എന്റെ വീട്ടിലെ പൂച്ച ഒക്കെ പിന്നെയും പരിണമിച്ചു എന്നാണ് തോന്നുന്നത്, പുള്ളിക്കാരി എലി പോയിട്ട് ഒരു പാറ്റയെ പോലും കൈ കൊണ്ട് തൊടില്ല.മീൻ കണ്ടാൽ അറപ്പാണ്. പച്ച മീൻ കണ്ടാൽ ആ വഴിക്കുപോലും പോകില്ല.കേര മീൻ മാത്രം വേവിച്ച് അല്പം മസാല ഇട്ട് ഉണ്ടാക്കിയാൽ കഴിക്കും. ഇത്രക്ക് പക്ഷപാതവും , അഹങ്കാരവും ഉള്ള സാധനത്തിനെ ഞാൻ വേറെ കണ്ടിട്ടില്ല എന്റെ അമ്മയോട് ഉള്ള അടുപ്പവും എന്നോടുള്ള പുച്ഛവും കണ്ടാൽ തോന്നും അവളെ അമ്മ പെറ്റതും എന്നെ എടുത്ത് വളർത്തിയതും ആണെന്ന്.അമ്മ പറഞ്ഞാൽ എന്തും ചെയ്യും.ഉറങ്ങണമെങ്കിൽ അമ്മ കൂട്ട് കിടക്കണം. ഞാൻ വല്ലപ്പോളും വീട്ടിൽ എത്തിയാൽ ഈ തെണ്ടി വീണ്ടും വന്നോ എന്നൊരു ഭാവം ആണ്.ഗജകില്ലാടിയായ ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട വീട്ടിലെ പട്ടിയെ ഒക്കെ അവള് വരച്ച വരയില് നിർത്തും.ആള് പക്ഷേ വൃത്തിക്കാര്യത്തിൽ OCD പിടിച്ച "നോർത്തു 24കാതത്തിലെ" ഫഹദ് ഫാസിലിന്റെ അപ്പനായി വരും. ബെഡ്ഷീറ്റ് 4 ദിവസത്തിൽ മാറ്റികൊടുക്കണം.ഒരുതവണ കുടിച്ച വെള്ളം,ഭക്ഷണപത്രം കഴുകി ഉണങ്ങാതെ കഴിക്കില്ല. മലമൂത്രവിസജനത്തിനായി കൊടുത്തിരിക്കുന്ന ലിറ്റർ ട്രേ 2ആം ദിവസം ക്ലീൻ ആകണം. .വീടിന്റെ പുറത്ത് ഇറങ്ങില്ല.ഇങ്ങനെ ഉള്ള വല്ലാത്ത ഒരു ജീവിതമാണ്. ഇത് ശരിക്കും പൂച്ചയാണോ എന്ന് തന്നെ സംശയം ഉണ്ട്.എന്നിരുന്നാലും എന്നെപോലെത്തെ മറുനാട്ടിൽ പണിയെടുക്കുന്ന മക്കളുള്ള നാട്ടിൽ തനിച്ചുള്ള അച്ഛനും അമ്മക്കും ഇവരൊക്കെ കൊടുക്കുന്ന ഒരു ആശ്വാസവും കൂട്ടുകെട്ടും പറഞ്ഞറിയിക്കാൻ പറ്റില്ല.
@vijayakumarblathur5 ай бұрын
നല്ല വിശദീകരണ എഴുത്ത്.. ആ പൂച്ചയുടെ ചിത്രങ്ങൾ ഒന്ന് അയക്കണേ
@Roadmaster35 ай бұрын
@@vijayakumarblathur അങ്ങയുടെ replay കിട്ടിയതിൽ വലിയ സന്തോഷം.mail id തന്നാൽ ഉറപ്പായും അയക്കാം. 😊👍ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ അയക്കാൻ ഉള്ള option താങ്കൾ enable ചെയ്തിട്ടില്ല എന്ന് തോന്നുന്നു.
@vijayakumarblathur5 ай бұрын
vijayakumarblathur1@gmail.com
@VinnyS60625 ай бұрын
😂
@stepitupwithkich13145 ай бұрын
❤️❤️❤️👍🏼👍🏼👍🏼❤❤
@syedali-ky3ml5 ай бұрын
പൂച്ച പ്രേമികൾ ലൈക്ക് 👍🏻
@vijayakumarblathur5 ай бұрын
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@rageshsharma993027 күн бұрын
ബൈക്കിൻ്റെ സീറ്റിനോട് എന്തിനാണ് പൂച്ചയ്ക്ക് ഇത്ര കലിപ്പ് ...
