സാമ്പാറിന്റെ പാചകരീതി ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.... ഇതിലേക്കായി നമുക്ക് പലതരം പച്ചക്കറികള്‍ ഉപയോഗിക്കാം....ഞാന്‍ ഇവിടെ വളരെ കുറച്ചു പച്ചക്കറികള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്...ഞങ്ങള്‍ ഈ രീതിയില്‍ ആണ് സദ്യ സാമ്പാര്‍ തയ്യാറാക്കുന്നത്... ചേരുവകള്‍:- * തുവരപ്പരിപ്പ് -100 ഗ്രാം * ഉരുളക്കിഴങ്ങ് - 100ഗ്രാം * വെണ്ടയ്ക്ക - 75ഗ്രാം * മുരിങ്ങക്ക -1 എണ്ണം * കത്രിക്ക - 1 എണ്ണം * തക്കാളി - 100 ഗ്രാം * പച്ചമുളക് - 2എണ്ണം * കായം - ഒരു ചെറിയ കഷണം * വാളംപുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ * സാമ്പാർ പൊടി - 3 ടേബിൾ സ്പൂൺ * മഞ്ഞള്‍ പൊടി - ¼ ടീ സ്പൂണ്‍ * മുളകുപൊടി - ¾ ടീ സ്പൂണ്‍ * വെളിച്ചെണ്ണ - 1 ½ ടേബിൾ സ്പൂൺ * കടുക് - ½ ടീ സ്പൂണ്‍ * ഉലുവ - 10 or 12 എണ്ണം * കറിവേപ്പില - 1 തണ്ട് * വറ്റല്‍ മുളക് - 2 എണ്ണം
@shabu3242 ай бұрын
Meen achar tharumo?pls
@sheebadev59782 ай бұрын
ഞങ്ങൾ ചെറിയ ഉള്ളി, വെണ്ട എണ്ണയിൽ വഴറ്റി വേവിച്ചെ പരിപ്പ്, muringka,thakkali എന്നിവയിൽ ചേർക്കും.
ഇങ്ങളെ സാമ്പാർ ഇഷ്ടപ്പെട്ടു അതിനേക്കാൾ ഏറെ ഇങ്ങളെ ഇഷ്ടപ്പെട്ടു എന്ത് ഗ്ലാമറാണ് സൂപ്പർ
@Sunishks-ho5eb2 ай бұрын
ഒട്ടും വെറുപ്പിക്കാത്ത സൂപ്പർ അവതരണം❤❤❤
@najeebvaduthala2 ай бұрын
@@Sunishks-ho5eb thank you so much ❤️
@seethak6109Ай бұрын
ആസ്വദിച്ചു മുറിക്കുന്നു 👌👌
@najeebvaduthalaАй бұрын
@@seethak6109 ❤❤
@abinkareem28322 ай бұрын
ഇന്ന് ഒരു ഓഡിറ്റോറിയത്തിൽ വെച്ച് നജീബിക്കയെ കാണാനും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാനും സാധിച്ചു.🥰 ഞാൻ ഇന്ന് സദ്യ കഴിച്ചു കഴിഞ്ഞു ബിരിയാണി പാചകം ആരാന്നറിയാൻ നോക്കിയപ്പോഴാണ് ഇക്കയെ കണ്ടത്. 🤩പിന്നെ ഇക്കയ്ക്കു എന്റെ ഉമ്മയെയും പരിചയപ്പെടുത്തി. എനിക്ക് ഫ്രൈഡ് ചിക്കനും ബിരിയാണിയും ഒക്കെ ടേസ്റ്റ് ചെയ്യാൻ തന്നു. ഒരുപാട് സംസാരിക്കാനും പറ്റി. സാമ്പാർ വീഡിയോയെ കുറിച്ച് ഒക്കെ ഞങ്ങൾ പറഞ്ഞു. ഇനിയും ഇക്കാന്റെ ഫുഡ് കഴിക്കാൻ സാധിക്കട്ടെ. സ്നേഹത്തോടെ അബിൻ കരീം.♥
@najeebvaduthala2 ай бұрын
Brother ❤️❤️❤️🫂🫂
@abinkareem28322 ай бұрын
@@najeebvaduthala 💗
@riyasvellur72792 ай бұрын
അവസാനം പൊറാട്ടയും സaമ്പാർ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു.
