കണ്ണൻ്റെ മുരളീരവം♥️(മൂകാംബിക ദർശന സൗഭാഗ്യം ഒരു ഭക്തൻ്റെ അനുഭവം)

  Рет қаралды 202

കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)

കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)

Күн бұрын

രചന രാജീവ് രവീന്ദ്രൻ
അവതരണം ദിവ്യ വിനോദ്
ഗുരുവായൂർ അമ്പലത്തിലും ചോറ്റാനിക്കരയിലും നാലമ്പലത്തിനുള്ളിൽ കയറുമ്പോൾ ശ്രീലകത്തിൽ നിന്നുള്ള നറു നെയ് ഗന്ധം ആണ് നമുക്ക് അനുഭവപ്പെടുന്നത് എങ്കിൽ മൂകാംബികയിൽ അത് കുങ്കുമ ഗന്ധമാണ് മണക്കുന്നത്.
അവിടെ എന്തൊരു കുങ്കുമത്തിന്റെ വാസന ആണെന്നോ.. അത് നമുക്ക് മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജി നൽകും 🙏🙏
ഭക്തരുടെ അനുഭവം ആണ് 🙏🙏
മൂകാംബിക ശ്രീകോവിലിന്റെ പിറകിൽ ശങ്കരാചാര്യർ ധ്യാനിച്ച ശങ്കര പീഠം ഉണ്ട്. അവിടെ ഇരുന്നു നമുക്ക് ജപം, ഉപാസന, ധ്യാനം എന്നിവ ഒക്കെ ചെയ്യാവുന്നതാണ്.മൂകാംബിക ക്ഷേത്രത്തിൽ എപ്പോഴും മണി നാദം കേട്ടുകൊണ്ടിരിക്കും.
സ്തംഭ ഗണപതിയെ മണി അടിച്ചു വന്ദിച്ചിട്ട് വേണം മൂകാംബിക ദേവിയെ തൊഴാൻ. പലർക്കും അറിയില്ല അത്. ഓരോ പൂജക്കും ഓരോ അലങ്കാരം ആണ് മൂകാംബിക ദേവിക്ക്.മാറിൽ മരതകം ഉള്ള ദേവി. സ്വയം ഭൂ കാണുന്നത് വലിയ പുണ്യം ആണ്.അഭിഷേകം സ്വയം ഭൂവിൽ മാത്രമാണ് നടത്തുക.വൈകുന്നേരം ഉള്ള അഭിഷേകത്തിനു കാണാൻ പൊതുവെ ഭക്തർ കുറവായിരിക്കും.വൈകുന്നേരം സുമാർ 5 മണിക്ക് സ്വയം ഭൂവിൽ അഭിഷേകം നടത്തും. ജലം, തേൻ ഇവയൊക്കെ വെച്ചുള്ള അഭിഷേകം.ദേവിയുടെ മുഖ്യ ഉപദേവത വീര ഭദ്രസ്വാമി ആണ്.
വേറെയും ഒരുപാട് ഉപദേവതകൾ ഉണ്ട്.നിത്യ ശീവേലിയുണ്ട്.നിത്യ അന്നദാനം രണ്ടു നേരം ഉണ്ട്. ഉച്ചക്കും രാത്രിയിലും.രാത്രിയിൽ കഷായ മംഗള ആരതി കഴിഞ്ഞു കഷായ തീർത്ഥം ലഭിക്കും. നമുക്ക് നേരിട്ട് ഏറ്റു ചൊല്ലി ചെയ്യാവുന്ന ചടങ്ങാണ് കുംകുമാർച്ചന. 50 രൂപ ആണ് റെസിപ്റ്. എത്ര പേരും നാളും വേണമെങ്കിലും പറഞ്ഞു ആ ഒരു റെസിപ്റ്റിൽ ചെയ്യാം. അത് അർച്ചന സമയത്താണ് ചൊല്ലുന്നത്. പിന്നെ ത്രിമധുരം കിട്ടും. ലഡ്ഡു അടങ്ങുന്ന കിറ്റ് കിട്ടും.മഹാ നവമി ഒഴിച് എല്ലാ ദിവസവും എഴുത്തിനിരുത്തും.
ചോറ്റാനിക്കര അമ്മയെ തൊഴും പോലെ ആണ് വരി നീങ്ങുക. മുന്നിലൂടെ തൊഴുതു നീങ്ങാം.ചോറ്റാനിക്കരയിലെ പോലെ ഇവിടെയും ആഗ്രഹ സാഫല്യത്തിനായി സാരി സമർപ്പിക്കാവുന്നതാണ്. ദേവിക്ക് ചാർത്തിയ സാരി നിശ്ചിത തുകക്ക് വാങ്ങാൻ കിട്ടും. ഭക്തർക്ക് മൂകാംബിക ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്തു നെയ് വിളക്ക് തെളിയിക്കാൻ സൗകര്യം ഉണ്ട്.ക്ഷേത്രത്തിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാറി സൗപർണിക നദി ഒഴുകുന്നു. കുടജാദ്രിയിലേക്കുള്ള ജീപ്പ് സേവനം ക്ഷേത്രത്തിന്റെ സമീപം ലഭിക്കുന്നു.
ജീവിതത്തിൽ ഒരിക്കലെങ്കിലും മൂകാംബിക ദർശനം ചെയ്യുന്നത് ശ്രേഷ്ഠമാണ്.
തടസങ്ങൾ വന്നേക്കാം എന്നാൽ
ആത്മാർത്ഥമായി ചോറ്റാനിക്കര അമ്മയെയും മൂകാംബിക ദേവിയെയും വിളിച്ചു അങ്ങ് പൊയ്ക്കോളൂ..തടസം ഒന്നും വരാതെ മൂകാംബിക ദേവി നമുക്ക് അത്ഭുത ദർശന സൗഭാഗ്യം നൽകും.. തീർച്ച 🙏🙏
ഭക്തരുടെ അനുഭവം ആണ് 🙏🙏
ചോറ്റാനിക്കര അമ്മേ ശരണം 🙏🙏
മൂകാംബിക അമ്മേ ശരണം 🙏🙏🙏