@Shivam.1-f6c5 ай бұрын
ഇത്ര മനോഹരമായ ഒരു ജീവി സത്യത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ് അതിൻറെ ശബ്ദമാണ് ഹൈലൈറ്റ് പിന്നെ ആരും കൊതിക്കുന്ന രൂപവും ശരിക്കും അവയുടെ ശൈലികൾ കണ്ടാൽ നമ്മുടെ മനുഷ്യരുമായി വളരെ സാമ്യം തോന്നും മറ്റു പൂച്ചകളെ നമ്മൾ ലാളിക്കുന്നത് കണ്ടാൽ നമ്മുടെ നിലവിലുള്ള പൂച്ചകൾക്ക് അത് ഇഷ്ടപ്പെടില്ല പിന്നെ നമ്മുടെ അടുപ്പം കാണിക്കില്ല ചില പൂച്ചകൾ മനുഷ്യരെപ്പോലെ തന്നെ പല സ്വഭാവമായിരിക്കും ചിലത് പെട്ടെന്ന് ഇണങ്ങും ചിലത് ഒന്ന് തിരിഞ്ഞു പോലും നോക്കില്ല എന്തൊക്കെയായാലും ഇത്രയും ആരും കൊതിക്കുന്ന ഒരു ജീവി...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayakumarblathur5 ай бұрын
പല ബ്രീഡുകൾക്കും പല സ്വഭാവം
@Faazthetruthseeker5 ай бұрын
True
@Advx_ith5 ай бұрын
Nadan poocha ye aan ettavum merukan paad😂1 day non veg koduthilenkil pinne mind cheyyilla
@man84915 ай бұрын
അതിന്റെ രോമം ഒന്ന് വടിച്ചാൽ തീരാവുന്ന കൊതി മാത്രമേ ഒള്ളു ഇതൊക്കെ
@jostsa21135 ай бұрын
എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ജീവിയാണ് പൂച്ച .
@wb16235 ай бұрын
ഭക്ഷണം കിട്ടുന്നത് വരെ ഭയങ്കര സ്നേഹം ആയിരിക്കും. കാര്യം കഴിഞ്ഞാൽ ചന്തയിൽ കണ്ട പരിചയം പോലും കാണിക്കില്ല
@charl655 ай бұрын
ആര് പറഞ്ഞു... എന്റെ അയൽവകാത്തുള്ള പൂച്ച ഞാൻ ഇതുവരെ ഫുഡ് കൊടുത്തിട്ടില്ല.. എന്നാലും എന്നെ കണ്ടാൽ മുട്ടി ഉരുമ്മാൻ വരും
@ղօօք5 ай бұрын
@@charl65 കോഴി ആയിരിക്കും 😐
@ig_nitch35605 ай бұрын
Ente ippolthe cat diffrent aanu Food koduth kazinjalum sneham ond But old one ni prnje pole thanne
@WandererAwake5 ай бұрын
@@charl65 because you didn't feed yet, expecting food
@rishinpk91435 ай бұрын
Sathyam.. Sharikum patikalk mathre real sneham ullu .
@rajeevthakazhy80345 ай бұрын
പൂച്ചയുടെ ഇണ ചേരൽ,കുട്ടികളെ പല സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ട് പോകുന്ന സ്വഭാവം,കഴുത്തിന് പുറകിൽ പിടിച്ചു പൊക്കിയാൽ അനങ്ങാതെ ഇരിക്കുന്ന അവസ്ഥ,പൂച്ചയുടെ കാഴ്ച ശക്തി,reflux speed,ചെറുതായി നമ്മളെ കടിക്കുന്ന സ്വഭാവം,മനുഷ്യരുടെ മറ്റു വളർത്തുമൃഗങ്ങളുമായുള്ള ഇടപെടൽ,മല മൂത്ര വിസർജനശേഷം അത് മറച്ചിടുന്നത്,പൂച്ച ദൈവമായത്,പൂച്ചയുടെ രോഗങ്ങൾ,നമ്മളിലേക്ക് പകരാവുന്നവ,പൂച്ച സ്നേഹികൾക്ക് അവയുമായുള്ള സ്നേഹപ്രകടനത്തിലൂടെ ലഭ്യമാകുന്ന relaxation etc...അങ്ങനെ സാറ് വിട്ടുപോയ കുറെ പൂച്ച വിശേഷങ്ങളുമായി ഒരു രണ്ടാം ഭാഗം നല്ലതല്ലേ?ഉണ്ടാവുമോ?
@user-py5oq3of8d5 ай бұрын
👍👍
@rajeevthakazhy80345 ай бұрын
@@user-py5oq3of8d ദയവായി നമ്മൾ അങ്ങനെ കരുതരുത്,മറ്റെല്ലാവർക്കും എന്നതു പോലെ അദ്ദേഹത്തിനും പല കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരക്കുണ്ടാവം.അദ്ദേഹത്തിന് സൗകര്യപ്രദമായ ഒരു സമയത്ത് അദ്ദേഹം പ്രതികരിക്കും.ഇത് ഉടനടി പരിഹരിക്കപ്പെടേണ്ട ഒരു കാര്യമല്ലല്ലോ.😍
@vijayakumarblathur5 ай бұрын
