ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍ ആതിര വരും പോകുമല്ലേ സഖീ... ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ നീയെന്നണിയത്തു തന്നെ നില്‍ക്കൂ.. ഇപ്പഴങ്കൂടൊരു ചുമയ്ക്കടിയിടറിവീഴാം വ്രണിതമാം കണ്ഠത്തിലിന്നു നോവിത്തിരി കുറവുണ്ട്. വളരെ നാള്‍ കൂടിഞാന്‍ നേരിയ നിലാവിന്റെ പിന്നിലെയനന്തതയിലലിയുന്നിരുള്‍നീലിമയില്‍ എന്നോ പഴകിയൊരോര്‍മ്മ മാതിരി നിന്നു വിറക്കുമീ- യേകാന്തതാരകളെ നിന്നൊട്ടുകാണട്ടെ നീ തൊട്ടു നില്‍ക്കൂ! ആതിരവരുംനേരമൊരുമിച്ചുകൈകള്‍- കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി! വരുംകൊല്ലമാരെന്നുമെന്തെന്നുമാര്‍ക്കറിയാം...? എന്തു, നിന്‍ മിഴിയിണ തുളുമ്പുന്നുവോ- യെന്‍ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്‍... മിഴിനീര്‍ച്ചവര്‍പ്പുപെടാതെയീ മധുപാത്രമടിയോളം മോന്തുക.. നേര്‍ത്ത നിലാവിന്റെയടിയില്‍ തെളിയുമിരുള്‍നോക്കുകിരുളിന്റെ- യറകളിലെയോര്‍മ്മകളെടുക്കുക.. എവിടെയെന്തോര്‍മ്മകളെന്നോ.... നെറുകയിലിരുട്ടേന്തി പാറാവുനില്‍ക്കുമീ തെരുവുവിളക്കുകള്‍ക്കപ്പുറം പതിതമാം ബോധത്തിനപ്പുറം ഓര്‍മ്മകളൊന്നുമില്ലെന്നോ.... പലനിറം കാച്ചിയ വളകളണിഞ്ഞുമഴിച്ചും പലമുഖം കൊണ്ടുനാം തമ്മിലെതിരേറ്റും നൊന്തും പരസ്പരം നോവിച്ചു മൂപതിറ്റാണ്ടുകള്‍ നീണ്ടൊരീയറിയാത്ത വഴികളില്‍ എത്രകൊഴുത്തചവര്‍പ്പു കുടിച്ചു വറ്റിച്ചു നാം ഇത്തിരി ശാന്തിതന്‍ ശര്‍ക്കര നുണയുവാന്‍... ഓര്‍മകളുണ്ടായിരിക്കണം ഒക്കെയും വഴിയോരക്കാഴ്ചകളായ് പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം പാതിയിലേറെക്കടന്നുവല്ലോ വഴി! ഏതോ പുഴയുടെ കളകളത്തില് ഏതോ മലമുടിപോക്കുവെയിലില്‍ ഏതോ നിശീഥത്തിന്‍ തേക്കുപാട്ടില്‍ ഏതോ വിജനമാം വഴിവക്കേ നിഴലുകള്‍ നീങ്ങുമൊരുള്‍ത്താന്തമാമന്തിയില്‍ പടവുകളായ് കിഴക്കേറെയുയര്‍ന്നുപോയ് കടുനീലവിണ്ണില്‍ അലിഞ്ഞുപോം മലകളില് പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്‍ നിന്നണയുന്ന നീളങ്ങളുറയുന്ന രാവുകളില്‍ എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ സഖീ എങ്ങാനൊരൂഞ്ഞാല്‍പ്പാട്ടുയരുന്നുവോ? ഒന്നുമില്ലെന്നോ...! ഒന്നുമില്ലെന്നോ...! ഓര്‍മ്മകള്‍ തിളങ്ങാതെ മധുരങ്ങള് പാടാതെ പാതിരകളിളകാതെ അറിയാതെ ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ? ആര്‍ദ്രയാമാര്‍ദ്ര വരുമെന്നോ സഖീ? ഏതാണ്ടൊരോര്‍മ്മ വരുന്നുവോ..? ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും ആതിരയെത്തും കടന്നുപോമീ വഴി! നാമീ ജനലിലൂടെരിരേല്‍ക്കും.... ഇപ്പഴയൊരോര്‍മ്മകളൊഴിഞ്ഞ താലം തളര്‍ന്നൊട്ടു വിറയാര്‍ന്ന കൈകളിലേന്തി അതിലൊറ്റ മിഴിനീര്‍ പതിക്കാതെ, മനമിടറാതെ... കാലമിനിയുമുരുളും വിഷുവരും വര്‍ഷംവരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം? നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം... വരിക സഖീയരികത്തു ചേര്‍ന്നു നില്ക്കൂ..... പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നു വടികളായ് നില്‍ക്കാം... ഹാ സഫലമീ യാത്ര... ഹാ സഫലമീ യാത്ര.....
