aparnajyothisuresh6324 жыл бұрын
Satyamaan Inn ee video WhatsApp il ittathin fianceyod cheriya adi idandi Vanna njan
@athirasanil84954 жыл бұрын
നമ്മൾ support ചെയ്താൽ നമ്മളെ മോശക്കാരാക്കും.
@pscguru52364 жыл бұрын
@@aparnajyothisuresh632 ഈ video ഞാനും status ആക്കി......
@arunmadhu24144 жыл бұрын
Satyam 👍
@ibcomputing4 жыл бұрын
യോജിക്കുന്നു. നമ്മുടെ സമൂഹം ബോഡി പൊളിറ്റിക്സ് മനസ്സിലാക്കാൻ പാകത്തിന് വളർന്നിട്ടില്ല. ഈ ആശയങ്ങളൊക്കെ പറഞ്ഞും കേട്ടും മനസ്സിലുണ്ടെങ്കിലും വളർന്ന സാഹചര്യം കാരണം അതിനെ ഓവർകം ചെയ്യാൻ മെന്റൽബ്ലോക്ക് ഞാനടക്കം പലർക്കും ഉണ്ട് താനും.
@shibourne20004 жыл бұрын
This channel needs to go viral 😔. The only voice of reason in this society is yours.
@vishnubuddha26694 жыл бұрын
ഈ വീഡിയോക്ക് വേണ്ടിയാണ് വെയിറ്റ് ചെയ്തത് . വിവേകേട്ടൻ ഞങ്ങൾ പൊളിറ്റിക്സ് പഠിക്കുന്ന സ്റ്റുഡന്റസ്ന് ഒരു എഡ്യൂക്കേഷൻ പർപസ് തന്നെയാണ്
@virGo0409_4 жыл бұрын
യോജിക്കുന്നു. ഈ വിഷയം വന്നപ്പോൾ ഞാനും ഓപ്പോസിറ് ആണ് ചിന്തിച്ചത്. ഇപ്പോൾ കുറച്ച് ആഴത്തിൽ മനസിലായി. സത്യത്തിൽ ഇങ്ങനെ ഉള്ള ഹെൽത്തി ഡിസ്കഷൻസ് ഏറെ ആവശ്യമായി വരുന്ന ഒരു കാലമാണിത്. ഇതുപോലെ ഉള്ള ആളുകളാണ് നമുക്ക് വേണ്ടത്. ❤️താങ്ക്യു ബ്രോ 🥰🥰 Nb: കമന്റ് എല്ലാം ഒരേ പൊളി 😁❤️❤️
@annamaria11174 жыл бұрын
ഏത് കാലം ആയിരുന്നാലും വസ്ത്രധാരണം എങ്ങനെ ആയിരിക്കണം എന്ന് ഉള്ളത് നിശ്ചയിക്കുന്നത് ഓരോ വ്യക്തിയും ആയിരിക്കണം... അത് സമൂഹം decide ചെയ്യുന്ന ദുരവസ്ഥ വരുമ്പോൾ ആണ് സമരം ആവശ്യം വരുന്നത്.. Gandhiji വസ്ത്രം ഉപേക്ഷിച്ചതും Ambedkar വസ്ത്രം ധരിച്ചതും സമരമുറ തന്നെ ആയിരുന്നു എന്ന് Vivek video-ൽ പറഞ്ഞത് വളരെ ശരിയാണ്. മാറു മറയ്ക്കൽ സമരവും ഇപ്പോൾ നടക്കുന്ന വസ്ത്രധാരണ സ്വാതന്ത്ര്യത്തിനു വേണ്ടി ഉള്ള സമരവും അതിന്റെ inner sense എടുത്തു നോക്കിയാൽ വസ്ത്രധാരണത്തെ മാത്രം അല്ല address ചെയ്യുന്നത്. ഒരു gender-നോടൊ അല്ലെങ്കിൽ ഒരു race-നോടൊ കാണിക്കുന്ന വിവേചനത്തിന്റെ എതിരെ ഉള്ള സമരം ആണ്. അന്ന് അത് എല്ലാ caste-നെയും ഒരുപോലെ കാണാൻ ഉള്ള സമരം ആണെങ്കിൽ ഇന്ന് അത് എല്ലാ gender-നെയും ഒരുപോലെ കാണാൻ ഉള്ളതാണ്. എല്ലാ കാര്യങ്ങളും literally ആയി ഉള്ള meaning മാത്രം അല്ലല്ലോ സംസാരിക്കുന്നത്. വരികൾക്കിടയിലൂടെ വായിക്കണം എന്ന് പറയുന്ന കാര്യം ഇവിടെ പ്രസക്തം ആണെന്ന് തോന്നുന്നു
@amalv.g21884 жыл бұрын
//ഗാന്ധി വസ്ത്രമുപേക്ഷിച്ചതും അംബേദ്കർ വസ്ത്രമണിഞ്ഞതും സമരം തന്നെയാണ്....// 💙💙💙🔥🔥🔥
@saivarma24424 жыл бұрын
👍💯
@cadetguru4 жыл бұрын
Blue salutes
@amalv.g21884 жыл бұрын
@@cadetguru neel salam...
