Рет қаралды 1,457,108
For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുക കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളാകും എന്ന് ശാസ്ത്ര ലോകം പ്രവചിച്ചു കഴിഞ്ഞു . വെള്ളത്തിനെ വരുതിക്ക് നിർത്താൻ മനുഷ്യന് മാത്രമേ ഭൂമിയിൽ സാധിക്കു. പക്ഷെ ജീവവായു കഴിഞ്ഞാൽ ഏതൊരു ജീവിക്കും നിലനിൽക്കാൻ വെള്ളം എന്ന ദ്രാവകം കൂടിയേ തീരു. ഭൂമിക്കടിയിലെ വെള്ളത്തിന്റെ ഉറവകൾ തേടിപ്പിടിച്ചു നമ്മൾ ജീവിതം കൂടുതൽ സുഗമമാക്കി. അതൊരു വിലമതിക്കാനാവാത്ത കണ്ടെത്തൽ തന്നെയായിരുന്നു.അത്തരമൊരു അത്ഭുത കിണർ തേടിയുള്ള യാത്രയിൽ ഞങ്ങൾ കണ്ടെത്തിയത് വിസ്മയങ്ങൾ തീർക്കാനുള്ള മനുഷ്യന്റെ തലച്ചോറിന്റെ സിദ്ധികളാണ്. അത്യാവശ്യങ്ങളാണ് കണ്ടെത്തലുകളിലേക്ക് നമ്മെ നയിക്കുക. ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ചാലക ശക്തിയാണ് വെള്ളം. അതിന്റ തുടർച്ചയായ ലഭ്യത ഉറപ്പുവരുത്തേണ്ടത് ഭൂമിയിലെ നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിനുവേണ്ടി ഏതറ്റം വരെ പോവാനും നാം ശ്രമിച്ചുകൊണ്ടിരിക്കും. അത്തരമൊരു സർഗ്ഗത്മക സൃഷ്ടി മലപ്പുറം ജില്ലയിൽ തൂവക്കാട് മലയിൽ കണ്ടുകിട്ടി. ഇരുപത്തിരണ്ട് കോലോളം ആഴമുള്ള കിണറിന്റെ ഒത്ത നടുക്ക് ഒരു കിടങ്ങ്. അതുവഴി ആർക്കുവേണമെങ്കിലും കിണറിന്റെ ഉദരം വരെ നടന്നു ചെല്ലാം. വൈദ്യുതി ഇല്ലാത്ത കാലത്ത് കിണറ്റിൽ നിന്നും എളുപ്പത്തിൽ ജലം ശേഖരിക്കാനുള്ള സൂത്രപ്പണി. മലമുകളിൽ നിന്നും ഒട്ടും കഷ്ടപ്പെടാതെ താഴെ ഉള്ളവർക്ക് വെള്ളം കിട്ടും. ഇങ്ങനെയൊക്കെ ചിന്തിക്കാൻ നമ്മൾ മലയാളികൾ പണ്ടേ മിടുക്കരാണല്ലോ. ഇത്രയും കാര്യങ്ങളൊക്കെ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് അറിഞ്ഞില്ല. ലോകത്ത് മറ്റെവിടെയെങ്കിലും ആയിരുന്നു ഇതൊക്കെ പണിതതെങ്കിലുണ്ടല്ലോ അത് ഇതിനകം നമ്മുടെ കുട്ടികളുടെ പാഠ പുസ്തകങ്ങളിൽ പോലും ചർച്ചയായേനെ.കിണർ പലപ്പോഴും ഒരു അത്ഭുതമായി തോന്നിയത് ഇവിടെ വന്നപ്പോഴാണ്. ഒരു മനുഷ്യൻറെ സർഗ്ഗാത്മകതയുടെ ഉത്തമ ഉദാഹരണമായും നമുക്ക് ഈ കിണറിനെ വിലയിരുത്താം.
#ThuvvakkadKinar #ThuvvakkadMala #Thuvvakkadwell #Malappuram #Kinar