നിങ്ങളൊരിക്കലെങ്കിലും പട്ടിണി അനുഭവിച്ചവരാണോ? ഒരു ജോഡി ഡ്രസ്സ് വാങ്ങാനോ, ഒരു നല്ല ചെരിപ്പ് ഇട്ട് നടക്കാനോ ആഗ്രഹിച്ചിട്ടുപോലും അതിന് സാധ്യമാവാത്ത വിധത്തിലുള്ള ഒരു ജീവിതം നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ? ആണെങ്കിലും അല്ലെങ്കിലും നിങ്ങളീ video മുഴുവൻ കാണാൻ ശ്രമിക്കണം., തോറ്റു പോയ്ക്കൊണ്ടിരിക്കുമ്പോഴും പ്രതീക്ഷയുടെ പച്ചപ്പിലേക്ക് ഉയർന്നു വരുമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട് ഈ ഭൂമിയിൽ, ഇത് അതുപോലെയുള്ള ഒരു സ്ത്രീയുടെ കഥയാണ്. നീയൊരു സ്ത്രീ മാത്രമാണെന്നുള്ള അവഗണകളുടെയും പുച്ഛത്തിന്റെയും അതിർ വരമ്പുകൾ ഭേദിച്ചാണ് ശ്രീദേവി ഇന്ന് ജീവിക്കുന്നത്. അവർക്ക് സപ്പോർട്ട് നൽകാൻ താൽപ്പര്യമുള്ളവർ സപ്പോർട്ട് ചെയ്യുക .. Shreedevi : +91 97453 23565 Google Pay : +91 97453 23565
@sudeesh842 жыл бұрын
പോയി ചാവാൻ പറ ചേച്ചി നിങ്ങടെ കൂടെ ദൈവമുണ്ട് ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളെ ഒരു റോൾ മോഡൽ ആക്കാൻ ഞാൻ ആഗ്രഹിക്കുന്നു . എനിക്ക് തെങ്ങ് കയറ്റം പഠിക്കണം എന്നുണ്ട് ചേച്ചി സഹായിക്കാമോ
@gamingwithganga2 жыл бұрын
ഒരിക്കിലും tholkaruth ithe pole ജീവിച്ചു kanich koduk ചേച്ചി 💯
@pmnapman75072 жыл бұрын
🙏👍👌💪💪🙏😢😢
@rahmanrahik50612 жыл бұрын
👍👍👍
@unnikrishana16142 жыл бұрын
cg
@pradeepv.a23092 жыл бұрын
പ്രിയ സഹോദരി ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു ഇത്രയൊക്കെ സഹിക്കാൻ ഒരു പെണ്ണിന് പറ്റിയല്ലോ നമിച്ചിരിക്കുന്നു പോകാൻ പറ നാട്ടുകാരോട് ഒന്നും ഇല്ലേ ലും മക്കളില്ലേ എല്ലാവരും അംഗീകരിക്കുന്ന ഒരു ദിവസം വരും തീർച്ചയായും 👌👍👍👍👍
@soumyalathap69452 жыл бұрын
അദ്ഭുതത്തോടെ അതിലേറെ ആദരവോടെ ഈ വീഡിയോ മുഴുവൻ കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി. സ്നേഹവും ആർദ്രതയും കരുണയും വാത്സല്ല്യവും നിഷ്കളങ്കതയുംഎല്ലാറ്റിനുമുപരി ക്ഷമയുമുള്ള ഒരു സഹോദരി. ദൈവം കൈവെടിയില്ല. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു
@shobhanasajeev76802 жыл бұрын
ഒരുപാട് ജീവിതകഥകൾ കേട്ടിട്ടുണ്ട് അതിൽ നിന്നെല്ലാം വ്യത്യസ്തമായ നിൻറെ കഥ എന്റെ കണ്ണു നനച്ചു ധൈര്യശാലിയായ ഒരു പെണ്ണ് നീ ഒരുപാട് ഉയരെ ഉയരത്തിൽ എത്തും എല്ലാ ഭാവുകങ്ങളും നേരുന്നു ഞാൻ പ്രാർത്ഥിക്കാം കുറച്ചു കഴിയട്ടെ എന്നാൽ കഴിയുന്ന എന്തെങ്കിലും ഒരു സഹായം ഞാൻ എത്തിച്ചു തരും
@sumeshg31102 жыл бұрын
എന്ത് ജോലി ചെയ്താലും അതിനൊരു അന്തസ് ഉണ്ട്‌സഹോദരി 🙏🙏🙏
@hameedbhai30262 жыл бұрын
Super ❤️❤️❤️
@rajuabraham9171 Жыл бұрын
How can l believe wonderful braveheart.God bless you ever.
