മുത്തശ്ശിയുടെ വിവരണ ശൈലിയും ഉദാഹരണങ്ങളും ഹാസ്യത്തിൽ പൊതിഞ്ഞ ദൃശ്യവിരുന്ന്! പണ്ട് തറവാട് ഉണ്ടായിരുന്നപ്പോൾ ചക്ക കാലത്ത് ഒരുമിച്ചിരുന്ന് ചക്കച്ചുള പറിക്കാനും, വഴറ്റാനും മറ്റും കൂടിയതിന്റ ഓർമ.!.. അന്ന് കഴിച്ച ഈ ചക്ക അവിയൽ..... വർഷങ്ങൾക്കിപ്പുറത്തിരുന്നും ആ മണം..!. ! ദക്ഷിണ പലപ്പൊഴും ഗൃഹാതുരമായ ഓർമകളെ ഉണർത്തി കൺകോണിൽ നനവ് പടർത്തുന്നു... അതും ഒരു സുഖനൊമ്പരം!
@dakshina34752 ай бұрын
ഓരോന്നും ഇത്രയധികം ശ്രദ്ധയോടെ കണ്ടാസ്വദിക്കുന്നതിൽ ഒരുപാട് സന്തോഷം 🥰
@angelwind70962 ай бұрын
@@dakshina3475 അതിന് കാരണം... ജനിച്ച് വളർന്ന തമിഴ്നാടിനോടുള്ള സ്നേഹത്തിന് ഒട്ടും കുറവില്ലാത്ത എന്റെ വേരുകൾ ഉറങ്ങുന്ന മലയാളത്തിനോടുള്ള ബഹുമാനം! നന്ദി ടീച്ചർ!
@binuanilkumar3452 ай бұрын
മുത്തശ്ശിയുടെ അവിയൽ ഉണ്ടാക്കുന്നത് കണ്ട് കൊണ്ട് ഞാൻ ചോറുണ്ടു. ആ അവിയലിന്റെ രുചിയും മണവും മുത്തശ്ശിയുടെ ശബ്ദത്തോടൊപ്പം ഇവിടെയും നിറഞ്ഞു
@specialfastkitchen54752 ай бұрын
Super
@naifsakariya48662 ай бұрын
സംസാരം 👍👍
@RethikaRitesh2 ай бұрын
ഈ മുത്തശ്ശനും മുത്തശ്ശിയും ദീർഘയുസ്സോടു കൂടി ഇരിക്കട്ടെ. ഇത്രയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ i feel what a mechanical life i have 😢 ee videos എങ്കിലും മനസിനു സന്തോഷം നൽകുന്നു❤
@sindhu1062 ай бұрын
ചക്ക അവിയലേ നിന്റെ ഒരു ഭാഗ്യം.ടീച്ചറിന്റെ വർണ്ണനയിലൂടെ നിന്നെ എത്ര സുന്ദരമാക്കി....❤
@dakshina34752 ай бұрын
🥰🥰🥰
@adarshadarsh72552 ай бұрын
Athe
@jayasreecj7662 ай бұрын
Sathyam ❤
@SNEHASneha-ti6mk2 ай бұрын
ഇവരുടെ വീഡിയോ കണ്ടു ഇരിക്കാൻ നല്ല രസമാ.. കണ്ണിനും മനസിനും കുളിർമനൽകുന്ന കാഴ്ചകൾ കാണാം🥰🥰😍
@dakshina34752 ай бұрын
ഒരുപാട് സന്തോഷം ❤️🥰
@MANSURYALAL2 ай бұрын
Mm, athe😊
@ramlahilalhilal4122 ай бұрын
മുത്തശ്ശിയുടെ അവതരണ രീതിയും പാചകവും സൂപ്പർ❤
@Its_naynz2 ай бұрын
എന്തൊരു വർണ്ണന എന്തൊരു ചന്തം പകർന്നു നൽകുന്ന ഓരോന്നിനും പകർത്തുന്ന ഓരോന്നിനും ഒരായിരം നന്ദി ❤❤
@RESHMAPRASANTH-u1u2 ай бұрын
ഇത്രയും സുന്ദരമായ വാക്കുകളായി ചക്കേ നിന്നെ മുത്തശ്ശി സ്വർഗ്ഗത്തിൽ എത്തിച്ചു. കണ്ണിനും മനസ്സിനും കുളിർമയേകിയ ഈ സ്വർഗ്ഗത്തിലെ പാചകം എന്നും എന്നെ കൊതിപ്പിക്കുന്നു.