@habeebrahman26075 жыл бұрын
thanks for the lines
@SamJoeMathew4 жыл бұрын
നന്ദി..... നന്ദി.... നന്ദി....
@sandhyavinesh51054 жыл бұрын
Thnqqq🍬🍬
@ramanankv73584 жыл бұрын
On
@anupriya61824 жыл бұрын
4 rt
@athiraabhayakumar199311 ай бұрын
അവസാനത്തെ ആ സഫലമീ യാത്ര ...ആ വരികളുടെ ഫീൽ ....രോമാഞ്ചം ❤❤❤
@vipinkt54953 ай бұрын
🎉
@arshadvellamunda4700 Жыл бұрын
അസുലഭമായ പദസമ്പത്ത് ,പുരാണേതിഹാസങ്ങളിലെ അവഗാഹം, അനുഭവ ബാഹുല്യം, താളബോധം ഇവയെല്ലാം അനുഗ്രഹിച്ച കവിയായിരുന്നു കക്കാട്. ആ കാവ്യജീവിതത്തിന്റെ അവസാന കാലത്ത് എഴുതപ്പെട്ട സഫലമീ യാത്ര അതുവരെ അദ്ദേഹം പുലർത്തിപ്പോന്ന രചനാശൈലിയിൽ നിന്ന് പ്രകടമാറ്റത്തിന്റെ ഒരു സൂചന കൂടിയാണ്. തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്ന അർബുദത്തിന്റെ പശ്ചാത്തലത്തിൽ പത്നിയോടൊത്ത് ഒരു തിരുവാതിര രാവിനെ വരവേല്ക്കുന്ന കവിയാണ് സഫലമീ യാത്രയിലെ നായകൻ.ദാമ്പത്യത്തിന്റെ പൂർണ്ണതയ്ക്കും ദീർഘകാലനിലനില്പിനും വേണ്ടിയുള്ള വ്രതപരമായ ആഘോഷമെന്ന നിലയിലാണ് തിരുവാതിരയുടെ പ്രശസ്തിയും പ്രസക്തിയും. പത്നിയൊത്ത് 101 വെറ്റില ചവയ്ക്കേണ്ട ഈ ധനുമാസത്തിരുവാതിര നാൾ കവി ആശുപത്രിക്കിടക്കയിലാണ്. ആശുപത്രിയിലെ ജനലഴി പിടിച്ചു കൊണ്ട് 'ഒരു ചുമയ്ക്കടിയിടറി വീഴാം ' എന്ന ആശങ്കയോടെയാണ് നേരിയ നിലാവിനെയും പഴകിയ ഓർമ്മകൾ പോലെ വിറകൊള്ളുന്ന താരകങ്ങളെയും കവി കാണുന്നത്.ഈ രാവ് പ്രതീക്ഷകളുടേതല്ല എന്നതുകൊണ്ടാവാം സഖിയുടെ മിഴിയിണകൾ തുളുമ്പുന്നത്. അവൾ അരികിലുണ്ടാകണം എന്ന നായകന്റെ ആവശ്യപ്പെടലിന് രണ്ടു തലങ്ങൾ കാണാം. ഇനിയെത്ര നാൾ അങ്ങനെ ഉണ്ടാകും എന്ന ചിന്തയും, അരി കത്ത് താങ്ങാനാളില്ലെങ്കിൽ താൻ വീണ് പോയേക്കാം എന്ന ആ കുലതയും. ശിഷ്ട ദിനങ്ങളെ കണ്ണീരിൽ കുതിർക്കുകയല്ല, ആ മിഴിനീർച്ചവർപ്പ്പെടാതെ ജീവിതമധു ആവോളം പാനം ചെയ്യുകയാണ് കരണീയം എന്നാണ് സ്വന്തം വേദനകളെ മറച്ചു വച്ചു കൊണ്ട് നായകൻ ഭാര്യയെ ആശ്വസിപ്പിക്കുന്നത്. നൊന്തും നോവിച്ചും കൊഴുത്ത ചവർപ്പുകൾ കുടിച്ചു വറ്റിച്ചും മുപ്പതാണ്ടുകൾ ഒന്നിച്ചു താണ്ടിയത് ശാന്തിയുടെ ഇത്തിരി ശർക്കര നുണ യുവാനായിത്തന്നെയാണ്. ജീവിതയാത്രയിൽ പിറകിലേക്കോടി മറയുന്ന കാഴ്ചകളായാണ് കവി ഓർമ്മകളെ വിലയിരുത്തുന്നത്. കണ്ണീരു വരുവോളം ചിരിച്ചതും ദു:ഖത്തിന്റെ മറുകര കണ്ടതും, കെട്ടിപ്പുണർന്നു മുകർന്നതും കുത്തിപ്പിളർന്നു മരിച്ചതും കൊന്നതും ,പുഴുതിന്നതും പാതി വിടർന്നതും നിലംപതിച്ചതും ചവിട്ടിയരച്ചതുംകാല്ചവിട്ടിൽ ഫണം വിരിച്ചതും .... ഇങ്ങനെ വിരുദ്ധ ദ്വന്ദ്വങ്ങളായി ഓർമ്മകൾ അവതരിപ്പിക്കുമ്പോൾ ജീവിതാവസ്ഥകളുടെ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും തന്നെയാണ് ആവിഷ്കൃതമാകുന്നത്. പല സ്മൃതികളും മുഖം നഷ്ടപ്പെട്ടവയാണ്. തെരുവുവിളക്കുകളുടെ നെറുകയിൽ ഇരുട്ടാണ്. ബോധത്തിന് ബധിരത ബാധിച്ചിരിക്കുന്നു. പരസ്പരം ഊന്നുവടികളാവുക എന്ന ദാമ്പത്യത്തെക്കുറിച്ചുള്ള പരമമായ സങ്കല്പം തന്നെയാണ് കവിക്ക് മുന്നോട്ടു വയ്ക്കുവാനുള്ളത്. ഇനി വരുന്ന വിഷുവും വർഷവും തിരുവോണവുമെല്ലാം കാണാൻ താനവശേഷിക്കുമോ എന്ന് സംശയമാണ്. പക്ഷേ ഈ ആതിരയെ ആശങ്കകൾ കൊണ്ടല്ല, ആർദ്രത കൊണ്ടും സൗമ്യത കൊണ്ടും ഒരു മ കൊണ്ടുമാണ് സ്വീകരിക്കേണ്ടത്. പരീക്ഷണ ചടുലമായ കക്കാടിന്റെ കാവ്യജീവിതത്തിൽ ഒരു വഴിത്തിരിവിനെ സൂചിപ്പിക്കുന്ന കവിതയാണ് സഫലമീ യാത്ര.
@bhaskaranmbi25110 ай бұрын
ഹൃദയം കൊണ്ടെഴുതിയ കവിത.... എത്ര കേട്ടാലും മതിവരാത്ത ആലാപനം... മിഴികളെ ഈറനണിയിക്കുന്ന മനോഹര സൃഷ്ടി ❤
@hariss10443 жыл бұрын
*ഈ വരികൾക്ക് ഇത്രയും അനിയോജ്യമായ ശബ്ദം ലഭിച്ചത് തന്നെയാണ് ഈ കാവ്യഗീതത്തിന്റെ പൂർണത...🖤*
@muhammedmp81193 жыл бұрын
Supar
@M.h.d_rabeeyh Жыл бұрын
👍👌👍👌👍👌👍👌👍👌👏
@ajishkannambra3840 Жыл бұрын
Yes
@praveenbabu1492 ай бұрын
Music too.
@jithinjithu7477 Жыл бұрын
ഒരു കവിത കൊണ്ട് ആത്മകഥ തന്നെ എഴുതി..സഫലമീ യാത്രയെ ജീവനുള്ള, ഒരു കുളിർമയായി, ഓർമ്മയായി, മടുപ്പില്ലാതെ ഏത് കാലവും കേൾക്കാൻ പാകത്തിൽ തയ്യാറാക്കിയ , ഈ ശബ്ദത്തിനും, സംഗീതത്തിനും, പ്രിയപ്പെട്ട കക്കാടിനും നന്ദി ♥️
@aleenarenson363710 ай бұрын
Thank You. ഇത്രയും നന്നായി ഒരു വിശകലനം തന്നതിന്
@ramadasm61068 ай бұрын
കോഴിക്കോട് നടുവണ്ണൂരിനടുത്ത, കൂട്ടാലിട യി ലാ ണ്,, കക്കാട് ഇല്ലം,,, കവിയുടെ ജൻമംകൊണ്ട് ധന്യമായ കോഴിക്കോട് ജനിക്കുവാൻ കഴിഞ്ഞത് മഹാപുണ്യം,,
@kalpurniaahh3 ай бұрын
എത്ര വേദനയോടെ ആവണം കക്കാട് ഈ വരികൾ എഴുതിയത്...അവസാന നാലുകളിലെ വേദനകൾ വീർപ്പു മുട്ടലുകൾ നിരാശകൾ... അതിനുമപ്പുറം തന്റെ പാതിയോട് ഉള്ള പ്രണയത്തിന്റെ ആഴം 🤍 ഹാ സഫലമീ യാത്ര 🤍🙌🏽
@pushphalathamr79043 жыл бұрын
കരഞ്ഞു പോവാറുണ്ട് എന്നു കേൾക്കുമ്പോഴും ,.... ഓർമ്മകളുണ്ടായിരിക്കണം എപ്പോഴും ----സഫ ലമീ യാത്ര ....
