മനുഷ്യനിലെ ആത്മാവും ആത്മ സഹായികളും

  Рет қаралды 1,560

KALKI MISSION

KALKI MISSION

Күн бұрын

മനുഷ്യ ജീവിതത്തിൽ ആത്മീയത കരസ്ഥമാക്കാൻ വളരെ പ്രധാനപ്പെട്ടതാണ് ഹൃദയം. അതിന്റെ കവാടം തുറക്കാത്തവർക്കൊന്നും ആത്മീയതയുടെ വഴിയിലൂടെ ഒരിക്കലും സഞ്ചരിക്കാൻ സാധ്യമല്ല. പരമാത്മാവായ ദൈവം തമ്പുരാൻ ഈ ഭൂമിയിൽ ജീവിക്കാൻ തിരഞ്ഞെടുത്ത മഹത്തായ വാസസ്ഥലമാണ് മനുഷ്യ ഹൃദയം. ദൈവിക ഊർജ്ജമായ നൂറ് അഥവാ ആത്മീയ പ്രഭ ഉല്പാദിപ്പിക്കുന്നതിനുള്ള ഒരു ഫാക്ടറി പോലെയാണ് മനുഷ്യ ഹൃദയം പ്രവർത്തിക്കുന്നത്. ദൈവത്തിൻറെ മഹത്തായ നാമം മനുഷ്യഹൃദയത്തിൽ ഓരോ ഹൃദയമിടിപ്പിനൊപ്പവും ഉൾപ്പെടുത്തുന്നതിലൂടെയാണ് ഹൃദയത്തിൻറെ മഹത്തായ പ്രവർത്തനം പ്രാരംഭം കുറിക്കാൻ സാധ്യമാകുന്നത്. ഓരോ മനുഷ്യനിലും ഹൃദയം കൂടാതെ ഓരോ ദുരാത്മാവും അഥവാ ഭൂതാത്മാവും നിലകൊള്ളുന്നുണ്ട്. ഹൃദയത്തിൻറെ ഭക്ഷണം ദൈവിക ഊർജ്ജമാണെങ്കിൽ ഭൂതാത്മാവിന്റെ ഭക്ഷണം പൈശാചികോർജ്ജമാണ്. ഇവ രണ്ടും തമ്മിലുള്ള പോരാട്ടമാണ് ആത്മീയത.ആ പോരാട്ടത്തിന് കളമൊരുങ്ങുന്നതാവട്ടെ മനുഷ്യ ശരീരത്തിലും.ഇത് നടക്കുന്നത് ദൃശ്യ പ്രപഞ്ചമായ ഭൂതങ്ങളുടെ ലോകത്ത് വെച്ചുമാണ്.മനുഷ്യൻ ഈ ലോകത്തെക്ക് വന്ന അതിഥിയാണ്.മനുഷ്യൻ്റെ യഥാർത്ഥ സ്വദേശം ആത്മലോകമാണ്.അവിടുന്ന് ഈ ലോകത്തെക്ക് വന്ന വിദേശിയാണ് മനുഷ്യൻ.അവൻ്റെ കൂടെ ഹൃദയത്തെ സഹായിക്കാനായി അഞ്ച് ആത്മാക്കൾ വേറെയും ഉണ്ട്.നാഭിയിലുള്ള ഭൂതാത്മാവിനെ സഹായിക്കാൻ മറ്റു ചില ഭൂതങ്ങൾ കൂടി മനുഷ്യ ശരീരത്തിൽ തന്നെയുണ്ട്. ഈ ഭൂതത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഉറങ്ങിക്കിടക്കുന്ന ഹൃദയത്തിനും പിന്നീട് മറ്റു ആത്മാക്കൾക്കും ദിവ്യ നാമത്തിന്റെ പ്രകാശം കൊണ്ട് ഉണർവേകാൻ മനുഷ്യന് ആത്മീയ ഗുരുവിനെ ആവശ്യമായി വരുന്നു. തൻറെ ഗുരു വ്യാജനല്ലെന്ന് തിരിച്ചറിയാൻ ഒരേയൊരു മാനദണ്ഡം മാത്രമാണുള്ളത്.അത് ഹൃദയത്തെ ദൈവിക നാമത്തിലൂടെ ഉണർത്താനുള്ള സിദ്ധിയാണ്. ഗുരുവിൽ നിന്നും ശിഷ്യന് ലഭിക്കുന്ന ദൈവിക നാമത്തിന്റെ ഈ സമ്മാനത്തെ നാമദാനം എന്ന് മുൻഗാമികൾ വിളിക്കാറുണ്ടായിരുന്നു.
#kalki
#kalkiavatar
#kalkimission
#കൽക്കി
#കൽക്കിഅവതാരം
#രാവണൻ
#രാമൻ
#രാമായണം
#ഭഗവദ്ഗീത
#കൽക്കിഭഗവാൻ

Пікірлер: 101
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
1-കൽക്കി:ആഗമനവും ലക്ഷ്യവും
9:55