വിൽപത്രം | സംശയങ്ങളും | മറുപടികളും | Registration of WILL

  Рет қаралды 23,485

Lawrence Srambi

Lawrence Srambi

Күн бұрын

How to Execute Will, Will Registration, Will Probate, of Will and Transfer of Revenue Registry after death of testator,Execution of will, How to execute will in India, Law on execution of will, Will in malayalam, Execution of will in malayalam.
മരണശേഷം വസ്തുക്കൾ ആർക്കൊക്കെ ലഭിക്കണം എന്ന് എഴുതിവെക്കുന്നത് വില്പത്രത്തിലാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ വസ്തുക്കൾ മക്കൾക്ക് വീതിച്ചു നൽകാൻ ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതുമായ മാർഗം.
Will is the written instrument that may be executed to effectuate the division of the property. There are such cases where upon the demise of the owner, the properties left behind by him devolve jointly on his legal heirs and partition becomes a complicated and costly affair. Registering a Will is an easy and cost effective method.
Partition of family property
Settlement deed
Gift deed
Will
Release deed
The Indian Succession Act 1925
Hindu Succession Act 1956
Muslim Personal Law (Shariat) Application Act 1937
Transfer of Property Act 1882
Dowry Prohibition Act 1961
Rights of a widow
Equal rights for male and female children under HS Act
Also, watch the following videos related to the Registration of WILL, Partition of family property, Precautions to be taken before purchasing any property, Marriage registration etc..
കുടുംബ സ്വത്ത് ഭാഗിക്കുന്നതെങ്ങിനെ?
• കുടുംബ സ്വത്ത് ഭാഗിക്ക...
മരണപത്രവും അവകാശ തർക്കങ്ങളും
• മരണപത്രവും അവകാശ തർക്ക...
മരണപത്രം സംശയങ്ങളും മറുപടികളും Part I
• മരണപത്രം സംശയങ്ങളും മറ...
ഒരു വസ്തു വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
• Precautions to take be...
വിൽപത്രം സംശയങ്ങളും മറുപടികളും Part II
• വിൽപത്രം - സംശയങ്ങളും ...
വിൽപത്രം എഴുതുന്നതെങ്ങിനെ?
• How to Execute will
ഹിന്ദു, കൃസ്ത്യൻ, മുസ്ലിം പിന്തുടർച്ചാവകാശനിയമങ്ങൾ
• പിന്തുടർച്ചാവകാശ നിയമം...
കുടുംബ സ്വത്തും ഭാഗംവെപ്പും
• കുടുംബ സ്വത്തും ഭാഗം വ...
കുടുംബത്തോട് തിരെ അവകാശമെത്ര?
• കുടുംബസ്വത്തിലുള്ള അവക...
പോക്കുവരവ് ചെയ്യുന്നതെങ്ങിനെ?
• Transfer of registry |...
ആധാരം രജിസ്റ്റർ ചെയ്യാനുള്ള ചിലവെത്ര?
• ആധാരം രജിസ്റ്റർ ചെയ്യാ...
• Video
• # 36 ആധാരം വില കുറച്ച്...
• മക്കൾക്ക് ഇഷ്ടദാനം കൊട...
Power Of Attorney
• # 38. Power of Attorne...
This video is for informational purposes only and is intended, but not promised or guaranteed, to be correct, complete, and up-to-date. And do not warrant that the information contained in this video be accurate and complete, and hereby disclaims any and all liability to any person for any loss or damage caused by errors or omissions.
The reproduction of the website and information of Kerala Registration Department is for 'fair use' for educational and public awareness purposes and the images, graphics, web pages used in this video belong to their respective owner, and I or the channel does not claim any right over them.

Пікірлер: 205
@RajanNairh
@RajanNairh 15 сағат бұрын
Amma enikku willpathram ezhuthi vachu amma marichu will ezhuthiyathu 1977 athil pakuthi 1988 il vittu bakki pakuthi kku enikku avakasam undo??
@nimi7395
@nimi7395 3 жыл бұрын
അച്ചായന്റെ പ്രോഗ്രാം സൂപ്പർ ആണ് സാധാരണക്കാരന്റെ സംശയനിവാരണം നടത്താം ശുഭാശംസകൾ യശ്ശസ്സ്വീഭവ
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
Thank you dear
@rajathiraja8200
@rajathiraja8200 11 ай бұрын
Sir, what is anubhavam in vilpathram
@lawrencesrambi1398
@lawrencesrambi1398 11 ай бұрын
അനുഭവങ്ങൾ എന്ന് പറയുന്നത് ആ വസ്തുവിലെ ചക്കയും മാങ്ങയും തേങ്ങയും വിളകളുമൊക്കെയാണ്
@kjjkkj8844
@kjjkkj8844 3 жыл бұрын
രജി. വിൽപത്രം ഏതൊക്കെ സാഹചര്യത്തിൽ അസാധുവാക്കപ്പെടാം.
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
രജിസ്റ്റർ ചെയ്ത വിൽപത്രം, വിൽ എഴുതിവെച്ച ആൾക്ക് എന്തെങ്കിലും മാറ്റം വരുത്തണം അല്ലെങ്കിൽ അത് നിലനിൽക്കേണ്ടതില്ല എന്ന് തോന്നുകയാണെങ്കിൽ ജീവിച്ചിരിക്കുമ്പോൾ എപ്പോ വേണമെങ്കിലും റദ്ധാക്കാം. ഇനി വിൽപത്രം ക്രമപ്രകാരം രജിസ്റ്റർ ചെയ്തതല്ല എന്ന് കോടതിക്ക് തോന്നുകയാണെങ്കിൽ റദ്ധാക്കാനുള്ള അധികാരം കോടതിക്കുണ്ട്. എഴുതി വെച്ച ആൾ, നിർബന്ധത്തിനു വഴങ്ങിയാണ് എഴുതിയതെന്നോ, അല്ലെങ്കിൽ ഓര്മശക്തിയോ ബുദ്ധിശക്തിയോ ഇല്ലാത്ത സമയത്തു എഴുതിയാണെന്നോ അതുമല്ലെങ്കിൽ ലെഹരിക്കടിമപെട്ട അവസ്ഥയിലാണ് എഴുതി വെച്ചതെന്നോ തെളിയിച്ചാൽ കോടതിക്ക് റദ്ദാക്കാം.
@RajanNairh
@RajanNairh 8 күн бұрын
Willpathram ezhuthi oru varsham kazhingu pakuthi sale chaithu bakki pakuthi will prakarm kittumo
@lawrencesrambi1398
@lawrencesrambi1398 16 сағат бұрын
ചോദ്യം മനസിലായില്ല
@anoopp3899
@anoopp3899 4 ай бұрын
സർ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിൽപത്രം നഷ്ടപ്പെട്ടു. എഴുതിവെച്ചയാൾ മരണപ്പെട്ടു. നഷ്ടപ്പെട്ട മരണപത്രം കോടതി വഴി സാധൂകരിക്കാൻ പറ്റുമോ.
@lawrencesrambi1398
@lawrencesrambi1398 4 ай бұрын
kodathiyil probatinu apekshichu, maricha aalude deth certificate hajarakki wil pathrathinte certified copy edukkuka
@jayakrishnanb9092
@jayakrishnanb9092 2 жыл бұрын
സർ നികുതുവെട്ടിക്കാനും, രക്തബന്ധം ഇല്ലാത്തവർക്കും, അവിഹിതകർക്കും സ്വത്ത്‌ പങ്ക് വൈക്കാനും പറ്റിയ നിയമം. നല്ലനിയമം 👍
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
hmm
@srikrishnaprasad2434
@srikrishnaprasad2434 Ай бұрын
Schizophrenia (mental illnes ) ulla വയ്ക്തി എങ്ങനെ will deed തയാറാക്കും സർ ? Registar officil തന്നെ ചെയ്യാൻ ആണ്.
@lawrencesrambi1398
@lawrencesrambi1398 5 күн бұрын
മാനസിക അസുഖം ഉള്ള ആൾക്ക് വിൽപത്രം രജിസ്റ്റർ ചെയ്യാൻ പറ്റില്ല. നാഷണൽ ട്രസ്റ്റ് ആക്ട് അനുസരിച്ചു ജില്ലാ കളക്ടർ അധ്യക്ഷനായ ഒരു സമിതിക്കു അപേക്ഷ കൊടുത്താൽ ഒരു ഗാഡിയനെ നിശ്ചയിച്ചു തരും, അയാൾക്ക്‌ ചില കണ്ടിഷൻ അനുസരിച്ചു വസ്തു കൈമാറ്റം ചെയ്യാം
@roshthaj6052
@roshthaj6052 Жыл бұрын
oru will pathram ezhudan ethra divasam pidikkum....
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
വിൽപത്രം ഒരു ദിവസം കൊണ്ട് വേണമെങ്കിൽ എഴുതാം. അന്ന് തന്നെ രജിസ്റ്റർ ചെയ്യുകയുമാകാം.
@lucylouis8715
@lucylouis8715 2 жыл бұрын
If the beneficiary is NRE what will be the procedures and effect
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
If it's a will, after the death of the testator beneficiary can approach the village office to get the property mutated in his name. Only the original will, land tax receipt, previous document and death certificate to be submitted.
@AshilA-sl6zl
@AshilA-sl6zl Жыл бұрын
Ummayude marana shesham makanu swoth eyudhi vachitund. Umma jeevichirikkumbol eyudhi vecha adharam matti eyudhaan makande samadham avishyam undo
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
എങ്ങിനെയാണ് എഴുതി വെച്ചിട്ടുള്ളത് ? മുസ്ലിമിന് വിൽപത്രം അവകാശികൾക്ക്‌ എഴുതി വെയ്ക്കാൻ കഴിയില്ല . ഇഷ്ടദാനമാണെങ്കിൽ കുഴപ്പമില്ല
@AshilA-sl6zl
@AshilA-sl6zl Жыл бұрын
Ummayude marana shesham makande peril aanu eyudhi vechittulladh adh eni maty edudhan pattillalo
@rinuthomas5456
@rinuthomas5456 7 ай бұрын
ഒരു മകനും മകളും annu മകളെ കെട്ടിച്ചു വിട്ടു പപ്പ മകൻ്റെ പേരിൽ വിൽ എഴുതി വെച്ചിട്ടുണ്ട് അവരുടെ കാലശേഷം മകന് അപ്പോള് മകളുടെ sign എന്തെങ്കിലും ആവശ്യം ഉണ്ടോ പേരിലക്കാൻ .അവരുടെ sign എന്തിനൊക്കെ annu ആവശ്യം പപ്പയുടെ പേരിലുള്ള ഗ്യാസ് സിലിണ്ടർ വേറൊരാളുടെ പേരിൽ മാറ്റുന്നതിന് അവരുടെ sign ആവശ്യം ഉണ്ടോ
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
മകളുടെ ഉപ്പിന്റെ ആവശ്യമില്ല . എന്നാൽ വസ്തു മാത്രമല്ല മറ്റു വാഹകൾ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വിൽപത്രത്തിൽ എഴുതിയിട്ടുണ്ടോ ?