@sumeshchandran77214 жыл бұрын
നിങ്ങ പൊളിയാണ് മാഷേ .... ഞാനൊക്കെ ജീവിതത്തിൽ ഇനിയും കുറെ പഠിക്കാനുണ്ട് എന്ന് നിങ്ങളുടെ വിഡിയോകൾ കാണുമ്പോൾ ആണ് മനസിലാകുന്നത്
@sulaimank48124 жыл бұрын
പെൺശരീരം ലൈംഗീകതക്ക് മാത്രം ഉള്ളതാണ് എന്ന ചിന്ത എപ്പോഴാണ് മാറുന്നത് അന്ന് പെണ്ണും സ്വാതന്ത്രയാകും
@vidhyavs4414 жыл бұрын
ഇത്രയും വ്യക്തമായി ഈ വിഷയം പറഞ്ഞു തന്നതിൽ ഒരുപാട് നന്ദിയുണ്ട്. ഇന്നലെവരെ രഹന ചെയ്തത് തെറ്റാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു എന്നാൽ ഇന്ന് രണ്ടു ഭാഗത്തുനിന്നും ചിന്തിക്കാൻ കഴിഞ്ഞു. ബോഡി പൊളിറ്റിക്സ് അറിയില്ലായിരുന്നു. നിങ്ങൾ എന്റെ ചിന്തകളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. Thank u vivek and vrinda👌👌
@jordanpulikkan444 жыл бұрын
ബട്ട് ഒരു അമ്മയും 14 വയസ്സ് ആയ മകനെ കൊണ്ടു ഇങ്ങനെ ചെയ്യിക്കില്ല , അവൾ ആ ചെയ്തത് തെണ്ടിതരം ആണ് ,
@priyankadarshini4 жыл бұрын
@@jordanpulikkan44 ഒരു തെണ്ടിത്തരവുമില്ല, 6 വയസ്സുവരെ മുലകുടിക്കുന്ന ഒരു കുഞ് 10 വയസായപ്പോൾ അവന്റെ അമ്മേടെ മുല കണ്ടെന്ന് പറഞ് ഒന്നും സംഭവിക്കാൻ പോണില്ല.. തളർന്നു കിടക്കുന്ന അമ്മമാരുടെ അടിവസ്ത്രം വരെ ഊരി മാറ്റി വൃത്തിയാക്കുന്ന ആൺകുട്ടികളുമുള്ള നാടാണിത്. ആദ്യം body politics എന്താണെന്നും സ്ത്രീ ശരീരം ഒരു ഉപഭോഗ വസ്തുവല്ലന്നും മനസ്സിലാക്കു.
@muneersafna49024 жыл бұрын
എന്തായാലും ശരിയല്ല യൂട്യൂബിൽ ഇടുന്നത് നല്ലതാണോ
@vidhyavs4414 жыл бұрын
മാറ്റം step by step ആയാണ് കൊണ്ട് വരേണ്ടത്. വിഡിയോയിൽ തന്നെ പറയുന്നുണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇന്ന് കാണുന്ന മാറ്റങ്ങൾ step by step ആയി വന്നതാണെന്ന്. പെട്ടെന്നൊരു ദിവസം ഇങ്ങനെ ഒക്കെ കാണിച്ചാൽ ആരും അക്‌സെപ്റ് ചെയ്യില്ല. നമ്മുടെ സമൂഹം അതിനൊന്നും പാകമായിട്ടില്ല. പിന്നെ Rehana ചെയ്തത് ചീപ്പ് പബ്ലിസിറ്റികു വേണ്ടിയും ആകാം. Rehana കാരണം ബോഡി പൊളിറ്റിക്സ് എന്ന കാര്യം ചർച്ച ചെയ്യപ്പെട്ടു അതാണ് ഒരു പോസിറ്റീവ്. അല്ലാതെ അവരെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല രണ്ടു വശവും മനസിലാക്കുന്നു. ഇന്നലെ വരെ ഒരു വശം മാത്രം ആണ് കണ്ടത്. ഇന്ന് ബോഡി പൊളിറ്റിക്സ് കൂടി മനസിലാക്കുന്നു.
@c.g.k59074 жыл бұрын
@@priyankadarshini well said 💍💍💍💍💍
@sigip17164 жыл бұрын
You should get more subscribers than Arjyou. You have great talent of communicating things.
@amalfathima83134 жыл бұрын
Yeaahhh
@sneham33524 жыл бұрын
Exacy
@veenaveena58414 жыл бұрын
Definitely 🤩
@rendeepradhakrishnan65064 жыл бұрын
Ithu safari channel poleyanu. Oru bibhagam people matram kanunnu
@meenu59204 жыл бұрын
Satyam!
@nimmydm71164 жыл бұрын
ഇങ്ങനെ പോയാൽ എന്റെ സ്വഭാവം എന്താണെന്നു എനിക്കു പോലും തിരിച്ചറിയാൻ പറ്റാതാവൂലോ എന്റെ ഭഗവാനെ... ഇതിപ്പോ കുതിരവട്ടം പപ്പു ചേട്ടന്റെ അവസ്ഥ ആയി. (താനാരാണെന്നു തനിക്കു അറിയില്ലെങ്കിൽ..). വിവേക് ബ്രോ, എന്തായാലും മനസിന് ഒക്കെ ഇപ്പോ നല്ല പോസിറ്റിവിറ്റി...
@shijinkv25954 жыл бұрын
ഇങ്ങനൊരു വീഡിയോ ആരെങ്കിലും ചെയ്തു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മല്ലു അനലിസ്റ്റ് തന്നെ അത് ചെയ്തു കണ്ടപ്പോൾ സന്തോഷം. കേവലം തെറിവിളികൾക്കപ്പുറം കാമ്പുള്ള സംവാദങ്ങളും പരിശോധനകളും തന്നെയാണ് വേണ്ടത്. അഭിനന്ദനങ്ങൾ ❤️
@Breath_for_life4 жыл бұрын
🔥Athe..ente മനസ്സിൽ തോന്നിയ കാര്യങ്ങളാണ് ..പക്ഷേ എങ്ങനെ സ്വയം അല്ലെങ്കിൽ മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തണം എന്നറിയിലയിരുന്നൂ... താങ്കൾ അത് പറഞ്ഞു.. വലിയ ബഹുമാനം തോനുന്നു നിങ്ങളോട്.. പറ്റുമെങ്കിൽ കേരളത്തിലേക്ക് വരിക..നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് യുവാക്കൾ ഉണ്ടാകും.. ഒരു മാറ്റം കൊണ്ടുവരാൻ താങ്കൾക്ക് സാധിക്കും.. Hats off🔥
@sreeraggr79264 жыл бұрын
Keralathil alle ivar??
@binuraj38714 жыл бұрын
@@sreeraggr7926 Both Vrinda and Vivek work abroad and are settled there.
@manub24424 жыл бұрын
@@sreeraggr7926 No. They are settled in Germany right now.