എല്ലാം കൂടി രണ്ടാം ഭാഗം ചെയ്യാം
@vijayakumarblathur5 ай бұрын
തന്നല്ലോ
@VinnyS60625 ай бұрын
👍
@Existence-of-Gods5 ай бұрын
എന്റെ വീട്ടിൽ ഒരു നായയും ഒരു പൂച്ചയുമുണ്ട്. നായയെ ഒന്ന് ഉറക്കെ പേര് വിളിച്ചാൽ വീടിന്റെ കോമ്പൗണ്ടിൽ എവിടെ ആണെങ്കിലും ഓടി നമ്മുടെ അടുത്ത് വരും, പൂച്ചയാവട്ടെ നമ്മൾ എത്ര അലറി വിളിച്ചാലും മൈൻഡ് പോലും ചെയ്യില്ല പക്ഷേ നമ്മൾ ഒരു പ്ലേറ്റ് എടുത്ത് ഒച്ച ഉണ്ടാക്കിയാൽ ലോകത്ത് എവിടെ ആണേലും ഓടി നമ്മുടെ അടുത്ത് വരും എന്തേലും തിന്നും പോവും. 😹😹😹😹
@abduaman49945 ай бұрын
😃😁👻👻
@vijayakumarblathur5 ай бұрын
ശരിയാണ്
@SajiSajir-mm5pg5 ай бұрын
😂😂😂😂😂👍👍
@ramshad51915 ай бұрын
എന്റെ വീട്ടിൽ ഉണ്ട് ഒരു പൂച്ച സെർ , അങ്ങേരുടെ വിചാരം അങ്ങേരാണ് വീടിന്റെ ഉടമ എന്നാണ്. .😄
@vijayakumarblathur5 ай бұрын
എല്ലാ വീട്ടിലും അതെ
@MpMp-wn2boАй бұрын
1 ലക്ഷത്തി 85ആയിരം രൂപ കൊടുത്തു വാങ്ങിയ പുത്തൻ ബൈക്കിന്റെ സീറ്റിൽ 3 ആം ദിവസം എന്റെ വീട്ടിലെ കണ്ടൻപൂച്ച അവന്റെ ടെറിട്ടറി മാർക്ക് ചെയ്തു 😂😂😂
@Anilkumar-np3xc5 ай бұрын
പൂച്ചകൾ എലിപിടുത്തം ഏതാണ്ട് മറന്ന മട്ടാണ് 😂
@vijayakumarblathur5 ай бұрын
ഭക്ഷണ ശീലങ്ങൾ നമ്മൾ മാറ്റി ..
@Anilkumar-np3xc5 ай бұрын
@@vijayakumarblathur അതെ, 👍👍👍.
@ധൃഷ്ടദ്യുമ്നൻ-യ1ഗ5 ай бұрын
സത്യം
@prasadmurukesanlgent6245 ай бұрын
എലി ഉള്ള സ്ഥലങ്ങളിൽ പിടിച്ചിരിക്കും. ഒരു പൂച്ച വീട്ടിൽ ചുമ്മാ ഒരു ദിവസം വലിഞ്ഞ് കെറി വന്നു കുറച്ചു പാൽ കൊടുത്തപ്പോൾ പോകാതെയായി . ഇപ്പോ രണ്ടു കുറുമ്പൻ കുഞ്ഞുങ്ങളുമയി .അര ലിറ്റർ പാൽ ചിലവ് 😂 എലി ശല്യം തീരെയില്ല. സ്വന്തം വീട് പോലെ താമസം 😂
@manukodur69manu285 ай бұрын
ഞാൻ സൗദിയിലാണ് ഇവിടെ കാശ്മീരി പാകിസ്ഥാനികളുണ്ട് അവർ പറഞ്ഞത് അവരുടെ നാട്ടിൽ പൂച്ചകളെ വളർത്താറില്ല വളർത്താൻ കിട്ടാറില്ല ഭയങ്കര പേടിയാണ് ആളെ കണ്ടാൽ ഓടി മറയും കാട്ടിൽ രാത്രി ആളെല്ലാം ഉറങ്ങിയാൽ രാത്രി വന്ന് എന്തെങ്കിലും തിന്നാൻ വരും
@rameshanchoyyiantavida49855 ай бұрын
പൂച്ചയുടെ വന്യ സ്വഭാവം ഇടയ്ക്കിടെ പുറത്ത് വരാറുണ്ട്. പഴയ പോലെ അദ്ധ്വാനിച്ചു ഭക്ഷണം കഴിക്കാൻ ന്യൂ ജെൻ നാടൻ പൂച്ചകൾക്ക് മടിയാണ്. ഇതൊക്കെയാണെങ്കിലും പൂച്ചകളെ എനിക്ക് ഇഷ്ടമാണ്.😅
@vijayakumarblathur5 ай бұрын
അതെ
@navasnachoos40235 ай бұрын
പൂച്ചയുടെ ചില സമയത്തെ മട്ടും ഭാവവും അവരുടെ രൂക്ഷമായ നോട്ടവും ഒക്കെ കണ്ടാൽ അറിയാം കടുവയുടെ സ്വന്തം അനിയനാണെന്ന അഹങ്കാരമുണ്ട് അവർക്ക്
@vijayakumarblathur5 ай бұрын
കറക്റ്റ്
@entrtnmnt0985 ай бұрын
അതൊരു മിണ്ടാ പ്രാണി ആണ്... അവർ അങ്ങനെയാണ് സൃഷിക്കാപെട്ടിരിക്കുന്നത്. പാവങ്ങൾ എന്ത് തെറ്റ് ചെയ്തിട്ട
@entrtnmnt0985 ай бұрын
@@vijayakumarblathurതന്നെ പറഞ്ഞിട്ടു കാര്യമില്ല.. പാവം ഒരു മിണ്ടപ്രാണി. അതിനെ കുറ്റം പറയുന്നു
@worldhub67675 ай бұрын
എന്നാൽ ഇയാൾ വീട്ടിൽ കടുവയെ കൊണ്ടുപോയി വളർത്തു. എന്നിട്ട് അതിന് പൂച്ചയുടെ ചേട്ടൻ ആയതുകൊണ്ട് അഹങ്കാരം ഉണ്ടെന്ന് പറയു.