സത്യം ഞാൻ അത് പറയാൻ നിൽക്കുവായിരുന്നൂ നമ്മുടെ നാട്ടിൽ അവരെ പരിഹസിക്കാൻ ആരും നിൽക്കില്ല കഴിയുന്ന വിതത്തിൽ സഹായിക്കാൻ മാത്രമേ നിൽക്കൂ.... ആരും പരിഹസിച്ച് വിടില്ല അഭിമാനത്തോടെ പറയും എൻ്റെ നട്ടുക്കാരി ആണ് എന്ന് പറഞ്ഞ്.......
@shaharbanbanus7692 Жыл бұрын
സത്യം
@valsalaatupurathkumari2916 Жыл бұрын
മലപ്പുറത്തിന് അങ്ങനെ ഒരു സ്വഭാവമു🎉ണ്ട് സഹായത്തിനു കൈനീട്ടിയവരെ. ഒരിക്കലും അധിക്ഷെപിച്ച് പറ ഞ്ഞായക്കില്ല കഴിയുന്ന സഹായം ചെയ്യും.
@പൗരൻ-ഭ7ഘ2 жыл бұрын
എന്തായാലും സഹോദരിയുടെ അധ്വാനത്തിന് ഇരിക്കട്ടെ ഒരു ബിഗ്ഗ് സല്യൂട്ട്.......
@chandramathikvchandramathi38852 жыл бұрын
എല്ലാം കേട്ടു. മോളേ നീ ജീവീതം പഠിച്ചവളാണ്. പൊരുതി ജീവിക്കണം ഇനിയും അവിടെത്തന്നെ. ഏവർക്കും മാതൃകയാകണം. ഞങ്ങളൊക്കെ പൊരുതി ജീവിച്ചവരാണ്. ഒരിക്കലും തളർന്ന് പോകരുത്.
@spm25062 жыл бұрын
ഇതെന്തൊരു നാട് ഒരു സ്ത്രീ അധ്വാനിച്ചു ജീവിക്കാൻ അനുവദിക്കാത്ത നാട്ടുകാർ, പെങ്ങളെ ആ നാട്ടിൽ നിന്ന് മാറി ക്കോളൂ
@noushadmuhammed87662 жыл бұрын
👍
@naseemanasi9522 жыл бұрын
Njanipolum poeuthikondieikunnu
@chandramathikvchandramathi38852 жыл бұрын
@@naseemanasi952 എന്നും കരുത്തോടെ ജീവിക്കണം തളരാതെ
@വീഡിയോനോക്ക2 жыл бұрын
🌺 ചേച്ചിയുടെ മുഖത്ത് ഉള്ള ആ പോസിറ്റീവ് ചിരി ഉണ്ടല്ലോ അതാണ് ചേച്ചിയുടെ ആദ്യത്തെ വിജയം എന്ന് പറയുന്നത്.... ഉരുക്ക് വനിത 🌺
@AsiyaKk-g7q5 ай бұрын
റി ഫ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮
@srikantannair75512 жыл бұрын
മഹത്തായ വ്യക്തിത്വം, ജീവിതവും ... മിടുക്കി ..... ആദരങ്ങൾ സാദരം അർപ്പിക്കുന്നു ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babuk44342 жыл бұрын
അവതാരകൻ തന്നെ ഈ ചേച്ചിക്ക് വേണ്ടി സർക്കാർ തലത്തിൽ എന്തെങ്കിലും ചെയത് കൊടുക്കുവാൻ പറ്റുമോ ? ഏതായാലും ഈ വിവരം പുറത്തെത്തിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
@saheedp32182 жыл бұрын
ചേച്ചിയുടെ ചിരി കണ്ടാൽ തന്നെ അറിയാം ഒരു ലോലമായി ഹൃദയം തന്നെയാണ് സത്യം
@Terminater12 жыл бұрын
ജീവിതത്തിനു വേണ്ടി കഷ്ടപെടുമ്പോൾ ആ ജീവിതം നമ്മെ കൈവിടില്ല.. ധീരയായ സ്നേഹ സമ്പന്നയായ ചേച്ചീ 🙏🏻🥰നിങ്ങൾക് തീർച്ചയായും നിങ്ങൾ ആഗ്രഹിക്കുന്ന പോലെ ഒരു നല്ല കാലം വരും... 👍🏻👍🏻ധൈര്യമായി മുന്നോട്ട് പോവൂ. ഈ ചങ്കൂറ്റമാണ് വെളിച്ചം 🔥💪🏻
@smkesansmkesan6979 Жыл бұрын
എല്ലാ നന്മകളും നിങ്ങക്കുണ്ടാകെട്ടേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
@വീഡിയോനോക്ക2 жыл бұрын
🌺 ഉരുക്ക് വനിത 💞💞💞 തുടക്കം കണ്ടപ്പോൾ തന്നെ സങ്കടമായി മുന്നോട്ട് പോകണം വിജയം ഉറപ്പാണ് 🌺
@akhilk43342 жыл бұрын
സഹോദരി നിങ്ങളെ പോലുള്ളവർ ആണ് ഇന്ത്യാ മഹാരാജ്യത്തിന്റെ ശക്തി . ബിഗ് സല്യൂട്ട് . ഇതുപോലുള്ള വീഡിയോ കൾ ഈ ചാനലിൽ നിന്ന് വീണ്ടും പ്രതീക്ഷിക്കുന്നു.