@Ashmiro72 ай бұрын
ടീച്ചർ നിങ്ങളുടെ വിവരണ ശൈലി കേൾക്കാൻ വളരെ സുഖകരമാണ് ❤️ മലയാളത്തിന്റെയും മലയാളിയുടെയും സ്വന്തമെന്ന് 100% വും പറയാൻ കഴിയുന്ന ഒരേയൊരു ചാനൽ
@dakshina34752 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@mohanamohana55172 ай бұрын
ഈ ശബ്ദത്തിനുടമയെ ഇന്നാണ് കാണാൻ പറ്റിയത്.... സന്തോഷം...🥰❤️ ❤️❤️... പിന്നെ അവതരണം ഗംഭീരം... ❤️❤️👌👌 . അവിയൽ അതിഗംഭീരം.... 👌👌👌👌👍👍👍
@adhithyanm30472 ай бұрын
ഉപമകളും ഉദാഹരണങ്ങളും super 👍🏻👍🏻👌🏻👌🏻👌🏻
@AMBUJAKKSHAN2 ай бұрын
ചക്ക അവിയൽ ഞങ്ങൾ ഓണാട്ടുകരക്കാരുടെ ഇഷ്ട വിഭവം 🙏ടീച്ചറമ്മ എന്ത് ഉണ്ടാക്കിയാലും വായിൽ കപ്പലോടും ❤️അവതരണം കൂടി കേട്ടാൽ വയറു നിറഞ്ഞതിനൊപ്പം മനസും നിറയും ❤️❤️❤️🙏🙏🙏🙏
@dakshina34752 ай бұрын
ഒരുപാട് സന്തോഷം ❤️🥰
@praseenasajayan51632 ай бұрын
മനസ്സും വയറും നിറഞ്ഞുട്ട മുത്തശ്ശി....❤❤
@syamiliss38202 ай бұрын
മലയാള ഭാഷയുടെ ഭംഗിയും മഹാത്മ്യവും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന അവതരണം. അതോടൊപ്പം പുതു തലമുറയ്ക്ക് ആരോഗ്യ സംബന്ധമായ ഒരുപാട് അറിവുകളും പകർന്നു നൽകുന്ന ചാനൽ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prajithkarakkunnel54822 ай бұрын
കുറച്ചു ഓവർ ആണ് സാഹിത്യം
@sreejajanardhanan35452 ай бұрын
പറയാൻ വാക്കുകൾ ഇല്ല...അതിമനോഹരം...അതിലേറെ മനസിൽ പതിയുന്ന സംഗീതം... വാക്‌ചതുര്യം... കണ്ണിനു കുളിർമ നൽകുന്ന ദൃശ്യം..അതിലേറെ ലളിതമായ ജീവിതം...
@sonurajsonu2532 ай бұрын
ഒരു ചെറുകഥ കേൾക്കുന്നപോലെ കേട്ടിരുന്നുപോകും മുത്തശ്ശിയുടെ അവതരണം 🥰🥰
@dakshina34752 ай бұрын
സന്തോഷം 🥰❤️
@greeshmaakhil9622 ай бұрын
വിഷമിച്ചിരിക്കുന്ന സമയം. ഈ ശബ്ദം കണ്ണിനു കുളിര്മയേകുന്ന കാഴ്ച മനസ്സിനൊരു തണുപ്പ് നൽകുന്നു. നന്ദി..... ഒരുപാട് 🥰
കണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞത് , അവിയലുണ്ടാക്കുന്നത് കണ്ടിട്ടുള്ള സന്തോഷം കൊണ്ടാണോ എന്നോ കഴിഞ്ഞു പോയ ബാല്യ കൗതുകങ്ങൾ ഓർത്താണോ എന്തോ അറിയില്ല. അമ്മൂമയും അമ്മായി മാരുമൊക്കെ ചേർന്ന് പണ്ട് ചക്ക വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത് ഒരു നിമിഷം ഓർത്തു പോയി. നന്ദി ടീച്ചറെ നല്ലതു മാത്രം പറയുന്ന, ചെയ്തു കാണിക്കുന്ന മഹസ്സിന്❤
@sugandhisjournals17 күн бұрын
ഒരു പാവൽ വള്ളി കൊണ്ടു ചെന്നു നിർത്തിയത് എന്തെല്ലാം ഏതെല്ലാം ഓർമകളിലേക്കാണ്! കേട്ടു കേട്ടിരിക്കാൻ തോന്നുന്ന വർത്തമാനങ്ങൾ.