@entrtnmnt0985 ай бұрын
@@worldhub6767 correct 🤣
@dineshmusarikkal8525 ай бұрын
വീടുകളിൽ പൂച്ചകളുടെ എണ്ണപ്പെരുപ്പം ഉണ്ടാകുമ്പോൾ അവയെ വളരെ ദൂരേക്ക് നാടുകടത്തുന്ന ഒരു കലാപടിപാടി പണ്ട് ഉണ്ടായിരുന്നു. കൊണ്ട് വിട്ടതിനേക്കാൾ വേഗത്തിൽ അത് തിരിച്ചു വീട്ടിൽ വരുകയും ചെയ്യും. അത് ദേഷ്യവും അതേ സമയം അത്ഭുതവും ഉണ്ടാക്കുന്നതാണ്.
@vijayakumarblathur5 ай бұрын
അതെ- ചാക്കിൽ കെട്ടി ഞാൻ കാട്ടിൽ കൊണ്ട് വിട്ട് വീട്ടിൽ എത്തിയപ്പോൾ ഉമ്മറപ്പടിയിൽ കക്ഷി ഇരിക്കുന്നു
@sudhikb9375 ай бұрын
@@vijayakumarblathurസർ അതിന്റെ പിന്നിലെ രഹസ്യം എന്താണ്..?
@IAMJ1B5 ай бұрын
Ethra doore ninnu Vannu? @@vijayakumarblathur
@AbdulKhaliq-ff6tg5 ай бұрын
നദിക്ക് അക്കരെ കൊണ്ടുപോയി വിടും
@Nasirjemshad4 ай бұрын
പൂച്ച തിരിച്ചു വരാതിരിക്കാൻ അതിനെ കൊണ്ടുപോകുന്ന ചാക്ക് വലിച്ചിഴച്ചു കൊണ്ടു പോകണം അപ്പോൾ തിരിച്ചു വരില്ല
@shrfvk5 ай бұрын
കാറിന്റെ ബോണറ്റിൽ സ്ഥിരമായി നഖങ്ങൾകൊണ്ട് പോറുകയും രോമങ്ങൾ കൊഴിച്ചിടുകയും ചെയ്യുന്ന ഒരു ‘സർ’ ഇവിടെയും ഉണ്ട്. ശല്യം ഒഴിവാക്കാൻ പല വഴികളും നോക്കി. ബോണറ്റിൽ വെള്ളം ഒഴിച്ചിട്ട് നോക്കി, വടിയെടുത്ത് കുറെ അടിച്ചോടിക്കാൻ നോക്കി, എല്ലാം പരാജയപ്പെട്ടു. അവസാനം പൂച്ചസാറിന് കിടക്കാൻ കാറിന്റെ ബോണറ്റിൽ ഒരു മെത്ത സെറ്റ് ചെയ്ത് കൊടുത്തു. സാറും ഹാപ്പി ഞാനും ഹാപ്പി..🥴
@vijayakumarblathur5 ай бұрын
അതേ വഴിയുള്ളു - ബോണറ്റിലെ റിഫ്ലക്ഷനാകും കാരണം
@arunkumarmp13545 ай бұрын
😂😂😂
@humanbeing30305 ай бұрын
എന്റെ സ്കൂട്ടറിന്റെ സീറ്റ് മാന്തിപ്പൊളിക്കുന്നു
@arunkumarmp13545 ай бұрын
@@humanbeing3030 സീറ്റിൽ എല്ലാ ദിവസവും പതുപതുത്ത കട്ടിയുള്ള ചവിട്ടി ഇട്ടു കൊടുത്താൽ പൂച്ച സാർ ഹാപ്പിയാവും.
@shuhaibkm3465 ай бұрын
എന്റെ പൂച്ച കുറച്ച് മുമ്പ് അറിയാതെ ഒന്ന് മന്തി.... ഞാൻ ഭയങ്കര ദേഷ്യത്തിൽ അതിനെ തള്ളി മാറ്റി ചൂടായി നന്ദിയില്ലാത്ത പണ്ടാരം എന്നൊക്കെ പറഞ്ഞിട്ട് കുറച്ച് അകന്നു നിന്ന്.... അതിന് ശേഷം രണ്ട് ദിവസം ഞാൻ mind ആക്കിയില്ല... ആാാ രണ്ട് ദിവസം അതിന് വിശാധ രോഗം പിടിച്ച പോലെയായിരുന്നു... കിടന്ന കിടപ്പ് food മണത്തു പോവും കഴിക്കില്ല.... പിന്നെ ഞാൻ കളിപ്പിച്ചു തലോടി നടന്നപ്പോ പഴയ പോലെയായി... അപ്പൊ എനിക് മനസിലായി... അവർക്കും സങ്കടം സന്തോഷം പെരുമാറ്റം തെറ്റ് ശെരി എല്ലാം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടെന്ന്...... പിന്നെ പൂച്ചക്ക് അതിന്റെ face ന് നേരെ എന്ത് വന്നാലും മുന്നിലെ കാൽ കൊണ്ട് പിടിക്കാൻ നോക്കും....😊😊😊😊❤❤❤ എനിക്ക് ഭയങ്കര ഇഷ്ടണ് പൂച്ചയെ
@vijayakumarblathur5 ай бұрын
പക്ഷെ തീർച്ചയായും താങ്കൾ റാബിസിനെതിരെ വാക്സിൻ എടുത്തേ പറ്റു. മാന്തിയാലും ഇം ജക്ഷൻ എടുക്കണം - ഇപ്പോൾ എത്ര ദിവസം ആയി? പൂച്ച പഴയ പോലെ ഉഷാറായി ഉണ്ടോ ?
