പ്രിയപ്പെട്ട അച്ചായന്‍.. ഒരു ആക്സിഡന്റ് കാരണം 6-7 "ഭാഗങ്ങൾ അപ്പപ്പോൾ കേൾക്കാൻ കഴിഞ്ഞില്ല പിന്നീട് വിശ്രമത്തിൽ ഇരിക്കുമ്പോള്‍ ആണ് കേട്ടത്. അവസാന ഭാഗം കേട്ട ഈ അർദ്ധരാത്രി തന്നെ ഇതിന്റെ മറുപടി എഴുതുന്നതും ഒരിക്കലും അടങ്ങാത്ത പര്യവേഷണ യാത്ര കേൾക്കാൻ ഉള്ള അഭിനിവേശം കാരണമാണ് ഒരുപാട് വായിച്ചു റഫർ ചെയ്തു അച്ചായന്‍ ഒരുക്കിയ ഈ മനോഹരമായ യാഥാര്‍ത്ഥ്യ കഥ കേട്ട് എന്നത്തേയും പോലെ നമ്മള്‍ കാട്ടില്‍ നിന്നും പുറത്തു കടന്നു വന്ന പ്രതീതി സൃഷ്ടിച്ചുവക്കുന്നത് താങ്കള്‍ക്ക് മാത്രം കഴിയുന്ന ഒരു അത്ഭുതം തന്നെയാണ്. കഥകേട്ട് ഉറങ്ങാന്‍ അല്ല ഇതുപോലെ ചിലരും നമ്മുടെ ലോകത്ത് ജീവിച്ചു മരിച്ചു പോയി എന്ന് ആലോചിച്ചു നോക്കുമ്പോള്‍ തന്നെ എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും തൃപ്തിയാകാത്ത നമ്മുടെ ചിന്താഗതി എത്രമാത്രം ഇടുങ്ങിയതാണ് എന്നോർത്ത് ലജ്ജ തോന്നുന്നു.. കാഞ്ചീതോ ഹോണ്ടോൺ നിങ്ങളൊക്കെ അല്ലേ ധീരനായ മനുഷ്യൻ.. ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സാദര പ്രണാമം..🌹 അച്ചായന്‍ വീണ്ടും വരണം അടുത്ത പര്യവേഷണ കഥയുമായി.. ഉറക്കാനല്ല ഉണർത്താൻ.. ❤❤❤🙏
@JuliusManuel10 ай бұрын
❤️❤️❤️
@Bombay_Raju9 ай бұрын
Well said my dear friend.
@yoursmusicaly4 ай бұрын
❤❤❤🙏🏼🙏🏼
@premjithnair126 күн бұрын
@@JuliusManuelrepeated 3 times kettu kandu.❤
@rammohanbhaskaran380910 ай бұрын
7 ഭാഗങ്ങളും കണ്ടു... ചേർത്ത് പിടിച്ചതിൽ വളരെ സന്തോഷം... പിന്നെ പറഞ്ഞത് ശരിയാണ്... ചരിത്രത്തെ ആവേശത്തോടെ സമീപിക്കാൻ പഠിപ്പിച്ചത് ഈ ചാനൽ തന്നെയാണ്.... 💞🙏🏼💕
@godOfdark6610 ай бұрын
രണ്ടര മാസം + 6/30 മണിക്കൂർ above സ്റ്റോറി + വെയിറ്റിംഗ് ഡേയ്സ് + പിന്നെ അവസാനം പറഞ്ഞ ആ ഡയലോഗും 7 പാർട്ട് കണ്ട നിങ്ങൾക്ക് വേണ്ടി🥰🥰 ....അവർ യാത്ര ചെയ്ത അതേ തോണിയിൽ ഞങ്ങളും ഉണ്ടായിരുന്നു പക്ഷെ ഞങ്ങളുടെ സരതി ആയി അച്ചായൻ ആണ് 😊😊😊.... ആ മുന്നു ബുക്ക് ഇനി വായിച്ചിട്ട് ഒരു കാര്യവും ഇല്ല ഇതിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയില്ല ഇപ്പൊ ഇറങ്ങുന്ന movies കാണുന്നതിലും നലത് ഇതാണ് അച്ചയ്യൻ കഥ എഴുതുന്നു ഞങ്ങൾ അത് ഞങ്ങളുടെ മനസ്സിൽ സിനിമ ആക്കുന്നു with Dolby Atmos YoU aRe A legendary person Waiting for next country... We will packing our mind 🧳🛫🗺️🗺️
@JuliusManuel10 ай бұрын
😍🌺🌺🌺
@nobichan923110 ай бұрын
താങ്കളുടെ ഇത്രയും കഠിനധ്വാനത്തെ നമിക്കുന്നു.. 🙏... ഒപ്പം ഇത്രയും നല്ലൊരു എക്സ്പീരിയൻസ് തന്നതിലും.. 👍🙏🙏
@vishnuukvishnu725110 ай бұрын
ഇത്രെയും effort എടുത്ത് ഈ ഒരു ആമസോൺ എക്സ്പീടിഷൻ നമ്മുടെ മുന്നിൽ എത്തിച്ച നമ്മുടെ sirinu ഒരു big സല്യൂട്ട് 🎉🎉🎉🎉. 7 ഭാഗങ്ങളും ഒരു മടിയും കൂടാതെ കേൾക്കാൻ പിടിച്ചു നിർത്തിയ ഒരു പ്രധാനപെട്ട ഘടകം അവതരണം ആയിരുന്നു അത് പറയാതെ വയ്യ. ഒരു സിനിമ കാണുന്നതിലും അപ്പുറം ആണ് 💕💕💕💕
@nazeerhamza307910 ай бұрын
സഹോദരാ, ഇത്രയും സൂക്ഷ്മതയോടെയും സർഗ്ഗാത്മകതയോടെയും ഒരു ആഖ്യാനം നെയ്തെടുക്കാനുള്ള താങ്കളുടെ കഴിവ് തീർച്ചയായും അവർണനീയമാണ് നിങ്ങളുടെ കഥപറച്ചിൽ ഒരു സമ്മാനമാണ്, അത് ഞങ്ങളുമായി പങ്കിടാൻ നിങ്ങൾ നടത്തിയ കഠിന പരിശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു. കൂടുതൽ ആകർഷകമായ കഥകൾക്കായി കാത്തിരിക്കുന്നു 💖💖🙏🙏
@jyothish.m.u10 ай бұрын
ആ പട്ടാള ക്യാമ്പ് അവർ കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. മരണം മുന്നിൽ കണ്ടുകൊണ്ട് അവർ നടത്തിയ ആ യാത്ര ഇന്നും നമ്മളെ ആവേശം കൊള്ളിക്കുന്നു. JM ❤❤Thank you for your narration.