@ownvoicekrish26512 жыл бұрын
ആ മുഖത്തെ ചിരി മാത്രം മതി ചേച്ചി... ഹൃദയത്തിൽ ഈശ്വരൻ ഉണ്ട്. തോൽക്കില്ല ഒരിക്കലും.. പ്രാർത്ഥന ഉണ്ട് ഞങളുടെ 🙏
@tech4sudhi8372 жыл бұрын
ചേച്ചിയുടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി....😥😥😥😥😥😥😥😥😥😥😥😥
@rajeshkvishnupriya34492 жыл бұрын
അഭിനന്ദനം ചേച്ചി. തട്ടിവീഴുന്ന ഓരോ കല്ലുകളും ചവിട്ട് പടികളാക്കുന്നവരാണ് ജീവിതത്തിൽ വിജയിച്ച വരെല്ലാം സർവ്വ ശക്തൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AbdullaKoyat4 ай бұрын
Abdullah koya ഒരുപാട് ഇഷ്ടായി സർവശക്തൻ അനുഗ്രഹിക്കുമാറാകട്ടെ
@prasanthnarikundathil64822 жыл бұрын
ഈ വിഡിയോ കണ്ടു കൊണ്ട് കണ്ണ് നിറഞ് പോയി.....ബിഗ് സല്യൂട് ചേച്ചി
@harshanmuttappalam55882 жыл бұрын
ജീവിതത്തോട് പൊരുതി വിജയിച്ച ധീര വനിത 🙏
@mohamedrafi86102 жыл бұрын
God bless
@mohammedrashid5824 Жыл бұрын
Pavam..thanna...jividham
@latheefa92272 жыл бұрын
Omg Amazing ജീവിതത്തോട് യുദ്ധം ചെയുന്ന സഹോദരി അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹🙏🙏🙏
@thomasjacob4522 жыл бұрын
ചേച്ചി സമ്മതിച്ചു, നല്ല മനസ്സിന് നന്ദി അധ്വാനത്തിന് പ്രതിഫലം തരും ഉറപ്പു
@ഡേവിഡ്കുരിശിങ്കൽ2 жыл бұрын
ഈ ചേച്ചി ജീവിതത്തിൽ വിജയിക്കട്ടെ 👍👍👍😍
@Haseena.T.M2 жыл бұрын
ചിരിച്ചു ജീവിക്കുന്നവരുടെ മനസ്സിൽ എന്നും കടൽ ഇരമ്പുന്നത് ആരും കാണില്ല ജീവിതഅനുഭവങ്ങൾ ആണ് ഈ ചേച്ചിയെ ഉരുക്ക മനുഷ്യൻ ആക്കിയത് ചേച്ചി ഇനിയും ജീവിക്കണം പൊരുതി ജീവിക്കണം 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@sabinchacko47302 жыл бұрын
ചേച്ചി നമ്മൾ ചെയ്യുന്നത് പോലെ ചെയ്യാൻ കഴിവില്ലാത്തവർ നമ്മളെ കുറ്റം പറയും. അത് കാര്യമാക്കണ്ട. നമുക്ക് ദൈവം ഉണ്ട്. ചേച്ചിയേയും കുടുബത്തേയും ദൈവം അനുഗ്രഹിക്കട്ടെ.
@babusubrahmanian36812 жыл бұрын
ഒരാളുതോൽപ്പിച്ചാലും തോൽക്കില്ല ചേച്ചി ആ നല്ലചിരി ഉണ്ടല്ലോ അതുപോരെ വിജയം മുന്നിൽ ഉണ്ട് 👌👌👌💪💪💪
@simisiminazar38192 жыл бұрын
ചേച്ചി 🙏ചേച്ചിയോട് ഒരുപാട് സ്നേഹം തോന്നുന്നു. മനസ്സിൽ നന്മ്മയുള്ളവർ ഒന്നും സമ്പാദിക്കാൻ സാധിക്കില്ല. എന്നാലും ശ്രെമിക്കു 🙏🙏
@hasbullasaqafi36662 жыл бұрын
ചേച്ചിക്ക് അമ്മയോടുള്ള സ്നേഹം അഭാരം തന്നെ..അങ്ങനെ തന്നെയാണ് അമ്മമാരോട് കാട്ടേണ്ടത്.. വിജയം ഉറപ്പാണ്...