@najeebvaduthala2 ай бұрын
@@riyasvellur7279 thank you ❤️
@ramlathm6014Ай бұрын
പൊറോട്ടയും സാമ്പാറും കഴിക്കുന്ന സമയം ബിസ്മി ചൊല്ലിയത് ഇഷ്ടപ്പെട്ടു
@devaprakashprakash7832Ай бұрын
😂
@agnusjohnson1658Ай бұрын
Super ❤
@reenasamuel45982 ай бұрын
താങ്കളുടെ അദ്ധ്വാനത്തെ മാനിക്കുന്നു. കഷ്ണങ്ങൾ കേടായതാണോ എന്നും കൂടെ നോക്കുന്നത് നല്ലതാകും.
@BeenaKarayil-t9q2 ай бұрын
അതെ
@raziyamohammed50182 ай бұрын
Kathirikayile puzhu aarkk kitty
@shaheer.m76262 ай бұрын
ഈ സാമ്പാറിന്റെ credit മുഴുവൻ ആ കാത്തിരിക്കക്ക് ഇരിക്കട്ടെ..😂ലെ നജീബ്ക്ക 😊😊
@najeebvaduthala2 ай бұрын
😹😹
@saurimathai93282 ай бұрын
നജീബ് വീഡിയോ ഇടുമ്പോൾ നന്മയെക്കാൾ കൂടുതൽ തിന്മ എന്താണ് എന്നാണ് ഇത് കാണുന്നവർ ശ്രദ്ധിക്കുക അതുകൊണ്ട് എല്ലാ കാര്യത്തിലും ഒരു കൃത്യത വേണം നജീബിനെ പാചകം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ
@najeebvaduthala2 ай бұрын
@@saurimathai9328 ഇനി ശ്രദ്ധിക്കാം ❤️
@oldisgold19772 ай бұрын
മത്തായി നിനക്ക് മത്താ യോടാ നന്മക്കാരാ. 🤣🤣🤣
@shajithasalim1731Ай бұрын
നന്മയെക്കാൾ കൂടുതൽ തിന്മ എന്ന് പറഞ്ഞത് മനസിലായില്ല
@sudheeshr3532 ай бұрын
നമ്മൾ തെക്കർക്ക് ചേനയും അമരപയറും വെള്ളരിക്ക യും ഒന്നും ഇല്ലാത്ത സാമ്പാർ ഇല്ലേ ഇല്ല 😜😂😂😂
കത്തിരിക്കയും വെണ്ടയും ഉപയോഗിക്കന്നത് ശ്രദ്ധയോടെ വേണം' അവയിൽ പുഴുവിൻ്റെ സാന്നിധ്യം ഉണ്ടാകും' ഇതിൽ തന്നെ കത്തിരിക്ക കേടാണ്, തീർച്ചയായും അതിൽ പുഴു ഉണ്ട്ക് 'അശ്രദ്ധയോടെയാണ് കത്തിരിക്ക അരിഞ്ഞടുത്തത്.