@surabi36692 ай бұрын
കണ്ണിനും മനസ്സിനും കുളിര്മയേകുന്നവയാണ് ഓരോ വീഡിയോകളും ഒപ്പം ധാരാളം അറിവുകളും 👍👍👍👍
@hamzaklr99002 ай бұрын
മുത്തശ്ശിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. മനസിന് വല്ലാത്ത ഒരു സന്തോഷമാണ് കാണുമ്പോൾ ❤❤.. നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..... ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുന്നതിൽ 👍🏻👍🏻
@AaruniSreeSekhar2 ай бұрын
ദക്ഷിണയുടെ പുതിയ പശ്ചാത്തല സംഗീതം മികച്ചതാണ്. ❤ പറക്കുന്ന തൂവൽ പോലെ. നല്ല സുഖം തോന്നുന്നു 😌
@8242075 күн бұрын
Suuper presentation. and cooking channel..so different
@sirblazeblaze69892 ай бұрын
ടീച്ചർ അമ്മയുടെ സംസാരം നല്ല രസമാണ് ഏനി കും മക്കൾകും ഒരുപാട് ഇഷ്ടം ആണ്
@dakshina34752 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@deeps862 ай бұрын
എന്ത് മനോഹരമായ അവതരണമാണ് അവിടെ വന്നു നേരിൽ കാണുന്ന പോലെ അനുഭവപെട്ടു . മുളകും പാവലും തമ്മിലുള്ള യുദ്ധം , ഉരുളി കുളം എന്ത് രസമാണ് കേൾക്കാൻ . അതുപോലെ രുചിയേറും ചക്ക അവിയലും .
@jithamanoj59762 ай бұрын
ഈ അമ്മയെയും അച്ഛനെയും കാണണം എന്ന് ഒത്തിരി ഒത്തിരി ആഗ്രഹം സ്നേഹം മാത്രം 🥰🥰🥰🥰❤️💕
@vayalarchethan52212 ай бұрын
ലാസ്റ്റ് ഉള്ള ആ വിളമ്പൽ...ആ രുചി ഇവിടറിഞ്ഞു ഞാൻ.നല്ല ആവിഷ്കാരം വിവരണം...വാക്കുകളില്ല അമ്മേ
@yusufmuhammad26562 ай бұрын
വിവരണാ അവതരണത്തിന് ബിഗ് സല്യൂട്ട്. യൂസുഫ്.ദുബൈ
@PattumRuchikoottumАй бұрын
എത്ര ഗംഭീരമായ അവതരണം, അതിലും സുന്ദരം ആ വിവരണമാണ് ❤❤❤❤..അമ്മേ സ്നേഹം മാത്രം ❤❤❤❤❤❤..ഈശ്വരന്‍ ദീര്‍ഘായുസ്സ് ,ആരോഗ്യം തരട്ടെ ❤❤❤❤❤❤❤
@Deepthi-p9c2 ай бұрын
ടീച്ചർ...... മനസ്സ് ഒരുപാട് വിശമിക്കുക്കുമ്പോൾ , മനസ്സ് കൈവിട്ടു പോകുമ്പോൾ ദക്ഷിണയുടെ വീഡിയോസ് കാണും....... അപ്പോൾ മനസിന് കിട്ടുന്ന ഒരു സമാധാനം സന്തോഷം മുത്തശ്ശി ഫലിതത്തിന് ഒപ്പം അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയും എങ്ങോ മറഞ്ഞു പോയ സാഹിത്യ അസ്‌കിതകൾ ഹൃദയത്തിൻ്റെ ഏതോ കോണിൽ നിന്ന് വെറുതെ ഒന്ന് എത്തി നോക്കും... അകന്ന് പോയ സ്കൂൾ കാലവും അവിടുത്തെ അദ്ധ്യാപകരും ഓർമ്മ ചെപ്പിൽ ഇരുന്ന് വെറുതെ പുകമറ നീക്കി പുറത്ത് വരും,മാമ്പഴ പുളി്ശേരിയിലെ രസ സമ്മേളനം പോലെ ഒരു ടീച്ചർ അമ്മയുടെ ദൃശ്യ ശബ്ദ വിസ്മയങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഒരു 29 കാരിയുടെ മനസിലേക്ക് സമ്മാനിക്കുന്നത്
@Deepthi-p9c2 ай бұрын
എല്ലാത്തിലും ഉപരി കണ്ണടച്ച് ഈ ശബ്ദം കേൾക്കുമ്പോൾ എൻ്റെ അമ്മ എന്നെ ചേർത്ത് നിര്ത്തും പോലെ തോന്നും........ ഒരുപാട് സ്നേഹം പ്രാർത്ഥനയിൽ എന്നും ഉണ്ടാകും....അത്രമാത്രമേ ഇപ്പോൾ എനിക് നിങ്ങൾക്കായി ചെയ്യാൻ കഴിയൂ ......❤
@dakshina34752 ай бұрын
ദക്ഷിണയുടെ വീഡിയോകൾ മനസിന് സമാധാനം ഉണ്ടാക്കുന്നു എന്നൊക്കെ അറിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമുണ്ട്..❤️ ഇങ്ങനെയൊക്കെ ആകുമെന്നു കരുതിയല്ല ഞങ്ങൾ ഇത് തുടങ്ങി വച്ചത്. നിങ്ങൾ ഓരോരുത്തരും ദക്ഷിണയോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാം കാണുമ്പോൾ അങ്ങേയറ്റം സന്തോഷം..❤️