@rajeshcr19874 ай бұрын
ഞാൻ ഒക്കെ മരിച്ചു പോകേണ്ട കാലം കഴിഞ്ഞു😅 പൂച്ച സാർ ന്റെ കടി കൊണ്ട്
@@shuhaibkm346 പൂച്ച വീടിനു വെളിയിൽ പോകാറുണ്ടെങ്കിൽ , വാക്‌സിനെടുത്ത പൂച്ച മാന്തിയാലും നിങ്ങളും വാക്‌സിൻ എടുത്തിരിക്കണം
@pmrafeeque5 ай бұрын
ഞാൻ പൂച്ചകളെ കാണുമ്പോൾ പുലിയെ ഓർക്കാറുണ്ട് . നന്ദി 🙏
@vijayakumarblathur5 ай бұрын
ഞാനും
@aadhirenjith.75735 ай бұрын
എന്റെ വീട്ടിൽ എവിടെ നിന്നോ വന്ന ഒരു പൂച്ച ഒരു വർഷം കഴിഞ്ഞപ്പോൾ കാണാനില്ല വീട്ടിൽ രാജാവിന്റെ power ആയിരുന്നു
@vijayakumarblathur5 ай бұрын
അതെ
@ilasworld3 ай бұрын
@@vijayakumarblathur എവുടെ പോയി? എന്റെ പൂച്ച ഒന്നര വർഷം മുൻപ് വന്ന്. പിന്നെ ഞാൻ ഒന്നു നാട്ടിൽ പോയി വന്നപ്പോൾ അവളെ കാണാൻ ഇല്ലാ. എന്ത് പറ്റിത്തെന്നു അറില്ല. 😒
@vaishujothis95745 ай бұрын
എനിക്കു ഒരു നാലു വയസ്സുള്ളപ്പോൾ മുതൽ എൻ്റെ കൂടെ പൂച്ചകളും ഉണ്ട് ഇന്ന് 39 വയസ് ഉണ്ട് എനിക്ക് എണ്ണം അറിയില്ല എത്ര പൂച്ചകൾ എൻ്റെ ജീവിതത്തിൻ്റെ ഭാഗമായി എന്ന്. പൂച്ച ഇണങ്ങില്ല സ്നേഹിക്കില്ല എന്നു പറയുന്ന ചിലരുണ്ട്. പക്ഷേ ഞാൻ school വിട്ടു വരുന്നതും കാത്ത് ഇന്നു ജോലി കഴിഞ്ഞ് വരുന്നതും കാത്ത് ഇരിക്കുന്ന എൻ്റെ പൂച്ചകൾക്ക് ഒരു മാറ്റവും ഇല്ല❤' അവർ പരസ്പരം വഴക്കുകൂടാറുണ്ട് എൻ്റെ അടുത്ത് കിടക്കാൻ ഒന്നിനെ എടുത്താൽ മറ്റുള്ളവർ പിണങ്ങും അങ്ങിനെ 'ഒരു ജലദോഷം വന്ന് കിടന്നാൽ അവരെല്ലാം കൂട്ടിരിക്കും എനിക്ക് പൂച്ചകളില്ലാത്ത ജീവിതം ഓർക്കാനേ വയ്യ. എത്ര യാത്രകൾ ഞാൻ അവർക്കു വേണ്ടി മറ്റി വച്ചിട്ടുണ്ട് എന്ന് എണ്ണം ഇല്ല. ശരിയാ ഞാൻ പൂച്ചകളുടെ അടിമയാണ്. എൻ്റെ മകളും ഭർത്താവും വരെ പരാതി പറയും എനിക്ക് അവരെ ക്കാർ ഇഷ്ട്ടം പൂച്ചകളോടാണ് എന്ന്😂❤
@vijayakumarblathur5 ай бұрын
നല്ലത്
@user-de3nm5rb3g10 күн бұрын
Self respect ഉള്ള ഇനം ആണ് പൂച്ച.. attitude king 👑
@sudheeshdivakaran46515 ай бұрын
എന്റെ വീട്ടിൽ 9 എണ്ണം ഉണ്ട് ❤️ എല്ലാം എന്റെ റൂമിൽ എന്റെ ബെഡിൽ ആണ് night ഉറക്കം, ടോയ്ലറ്റ് എല്ലാം വെളിയിൽ, ഞാൻ ഏത് മഴയത് പുറത്ത് ഇറങ്ങിയാലും കൂട്ടത്തിൽ 3 പേര് പുറകെ വരും, ഭക്ഷണം എന്റെ ഒപ്പം ആണ് കഴിക്കു.., എന്ത് കൊടുത്താലും കഴിക്കും, ഒടുക്കത്തെ സ്നേഹം ആണ്... പിന്നെ കടുവ യോടുള്ള സാമ്യം ഇവിടെ ഇല്ല, പറമ്പിലൂടെ എന്തെങ്കിലും പോകുന്ന സൗണ്ട് മതി പിന്നെ പുറത്ത് ഇറങ്ങില്ല,
@vijayakumarblathur5 ай бұрын
ഹഹ
@noushadmahaboob61453 ай бұрын
ലാസ്റ്റ് വരി ചിരി വന്നു😂😂😂😂
@sacred_hope24 күн бұрын
@@sudheeshdivakaran4651 🤣
@Lord600005 ай бұрын
കടുവയും പൂച്ചയുമാണ് ഏറ്റവും ഫാൻസ് ഉള്ള ജീവികൾ എന്ന് തോന്നുന്നു
@vijayakumarblathur5 ай бұрын
അതെ..ആനയും
@killerkukka5 ай бұрын
Kaduva fan ❤️
@troll010245 ай бұрын
സിംഹം എന്ന സുമ്മാവ ?