@raoofvinu10 ай бұрын
കഥകളുടെ രാജകുമാരൻ❤ അതേ സർ… മുഴുവൻ എപ്പിസോഡും പൂർത്തിയാക്കി.. ഒരു തവണയല്ല.. പല തവണ.. സാറിന്റെ ചിന്താഗതിയിൽ ഞാനും ഉണ്ട്.. അഭിമാനം… കടലിനോളം അഭിമാനം വന്ന നിമിഷം … സാറിന്റെ അവസാനവാക്ക് ഞങ്ങൾക്കുള്ള ട്രോഫിയായി കരുതുന്നു
@rahultr72510 ай бұрын
ഇത്രേം കഷ്ടപ്പെട്ട് ഈ വീഡിയോ ചെയ്ത്, ഇത്ര മനോഹരമായി അവതരിപ്പിച്ച താങ്കൾക്... 👏👏🙌🙌🙌🙌
@JuliusManuel10 ай бұрын
😍🌼❤️❤️
@moncyvarghese728610 ай бұрын
7 ഭാഗങ്ങളും കണ്ടു...😍😍അവസാനം പറഞ്ഞ വാക്കുകൾ മനസ്സ് നിറച്ചു. കൂടാതെ നൂറുകണക്കിന് പേജുകൾ reffer ചെയ്ത് ഈ 7 ഭാഗങ്ങൾ തയ്യാറാക്കിയ അച്ചായന്റെ dedication എത്രയോ വലുതാണ്.
@07wiper10 ай бұрын
ചെറുപ്പത്തിൽ ഐസ് ക്രീം, പഫ്‌സ് ഒക്കെ ഒരു കിട്ടാക്കനി ആയിരുന്നു. അവ കിട്ടുമ്പോൾ ഓരോ വറ്റും ആസ്വദിച്ചു കഴിക്കുമായിരുന്നു. ഇപ്പോൾ താങ്കളുടെ കഥകളാണ് അങ്ങനെ ഓരോ സെകണ്ടും ആസ്വദിച്ചു കേൾക്കുന്നത്. *thank you*
@unnikrishnant803310 ай бұрын
അവിസ്മരിണീയ യാത്ര. മറ്റൊന്നും പറയാനില്ല. കെർമിറ്റിനെ കുറിച്ച് ആലോചിക്കുമ്പോൾ മാത്രം ദുഖം. സംഭവബഹുലമായ ഈ കഥ മനോഹരമായി പറഞ്ഞു തന്നതിന് നന്ദി. ❤
@saga-ki3pj10 ай бұрын
അച്ചായാ അഭിനന്ദനങ്ങൾ❤ മുഴുവൻ എപ്പിസോഡ് 1st hour തന്നെ കാണാൻ പറ്റി... ഗംഭീരം 🎉
@amjad7808 ай бұрын
53:44 It's a little late. Watched the whole thing and thoroughly enjoyed it. I started watching this video yesterday. There is no boredom. Only a little sad when it's over. It was through your channel that I felt the desire to travel like this. No other channel in Malayalam can provide such detailed and beneficial knowledge.Through this I have good views for those who see it. You are a goat in Malayalam in this field. Not a minute was boring and I was very attentive until I finished watching the whole thing. Thank you so much 😍😍😍❤❤❤. See you in another video.
@JuliusManuel8 ай бұрын
😍❤️❤️❤️❤️
@anudharmarajan147510 ай бұрын
7 ഭാഗവും കണ്ടു താങ്കളുടെ ഈ effort നു അഭിനന്ദനങ്ങൾ
@JuliusManuel10 ай бұрын
❤️❤️
@kilimanjarobachu10 ай бұрын
കാടും മലയും നദിയും ചതുപ്പും മഞ്ഞും മഴയും വെള്ളച്ചാട്ടവും അതി ഗoഭീരമായ അവതരണം🏞️ അതാണ് നമ്മുടെ👑 JM 👑.... ഇനി ഒരു മരുഭൂ യാത്ര പ്രതീക്ഷിക്കുന്നു THANK YOU
@madhugkrishnan86310 ай бұрын
അച്ചായാ... സംഭവ ബഹുലമായ ഒരു യാത്ര ആയിരുന്നു.... ആമസോൺ വനത്തിൽ നിന്നും തിരികെ പോരുവാൻ തോന്നുന്നില്ല.... നന്ദി ❤❤❤🙏
@crazyboy-ye3po10 ай бұрын
ആമസോൺ ആയാലും ആഫ്രിക്ക ആയാലും കാട് ഒരു വല്ലാത്ത ഫീലിംഗ് ആണ് 😍 ഈ സീരിസിന്റെ അവസാന ഭാഗം വളരെ ഇഷ്ട്ടം 😍😍😍
@RashadRabwah9 ай бұрын
7 എപ്പിസോഡ്സ് ഉം കണ്ടു... ആമസോൺ ലൂടെ അവരുടെ കൂടെ സഞ്ചരിച്ച ഒരു പ്രതീതി.. Last moments.. ഒരു ത്രില്ലർ മൂവിക്ക് ഫീൽ ഗുഡ് Ending എക്സ്പീരിയൻസ്.. Super Broo...😍👍🏻
@JuliusManuel9 ай бұрын
❤️❤️❤️❤️
@reghunadhanmc58758 ай бұрын
ജൂലിയസ് sir ഇതിന് പിന്നിലെ സാറിൻ്റെ പരിശ്രമം എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@kodippuramshijith313510 ай бұрын
അവസാനം പറഞ്ഞ ഡയലോഗ് സത്യം ... ഉറക്കാനല്ല ഉണർത്താനാണ് .....ഇനി എന്ത് എന്ന് മാത്രം പറഞ്ഞില്ല❤❤❤❤❤----
@JoyEndlessVlogs10 ай бұрын
അങ്ങനെ ആമസോൺ കാടുകളിൽകൂടി വെറും 7 എപ്പിസോഡുകളോടെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയ അങ്ങേയ്ക്ക് വലിയ ഒരു നമസ്ക്കാരം 🙏❤️ നമ്മുടെ പൂർവീകർ എത്ര ത്യാഗം സഹിച്ചാണ് കണ്ടുപിടുത്തങ്ങൾ നടത്തി നമുക്ക് ഇത്ര സുഖപ്രദമായ ജീവിതം നേടിത്തന്നത് അവരോടുള്ള നന്ദിയും സ്നേഹവും ഈ തരുണത്തിൽ അറിയിക്കുന്നു ❤️🙏
@sajithsadadivan862710 ай бұрын
7 എപ്പിസോഡ് കളും കണ്ടു എന്നും കൂടെ ഉണ്ട് സാർ... വെറുതെ നടക്കുമ്പോൾ പോലും ഇവരുടെ ഒക്കെ പേര് ആണ് മനസ്സിൽ വരുന്നത് അത്രയ്ക്ക് മനസ്സിൽ പതിഞ്ഞു... Thank you...❤