@prnair7601 Жыл бұрын
😢
@thanoojsp3875 Жыл бұрын
Mmm😢😢😢😢😢
@noobaj1232 жыл бұрын
ഞാൻ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥി യാണ് ഒമ്പതാം ക്ലാസ്സിൽ കേട്ടപ്പോൾ തൊട്ടു കേൾക്കാൻ കൊതിച്ച ഒരു കവിതയാണ് സഫലമീയാത്ര ഇപ്പോൾ വളരെ സന്തോഷമുണ്ട് ❤️❤️❤️
@CreepyGirl070 Жыл бұрын
Mee tooo😃
@മീനകല്യാണി Жыл бұрын
Me too this year 😊
@akhilthankappan2558 Жыл бұрын
ശ്രീ NN കക്കാടിന് തൊണ്ടയിൽ ക്യാൻസർ പിടിപെട്ട് ആഹാരം കഴിക്കാനും ശബ്ദിക്കാനുമാവാതെ ഒരുമുറിയിൽ തനിച്ചിരിക്കുന്പോൾ എഴുതിയതാണ് സഫലമീയാത്ര. ചേതോഹരം...
@subashbose72164 жыл бұрын
കാലമിനിയുമുരുളും.. വിഷു വരും വർഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂവരും കായ്‌വരും..അപ്പോളാരെണെന്നുമെന്തെന്നുമാർക്കറിയാം...നമ്മുക്കിപ്പഴീ ആർദ്രയെ ശാന്തരായ് സൗമ്യരായ് എതിരേൽക്കാം വരികാ സഖീ അരികത്തു ചേർന്നുനിൽക്കൂ..പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായ് ചേർന്ന് നിൽക്കാം... ഹാ സഫലമീ യാത്ര..സഫലമീ യാത്ര..! ഹോ വൈകാരികമായി ഞാൻ എവിടെയോ പോയി.. കക്കാട് sir ന് നന്ദി ഈ കവിത ഞങ്ങൾക്ക് തന്നതിന്, G വേണുഗോപാൽ sir ന് നന്ദി ഈ കവിതയുടെ ആത്മാവ് ചോർന്ന് പോകാതെ ആലപിച്ചതിന്.. 🙏👌🌾🌾🌸!!
വേണു ഗോപാൽ സർ സൂപ്പർ voice എനിക്ക് ഒരുപാടിഷ്ട്ടമാണ് സാറിന്റെ എല്ലാ പാട്ട്‌കളും 👌👌👌👌👌👌👌😘😘😘
@abdulsamadanamika30282 жыл бұрын
സഫലമീ യാത്ര G വേണുഗോപാലിന് ചൊല്ലാൻ എഴുത്തപ്പെട്ടതാണെന്ന് തോന്നും
@meenu6904 жыл бұрын
നിന്നെ ഓർക്കുമ്പോൾ എന്നും എനിക്ക് ഓടി വന്നു കേൾക്കാൻ തോന്നും ഈ കവിത എന്നും എനിക്കായ് പാടി തന്നിരുന്ന ഈ കവിത 😥😔🌺🌺
@anuprasad99718 ай бұрын
ഇത്രയും ഇഷ്ടം ഉള്ള ഒരു കവിത വേറെ ഇല്ല
@fathimashahanas60413 жыл бұрын
9 le മലയാളം പുസ്തകത്തിൽ പഠിച്ചതാണ് ഈ കവിത. അന്നുമുതൽ ഹൃദ്ധയത്തിൽ കൊണ്ടുനടക്കുന്ന കവിതകളിൽ ഒന്ന്
@anilavivek8796Ай бұрын
2025 ൽ കേൾക്കാൻ വന്നവരുണ്ടോ?
@funkyfacts2932Ай бұрын
Theerchayayum❤❤
@vrindadileep477522 күн бұрын
S
@nizammadathis476311 күн бұрын
🙋♂️
@balakrishnancv21252 жыл бұрын
വേണുഗോപാൽ ജി യുടെ ആലാപനം അതീവ ഹൃദ്യം. മുഴുവനായി കേട്ടു കഴിയുമ്പോൾ ഒരിറ്റു കണ്ണുനീർ പൊഴിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.
@geethapadma58674 жыл бұрын
കേൾക്കാൻ എന്തിഷ്ടമാണെന്നോ..... .എത്രയോ തവണ കേൾക്കുന്നു ....
