Рет қаралды 891
ബീറ്റ്റൂട്ട് : 1 എണ്ണം
ഗോതമ്പ് പൊടി : 1 കപ്പ്
തേങ്ങ ചിരകിയത് : ¼ കപ്പ്
ചെറിയുള്ളി : 4 എണ്ണം
നെറ്റിൽ മുളക് : 2 എണ്ണം
കറിവേപ്പില : 2 തണ്ട്
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂൺ
കടുക് : ½ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് അരച്ചെടുക്കാം. ഒരു ബൗളിലേക്ക് ഗോതമ്പുപൊടി അരച്ചുവച്ച ബീറ്റ്റൂട്ട് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുഴച് ചെറിയ ബോൾ ആക്കി ഉരുട്ടി എടുക്കാം. ചെറിയ ബോളുകൾ ഇഡലി പാത്രത്തിൽ ആവിയിൽ വച്ച് വേവിച്ചെടുക്കാം. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് വെളിച്ചെണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിച്ച് ചെറിയുള്ളി അരിഞ്ഞത് ചേർത്ത് വറ്റൽമുളക്,കറിവേപ്പില ചേർത്ത് ഇളക്കി തേങ്ങ ചിരകിയത് ആവിയിൽ വേവിച്ചു വച്ചിരിക്കുന്ന മണി കൊഴുക്കട്ട ചേർത്ത് ഇളക്കി എടുക്കാം.