@Francy-z3t10 ай бұрын
ഇതുവരെ അറിയാത്ത ഒരുപാടു ചരിത്രങ്ങൾ ee ചാനലിനും സാറിനും നന്ദി. പുതിയ videos തുടങ്ങാൻ താമസം വരുമ്പോൾ പഴയ videos കണ്ടു നിർവൃതി അടയുന്ന ആളാണ് ഞാൻ ❤❤❤😊
@ChinchuBinoy-wl4fq10 ай бұрын
ഞാനും 👍
@kiRan7773310 ай бұрын
ഇത്രയും വിവരങ്ങൾ ശേഖരിച്ചു പഠിച്ചു ഞങ്ങക്ക് ഒരുപാട് അറിവ് പകർന്നു തന്നതിന് നന്ദി.... മാഷേ ❤❤❤❤❤❤❤❤❤❤❤❤❤ഒരുപാട് സന്തോഷം
@sunilkumar-nz7fy10 ай бұрын
ചാൾസ് ഡാർവിന്റെ എക്സ്പീടിഷൻ അറിയാൻ ആഗ്രഹം ഉണ്ട്. വളരെ മികച്ച അവതരണം ❤️
@ShahulHameed-pt2bg10 ай бұрын
2024 വരവേൽക്കാൻ ഇതിലും നല്ല സംഗതി ഇല്ല താങ്ക്സ് ചേട്ടായി ❤️
@fayasvvukhanmahncbjck942710 ай бұрын
❤❤❤❤❤ പൊന്നു അച്ചായൻ വന്ന് ഒരുപാടു വിഷമങ്ങൾ നിറഞ്ഞ സമയം ആത്മീയതയിലേക്കും പിനെ പ്രിയപ്പെട്ട അച്ചായന്റെ വാക്കുകൾ കൊണ്ട് സദോശമെക്കുന്ന കഥയിലേക്കും ❤❤❤❤❤❤❤❤
@satheesanmtm732810 ай бұрын
ഈ വർഷത്തിലെ ആദ്യത്തെ കഥ. ഹാപ്പി ന്യൂ ഇയർ സുഹൃത്തേ 👍🙏🙏
@sreepriyanks10 ай бұрын
ഗ്യാപ് എടുത്തിട്ടാണെങ്കിലും 7 ഭാഗങ്ങളും കണ്ട് ഇവിടെ വരെ എത്തി sir, thank you for this excellent listen and imagination treat. 👌❤️. We are eagerly waiting next.
@JuliusManuel10 ай бұрын
❤️❤️
@aravindkrishnan897010 ай бұрын
ഈ കഴിഞ്ഞുപോയ ഖത്തർ വേൾഡ് കപ്പ് സമയത്ത് കടുത്ത ബ്രസീലിയൻ ഫുട്ബാൾ ആരാധകനായ ഞാൻ അവരെപ്പറ്റി കൂടുതൽ അറിയാൻ ശ്രെമിക്കവേ ആമസോൺ കണ്ണിൽ കുടുങ്ങി. വനപ്രദേശമായ ഈ പത്തനംതിട്ടയിൽ നിന്നും താങ്കളുടെ ആമസോൺ കഥകളുടെ ആരാധകനായി ഞാനും കൂടി❤️. Great works sir❤️
@basilreji308410 ай бұрын
നിങ്ങൾ എടുക്കുന്ന effort ന് തീർച്ചയായും result ഉണ്ടാവും ❤
@jeenas811510 ай бұрын
Amazon Exepidition നല്ല Series, ആയിരുന്നു.7 ഭാഗവും കണ്ടു,അതി സാഹസികരായ ഇവരെ നമിക്കുന്നു❤❤❤❤
@divyamol67110 ай бұрын
ആരാധകരെ.... ഓടിവായോ.... അച്ചായൻ വന്നേ...❤❤❤❤
@manutyypklr65056 ай бұрын
ചെറുപ്പത്തിൽ വല്യമ്മയുടെ അടുത്തുന്ന് കഥ കേട്ട് പിന്നീട് കഥ ബുക്കുകൾ വായിച്ച് 1998 ൽ ഷെർലക് ഹോംസിന്റെ മലയാളം പരിഭാഷ വായിച്ചു ചാനലുകാരുടെ ക്രൈം ത്രില്ലർ കേൾക്കുവാൻ തുടങ്ങി യാദൃശ്ചികം ആയിട്ടാണ് നിങ്ങളുടെ ബംഗാൾ കടുവകളുടെ കഥ കേൾക്കാനിടയായത് നിങ്ങളുടെ മകല്ലൻ സീരീസ് എന്നെ ഒരു കപ്പൽ യാത്രികൻ ആക്കി ഇപ്പോൾ ഇതാ ആമസോൺ പര്യവേഷണവും പറയാൻ വാക്കുകൾ ഇല്ല അടിപൊളി ബ്രദർ അടിപൊളി ഇനിയും ഇതുപോലുള്ള വീഡിയോകൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു ബോറടിക്കാതെ അനാവശ്യ വിരണങ്ങൾ ഇല്ലാതെ ഓരോ വാക്കുകളും താല്പര്യത്തോടെ കേൾക്കാൻ സാധിക്കുന്നു താങ്ക്സ് 🙏🏻🙏🏻🙏🏻
@unnikrishnan160710 ай бұрын
ഹൃദയപൂർവം ❤❤❤ നമിച്ചു...great effort
@JuliusManuel10 ай бұрын
❤️❤️
@kingsulthanff652810 ай бұрын
ഇത്ര പെട്ടന്ന് വരും എന്ന് കരുതിയില്ല ❣️❣️ അടുത്ത വീഡിയോ എന്തായിരിക്കും 🫴🏻 വേറെ ഒരു സഞ്ചാരം തന്നെ ആട്ടെ
@ajmalmuhammedsaleem23610 ай бұрын
Enteyum abhiprayam❤❤❤❤🎉
@vishnuadwaith37810 ай бұрын
വളരെ മികച്ച ഒരു എപ്പിസോഡ് തന്നെ ആയിരുന്നു മുഴുവനും ❤❤❤❤❤ thankyou... Julius Manuel sir ❤❤❤❤❤
@Artist_Sajin10 ай бұрын
അച്ചായനോടൊപ്പം ഈ സമയം ഞാനും ഈ ചരിത്രം പൂര്‍ത്തിയാക്കി💝 Lots Love from Me❤
@AnjaliJobin10 ай бұрын
അച്ചായാ നന്ദി❤❤❤ ഒരു താങ്ക്സ് കൊണ്ട് തിരുന്നത് അല്ല എന്ന് അറിയാം എങ്കിലും... Waiting next video ❤️🥰🥰🥰
@jishnuchikku9410 ай бұрын
കാലം കുറച്ചായി ആയി അച്ചായാ കൂടെ കൂടിയിട്ട് ഇതുവരെ ഓരോ പുതിയ കഥയും വ്യത്യസ്തമായ അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അച്ചായനെ ഒരുപാട് ഇഷ്ട്ടമാണ്.🥰 പറഞ്ഞു തരുന്ന ഓരോ കഥകളിലൂടെയും ആ കഥ നടന്ന ഇടത്തേക്ക് നമ്മുടെ മനസ്സും ശരീരവും ഒരേ സമയം സഞ്ചരിക്കുന്ന അവസ്ഥ തോന്നിയിട്ടുള്ളത് അച്ചായന്റെ വിവരണത്തിലൂടെയാണ്. സത്യം. ഓരോ വീഡിയോക്കും വേണ്ടി എടുക്കുന്ന അച്ചായന്റെ പരിശ്രമത്തിന് ഒരുപാട് ഒരുപാട് നന്ദി 🙏