@msworld15842 жыл бұрын
രോഗി ആയിട്ടും ഒരു കവിത രചിച്ച മഹാനാണ് N. N കക്കാട് അദ്ദേഹത്തിന്റെ ഈ കവിത ശരിക്കും ആസ്വദികവുനാത ണ് very indrasting 👍👍
@jayakumarjk21253 жыл бұрын
മ്യൂസിക് ഡയറക്ടർ ജെയ്സൺ ❤️അതൂടെ പറയാമായിരുന്നു 🙏🏻❤️❤️❤️
@CHELNOS--14N9 ай бұрын
Yes, Jaison sir....❤
@bhbh20453 күн бұрын
എന്തു മധുരമായ ആലാപനം ❤
@oh_itz-me_______himari3 жыл бұрын
ഈ വരികളിൽ തന്നെ ഒതുങ്ങി പോകുന്നു മനസ്സ് ..... ❤️❤️❤️ മലയാളത്തിന്റെ സൗന്ദര്യം
@bhadrabhadra32412 жыл бұрын
Sathayamm ❤️
@Ithalezhuthukal8 ай бұрын
പാട്ടിന്റെ എടേൽ പരസ്യം വരുന്നേ എന്തൊരു കഷ്ടാണ് 🤧
@sumeshktthilakan18488 ай бұрын
Athu oru rasam kolliyanu
@chitrag18458 ай бұрын
Sathyam
@audiophile86997 ай бұрын
Upgrade to youtube premium
@shihabkjamal5 ай бұрын
Yes.. Premium എടുപ്പിക്കാൻ ഉള്ള കളികൾ
@sreekumarp27755 ай бұрын
അതീവ ഹൃദ്യമായി ബാബു മണ്ടൂർ ഈ കവിത ആലപിച്ചിട്ടുണ്ട്. ഒന്നു കേട്ടുനോക്കൂ.. കവിതയുടെ ആത്മാവിനെ അതേപോലെ ഏതോ ഒരു ലോകത്ത് എത്തിക്കും.
@40_kaspiavincent683 жыл бұрын
വാക്കുകളിൽ ഒതുക്കാവുന്നതല്ല ഈ കവിതയുടെ ഫീൽ . എന്റെ ഏറ്റവും പ്രിയപ്പെട്ട കവിത .....❤️❤️❤️ കവിക്ക് പ്രണാമം.🙏
@nijuvasudev78612 жыл бұрын
സ്കൂളിൽ 10 പഠിക്കുമ്പോൾ ആരോ പറഞ്ഞിട്ട് കവിതലാപനത്തിനു പാടിയിട്ടുണ്ട്, അന്ന് പാടുമ്പോൾ അറിഞ്ഞിരുന്നില്ല എത്ര വേദന ഉള്ള വരികളാണെന്ന് 😔 ഇന്ന് കണ്ണടച്ചു കേൾക്കുബോൾ ഒരു വിങ്ങലാണ് ഉള്ളിൽ ❤️
@thelighttovictory5513 жыл бұрын
ജീവനുള്ള വരികൾ ❤️
@crazybouysin3 жыл бұрын
മനസ്സിൽ വല്ലാത്ത ഒരു നീറ്റലാണ് ഇത് എപ്പോൾ കേൾക്കുമ്പോഴും 😥😥😥...ഹൃദയ സ്പർശിയായ കവിത...
@Vishnuolive20114 ай бұрын
😢
@karthikasumesh95502 жыл бұрын
ഈൗ കവിതയിക് എന്റെ കണ്ണീർ മാത്രം ബാക്കി 😔😔
@YakkoobYJMuicCaffe-dv9yf Жыл бұрын
ഇത് കേട്ട് കരഞ്ഞുകൊണ്ട് ഉറങ്ങിയ എത്രയെത്ര രാവുകൾ 💚💚💚💚
@Alik-sm8if4 жыл бұрын
ഒൻപതാം ക്ലാസ്സ് ഓർമ്മവരുന്നു..
@raihanaraiha85204 жыл бұрын
NJan 9thil aanu😀 enikkum und ee poem
@Alik-sm8if4 жыл бұрын
@@raihanaraiha8520 😊
@shanafathima68123 жыл бұрын
Same to you
@ratheeshpanicker2 ай бұрын
ഏറ്റവും ഇഷ്ടപെട്ട കവിത അതും പ്രിയഗായകന്റെ ശബ്ദത്തിൽ... ഒരു കമെന്റ് കണ്ടു കുറെ പേര് കണ്ടിട്ടും ലൈക്കുകൾ കുറവാണെന്നും പിശുക്ക് എന്തിനാണെന്നും.. അപ്പോഴാണ് ഓർത്തത് കുറെ തവണ കേട്ടിട്ടും ഞാനും ലൈക്ക് ചെയ്തിട്ടില്ല എന്ന്... പിശുക്ക് കൊണ്ടല്ല സഹോദരാ ഈ വരികൾ കേൾക്കുമ്പോൾ ബാക്കി എല്ലാം നമ്മൾ മറക്കും.. വേറെ ഏതോ ലോകത്തു മനസ്സ് പാറി പറന്നു പോകും.. പക്ഷേ ഇത്തവണ ഞാൻ ലൈക്ക് ചെയ്തിട്ടുണ്ട് 👍
@shafishafis13892 жыл бұрын
എന്ത് പറയണം എന്ന് അറിയില്ല വല്ലാതെ മനസ് നോവുന്നുണ്ട്... ന്തോ ഒരു പിടച്ചില്. പൊട്ടി കരയാൻ തോന്നുന്നു.... ❤️
@Vishnuolive20114 ай бұрын
Mm😢
@mmworldyt2 жыл бұрын
സുന്ദര കവിതേ,. നിന്നെ ഇത്ര മനോഹരമായി ആലപിക്കാൻ ആരുണ്ട് മലയാളത്തിൽ
@shinikutty39166 ай бұрын
ഭാര്യ ക്ക് വില കൊടുക്കാത്ത ഈ കാലഘട്ടത്തിൽ കേൾക്കാൻ ഏറ്റവും യോജിച്ച കവിത 🙏🙏 6:43
@rojasmgeorge53510 ай бұрын
കവിത... എത്ര അർത്ഥമുള്ള... വരികൾ.. ഹൃദയം തൊട്ടു... ഹൃദയത്തിൽ.. ആഴങ്ങളിൽ.. വേദന... വിരഹം.. വേർപാടിന്റെ ദുഃഖം.. മരണ നേരത്തെ... മർമ്മരങ്ങൾ.... 😭😭😭😭😭😭😭😭😭😭
@chandranpillai2940 Жыл бұрын
എത്ര കാലമായ് കേൾക്കുന്ന കവിത എത്രകേട്ടാലാണ് മതിവരിക മരണവും ഇതുപോലെ മനോഹരമായിരുന്നുവെങ്കിൽ .....