@rinuthomas5456
@rinuthomas5456 7 ай бұрын
@@lawrencesrambi1398 മറ്റ് വകകൾ എന്ന് പറയാൻ ഒരു സ്കൂട്ടർ ഉണ്ട് ഗ്യാസ് കണക്ഷൻ പപ്പയുടെ പേരിൽ u du ഈ രണ്ടു കര്യങ്ങൾ മാത്രമേ ഉള്ളു. അമ്മ യുണ്ട് പപ്പാക്ക് പെൻഷൻ ഉണ്ടായിരുന്നു അത് ഇപ്പൊൾ അമ്മക്ക് കിട്ടും സ്കൂട്ടർ പേരിലോട്ടു മാറ്റാൻ അനത്തരവകാശ സർട്ടിഫിക്കേറ്റ് വേണോ വേറെ എന്തൊക്കെ karythinnu ഈ സർട്ടിഫിക്കറ്റ് വേണം
@bijupcherianp.c1244
@bijupcherianp.c1244 2 жыл бұрын
സാർ എന്റെ പിതാവ് മരിച്ചിട്ട് 22 വർഷമായി . അമ്മ യുണ്ട് ഞങ്ങൾ രണ്ട് മക്കളും മാണ് ആധാരത്തിൽ പിതാവിന്റെ വീതമായ 40 സെന്റ് മുന്നു പേരു ടെ യും പേരിൽ തുല്യമായിട്ടാണ് എഴുതി വച്ചിരിക്കുന്നത് ഇതിൽ ഒരാൾക്ക് അവർക്ക് ഇഷ് ടപ്രകരം വിൽപത്രം എഴുതി വയ്കുവാൻ പറ്റുമോ ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഇടകലർന്ന ഓഹരി വിൽപത്തിൽ എഴുതി വെക്കാം. ആധാരത്തിൽ വസ്തു അളന്ന് തിരിച്ചിട്ടില്ലെങ്കിൽ ബാഗിക്കാതെ തരമില്ല.
@shinoypalikudath883
@shinoypalikudath883 2 жыл бұрын
വില്പത്രത്തിൽ പറഞ്ഞിട്ടുള്ള പ്രകാരം ഉള്ള തുക കൈപ്പറ്റത്തെ സ്വത്തിൽ അവകാശം ചോദിച്ചാൽ എന്ത് ചെയ്യും ലക്ഷ്യം വാങ്ങാൻ പറഞ്ഞിട്ടുണ്ട് എന്താണ് ചെയ്യേണ്ടത്
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കുന്നില്ലെങ്കിൽ, പണം തയ്യാറാക്കി വെച്ചിട്ടുണ്ട്, ബാങ്ക് ഡീറ്റെയിൽസ് അയച്ചു തരിക എന്ന് പറഞ്ഞു ഒരു വക്കീൽ നോട്ടീസ് അയക്കാം.
@smijith_9874
@smijith_9874 Жыл бұрын
എന്റെ ഭർത്താവിന്റെ കുടുംബ സ്വത്ത് സഹോദരങ്ങളുടെ സമ്മതത്തോടെ അമ്മ യുടെ മരണ ശേഷം എന്റെ bharthavinu അവകാശം ഉള്ളതാണ് എന്നു എഴുതി വച്ചിരുന്നു. ഇപ്പോൾ എന്റെ ഭർത്താവിന്റെ മരണ ശേഷം sahodharangal അതു അവര്‍ക്കു മാറ്റി എഴുതാൻ sremikkinnund. അമ്മ ഇപ്പോഴും jeevichirikkunnund. ഈ വസ്തു പൂർണ്ണമായും അവര്‍ക്കു avakasappeduthaan പറ്റുമോ. അതിൽ ഒരു വിഹിതം എന്റെ രണ്ടു മക്കള്‍ക്കു കൂടി അവകാശം ലഭിക്കുമോ plz replyy sir
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
എങ്ങിനെയാണ് നിനങ്ങളുടെ ഭർത്താവിന്റെ പേരിലേക്ക് ആയതു ? ആധാരം രജിസ്റ്റർ ചെയ്തിട്ടാണോ ? ആണെങ്കിൽ വസ്തു നിങ്ങള്ക്ക് അവകാശപ്പെട്ടതാണ് . ആധാരം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വസ്തുവിൽ എല്ലാവര്ക്കും അവകാശം ഉണ്ടാകും . നിങ്ങളുടെ ഭർത്താവിന്റെ അവകാശം നിങ്ങൾക്കും മക്കൾക്കും ലഭിക്കും
@mrkrimi5590
@mrkrimi5590 Жыл бұрын
Sir, We got a copy of will as a photo attached with some thumb impression. But didn’t got as in 1000 rupees paper. And my father told me that it is with the registrar. Is it true ??
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
Will is prepared on white paper and not on stamp paper. You wont get a copy of the will without producing the death certificate of the deceased.
@AjithAjith-ln3eg
@AjithAjith-ln3eg Жыл бұрын
Sir.. ഞാൻ ഒരു ഹിന്ദു ആണ്.. ഞങൾ മൂന്ന് മക്കൾ ആണുങ്ങൾ ആണ്. ഞാൻ ഇളയ മകൻ ആണ്. ചേട്ടന്മാർ കല്യാണം കഴിഞ്ഞ് കുട്ടികൾ ആയി മാറി താമസം.. ഒരാൾക്ക് സ്വൊന്തം ആയി വീട് ആയി. ഒരാൾ വാടക വീട്ടിൽ ആണ് അമ്മക്ക് ഓഹരി കിട്ടിയ 14 സെന്റ് ഭൂമിയിൽ ഒരു വീട്ടിൽ ഞാനും അമ്മയും അച്ഛനും വൈഫ്‌ രണ്ടു കുട്ടികൾ താമസം.. ആർക്കും ഓഹരി കൊടുത്തിട്ടില്ല.. ഒരാൾ എടുത്ത് മറ്റുള്ളവർക്ക് അതിന്റ ഓഹരി കൊടുക്കാൻ ആർക്കും നിവർത്തി ഇല്ല.. എന്റെ സംശയം അതല്ല.. എല്ലാരും പറയുന് എന്നെയും കുട്ടികളെയും അവിടെ നിന്ന് ഇറക്കി വിടും എന്ന് കാരണം അമ്മക്ക് ഒരു ചേട്ടനോട് ആണ് കൂടുതൽ സ്നേഹം.. പക്ഷെ ആ വീടിനും വീട്ടുകാർക്കും കൂടി കഷ്ടപ്പെട്ട് എന്റെ കുഞ്ഞുങ്ങൾക്ക് ഒരു ആഗ്രഹവും സാധിച്ചു കൊടുക്കാൻ മിച്ചം ഇല്ലാത്ത അവസ്ഥ ആണ്.. ഇരുപത്തി ഒന്ന് വർഷം ജോലി ചെയ്തു ഇപ്പോൾ നടുവിന് വയ്യ.. അങ്ങനെ എങ്കിൽ ഞാൻ അറിയാതെ അമ്മക്ക് ഞങൾ ഇപ്പൊ താമസിക്കുന്ന വീടും സ്ഥലവും ചേട്ടന്റ പേരിൽ എഴുതി കൊടുക്കാനോ. അവർക്കു വേറെ മാർഗത്തിൽ എഴുതി വാങ്ങാനോ സാധിക്കുമോ.. അമ്മയുടെ പേരിൽ ആണ് സ്ഥലം അച്ഛന് കുഴപ്പം ഇല്ല.. അങ്ങോട്ടും ഇല്ല ഇങ്ങോട്ട് ഇല്ല ആ അവസ്ഥ ആണ്.. ഒരു മറുപടി പ്രതീക്ഷിക്കുന്നു
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
അമ്മക്ക് ഓഹരി കിട്ടിയ വസ്തു എന്ത് ചെയ്യാനും അമ്മക്ക് അവകാശമുണ്ട്. ഏതെങ്കിലും മക്കൾക്ക് മാത്രമായോ അല്ലെങ്കിൽ ഒരാൾക്ക് മാത്രമായോ കൊടുക്കാം. അമ്മയുടെ കാലശേഷം മാത്രമാണ് എല്ലാവര്ക്കും തുല്യാവകാശം വരുന്നത്. അമ്മയെ സോപ്പിട്ടു നിന്നാൽ അവിടെ നിന്ന് ഇറക്കി വിടുന്നത് ഒഴിവാക്കാം. അല്ലെങ്കിൽ എല്ലാവരും കൂടി ഒരു സമവായത്തിലെത്തുന്നതാണ് നല്ലത്.
@AjithAjith-ln3eg
@AjithAjith-ln3eg Жыл бұрын
@@lawrencesrambi1398 thanks sir.. ഒരുപക്ഷെ ഞാൻ അറിയാതെ എപ്പോഴെങ്കിലും അവർ അത് എഴുതി വാങ്ങിച്ചിട്ട് ഉണ്ടെങ്കിൽ എങ്ങനെ എനിക്ക് മനസ്സിലാക്കാൻ പറ്റും.. അങ്ങനെ കുരുട്ട് ബുദ്ധി ഉള്ള ആളുകൾ ആണ് അത് കൊണ്ട ചോദിച്ചത്. കാരണം എന്റെ ജീവിതം പകുതി ആ വീടിന് വേണ്ടി കഷ്ടപ്പെട്ടത് ആണ്.. ഇപ്പോഴും അങ്ങനെ തന്നെ എന്റെ ഭാര്യ മക്കൾ അവർക്ക് എന്തെങ്കിലും ഉണ്ടല്ലോ എന്ന് സമാധാനം.. പ്ലീസ് sir ഒരു പോംവഴി
@aarvind3901
@aarvind3901 Жыл бұрын
@@AjithAjith-ln3egWhite paper il ezhuthiya Will valid aanu. But mattu registrations like gift or settlement EC apply cheythal ariyam .please approach a lawyer and seek advice.
@jayasukumaran3511
@jayasukumaran3511 2 ай бұрын
When my dad wrote the will, he didn't write anything about his wife. Ie no property, money or specify who is going to care for her. He passed away 10 years ago. What can she do.
@ഓലപീപ്പി-ഘ5മ
@ഓലപീപ്പി-ഘ5മ Ай бұрын
മുസ്ലിം വിഭാഗത്തിൽ ഉൾപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്. ഏഴ് ആണും അഞ്ചു പെണ്ണുമായി പന്ത്രണ്ട് പേരാണ് മക്കളായി ഉള്ളത്. മാതാവ് മുൻപേ മരണപ്പെട്ടു. ഏറ്റവും മുതിർന്ന ജേഷ്ഠനു സ്വന്തമായി പിതാവ് ഭൂമി വാങ്ങി നൽകിഎന്ന കാരണത്താൽ അദ്ദേഹത്തെ ഒസ്യത്തിൽ ഉൾപെടുത്തിയിട്ടില്ല. എന്നാൽ സാക്ഷിയായി പിതാവ് മൂത്ത ജേഷ്ഠനെ കൊണ്ട് ഒപ്പ് വപ്പിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപ് പിതാവ് മരണപ്പെടുകയും ഒസ്യത്തിൽ പറഞ്ഞ പ്രകാരമുള്ള ഭൂമിക്കു അതാതു അവകാശികൾ നികുതിയടച്ചു കൈവശം വച്ച് വരുന്നു. പലരും അവരുടെ പേരിലുള്ള ഭൂമി കൈമാറ്റം ചെയ്യുകയും വലിയ സംഖ്യ വായ്പയായി എടുക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മൂത്ത ജേഷ്ഠൻ ഒസ്യത്തിന്റെ സാധുത തള്ളിപറയുന്നു. അദ്ദേഹത്തിന് സഹോദരങ്ങളുടെ ഭൂമിയിൽ അവകാശം നിലനിൽക്കുമോ?