@happycookery72442 жыл бұрын
അമ്മയേ നോക്കുന്നത് കൊണ്ടാണ് വീണ്ടും തിരിച്ച് വരാൻ കഴിഞ്ഞത് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടേ..
@safeeramansoor81602 жыл бұрын
അച്ഛനില്ലാതെ രണ്ട് മക്കളെ വളർത്തുന്നുണ്ട് ഞാൻ.... ചേച്ചി പേടിക്കേണ്ടാ എല്ലാ നാളും ഒരേപോലെ ആവില്ല എന്നെങ്കിലും എല്ലാം ശെരിയാകും 🌹🌹
ഒരിക്കലും വിഷമിക്കരുത് നാവിന് എല്ലില്ല ആളുകൾ പലതും പറയട്ടെ കക്കാൻ പോവുന്ന ജോലിയല്ലല്ലോ അദ്വാനിച്ച് ജീവിതം മുന്നോട്ട് പോവട്ടെ
@bhanumathitp10042 жыл бұрын
എനിയ്ക് സങ്കടം വന്നു സാരമില്ല എല്ലാം ശരിയാകും. കുഞ്ഞുങ്ങളെ ആലോചിച്ചു അവർക്ക് വേണ്ടി ജീവിക്കുക
@sulaikhamammootty293 Жыл бұрын
Endu kond ee mindaa pranikalufe koottathodeyulla jeevahanisambavikkumbol adinu oru anweshana udyogasthane kond anweshippichilla aranu ee durandam cjaidu vechadennariyande
@lakkudulakkudupoppoplakkud98412 жыл бұрын
ചേച്ചി പറയുന്നത് ആണ് സത്യം. ചേച്ചീ നിങ്ങളെ ദൈവം കനിയട്ടെ
@Nasarop__mlp2 жыл бұрын
ഈ സഹോദരിക്ക് ദൈവം ആയിരം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ സഹോദരി എല്ലാവിധ പിന്തുണയും മുന്നോട്ടുവെച്ച കാൽ പിന്നോട്ട് വയ്ക്കാതെസ ധൈര്യം മുന്നോട്ടുതന്നെ നീങ്ങുക ദൈവം കൂടെ ഉണ്ടാവും
@rabiak5492 жыл бұрын
സമ്മതിച്ചു മോളെ👍👍👍🌹🌹🌹 തളരരുത്👍👍👍🌹🌹🌹❤️❤️❤️ ഇങ്ങനെ തന്നെ പൊരുതി മുന്നോട്ട് പോണം ഭാവുകങ്ങൾ ❤️❤️❤️ പ്രാർത്ഥനകൾ 👍👍👍 എന്നും ഒപ്പമുണ്ട്. 👍👍👍❤️❤️❤️
@rachelsara34312 жыл бұрын
ഫെമിനിസ്റ്റുകൾ ഈ മഹിളാരത്നത്തെ കാണണം, കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏
@rajaninavami75842 жыл бұрын
ഇങ്ങനെ ഒരു വനിതയെ പരിചയപ്പെടുത്തിയതിന് താങ്കളോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല .വല്ലാത്തൊരു ഊർജ്ജമായി ഈ വീഡിയോ ...... ഹരീഷ് ചേട്ടനും , അങ്ങ് കണ്ടെത്തുന്ന അപൂർവതകളുംപലപ്പോഴും മനസ്സു തൊടാറുണ്ട് .....കീപ് ഗോയിങ് ....എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .
@HarishThali2 жыл бұрын
Thank you..