Пікірлер: 9
@p.sukumaranunnisreeragam8405
@p.sukumaranunnisreeragam8405 3 ай бұрын
🙏🙏🙏🙏
@kairalikrishnan7974
@kairalikrishnan7974 3 ай бұрын
🙏🙏🙏🙏🙏 ആ മണിനാദം കേൾക്കാനും ആ കുങ്കുമഗന്ധം ആസ്വദിക്കാനുമുള്ള അവസരം എത്രയും പെട്ടെന്ന് ദേവി എനിക്ക് തന്നെങ്കിൽ 🙏🙏🙏🙏🙏
@prakash310
@prakash310 3 ай бұрын
അമ്മേ നാരായണ.. ❤️🙏🏻
@sajithapm8801
@sajithapm8801 3 ай бұрын
അമ്മേ ശരണം... 🙏🙏
@sathidevisathidevi1292
@sathidevisathidevi1292 3 ай бұрын
അമ്മേ നാരായണ ദേവീ നാരായണ 💗
@SandhyaPradeep
@SandhyaPradeep 3 ай бұрын
അമ്മേ ദേവി ശരണം 🙏
@sreejamadhufamily3485
@sreejamadhufamily3485 3 ай бұрын
Amme narayana 🙏🙏🙏
@rajeevravi4924
@rajeevravi4924 3 ай бұрын
അടിപൊളി 🙏🙏❤
@dhivyavinod6736
@dhivyavinod6736 3 ай бұрын
🙏🙏🙏
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
കണ്ണൻ്റെ മുരളീരവം♥️ (മാനസപൂജ)
4:43
കണ്ണന്റെ മുരളീരവം♥️ (Dhivya Vinod)
Рет қаралды 558
ധ്യാനം എന്തിന്?  എങ്ങനെ?
48:10
DIVINE MOTHER
Рет қаралды 11 М.