@farsanajasmine3487Ай бұрын
ഞങ്ങൾ പരിപ്പ് വേവിക്കുമ്പോൾ കായവും ചെറിയുള്ളിയും ചേനയും കൂട്ടി ഒന്നിച്ചാണ് വേവിക്കാറ് അടിപൊളി Taste ആണ് മാഷേ... ആ മൊഞ്ചുള്ള മുഖത്ത് നോക്കി Negative പറയാൻ തോന്നുന്നില്ല ന്നാലും പറയട്ടെ.. തക്കാളിമുറിക്കുമ്പോൾ അതിന്റെ കറപോലെയുള്ള ആ കറുത്തഭാഗം cut ചെയ്ത് കളയണംട്ടോ... സാരല്യ ഇനി ശ്രദ്ധിച്ചാൽ മതി 🏃♀️
@sandeepsandu6355Ай бұрын
സാമ്പാർ പൊറോട്ട. ബീഫ് പൊറോട്ട. രണ്ടും പവർ ആണ് 😋
@ashraf56althafАй бұрын
നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ❤
@najeebvaduthalaАй бұрын
Thank you brother 🫂
@eldhosepk827919 күн бұрын
Anyway Najeeb nu ingane vedeo cheyyan thonniyathil appreciate cheyyunnu. 🤝
@asiyasalim89442 ай бұрын
ചെറിയ അളവിൽ പാലട പായസം ഉണ്ടാക്കി കാണിക്കുമോ അന്ന് ഉണ്ടാക്കിയ പാലട സൂപ്പർ ആണ്
@Nilav1912 ай бұрын
ഞാനാദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് അടിപൊളി സാമ്പാർ ഇനി ഇങ്ങിനെ ട്രൈ ചെയ്ത് നോക്കണം.... പിന്നെ വഴുതനങ്ങയുടെ കാര്യം നിങ്ങൾ പറഞ്ഞു പുഴു ഒന്നുമില്ല കൂട്ടുകാരന്റെ വീട്ടിൽ ഉണ്ടായതാണെന്നൊക്കെ എന്നാലും ഇനി ശ്രദ്ധിക്കുക insha Allah 👍🏻
@najeebvaduthala2 ай бұрын
ഇനി ശ്രദ്ധിക്കാം❤
@peachparadise4224Ай бұрын
which brand sambar powder your using
@ltfworld27542 ай бұрын
അടിപൊളി 👍🏻 ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് 👌🏻
@najeebvaduthala2 ай бұрын
@@ltfworld2754 thank you ❤️
@nishasaji7474Ай бұрын
Meen curry kanikumo
@abinbabu52942 ай бұрын
Bro good , ur positive attitude is highly apriciated.....
@mohammadalthaf49892 ай бұрын
Veluthulli sawala vende
@najeebvaduthala2 ай бұрын
@@mohammadalthaf4989 ഇല്ലാ❤
@anithakp5260Ай бұрын
ഞങ്ങളുടെ നാട്ടിൽ എല്ലാം കല്ല്യാണ വീട്ടിലെ സാമ്പാർ വയ്ക്കുമ്പോൾ തേങ്ങ വറുത്ത് അരച്ച് ചേർക്കും
@smithapp00Ай бұрын
ഞാനും തേങ്ങ വറുത്തു അരച്ചാണ് സാമ്പാർ ഉണ്ടാക്കുക.
@ShahidaP-p1u2 ай бұрын
സാമ്പാർ എനിക്ക് ഇഷ്ട്ടം അല്ല എന്നാലും ഒരുദിവസം നജീബ്കന്റെ സാമ്പാർ ഉണ്ടാക്കി നോക്കും ❤❤😂😂😂 നജീബ്കാന്റെ കുഴിമന്തി വച്ചു നോക്കി അടിപൊളി യായിരുന്നു ❤എല്ലാർക്കും ഇഷ്ടപ്പെട്ടു 😂
മാഷേ വഴുതനങ്ങ അരിയുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ഒരെണ്ണം കേടായി പുഴുത്തത് ആയിരുന്നു.സാമ്പാറിൽ പുഴുവിനെ കൂടെ തിന്നാം.പിന്നെ ഞങ്ങടെ നാട്ടിൽകൊല്ലം സാമ്പാറിൽ ചെറിയ ഉള്ളി ,പച്ചഏത്തക്ക, ചേന,കുമ്പളങ്ങ / വെള്ളരിക്ക,പടവലങ്ങ,അമരയ്ക്ക,ക്യാരറ്റ്,ഇതെല്ലാം ചേർത്തെങ്കിലേ സദ്യ സാമ്പാർ ആകത്തുള്ളു.നിങ്ങൾ ഏതു നാട്ടുകാരനാണ്.നമ്മുടെ വീട്ടിലൊക്കെ വെക്കുകയാണെങ്കിൽ ഉള്ള പച്ചക്കറി ഇട്ടു വെക്കുംഎല്ലാ കഷണം ഒന്നും വേണമെന്നില്ലപക്ഷേ സദ്യ സാമ്പാർ അങ്ങനെയല്ലഎല്ലാം ചേർക്കും
@mayavinallavan48422 ай бұрын
കുറ്റം പറയണ്ട, പല സ്ഥലങ്ങളിലും പല തരത്തിൽ സാമ്പാർ അവിയൽ വെക്കും, tvm, tsr, കണ്ണൂർ, കാസർഗോഡ് വ്യത്യാസം ഉണ്ട്, പഴയിടം തിരുമേനിയുടെ കണ്ടു നോക്കു , tsr അംബി സ്വാമി ഉണ്ട് പാചകം നോക്കു