@pridhewp29424 жыл бұрын
Keralathil varenda karyam illa. Mandanmaar okke orupaad und ivide. aalukal enth cheyyum ennu parayan patilla. Oru system ine athinte purath ninnu criticise cheyyunnath anu correct.
@serinsebastian43894 жыл бұрын
ഒരു complicated വിഷയത്തെ എങ്ങനെ ശെരിയായ രീതിയിൽ കൈകാര്യം ചെയ്യാം എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് താങ്കൾ.keep the going
@vaisakhdmani4 жыл бұрын
പുറമെ വലിയ പുരോഗമന ചിന്ത പറയുമെങ്കിലും ഉള്ളിന്റെയുള്ളിൽ സംസ്കാരത്തിന്റെയും സദാചാരത്തിന്റെയും ഭാരം പേറി നടക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും😁
@mahadev_mahi9234 жыл бұрын
Crct😍
@aneeshbijuaneeshbiju97354 жыл бұрын
കറക്റ്റ്
@vineetha69424 жыл бұрын
Aarshabhaaratha samskaaram ithaanu, athil sadaachaarathinu velya pangundu ennaanallo arinjo ariyaatheyo, olichum thelichum valanja vazhiyilum okke paranju pillere train cheythu valarthunne. Ithinte idakku thalayil velicham ulla churukkam chila teachers and elders and friends vaere reethikkum chinthikkaam ennu kaanichu thannaal aayi. But appozhum athuvare ulla trained mindineh maatti chinthippikkaan nammalil palarum paadu pedaarondu. It's all a part of building a better mind and a better society ennu vichaarikkunnu.
@opinion...77134 жыл бұрын
@The Gentlemans 😂😂😂
@akshayviswanath43173 жыл бұрын
Yes
@TintuVlogger4 жыл бұрын
നമ്മുടെ സമൂഹം ഇതിന് പാകപ്പെട്ടിട്ടില്ല എന്നതാണ് സത്യം... പൊതു സമൂഹം എന്തു പറയുന്നു എന്നതിൽ പിടിച്ചു തൂങ്ങിയാണ് ഇന്നും നമ്മളുടെ പോക്ക്..
@jyothish.m.u4 жыл бұрын
Hi Tintu sir
@mohammednizam29144 жыл бұрын
Hi sir
@adarshachu13404 жыл бұрын
100 % shariyanu
@ajmalbinnizam4 жыл бұрын
tintu sir 😍ottum prateekshichila
@TintuVlogger4 жыл бұрын
@@ajmalbinnizam 😊
@tharunbenny4 жыл бұрын
"മോശം കമന്റുകളുമായി കമന്റ് ബോക്സിൽ സായൂജ്യമടയുന്നവർക്ക് അവരുടെ വികാരം ശമിപ്പിക്കാമെന്നതിലുപരി സമൂഹത്തിന് ഒന്നും നൽകാൻ കഴിയില്ല" 👌👌👌
@akshaya90994 жыл бұрын
മല്ലു അനലിസ്റ്റിലെ vdokal കൂടുംതോറും എന്റെ പേഴ്സണാലിറ്റി developed ആയിക്കൊണ്ടിരിക്കുന്നു.. സത്യം പറഞ്ഞാൽ jender equality ആണ് സമൂഹത്തിലെ പല പ്രേശ്നങ്ങൾക്കും ഉള്ള ഏറ്റവും നല്ല സൊല്യൂഷൻ എന്ന് പഠിച്ചത് ഇവിടെ നിന്നാണ്... എന്നത്തേയും പോലെ ഈ കാര്യം താങ്കൾ വളരെ ആധികാരികമായി കൈകാര്യം ചെയ്തു..
@スリーレクシュフミ4 жыл бұрын
Enikkum. Best personality development class aanithu.
@@seabiscuit5255 those are just biological differences.. angine nokkumpo ororutharum oro aalukalin ninnum different aaannn.... ente vakkukalil gender equalitynn udheshichath socially aan.. Equality nn aarelm paranja oru girl aan parayanathenkil palappolm kanan comment aan ith... if its a boy ningade ammenem pengalem bharyenem bikini idan sammekkonnum aavum🤷♀️
@devadathanmenon45584 жыл бұрын
മല്ലു analystന്റെ videos കണ്ടതിനു ശേഷം നമുക്ക് പഠിക്കാൻ ഉള്ള പാഠം എന്തെന്നുവേച്ചാൽ......വികാരം കൊണ്ടല്ല വിവേകം കൊണ്ട് സംസാരിക്കണം....great
@noahnishanth97664 жыл бұрын
My Goodness 🤭 ഞാനെന്താണു ഈ കാണുന്നത്. 16 K likes പിന്നെ ലിംഗം കൊണ്ടും യോനി കൊണ്ടും ചിന്തിക്കുന്നവരുടേത് അല്ലാത്ത നൂറുകണക്കിനു കമന്റുകളും തൃപ്തിയായ്. വരും തലമുറകൾക്കെങ്കിലും സെക്ഷ്വലി ഫ്രസ്റ്റേഡ് മല്ലൂസ് എന്ന പേരു മാറിക്കിട്ടിയാൽ മതിയായിരുന്നു
@oldmonks8764 жыл бұрын
നിങ്ങളുടെ വീഡിയോകൾ കണ്ടതിന് ശേഷം രഹ്നയുടെ വാർത്ത അറിഞ്ഞപ്പോൾ ഇങ്ങനെ ചിന്തിച്ച ഞാൻ.. 😌 It's only because of you. It shows the impact of your analysis on my mindset. Really quality content 👏 Keep purifying us.. ❤
@akhil__dev4 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ചേറ്റവും നല്ല വീഡിയോ.. എന്താണ് കാര്യങ്ങൾ, അതിന്റെ രണ്ട് വശങ്ങൾ.. എന്തുകൊണ്ട് നിങ്ങൾക്ക് അങ്ങനെ തോന്നി. എല്ലാം പറഞ്ഞിട്ടുണ്ട്.. 👌 ഇത് പോലെ എല്ലാ വശവും കവർ ചെയ്യാതെ ഇരുന്നതാണ് കപ്പേള വീഡിയോയിൽ സംഭവിച്ചത്.. പ്രിത്വിരാജിനോടാരും പോയി കളി ചോദിക്കില്ലല്ലോ 😂😂😂 Epic.