@S84k-g5 ай бұрын
സത്യം.. സ്വഭാവം നോക്കിയാൽ ഡീസൻറ് സിംഹമാണെങ്കിലും, പുലി,പൂച്ച, കടുവ, ആന, വല്ലാത്ത ജീവികൾ❤
പൂച്ചകൾക്ക് വേട്ടയാടാൻ പറ്റിയ വലിപ്പമുള്ള ഒരു മൃഗം ആവണമെങ്കിൽ അത് ഏലിയാവണം ...@@vijayakumarblathur
@AfzalEk-ws3kt5 ай бұрын
@@vijayakumarblathurpenguin നെ കുറിച്ച് വീഡിയോ ചെയ്യാമോ..
@vyomvs90255 ай бұрын
പൂച്ചയെയും,അതുപോലെ കോഴിയെയും പറ്റി വീഡിയോ ചെയ്യാൻ ഞാൻ, അങ്കിളിനോട് പറയാൻ വിചാരിച്ചിരുന്നു. പൂച്ച വീഡിയോക്ക് നന്ദി 🙏🥰
@vijayakumarblathur5 ай бұрын
ഉറപ്പായും
@bibinkaattil5 ай бұрын
വർഗ്ഗ സ്നേഹം 😂
@iamhere40225 ай бұрын
വീടിന്റെ ഭരണം തന്നെ പൂച്ച സർ പിടിച്ചെടുക്കും.. നമ്മളെ തറയിലാക്കി പൂച്ച സർ ബെഡിൽ വരെ കിടക്കും
@vijayakumarblathur5 ай бұрын
പൂച്ച സാർ
@arshad41425 ай бұрын
💯🙃
@vijayphilip774 ай бұрын
പൂച്ച sir ❤
@Hari_2412 ай бұрын
12 സാറന്മാറുണ്ട് വീട്ടിൽ, പാമ്പിൻ്റെ കുഞ്ഞിനെ വരെ പിടിച്ച് കൊണ്ട് തരും, രാത്രിയിൽ എൻ്റെ പുതപ്പിനടിയിൽ കൂടി നുഴഞ്ഞ് കയറും, വേറെ ഒരാൾ വെളുപ്പിന് കറക്റ്റ് അഞ്ച് മണിക്ക് വന്ന് വിളിച്ചുണർത്തും breakfast കഴിക്കാൻ😂😂😂😂😂
@shibuparavurremani2939Ай бұрын
@@Hari_241😂😂😂😂😂😂 ശെരിയാണ് എൻ്റെ തലയിണയുടെ ഒരു ഭാഗം അവന്മാര് കയ്യടക്കും അല്ലങ്കിൽ കുർകുർ എന്ന് സോണ്ടും ഉണ്ടാക്കി നെഞ്ചത്ത് കയറി കിടക്കും ആ സമയത്ത് പൂച്ച സാറിൻ്റെ വക ഒരു ഉമ്മയും കിട്ടും 😂😂😂❤
@syedali-ky3ml5 ай бұрын
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു പൂച്ച എന്നെ തുറിച്ചു നോക്കി കൊണ്ട് നടന്നു പോകുന്നു 😂😂😂
@vijayakumarblathur5 ай бұрын
നല്ല കാര്യം
@Praveen145 ай бұрын
ആരെയും പേടി ഇല്ല ഇവർക്കു. ഒടുക്കത്തെ ധൈര്യം ആണ്. എന്നാൽ ചെറിയ ചില സാധങ്ങൾ പെട്ടെന്ന് അനങ്ങുന്ന കണ്ടാൽ ഒന്ന് മാറി നില്കും
@vijayakumarblathur5 ай бұрын
നായകളുടെ അത്ര പോര
@Praveen142 ай бұрын
കരടി വന്നാൽ പോലും ചങ്കും വിരിച് നില്കും 😄
@sudheertn225 ай бұрын
നായയെ പോലെ അത്ര സ്നേഹം പൂച്ചക്ക് യജമാനനോട് ഉണ്ടാവില്ല.,. കുറച്ചു കാലം വിട്ട് നിന്നാൽ പൂച്ച നമ്മളെ മറക്കും. ആരാണോ ഭക്ഷണം കൊടുക്കുന്നത് അവരോടായിരിക്കും സ്നേഹം എന്നാൽ നായ എത്ര കാലം കഴിഞ്ഞാലും നമ്മളെ മണം കൊണ്ട് തിരിച്ചറിയും..