@najeebvaduthala2 ай бұрын
എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
ഞാനും കുറച്ചു പച്ചക്കറി മാത്രമേ ചേർക്കു, അടിപൊളി സാമ്പാർ 😊
@najeebvaduthala2 ай бұрын
@@rani-ut3bb thank you ❤️
@seethak6109Ай бұрын
വടക്കൻ മലബാർ കാർ തേങ്ങ ഇല്ലാതെ ഉണ്ടാക്കില്ല. ഉണ്ടാക്കിയ ൽ തന്നെ വിളമ്പാൻ തികയില്ല. വടക്കൻ മലബാറിൽ തേങ്ങ ഇല്ലാതെ ഒരു കറിയും ഉണ്ടാക്കില്ല. മീ ൻ മുളകിയിട്ട് വെക്കും അത് ഐ ഒരു വെറൈറ്റി food.. ഒരു പോലെ ഉള്ള food കഴിച്ചു മടുത്തവർക്ക് എല്ലാം പരീക്ഷിക്കാം. Thank you❤
@AbbasMattapilly12 күн бұрын
സൂപ്പർ ഇക്ക
@nimmysijo60512 ай бұрын
Sambar njan try cheythutto super kurukku kalan kanikkamo plz
@najeebvaduthala2 ай бұрын
ചെയ്യാട്ടോ ❤️
@sheejajoyvalappattukaran43722 ай бұрын
കാത്തിരിക്കേല് കേടുണ്ടാർന്നോ
@JumailaBeeviS2 ай бұрын
കറക്റ്റ്
@najeebvaduthala2 ай бұрын
@@sheejajoyvalappattukaran4372എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക് കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?
@bilalsarfras112215 күн бұрын
I was cooking sambar same like this pls prepare mutamala next time anyways u look handsome😊
@lokioneshortff26 күн бұрын
വഴുതന കേട് ആയിരുന്നു പുഴു ഉണ്ടാകും ഇനി ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാ🥰
@sushamamohan9912 ай бұрын
സാബാർ സൂപ്പർ ആയി പക്ഷേ ഞങ്ങൾ പത്തനംതിട്ടക്കാർ കൊച്ചുള്ളി, വെള്ളരിക്ക, പടവലം, എന്നിവകൂടി ചേർക്കും മോനേ അതുപോലെ അരിയുമ്പോൾ പുഴുവ് ഉണ്ടോ എന്ന് നോക്കണം മോനേഞാൻ കുറ്റ പറഞ്ഞതല്ല. ഒന്നും തോന്നരുത് ആ കത്രിക്കയി പുഴുവുണ്ടായിരുന്നു എന്ന് തോന്നുന്നു.❤️❤️😋😋😋👍👍👍
@monishp55366 күн бұрын
Yes adipoli najeeb bro❤💯
@dandany9046Ай бұрын
Bro non veg kalyana sadhya de koode kittunna erissery de recipe onnu idumo. Kottayam pathanamthitta bhagathu okke kittunna
@anithasathyadevan872Ай бұрын
സാമ്പാർ പൊടി recipe ഉണ്ടോ
@sreejubhaskaran33692 ай бұрын
Hai Najeeb, Super Preperation ❤️🤝
@GreeshmaCu-y7e2 ай бұрын
Cheta sadhya style cabbage thoran,pavakka pachadi ..ithum koodi adutha videos il cheyumo
@user-rahmathnaseer1322 ай бұрын
സൂപ്പർ ആണ് കാണുമ്പോൾ തന്നെ സൂപ്പർ ആണ്
@mani_kutty2 ай бұрын
Bramans saamparanu nalla tha 😄😀
@najeebvaduthala2 ай бұрын
Athea❤️
@najeebvaduthala2 ай бұрын
Thank you ❤️
@rahulpr608927 күн бұрын
സൂപ്പർ സാമ്പാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു. 😍
@sheelamp150123 күн бұрын
Onion marannathaano
@abidabeevim9449Ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ anugrham😂ഉണ്ടാവട്ടെ ബിസ്‌മി മറന്നില്ലല്ലോ 🌹❤️🙋🏻♂️🥰🥰😃
@Rimk94226 күн бұрын
പച്ചക്കറി വെന്തത്തിന് ശേഷം വേവിച്ച പരിപ്പ് ചേർത്താൽ taste കുറയോ??