കപ്പേളയിൽ അദ്ദേഹത്തിന് ഒരു തെറ്റും പറ്റിയിട്ടില്ല. ഒരു പെണ്ണ് അപകടത്തിൽ പെട്ടാൽ ഒരു പുരുഷൻ ഹീറോ ആയി വന്ന് രക്ഷിക്കുന്ന ചടങ്ങ് പ്രേം നസീർ ന്ടെ കാലത്തിനു മുൻപ് തുടങ്ങിയതാണ് ആ ചടങ്ങ് മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ മൊത്തത്തിൽ ഇപ്പോഴും ഉണ്ട് അതിനെ ആണ് വിമർശിച്ചത്. ആ video നന്നായി അനലൈസ് ചെയ്തവർക്ക് മനസ്സിലായിട്ടുണ്ട്.
@akhil__dev4 жыл бұрын
@@Rahul-sn1vx ആ വീഡിയോയിൽ കുറച്ച് വ്യക്തതകുറവുണ്ടായിരുന്നു.. അതുകൊണ്ടാണ് വീണ്ടും ഒരു വിശദീകരണം ആവശ്യമായി വന്നത്.. ഈ വീഡിയോയ്ക്ക് അങ്ങനെ ഒരാവശ്യം ഉണ്ടാവില്ല
@stephannedumbally34634 жыл бұрын
t_s R royude character analyse cheythathil tettu pattiyen toniyittilla Parentingine kurich paranjadil.. avarude samoohika paschathalam nokamayirunnu Cinema aa bagam tiruthamayirunnen iddeham parayunnudallo
@bobbyarrows4 жыл бұрын
സത്യം...
@sarinks69034 жыл бұрын
സ്ത്രീശരീരം ലൈംഗികത മാത്രമായി കാണാനാണ് ഭൂരിപക്ഷത്തിനും താൽപര്യം...ഒളിഞ്ഞു നോട്ടങ്ങളെ ആഘോഷിക്കുന്ന സമൂഹത്തിന് body polictics പറഞ്ഞാല് ഇങ്ങനെ ദഹിക്കാനാണ്....
Vivek and vrinda ....u people have immense clarity while coming to the presentation of ur points ..👏👏
@annmaryvarghese37024 жыл бұрын
Good insights. Initially I couldn't find a valid argument for the act. But I am so satisfied with the arguments provided by you. Yes, it is true. Most of our women have body inhibitions. Good content.
@sangeethakh75184 жыл бұрын
പണ്ട് നല്ല തിരക്കുള്ള സ്കൂൾ ബസ്സിൽ വച്ചു പാവാട അഴിഞ്ഞു വീണപ്പോൾ, ആ ഷോക്ക് കൊണ്ട് "അയ്യോ എന്റെ പാവാട"എന്ന് ഉറക്കെ വിളിച്ചു പറഞ്ഞപ്പോ എന്നെ നോക്കി കളിയാക്കി ചിരിച്ച +2കാരി ചേച്ചിയെ ഓർത്തു പോകുന്നു 🙄. പക്ഷെ ഞാൻ കൂൾ ആയിട്ട് പാവാട കേറ്റി ഇട്ടിട്ട് സ്കൂളിൽ പോയി😜. അന്നൊന്നും ഇത്ര ചിന്തിക്കാൻ ഉള്ള ബോധം ഇണ്ടാർന്നില്ല ഭാഗ്യം. (6th standard)
@തെന്നൽചാരുത-ട6റ4 жыл бұрын
5th vachu enikkum ingane sambavichu. Pakshe, school bus IL piller kuravayirunnu..njn back seat IL ayirunnu athu kondu ake oru chechi mathre kandollu.. Pullikkari pakshe chirichonnum illa.. So, enikku athra shock onnum ayilla.. My good time.. 😅😅
@akhilamohan94154 жыл бұрын
college tour povumbo busil vech periods aytundo...😌
@johngeorge88224 жыл бұрын
Mass
@sangeethakh75184 жыл бұрын
@@akhilamohan9415 ഇല്ല. നല്ല പനി വന്നിട്ട്, സൗണ്ട് കാസറ്റ് കുടുങ്ങിയ റേഡിയോ പോലെ ആയിട്ടുണ്ട് ടൂർ തീരുവോളം
@sangeethakh75184 жыл бұрын
@ANJANA S അത് ഇപ്പൊ ആണെങ്കിലും നാണക്കേട് ഒന്നും തോന്നൂല. Mindset കൊറേ ഒക്കെ മാറി. ഒരു 10 കഴിഞ്ഞ അവസരത്തിൽ ആയിരുന്നു ഒടുക്കത്തെ നാണം 🥺
@sruthymukundan13544 жыл бұрын
യൂട്യൂബിലെ ഏറ്റവും നല്ല ചാനലുകളിൽ ഒന്നാണ് Mallu Analyst എന്ന് നിസംശയം പറയുവാൻ കഴിയും..... ഒരുപാട് നല്ല മാറ്റങ്ങൾ ഇതിൽ നിന്നും തുടങ്ങും.... ❤️
@Iam.Chrisjay4 жыл бұрын
ഉള്ളിലുള്ള കാര്യങ്ങൾക്ക് ഒരു ചോർച്ചയും സംഭവിക്കാതെ ഞങ്ങൾക്ക് മനസ്സിലാക്കി തരുന്നതാണ് എനിക്ക് അദ്ഭുതം. Kudos to Mallu Analyst ❤️
@sreekanthns22724 жыл бұрын
കുടിച്ചിട്ട് ഉടുമുണ്ട് വരെ പറിച്ചു കളഞ്ഞ് നടക്കുന്ന ആണുങ്ങൾ ഉള്ള സ്ഥലമാണിത് ,സ്ത്രീയെ ലൈംഗികമായി കാണുന്നത് കൊണ്ടാണ് ഈ പ്രശ്നം , ഒരു പുരുഷന് എന്തു ചെയവോ അതു സ്ത്രീ കും ചെയാം, എല്ലാവരും തുല്യരാണ്..
