Рет қаралды 133,548
For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ഇന്ന് കേരളത്തിൽ കണ്ടുകിട്ടാൻ വലിയ പാടാണ് ബുദ്ധ വിഹാരങ്ങൾ. പ്രാചീന കേരളത്തിൽ ബുദ്ധ ജൈന മതങ്ങളുടെ ധാരാളം സ്വാധീനം ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്തെ രാഷ്ട്രീയം തികച്ചും വിഭിന്നമായിരുന്നു.
കാലഘട്ടത്തിൽ മറ്റു മതങ്ങളുടെ കൂടെ മത്സരിച്ചു നിൽക്കാൻ ബുദ്ധ മതം കേരളത്തിൽ ശ്രമിച്ചിട്ടില്ല. പക്ഷെ അത്തരത്തിലൊരു ബൗദ്ധ ധ്യാന കേന്ദ്രം ഞങ്ങൾ കണ്ടെത്തി. മണ്മറിഞ്ഞു പോയ പഴയൊരു സാംസ്‌കാരിക കേന്ദ്രം.
മഹാബോധി ബുദ്ധാശ്രമം, എന്ന പേരിൽ താനൂർ പരിയാപുരത്തെ കുന്നുംപുറം സ്കൂളിനു സമീപം ബുദ്ധഭിക്ഷുവായ ധർമസ്കന്ധ, സ്കൂൾ മാനേജർ നാരായണൻ മാസ്റ്ററുടെ സഹായത്തോടെ
ഒരു പുരാതന ഗുഹ, വശങ്ങൾ കെട്ടിയും ഉള്ളിൽ ഇരിപ്പിടങ്ങൾ പണിതും ആശ്രമമാക്കി ഒരുക്കി. പതിറ്റാണ്ടുകൾക്കപ്പുറം കോഴിക്കോട്ടെ മഹാബോധി ബുദ്ധാശ്രമത്തിന്റെ ശാഖയായിരുന്നു അത്. ധർമസ്കന്ധയടക്കം അക്കാലത്ത് ശ്രീലങ്കയിൽനിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽനിന്നുമുള്ള ബുദ്ധഭിക്ഷുക്കൾ ഇവിടെയെത്തി താമസിച്ചു പോന്നിരുന്നു. ചരിത്രത്തിൽ 1940-കളിൽ താനൂരിലെ സാമൂഹ്യപ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രമായിരുന്നു ഈ ആശ്രമം.
പന്തിഭോജനമടക്കമുള്ള അയിത്തോച്ചാടന പരിപാടികൾ, ഭൂദാന പ്രസ്ഥാനം തുടങ്ങിയവയ്ക്കെല്ലാം ആശ്രമം വേദിയായി. ആശ്രമത്തിൽ കളരിപ്പയറ്റുമുണ്ടായിരുന്നു. നൂൽനൂൽപ്പും തുന്നൽപരിശീലനവും നടന്നു.
കാലം കാത്തുസൂക്ഷിച്ച ഒരത്ഭുത ഭൂഗർഭ നിലയം. തികച്ചും സ്വാഭാവികമായി പ്രകൃതിയൊടിണങ്ങി ഒരുക്കപ്പെട്ടിട്ടുള്ള പ്രാർത്ഥന കേന്ദ്രം. വർഷകലത്തായിരുന്നു ഞങ്ങളവിടെ ഏത്തപ്പെട്ടത്, തികച്ചും വിചനമായ ഒരിടം. ഒരു കിണറിനോളം താഴ്ചയിലേക്ക് ഇറങ്ങിപ്പോകണം. ഉള്ളിലേക്ക് പ്രവേശിക്കാൻ കൃത്രിമമായി പണിതൊരു കവാടം മാത്രം കാണാം, ബാക്കിയെല്ലാം പ്രകൃതി ഒരുക്കിയ സ്വാഭാവികത. പുറത്ത് മഴയൊന്നും ഇല്ലായിരുന്നു പക്ഷെ ഉള്ളിൽ കയറിയ ഞങ്ങൾ കണ്ട ആ അത്ഭുത കാഴ്ച പറഞ്ഞറിയിക്കാൻ സാധിക്കില്ല. വലിയൊരു ഒറ്റമുറി വീട്ടിൽ പണ്ട് ബുദ്ധ ഭിക്ഷുക്കൾ സംഘമായി താമസിച്ചു പ്രാർഥിച്ച ശാന്തമായൊരിടം. മുകളിൽ ചെങ്കൽ പാറ, അതിന്റെ ഓരോ കണ്ണിയടരുകളിൽ നിന്നും തെളിവെള്ളം ഇറ്റിറ്റു വീഴുന്നു.അന്ന് ഗൗതമൻ ഉപേക്ഷിച്ചു പോന്ന രാജ കൊട്ടാരത്തിൽ കിട്ടാത്ത സുഖം ഇതുപോലുള്ള ആശ്രമങ്ങളിൽ ഓരോ ബുദ്ധ സന്യാസിയും കണ്ടെത്തിക്കാണണം. അത്രയും ശാന്തമായിരുന്നു ആ സ്ഥലം. അധികനേരം അവിടെ ചിലവഴിച്ചാൽ ആരെയും അതിനുള്ളിൽ തളച്ചിടാൻ ശക്തമായ ഒരാകർഷണം ആ ഗുഹയിൽ അനുഭവപ്പെട്ടു. മലപ്പുറം ജില്ലയിൽ താനൂരിൽ പരിയാപുരം എന്ന കടലോര ഗ്രാമം, പുറംലോകം അറിയാതെ കാത്തുവെച്ച ഭാവിയിൽ വലിയ സാധ്യതകളുള്ള ഓരു വിനോദ സഞ്ചാരകേന്ദ്രം നിങ്ങൾക്കായി സമർപ്പിക്കുന്നു.
#BothiGuha #BothiCave #ThrikkaikattOldBhuddhaCave #Mahabodhibudhaasramam #Tanur #TravelGunia #BuddhisttemplePariyapuram