@najeebvaduthala26 күн бұрын
പരിപ്പിന്റെ വെള്ളത്തിൽ കഷ്ണം വേവുന്നതാണ് നല്ലത് ❤️
@Rimk94226 күн бұрын
@@najeebvaduthala ok 👍
@febinashameer45182 ай бұрын
സാമ്പാർ സൂപ്പർ ആണ്. മുളക്, മഞ്ഞൾ എണ്ണയിൽ വാട്ടിയാണ് ഇടുന്നത്. നജീബിന്റെ ബിരിയാണി ഒരു ദിവസം വച്ചു. അടിപൊളി ആയിരുന്നു 🙏🏻🙏🏻🙏🏻
@najeebvaduthala2 ай бұрын
Thank you so much ❤️
@ss-fp7vzАй бұрын
പച്ച കായം ആണോ ഇട്ടതു. അതോ എണ്ണയിൽ ഇട്ടു വറുത്തതാണോ... Pls reply please
Hi bro.. Super taste ayirunnu.... Njan ee sambar undakki👍🏻
@najeebvaduthalaАй бұрын
Thank you ❤️
@bushrapp63562 ай бұрын
മെയിൻ സാധനം പച്ച kayi ചേനയും അല്ലേ
@kaisthayyil42892 ай бұрын
Sambar powder recipe vedio cheyyumo
@Sumi-pl2fzАй бұрын
ഉള്ളി ചേർക്കാത്ത സാമ്പാർ... ഉള്ളിയും കൂടി ചേർത്തിരുന്നേൽ ഡബിൾ സൂപ്പർ aayene
@radhakrishnanps64352 ай бұрын
Njan sambar vakkarund.pakshe oru thripthi vararilla entho oru kuravu pole.enthayalum ithupole onnu vachunokkanam 😊😊
@najeebvaduthala2 ай бұрын
Thank you ❤️
@nanduvalsalan32062 ай бұрын
Enghne onnu adhyam ayetta kanunne...polichu...porotta and sambahar combination super
@najeebvaduthala2 ай бұрын
Thank you brother ❤
@nanduvalsalan32062 ай бұрын
@@najeebvaduthala nice ..full time active anallo..enghne anu personal ayetu chettane onn kanunne ..Njn already msg ayachitund…enik chettante Fud kazhikanam..ndha vazhi
@vasuvasuvasu716723 күн бұрын
പെരുംജീരകം കൂടി ചേർക്കണം
@poojanayak4760Ай бұрын
Same recipe cookeril undakunath kaniko? Please.
@AswathyAneesh-x1f2 ай бұрын
തേങ്ങ അരച്ച മീൻകറി കൂടി കാണിക്കണേ 🥰
@najeebvaduthala2 ай бұрын
വീഡിയോ ചെയ്യാട്ടോ ❤
@firoskhan-ty7wn2 ай бұрын
ഈ കായം എന്ത് കായം ആണ് ഇതിന് കടയിൽ എന്തെങ്കിലും പേര് ഉണ്ടോ
@najeebvaduthala2 ай бұрын
കട്ട കായം എന്ന് ചോദിച്ചാല്‍ മതി❤️
@habeebhabi32562 ай бұрын
Chicken pickle recipe video cheyyo
@the_yellow_ghost_in_2.02 ай бұрын
എങ്ങനെ കൊതിപ്പിക്കല്ലേ ഇക്ക ❤️❤️❤️❤️❤️❤️
@najeebvaduthala2 ай бұрын
My dear brother 💛💛💛
@chameleon61202 ай бұрын
ചെടിയിലൊക്കെ പുഴു ഉണ്ടോ എന്ന് നോക്കണം...അല്ലെങ്കിൽ പുഴു സാമ്പാർ കഴിക്കാം
@najeebvaduthala2 ай бұрын
Ok❤
@nishasabeer1513Ай бұрын
എന്റെൽ സാമ്പാറും പൊറോട്ട യും ഉണ്ട് കഴിച്ചു നോക്കട്ടെ 😂❤❤❤❤🎉😂😂
@najeebvaduthalaАй бұрын
കഴിച്ചിട്ട് അഭിപ്രായം പറ 😹
@shabu3242 ай бұрын
Charkara enthiananu?madurikkule?