@akhilprakasan23144 жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായി യോജിക്കുന്നു.... great
@rishiprasad12184 жыл бұрын
ബോഡി പൊളിറ്റിക്സിനെ സപ്പോർട്ട് ചെയ്യുന്നതോടൊപ്പം അതിനു കുട്ടിയെ ഉപയോഗിച്ചതിനുള്ള വിയോജിപ്പും കൃത്യമായി പറഞ്ഞു.Age restriced ആയിട്ടാണ് ആ വീഡിയോ അവർ upload ചെയ്തെന്നുള്ളതും mention ചെയ്യേണ്ട ഒരു point ആയി തോന്നി
@safalrasheed42074 жыл бұрын
മൂത്തോൻ കണ്ടോ.... ANALYSIS ന് വേണ്ടി waiting നാളെ കാണുമെന്ന് പ്രതീക്ഷിക്കുന്നു😍😍
@anilababu66494 жыл бұрын
ഈ സബ്ജെക്ട് എടുത്തു ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് ❤️❤️❤️👏👏👏👏👏👏
@gongyoo48984 жыл бұрын
Suggestions : 1) Moothon Analysis 2) Fan Fight Club(FFC) Analysis.
@anjuaugusty20044 жыл бұрын
Moothon♥️
@vloggerabm4 жыл бұрын
😳FFC യോ ടെ ചുമ്മാ ഇരി
@Arthur_Dayne054 жыл бұрын
@@vloggerabm pewer kanik
@primitive-mind4 жыл бұрын
കുട്ടിയെക്കൊണ്ട് ചിത്രം വരപ്പിച്ചത് തെറ്റാണെങ്കിൽ കുട്ടികളെ മതം തല്ലിപ്പഠിപ്പിക്കുന്നതും തെറ്റാണ്. മതം കാരണം സമൂഹത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളുടെ അത്രയും എന്തായാലും മാറിടം കാരണം ഉണ്ടായിട്ടില്ല.!
@Jasser-q7c4 жыл бұрын
Agree 100%
@HOMOSAPIEN3604 жыл бұрын
200%
@nasrinharoon4 жыл бұрын
Agree you 100000/
@abhimanyuh.u68994 жыл бұрын
religionism sucks
@geokjose_4 жыл бұрын
💯💯
@mshafeequebabu97634 жыл бұрын
ഈ വിഷയത്തിൽ പലർക്കും ഹാലിളകാൻ കാരണം രഹ്ന എന്ന വ്യക്തിത്വവും, അവരുടെ ചിന്താഗതികളും ആണ്. അവർ പറയാൻ ആഗ്രഹിച്ച ആശയത്തെ ആരും അനാലിസിസ് ചെയ്യാൻ മെനക്കെട്ടില്ല.
@krishnadasnamboothir4 жыл бұрын
താങ്കൾ യോജിക്കുന്നുണ്ടോ അവരുടെ അഭിപ്രായതെ
@somethingstrange1234 жыл бұрын
ഞാനുമിതു പ്രതീക്ഷിച്ചിരിക്കുവായിരുന്നു. വളരെ നല്ല വിശകലനം. 😍😍
@muhsabith4 жыл бұрын
അടുത്ത ഒരു 15 വർഷത്തിൽ കേരള സമൂഹം ഒരു വലിയ മാറ്റത്തിനു വിധേയമാവും... അത്തരത്തിലുള്ള പുതിയ movement ഇപ്പോൾ കാണാൻ സാധിക്കുന്നുണ്ട്.... മതത്തിനു അപ്പുറം ചിന്തിക്കുന്ന ഒരു ഒരു യുവജനത പിറവികൊണ്ടിരിക്കുന്നു...
കേരളത്തിൽ ചെറിയൊരു ശതമാനം മാത്രമേ ഇതേപോലെ ചിന്ദിക്കുന്നുള്ളു.. വേറൊരു വിഭാഗം ഇപ്പോളും രാഷ്ട്രീയവും മതവും മാത്രം നോക്കി ആണ് കാര്യങ്ങൾ പറയുന്നതും ചെയ്യുന്നതും.
@hisham57174 жыл бұрын
@@saivarma2442 It's all started from 1 bro..let's hope and work for better❤ Athinulla ente ettavum valiya hope ennil undaaya maattam thanne aanu..I am sure the day will come..
@abhijithm524 жыл бұрын
@@saivarma2442 എല്ലാം തുടങ്ങുന്നത് ഒന്നിൽ നിന്നല്ലേ...കാത്തിരിക്കാം!!
@alexthomas27204 жыл бұрын
രെഹ്ന യുടെ മകൻ വരച്ച ചിത്രം ഒരു റോസാ പ്പൂവിന്റെ ചിത്രം ആണ് ആ റോസാ ഒരു ചെടിയിൽ വിടർന്നു നില്കുന്നു........ അവൻ ചെയ്‍തത് ഒരു രീതിയിലും തെറ്റല്ല... അവൻ അതു ചെയ്യട്ടെ.... അവന്റ സ്വഭാവം മാറുമെന്നോ അവൻ പോക്കിരി അയി പോകുമെന്നോ ഞൻ കരുതുന്നില്ല.... മറിച്ചു sexual ഫ്രുസ്ട്രേഷൻ ഉം പേറി നടക്കുന്ന സമൂഹത്തിൽ ഒരാളുടെ എണ്ണം കുറയും അത്രെ ഉള്ളു...
@aswathik15954 жыл бұрын
It is a phoenix bird as per news reports. No significance here. Just for an info.
@annajessy17564 жыл бұрын
Exactly
@sethulakshmisethulakshmi73293 жыл бұрын
Athine aa kutty sexual ayii ammaye kanunnillallo pinne aghane ya sexual frustration kurayuva
@shahanarahim87663 жыл бұрын
Sexual frustration കുറയും എന്ന് പറഞ്ഞതിന്റെ പൊരുൾ മനസിലായില്ല. ഇവിടെ അമ്മയോട് ആ കുട്ടി കാണിക്കുന്നത് sexual means അല്ല.