@vijayakumarblathur5 ай бұрын
നായയുടെ തലച്ചോർ ഫ്രൊണ്ടൽ കോർട്ടക്സ് വികസിച്ചപോലെ പൂച്ചയിൽ മാറ്റം ഉണ്ടായിട്ടില്ല
കാരണം പട്ടികൾ അങ്ങേയാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത്. താൻ ഒരു കുറുക്കാനോ, കരടിക്കോ, giraffino ചോറ് കൊടുത്തു നോക്കു.. നന്ദി കാണുമോ? എന്തുകൊണ്ട് ബാക്കി മൃഗങ്ങളെ വെച്ചു പട്ടിയെ compare cheyunilla? പൂച്ചയ്ക്കു മാത്രം കുറ്റം. എല്ലാ മൃഗങ്ങളും വ്യത്തായസ്തരാണ്. എനിക്ക് പട്ടിയെ ഇഷ്ടമാണ്.. പക്ഷെ വീട്ടിൽ വളർത്തുന്ന പട്ടികൾ പലരെയും കടിച്ചു കൊന്നിട്ടുണ്ട്.. അതു ഓർക്കുക.
@worldhub67675 ай бұрын
എന്തിനാണ് പൂച്ചയെ നായയും ആയിട്ട് താരതമ്യപ്പെടുത്തുന്നത്. രണ്ടു ജീവികളെയും ദൈവം അങ്ങനെ ആണ് സൃഷ്ഠിച്ചിരിക്കുന്നത്.
@MusabetsugakkoАй бұрын
Generalize cheyyathirikkuka... ende veettilum und poocha. Avalk ettavum sneham ende husbandinod aan. 5 masam ayit pulli work sambhandhich vere country il ayirunnu. Pulli undayirunnappozhum poochayude ella karyangalum njan thanne aan kaikaryam cheythondirunne. Ellavarum paranju avalk ende husbandine orma kanilla thirich varumbol enn. Pakshe pulliye aval 5 masathin shesham last week neritt kandu, appozhathe avalde reaction njangale ellavarem njettichu. Pulliyod enthokkeyo paraathi parayunna pole karanj pulliye urumi urumi nilkuvayirunnu. Pulliyod mathram kanikkunna chila swabhavangal undayirunnu pande, ath thanne ippozhum kanikkunnu. Ippo pulli veettil ninn purathekk irangumbol avalk tension aan, thirich varum vare vaathil noki irikkum. Ningal oru poochayelude sneham ariyathakond ayirikkum ingane parayunne.. ende cheruppam muthal veettil poochakal ullathaan and avar ellam valare sneham ulla poochakalum ayirunnu...
@prathyushprasad7518Ай бұрын
എന്റെ വീട്ടിലുള്ള പൂച്ചയുടെ നടപ്പും സോഫയിൽ കേറി കിടപ്പും കണ്ടാൽ തോന്നും ഞാനും അമ്മയും അതിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പോലെയാ...😂😂...ആകെ പൂച്ചയെ കുറിച്ച് അറിയാവുന്നത് ഒരു ശബ്ദം തന്നെ നൂറിലധികം തരത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ജീവി എന്നത് മാത്രമാണ്. ഇപ്പോൾ കുറച്ചുകൂടി ആയി...🤍🤍...
@balakrishnanc96755 ай бұрын
അങ്ങ് ഗംഭീരമായി പറഞ്ഞു തന്നു... നന്ദി സാർ... ഏറെ അറിവാണ് കിട്ടിയത്..സ്നേഹാദരങ്ങൾ സാർ 🥰🥰
@vijayakumarblathur5 ай бұрын
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@nazeerabdulazeez88965 ай бұрын
പൂച്ചയുടെ refelex ആണ് അപാരം വിഷം ഉള്ള പാമ്പിനെ നേരിടുന്നത് ആ കഴിവ് കൊണ്ടാണ് അതെ പോലെ തന്നെക്കാൾ എത്രെയോ ഇരട്ടി വലിപ്പം ഉള്ള ജീവികളെ പേടി ഇല്ലാതെ പൂച്ച നേരിടും
@vijayakumarblathur5 ай бұрын
അതെ. അക്കാര്യങ്ങൾ ഉൾപ്പെടുത്തി രണ്ടാം ഭാഗം ചെയ്യാം
@ranjithcheruvathoor392118 күн бұрын
പൂച്ച ഇണങ്ങുമെങ്കിലും പൂർണമായി മനുഷ്യനെ അനുസരിച്ചു ജീവിക്കില്ല. എപ്പോഴും സ്വതന്ത്രനായി വിഹരിക്കാനാണ് പൂച്ചക്കിഷ്ടം.
@sharafgasni44275 ай бұрын
എന്റെ വീട്ടിലും ഒരു പൂച്ചയുണ്ട് അതിന് എന്നോട് വളരെ സ്നേഹമാണ്, ആഹാരം കൊടുക്കുന്ന നേരത്ത് മാത്രം🤩🤩
@vijayakumarblathur5 ай бұрын
അതെ
@vijayakumarblathur5 ай бұрын
എന്റെ വീട്ടിലെ നാലു പൂച്ചകളാണിതിലെ കഥാപാത്രങ്ങൾ
@pereiraclemy71095 ай бұрын
എന്തൊക്കെ ആണേലും ഓമനിച്ചു വളർത്താൻ ഇതുപോലുള്ള ഒരു മൃഗം വേറെയില്ല.
@vijayakumarblathur5 ай бұрын
നായയോളം വരുമോ ഉപ്പിലിട്ടത്?