@NarshadNarshad-kk4jtАй бұрын
ആൽഹംദുലില്ലഹ് സത്യം എനിക്ക് സാമ്പാർ ഇഷ്ടം കല്യാണം കൂടാൻ പോയാൽ ഞാൻ ബിരിയാണി ക്ക് സാമ്പാർ ഒഴിക്കും അത് കണ്ട് എന്റെ മക്കൾ ചിരിക്കും 😄 അത്രയും ഇഷ്ട്ടം സാമ്പാർ കറി 👍🏻
@mujose4941Ай бұрын
Midukkann super😂👍
@all_in_one_398_27 күн бұрын
ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.
@shoukathc6766Ай бұрын
സാമ്പാർ 👌👌adipoli പക്ഷെ എലാത്തിന്റെകൂടെ കഴിക്കാൻ പറ്റോ നമ്മൾ ഒക്കെ ഇവിടെ ചോറ് ഇഡ്ഡലി ദോശ ഇത് മൂന്നും adipoli ആവും
@minidavid7839Ай бұрын
വെണ്ടയ്ക്ക ഇത്രയും വേണോ ഇക്ക. ഇങ്ങനെ ആദ്യമായി കാണുവാ.
@saurimathai93282 ай бұрын
കേരളത്തിൽ സാമ്പാർ പലതും ഉണ്ട് ഇതുപോലുള്ള ഒരു സാമ്പാ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് ഇഷ്ടമായി
@PriyankaCS-g7g19 күн бұрын
പലയിടത്തും പല രീതിയിലാണ് ഭക്ഷണങ്ങൾ ' മലബാർ ഭാഗത്ത് തേങ്ങ വറുത്ത് അരച്ചാണ് സാമ്പാർ പണ്ടൊക്കെ കല്യാണ വീട്ടിൽ വറുത്ത തേങ്ങ അമ്മിയിൽ അരയ്ക്കും അമ്മയുടെ അടുത്തൊക്കെ പോയിട്ട് കെഞ്ചി വാങ്ങിക്കും കഴിക്കാൻ വേണ്ടി... തൃശ്ശൂർ പോയപ്പോൾ തേങ്ങ ഇല്ലാത്ത സാമ്പാർ കഴിച്ചിട്ടുണ്ട്. ആദ്യമൊക്കെ രുചി ഇഷ്ടമായില്ലെങ്കിലും പിന്നീട് ഇഷ്ടമായി... എല്ലാ രുചികളും അറിയണം... അതിനെ നമ്മൾ ഉൾക്കൊള്ളണം എൻ്റെ നാട്ടിലേത് മാത്രമെ നല്ലത് എന്ന് പറയാൻ കഴിയില്ലല്ലോ പിന്നെ ഇപ്പോ രാവിലെത്തെ ഇഡലി ഉണ്ടാക്കുമ്പോൾ തേങ്ങയില്ലാത്ത സാമ്പാർ കുറച്ച് പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കും. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടത് നമുക്ക് ഓരോ സ്റ്റൈൽ ഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കാം😂. 😂😂 എന്തായാലും ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.
@najeebvaduthala19 күн бұрын
Thank you so much ❤️ 🫂
@veyverist_10Ай бұрын
Ikkaa super video!!💗katta waiting for next video🔥
@AnuAjay-kc2mpАй бұрын
Nice preparation 👌👌thank you so much ❤
@nihalnajih97842 ай бұрын
അഞ്ചു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷിൽ ഹിന്ദി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@angel-xu3zuАй бұрын
വെണ്ടക്ക കിളി കിളിപ്പ് 😅❤
@najeebvaduthalaАй бұрын
😁😁
@vishwasagara338922 күн бұрын
നല്ല കൊതി വരുന്നുണ്ട്... കഴിക്കാൻ ❤
@Food_stories1Ай бұрын
Najeebikka.. Sambar powder recipe parayaamo 😊
@rajanisunilkumar9908Ай бұрын
Ulli vende bro
@peachparadise4224Ай бұрын
very clear explanation thank you for sharing this recipe
@haseenahasi7102Ай бұрын
ശർക്കര ഇടുമോ 🤔
@safeenavp7785Ай бұрын
സാമ്പാർ പൊടി ഏതാണ് യൂസ് ചെയ്യുന്നേ
@shaloosthumbi58562 ай бұрын
പടവലം, പച്ചക്കായ, കോവക്ക ഇതൊന്നും ഇല്ലാതെ എന്ത് സാമ്പാർ ആണ് ഭായ്.
