Рет қаралды 374,013
D.El.Ed (Diploma in Elementary Education) എന്നാണ് പഴയ TTC യുടെ നിലവിലുള്ള പേര്.
അഡ്മിഷൻ അടക്കമുള്ള കൂടുതൽ ഡീറ്റെയിൽസ് അറിയാൻ • Diploma in Elementary ...
ഡി എല്‍ ഡി (Diploma in Language Education):*
For Updates join Telegram group
t.me/Schooling...
ഭാഷാ അധ്യാപകരാകുവാനുള്ള കോഴ്സുകളിലൊന്നാണിത്.
അറബി, ഹിന്ദി, ഉര്‍ദു ഭാഷകളിലെ അധ്യാപകരാകുവാന്‍ ഈ കോഴ്സ് സഹായിക്കും. മലപ്പുറം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഡി എല്‍ ഡി കേന്ദ്രങ്ങളുണ്ട്. അതത് വിഷയങ്ങളിലെ ബിരുദമാണ് യോഗ്യത./പ്ലസ് ടു. കാലാവധി ഒരു വര്‍ഷം.
ഹിന്ദി അധ്യാപക കോഴ്സുകള്‍:
വിശാരദ്, പ്രവീണ്‍, രാഷ്ട്ര ഭാഷ, പ്രവേശിക എന്നിങ്ങനെ വിവിധ പേരിലുള്ള അധ്യാപക കോഴ്സുകളുണ്ട്. കേരള ഹിന്ദി പ്രചാര സഭയും,ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയും നടത്തുന്ന ആചാര്യ കോഴ്സുകള്‍ ബി എഡിന് തുല്യമായി പരിഗണിച്ച് സെക്കന്‍ഡറി തലം വരെ അധ്യാപകരാകുവാനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി അടിസ്ഥാനമാക്കിയുള്ള കോഴ്സുകളും ഇക്കൂട്ടത്തിലുണ്ട്. ബി എഡിന് തുല്യമായ അധ്യാപക കോഴ്സാണ് ഹിന്ദി ഡി എഡ്. സര്‍ക്കാര്‍ തലത്തില്‍ തിരുവനന്തപുരത്തും, തൃശൂര്‍ രാമവര്‍മ്മ പുരത്തും കോളേജുകളുണ്ട്. എസ് എസ് എല്‍ സി പാസായവര്‍ക്ക് പ്രവേശിക ക്ലാസില്‍ പ്രവേശനം തേടാം. പ്ലസ് ടു, ബി കോം എന്നിവക്ക് ഹിന്ദി ഉപ ഭാഷയായി പഠിച്ചവര്‍ക്ക് വിശാരദ് കോഴ്സുകളുണ്ട്.
സ്പെഷ്യല്‍ സ്കൂള്‍ ടീച്ചര്‍മാര്‍:
ഭിന്ന ശേഷിയുള്ള കുട്ടികളെ പരിശീലിപ്പിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന സ്പെഷ്യല്‍ സ്കൂള്‍ അധ്യാപനത്തിന് ലോക തലത്തില്‍ത്തന്നെ സാധ്യതകള്‍ ഏറെയാണ്.
പ്ലസ്ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്സുകളില്‍ തുടര്‍ പഠനം നടത്താം.
✨1. Diploma in Early Childhood - Mental Retardation (യോഗ്യത പ്ലസ് ടു)
✨2. Diploma in Special Education - Autism Spectrum Disorders (യോഗ്യത പ്ലസ് ടു)
✨3. Diploma in Special Education - Mental Retardation (യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു)
✨4. B.Ed in Special Education - Mental Retardation (യോഗ്യത - ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി)
✨5. M.Ed in Special Education - Mental Retardation (യോഗ്യത - 50 ശതമാനം മാര്‍ക്കോടെ ബി എഡ്)
#teachersqualificationkerala #schoolingvlog
#howtobeateacher