@linuskumarlinuskumar816710 ай бұрын
പാഠം 7 ആമസോൺ മഴക്കാടുകൾ. ഈ സീരിസും നന്നായി ആസ്വദിക്കാൻ സാധിച്ചു. പതിവുപോലെ ഈ യാത്രയിലും ഭാഗമാക്കി അച്ചായന്റെ ഹൃദ്യമായ അവതരണത്തിലൂടെ. Thanks അച്ചായാ 😍ഇനി കാത്തിരിപ്പിന്റെ നാളുകൾ അടുത്ത സീരിസിനായി 😍ഒരു തകർപ്പൻ ഐറ്റവുമായി വേഗം പോര് അച്ചായാ 👍🏻😍❤️
@abeythomas494210 ай бұрын
Julius..good ..welcome for your new year video . I will watch you ...
@sanjuadiyaprathu429410 ай бұрын
ഇന്നലെ രാത്രി കേട്ടത് നമ്മുടെ മുയൽ വേലി നോക്കി നടന്ന മൂന്ന് കുട്ടികളുടെ കഥയാണ് രണ്ടാം തവണ ഇന്ന് സന്തോഷം നാളെ വെള്ളി അവധി .. പിന്നെ അച്ചായൻ്റെ പുതിയ എപ്പിസോഡും ..❤❤❤❤
@ptrafeekakd10 ай бұрын
Dear Sir.. I am living in saudi arabia and working for a company ..actualy we are always busy with work or other activities ..but only one channel i did not miss any vedios ..you can see that ..most of the vedios i heard one more times for reducing our stress ..thank you sir ..we know that you are taking this much effert for each vedios..waiting for your next vedios soon ❤❤❤
@vimalkumar1238910 ай бұрын
ഈ ചാനലിലെ ഒരുവിധം എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് ചിലതു ഒന്നിൽ കൂടുതൽ തവണയും.. ഊണിലും ഉറക്കത്തിലും, ജോലിയിലും വിശ്രമത്തിലും, യാത്രയിലും, തനിച്ചിരിക്കുമ്പോഴും അങ്ങിനെ എല്ലാ സമയവും ഇവിടെ തന്നെയാണ്.. Histories, safari and "Vallatha kadha". My Three legends. Thanks 🥰🥰🥰
@sarathsreedharan565410 ай бұрын
Achaya.. onnum Miss aakkiyittilla.. Ella episode kalum adhyam muthale kanunnund.❤❤❤ othiri ishtam. Oro episode nu vendiyulla kathirippu. Athoru feel anu.
@JuliusManuel10 ай бұрын
❤️❤️❤️
@anilraj818310 ай бұрын
👍👍👍 അച്ചായ നമ്മുടെ മരുഭൂമിയിലെ ഒളിജീവിതം മരീചിക ഡാരിയൻ ഗ്യാപ് അതു പോലെത്തെ ത്രില്ലർ കഥകൾ കൂടി പറയാമൊ
@kishorekumarneduthara209110 ай бұрын
Thank you for your narrative story telling skill which attracted me along the whole series. The historic fact and incidents are very new to me.
@saljusebastian92810 ай бұрын
Achayo... Nigal poliyann.. Feeling sad when this series is going to end. But end makes me feel sooooo happy.. Amazing story teller and you are amazing.. Waiting for more exploitation story's🎉❤
@irfanaamal724410 ай бұрын
ഉറക്കാനല്ല ഉണർത്താനാണ് 👌 കഥകളിലൂടെ അവിസ്മരണീയമായ ഒരു അനുഭവം സൃഷ്ടിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. 7 episode കണ്ടു. .. ഒരു ആമസോൺ expedition നടത്തിയത് പോലെ ❤️
@JuliusManuel10 ай бұрын
❤️❤️❤️❤️
@shameerm560710 ай бұрын
സാറിന്റെ കഥ കേൾക്കാൻ എത്ര ദിവസം വേണമെങ്കിലും കാത്തിരിക്കാം
@anoopsblog10 ай бұрын
I can see the valueable hard work and time you invest in preparing such presentation. I was eagerly waiting for each episode to come. Thank you so much.
@bijupillai279510 ай бұрын
First you have amazed me with Amazon. Great Kanjitho Hobson. Story of Rusewelt. A raw and rough expedition. Listening all these events and stories of hundreds years back facility and situation I couldn’t even sleep for nights thinking about such experience. Thank you so much to give such an experience. It is my ambition to be a part of such a rough journey. You are amazing!!! Compiling all the events in seven series without missing a single point you might have done such big research. I didn’t comment before any of the previous series. Because I couldn’t due to the excitement. Sorry for not to share the gratitude for the effort you have taken for us.