@athulakku68614 жыл бұрын
ആശയപ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് തെറ്റെങ്കിൽ മത,രാഷ്ട്രീയ പ്രചരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് തെറ്റല്ലേ. That's the point.
@lintofrancis80324 жыл бұрын
തീർച്ചയായും തെറ്റാണ്
@kuttalu4 жыл бұрын
because religion kills.
@ananthu85344 жыл бұрын
@@nadeemas9334 അതിലും വലിയ തെറ്റാണ് അക്ഷരം പഠിക്കും മുൻപേ മതമെന്ന വിഷം കുഞ്ഞുമനസ്സുകളിലേക്ക് കുത്തിനിറയ്ക്കുന്നത് . ഒരു പ്രായപക്വത ആയ ശേഷം കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിശ്വാസം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ആണ് കൊടുക്കേണ്ടത് . അങ്ങനെയൊക്കെചെയ്തു സമൂഹത്തിന് ഉന്നമനം ഉണ്ടായാൽ പിന്നെ ഒരു പുണ്യമതത്തെയും ഒരു പട്ടിക്കുഞ്ഞുപോലും തിരിഞ്ഞുനോക്കാതെ മതമേലധ്യക്ഷന്മാർക്കൊക്കെ കച്ചവടം അവസാനിപ്പിച്ചു പോകേണ്ടി വരും . പരിഷ്‌കൃത സമൂഹമെന്ന് വീമ്പടിക്കുന്ന നമ്മൾ കേരളീയർ അത്ര സംസ്കാരസമ്പന്നർ ഒന്നുമല്ല സുഹൃത്തേ . നമ്മൾ ഇന്ത്യയെന്ന മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാർ മാത്രം .
@HighnessCuts4 жыл бұрын
"FREEDOM" ഇതിൻറ്റെ അർത്ഥം കൃത്യമായി അറിയുന്നവർ എത്ര പേർ ഉണ്ട്
@sreelakshmisree60914 жыл бұрын
വളരെ വ്യക്തതയോട് കൂടി തന്നെ എല്ലാ രീതിയിൽ ഉള്ള ചിന്തകളെയും കീറി മുറിച്ചു പരിശോധിച്ചിട്ടു ഉണ്ട്.... മാത്രം അല്ല പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ എല്ലാം തന്നെ വിചാരിച്ച രീതിയിൽ തന്നെ ലക്ഷ്യം കാണുകയും ചെയ്തു.... ആദ്യത്തെ മുഖവുര തന്നെ എന്താണ് "body politics" എന്നത് ആയിരുന്നു..... വളരെ ലളിതമായ അവതരണ ശൈലിയിലൂടെ അത് അനായാസം ഞങ്ങളിലേക് എത്തിയിട്ട് ഉണ്ട്..... പലർക്കും body politics നു ഇതു പോലെ ഒരു ഡെഫിനിഷൻ ഉണ്ട് എന്ന് അറിയില്ലായിരിക്കും.....അത് ഇത്ര ലളിതമായി പറഞ്ഞു തന്നതിന്റെ നന്ദി കൂട്ടി ചേർക്കുന്നു.....
@abhishekabhi9584 жыл бұрын
വീണ്ടും വീണ്ടും കണ്ണ് തുറപ്പിക്കുകയാണ് മല്ലു അനലിസ്റ്റ്... എന്റെ ചിന്താരീതികൾ തന്നെ മാറാൻ കാരണമായ ഒരു channel... ❤️❤️❤️
@aparnacp77124 жыл бұрын
പ്രതീക്ഷിച്ചിരുന്നു... അടുത്തത് ഇതിനെ കുറിച്ചുള്ള വീഡിയോ ആയിരിക്കുമെന്ന്..✌🏼😄😄
@Annaaaaaaaaa134 жыл бұрын
Njnum
@arunks59444 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുൻപ് തെറ്റായിട്ട് ആണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പം കാഴ്ചപ്പാട് മാറി..
@galgadot34404 жыл бұрын
👏
@akashpavithran57873 жыл бұрын
Me too
@ShyamandNeethu4 жыл бұрын
എല്ലാ പഴുതുകളും അടച്ച് വീഡിയോ ഇട്ടാല്‍ പിന്നെ എന്ത് കുന്തം ആണ് ഹേ ഞങ്ങൾ comment ഇടുക.. 0% loophole.. 😍😍
@meghasudheer48134 жыл бұрын
😆
@gayathridevi40694 жыл бұрын
Haha
@gayathridevi40694 жыл бұрын
Satyam
@benjaminstanleyadoor4 жыл бұрын
👌
@c.g.k59074 жыл бұрын
അതിന്റെ വിഷമം ചിലപ്പോൾ dislike അടിച്ചു കൊടുത്ത് കളയുമായിരിക്കും അവറ്റകള് 😏😏😏😏😏😏😏
@akhilasiva57884 жыл бұрын
ഇതേ കാര്യം ഒരു സ്ത്രീ youtuber പറഞ്ഞു എന്നിരിക്കട്ടെ... അവരുടെ comment box എന്തായിരിക്കും എന്നു ആലോചിക്കാൻ വയ്യ.... അനുകൂലിച്ചവരുടെ സ്ഥിതി കണ്ടു... ജയസൂര്യ യുടെ കാര്യം ചേർത്ത് വളരെ നന്നായി... ഈ വിമര്ശകരോട് എന്തെങ്കിലും പറഞ്ഞാൽ നീകൂടെ അങ്ങനെ ചെയ്യൂ എന്ന സ്ഥിരം comment കാണാം...
@athira24404 жыл бұрын
Exactly.
@anoopasad004 жыл бұрын
I don't think so കുറച്ച് പേരുണ്ടാകാം.
@ardrag.ajayan91504 жыл бұрын
വീഡിയോ കണ്ടപ്പോഴുണ്ടായ സന്തോഷത്തേക്കാളേറെ കമൻ്റുകളാണ് കരുത്ത് നൽകിയത്.💜
I laughed at that part of the video! 🤣. Even Vivek couldn't keep a straight face I think.