@anithat.k.7571
@anithat.k.7571 2 жыл бұрын
Sir register cheyatha vilpathram value undo.ende achande Marana seshamanu njan vilpathram kanunath.mattu sahodharangalku ellam ariyam
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
രജിസ്റ്റർ ചെയ്ത വില്പത്രത്തിനു എല്ലാ സാധുതയുമുണ്ട്
@thunderdrawin1862
@thunderdrawin1862 2 жыл бұрын
Y@@lawrencesrambi1398
@bindurajkandoth4812
@bindurajkandoth4812 5 ай бұрын
Sir parsmbariya swathu will patram cheyyamo... Ebthengilum objection undo
@Mahi-ot2lk
@Mahi-ot2lk 11 ай бұрын
സർ രജിസ്റ്റർ ചെയ്തേക്കുന്ന വില്പത്രം എഴുതിയ ആൾക്ക് എങ്ങനെയാ ക്യാൻസൽ ചെയ്യാൻ പറ്റുക, അതിന്റെ നടപടി ക്രമങ്ങൾ ഒന്ന് പറഞ്ഞു തരാമോ
@lawrencesrambi1398
@lawrencesrambi1398 11 ай бұрын
ഏതെങ്കിലും ഒരു ആധാരമെഴുത്തുകാരനെ കണ്ടു വിൽപത്രം എഴുതി വെച്ച ആൾ ഒരു റദ്ദാധാരം രജിസ്റ്റർ ചെയ്യണം
@ashnajose3878
@ashnajose3878 Жыл бұрын
Sr register cheytha will and adhaaravum (athyathe aalde perilollathu)nashttapettu athu enii loaninum mattu kaaryagalkkum documents egeneyaa undakuka
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
രജിസ്റ്റർ ചെയ്യാത്ത വിൽപത്രം നഷ്ടപ്പെട്ടാൽ ഒന്നും ചെയ്യാനാകില്ല . രജിസ്റ്റർ ചെയ്ത ആധാരം നഷ്ടപ്പെട്ടാൽ അതിനു നടപടിക്രമങ്ങളുണ്ട്. രെജിസ്ട്രാഫീസിൽ നിന്നും ഒരു സെർട്ടിഫൈഡ് കോപ്പി എടുക്കുക . ആധാരം ആരുടെയെങ്കിലും കയ്യിലുണ്ടെങ്കിൽ തിരിച്ചു നൽകണമെന്നും ആ വസ്തുവിൽ മറ്റാർക്കെങ്കിലും അവകാശം ഉണ്ടോ എന്നുള്ള ഒരു പത്രപരസ്യം ചെയ്യുക . ഒരു അഫിഡവിറ് നോട്ടറിയെ കൊണ്ട് അറ്റെസ്റ് ചെയ്യുക . ഇതൊക്കെ ഉണ്ടെങ്കിലും വസ്തു വിൽക്കുമ്പോൾ ഇതൊന്നും മതിയാകാതെ വന്നേക്കാം
@sreejishramachandransreeji7938
@sreejishramachandransreeji7938 3 жыл бұрын
Sir ntea achantea kuduba swathill oru papan paguthi swathu ellarudeyum samadhathodea ezhuthi vedichu baki property Allu arum ariyathe ksfe chittiyil panyam vechu athu kittan lega ayi nthu cheyan patum
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
ബാക്കി പ്രോപ്പർട്ടിയിൽ പാപ്പാന് മാത്രമായി എന്റ അവകാശമുള്ളതു? അത് എല്ലാവര്ക്കും അവകാശപെട്ടതല്ലേ. ആദ്യമായി KSFE യിൽ പോയി പരാതിപ്പെടുക. പപ്പനോട് കുടുംബത്തിലെ ആരെങ്കിലും വഴി സംസാരിച്ചു തീർപ്പാക്കാൻ ശ്രമിക്കുക. പറ്റിയില്ലെങ്കിൽ പോലീസിൽ പരാതിപ്പെടുക. നടക്കുന്നില്ലെങ്കിൽ കേസ് കൊടുക്കേണ്ടി വരും.
@Ankita-rt6oh
@Ankita-rt6oh Жыл бұрын
Sir. Ipo Will ezhuthi register cheyyunnathinu aadharam ezhuthukaarkku maximum charge ethrayaakum.? Plz reply.
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
നിയമാനുസൃത ഫീസ് വളരെ കുറവാണു . 500 രൂപയോ അതിലും കുറവോ ആണ് . എന്നാൽ എഴുത്തുകാരെല്ലാം 1000, 1500, 2000 വാങ്ങുന്നുണ്ടെന്നാണ് കേൾക്കുന്നത് . registration fee is only 525
@Ankita-rt6oh
@Ankita-rt6oh Жыл бұрын
@@lawrencesrambi1398 Ok Sir. Thank you.
@kesavannair993
@kesavannair993 2 ай бұрын
എല്ലാവരും will നെ കുറിച്ച് പറയുന്നു. ഇത് ഏതെങ്കിലും കാരണത്താൽ കോടതിയിൽ ചോദ്യം ചെയ്യാമോ തത്കാലിക വിരോധം മൂലം 2 മക്കളുള്ളവർ ഒരാൾക്കു എഴുതൂവച്ചത് എനിക്കറിയാം. ഈ വസ്തു will പത്രം എഴുതിയ വ്യക്തിക്ക് പാരമ്പര്യമായി കിട്ടിയതാണ്. സ്വയം സമ്പടിച്ചതല്ല മറുപടി തരണം
@lawrencesrambi1398
@lawrencesrambi1398 Ай бұрын
നമ്മുടെ പിന്തുടർച്ചാവകാശ നിയമങ്ങൾ മതാടിസ്ഥാനത്തിലുള്ളതാണ്. ഹിന്ദു മതത്തിലുള്ളവർക്കു പാരമ്പര്യ സ്വത്തിനു നിര്വചനങ്ങളുണ്ടെങ്കിലും. Joint family abolition act വന്നതിൽ പിന്നെ അതിനു വലിയ സാധുതയില്ല. ഹിന്ദുക്കൾക്ക് വിൽപത്രം എഴുതി വെക്കാനുള്ള പ്രൊവിഷൻ ഉണ്ട്. ഇഷ്ട്ടമുള്ള ആരുടെ പേരിലും എഴുതാം. അത് സാധുതയുള്ള രേഖയാണ്. എഴുതി വെച്ച വിൽ പ്രോപ്പർ ആയി എഴുതി വെച്ചതാണോ എന്നാണ് കോടതി നോക്കുക.
@Babakerala
@Babakerala 5 ай бұрын
ഒരിക്കൽ എഴുതിവച്ചത് പിന്നീട് മാറ്റി എഴുതുവാൻ പറ്റിമോ
@lawrencesrambi1398
@lawrencesrambi1398 4 ай бұрын
എപ്പോൾ വേണമെങ്കിലും പഴയത് റദ്ദാക്കാം അല്ലെങ്കിൽ പുതിയത് എഴുതി വെക്കാം ഏറ്റവും അവസാനം എഴുതി വെച്ച വിൽപത്രം നിലനിൽക്കും
@anujareji7477
@anujareji7477 4 ай бұрын
Sir 2 will husbend എഴുതി, ഫസ്റ്റ് will രജിസ്റ്റർ ചെയ്തു, ബട്ട്‌ 2 nd will രജിസ്റ്റർ ചെയ്തില്ല അത് നശിക്കപ്പെട്ടു....ആ സാഹചര്യത്തിൽ ഏതു will ആണ് നിലനിൽക്കുന്നത്? ഫസ്റ്റ് will ക്യാൻസൽ ചെയ്തിട്ടും ഇല്ല... നശിക്കപ്പെട്ട register ചെയ്യാത്ത 2nd will nte പകർപ്പ് കിട്ടാൻ സാധ്യത ഉണ്ടോ? Pls reply
@lawrencesrambi1398
@lawrencesrambi1398 3 ай бұрын
രജിസ്റ്റർ ചെയ്യാതെ നശിപ്പിച്ച വിൽപത്രം നഷ്ട്ടപെട്ടുപോയാൽ പിന്നെ അതിനു നിയമ സാധുതയൊന്നുമില്ല. ആദ്യത്തെ വിൽപത്രം തന്നെയാണ് നിലനിൽക്കുന്നത്
@Sreedevi.1964
@Sreedevi.1964 6 ай бұрын
എഴുതി വെച്ച വില്പത്രം ക്യാൻസൽ ചെയ്യാൻ പറ്റുമോ, എങ്ങനെ, ചിലവ് എന്ത് വരും
@lawrencesrambi1398
@lawrencesrambi1398 6 ай бұрын
YES maximum 3,000/- including fees and documentation
@binoyantony9156
@binoyantony9156 Жыл бұрын
വിൽപ്പത്രത്തിൽ സബ്ഡിവിഷൻ നമ്പർ പട്ടയ ത്തില് സബ്ഡിവിഷൻ നമ്പർ മാറ്റമുണ്ട് ഇത് ഭാവിയിലെ പ്രശ്നമാകുമോ അത് എങ്ങനെ പരിഹരിക്കും
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ഏതാണ് ശരി ? വിൽപത്രം എഴുതി വെച്ച ആൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ വിൽപത്രം തിരുത്തി എഴുതി രജിസ്റ്റർ ചെയ്യാം. പട്ടയത്തിലേതാണ് തെറ്റെങ്കിൽ റവന്യൂ ഡിപ്പാർട്മെന്റു മായി ബന്ധപ്പെടുക.
@VipinKumar-v6n6v
@VipinKumar-v6n6v 2 ай бұрын
വിൽപത്രം തയാറാക്കിയ പോൽ ആധാരം നബർതെററിപോയികുഴപപംundo
@lawrencesrambi1398
@lawrencesrambi1398 2 ай бұрын
എഴുതിയ ആൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ വിൽപത്രം മാറ്റി എഴുതാം. ആധാര നമ്പർ മാത്രമേ തെറ്റിയിട്ടുള്ളു ? ബാക്കി വിവരങ്ങൾ ശരിയാണോ?
@VipinKumar-v6n6v
@VipinKumar-v6n6v 2 ай бұрын
അച്ഛൻ മരിച്ചു പോയി വില്ലിൻറസെർടടിഫേഡ്കോപപിഎടുതതപോൾവേറെആധാരതതിൻറാണ് കിട്ടിയത്
@avanthikavlog5981
@avanthikavlog5981 2 жыл бұрын
മൂന്ന് മക്കളുള്ള അച്ഛൻ മകന് പകുതിയിലധികം സ്വത്ത് മകൻ്റെ പേരിലും ബാക്കി പെൺമക്കളക്ക് എന്നും അത് അമ്മയുടെ കാലശേഷം എന്നും എഴുതിയിട്ട് ഉണ്ട് .ഇത് ഇപ്പൊ അച്ഛന് മാറ്റി അച്ഛൻ്റെ പേരിൽ തന്നെ ആകാൻ എന്തൊക്കെ യാണ് വേണ്ടത്.ആധാരം ,വിൽപത്രം എന്നിവ ആവശ്യമാണോ
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
വിൽപത്രം എഴുതി വെച്ചാലും ജീവിച്ചിരിക്കുമ്പോൾ വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം. അല്ലെങ്കിൽ വിൽപത്രം റദ്ധാക്കാം
@mathiyas100
@mathiyas100 28 күн бұрын
ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ് വില്ൽ പത്രം എഴുതി 3മക്കളിൽ 2പേരുടെ പേർക്കാണ് എഴുതിയത്, കാരണം ഉണ്ടായി മൂന്നാവാത്തവന് ഒരു കാരണവശാലും ഒരു തരി മണ്ണും പോകരുത്, ഞങ്കളുടെ കാലശേശം അത് പോകാൻ സത്യത ഉണ്ടോ?
@lawrencesrambi1398
@lawrencesrambi1398 5 күн бұрын
വിൽപത്രത്തിൽ എന്താണോ എഴുതിയത് അപ്രകാരം മാത്രമേ വസ്തുവിന്റെ വിഭജനം നടക്കുകയുള്ളൂ. മറ്റൊരാൾക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല
@lolanlolan5925
@lolanlolan5925 Жыл бұрын
അപ്പുപ്പൻ മരിച്ചതിൽ പിന്നെ അപ്പച്ചിമാർ സ്വത്തിനും വേണ്ടി ഇറങ്ങിയിട്ടുണ്ട്, വീട്ടിൽ സ്വര്യം ഇല്ല, അവർക്കുള്ളത് എല്ലാം പണ്ടേ കൊടുത്തതാണ് അതെല്ലാം വിറ്റ് അവർ പുട്ടടിച്ചു ഇനി അച്ഛനുള്ള വീടും കുറച്ച് പുരയിടവും ഉണ്ട് അതിലാണ് കണ്ണ്.അപ്പുപ്പൻ വില്ല് എഴുതിയിട്ടുണ്ട് എന്ന് അറിയുവാൻ കഴിയുമോ. Please reply
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
വിൽ എഴുതിയിട്ടുണ്ടെങ്കിൽ ഇതിനകം അറിഞ്ഞേനെ . കാരണം അങ്ങിനെ ആർക്കെങ്കിലും എഴുതി വെച്ചിട്ടുണ്ടെങ്കിൽ അവർ വിൽപത്രം പുറത്തെടുത്തേനേ . നിങ്ങളുടെ രെജിസ്ട്രാഫീസിൽ പോയി അപ്പൂപ്പന്റെ പേരിൽ എന്തെങ്കിലും വിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാം . വില്ല് രജിസ്റ്റർ ചെയ്യണമെന്ന് നിര്ബന്ധമില്ല . മാത്രമല്ല എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം
@lolanlolan5925
@lolanlolan5925 Жыл бұрын
@@lawrencesrambi1398 വില്ല് എഴുതിയിട്ടുണ്ട് പക്ഷെ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. അത് അറിയാൻ രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ അവർ കറക്റ്റ് മറുപടി പറയുന്നില്ല.
@gopikaprasad7137
@gopikaprasad7137 3 жыл бұрын
സർ, ന്റെ അച്ഛൻ മരിച്ചു. അമ്മ ജീവിച്ചിരിപ്പുണ്ട്. രണ്ട് പേരും ചേർന്ന് ഒരു ജോയിന്റ് വില്ൽ പത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അച്ഛന്റെ സ്വത്തുക്കൾ സ്വാഭാവികമായും അമ്മയ്ക്ക് അവകാശപ്പെട്ടത് ആകുമോ? ഈ വസ്തുക്കൾ അമ്മയുടെ പേരിൽ കൂട്ടാൻ പറ്റുമോ? വില്പത്രത്തിൽ ഞങ്ങളു കാലശേഷം മാത്രം മക്കൾക്കു എത്തിച്ചേരും എന്ന് ഒരു വാചകം കാണുന്നുണ്ട്. വില്പത്ര പ്രകാരം ഉള്ള വസ്തുക്കൾ മക്കളുടെ പേരിൽ അമ്മ ജീവിച്ചിരിക്കുമ്പോൾ പേരിൽ കൂട്ടാൻ കഴിയുമോ? മറുപടി തരണേ സർ.
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
വിൽപത്രത്തിൽ പറയുന്ന പോലെയാണ് വസ്തുക്കൾ അവകാശികൾക്ക്‌ ലഭിക്കുന്നത്. വസ്തുക്കൾ 'അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ വിൽപത്രം ഇല്ല എന്ന് കരുതി വസ്തു ബാഗിക്കേണ്ടിവരും. അവകാശികൾക്ക്‌ തർക്കമുണ്ടായാൽ അത് നടക്കില്ല. അച്ഛന്റെ കാലശേഷം എല്ലാ അവകാശികൾക്കും തുല്യാവകാശമാണുണ്ടാകുക. പക്ഷെ വിൽ എഴുതി വെച്ചാൽ അതിൽ പറയുന്ന പോലെയേ കിട്ടു.
@anaghaanil7479
@anaghaanil7479 Жыл бұрын
Sir oru kudumbathile achante peril irrikuna vasthu.achan marichappol ammakkum randu makkalkum equal avakasham Vannu . Randum aanmakkal aanu .Itu bankil vech loan edutitund.angane edukn kazhiyumo.share onnnum cheytitila.adharam copy chodichapol adhaaram illa pattayam aanu ennanu Amma parayunat .angane loan kittumo?
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ഹിന്ദു പിന്തുടർച്ചാവകാശ നിയമമനുസരിച്ചു അച്ഛന്റെ കാലശേഷം അച്ഛന്റെ 'അമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവർക്കും, അമ്മയ്ക്കും മക്കൾക്കും തുല്യാവകാശമാണ്. പട്ടയം വെച്ചും ലോൺ കിട്ടും. വസ്തു ഭാഗിക്കണമെന്നില്ല, എല്ലാവരും ചേർന്ന് ഒപ്പിട്ടാൽ ലോൺ കിട്ടും.
@nirmalapv348
@nirmalapv348 Ай бұрын
Can one of the joint executors can amend the will after the demise of one of them.
@lawrencesrambi1398
@lawrencesrambi1398 Ай бұрын
The living person can amend the will for his/ her respective shares, assets.
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
ബാധ്യത സർട്ടിഫിക്കറ്റിന്റെ വാലിഡിറ്റി എത്ര ദിവസമാണ് ? അതായത് എത്ര ദിവസത്തിനുള്ളിൽ വരെ Ec സ്വീകരിക്കും?🙏 കൂടാതെ ഒരു സംശയം കൂടി. വിഡിയോയിൽ പറഞ്ഞതുപോലെ പോകുവരവിനായി Ec സമർപ്പിക്കുമ്പോൾ ബാധ്യതയുണ്ടെങ്കിൽ പോകുവരവ് നടക്കുമോ?
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
കുടിക്കട സെര്ടിഫിക്കറ്റിനു അങ്ങിനെ ഒരു വാലിഡിറ്റി ഇല്ല . നിങ്ങൾ ഏതു തിയതി വരെയാണോ കുടിക്കഡാ സർട്ടിഫിക്കറ്റ് എടുത്തത് അത് വരെ യുള്ള കാര്യങ്ങളെ അതിൽ കാണാൻ കഴിയുകയുള്ള് . ഏറ്റവും പുതിയ കുടിക്കാരത്തിലെ ആ തിയതി വരെയുള്ള ബാധ്യത കാണൂ . അതുകൊണ്ടു ബാങ്കുകളിലൊക്കെ ലോയേണിനു അപേക്ഷിക്കുമ്പോഴും ലോൺ സംഖ്യ കൊടുക്കുന്നതിനു മുൻപാണ് EC എടുത്തു കൊടുക്കേണ്ടി വരും . പോക്കുവരവിന് കൂടെ കുടിക്കട സെര്ടിഫിക്കറ്റും ചോദിക്കും അതിൽ ബാധ്യത കാണുമല്ലോ
@himaj9314
@himaj9314 6 ай бұрын
എന്റെ അപ്പാപ്പൻ 4 ചെറുമകളുടെ പേരിൽ വില്പത്രം എഴുതി വച്ചിരുന്നു. അപ്പാപ്പന്റെ മരണ ശേഷം, ഈ വില്പത്രം നില നിൽക്ക്കെ അപ്പാപ്പന്റെ മക്കൾക്ക് അത് legacy വഴി അവകാശമായി ആധാരം ചെയ്യാൻ സാധിക്കുമോ. അങ്ങനെ ചെയ്താൽ എന്താണ് ചെയ്യേണ്ടത്
@lawrencesrambi1398
@lawrencesrambi1398 6 ай бұрын
വിൽപത്രം നിലനിൽക്കുമ്പോൾ മറ്റാർക്കും അവകാശം ലഭിക്കില്ല
@BH-28288
@BH-28288 2 жыл бұрын
Sir, I have 2 kids one of 17 other is 16 years of age respectively.I want to make a will in such a way my wife inherit all my assets but for any transaction regarding the property it requires both my kids permission letter... As per Christian succession act is the above will matter valid under law??
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Will will remain valid. But your kids can sign the document only after attaining the age of majors
@joym.d7284
@joym.d7284 Жыл бұрын
Will പത്രം അവകാശിയെ മരിച്ചു എത്ര നാൽക്കുള്ളിൽ ഇത് സൂക്ഷിച്ച ഒരു അവകാശി അറിയിക്കണം.5 കൊല്ലം കഴിഞ്ഞാണ് അറിയിച്ചത്
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
പ്രശ്നമില്ല
@Mahi-ot2lk
@Mahi-ot2lk 11 ай бұрын
സാർ ആദ്യം വില്പത്രം എഴുതി രജിസ്റ്റർ ചെയ്തു എന്നു കരുതുക.. രജിസ്റ്റർ ചെയ്തേക്കുന്ന വില്പത്രം ക്യാൻസൽ ചെയ്യാതെ രണ്ടാമത് മറ്റൊരു വില്പത്രം എഴുതി രജിസ്റ്റർ ചെയ്യാതെ വെച്ചാൽ രണ്ടാമത് എഴുതിയ വില്പത്രത്തിനു ആണോ വാല്യൂ????? ആദ്യം എഴുതിയ രജിസ്റ്റർ ചെയ്തേക്കുന്ന വില്പത്രം ക്യാൻസൽ ചെയ്യാതെ രണ്ടാമത് വില്പത്രം എഴുതാൻ പറ്റുമോ സർ
@lawrencesrambi1398
@lawrencesrambi1398 10 ай бұрын
അവസാനം എഴുതിയ വില്പത്രത്തിനാണ് സാധുത. ആദ്യ വിൽപത്രം റദ്ദാക്കാതെയും രണ്ടാമത് ഒന്ന് എഴുതി വെച്ചാൽ, ആദ്യത്തെ സ്വമേധയാ റദ്ദായതായി കണക്കാക്കാം
@Mahi-ot2lk
@Mahi-ot2lk 10 ай бұрын
@@lawrencesrambi1398 സാറെ രണ്ടാമത് എഴുതുന്ന വില്പത്രം രജിസ്റ്റർ ചെയ്യാതെ വെച്ചാൽ എഴുതിയ ആളുടെ കാല ശേഷം രജിസ്റ്റർ ചെയ്യാൻ പോകുമ്പോൾ ഗസറ്റിൽ ഇടുകയും നോട്ടീസ് പതിപ്പിക്കുകയും തുടർന്ന് മൊഴിയും എടുത്തതിനു ശേഷം ഒറിജിനൽ ആണന്നു രജിസ്റ്റാർക്കു ബോധ്യപ്പെട്ടാൽ മാത്രമല്ലെ വില്പത്രം രജിസ്റ്റർ ചെയ്തു കൊടുക്കു രജിസ്റ്റാർ.. അപ്പോൾ രജിസ്റ്റർ ചെയ്യാതെ വെക്കുന്ന വില്പത്രം പോസിബിൾ ആണന്നു പറയാൻ പറ്റില്ലാലോ.. മൊഴികൾ എടുക്കുമ്പോൾ മറ്റു മക്കൾ ഇതു പറ്റില്ലാന്ന് പറഞ്ഞാൽ തീർന്നില്ലേ എല്ലാം
@muhammadsinan7780
@muhammadsinan7780 3 жыл бұрын
ഉപ്പാന്റെ. പേരിൽ. ഉള്ള. സ്വത്തു. ഉമ്മാക്. മക്കളുടെ. പേരിൽ. എഴുതി. കൊടുക്കാൻ. പറ്റുമോ
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
ഉപ്പാന്റെ സ്വത്ത് മരണശേഷം ഉമ്മക്ക് മാത്രമായി കിട്ടില്ല. ശരിയത് നിയമപ്രകാരമുള്ള അവകാശികൾക്കേ ലഭിക്കൂ
@rajeevanmuzappilangad7041
@rajeevanmuzappilangad7041 2 жыл бұрын
ഹൈ കൊടുത്തിയിൽ മാത്രമേ പ്രോബെറ്റ് അപേക്ഷ സ്വീകരിക്കു? ജില്ലാ കോടതിയിൽ അപേക്ഷ കൊടുക്കാൻ pattumo
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
സാദാരണയായി ഹൈ കോർട്ടിലാണ് പ്രൊബേറ്റ് ചെയ്യുന്നത്. ജില്ലാ കോടതിയിൽ അതിനായി നിയമിച്ച ജഡ്ജിനെ നിയമിച്ചിട്ടുണ്ടെങ്കിൽ അവിടെയും പറ്റും
@nairpappanamkode9103
@nairpappanamkode9103 2 жыл бұрын
സർ.. ഒരു അത്യാവശ്യം കാര്യം സംസാരിക്കാൻ ph. No. തരുമോ? Pl.