@madhugkrishnan86310 ай бұрын
മാസങ്ങൾ എടുത്തു ആമസോൺ യാത്ര നടത്തിയ ഒരു പ്രതീതി ❤... പുതിയ കഥകൾക്കായി കാത്തിരിക്കുന്നു ❤❤👍
@venugopalkunjiraman706210 ай бұрын
ഞങ്ങളും ഈ സംഘങ്ങളുടെ കൂടെ യാത്ര ചെയ്യുകയായിരുന്നു ഇതുവരെ..... അത്രയ്ക്കും detail ആയിട്ടുള്ള അവതരണം ആയിരുന്നു..... ഈ expedition തീർന്നതിൽ വിഷമം ഉണ്ട്...... .. നന്ദിയുണ്ട് julius manual.... ഇനിയും പ്രതീക്ഷിക്കുന്നു.....👌👌👌👌👌
@akhilraveendran146210 ай бұрын
അടുത്ത കഥയുമായി വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു 😀😀😀.....
@ThePatto10 ай бұрын
You will never get the feel reading this novel the way JM explained us ,he made us feel like we are also a part of this expedition . A big salute to JM
@shihabea660710 ай бұрын
I think its not a novel... Its a non fiction book about a real life exploration history...
@radhakrishnannatarajan305610 ай бұрын
We very well knw how much effort u r taking to making the videos... Thanks alot julius ji... Big salute to u.. we always eagerly wait for the next video sooon... River of doubt is so adventures story. No words to say.. thanks again. Waiting for new story..👍😍👍
@GUY_FROM_REALITY4 ай бұрын
Chettai 4times njan ithu kandu .. this is really great.. appreciate you brother. 10000 love ❤
@JuliusManuel4 ай бұрын
💕💕💕
@naveenvr41610 ай бұрын
ഉറക്കാൻ അല്ല, ഉണർത്താൻ ആണ്.... ഈ ഡയലോഗ് മതി ഈ ചാനലിന്റ ഉന്ദേശ്യം മനസ്സിൽ ആവാൻ. അടിപൊളി ആണ്.. Thanks Mr. Julius
@JuliusManuel10 ай бұрын
❤️❤️
@ramachandranm.45323 ай бұрын
അമേരിക്കയിൽ മകന്റെ കൂടെ കാറിൽ പോകുമ്പോൾ കേട്ടു തുടങ്ങിയതാണ്. ബാക്കി നാട്ടിലെത്തിയ ശേഷം യൂട്യൂബിലൂടെയും. അവസാന രണ്ട് എപ്പിസോഡുകൾ കേട്ട ഭാര്യയുടെ ആവശ്യപ്രകാരം തുടക്കം മുതൽ യൂട്യൂബിലൂടെ ഒന്ന് കൂടി കാണണം.
@txichunt913510 ай бұрын
53:24 ❤ thank you sir JM
@JuliusManuel10 ай бұрын
❤️
@rihanrashid.795510 ай бұрын
ശരിക്കും ചരിത്രത്തിനൊപ്പമുളള സഞ്ചാരമാണ് ഓരോ എപ്പിസോഡും. എന്നെ സംബന്ധിച്ച് നൂറുകണക്കിന് ഒരേ താത്പര്യമുളള ആളുകള്‍ ഒറ്റമനസോടയിരുന്ന് ഹിസ്റ്ററി ക്ലാസ് കേള്‍ക്കുന്നൊരു ഫീലാണ്. ക്ലാസെടുക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന്‍- ജൂലിയസ് മാന്വുവേല്‍. അതുകൊണ്ട് ക്ലാസിലുളള ഓരോ വിദ്യാര്‍ത്ഥിയും പിന്‍ഡ്രോപ്പ് സെെലന്‍സാണ്.
@benthomas642210 ай бұрын
വളരെ ശരിയാണ് ❤
@nabeedtp10 ай бұрын
It doesn't matter how long we are waiting for the next episode , we are very enthusiastic about the content you come up with and we know that you never disappoint us !! Thank you again sir ❤
@shihabva10 ай бұрын
ഏഴ് ഭാഗങ്ങളും മുഴുവനായി ഏറെ ആസ്വദിച്ചു തന്നെ കണ്ടു. താങ്കളുടെ കഠിനപരിശ്രമങ്ങൾക്ക് ആയിരമായിരം നന്ദി.
@JuliusManuel10 ай бұрын
❤️❤️
@SKumar-ml9lr10 ай бұрын
വളരെ ഇന്റെരെസ്റ്റിങ് ആയ ഒരു സിനിമ കണ്ട പ്രതീതി ആണ് ഈ കഥ കേട്ടു തീർന്നപ്പോൾ തോന്നിയത്.. നന്ദി.. നമസ്കാരം.. വീണ്ടും പുതിയ സാഹസിക കഥകളുമായി വീണ്ടും വരൂ.. 🙏🙏
@JuliusManuel10 ай бұрын
❤️❤️
@prsojan10 ай бұрын
What an amazing work. Including the extended side tracks like Brazil nuts, howler monkeys and Cinchona tree adds a lot to the overall experience. Way beyond skill in sketching down scenes and events with words. Hats off!! (Personally, Magallan's circumnavigation was far better in this aspect)
@kavithasr308810 ай бұрын
ഈ ചരിത്രം പറയാൻ ശരിക്കും കഷ്ടപ്പെട്ട് കാണുമല്ലോ കേട്ടവർ കൂടെതന്നെ ഉണ്ടായിരുന്നു യാത്ര ചെയ്യാൻ.🎉
@prasanthmadambi728110 ай бұрын
Story king❤
@surajvishnumaya4 ай бұрын