@athira21262 ай бұрын
❤ സത്യം... മുന്നോട്ട് ജീവിയ്ക്കാൻ തോന്നും മനസിന് ഒരു സമാധാനവും സന്തോഷവും കിട്ടുന്നുണ്ട് 😊❤
@Nandhanavlog2 ай бұрын
നീ എത്ര സുന്ദരി ആണ് അവിയൽ. ടീച്ചർ നിന്നെ എത്ര സുന്ദരമായി വർണ്ണിച്ചിരുന്നു.
@shejinarayanan83052 ай бұрын
ദക്ഷിണയിലെ വിവരണവും ആ ശബ്ദവും ഒരുപാടിഷ്ടം. ഓരോ സീനുകളും മനസ്സിനെ തണുപ്പിക്കുന്നു.🧡🧡
@thara-f1p2 ай бұрын
Inspiring to grow all vegetables in our yard itself.
@dakshina34752 ай бұрын
Happy to hear that❤
@SabarigirishMuralidharanPillaiАй бұрын
കേട്ടിരിക്കാൻ എത്ര സുഖം.....വളരേ ഗുണ മേൻമ ഉളള ചാനൽ .... 👏👏
എന്റെ ബാല്യകാലത്തിലേക്ക് ഞാനൊന്ന് തിരിച്ചു നടന്നു. ഇത്രയും മനോഹരമായ അവതരണശൈലി. മറ്റാരും ചെയ്തതായി ഞാൻ കേട്ടിട്ടില്ല. മനസ് നിറഞ്ഞു ❤❤🥰🥰
@padmadevi62862 ай бұрын
കൊതിപ്പിച്ചുകളഞ്ഞല്ലോ...ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചക്ക അവിയൽ! ❤
@rajanann96852 ай бұрын
ഹായ് ടീച്ചർ നമസ്കാരം. എന്ത് ഭംഗിയായിട്ടാണ് മുളകിനെയും പാവലിനെയും മുഗൾ ഭരണത്തോട് താരതമ്യം ചെയത് ദൃശ്യ വിസ്മയം ഒരുക്കി , ചക്ക അവിയൽകാട്ടി കൊതിപ്പിച്ച് . ഇവിടെ ചക്ക തീർന്നു കൊള്ളാം❤❤❤❤
@dakshina34752 ай бұрын
ഒരുപാട് സന്തോഷം.. ഇവിടെ ചക്കക്കാലം വൈകിയാണ് വരുന്നത്. ഇപ്പോൾ പഴുത്തു തുടങ്ങിയിട്ടുണ്ട് 🥰❤️
@ThafsalThachi2 ай бұрын
അമ്മയോട് എന്നും സ്നേഹം മാത്രം ❤ ദക്ഷിണയോട് pranayavum💜💜💜💜💜💜💜
ഈ ശബ്ദം പണ്ട് ആകാശവാണിയിൽ കേട്ടിട്ടുണ്ട്.... അതിന്റ ഉടമയെ കണ്ടപ്പോൾ സന്തോഷമായി 👏🏻👏🏻👏🏻👏🏻
@NasheedhaNasiАй бұрын
ഇതൊക്ക കാണുമ്പോൾ അവിടെ ചെന്ന് കാണാൻ തോന്നുന്നു 💚
@Sreekrishnaa20242 ай бұрын
എത്ര കണ്ടാലും മതിവരില്ല ദക്ഷിനയിലെ വിശേഷങ്ങൾ❤
@binzysunny42942 ай бұрын
ടീച്ചറമ്മയുടെ വിവരണം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടം ആണ്. ടീച്ചർ അമ്മേ ഒരുപാടു ഇഷ്ടം
@sneha.8ukandam2 ай бұрын
That comment about Panipat ☺️ Beautiful about Baber ☺️ How the Nature behave 🌹
@jiyar98382 ай бұрын
കുട്ടിക്കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ട് പോയതിനു നന്ദി.....ചക്ക അവിയൽ ഇതുവരെ കഴിച്ചിട്ടില്ല...പക്ഷെ അമ്മ ഇതുപോലെ കഥകൾ പറഞ്ഞു തരാറുണ്ട്..... ആ അമ്മ ഇപ്പൊൾ ഇല്ല....പക്ഷെ അമ്മ പറഞ്ഞു കേട്ടു പഴകിയ ഓർമകൾ.....
@neethunikhil45552 ай бұрын
വീഡിയോ കണ്ടുകഴിയുമ്പോൾ വല്ലാത്തൊരു ഫീലാണ്.... ടീച്ചറുടെ ശബ്ദം മനസ്സ് നിറയ്ക്കും
@dakshina34752 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@gopukrishnanazarАй бұрын
എൻ്റെ അമ്മച്ചിയേ തിരികേകിട്ടിയങ്കിൽ😢ഇന്നും നാവിൽ ചക്ക അവിയലിൻ്റെ രുചി ❤
@dhanyaa38682 ай бұрын