@amal_4037 Жыл бұрын
ഒരു ജീവിതത്തിന്റെ അവസാനം ഓർമകൾ അയവിറക്കുവാൻ കൂടെയുള്ള സഖിയുടെ കൈ വിരലുകൾ ചേർത്ത് പിടിക്കുവാൻ ഭാഗ്യം ഉണ്ടാവുകയും തന്റെ ഓർമകൾ അയവിറക്കുകയും ചെയ്യുവാനുള്ള ഭാഗ്യമാണ് സഫലമീയാത്ര
@nandakishoremb85883 жыл бұрын
എൻ്റെ സ്കൂൾ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിൽ ഒന്ന്..... സഫലമീ യാത്ര ❤️❤️ ആ കവിത മറക്കാൻ ഒരു ഒരിക്കലും കഴിയില്ല ❤️❤️
@sajanabilalmanha38252 жыл бұрын
നെയ്പായസം, ശബ്ദിക്കുന്ന കലപ്പ oke ഓർമയുണ്ടോ
@vijinkp234713 күн бұрын
അഭിമാനം... NN കക്കാട് ൻറെ നാട്ടുകാരൻ ആയതിൽ.❤
@mnnamboodiri79462 жыл бұрын
മറ്റാർക്കും ഇത്രയും വൈകാരികമായി ഈ കവിത ചൊല്ലാൻ കഴിയുമെന്ന് തോന്നുന്നില്ല.
@jp176852 жыл бұрын
ഇത്രയും ഇഷ്ട്ടം തോന്നിയ വേറെ ഒന്നില്ല 🌹🌹🌹 എത്ര നല്ല വരികൾ, എത്ര മനോഹരമായ ശബ്ദം... 2008 ഇൽ ആണ് ആദ്യമായി കേൾക്കുന്നത്.. ഇപ്പോഴും കേൾക്കുന്നു
@baburajk.k.89369 ай бұрын
1988ലാണ് ഞാനിത് കേൾക്കുന്നത്
@suchinkoomully3 жыл бұрын
ശെരിക്കും അതിശയം. സ്കൂൾ കാലം മുതൽക്കേ ഇമ്പമോടെ കേട്ടിരുന്ന പാട്ട് ! Scroll ചെയ്തുപോയപ്പോൾ ശ്രദ്ധയിൽ ☔️ Blessed #venugopal ☺️
@shameenasamad66425 жыл бұрын
എത്രകേട്ടാലും മടുക്കാത്ത പല ഓർമ്മകളിലേക്കു മനസിനെ കൊണ്ടെത്തിക്കുന്ന സുന്ദര കവിത:
@jayakumarjk212510 ай бұрын
വീണ്ടും വീണ്ടും കേൾക്കുമ്പോൾ കവിയുടെ മാനസിക വ്യാപാരങ്ങളിലേക്ക് മനസ്സ് ഇറങ്ങി ചെല്ലുന്നു 💔💔💔💔💔
@prasobhtp30803 жыл бұрын
കവിതയുടെ ഭംഗിയും, നിലവാരവും അളക്കാൻ ഞാൻ ആൾ അല്ല. പക്ഷേ അതിൻ്റെ അവതരണം, അത് പറയാതെ ഇരിക്കാൻ പറ്റില്ല. എൻ്റെ പൊന്നു വേണു ജീ❤️❤️❤️ ഒരു രക്ഷയുമില്ല 🙏🏻🙏🏻🙏🏻
@jineeshputhanpurayil24902 жыл бұрын
നൂറാമത്തെ തവണയും കേട്ടു .... ഇനിയും ഇനിയും കേൾക്കും എത്ര കേട്ടാലും മതിവരാത്ത വരികളും ആലാപനവും ..... ഒരു രക്ഷയുമില്ല
@sureshkumarm19614 жыл бұрын
ഹൃദ്യം ആലാപനം മനോഹരം 🙏🙏👍
@aneeshaanu9273Ай бұрын
ഇന്നും കേൾക്കുന്നു ❣️❣️❣️
@nirajanayaminiv.j64322 жыл бұрын
പ്രിയപ്പെട്ട കവി.... എൻ്റെ ഇഷ്ട ശബ്ദം..... ഇരുവർക്കും ഒപ്പം കൈകോർത്ത് ഈണവും താളവും...... പല നിറം കാച്ചിയ വളകൾ പോലെ പല നിറം കലർന്ന ഭാവങ്ങൾ.......ദുഃഖം ,വിരഹം,ആശ്വാസം,സന്തോഷം,പ്രത്യാശ,സ്നേഹം,ഓർമയുടെ ജാലകങ്ങൾ തുറന്നു അടയുന്നു...... എപ്പോൾ കേട്ടാലും പറഞ്ഞറിയിക്കാൻ ആകാത്ത vingalode തൊണ്ടയിൽ തിരിയുന്ന സങ്കട ഗോളങ്ങൾ സഹിച്ചു ഞാനും അവർക്കൊപ്പം......