ഇറങ്ങി കഴിഞ്ഞ് അഞ്ചു മാസങ്ങൾക്കു ശേഷം രണ്ടു ദിവസം കൊണ്ട് ഒരു നിമിഷം പോലും ബോറടിക്കാതെ River Of Doubt -ലൂടെ Amazon കാടിറങ്ങി ഞാൻ ഇങ്ങനെ അന്തം വിട്ട് നില്ക്കാണ് ചേട്ടായി... പതിവ് പോലെ എന്ത് മനോഹരമായിട്ടാണ് ചേട്ടൻ ഈ കാര്യങ്ങൾ ഞങ്ങൾക്ക് പകർന്ന് നൽകിയത്... അഞ്ചു മാസങ്ങൾക്കു മുന്നേ ഇത് ഇവിടെ അവതരിപ്പിക്കാൻ ചേട്ടൻ അതിനും എത്രയോ മുന്നേ അതിന്റെ അണിയറയിലെ പണികൾ തുടങ്ങി കാണണം... അതിനിടയിലും ഒട്ടും കുറയാതെ വേറെയും വീഡിയോകൾ ഇവിടെ കൊണ്ട് വന്ന് അവതരിപ്പിക്കുന്നുണ്ട്... ഒരുപാട് നന്ദി ചേട്ടായി... ഒന്നാം ഭാഗം കേട്ടു തുടങ്ങിയ എല്ലാവരും ഇതിന്റെ ഏഴാം ഭാഗവും തീർത്തിട്ടുണ്ടാകും... അവരൊക്കെ ആ സമയത്ത് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരുന്നത് ആലോചിക്കുമ്പോൾ..... ചേട്ടായിയാണ് ശരിക്കും ഞങ്ങടെയൊക്കെ Candido Rondon... Hero -കളുടെ കൂട്ടത്തിലേക്ക് ചേർത്ത് വയ്ക്കാൻ മലയാളികളുടെ Rondon... 😊
@JuliusManuel4 ай бұрын
❤️❤️❤️❤️
@anoopkumar587010 ай бұрын
ഇതുവരെ 7 ഭാഗങ്ങളും മുഴുവനും കണ്ടു ....Roosevelt and Hunton team കഷ്ടപ്പെട്ടതുപോലെ നിങ്ങളും കഷ്ടപ്പെട്ടു അതിൻറെ റിസൾട്ട് ആണ് ഈ മനോഹരമായ എക്സ്പെഡിഷൻ പരമ്പര എക്സ്പെഡിഷൻ അവതരണത്തെ ഒരു ക്ലാസിക് ശൈലിയിലേക്ക് ഉയർത്താൻ ചേട്ടന് കഴിയും .....❤ ജൂലിയസ് മാനുവൽ ഒരു ചരിത്രം സൃഷ്ടിച്ചു 🎉🎉🎉🎉🎉 chetten ഇല്ലായിരുന്നെങ്കിൽ ഈ ചരിത്രം അറിയാതെ ഈ ഭൂമിയിൽനിന്ന് പോയേനെ ......വായിച്ചു മനസ്സിലാക്കാൻ കഴിയാത്ത വലിയൊരു വിഭാഗം ആളുകൾക്ക് ചേട്ടൻ ഒരു വഴി വിളക്കാണ് ...ഇനിയും ഒരുപാട് ചരിത്രം ചേട്ടൻറെ ശബ്ദത്തിൽ അറിയണം എല്ലാ ആശംസകളും നേരുന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് ❤❤❤❤
@JuliusManuel10 ай бұрын
❤️❤️❤️❤️❤️❤️🌼🌼🌼
@Lovesomelofi10 ай бұрын
Please consider making a video on Vasco da Gama expedition to India. And, really appreciate the time and research you put into each of your videos, to give us the at most truthful version of the story ❤
@JuliusManuel10 ай бұрын
Noted❤️
@SanthoshKumar-pz9kj10 ай бұрын
Amazing ❤❤ താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Amazone ലെ ഗോത്രവിഭാഗങ്ങളെക്കുറിച്ചും ഇതുപോലൊരു epi. പ്രതീക്ഷിക്കുന്നു. ഇത്രയും യാത്ര ചെയ്തിട്ടും zinda larga കളെ നേർക്കുനേർ കാണാൻ പറ്റാത്തതിൽ ഒരു ചെറിയ ഒരു നിരാശ.
@CAPrasanthNarayanan10 ай бұрын
മറ്റു കഥകൾ കേട്ട് ഉറങ്ങിയിരുന്ന ഞാൻ, ഉണർന്നിരുന്നു ഓരോ വാക്കുകളും വ്യക്തതയോടെ ഉണർന്നിരുന്നു കേട്ടു.. മുഴുവൻ കേട്ടു... അങ്ങയുടെ പ്രയത്നം, പ്രശംസകൾക്കുമപ്പുറം!!
@Sunitha-g3q2 ай бұрын
Watched all 7 episodes in 2 days. You are right, this histories( his stories) are not to sleep. This real stories awake us to understand our older generations hard work and determination. Thank you so much for this great session.
@JuliusManuel2 ай бұрын
❤️❤️❤️
@salim.ps-vlogs78054 ай бұрын
അച്ചായോ എന്നും വളരെ ശ്രദ്ധയോടെയാണ് ഞാൻ എന്നും കേൾക്കാറുള്ളതും കാണുന്നതും അങ്ങയുടെ ചരിത്ര സ്റ്റോറി അത്രയും ഇണങ്ങുന്ന ഇഷ്ടപെടുന്ന രീതിയിൽ ആണ് ❤ അഭിനന്ദനങ്ങൾ 👌🌺❣️ പിന്നെ എന്റെ ചെറിയൊരു അഭിപ്രായം ഉണ്ട് നിങ്ങൾ ചില പ്രധാന കാര്യങ്ങൾ യാത്രയിൽ പറയുമ്പോൾ ഇഗ്ളീഷ് ആണ് പറയുന്നത് എനിക്ക് അത്രക്ക് ഇഗ്ളീഷ് അറിയാത്തത് കൊണ്ട് അത് എന്താണ് മനസിലാക്കാൻ പ്രസായം ഉണ്ടാക്കിയിട്ടുണ്ട് ( ആ യാത്രയിൽ നിങ്ങൾ പറഞ്ഞില്ലേ വെള്ളച്ചാട്ടം ചുഴി അതൊക്കെ ) എന്താണെന്ന് ഒരുപാട് കഴിഞ്ഞിട്ടനാണ് മനസ്സിലായത്. അതുകൊണ്ട് ഇഗ്ളീഷ് പറഞ്ഞിട്ട് അത് മലയാളത്തിൽ എന്താണെന്ന് കൂടെ പറയണേ പ്ലീസ് ഇത് കുറ്റം അല്ല ഇച്ചായോ സ്നേഹം ആണ് 🌺❣️💞
@Bombay_Raju9 ай бұрын
Julios yetta.. 7 bhagavum kandu. Last video yil , last paranja 3 , 4 sentence valare correct aanu. Idh nammude channel aanu. All the very best 💗
@JuliusManuel9 ай бұрын
❤️❤️❤️
@tovidyadharanvidya234610 ай бұрын
His - Storie തുടരണം സാർ സഹ സവും പ്രതിസന്ധിയും ത്യാഗവും വഴിവ്യക്തിത്വ വികസനത്തിന് വികസനത്തിന് ഇത്രയും ഗുണപ്രധമായ ഒരു ചാനൽ ( അവതരണം, ) വേറേ ഇല്ല അഭിനന്ദനങ്ങൾ സാറിന്റ അവതരണത്തിൽ ആ സംഗത്തോടെപ്പം യാത്ര ചെയ്യുന്നതുപോലെ തോന്നും മുമ്പ് ചെയ്തതു് എല്ലാം അങ്ങനെ തന്നെ അഭിനന്ദനം 🙏
@tarahzzan42102 ай бұрын
താങ്ക്യൂ സോ മച്ച്... അച്ചായാ.. നിങ്ങളുടെ കഷ്ടപ്പാടുകൊണ്ട് മരിക്കുന്നതിന് മുമ്പ് ഇതെല്ലാം കേൾക്കാൻ പറ്റിയല്ലോ വീണ്ടും ഒരുപാട് നന്ദി...❤❤❤❤🎉🎉🎉🎉 സത്യത്തിൽ നിങ്ങളുടെ വിശദീകരണം ആമസോൺ കാടുകളിലൂടെ ഞങ്ങൾ സഞ്ചരിക്കുന്നത് പോലെയാണ്... അതാണ് ഇതിന്റെ ഹൈലൈറ്റ്....