@vipindas71272 жыл бұрын
നിറയെ സങ്കടമുടെങ്കിലും ചേച്ചിയുടെ ആ ചിരി.. വിമര്ശിച്ചവരൊക്കെ തോറ്റുപോകും. ഈ വീഡിയോ കണ്ടെങ്കിക്കും ഭർത്താവിന് കുടിയൊക്കെ നിർത്താൻ തോന്നട്ടെ 🙏
@anndrea2811 ай бұрын
ഐശ്വരമുള്ള മുഖം, നല്ല ചിരി. ഞാൻ ഇന്ന് ആണ് കാണുന്നത്. ഇപ്പോൾ കുറെ വിജയത്തിന്റെ പടവുകൾ കയറി എന്ന് വിശ്വസിക്കുന്നു. ദൈവം ഒപ്പം ഉണ്ടാകും. ഈ ദൃഢനിച്ഛയം കൈവിടരുത്.❤😍
@Jackzon102 жыл бұрын
മച്ചാൻമാരെ... നമ്മൾ ഓരോത്തരും കമന്റ് എഴുതിയ ഒന്നും നടക്കാൻ പോകുന്നില്ല.... പറ്റുന്നവർ മുട്ടായി വെടിക്കുന്ന പൈസ ഒരു ദിവസത്തേക്ക് അത് ഒഴുവാക്കി ആ ചേച്ചിടെ gpy ചെയ്ത് കൊടുക്കു.... ഇതായിരിക്കട്ടെ ഇന്നത്തെ namude ധൗത്യം 😊😊
@babuullattil89792 жыл бұрын
പ്രീയ സഹോദരീ..... Big Salute...... തോൽക്കില്ല.... ഒരിക്കലും ..... കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മഫലം തരും .... ഈശ്വരനല്ലോ... ---
@sijothomas87852 жыл бұрын
ജയിച്ചു കാണിച്ച ധീര വനിതാ 🙏
@lailaak67252 жыл бұрын
ഇത്രയും സങ്കടത്തിലും. നിറഞ്ഞ ചിരിയോടെ . ചേച്ചിക്ക് എന്നും' നന്മയുണ്ടാവട്ടെ
@haridasv2612 жыл бұрын
ഈ കൊച്ചിൻ്റെ കഥ കേട്ടിട്ട് കണ്ണ് നിറയാത്തവർ ഉണ്ടോ ? ഒരു ഉരുക്ക് വനിത ! ഒരിക്കലും പരാജയപ്പെടില്ല. താങ്കൾ ആഗ്രഹിക്കുന്ന കാര്യം നേടും, ലക്ഷ്യം ഉണ്ടായാൽ വിജയം ഉറപ്പ്, തീർച്ച. പക്ഷേ, ഒരു കാര്യം, ഇനി ജോലി ചെയ്തു കിട്ടുന്ന പണം സ്വന്തം കാര്യത്തിന് വിനിയോഗിക്കുക. ചാരിറ്റി വേണ്ട. ജോലി ചെയ്തു കിട്ടുന്ന പണത്തിന് വിലയുണ്ട്. അതാർക്കും വേറുതേ നൽകെരുത്. അതൊന്നും ആരും ഓർക്കില്ല. നമ്മളുടെ പണം വാങ്ങുന്നവർ അവരുടെ അവകാശമായും നമ്മൾ നൽകുന്നത് നമ്മളുടെ കടമയായും മാത്രമേ അവർ കാണൂ.
👍👍👍.... അടുത്ത് കണ്ടതിൽ വച്ചു ഏറ്റവും പോസിറ്റീവ് വൈബ് തരുന്ന video.... 👍👍👍👍👍👌👌🌹🌹🌹
@ratheesh81002 жыл бұрын
സത്യം 😍😍😍
@subaidasu19392 жыл бұрын
പാവം അവളടെ ജീവിത കഥ കേട്ടപ്പോൾ സങ്കടം വന്ന് പോയീ അവളുടെ ആഗ്രഹം അള്ളാ ഹുസാധിപ്പിച്ചു കൊടുക്കട്ടെ നല്ലൊരു . ജീവിത oഉണ്ടാവട്ടെ ആ കുട്ടികളാൽ നല്ല ജീവിതംഉണ്ടാവട്ടെ
@Sumayya-ws1ro2 жыл бұрын
Aameen🤲🤲🤲
@minisundaran17402 жыл бұрын
സഹോദരി നമിക്കുന്നു 🙏🙏 ചിന്തിക്കാൻ പോലും പറ്റുന്നില്ല ഇത്രേം ജോലി ചെയുന്ന ഒരാളെ കണ്ടെത്തുക പ്രെയാസം രാത്രി ഉറങ്ങാതെ പണിയെടുക്കുന്നത് കിണറ്റിലിറങ്ങുന്നത് ഒകെ വല്ലാത്ത ഒരു ആരാധന തോനുന്നു അസൂയലുകൾക്കു ഒരു തിരിച്ചടി ഉണ്ട് തീർച്ച നിങ്ങൾ വിഷമിക്കേണ്ട ഇനി മുതൽ നിങ്ങളുടെ നല്ല കാലം തുടങ്ങുകയാണ് കിണറ്റിൽ ഇറങ്ങുന്നത് കാണുമ്പോൾ പേടിയുണ്ട് കേട്ടോ ശ്രെദ്ധിക്കുക പിന്നെ ആ പല്ലും ചിരിയും പറയാതിരിക്കാൻ വയ്യ suuuper 👍
@bindutv16732 жыл бұрын
ചേച്ചിയെ എത്രയും പെട്ടെന്ന് ഒരു കോടി പരിപാടിയിൽ എത്തിപ്പെടെ ട്ടെ. ശ്രീകണ്ഠൻ സാർ ഇവരെ എത്രയും പെട്ടെന്ന് വിളിക്കുമെന്ന് വിശ്വസിക്കുന്നു
@anletjasmin5902 жыл бұрын
ദൈവം കൂടെ ഉണ്ട് മോളെ ആര് എന്തു പറഞ്ഞാലും വിഷമിക്കേണ്ട. ഒറ്റക്ക് കഷ്ടപ്പെടുന്നവർ കേൾക്കുന്ന അപവാദങ്ങൾ തന്നെ. മോളെയും കുടുംബത്തേയും ദൈവം കാത്ത് സൂക്ഷിക്കും എന്നും ആരോഗ്യം ദൈവം തരട്ടേ പ്രാർത്ഥിക്കുന്നു.
