Рет қаралды 48,866
Thanks sree anilkumar astrologer udayamperoor
പുരാണങ്ങളിൽ അപ്സരസ്സുകളുടെ ഭർത്താവ് ആയി അറിയപ്പെടുന്ന ദേവതകളാണ് ഗന്ധർവ്വന്മാർ. അപ്സരസ്സുകൾ ഗന്ധർവ സ്ത്രീകൾ എന്നും അറിയപ്പെടുന്നു .ദേവേന്ദ്ര സദസ്സായ സ്വർഗ്ഗത്തിലെ പാട്ടുകാരായി ഗന്ധവ്വർമ്മാരെ അറിയപ്പെടുപ്പോൾ അപ്സരസ്സുകൾ സദസ്സിലെ നർത്തകിമാരായും പറയപ്പെടുന്നു. മനുഷ്യന് നഗ്നനേത്രങ്ങളാൽ കാണാനാവാത്ത (ചില സന്ധർഭത്തിൽ ഒഴികെ) ഇവർക്ക് മനുഷ്യരെ അനുഗ്രഹിക്കാനും ശപിക്കുവാനുമുള്ള ശക്തിയോടുകൂടിയവരാണ്. 64 കലകളും വശത്താക്കിയ വിദ്വാൻമ്മാരുമാണ് ഈ കൂട്ടര്. മഹാഭാരത കഥയിലെ അർജ്ജുനന് നാട്യശാസ്ത്രം പഠിപ്പിച്ചത് ഒരു ഗന്ധർവ്വനാണെന്ന് പറഞ്ഞിരിക്കുന്നു.
വളരെയധികം സൗന്ദരൃമുള്ള ശരീരത്തോടുകൂടിയ ഇവർ ആയോധന കലയിലും അതീവ നൈപുണ്യം നേടിയവരാണ്. സൗരഭ്യമുള്ള വസ്ത്രങ്ങൾ അണിയുന്ന ഇവർ ദേവേന്ദ്ര സദസ്സിൽ സോമരസം(മദ്യം)നിർമ്മിക്കുകയും ദേവൻമ്മാർക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്നവരായി പറയപ്പെടുന്നു . എന്നാൽ സോമരസം സ്വയം ഉപയോഗിക്കാൻ അവകാശമില്ലാത്തവരുമാണ് ഗന്ധർവ്വമ്മാർ.4433 എണ്ണം ഗന്ധർവ്വഗണങ്ങൾ ഉള്ളതായി പറയപ്പെടുന്നു. അതിൽ കുറച്ചു ഗന്ധർവന്മാരെ മാത്രമേ തന്ത്രശാസ്ത്രത്തിൽ മന്ത്ര സഹിതം അറിയാനുള്ളൂ ബാക്കിയുള്ളവയൊക്കെ രഹസ്യമായി എവിടെയോ നിക്ഷിപ്തമായിരിക്കുന്നു.നാഗ ഗന്ധർവ്വൻ, മത്സ്യ ഗന്ധർവ്വൻ മുതലായവർ മനുഷ്യരുമായി യാതൊരു വിധത്തിലും ബന്ധം സ്ഥാപിക്കുവാൻ വൈമനസ്യർ ആണ്.ഗന്ധർവ്വൻമ്മാരുടെ രാജാവായി ശ്രീ വിശ്വാവസ്സസ് എന്ന ഗന്ധർവ്വൻ അറിയപ്പെടുന്നു. ശിവക്ഷേത്രത്തിൽ ഉള്ള ശ്രീപാർവ്വതി ദേവിയുടെ വാഹനം ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ആണെന്ന് പറയപ്പെടുന്നു. ശ്രീ ഐശ്വര്യ ഗന്ധർവ്വൻ ശ്രീ പാർവതി ദേവിയുടെ വാഹനം ആകുമ്പോൾ ശ്രീ ഐശ്വര്യ യക്ഷി ദേവിയുടെ അനുചാരിണിയായിമാറുന്നു.ഗന്ധർവൻമാർക്ക് പല പേരുകളുണ്ടെന്നും അതിൽ ആകാശഗന്ധര്‍വന്‍, ഐശ്വര്യ ഗന്ധർവൻ. അപസ്‌മാര ഗന്ധര്‍വന്‍, പച്ചമാന ഗന്ധര്‍വന്‍, പവിഴമാന ഗന്ധര്‍വൻ . രന്തുകാമൻ, ഹന്തു കാമൻ, ഭോക്തു കാമൻ, ,മുതലായ കുറച്ചു ഗന്ധർവ്വന്മാർ മനുഷ്യ ഉപദ്രവകാരികളാണ് പല രീതിയിൽ അവർ മനുഷ്യരെ ഉപദ്രവിക്കുന്നു. ആകാശഗന്ധർവ്വൻമാരിൽ രാജാവ് ചിത്രരഥംനും ഐശ്വര്യ ഗന്ധർവൻമാരിൽ രാജാവ് ചിത്രാംഗദനും ആണെന്ന് ചില ഗ്രന്ഥങ്ങളിൽ കാണുന്നു.
some videos and images used for the complition of this video.all credits goes to respected content owners.
video credits :pixabay and pexels
Equipments used:
Camera used gopro hero 9 black : amzn.to/3A5gcpE
Gopro 3way grip 2.0 : amzn.to/3ljTq7n
Mic used : amzn.to/2YOh3gH
Samsung galaxy a70 : amzn.to/3nl01B3
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838