@supreethpa20944 жыл бұрын
😂
@bobbyarrows4 жыл бұрын
രഹസ്യമായി ചോദിക്കുന്നുണ്ടാവും.. പ്രൈവറ്റ് മെസ്സേജ് ആയിട്ട്... 😁😁😁..
@mahimaroselin57094 жыл бұрын
I admire the way you analyze and present ideas. Hats off to you sir. I was a literature student. Are you by any means related to this subject? Wish I had a professor like you in college. We had all these topics and theories to learn and yes there were lot of good teachers too. You would really rock too as a professor. I always share your videos with my friends too. You are doing a wonderful work by giving a beautiful analysis devoid of any prejudice to a larger community which is the need of the hour. Well done Sir!!!
@ToughCookie1004 жыл бұрын
He is an academician but not into literature but science
@themalluanalyst4 жыл бұрын
❤️
@reshmakm91534 жыл бұрын
Well said mahi👍👍
@abhinavs19494 жыл бұрын
@@themalluanalyst നിങ്ങൾ ഇത്രയും കാലം ചെയ്തതിൽ വെച്ചേറ്റവും മികച്ച വീഡിയോ ആണിത്. ഈ ഒരു വിഷയത്തിലെ ശരി തെറ്റുകളെ കുറിച്ച് ഞാനും ഒരുപാടാലോചിച്ചിരുന്നു. താങ്കളുടെ വാദങ്ങളോട് യോജിക്കുന്നു. എന്നിരുന്നാലും ഒരു ചാനെൽ ചർച്ചയിൽ അവതാരകൻ രെഹ്ന ഫാത്തിമയോട് ചോദിച്ച പറഞ്ഞിരുന്നു... അയാൾക്ക് ഒരിക്കലും അയാളുടെ സ്വകാര്യ ഭാഗത്തിൽ അയാളുടെ മകളെ കൊണ്ട് ചിത്രം വരപ്പിക്കാൻ ഒന്നും പറ്റില്ല എന്ന്. ഞാനും അങ്ങനെ ചിന്തിച്ചു. എനിക്കും അങ്ങനെ ചെയ്യാൻ പറ്റുകയില്ല. So... എനിക്കിപ്പോളും ചെറിയ ആശയകുഴപ്പം ഉണ്ട്. പുരുഷന്റെ ലൈംഗിക ചിന്തകളും സ്ത്രീയുടെ ചിന്തകളും തമ്മിൽ വ്യെത്യാസമുണ്ടെന്ന് ഞാൻ മൈത്രേയന്റെ ഒരു വീഡിയോയിൽ കണ്ടിരുന്നു. ഒരുപക്ഷെ ഈ ഒരു വ്യത്യാസം കരണമായിരിക്കുമോ രെഹ്ന ഫാത്തിമക്ക് എനിക്ക് അനുഭവപ്പെടുന്ന പോലത്തെ ബുദ്ധിമുട്ട് തോന്നാത്തത്??
@serajoseph18004 жыл бұрын
@@abhinavs1949 aa chanel avatharakan paramarshichathu pulliyude genital area aannu.avide alla rahna fathima kuttiye kondu chithram varappiche.purushante chest areayil makale kondu varappichal athu aarelum thettai kanumo illalloo.athu pole allee sthreekalude maridam.maridam aarum kanathe marachu vekenda onnai kaanunna allee thetu.athum normalize cheyapedande.ethoru body parts pole breastum kaanuka
@AncyNusaifa4 жыл бұрын
I watched many of your videos. I'm glad you are doing it cos its important in today's society. I loved all I have watched in your channel so far and expecting more videos from you. 💗💗💗
@santhoshnair77484 жыл бұрын
പാച്ചാത്യ രാജ്യങ്ങളിൽ അവരുവരുടെ വ്യക്തി ജീവിതത്തിനാണ് വില കൽപ്പിക്കുന്നത് അതുകൊണ്ടെന്താ അവിടം മറ്റുള്ളവർക്ക് വേണ്ട് സ്വയം പ്രദർശനം വേണ്ടി വരുന്നില്ല സദാചാരം കുടുൽ വരുന്നത് മതത്തിൽ നിന്നാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ പകൽ മാന്യന്മാരാണ് കൂടുതലും .
@Im_human904 жыл бұрын
Point
@nandanarajagopal94804 жыл бұрын
Liked the way u pointed Gandhi and Ambedkar 😄
@themalluanalyst4 жыл бұрын
we got that from rehna's community posts
@abhijithskarunakar79494 жыл бұрын
Pa Ranjithinte Kabaliyil undennu thonunnu ee dialogue
@yadunandpp57154 жыл бұрын
Yeah😅
@jessiepinkman8614 жыл бұрын
@@themalluanalyst I remember this dialogue in pa ranjith's "Kabali"
@Akhirulez4 жыл бұрын
അരുന്ധതി റോയ് അവരുടെ ഡോക്ടർ ആന്‍ഡ് ദി സെയിന്റ് എന്ന പ്രഭാഷണത്തില്‍ പറയുന്നുണ്ട് ഇത്.