@HappykitchenbyHappyfamily2 жыл бұрын
ചേച്ചിയുടെ ആഗ്രഹം പോലെ തന്നെ നല്ലൊരു ഗവൺമെന്റ് ജോലി കിട്ടി നല്ല സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰
@Rashid_klr11 ай бұрын
കരയുമ്പോളും ചിരിച്ചുകൊണ്ട് സംസാരിക്കാൻ ഉള്ള ആ കരുത്തിനും മനക്കട്ടിക്കുമാകട്ടെ like👍
@jayarajeev4712 жыл бұрын
മോളേ ഇനിയുള്ള ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😍🥰🙏
പെങ്ങൾക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@anjalianoop37482 жыл бұрын
എന്ത് നല്ല ഒരു സ്ത്രീ അവരുടെ മനസ്സ്. നല്ലത് വരും ഉറപ്പാണ് ദൈവം സഹായിക്കും.
@habeebapattanath51492 жыл бұрын
മോളെ വിഷമിക്കരുത് ദൈവം സഹായിക്കും. നല്ലകാലം വരും 👍👍👍👍
@rijilrajck2 жыл бұрын
ഈ വിഡിയോ എല്ലാരും കാണണം. ഒരുപാട് പഠിക്കാനുണ്ട് ചേച്ചിയിൽ നിന്ന്. ഒരിക്കൽ ചേച്ചി ആഗ്രഹിച്ച ജീവിതം ചേച്ചിയെ തേടിയെത്തും തീർച്ച. ഇതുപോലുള്ള വിഡിയോ ഇടുന്ന ഹരീഷ് ചേട്ടന് ഒരു big salute 👍
ഈ വിഡിയോ കണ്ടപ്പോൾ സന്തോഷമായി ഇങ്ങനെ യും പെണ്ണുങ്ങൾ ഉണ്ടല്ലോ നല്ല മനസും ചങ്കൂറ്റവും ഉള്ള ധീര വനിത ❤❤❤
@binu91202 жыл бұрын
പൊരുതി ,കഷ്ടപ്പെട്ട് ജിവിക്കുന്നു .. ആ ഒരു സുഖം വേറെ തന്നെയാണ് ,എല്ലാ ആഗ്രഹങ്ങളും നേടാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ...
@mariammageorge33392 жыл бұрын
മോളെ നീ മിടുക്കിയാണ്. എന്ത് കഷ്ടപ്പെട്ട് ജീവിക്കുന്നു ഇതെല്ലാം കേട്ടിട്ട് ശെരിക്കും സങ്കടം വരുന്നു. ദൈവം നല്ലത് വരുത്തട്ടെ. പ്രാർത്ഥിക്കാം 👍🏼. 👍🏼. En
@jasyjaseela12332 жыл бұрын
ഇവരെ പോലുള്ള മഹത് വ്യക്തികളെ യാണ് നാം ബഹുമാനിക്കേണ്ടത് ആരാ തിക്കേണ്ടത് ❤❤❤
@binduraghavan26242 жыл бұрын
Flowers ലേ കോടീശ്വരൻ പ്രോഗ്രാം കണ്ടിട്ട് വന്നതാ, ശ്രീദേവി യെ ലോകത്തിനു മുന്നിൽ കൊണ്ട് വന്നതിന് സഹോദര ൻ ഹരീഷ് ന് ഒരു കോടി നന്ദി 🥰🥰🥰🥰🥰💐💐💐
@HarishThali2 жыл бұрын
Thank U..😊
@nhtrollhub82422 жыл бұрын
ഒരിക്കലും തോറ്റ് കൊടുക്കരുത് നിങ്ങൾ ആണ് ഓരോ ശ്രീ കളുടെയും പ്രജോദനം. ഇതിൽ നല്ലത് വരും. നിങ്ങൾക് നല്ലത് വരട്ടെ 😔😔😍😍
@FaizalCrescent2 жыл бұрын
ഇവർക്ക് തന്നെ ഇരിക്കട്ടെ ഇന്നത്തെ ആദി ലൈക്.... 👍👍
@Mohanan-tg1rj Жыл бұрын
ചേച്ചി എല്ലാവരയു മുന്നിൽ ജീവിച്ച് കാണിച്ചു കൊടുക്കണം 👍👍👍
@ashrafilayamattil41062 жыл бұрын
ചേച്ചി കിണത്തിൽ ഉറങ്ങുമ്പോൾ തിണ്ടിൽ ചവിട്ടുമ്പോൾ സൂക്ഷിക്കണം... ഭയപ്പെട്ടു പോയി. കയറിൽ പോലും പിടിക്കാതെ അങ്ങിനെ ചെയ്യരുത്..🙏
@ratheesh81002 жыл бұрын
Yes😍👍❤
@aleyammathomas3744 Жыл бұрын
ശരീരാരോഗ്യം നോക്കിയും വരുമാനം കൂടുതലും കിട്ടുന്ന മാന്യമായ ജോലി ആയിരിക്കണം തെരെഞ്ഞെടുക്കേണ്ടത്.