ഞങ്ങളുണ്ടാക്കുന്ന സാമ്പാർ തേങ്ങ വറുത്തരച്ച് ആണ് ഉണ്ടാക്കുക അതാണ്‌സാമ്പാർ
@devarajanarakkal2 ай бұрын
Pinnalla...
@subeeshvilloor98942 ай бұрын
ഇവിടെ തേങ്ങ വറുത്തു അരക്കുന്നത് തീയലിൽ ആണ്
@hardcoresecularists36302 ай бұрын
എണീറ്റ് പോടാ സാമ്പാറിന് ആണോ? തേങ്ങ അരക്കുന്നത് ബുൾഷിപ്
@hardcoresecularists36302 ай бұрын
@@manoharanv2854 നീ ഏതാണ് ചങ്ങാതി സാമ്പാറിനെ പറ്റി പറയുമ്പോൾ തീയിൽ പറയുന്ന തീയതി പറയും സാമ്പാർ പറയുന്നു സാമ്പാറിൽ എവിടെയാണ് തേങ്ങ അരച്ചുചേർക്കുന്നത്😡
@chatprauv2 ай бұрын
@@hardcoresecularists3630വെറുതെ കുറ്റം പറയാതെ സുഹൃത്തേ.. കണ്ണൂർ ഭാഗത്തൊക്കെ തേങ്ങ വറുത്ത് അരച്ച് സാമ്പാർ വെക്കാറുണ്ട്
@tiq93092 ай бұрын
Thank you for this easy & Healthy Style of Cooking...🙏🙏🙏🙏🙏🙏💯💯💯
@SreenaSreeram-cd8sb2 ай бұрын
🙏ഞങ്ങളെ കൊതിപ്പിച്ചു കുട്ടി 🥰
@najeebvaduthala2 ай бұрын
😹😹😹
@lovemalakha6904Ай бұрын
Porotta സാമ്പാർ എന്റെ favourite ആണ്.
@ziddanachu28572 ай бұрын
ആ കേടായ വഴുതനങ്ങ ആണോ അതിലേക്ക് ഇട്ടത്.... കാറ്ററിംഗ് ഫുഡ് എങ്ങനെ വിശ്വാസിച്ച് കഴിക്കും
@AfrasakКүн бұрын
ബിസ്മി ചൊല്ലി കഴിച്ചത്❤❤❤
@sheheenamidlaj39052 ай бұрын
നമ്മടെ natil ella vegitables um idum.from alappuzha.katrikka കേടായിരുnnu
@godsowncountry3973Ай бұрын
ഇത് ശെരിക്കും നജീബ് ഇക്ക തന്നെ ആണോ.. മുമ്പ് വേറെ ഏതോ ചാനൽ ആയിരുന്നല്ലോ അതാ ചോദിച്ചേ.. എനിക്ക് എന്റെ ഉമ്മക്കും ഭയങ്കര ഇഷ്ടാണ് ഇക്കാനെ.. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് അതുവഴി എപ്പോഴെങ്കിലും വരുമ്പോ കാണാലോ എന്ന് വിചാരിച്ചാണ്. From ഇടപ്പള്ളി 🥰
@mdhakim94132 ай бұрын
സൂപ്പർ ആണ് ബറോട്ടയും സാമ്പാറും 👍👍👍
@najeebvaduthala2 ай бұрын
Athea ❤️❤️
@safark82342 ай бұрын
ആ ഒരു കത്തിരിക്ക കൊണ്ട് എല്ലാവവർക്കും മറുപടി കൊടുക്കേണ്ട അവസ്ഥ വന്നു 😂😂ബ്രോ... എന്തായാലും സാമ്പാർ സൂപ്പർ 👍👍👍ഞാനും ഒരു കുക്ക് ആണ്... അബുദാബിയിൽ ജോലി ചെയ്യുന്നു.. ഓൾ the ബെസ്റ്റ്