@JuliusManuel2 ай бұрын
❤️❤️
@kkpp3287 ай бұрын
അച്ചായ അൽപം താമസിച്ചിട്ടാണേലും എല്ലാ ഭാഗവും ഞാൻ കേട്ടു ഒരുപടിഷ്ടപ്പെട്ടു ബാക്കി ഉള്ള കഥകൾ കേട്ടു കൊണ്ടിരിക്കുന്നൂ ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ഒപ്പം ഒരുപാട് നന്ദി
@JuliusManuel7 ай бұрын
❤️❤️
@sajivkumar200810 ай бұрын
ഓരോ ചരിത്രവും അടുത്തതിന് പ്രചോദനമായി കാത്തിരിക്കുന്നു സൂപ്പർ സർ
@subramanianKS-b7j10 ай бұрын
ഇങ്ങനെയൊക്കെ മനുഷ്യരുണ്ടെന്ന് വിശ്വസിക്കുവാനാകുന്നില്ല. ഇവരാണ് യഥാർത്ഥ നായകൻമാർ. Big Salute.
@premunni406110 ай бұрын
അവസാനത്തെ ആ വാചകം " ഉറക്കാനല്ല ഉണർത്താനാണ് ഈ ചാനൽ "👏🏽👏🏽👏🏽7 videos ഉം കണ്ടു, ഒപ്പം യാത്ര ചെയ്തു തിരിച്ചെത്തി, ഇനി അടുത്ത യാത്രക്കായുള്ള ഒരുക്കം 🙏🏽
@JuliusManuel10 ай бұрын
❤️❤️
@premunni406110 ай бұрын
@@JuliusManuel 🩷
@MinhajShaheer10 ай бұрын
Urakkaan allaa, ningale Unnarthan aanu nammal ee Channel undaakeettulathu.. ❤ 😊 I'm happy to have your channel on my list.. a salute for your patience..
@JuliusManuel10 ай бұрын
❤️
@dubai_inn10 ай бұрын
ഇതിന്റെ ആദ്യ എപ്പിസോഡ് ഞാൻ കേൾക്കുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട വെല്ലിമ്മ മരണപ്പെട്ട സമയത്താണ് ഞാൻ ഗൾഫിലാണ് എനിക്ക് നാട്ടിലേക്ക് പോകാൻ യാതൊരു വഴിയുമില്ല മാനസികമായി വളരെ പിരിമുറുക്കമുള്ള സമയത്താണ് റൂസ് വെൽറ്റിനെപ്പറ്റിയുള്ള കാര്യങ്ങൾ കേൾക്കുന്നതും മാനസിക വിഷമം മാറുവാൻ ശാരീരികമായി എപ്പോഴും ആക്ടീവ് ആയിരിക്കുക എന്ന തിയറി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഇന്നിപ്പോ ഏഴാമത്തെ എപ്പിസോഡ് ഞാൻ കണ്ടുതീർത്തു അല്പം വൈകിപ്പോയി കുറച്ചു ദിവസമായിട്ട് ചില മാനസിക പ്രശ്നങ്ങൾ ഉണ്ട് അതും കുറെ സമാധാനമായി.. ഒരുപാട് thanx
@JuliusManuel10 ай бұрын
❤️❤️❤️❤️❤️
@bilalcpy10 ай бұрын
Hats off for your dedication sir, the best thing I had got in 2023 is to find your channel and I had hear all your stories and eagerly waiting for many more.
@iamkaali599110 ай бұрын
ഉറക്കാനല്ല ഉണർത്താൻ ആണ്❤ എത്ര ഉറങ്ങിയാലും വീണ്ടും വീണ്ടും കേട്ടു കൊണ്ട് എല്ലാ കഥകളും ചരിത്രങ്ങളും കേൾക്കാറുണ്ട് എല്ലാ യാത്രയിലും അച്ചായന്റെ സഹ സഞ്ചാരികളായി എന്നെ പോലെ ഒരുപാട് ആളുകളും ഇവിടെ ഉണ്ട് ഭാവിയിൽ ഒരുമിച്ച് ഒരു യാത്ര നമുക്കും പോവാൻ സാധിക്കട്ടെ💪🏻 love❤ജൂലിയസ് മാനുവൽ❤️
@shafeerism10 ай бұрын
ഇഷ്ടമില്ലാത്ത സബ്ജക്ട് ആയിരുന്നു എനിക്ക് ഹിസ്റ്ററി. താങ്കളുടെ വീഡിയോസ് കണ്ടപ്പോൾ മുതൽ ഒരുപാട് കര്യങ്ങൾ മനസ്സിലാക്കാൻ സഹായിച്ചു.താങ്കൾ ആയിരുന്നു എൻ്റെ ഹിസ്റ്ററി സർ എങ്കിൽ ഉറപ്പായും എൻ്റെ ഏറ്റവും പ്രിയപ്പെട്ട സബ്ജക്ട് ആയി മാറു മയിരുന്നു ചരിത്രം അഥവാ ഹിസ്റ്ററി..❤
@JuliusManuel10 ай бұрын
😍🌸🌸🌸
@chegokul10 ай бұрын
നല്ല സമയം എടുത്ത് ഇങ്ങനെ ഒരു യാത്രയെ പരിചയപ്പെടുത്തിയതിനു നന്ദി. ഒരുപാട് ഗ്യാപ്പ് video's ന് ഇടയില്‍ വരുമ്പോള്‍ ചാനൽ ഇടക്ക് ഇടക്ക് എടുത്തു നോക്കും. എങ്കിലും ഇങ്ങനെ വിശദമായ video's ചെയ്യാൻ എടുക്കുന്ന effort ന് തീർച്ചയായും അഭിനന്ദിക്കുന്നു, നന്ദി പറയുന്നു. ഇനിയും ഇത്തരം കേള്‍ക്കാത്ത ചരിത്രങ്ങള്‍ കഥകളായി കേൾക്കാൻ കാത്തിരിക്കുന്നു. അവസാനം പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും ഞാന്‍ ഉള്‍പ്പെടുന്ന കേള്‍വിക്കാരെ ഉദ്ദേശിച്ചാണ് എന്ന് തോനുന്നു..