@sarathmenonk88372 жыл бұрын
തളരരുത്, അഭിമാനത്തോടെ മുന്നോട്ട് പോവുക.👍👍👍👍
@paulodybala88192 жыл бұрын
നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിച്ചു ജീവിതത്തിൽ മുന്നേറാൻ ചേച്ചിക്ക് കഴിക്കട്ടെ...... 🔥🔥🔥🔥 തീയിൽ കരുത്തത് ഒരിക്കലും വെയിലത്തു വാടില്ല.... 🔥🔥🔥🔥
@sreeragkeerthana51847 ай бұрын
ലക്ഷ്യം.... അതു മാത്രം മുന്നിൽ കാണുക... നല്ലൊരു പോരാളിക്ക് വേണ്ട മനസ്സ്.... ആരോഗ്യം ദൈവം തന്നിട്ടുണ്ട്..... അടച്ചു പൊളിച്ചു ജീവിക്കുന്ന കാലം വിരൽത്തുമ്പിൽ 👍🏻🌹🌹👍🏻
@siddiqusidfue34102 жыл бұрын
മാനം വിറ്റ് ജീവിക്കുന്നവരുടെ കൂടെ എല്ലാവരും ഉണ്ടാവും. സഹോദരി അന്താസ്സുടെ ജീവിച്ചു കാണിക്കണം.
@priyamvadam.c12482 жыл бұрын
സത്യം. 👍
@firdous.ck.padinjarathazha79162 жыл бұрын
Yes
@ratheesh81002 жыл бұрын
😍😍😍
@Iammathewgeorge Жыл бұрын
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ.
@ushakumari43332 жыл бұрын
ഒരുപാട് വിഷമം ഉണ്ടായി സഹോദരി, ഈ ആത്മ ധൈര്യം മതി മുന്നോട്ട് ജീവിയ്ക്കാൻ, പഠിത്തം പുർത്തിയായി ആഗ്രഹിച്ച ജോലി കിട്ടി, എല്ലാം വിഷമങ്ങളും മാറി മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@nashamujeeb65722 жыл бұрын
പറയുന്നവരോട് പോകാൻ പറ ചേച്ചി 😡😡ഇവിടെ ചേച്ചിയുടെ കൂടെ ഞങ്ങൾ കുറെ പേരുണ്ട് 😃😃ധൈര്യമായി മുന്നോട്ട് പോകൂ 👍ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാത്ഥന എന്നും ഉണ്ടാവും 🙏🙏😂😂
@geethasudhakaran39752 жыл бұрын
ഈ പണിക്ക് എന്താ കുഴപ്പം. ചേച്ചിക്ക് അഭിനന്ദനങ്ങൾ
@vipinraghav54142 жыл бұрын
ചേച്ചി നല്ലൊരു മനസ്സിന്റെ ഉടമ...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏👍👍👍
@basheerctech2 жыл бұрын
ഇങ്ങനെ ജീവിച്ച് കാണിച്ച് കൊടുക്കണം. സ്ത്രീ ആരാ ണെന്ന് അസൂ യക്കാർ കണ്ട് പഠിക്കണം
@muralip55382 жыл бұрын
തളരരുത് സഹോദരി ധൈര്യപൂർവം മുന്നോട്ടു പോവുക തീർച്ചയായും വിജയമുണ്ട്
@minimurali88942 жыл бұрын
🙏കരയരുത് എല്ലാ വിഷമങ്ങളും മാറട്ടെ
@JaasiShahubanath-ow5kt8 ай бұрын
ചേച്ചിയുടെ അ ചിരി കാണുമ്പോൾ എന്തോ ഒരു positive energy തോന്നുന്നു 👍👍👍👍
@safirabasheer2952 жыл бұрын
അവിടെ നിന്നും മാറുന്നത് തന്നെ നല്ലത് നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട 😍
@AMA_birds._2 жыл бұрын
മാറരുത് അവിടെ നിന്ന് തന്നെ ജീവിച്ചു കാണിക്കണം 👍🏻
@KLndm2 жыл бұрын
Eeshwara kaakkane
@agappetunes49522 жыл бұрын
യൂസഫ് അലി സാർ ഇത് ഒന്ന് കണ്ടാൽ മതിയായിരുന്നു. എന്നാൽ ഇന്ന് എല്ലാ കടവും മാറി നല്ല ഒരു ജോലിയും കിട്ടിയേനെ പ്രാർത്ഥിക്കാം🙏🙏🙏
@abdulnazarnova44542 жыл бұрын
നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാദിപ്പിച്ചു തരട്ടെ
@ratheesh81002 жыл бұрын
😍
@jafar786jas92 жыл бұрын
നിങ്ങൾ എവിടെയും തോൽക്കില്ല ചേച്ചി. നാട്ടുകാരോട് പോവാൻ പറ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടകും....🤲🏻🤲🏻🤲🏻..👍🏻👍🏻👍🏻
@Piranthan2 жыл бұрын
എല്ലാത്തിൻറെയും ആധാരം വിദ്യാഭ്യാസമാണ് .സ്വയം തൊഴിൽ കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാനാണു ഏതൊരാണും പെണ്ണും ശ്രമിക്കേണ്ടത് .