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Please send me a mail lauranceso@gmail.com
@SundaramVidhya
@SundaramVidhya 2 ай бұрын
അമ്മ അവർ മരിച്ചശേഷം അവകാശം മകൾക്കു എഴുതി വക്കുന്നു. അമ്മ മരിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരാൾക്ക്‌ എഴുതി ഭർത്താവ് അറിയാതെ എഴുതി വയ്ക്കുന്നു. എന്നിട്ട് അമ്മയും മകളും അടുത്തടുത്തു മരിച്ചു പോകുന്നു മരിച്ച ശേഷമാണ് ഭർത്താവാറിയുന്നത് മകളെഴുതിയത് unregistered will ആണ്. ഈ വില്ലിന് നിയമ സാധ്യത ഉണ്ടോ? അമ്മയുടെ മരണ ശേഷമാണു മകൾ മരിക്കുന്നതു. ഭർത്താവിഅവകാശപെടാമോ? കുട്ടികൾ ഇല്ലാ
@lawrencesrambi1398
@lawrencesrambi1398 Ай бұрын
വിൽപത്രം ജീവിച്ചിരിക്കുമ്പോൾ എപ്പോ വേണമെങ്കിലും റദ്ദാക്കാം, മാറ്റി എഴുതാം. അവസാനം എഴുതി വെച്ച വിൽ ആണ് സാധുതയുള്ളത് .
@SundaramVidhya
@SundaramVidhya Ай бұрын
ഒരാൾ വിൽ എഴുതിയത് പ്രേകരം തനിക്കു കിട്ടാൻ അവകാശമുള്ള വസ്തു എഴുതി കൊടുത്ത ആൾ ജീവിച്ചിരിക്കുമ്പോൾ beneficiary മറ്റൊരാൾക്ക്‌ തനിക്കു കിട്ടാൻ പോകുന്ന അവകാശം വിൽ എഴുതി വച്ചാൽ ആ വില്ലിന് value ഉണ്ടോ?
@geethamurali3534
@geethamurali3534 Жыл бұрын
സാറേ ഒരു സംശയം. നാലു മക്കളുള്ള ഒരാൾക്ക് അവരുടെ ഏതെങ്കിലും രണ്ടു മക്കൾ ക് മാത്രം ഒസഋത് എഴുതിവെച്ചു.ഇനി ബാക്കി മക്കൾ എന്ത് ചെയ്യണം അവർക്ക് സ്വത്ത് കിട്ടാൻ എന്ത് ചെയ്യണം.അച്ചൻറ സ്വത്തിന് അവർക്ക് അവകാശമുണ്ട്ല്ലോ.അതിന് എന്ത് ചെയ്യണം.
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
നിർഭാഗ്യവശാൽ ഒന്നും ചെയ്യാനാകില്ല. ഒരാൾക്ക് അയാളുടെ വസ്തു ആർക്കു വേണമെങ്കിലും കൊടുക്കാം കൊടുക്കാതിരിക്കാം. കുട്ടികളാണെങ്കിൽ സംരക്ഷിക്കാനുള്ള ബാധ്യത മാതാപിതാക്കൾക്കുണ്ട്.
@geethamurali3534
@geethamurali3534 Жыл бұрын
Ok sir.thankyou very much
@roseveedon9541
@roseveedon9541 3 жыл бұрын
Will namaku thanne register cheyyan sadhikumo. Adharam ezhughukar bayangara fees aanu chodhikunathu. Njyan swayam type cheythu. Pinne kerala registration department website il login cheythu as new user. New token eduthu details enter cheyumbol. Property value, old document numbers, claimant details okke fill cheyyan parayunnu. Will എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് paranjyu tharamo
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
വിൽപത്രം രജിസ്റ്റർ ചെയ്യാൻ വലിയ ബുദ്ദിമുട്ടില്ല. മാതൃക പ്രമാണങ്ങളിൽ നിന്നും വിൽപത്രം തിരഞ്ഞെടുത്തു ആ ഫോർമാറ്റിൽ തയ്യാറാക്കിയാൽ മതി. ആവശ്യമുള്ള കൂട്ടിച്ചേർക്കലുകളും ആവാം. ഇപ്പോഴുള്ള ആധാരത്തിന്റെ വിവരങ്ങൾ മുന്നാധാരമായി കൊടുക്കാം.
@geethus7405
@geethus7405 Жыл бұрын
അമ്മായുടെ മരണശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു ,ആരോടും ആലോചിക്കാതെ എടുത്ത തീരുമാനം, ഇപ്പോൾ 10 മാസങ്ങൾക്ക് ശേഷം അവരുമായി ചേർന്നു പോകാൻ സാധിക്കാതെ തിരിച്ചെത്തി,അവർ മുന്നേ 3 വിവാഹം കഴിച്ചിരുന്നു അവരിൽ നിന്നൊക്കെ സ്വത്തും തട്ടി ,ഇപ്പോൾ അച്ചനു എതിരെ കേസ് നു പോകും ന്നു പറയുന്നു ,അവർക്ക് വേണ്ടത് സ്വത്താണ്,ഞങ്ങൾ മക്കളുടെ പേരിൽ വിൽ എഴുതിയാൽ അച്ഛന്റെ കാലശേഷം അവർക്ക് സ്വത്തുക്കൾ പോകുമോ ??
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ആരുടെ പേരിലാണോ വിൽപത്രം എഴുതി വെക്കുന്നത്, അവർക്കു വസ്തു ലഭിക്കും. ഭാര്യക്ക് എന്തുകൊണ്ട് വസ്തു നൽകുന്നില്ല എന്ന കാര്യം വിൽപത്രത്തിൽ ചേർക്കുന്നത് നല്ലതാണ്. അവർ കോടതിയിൽ പോകുമല്ലോ.
@geethus7405
@geethus7405 Жыл бұрын
@@lawrencesrambi1398 thank you sir
@arundhaneswaran
@arundhaneswaran 3 жыл бұрын
Deposition of will prakaram ammayude maranashesham dist registrar registration cheythu thaanu. But original will tharillennu paranju. Original Kittan enthanu cheyendathu?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഒറിജിനൽ വിൽ എന്തുകൊണ്ട് തരുന്നില്ല എന്ന് എഴുതി മേടിക്കു.
@USHAKumari-qu1zr
@USHAKumari-qu1zr Ай бұрын
സാർ 🙏🙏വിൽപ്പത്രം എഴുതി വച്ചു, അവിവാഹിതനാണ്,, അംഗവൈകല്യം ഉള്ള ആളാണ്,, സീനിയർ സിറ്റിസൺ ആണ്,, ബന്തു ആയിട്ടു ഒരു സഹോദരി മാത്രം,, എന്നാൽ വീൽ പത്രം എഴുതിവച്ചത് മൂത്ത സഹോദരന്റെ മകന്.. എന്നാൽ ഈ പറയുന്ന മകനും, മകന്റെ അമ്മയുടെ ഉപദ്രവം കാരണം ഇയ്യാൾ വില്ല്പത്രം കീറി തീയിട്ടു നശിപ്പിച്ചു,, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇയ്യാൾ മരണപ്പെടുകയും ചെയ്തു,, ഇയ്യാൾ അറിയാതെ മകൻ ഇതിന്റെ ഫോട്ടോ കോപ്പി എടുത്തിട്ടുണ്ട്.. മേൽ നടപടി ഇനി എന്താണ്, ഇവർക്ക് വസ്തു കിട്ടാൻ എന്ത് ചെയ്യണം 🙏🙏
@lawrencesrambi1398
@lawrencesrambi1398 5 күн бұрын
വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടോ ? ഇല്ലെങ്കിൽ ഒറിജിനൽ നശിച്ചുപോയാൽ വില്പത്രത്തിനു ഒരു സാധുതയുമില്ല. പിന്തുടർച്ചാവകാശ നിയമമനുസരിച്ചു എല്ലാ അവകാശികൾക്കും ലഭിക്കും
@chankbrothers
@chankbrothers Жыл бұрын
സർ... എന്റെ പപ്പാ മരിച്ചു. വില്ല് പത്രം എഴുതി വച്ചിട്ടുണ്ട്. ഞങ്ങൾ 2 കുട്ടികൾ ആണ്. പെൺകുട്ടികൾ. ജാൻആണ് മുത്തത്.ഇളയ ആൾ ഹുസ്ബൻഡ് ആയി പിണങി.. എനിക്കു എഴുതിയാ വീട്ടിൽ ആണ് താമസം...2 പേർക്കും തുല്യം വീതം ആണ് വിൽ. വീട് എനിക്കും. വസ്തു ഇളയ ആൾക്കും.... അമ്മ വിൽ കോപ്പി പോലും തരില്ല... പോക്ക് വരവ് ചെയ്യാൻ.. സമദിക്കില്ല... അമ്മക്കു elya ആളിന്. കൊടുക്കാൻ താല്പര്യം. ജാൻ ഹസ്ബൻഡ് വീട്ടിൽ ആണ് താമസം... അവിടെ വഴി ഇല്ലാത്ത കൊണ്ടാണ് പപ്പാ എനിക്ക് ഇതു തന്നത്.. But ഇപ്പോൾ ഇതു എനിക്ക് ഒരു ഗുണവും ഇല്ല.
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
ഒറിജിനൽ വില്പത്രമില്ലാതെ വസ്തു വില്ലേജിൽ പോക്കുവരവ് ചെയ്യാനാകില്ല. രജിസ്റ്റർ ചെയ്ത വില്പത്രമാണെങ്കിൽ രെജിസ്ട്രാഫീസിൽ നിന്നും പകർപ്പ് ലഭിക്കും. പക്ഷെ ഒറിജിനൽ വേണം. വേണമെങ്കിൽ പരാതി കൊടുക്കാം.
@dayanasanthosh
@dayanasanthosh 2 ай бұрын
Om​@@lawrencesrambi1398
@kjjkkj8844
@kjjkkj8844 2 жыл бұрын
രജി.വിൽപ്പത്രം. വാചകം ഇപ്രകാരം " മേൽവസ്തുക്കൾ എന്റെ മകൻ മാത്യുവിനും അവന്റെ സന്താനങ്ങൾക്കും." എന്നാണ്. ഇതിലെ മാത്യുവിന്റെ , പ്രായപൂർത്തിയായ സന്താനങ്ങളുടെ അവകാശം വിൽപ്പത്രകാരന്റെ മകനായ മാത്യുവിലേയ്ക്ക് പൂർണ്ണാവകാശത്തോടെ വരുന്നതിനായി എന്ത് ചെയ്യണം. ( നിലവിൽ പോക്കുവരവ് ചെയ്തിട്ടില്ല)
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
vilpathram ezhuthiya aal jeevichirippundengil vilpathram matti ezhuthanam. jeevichirippillengil onnum cheyyan kazhiyilla.
@shibi.kjshibik.j6592
@shibi.kjshibik.j6592 3 жыл бұрын
സാർ will പ്രൊബേറ്റ് ചെയുന്ന procedure parajutharamo
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
വിൽപത്രം എഴുതി വെച്ച ആൾ മരിച്ചു ഒരാഴ്ച കഴിഞ്ഞാൽ പ്രോബറ്റിനു അപേക്ഷിക്കാം. ഹൈക്കോടതിയിൽ പ്രോബറ്റിനു അപേക്ഷ ഫയൽ ചെയ്യാം. Death certificate, Legal heirship/ family membership certificate എന്നിവ സമർപ്പിക്കണം. കോടതി പിന്തുടർച്ചാവകാശികൾക്കു നോട്ടീസ് അയച്ചു അവരുടെ വാദം കേൾക്കും. ഒപ്പം തന്നെ ആർക്കെങ്കിലും എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അറിയിക്കണം എന്ന് പറയുന്ന ഒരു പത്രപരസ്യം കൊടുക്കണം. ഒബ്ജക്ഷൻ ഒന്നും ഇല്ലെങ്കിൽ കോടതി വിൽപത്രം പ്രൊബേറ്റു ചെയ്തു തരും.