@sreejarajeev389720 күн бұрын
Orupaadu ishtamulla kavitha
@VipinlalPk3 жыл бұрын
ഇത് പോലെ ആഴത്തിൽ തട്ടുന്നെ ഒന്ന് വേറെ ഇല്ല.. ഒരു വിങ്ങൽ ആണ് ഓരോ തവണ കേൾക്കുമ്പോഴും. ഇതുപോലെ ഇതേ ഉള്ളു. ❤❤❤
@foodtravelshorts779711 ай бұрын
അടുത്തുണ്ടാകണമെന്ന് ഒത്തിരി കൊതിക്കുമ്പോൾ ഓടി വന്നു കേൾക്കും. ചിലപ്പോൾ ചിലതൊക്കെ മനസ്സിൽ ഓടി കയറിവരും... ഒരുമിച്ചിരുന്നു കേൾക്കാൻ കൊതിച്ചിരുന്നു... ഒരുപാട്... ഒരുപാട്...
@bhagyaraj15093 жыл бұрын
എപ്പോഴും ചുണ്ടിൽ ഈ കവിത ആണ് വരുന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NyanaKumari-n6w3 ай бұрын
മനോഹരം. അത്ര മേൽ പ്രിയപ്പെട്ടത് വല്ലാത്ത ഒരു ഫീൽ ആണ്.. ❤️❤️❤️
@shameemasama57612 жыл бұрын
Wow 👍what a feel! ഇതൊക്കെ kelkkumbozhaanu നമ്മുടെ മലയാള തനിമ നശിച്ചിട്ടില്ല എന്ന് തോന്നുന്നത്👍 വേണു ഗോപാൽ ❤️such a excellent singer. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത
കുറേക്കാലമായി ഇടയ്ക്കിടെ കേൾക്കുന്നു, നന്ദി.. വേണു ജീ.. 🙏
@tonyvarghese38492 жыл бұрын
ജെയ്സൺ j നായർ എന്ന അനുഗ്രഹീത സംഗീത സംവിധായകൻ സമ്മാനിച്ച സംഗീതത്തിൽ വേണുഗോപാൽ നമ്മുടെ ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങി
@joseaugustine714724 күн бұрын
എത്ര കേട്ടോലും മതിവരില്ല❤❤
@dileeprdn Жыл бұрын
പണ്ട് കാസറ്റുകളുടെ കാലത്തിൽ ഞാൻ പറഞ്ഞ കവിതകൾ റെക്കോർഡ് ചെയ്യാൻ കൊടുത്തപ്പോൾ ഞാൻ പറയാതെ കടക്കാരൻ കാസറ്റിൽ ബാക്കി വന്ന സ്ഥലത്തു റെക്കോർഡ് ചെയ്ത് തന്ന കവിത ആണ് ഇത്..അന്ന് ആദ്യം ആയി കേൾക്കുക ആയിരുന്നു.. ഇന്ന് ഈ 2023 ഏപ്രിൽ മാസത്തിലും അന്നത്തെ ആ പുതുമയും ഫീലിംഗും ഇന്ന് കേൾക്കുമ്പോഴും ഉണ്ട്..കക്കാട് സാറിന്റെ ഈ വരികൾക്ക് വേണു ചേട്ടൻ അല്ലാതെ ആര് പാടിയാലും ഈ ഫീൽ കിട്ടില്ല...