@valsalavalsu53112 жыл бұрын
ഭാരപ്പെടണ്ടാ സഹോദരീ.. ഇത്രയേറെ അദ്ധ്വാനിച്ച് ഇതു വരെ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ദൈവം ശക്തി തന്നില്ലേ..നിങ്ങളുടെ ആഗ്രഹം പോലെ ദൈവം നല്ല നിലയിൽ എത്തിക്കും..
@radhakrishnansouparnika99502 жыл бұрын
സഹോദരി നമിക്കുന്നു. ബന്ധുക്കൾക്കു അഭിമാനം ഉണ്ടാക്കികൊടുക്കലല്ല നമ്മുടെ ജോലി, ഏതു ജോലിക്കും അതിന്റെതായ അന്തസ്സ് ഉണ്ട്.
@Grace-pp3dw2 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37.
@ratheeshms54212 жыл бұрын
ആ ചിരി മതി എല്ലാ വിഷമവും മാറാൻ
@goldenphoenixcreations11092 жыл бұрын
ഹായ് ശ്രീദേവി ,ചവിട്ടിതാഴ്ത്താൻ ശ്രമിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി തന്നെ നടക്കു ,ഇന്നല്ലെങ്കിൽ നാളെ എല്ലാ ഐശ്വര്യവും ഉണ്ടാകും .നന്മകൾ നേരുന്നു!
@joybs12 жыл бұрын
OMG!! This woman is really so great and very inspirational! She made tears in my eyes. !!✌Her smile is really so beautiful!❤❤ Lots of love and respect!! She knows the true values of life!! God bless her!!
@rosevlog55822 жыл бұрын
ചേച്ചി മുന്നോട്ട് പോകു. മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയട്ടെ. ഒരു പണിയും ഇല്ലാത്തവരാണ് കുറ്റം കടുപിടിക്കൻ ഇരിക്കുന്നത്.
@samjohn90612 жыл бұрын
What a wonderful story. The best part I like about her is Great attitude, always an unbeatable smile on her face even at most difficult time. She is happy to do anything to keep her life going, that is her strength. I think she must move to a larger area and do everything she want, that will happen. Regarding her daughter's nursing education, let her stay focused in her mission like the mother, GOD will help to achieve her goals.
@kasrodbisyam2 жыл бұрын
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയ് ഒന്നും ഇല്ലാതെ വിശമിച്ചിരിക്കുന്നവർക്ക് ഇവരൊരു മാതൃക തന്നെ ഇനിയും ഉയരങ്ങളിൽ എത്തും വിഷമിക്കല്ലേ ദൈവം കൂടെ ഉണ്ട് മുന്നോട്ട് വച്ച കാൽ പിന്നോട്ട് എടുക്കരുത് 😍😍
@abdulraheem41872 жыл бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@madhoos.madhoos65882 жыл бұрын
പാവം ചേച്ചി.. 😭😭😭 ചേച്ചിയുടെ കഥ കേട്ടപ്പോൾ കരഞ്ഞു പോയി. ..😭😭😭 എന്റെ യൊന്നു കയ്യിൽ ഒന്നുമില്ലല്ലോ പടച്ചോനെ ഒന്ന് സഹായിക്കാൻ 😭😭😭😭😭...
@saudaanver69122 жыл бұрын
ആര് എന്തും പറഞ്ഞോട്ടെ - തളരരുത് - പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാം ശരിയാവും
@bincyrixon80632 жыл бұрын
ചേച്ചി യല്ലാ നാട് വിട്ട് പോകേണ്ടത് ചേച്ചിയെ കുറ്റപെടുത്തുന്ന മുഖം മൂടിയിട്ട മാന്യൻ മാരാണ്. ധൈര്യമായി മുന്നോട്ട് തന്നെ പോകു