@racheljohn1403
@racheljohn1403 2 жыл бұрын
വിൽപത്രം എഴുതിയ ആളും രണ്ടു അവകാശികളിൽ (മക്കൾ) ഒരാളും മരിച്ചു. മരിച്ച അവകാശിയുടെ ഭാര്യക്കും കുട്ടികൾക്കും അവകാശം കിട്ടില്ലേ? Automatic അവകാശി ആകുമോ? 32 വയസ്സുള്ള ഭാര്യക്കും മക്കൾക്കും അവകാശം കിട്ടാൻ എന്തു ചെയ്യണം?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Automatic aayi avakasam kittum
@jonathanjohn2904
@jonathanjohn2904 2 жыл бұрын
ഒരു സ്ഥലം രണ്ടു ഭാഗമാക്കി രണ്ടു മക്കളുടെ പേരിൽ വിൽപത്രം എഴുതണം. അത് ഒരു വിൽപത്രത്തിൽ തയ്യാറാക്കിയാൽ ഒരു കക്ഷിക്ക് Original ആധാരം ഇല്ലാത്ത അവസ്‌ഥ ഉണ്ടാകില്ലേ? അതുകൊണ്ട് ഒരേ survey no. ഉള്ള സ്ഥലം 2 വിൽപത്രമായി ഓരോരുത്തരുടെയും ഭാഗം mention ചെയ്ത് തയ്യാറാക്കാൻ സാധിക്കുമോ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
വസ്തു ഭാഗം വെക്കുമ്പോൾ എത്ര അവകാശികളുണ്ടോ അതിൽ ഒരാൾ ഒറിജിനൽ കൈവശം വെക്കുകയും മറ്റു ആളുകൾ ഡ്യൂപ്ലിക്കേറ്റ് കൈവശം വെക്കുകയുമാണ് പതിവ്. അതുപോലെ ചെയ്യാവുന്നതാണ്. ഡ്യൂപ്ലിക്കേറ്റ് കൈവശം വെക്കുന്ന ആൾക്ക് ഒറിജിനലിനെ ആവശ്യം വരുമ്പോൾ അത് ഒറിജിനൽ കൈവശം വെക്കുന്ന ആൾ കാണിച്ചു കൊടുത്തു തിരികെ വാങ്ങി വെക്കണം എന്ന ഒരു കണ്ടിഷൻ വെച്ചാൽ മതി. എങ്ങിനെ വേണമെങ്കിലും തിരിച്ചു വിൽപത്രം എഴുതാവുന്നതാണു.
@venugopalmn1236
@venugopalmn1236 Жыл бұрын
​@@lawrencesrambi1398 👌
@jansammajames7372
@jansammajames7372 2 жыл бұрын
സാർ, ഒരാൾക്ക് മക്കൾ ഇല്ല ഭർത്താവ് മരിച്ചു ഭാര്യ ജീവിച്ചിരിപ്പുണ്ട് ഇവർക്ക് വസ്തുക്കളൂം,ഡിപ്പോസിറ്റും, ഷെയറും ഉണ്ട് അവകാശികൾ എന്തുചെയ്യണം. എപ്പോൾ എങ്ങനെ എന്തൂ ചെയ്യണം നിയമവശങ്ങൻപറയാമൊ
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഭാര്യ ജീവിച്ചിരിപ്പുണ്ടെങ്കിൽ വസ്തു എന്ത് ചെയ്യാനും അവർക്കവകാശമുണ്ട്. ആർക്കു ലഭിക്കണമെന്ന് താല്പര്യമുണ്ടോ അവരുടെ പേരിൽ മരണപത്രം എഴുതി വെക്കാം. ഇല്ലെങ്കിൽ മരണശേഷം മാത്രമേ അവകാശികൾക്ക്‌ അവകാശം വരുന്നുള്ളു പിന്തുടർച്ചാവകാശ നിയമം അനുസരിച്. മരണശേഷം അവകാശികൾക്ക്‌ വസ്തു ഭാഗിച്ചെടുക്കാം.
@appusanu491
@appusanu491 2 жыл бұрын
Please your number....
@akkuakbar2396
@akkuakbar2396 2 жыл бұрын
സർ എന്റെ വലിയപ്പ മരിച്ചു പോയി സ്വത്തുക്കൾ ഒന്നും മക്കളെ പേരിൽ എഴുതി വച്ചിട്ടില്ല പിന്നീട് ഓരോരുത്തർക്കും ഉള്ള സ്ഥലം പറഞ്ഞു വച്ചു പക്ഷെ അതിൽ വലിപ്പ വല്ലിമ്മ മരിച്ചതിന് ശേഷം രണ്ടാമധു കേട്ടിയ കൂട്ടത്തിൽ ഉള്ള മക്കൾ 3പേറുണ്ട് അവർ തമ്മിൽ സ്വത്തു ഓരി വയ്ക്കുന്ന കാര്യത്തിൽ അവർ 3മക്കൾ തമ്മിൽ തർക്കത്തിൽ ആണ് അതു കാരണം ഞങ്ങളെ സ്വത്തും കൂടി ഓരി വക്കാൻ പറ്റുന്നില്ല അങ്ങിനെയെങ്കിൽ തർക്കമില്ലാത്തവരുടെ സ്വത്തു മാത്രം ഓരി വക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
എല്ലാവര്ക്കും അവകാശപ്പെട്ട വസ്തുവാണെങ്കിൽ എല്ലാവരും ഒപ്പിട്ടു ബാഗാധരം രജിസ്റ്റർ ചെയ്യണം. ഒറ്റയ്ക്ക് കഴിയില്ല.
@sebastianpalackal4322
@sebastianpalackal4322 2 жыл бұрын
വിൽപത്രം എഴുതുബോൾ വസ്തുവിൻെറ സർവേ നംബർ വില്ലേജ് താലൂക്ക് ജില്ല ഇവയൊക്ക ചേർത്ത് എഴുതണോ
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
നിർബന്ധമില്ല എഴുതിയാൽ നല്ലത്. തർക്കങ്ങൾ ഒഴിവാക്കാം
@lalu99990000
@lalu99990000 2 жыл бұрын
എന്റെ പിതാവ് എനിക്ക് 34 സെന്റ് വസ്തു കാലശേഷം രജിസ്റ്റർ ചെയ്തു. ആ വസ്തു ഞാൻ അറിയാതെ അതിൽ 10 സെന്റ് വിറ്റ് കരം തീർത്ത വരികയാണ്. ഞാൻ ആ 34 സെന്റിലും സ്റ്റേ ഇട്ടു. കേസ് നടന്നുകൊണ്ടിരിക്കുന്നു. ആ വിറ്റുപോയ 10 സെന്റ് എനിക്ക് ലഭിക്കുമോ? ആ 10 സെന്റിനും കേസ് ബാധകമാണോ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
നിങ്ങളുടെ പേരിൽ വിൽപത്രം ആണ് എഴുതി വെച്ചതെങ്കിൽ അച്ഛന് ജീവിച്ചിരിക്കുമ്പോൾ ആ വിൽപത്രത്തിൽ പറഞ്ഞ ഏതു വസ്തുവും വിൽക്കാനുള്ള അധികാരമുണ്ട്. അച്ഛൻ മരിച്ചതിനു ശേഷം അവശേഷിക്കുന്ന വസ്തുവിൽ മാത്രമേ വില്പത്രപ്രകാരം നിങ്ങള്ക്ക് അവകാശം ലഭിക്കു. വിട്ടുപോയ വസ്തുവിൽ നിന്നവൾക്കു അവകാശമുണ്ടായിരിക്കുന്നതല്ല.
@VempuVempuR
@VempuVempuR 10 ай бұрын
ഇ ത് തല തിരിഞ്ഞ ഒരു നിയമമാണ് വൈ ർഗ്യബുദ്ധി യുള്ളവർ കയ്യൂ ക് ഉള്ളവർദുരുപയോഗം ചെയ്യും വർഷങ്ങൾ കോടതി കയറിയാലും തീർപ്പുണ്ടാകില്ല ഭാവിൽ മക്കൾക്കു ദോഷമേ ഉണ്ടാകത്തുള്ളൂ അനുഭവസ്ഥൻ.....
@jubijaz7157
@jubijaz7157 2 жыл бұрын
Enganeyaanu 500 rs fèe varunath??
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Fee for registering a will is Rs 525/- now.
@gayathrimadathil5881
@gayathrimadathil5881 2 жыл бұрын
വിൽപത്രം ഒരു വക്കീൽ (നോട്ടറി) മുഖാന്തിരം എഴുതി ക്കു കയാണെൻകിൽ റജിസ്റ്റർ ചെയെൺടതിലെന്ന് പറയുന്ന ത് ശരിയാണോ
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
വിൽപത്രം രജിസ്റ്റർ ചെയ്യണമെന്ന് നിര്ബന്ധമില്ല. പിന്നെന്തിനാ നോട്ടറി?
@devarajpillai7181
@devarajpillai7181 2 жыл бұрын
ആദ്യം വിൽപ്പത്രം തയ്യാറാക്കി രജിസ്റ്റർ ചെയ്ത ശേഷം ,രണ്ടാമത് വിൽപ്പത്രം എഴുതി രജിസ്റ്റർ ചെയ്യാതെ സൂക്ഷിച്ചാൽ രണ്ടാമത്തെ വിൽപ്പത്രത്തിന് നിയമസാധുതയുണ്ടോ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഉണ്ട്. വിൽപത്രം രജിസ്റ്റർ ചെയ്യണം എന്ന് നിര്ബന്ധമില്ല.
@Mahi-ot2lk
@Mahi-ot2lk 11 ай бұрын
അപ്പോൾ ആദ്യം എഴുതിയ വില്പത്രം ക്യാൻസൽ ചെയ്യാതെ രണ്ടാമത് എഴുതാൻ പറ്റുമോ
@jayanmullasseri9096
@jayanmullasseri9096 7 ай бұрын
ഈ പറഞ്ഞത് പൊതുകാര്യം, എന്നാൽ മക്കളിൽ അനന്തര അവകാശിയായി ഒരാളെ മാത്രം ഏൽപിച്ചാൽ എന്തു സംഭവിക്കുമെന്നും മറ്റുമുള്ള ടെക്നിക്ക് കാര്യങ്ങളെ പറ്റി പറയൂ.
@lawrencesrambi1398
@lawrencesrambi1398 6 ай бұрын
വസ്തുവിന്റെ ഉടമസ്ഥന് തന്റെ വസ്തു ആർക്കുവേണമെങ്കിലും കൊടുക്കാം കൊടുക്കാതിരിക്കും. മരണശേഷം വസ്തു അവശേഷിക്കുന്നുണ്ടെങ്കിൽ മാത്രമാണ് പിന്തുടർച്ചാവകാശ നിയമപ്രകാരം അവകാശികൾക്ക്‌ ലഭിക്കുന്നത്
@ashokans49
@ashokans49 8 ай бұрын
മുഴുവൻ കാര്യവും പറയാൻ അറിഞ്ഞു കുടാത്തവർഎന്തിനാണ് ചാനലിൽ വരുന്നതു വിൽപ്പത്രം രജിസ്റ്റർ ചെയ്യാത്ത വ പ്രവേറ്റ് ചെയ്യണമെന്നു പലരും പറയുന്നു താങ്കൾ എന്തു പറയാത്തതു്
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
വിൽപത്രം രജിസ്റ്റർ ചെയ്യണമെന്നോ, പ്രോബറ്റ് ചെയ്യണമെന്നോ ഒരു നിർബന്ധവുമില്ല. എന്നാൽ തർക്കങ്ങൾ ഉണ്ടാവുകയും അത് കോടതി വരെ എത്തുകയും ചെയ്യുമ്പോൾ വിൽ ഉണ്ടെന്നു സ്ഥാപിക്കാൻ ഒരു conclusive evidence എന്ന നിലയിലാണ് probated will കണക്കിലെടുക്കുന്നത്
@sona7379
@sona7379 3 жыл бұрын
സർ ക്രിസ്ത്യൻ നിയമത്തിൽ പിതാവ് മൈനറായ കുട്ടികളുടെ പേരിൽ എഴുതിയ വിൽ ,പിതാവിൻ്റെ മരണശേഷം നിലനിൽക്കുമോ?