വളരെ മനോഹരമായ ഗാനം. മനോഹരമായ വരികൾ. പ്രണയത്തിന്റെയും, വിരഹത്തിന്റെയും മാധുര്യം തുളുമ്പുന്ന വരികൾ. പറയുവാൻ വാക്കുകളില്ല.......💯❤️
@jayakumarjk2125 Жыл бұрын
എങ്ങനെ ഇങ്ങനെ ❤ഹൃദയം തൊട്ടു ❤കാലം ഇനിയും ഉരുളും ❤️❤️❤️
@meeracpy59233 жыл бұрын
എത്ര കേട്ടാലും മതി വരാത്തത്... ❤️❤️❤️❤️❤️
@ramanpillaidileepkumar1654Ай бұрын
Hridyam ❤
@prasanthsivansivan48414 жыл бұрын
ഓർമ്മകൾ... അത് വല്ലാതെ മനസിനെ... 2013 തിരുവനന്തപുരം, paying guest അയി താമസിക്കുന്ന സമയം.. പ്രിയ പെട്ട സുഹൃത്തു നിധീഷ് ആണ് ആദ്യ മായി ഈ കവിത മനോഹരമായി ചൊല്ലി തരുന്നത്... അന്ന് തുടങ്ങിയ തീവ്രാമായ ഇഷ്ടമാണ്.. ഇന്നു കേൾക്കുന്നു അതെ ഇഷ്ടത്തോടെ... ഒരിക്കലും വർണ്ണിക്കാൻ കഴിയുന്നില്ല ഈ കവിതയുടെ ആസ്വാദന തലം... നന്ദി പ്രിയപ്പെട്ട കക്കാടൻ സർ നും.. G. വേണുഗോപാലിനും @ all teams❤❤🙏🙏🙏🙏🙏😝😝 Dear Nidheesh ❤❤❤❤
@communist15137 ай бұрын
തുടക്കം മുതൽ 5 min വരെ മാത്രം repeat അടിച്ചു കേൾക്കുന്നു 🥰🥰🥰🥰 😔😔😔😔
@Durga-bs1gt2 жыл бұрын
മനസ്സിൽ ഒരു നൊമ്പരത്തോടെയല്ലാതെ ഈ കവിത കേൾക്കാൻ കഴിയില്ല 🙏🏻
@animi-xАй бұрын
മുത്തശൻ❤
@manojns21352 жыл бұрын
കണ്ണ് നിറയാതെ ഈ കവിത കേട്ടിരിക്കാൻ കഴില്ല, എത്ര തവണ കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും
@homebookbysreesiva67852 ай бұрын
ഇന്നലെ ഒരു സുഹൃത്ത് എന്തായാലും ഈ കവിത കേൾക്കണം എന്ന് എന്നോട് പറഞ്ഞു. അങ്ങനെ വന്നു കേട്ട്, ഇതിലെ ചില വരികൾ എനിക്ക് സുപരിചിതമാണ് ❤️ വേണുഗോപാൽ സാറിന്റെ ആലാപനത്തിൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്നു, വീണ്ടും വീണ്ടും മനസിലേക്ക് തുറച്ചു കയറുന്ന വരികൾ ❤️ എൻ എൻ കക്കാട് സാർ ❤️❤️❤️ Thanks @Bliss kottayam
@fathimars9892 жыл бұрын
ഡിഗ്രിക്ക് പഠിക്കാൻ ഉണ്ടായിരുന്നു ഈ കവിത...സൂപ്പർ കവിത.....
@amalswalihpulappatta69267 ай бұрын
മറ്റൊന്നിനും പൂർണ്ണമാക്കാൻ പറ്റാത്ത മനുഷ്യ സമൂഹത്തിന്റെ നെന്മ നിറഞ്ഞ എല്ലാ സ്നേഹത്തിനും ഒരിറ്റ് കണ്ണീർ പൊഴിക്കാം.. 💕🌹
@Arun_J_2 жыл бұрын
10കൊല്ലം മുൻപ് ഇതേ audio കേട്ട് ആസ്വദിച്ചിരുന്ന അതെ അളവിൽ ഇന്നും ❤
@kanjeem_kappem_swadh Жыл бұрын
ഇപ്പോളും
@jayakumarjk2125 Жыл бұрын
എത്ര വർഷമായി ഇത് കേൾക്കുന്നു 💔💔💔മടുത്തില്ല ❤അന്നും ഇന്നും ❤😢❤😢❤😢😢❤😢❤❤😢💔💔💔💔💔🙏🏻
@BKB-me6dw3 жыл бұрын
എത്ര മനോഹരമായ കവിത സാറിൻറ്റെ voice koode ആയപ്പോൾ സൂപ്പർ പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും മനോഹരം aayindu 🥰🥰🥰🥰❣️❣️❣️ ഇത് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു അനുഭൂതി 💯
@yaswanthsachu96118 ай бұрын
ഈ കവിത ഇതിലും നന്നായി ഇനി ആർക്കും ആലപിക്കാൻ കഴിയില്ല 🤌❤️
@aglthoughts4 жыл бұрын
Venu gopal kavitha chollunnathu kelkkan nalla feel anu