ഒരു കിടിലൻ മീൻ പിടുത്തം | മീൻ കൃഷി | Fish chakara| Laiju's Fish Farm|Mala

  Рет қаралды 1,979

Cyan Shabeer

Cyan Shabeer

Күн бұрын

8 ഏക്കറിൽ മീൻ ചാകര കാണാം| മീൻ പിടുത്തം | Fish chakara | Laiju's Fish Farm |Mala കേരളത്തിലെ ഏറ്റവും വലിയ ഫിഷ്‌ ഫാമിന്റെ വിജയരഹസ്യം അറിയാംഓരുജലത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ലൈജുവിന്റെ മനസും വലയും നിറയുന്നത് മത്സ്യ സമൃദ്ധിയുടെ വേറിട്ട അനുഭവം. പ്രളയം തകർത്തിടത്ത് നിന്ന് വീണ്ടെടുപ്പിന്റെ നേർക്കാഴ്ചയാണ് മാളപള്ളിപ്പുറത്ത് ചക്കാലക്കൽ ലൈജു കാണിച്ചുതരുന്നത്. സംസ്ഥാന സർക്കാരിന്റെ മികച്ച ഓരുജല മത്സ്യ കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുള്ള ലൈജു ഈ വർഷം വൻ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. പാരമ്പര്യമായി ലഭിച്ചിട്ടുള്ള എട്ട് ഏക്കർ വരുന്ന ജലാശയത്തിൽ 23 വർഷമായി മത്സ്യ കൃഷി ചെയ്യുന്ന ഈ യുവാവിന് ഏറ്റവും കൂടുതൽ നേട്ടം ഉണ്ടായിട്ടുള്ളത് ഈ ലോക് ഡൗൺ കാലഘട്ടത്തിലാണ്. മാർച്ച് മാസം മുതൽ ഇതുവരെ 24 ലക്ഷത്തോളം രൂപയുടെ മത്സ്യങ്ങളുടെ വിൽപ്പന കഴിഞ്ഞു. ഇനി ആഗസ്റ്റ് വരെയുള്ള കാലയളവ് കൂടി പിന്നിടുമ്പോൾ 30 ലക്ഷത്തിലധികം രൂപയുടെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. പൂമീൻ, കരിമീൻ, കണമ്പ്, കാളാഞ്ചി, ചെമ്പല്ലി,തിരുത, ഞണ്ട് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പാരമ്പര്യമായി അപ്പുപ്പൻ മുതൽ കൈമാറി വന്നതാണ് ഈ കൃഷിയും കൃഷിയിടവും. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴിൽ നൂതന മത്സ്യ കൃഷി പ്രദർശന ഇടമാണ് മാളയ്ക്കടുത്തുള്ള മാളപള്ളിപ്പുറത്തുള്ളത്.കരിമീൻ കുഞ്ഞുങ്ങളുടെ ഉൽപ്പാദനത്തിനായി ഹാച്ചറിയും ഇവിടെയുണ്ട്. പൂമീൻ കുഞ്ഞുങ്ങളെ രാമേശ്വരത്ത് കർഷകരിൽ നിന്നാണ് വാങ്ങുന്നത്. 11,000 കുഞ്ഞുങ്ങളെയാണ് ഇറക്കിയിരുന്നത്. കണമ്പ് 8000 കുഞ്ഞുങ്ങളെയും കാളാഞ്ചി ആയിരം കുഞ്ഞുങ്ങളേയും ഇറക്കിയിരുന്നു. പച്ച ഞണ്ട് 600 എണ്ണമാണ് ഉണ്ടായിരുന്നത്. പൂമീൻ 750 മുതൽ രണ്ട് കിലോഗ്രാം തൂക്കം വരുന്ന വിളവാണ് ലഭിച്ചത്. ഞണ്ട് 750 മുതൽ മൂന്ന് കിലോഗ്രാം വരെയുള്ളത് ലഭിച്ചിട്ടുണ്ട്. കയറ്റുമതി ലക്ഷ്യമാക്കിയാണ് ഞണ്ട് കൃഷി ചെയ്തിട്ടുള്ളത്. തൂക്കം അനുസരിച്ച് പച്ച ഞണ്ടിന് 1300 രൂപയാണ് കിലോഗ്രാമിനുള്ളത്. ഏറ്റവും മികച്ച തീറ്റയാണ് ലൈജു നൽകുന്നത്. 2018 ൽ പ്രളയത്തിൽ ബണ്ട് അടക്കം തകർന്ന് മീൻ കുഞ്ഞുങ്ങൾ ഒലിച്ചുപോയത് അടക്കം 20 ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചു. 2019 ലെ വെള്ളപ്പൊക്കത്തിൽ മത്സ്യങ്ങൾ പോയെങ്കിലും ശേഷിച്ചവ വിളവെടുത്തപ്പോൾ ലാഭവും നഷ്ടവും ഇല്ലാത്ത നിലയിലായി. 2020 ൽ അഞ്ച് ലക്ഷത്തോളം രൂപ ലാഭം ലഭിച്ചു. 2020 ൽ ബണ്ട് നിർമ്മാണത്തിനായി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് വീണ്ടും കൃഷിയിറക്കിയത്. ഇത്തവണ വീണ്ടും സെപ്തംബറിൽ കൃഷിയിറക്കാൻ ബണ്ടിന്റെ അടക്കമുള്ള ചെലവ് വേണ്ടി വരില്ല.പക്ഷേ പ്രളയമോ വെള്ളപ്പൊക്കമോ പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ മാത്രമേ എല്ലാ പ്രതീക്ഷകളും ഇല്ലാതാകൂ.
Thanks : Zameel & Vysagh Vijayan
Video link : • ഒരു കിടിലൻ മീൻ പിടുത്ത...
Facebook: / cyancreations Facebook: / cyanshabeer Instagram: / cyan.shabeer Instagram: / cyanshabi KZbin channel - • Nelliyampathy Adventur...

Пікірлер: 152
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН