ഞങ്ങളുടെ മഹല്ലിൽ ഒക്കെ ചെയ്യുന്നത് ഉസ്താദ് ജുമാ നിസ്കാരത്തിനു മുമ്പ് പ്രസംഗിക്കും. ഇത്തരക്കാരെ കുറിച്ച് നമ്മുടെ നാട് വളരെ മോശമാണ് എന്ന് പ്രസംഗിക്കും. ഒരു കടമ നിറവേറ്റുക എന്നുള്ളത് രീതിയിൽ അങ്ങനെ പറഞ്ഞു പോകും. അല്ലാതെ മഹല്ല് കമ്മിറ്റിക്ക് അതിൽ യാതൊരുവിധ കാര്യവും ചെയ്യാനില്ല. മഹല്ല് കമ്മിറ്റി ആകെ ശ്രദ്ധിക്കുന്ന വിഷയം പണപ്പിരിവ് ആണ്. പലവിധത്തിലുള്ള പിരിവുകൾ. എന്നിട്ട് പള്ളിയുടെ ചുറ്റുഭാഗത്തും നവീകരണ പ്രവർത്തനങ്ങൾ ഭംഗി കൂട്ടൽ പള്ളിയിലുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കൽ ഇങ്ങനെയുള്ള പണികളൊക്കെ എടുപ്പിച്ച് അങ്ങനെ പോകും. എന്നിട്ട് ഇടയ്ക്കിടക്ക് വരിസംഖ്യ കൂട്ടണം, ഉസ്താദുമാർക്ക് ശമ്പളം കൊടുക്കാൻ കാശില്ല, മുസ്ലിയാർ കുട്ടികൾക്ക് കഞ്ഞി കുടിക്കാൻ വകയില്ല എന്നൊക്കെ പറഞ്ഞ് അതിന് വേറെ വേറെ പിരിവുകളും അല്ലാതെ നാട്ടിലെ യുവാക്കൾ നന്നാവുന്നുണ്ടോ ചീത്തയാവുന്നുണ്ടോ എന്ന് നോക്കി അവരെ ഒന്ന് നന്നാക്കി എടുക്കാനുള്ള ശ്രമമെന്നും കമ്മറ്റിയുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ല.