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
നിലനിൽക്കും പക്ഷെ മൈനർ മേജറായാലേ ആ വസ്തു ക്രയവിക്രയം ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ കോടതിയിൽ നിന്നും ഗാഡിയൻഷിപ് സർട്ടിഫിക്കറ്റ് വാങ്ങണം.
@sinuthomas7231
@sinuthomas7231 3 жыл бұрын
Iyyo sir subregistar office vazhi will pathram register cheythu kittunnathinu 1 1/2 year eduthu athilum nallathu probate pokunnathannu .. gussetil koduthathu okke 2 massathinakam vannu .. enthayalum register cheythu kitti , village officeil pokkuvaravu cheythu karam adachu 1 weekil thanne cheythu thannu . Ini owner ship change kudi undu. Please sir owner ship change athine pattikudi oru video idanne .
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
probate തന്നെയാണ് എളുപ്പം കാരണം, സബ് റെജിസ്ട്രർ ഓഫീസിൽ റിസ്ക് എടുക്കാൻ ആരും തയ്യാറാവാത്തതാണ് കാരണം. കരം അടക്കുന്നതോടു കൂടി ഓണേർഷിപ് ചേഞ്ച് ആകും. വില്ലജ് ഓഫീസിൽ പൊസഷൻ സെര്ടിഫിക്കറ്റിനു അപേക്ഷിക്കുക.
@sinuthomas7231
@sinuthomas7231 3 жыл бұрын
@@lawrencesrambi1398 sir , subregistar officeil ninnum will pathram registered cheythu kitti, ippol aa registered will pathram village officeil njan ente peril pokkuvaravu cheythu karam adachu kittunnathinu apekshichu .. karam adachum kitti . Athinusheksham possession certificateum kitty owner shipum apply cheyann annu .. ini athukudi kittikazhingal njan thanne alle will pathram prakarm ee veedinteyum purayidathinteyum paripoornna avakshi . Enikku ithu will pathram ezhuthi arudenkilum oralude peril ithu futureil vilpana nadatharuthu ennu oru will pathram ezhuthi register cheythu vekkann sadikkumo .. athinu legal right undo Ente kalasheksham ithu ente sahodharngal avakashikal akumo .. avar ellavarum cherunnu ithu sale cheyum .. ente Amma marikkunnathinu munpu ennodu parangirunnu ithu sale cheyatha reethiyil njan enthenkilum cheyannam ennu .. sir please reply.
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
@@sinuthomas7231 നിങ്ങളുടെ പേരിൽ പോക്കുവരവ് ചെയ്തു കരമടച്ചാൽ ആ വസ്തു എന്ത് ചെയ്യാനും നിങ്ങള്ക്ക് അവകാശമുണ്ട്. വിൽപത്രം എഴുതിവെക്കാം, വിൽക്കാം.....
@sinuthomas7231
@sinuthomas7231 3 жыл бұрын
@@lawrencesrambi1398 sir owner ship change ayittilla athu ippozhum ente sisterinte peril annu .. owner shipum apply cheyunnathu municipalityil annennu parangu sister aa formil sign ittu thannittundu , owner shipkudi change cheythal alle ente house and propertyil full rights enikku akunnathu , sir please reply .
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
@@sinuthomas7231 പോക്കുവരവ് ചെയ്ത് കരമടച്ചാൽ നിങ്ങളുടെ പേരിൽ ആയി.
@nimi7395
@nimi7395 3 жыл бұрын
അച്ചായന്റെ പ്രോഗ്രാം സൂപ്പർ ദയവായി ഒരു മറുപടി ഇന്ന് തന്നെ തുടരുമോ ഞാൻ വിൽപത്രം രണ്ട് ദിവസത്തിനകം എഴുതി വെക്കാൻ തീരുമാനിച്ചു അതിൽ എനിക്ക് ഇഷ്ടമുളളപ്പോൾബാദ്യതയുംവിൽപനയുംചെയ്യാനവകാശമുണ്ടെന്നെഴുതാതിരുന്നാലുംഅത്.എനിക്.വിൽക്കാൻപറ്റുമോ.കാരണംഈവിവരങ്ങൾഎഴുതിയാലവർക്ക്ഒരുവിഷമംആയാലോഎന്നുവച്ചാണച്ചായ.എന്റെപേര്.വിഷ്ണുനബൂതിരിയെന്നാണ്.ഞാൻവലിയതറവാട്ടിൽജനിച്ചെങ്കിലുംഅച്ഛൻഎല്ലാംനശിപ്പിച്ചുവീടുകൾവരെഞാൻസ്വന്തമായിഉണ്ടാക്കിമക്കളെരണ്ടുപേരെയുംഡോക്ടർമാരാക്കിഗവർമെന്റുകോളേജിലാണവർപഠിച്ചതും.ഭാര്യക്ക്.ഞാനുണ്ടാക്കിയസ്വത്തിനോടുമാത്രമായിരുന്നുസ്നേഹംഞാൻമൂന്നുവീടും15ലക്ഷവുംകൊടുത്തു.ഒരുസാബത്തുമില്ലാത്തവരായിരുന്നുആസ്ത്രീയുംമക്കളവരുടെകൂടെയാണ്.ഇനിയുംഎനിക്ക്.വീടുകളുണ്ട്.അതിലാണവർക്ക്.മോഹം.ആകയാൽഞാൻഅവർക്ക്.വില്പത്രംഎഴുതുബോൾക്രയവിക്ക്രയസ്വാതത്ര്യംഎനിക്കുവക്കാതിരുന്നാലുംകുഴപ്പമുണ്ടോവേണ്ടിവന്നാലെനിക്കുവിൽക്കാൻ.ഇനിഎഴുതിയാലഛൻകടംവരുത്തുമോവിൽകുമോയെന്നഭയംവരില്ലെ.അവർക്ക്.ഞാൻഒരുധർUpanayana TVദയവായിമറുപടി.പ്ലീസ്.പ്ലീസ്
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
സർ, വിൽപത്രത്തിൽ എന്റെ ജീവിത കാലത്തു വസ്തു വിൽക്കാനോ പണയപ്പെടുത്താനോ എനിക്ക് അവകാശമുണ്ടായിരിക്കും എന്ന് ചേർക്കാം. ഇനി ഒന്നും ചേർത്തില്ലെങ്കിൽ കൂടി വിൽക്കാനും മറ്റുമുള്ള അവകാശം വിൽപത്രം എഴുതി വെക്കുന്ന ആൾക്കുണ്ട്. മാത്രമല്ല വേണമെങ്കിൽ എത്ര വട്ടം വേണമെങ്കിലും വിൽപത്രം റദ്ധാക്കാം, മറ്റൊന്ന് എഴുതി വെക്കാം. എന്നാൽ ജീവിത കാലത്തു എനിക്ക് ക്രയ വിക്രയ സ്വാതന്ത്ര്യം ഉണ്ടാകില്ല എന്ന് എഴുതുന്നത് ബുദ്ധിയല്ല.
@user-fx9gp3ug9x
@user-fx9gp3ug9x 3 жыл бұрын
അച്ഛൻ മരിച്ചു അച്ഛൻ്റെ പേരിൽ ഉള്ള വസ്തുവിൻ്റെ തണ്ട പേര് വ്യത്യാസം ഉണ്ടങ്കിൽ മകന് വസ്തു കൈമാറ്റം ചെയ്യുന്നതിന് കുഴപ്പം ഉണ്ടൊ
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
തണ്ടപ്പേരിലെ വ്യത്യാസം വില്ലജ് ഓഫീസിലെ രേഖകൾ പ്രകാരം ശരിയാണെങ്കിൽ മകന് കൈമാറുന്ന ആധാരത്തിൽ ശരിയായ തണ്ടപ്പേർ ഇതാണെന്നു ചേർത്തി രജിസ്റ്റർ ചെയ്താൽ മതി.
@user-fx9gp3ug9x
@user-fx9gp3ug9x 3 жыл бұрын
അച്ഛൻ്റെ അമ്മയുടെ പേര് ആദാരത്തിലും അച്ഛൻ്റെ മരണ certificate ലും വ്യത്യാസം ആണ് കുഴപ്പം ഉണ്ടാ അച്ഛൻ്റെ അച്ഛൻ്റെ പേര് ശരിയാണ്. മക്കൾക്ക് അച്ഛൻ്റെ സ്വത് വീതം ചെയ്യാൻ
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
@@user-fx9gp3ug9x വില്ലേജിൽ നിന്ന് One & Same certificate വാങ്ങുക
@priyaelsa7439
@priyaelsa7439 3 жыл бұрын
Sir.. Oraal thante vasthu vilkkan aayi agreement ezhuthi advance vaangichi three weeks kazhinju ayaal mattoraalkku will ezhuthi ithinte avakaasikal vere undu will ezhuthi 5maasam aayapol ezhuthi kodutha aal maranappettu.. Original avakaasikal ini enthu cheyyanam
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
അഡ്വാൻസ് കൊടുത്തു എഗ്രിമെന്റ് എഴുതിയിട്ടുണ്ടെങ്കിൽ നിർബന്ധമായും ആ എഗ്രിമെന്റ് രജിസ്റ്റർ ചെയ്യണം അല്ലെങ്കിൽ അതിനു യാതൊരു നിയമ പ്രാബല്യതയുമുണ്ടാകില്ല. വസ്തുവിൽ ഒരു ചാർജുണ്ടെങ്കിൽ അത് കഴിഞ്ഞു മാത്രമേ വില്പത്രപ്രകാരമുള്ള വ്യവസ്ഥകൾ നിലനിൽക്കുകയുള്ളൂ.
@vishnuc4237
@vishnuc4237 2 жыл бұрын
സർ എന്റെ അമ്മയും അച്ഛനും ഉള്ള 8 സെന്റ് വസ്തു 4,4 ഭാഗിച്ചു എനിക്കും ചേട്ടനും ആയി വിൽപത്രം എഴുതി.. ചേട്ടൻ അച്ഛനേം അമ്മയും നോക്കുന്നില്ല... അച്ഛൻ മരിച്ചു അമ്മക്ക് ആ വില്പത്രം മാറ്റി എഴുതുവാൻ കഴിയുമോ pls reply🙏🏻
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
അമ്മയുടെ സ്വത്തിനു അമ്മക്ക് പുതിയൊരു വിൽപത്രം എഴുതി വെക്കാം.
@mohankrishnankrishnan7255
@mohankrishnankrishnan7255 2 жыл бұрын
Pleae give me your telphone Number Sir.
@shibysyriac4168
@shibysyriac4168 7 ай бұрын
Sir, reply pls
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
Already replied
@pinjusubin8390
@pinjusubin8390 2 ай бұрын
Sir, ഒരു സംശയം.. ഒരു will കയ്യിൽ ഉണ്ട് രജിസ്റ്റർ ചെയ്തിട്ടില്ല. ഇപ്പൊ അത് രജിസ്റ്റർ ചെയ്യാൻ ആയി നോക്കിയപ്പോ വിലേജ് ഓഫീസിൽ നിന്ന് പറഞ്ഞു സാക്ഷി കൂടാതെ മറ്റുള്ള മക്കൾ വേണം എന്ന്. പോകുവാരാവ് സംബന്ധിച്ച കാര്യത്തിന്. മക്കളുടെ സമ്മതം കൂടി വേണോ ഇതിൽ..???