Chakka kazhikkathe.... Kazhicha polulla anubhavam... Manassum vayarum nirayum video kanumbollu......
@saranyakeloth2 ай бұрын
ഈ വള്ളിച്ചെടികൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാബറിന്റെ ചേട്ടൻ ആണ്
@ajayvr485Ай бұрын
Description super ❤❤❤❤
@karthikms65622 ай бұрын
എന്താണെന്നറിയില്ല, നിങ്ങളുടെ വീഡിയോസ് എപ്പോ കണ്ടാലും മനസിന് ഒരു കുളിർമയും സന്തോഷമൊക്കെ കിട്ടും വല്ലാത്തൊരു സമാധാനം 😊😊
Chakka aviyalum avatharanavum orupad ishttapettu... oro video yum puthiya arivukalanu tharunnath.... thanks Dakshina
@dakshina34752 ай бұрын
സന്തോഷം 🥰❤️
@Aslamvlogs5702 ай бұрын
എല്ലാരേം ഒരുപാട് ഇഷ്ട്ടം ❤❤
@dakshina34752 ай бұрын
തിരിച്ചും 🥰❤️
@praveenlalk.sankar12932 ай бұрын
Your videos are like therapy, feel so satisfying and relaxed with beautiful moments. I miss my childhood ❤
@surjet005Ай бұрын
Sambathikamo parishithikamo aya gathikedukal indakathiruna njagade kuttikalam ❤
@meeradevik43332 ай бұрын
Chakka aviyal mahakavyam❤
@sarahp13832 ай бұрын
Today, is the first time, that I was introduced to chakka aviyal ( I have never tasted chakka aviyal or for that matter chakka maddalu) and its medley of vegetables from cheera, to chakka kuru and madallu, instead of the standard pacha kaya , chena, pacha payyaru ,mathan, kaypa and kumbalangya. The precise manner Muthashi cut the vegetables uniformly, lengthwise, took me back to my vellliyama's way of life , and their strict supervision in the kitchen , to ensure perfectly cut vegetables ...according to the dish being prepared on any given day. No short cuts. It was not just the right quantity of spice ratio to ground coconut , but following the correct cooking time for each vegetable, so that it did not result in one lumpy mass; also of paramount importance was the precise manner each vegetable was cut ...that added to the taste of a well prepared curry or side dish . Perfection was what they expected at each stage of cooking any dish. Muthashi what can I say about your cutting / cooking and narration skills....absolutely matchless. As for Muthashan's garland of firery red chillies...a work of art, ~~~which when hung up, will bring so much colour and beauty to the kitchen. Thank you Muthashi Muthashan and camera man for this beautiful video.❤ To end , here's a bit of whimsical verse my father used to recite, which I loved listening to as a child: " Innum nalleyum matta nalum. Chakkada madallum, Thengayum Mangeyum" More lines follow, but sadly forgotten by me with the passage of time.