@malavikasuresh6134 жыл бұрын
ഈ കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് ഒരു കാര്യം മനസിലായത് വളരെ പുരോഗമന പരമായി ചിന്തിക്കുന്ന ഒരുപാടു ആളുകൾ നമ്മുടെ ഇടയിൽ ഉണ്ടെന്നു. എന്നാൽ ഇതൊന്നും മനസിലാക്കാതെ തല്ലുകൂടുന്നവരെ പറ്റി ഓർക്കുമ്പോ വിഷമം തോന്നുന്നു. മറ്റെല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുന്ന നമ്മുടെ നാടിനെ പുറകിലോട്ടു കൊണ്ടുപോകുന്നത് അത്തരക്കാര് തന്നെയാണ്. ഒരുപക്ഷെ അത്തരക്കാർ ഇവിടെ ഈലായിരുന്നെകിൽ കേരളം എല്ലാകാര്യത്തിലും ഒന്നാമത് ആയേനെ
@adarshsv20364 жыл бұрын
പേടിയില്ലാതെ വിപ്ലവം സൃഷ്ടിക്കുന്നവർ മറ്റുള്ളവർക്ക് ധൈര്യമാകട്ടെ
@damienzeppar4 жыл бұрын
ഷാരൂഖ് ഖാൻ്റെ ഓം ശാന്തി ഓം ഇറങ്ങിയ സമയത്ത് ഒരു കോമഡി പരിപാടി കണ്ടിരുന്നു അതിൽ പറയുന്നത് " സിനിമ നിരോധിക്കണം കാരണം അതിൽ അമിത നഗ്നതാ പ്രദർശനം ഉണ്ടത്രെ!! നായകൻ തൻ്റെ ശരീര ത്തിൻ്റെ മുകൾഭാഗം നഗ്നമായിക്കാണിക്കുന്നത്രെ " ആലോചിച്ചു നോക്കിയാൽ ശരിയല്ലെ അത് പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ടി ചെയ്തതല്ലെ
@zerinmerin474 жыл бұрын
ഈ കമെന്റ് ബോക്സ് എനിക്ക് അതിയായ പ്രതീക്ഷ തരുന്നു.🖤 Dear Mallu Analyst and നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന എല്ലാവരും, നിങ്ങലെല്ലാരോടും ഇഷ്ടവും ബഹുമാനവും.💐
@08alfifazil64 жыл бұрын
👏👏👏👏.... ഓരോരുത്തര്കും അവരവരുടെ ഇഷ്ടങ്ങളുണ്ട് അത് ബഹുമാനിക്കാനാണ് നാം പഠിക്കേണ്ടത് 👏👏👏... very nice message sir
@uneyism4 жыл бұрын
Congrats, നിങ്ങൾ നല്ല നിലവാരമുള്ള പ്രേക്ഷകരെ രൂപപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുന്നു. ഈ വീഡിയോക്ക് താഴെ തെറികളും കളിയാക്കലുകളും പ്രതീക്ഷിച്ചു വന്ന എന്നെ സത്യത്തിൽ കമന്റ് ബോക്സ് അമ്പരപ്പിച്ചു കളഞ്ഞു. നിങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിൽ നിങ്ങൾ വിജയിച്ചു കൊണ്ടിരിക്കുകയാണ്..Keep up the good work
@lintofrancis80324 жыл бұрын
ശരിയാണ്. ഇങ്ങനെ തന്നെയാണ് കലാകാരരും നിരൂപകരും സംസ്കാരത്തെ കാലത്തിനനുസരിച്ച് പരിഷ്കരിക്കുന്നത്.
@lavendersky89174 жыл бұрын
തീർച്ചയായും 👍
@aparnajyothisuresh6324 жыл бұрын
Totally agree
@shiibn4 жыл бұрын
Aale athrak parichayam illannu thonnunnu😁
@thahirabasheer58924 жыл бұрын
അങ്ങനെ ആണെങ്കിൽ ശൂലം കുത്തുന്ന തും സുന്നത്ത് നടത്തുന്നതും consent illathe aanallo.... religion nte perinil enthum aavam ennano
@HarryPotter-yd2vk3 жыл бұрын
no.. shariyum thettum subjective alle??.. ee paranja kaaryangalil the child is being hurt, right??.. i feel that it is wrong.
@nazeerabdulazeez88963 жыл бұрын
യസ്
@athiralakshmi60974 жыл бұрын
രഹ്നയെ സപ്പോർട് ചെയ്യുന്ന സ്ത്രീകളെ വരെ മോശക്കാരായി ചിത്രീകരിക്കുമ്പോൾ രഹ്ന മുൻപോട്ട് വെച്ച ആശയം ധൈര്യമായി അവതരിപ്പിച്ച പുരുഷ ശബ്‍ദത്തിന് 👏👏
@jordanpulikkan444 жыл бұрын
താങ്കൾ രഹാന ഫാത്തിമയെ സപ്പോർട്ട് ചെയ്യുമോ
@athiralakshmi60974 жыл бұрын
@@jordanpulikkan44 രഹ്ന ഫാത്തിമയുടെ പല നിലപാടുകളോടും എനിക്ക് വിയോജിപ്പുണ്ട് എന്നാൽ ഈ കാര്യത്തിൽ അവർ മുന്നോട്ട് വെയ്ക്കുന്ന ആശയത്തിൽ കാര്യം ഉണ്ടന്നു തോന്നുന്നു.
@jordanpulikkan444 жыл бұрын
@@athiralakshmi6097 നിങ്ങൾ ഒരു 14 വയസ്സ് മകൻ ഉണ്ടെന്ന് കരുതുക അവനെ കൊണ്ട് ഇങ്ങനെ നിങ്ങൾ ചെയ്യിക്കുമോ, ചെയ്യിക്കുമെങ്കിൽ ഒക്കെ ചെയ്യിക്കില്ല എങ്കിൽ എന്തുകൊണ്ട് പറയാനും അനൂകുലിക്കാനും എളുപ്പം ആണ് എന്നാൽ നമ്മുടെ കാര്യംവരുമ്പോൾ പ്രവർത്തിക മാക്കാൻ പറ്റി എന്നത് കൊണ്ട് ആണോ നിങ്ങൾ നിങ്ങളുടെ മകൻ ഇതു കണ്ട് എനിക്കും വരയ്ക്കണം എന്ന് പറഞ്ഞു വന്നാൽ നിങ്ങൾ സമ്മതിച്ചു കൊടുക്കുമോ
@@jordanpulikkan44 oru aale support cheyyunnu ennu vech ayal cheyyunna ella karyavum cheyyanm enn parayunnathil evideyan sir nyayam .. ? Njn rehana ye support cheyyunnund. .. karanm nudity aa sthreeyude swathanthraman ...Ente sareeram enteyum swathanthram aan ... mattullavarde thalparyathinu allathe swantham thalparyathinu vendi jeevikkumbol aan freedom enna vakkinu artham undavunnath... ee chechikku sareeram kaanikkan thalparyam illa engil .. ath cheyyumo enn thangal chodhikkunnathil enth auchithyam aan ullath ... Mattullavare avrude swathanthrathinu viduu ..