@lawrencesrambi1398
@lawrencesrambi1398 Ай бұрын
രജിസ്റ്റർ ചെയ്യാത്ത വില്പത്രങ്ങളിൽ വില്പത്രത്തിന്റെ സാധുത ഉറപ്പു വരുത്തേണ്ടത് റവന്യൂ അധികാരികളുടെ കടമയാണ്. അതുകൊണ്ടാണ് അപ്രകാരം ആവശ്യപ്പെടുന്നത്. വിൽപത്രം കോടതി വഴി പ്രോബറ്റ് ചെയ്താലും മതി.
@mrkrimi5590
@mrkrimi5590 Жыл бұрын
Aherikum വിൽപത്രം ഒറിജിനൽ 1000 രൂപ പത്രം നമ്മുടെ കയ്യിൽ എന്നോ അതോ രജിസ്റ്റർ ഓഫീസിൽ എന്നോ?? ഞങ്ങളുടെ കയ്യിൽ ഒരു വൈറ്റ് പേപ്പർ വിത്ത് ഫോട്ടോ ആൻഡ് തമ്പ് ഇംപ്രെഷൻ ഓക്കേ ഉള്ളൂ ഞാൻ പപ്പ ഓടു ചോദിച്ചപ്പോൾ പപ്പ പറഞ്ഞു അത് രജിസ്റ്റർ ഓഫീസ് ആ നമുക്ക് ഒറിജിനൽ കിട്ടില്ല . പകരം ഒരു റെസിഎപ്റ്റ് മാത്രം കിട്ടൂ ഉള്ളു എന്നും പറഞ്ഞു ഇത് ശേരി അന്നോ ???
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
വിൽപത്രം എഴുതുന്നത് വൈറ്റ് പേപ്പറിൽ ആണ് അല്ലാതെ മുദ്രപത്രത്തിലല്ല . എഴുതി വെച്ച ആളുടെ മരണശേഷം ഡെത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അതിന്റെ പകർപ്പ് ഓഫിസിൽ നിന്നും ലഭിക്കും . എന്നാൽ വിൽപത്രം എഴുതി വെച്ച ആൾക്ക് അതിന്റെ ഒറിജിനൽ രെജിസ്ട്രാഫീസിൽ നിന്നും ലഭിക്കും ആ രസീതി ഹാജരാക്കിയാൽ.
@shibysyriac4168
@shibysyriac4168 7 ай бұрын
സ൪ എന്റെ പിതാവ് മരണമടഞ്ഞു, വിൽ പ്രകാരം ബാങ്ക് a/c ബാല൯സ് മകന്(എനിക്ക്) തരണമെന്ന് എഴുതി വെച്ചിട്ടുണ്ട്, ബാങ്കിൽ വിൽ, മറ്റെല്ലാ ഡോക്മെ൯്റു൦ കൊടുത്തു, ബാങ്ക് പറയുന്നു, വിൽ പ്രകാരം ശരിയാണ് പക്ഷേ അനന്തരാവകാശി കൾ എല്ലാവരും ഒപ്പിട്ട് കൊടുക്കണമെന്ന്, വിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താണ്. ഞാൻ എ൯താണ് ചെയ്യേണ്ടത്.
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
വില്പത്രപ്രകാരം നിങ്ങളെ നോമിനിയാക്കിയിട്ടുണ്ടെങ്കിൽ ബാങ്ക് പറയുന്നത് ശരിയാണ്. എന്നാൽ മരണശേഷം ബാങ്ക് ബാലൻസ് നിങ്ങള്ക്ക് ലഭിക്കണം എന്ന് കൃത്യമായി പറഞ്ഞിട്ടുണ്ടെങ്കിൽ മറ്റുള്ളവരുടെ സമ്മതം ആവശ്യമില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ വിൽപത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം എന്നതിനാൽ വേറെ വിൽപത്രം ഉണ്ടോ എന്നറിയാനാണ് മറ്റു അംഗങ്ങളുടെ സമ്മതം വാങ്ങിക്കുന്നത്. ബാങ്ക് പരാതി ഒഴിവാക്കാൻ പറയുന്നതാണ്. ഊംബുഡ്സ്മാന് പരാതി കൊടുക്കുക.
@shibysyriac4168
@shibysyriac4168 7 ай бұрын
@@lawrencesrambi1398 thanks sir, പിതാവ് ആരെയും നോമിനി വെച്ചിട്ടില്ല, വില്ലിൽ എനിക്ക് ബാലൻ സ് തരണമെന്നും കൃത്യമായി വച്ചിട്ടുണ്ട്, അനന്തരാവകാശി കൾ അവർ ക്കും രൂപ വേണമെന്ന് പറഞ്ഞാൽ എന്തു ചെയ്യേണം.
@rhlk2356
@rhlk2356 2 жыл бұрын
Sir, willu ezuthi vachathinu sesame, pinna a vasthuvinta oru bagm ,Vera aluku estadanam nakilyal , nerathata ezuthiya willu cancel akumo
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
will ezhuthi vechalum vasthu enthu cheyyanamengilum udamasthanu adhikaramundu. vitta vasthu ozhike bakkiyulla vasthuvinue vil badakamayirikkum.
@ajeeshkumar5332
@ajeeshkumar5332 2 жыл бұрын
സർ, ഭർത്താവ് മരിച്ചുപോയ 90 വയസ്സുള്ള ഹിന്ദു ഭാര്യ. കുട്ടികൾ ഇല്ല. ഭർത്താവ് സ്വന്തം സ്വത്ത് മരിക്കും മുന്നേ കുറെ മരുമക്കൾക്ക് കൊടുത്തു കുറച്ചു ഭാര്യയുടെ പേരിലും രജിസ്റ്റർ ചെയ്‌തു .ഭാര്യയുടെ പേരിലുള്ള ഈ സ്വത്ത് ഭാര്യയുടെ മരണശേഷം അവർക്ക് അച്ഛനും അമ്മയും മുത്തശ്ശനും ഇല്ലെങ്കിൽ ആർക്കും ഒസ്യത്ത് എഴുതിവച്ചില്ലെങ്കിൽ ആർക്കാണ് കിട്ടുന്നത് ? ഇവരുടെ ആകെയുള്ള സഹോദരനും സഹോദരിയും മരിച്ചു. ഇവർക്ക് ഒക്കെ മക്കൾ ഉണ്ട് . ഭാര്യയുടെ സഹോദരി മക്കൾക്കാണോ അതോ ഭർത്താവിന്റെ സഹോദരീമക്കൾക്കാണോ ഈ സ്വത്ത് വന്നു ചേരുക ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഭർത്താവിൽ നിന്നും കിട്ടിയ വസ്തുക്കൾ നേരിട്ടുള്ള അവകാശികളില്ലെങ്കിൽ അത് ഭർത്താവിന്റെ വീട്ടുകാർക്കാണ് ലഭിക്കുക. ഭാര്യയുടെ വീട്ടുകാർക്കല്ല.
@ajeeshkumar5332
@ajeeshkumar5332 2 жыл бұрын
@@lawrencesrambi1398 Thank you 🙏
@joyabraham3393
@joyabraham3393 3 жыл бұрын
മരണപത്രംഎഴുതിയാൾമരിച്ചശേഷംഅതി.തിരുത്തൽവരുത്തിഅതിലെമറ്റ്അവകാശികൾഅറിയാതെഎഴുതിഒരാൾകൈവശപ്പെടുത്തിയാൽഎന്തുചെയ്യും.
@lawrencesrambi1398
@lawrencesrambi1398 3 жыл бұрын
Forgery, Cheating കേസ് കൊടുക്കുക മാത്രമേ കരണീയമായിട്ടുള്ളു.
@annkurien8374
@annkurien8374 2 жыл бұрын
Hi Sir , Property Encumbrance Certificate എടുത്താൽ ആ പ്രോപ്പർട്ടി ഏതെങ്കിലും വിൽപത്രംഇൽ ഉണ്ടോ എന്ന് ഉള്ള ഡീറ്റെയിൽസ് കിട്ടുമോ ?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
ഇല്ല. വിൽപത്രം ബുക്ക് 3 യിലാണ് രജിസ്റ്റർ ചെയ്യുന്നത്. ബുക്ക് 1 ൽ രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ മാത്രമേ കുടിക്കട സെര്ടിഫിക്കറ്റിൽ വരികയുള്ളു.
@annkurien8374
@annkurien8374 2 жыл бұрын
@@lawrencesrambi1398 Thank you Sir.
@jayanmangattukunnel5875
@jayanmangattukunnel5875 Жыл бұрын
​@@lawrencesrambi1398Then What are the particulars in list certificate? Please reply.
@dev_editsz5266
@dev_editsz5266 Жыл бұрын
🎉❤❤ ki
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
.
@shibysyriac4168
@shibysyriac4168 7 ай бұрын
പറയുന്നത് കേൾക്കാ൯ മാത്രമേ രസമുള്ളൂ, കാര്യം നടക്കയില്ല, രജിസ്റ്റർ ചെയ്ത വിൽ കൊടുത്ത പ്പോൾ ബാങ്ക് പറഞ്ഞ കാര്യം ആണ് ഞാൻ വൃക്തമാ ക്കിയത്, അത് എ൯ത്കൊ൯ട് എന്ന് കമ൯റിൽ ചോദിച്ചപ്പോൾ മറുപടിയില്ല. അനുഭവ൯കൾ മറ്റുള്ള വ൪ക്ക് കൂടി പ൯ക്ക് വക്കുന്നതലേ്ല കൂടുതൽ നല്ലതേ. 😂😢
@shibysyriac4168
@shibysyriac4168 7 ай бұрын
Sorry sir, thanku
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
its ok
@lawrencesrambi1398
@lawrencesrambi1398 7 ай бұрын
മറുപടിയിൽ പറഞ്ഞിരുന്നു. വിൽ പത്രം എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. അവസാനം എഴുതിയ വിൽ ആണ് പ്രാബല്യത്തിൽ വരുന്നത്, ഏതു വിൽ ആണ് അവസാനത്തേത് എന്ന് ബാങ്കിന് അറിയില്ലല്ലോ . അതുകൊണ്ടാണ് അവർ മറ്റു രേഖകൾ ചോദിക്കുന്നതും, കുടുംബാംഗങ്ങളെ വിളിക്കുന്ന
@racheljohn1403
@racheljohn1403 2 жыл бұрын
Sir nte Contact details kittumo?
@lawrencesrambi1398
@lawrencesrambi1398 2 жыл бұрын
Send me a mail lauranceso@gmail.com
@kazyyeee
@kazyyeee 2 жыл бұрын
Sir njn oru mail ayachtind onu nokavo?
@xnappuae2619
@xnappuae2619 Жыл бұрын
Sir contact no koode sent cheyghoode wahtsupil oru dout chodikkan anu
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
replied
@binojkmathew95
@binojkmathew95 Жыл бұрын
Hey Sir mobile number tharamo
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
lauranceso@gmail.com
@GeorgeP.-qy4bf
@GeorgeP.-qy4bf Жыл бұрын
I had sent a mail. No response till now, would like to talk to you.
@geethanair661
@geethanair661 Жыл бұрын
Sir ,Namaskaram .your mobile number please
@lawrencesrambi1398
@lawrencesrambi1398 Жыл бұрын
please send a mail to lauranceso@gmail.com
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How to put REAL ESTATE and BANK ACCOUNTS in a Living Trust!
20:09
CunninghamLegal
Рет қаралды 22 М.