@ambikakurup58252 ай бұрын
ഇത്രയും കയ്യേറുന്നതുവരെ മുത്തശ്ശി അവരെ നോക്കിയില്ലായിരുന്നോ പാവം ദുർബലർ 😂🥰
@dakshina34752 ай бұрын
മഴ ആയിരുന്നില്ലേ.. പറമ്പിലേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല.. ആ അവസരം അവർ മുതലാക്കി 😄❤️
@SusammaSusamma-n9z2 ай бұрын
Teacher, Ee Video Cheythathinu Nandhi, Ariyekkurichu Paranjathinum, Aviyal Super, Nattil Varumbol Ithundakkum
@mollyjoseph87082 ай бұрын
Aviyal super chakkaithuvareyum kazhinjille
@dakshina34752 ай бұрын
ചക്കക്കാലം ഇവിടെ വൈകിയാണ് വരുന്നത്. ഇപ്പോൾ പഴുത്തു തുടങ്ങി ❤️🥰
@anaghasudhakaranshindo2 ай бұрын
അത്യധികം മനോഹരമായ വർണ്ണക്കു കൂട്ടുപിടിച്ചു ആരാണീ ശ്രവണമനോഹാരിതയൊരുക്കുന്നത് !!!!
@kasy60712 ай бұрын
Amazing background music 🎶
@krishnendujyothi25192 ай бұрын
കാഴ്ചകൾ ഗംഭീരം ശബ്ദം അതിഗംഭീരം രുചി അത് വിവരണാതീതം 🥰
@dakshina34752 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@anjali.rsankar40172 ай бұрын
വീട്ടിൽ തയാറാക്കുന്ന തട്ടിക്കൂട്ട് കറികളും ഇത്തരം വിവരണത്തോടെ തയ്യാറാക്കി... ആഹാ ഇതു വരെ ഇല്ലാത്ത രുചി 🥰
@dakshina34752 ай бұрын
സന്തോഷം ❤️🥰
@BeemaShameer-ye3dg2 ай бұрын
അമ്മ ടേ വീഡിയോ കാണുമ്പോ എനിക്ക് കരച്ചിൽ വരും അമ്മ എന്ന സൗഭാഗ്യം വീട്ടു േപായല്ലോ ❤❤ ഒത്തിരി ഇഷ്ടം ഒരിക്കൽ എങ്കിലു നേരിൽ കാണാൻ ആഗ്രഹം❤❤
@sanusunny7012 ай бұрын
Video narration anu highlights.. Engane ingane vivarikan pattunnu ❤❤❤ Kenkemam
@athira21262 ай бұрын
വാക്കുകളാൽ വർണിക്കുവാൻ ഞാൻ ആളല്ല... അത്കൊണ്ട് ഇന്ന് ഒന്നും പറയാനില്ല ❤❤❤
@dakshina34752 ай бұрын
സന്തോഷം ❤️🥰
@flywheels25912 ай бұрын
ഒന്നും പറയാനില്ല അടിപൊളി, കട്ട സപ്പോർട് 👍
@anaswarapraj2 ай бұрын