@srjthnp6 ай бұрын
ചരിത്രം അറിയുവാൻ ആഗ്രഹം ഉണ്ടായോ എന്ന് ചോദിച്ചാൽ വളരെ അധികം ഉണ്ടായി എന്നതാണ് അതിന്റെ ഉത്തരം. ഇത്തരത്തിൽ കഥ പറഞ്ഞാൽ ആരായാലും ചരിത്രം തിരഞ്ഞു പോകും. അത്ര മനോഹരമായിരിക്കുന്നു.
@JuliusManuel6 ай бұрын
❤️❤️❤️❤️
@paulv108010 ай бұрын
സാറിനൊപ്പം ഞങ്ങളുമുണ്ട്. ഇതിനു വേണ്ടിയുള്ള സാറിന്റെ അദ്ധ്വാനത്തിന്നു ഒരായിരം നന്ദി.
@jismirosajismi167510 ай бұрын
ആസ്വാദനം,അറിവ്, ആകാംഷ,... പിന്നെ മലിനമായ മനസ്സിനെ,,.. ചിന്തകളെ... എല്ലാം ശുദ്ധീകരിക്കുന്ന പോസിറ്റീവ് ആയ ഒരു എനർജി..... ഇതൊക്കെ കാണുമ്പോഴും, കേൾക്കുമ്പോഴും... കിട്ടുന്നുണ്ട്.... ഗ്യാപ് വരുമ്പോൾ മറ്റൊരു ചെറിയ videos കൂടി ഇട്ടാൽ എന്നെപോലെ ഉള്ളവരുടെ ഡിപ്രഷൻ കുറക്കാൻ അത് സഹായിക്കും..... ഇതൊരു അഭ്യർത്ഥന ആയിട്ട് കാണണം....❤
@sivamy1006 ай бұрын
ഈ 7 സീരിയസ് കെട്ട് കഴിഞ്ഞപ്പോൾ....., വെറുതെ ലൈക് ചെയ്തു പോകാൻ അല്ല....., #LOVE റിയാക്‌ഷൻ ഇടാൻ ആണ് തോന്നുന്നത്..... 🥰🥰🥰🥰🥰 ഒപ്പം താങ്കളുടെ #അധ്വാനത്തിന്...ഒരു ബിഗ് സല്യൂട്... 🌹🌹🌹🌹🌹🌹🌹🌹🌹
@JuliusManuel6 ай бұрын
💕💕💕💕
@shahid.n10 ай бұрын
Your captivating narration of history not only transported me to different eras but also illuminated the past with a remarkable clarity. Your storytelling skills are truly commendable, making the pages of history come alive. Thank you for the insightful and engaging journey through time!"
@JuliusManuel10 ай бұрын
❤️❤️
@WorldofMeluha10 ай бұрын
കാഞ്ചിതോ,റൂസ് വെൽറ്റ്,ലിറ എമ്മാതിരി മനുഷ്യർ.ഓരോഭാഗങ്ങളും highly informative.Thanku sir
@JuliusManuel10 ай бұрын
❤️❤️
@peppysvlog404610 ай бұрын
റൂസ് വേൽട് , നേ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം. അറിയിച്ചു തന്ന ആൾക്ക് നന്ദിയും
@JuliusManuel10 ай бұрын
❤️❤️
@SuperSreenesh4 ай бұрын
First of all, I want to express my sincere gratitude for providing such a wonderful podcast, "River of Doubt". I stumbled upon your channel accidentally while browsing, and my entire weekend was spent listening to such an immersive narration. I felt as if I was virtually living among Rondon and Roosevelt, exploring the Amazon jungle, interacting with tribes, and sailing along the River of Doubt. Thank you once again!
@JuliusManuel4 ай бұрын
😍💕💕💕💕Welcome 😍❤️❤️
@iamjimnyman10 ай бұрын
Sir ഇത്രയും ക്ഷമയോടെ കഷ്ടപ്പെട്ട് ഈ 7 വീഡിയോകൾ തയ്യാറാക്കി അവതരിപ്പിക്കാൻ അങ്ങ് കാണിച്ച കഷമയും പരിശ്രമവും എത്ര അഭിന്ദിച്ചാലും മതിയാവില്ല. Thank you sir. ❤🙏
@subhashkvsnair10 ай бұрын
ഒരുപാട് നന്ദി ഉണ്ട് sir. അങ്ങയുടെ ഒരു video പോലും ഞാൻ skip ചെയ്തിട്ടില്ല. മാത്രമല്ല ഒരു യൂട്യൂബറുടെ എല്ലാ വീഡിയോസും ഇരുന്ന് കണ്ടിട്ടുണ്ടെങ്കിൽ അത് ഈ ഒരു ചാനൽ മാത്രമാണ്..
@JuliusManuel10 ай бұрын
❤️❤️❤️🌸🌸🌸
@akhildev161310 ай бұрын
ഏഴു ഭാഗങ്ങളും മുടങ്ങാതെ കണ്ടു. താങ്കൾ പറഞ്ഞത് വളരെ ശരിയാണ് സാർ" ഇവരൊക്കെ എന്തു ജാതി മനുഷ്യരാണ്?" സ്വന്തം ജീവിതം അർത്ഥ പൂർണമാക്കുവാൻ ജീവൻ പോലും തുലാസിലാക്കികൊണ്ട് യാത്ര ചെയ്യുക, ഒരു സാധാരണക്കാരന് ഒരിക്കലും ഉൾക്കൊള്ളുവാൻ സാധിക്കാത്ത ജീവിതങ്ങൾ. ശരിക്കും ജീവിതത്തെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാടുകളെ മാറിപ്പോയി sir
@JuliusManuel10 ай бұрын
❤️❤️❤️❤️
@drjk75552 ай бұрын
Dear Julius Manual sir, I've always had trouble reading books.. But I love history more than anything.. And this was such a wonderful experience.. You gave life to all the characters, the animals and even the amazon rainforests through your exceptional narrative skills. 😊. Hats off, much love!! ❤
@JuliusManuel2 ай бұрын
❤️❤️❤️
@gijoseph5 ай бұрын
ഒറ്റ ഇരിപ്പില്‍ മുഴുവന്‍ എപ്പിസോഡും കണ്ടു തീര്‍ത്തു. Amazing, appreciate your efforts ❤