ഒരു സന്തോഷം പറയാൻ ആണ് ഞാൻ ഇ മെസ്സേജ് ഇടുന്നത്. കാട്ടുതക്കാളിയെ കുറിച്ച് ഞാൻ നിങ്ങളുടെ video കൂടെയാണ് അറിയുന്നത്. കുറെ തപ്പി ആർക്കും അറിയില്യ. ഒരു day ഞൻ ചിന്നക്കനാൽ ഭാഗത്തേക്ക് ടൂർ പോയി അവിടെ വച്ചു കാർ തിരിക്കുമ്പോ ഒരു കാടിന്റെ സൈഡ് ഇൽ ആയി ഒരു റെഡ് small ടൊമാറ്റോ ചെടി പോലെ കണ്ടു. വേഗം ഇറങ്ങി തക്കാളി ഉള്ള ഒരു തല പൊട്ടിച്ചു. മുത്തച്ഛൻ നട്ടപോലെ തല നടാൻ ആണ് plan. രണ്ടു ദിവസം കഴിഞ്ഞു വീട്ടിലെത്തിയപ്പോ തലപ്പേല്ലാം ഉണങ്ങി but ഞൻ വിട്ടില്യതൽ തക്കാളി പാകി. 5 ഉം 10 ഉം 30ഉം 50ഉം ഡേയ്‌സ് കഴിഞ്ഞു ഉണ്ടായില്ല്യ. അങ്ങനെ മഴ തുടങ്ങി 10 ഡേയ്‌സ് കഴിഞ്ഞപ്പോ ദേ കുറച്ചു തൈകൾ അവയെല്ലാം പാകി ഇപ്പോൾ വലിയ തൈകളായി കുല കുലയായി തക്കാളികുട്ടന്മാരും വന്നു. .. ഇപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. എന്റെ മകന് 4 വയസ്സാണ്. എനിക്ക് അവനെ നിങ്ങളുടെ പോലെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കാൻ പറ്റില്ല്യ. എന്നെ കൊണ്ട് പറ്റുന്ന പോലെ എന്റെ വീട്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു വളരെ അഭിമാനത്തോടെ ഞൻ എന്റെ wild cherry tomato യെ പറഞ്ഞു കൊടുക്കുന്നു. അവനോടു ഞൻ ഇതു എനിക്ക് എവിടെ നിന്ന് കിട്ടി ഇന്നും പറഞ്ഞിട്ടുണ്ട്. Thank യു soooo much എന്റെ മകന്റേം എന്റേം ജീവിതത്തിലെ നല്ലൊരു നിമിഷത്തിന് നിമിത്തമായതിനു ❤️
@ArunKumar-nd6ho2 ай бұрын
മനസ്സിൽ ഒരു സൻദോഷം ❤❤❤❤
@SameerKottil2 ай бұрын
കെട്ടിരിക്കാനും. കണ്ടിരിക്കാനും എന്താ ഒരു സുഖം മുത്തശ്ശനും മുത്തശ്ശിക്കും .... ദീ ർഗായുഷ്. ഉണ്ടാവേണേ എന്ന് പ്രാർത്ഥിക്കുന്നു
@PreethySivaАй бұрын
സൂപ്പർ 🥰❤️❤️
@SJ-rq6yo2 ай бұрын
ഹോ..... വയർ നിറഞ്ഞു ടീച്ചർ അമ്മേ... മനസും ❤❤❤
@jishnuchirakkal19572 ай бұрын
ഗംഭീരം
@littlewondergirl39012 ай бұрын
വയറു നിറഞ്ഞു 😊കൂടെ മനസും ♥️♥️♥️♥️♥️♥️♥️
@athiram32952 ай бұрын
എന്ത് രസാ കണ്ടോണ്ടിരിക്കാൻ വിവരണം അതിമനോഹരം ❤🫶
@dakshina34752 ай бұрын
ഒരുപാട് സന്തോഷം 🥰❤️
@satyamsivamsundaram1432 ай бұрын
മുത്തശ്ശിയെ കേൾക്കാൻ മാത്രം ഈ വഴി വരുന്ന ഞാൻ, എന്തു രസമാണ് ടീച്ചറുടെ ഭാഷ