@pradeeprkrishnan5 ай бұрын
Dogs kazhinje varullu snehathinte karyathil poocha… cats may become aggressive at time even to it's parent or master whatever you may call...
@pereiraclemy71095 ай бұрын
നായ നല്ലതാണ് . പക്ഷേ ആഗ്രസ്സിവ് ആണ് ചില സമയങ്ങളിൽ നമ്മളോടല്ലെങ്കിലും......
@shibuparavurremani29395 ай бұрын
@@vijayakumarblathurഅതൊക്കെ ഓരോരുത്തരുടെ ഇഷടത്തിന് അനുസരിച്ച് അല്ലേ ഞങ്ങൾക്ക് നായെ വളർത്തുന്നത് ഇഷ്ടമല്ല എന്നൽ പൂച്ചകൾ വീടിനുള്ളിൽ ഒരു അംഗത്തെ പോലെ തന്നേ ഞങൾ കിടക്കുന്ന കട്ടിലിൽ തന്നെയാണ് പൂച്ചയും കിടക്കാറ് ചിലപ്പോള് എൻ്റെ നെഞ്ചത്ത് ആയിരിക്കും
@johnskuttysabu79155 ай бұрын
@@vijayakumarblathurcorrect🎉
@jojythomas687227 күн бұрын
അപാരമായ സ്വാർത്ഥത ഉള്ള ജീവി ആയതിനാൽ ആവാം പൂച്ചയെഇഷ്ടക്കുറവും നായയെ ഇഷ്ടവും ആണു...
@A4agrotech5 ай бұрын
സബ് ടൈറ്റിൽ ഇംഗ്ലീഷിൽ അല്ലേ നല്ലത് മറ്റു ഭാഷക്കാർക്കും വീഡിയോ മനസ്സിലുകുമല്ലോ
@vijayakumarblathur5 ай бұрын
മാറ്റാമല്ലോ
@anilanil24205 ай бұрын
അത് പോയിന്റ് 👍👍👍
@priyankavictor1115 ай бұрын
❤❤❤ നമ്മൾ വീട്ടിൽ ഒരു പൂച്ചയെ വളർത്തുന്ന ഉണ്ടെങ്കിൽ പൂച്ച പുറത്തുനിന്ന് എലിയെ പിടിച്ച് നമ്മുടെ വീടിൻറെ ഉള്ളിലെ ഒരു പ്രത്യേക മുറിയിൽ ഇടുകയാണെങ്കിൽ അവരുടെ ഫുഡ് ആയ എലിയെ നമുക്ക് ഷെയർ ചെയ്യുകയാണ്, നമ്മൾ ഫുഡ് കൊടുക്കുന്നുണ്ടല്ലോ ., അതുപോലെ അവർ തിരിച്ചു നമുക്ക് ഫുഡ് തരുന്നു.
@vijayakumarblathur5 ай бұрын
അങ്ങിനെ ഒക്കെ പരയുന്നുണ്ടെങ്കിലും , നായകളെപ്പോലെ റിവാർഡ് ഒക്കെ തരുന്ന വിധം വികസിച്ചതല്ല ഇവയുടെ തലച്ചോറിലെ ഫ്രോണ്ടൽ കോർടെക്സ്
@alwinrj74682 ай бұрын
കടുവ: i am from cat family പൂച്ച: Im the CAT😎
@vijayakumarblathur2 ай бұрын
അതെ
@gopinathannairmk52223 ай бұрын
ആഹാരം കൊടുക്കുന്നയാളിനോട് പൂച്ചക്ക് പ്രത്യേക അടുപ്പവും സ്നേഹവുമുണ്ട്. നമ്മൾ സ്വന്തം വീട്ടിൽ വളർത്തുന്ന പൂച്ചയാണെങ്കിലും പ്രത്യേകിച്ച് വീടൊന്നും ഇല്ലാതെ അലഞ്ഞുതിരിഞ്ഞ് ആഹാരം തേടുന്ന പൂച്ച, ആഹാരം തേടി നമ്മുടെ വീട്ടിൽ വരുമ്പോൾ അതിന് ആഹാരം കൊടുത്താൽ അത് എന്നും ആഹാരം കഴിക്കാനായി നമ്മുടെ വീട്ടിൽ വരും. ആഹാരം കൊടുക്കുന്ന ആളിനെ കാണുന്നതുവരെ അടുക്കള പരിസരത്ത് കാത്തു നില്ക്കും.
@vijayakumarblathur3 ай бұрын
പുതിയ സ്ഥലം കണ്ടെത്തിയാൽ പഴയ ആളെ കണ്ടാൽ മൈന്റ് ചെയ്യണം എന്നും ഇല്ല
@gopinathannairmk52223 ай бұрын
@@vijayakumarblathur അതൊരു പുതിയ അറിവാണ് സർ. Thank you🌹👍
@renukumarkumaran364424 күн бұрын
വിജ്ഞാനപ്രദം....സാറിൻ്റെ വീഡിയോകളിൽ ആദ്യമായി വീഡിയോയെക്കുറിച്ചുള്ളതിനേക്കാൾ കൂടുതൽ കമൻ്റുകൾ അവരവരുടെ വീട്ടിലെ പൂച്ചകളെ കുറിച്ചാകുന്ന കൗതുകവും കാണുന്നു..
@ajithvs73315 ай бұрын
ഞങ്ങൾക്കും ഒരു ബ്ലാക്ക് കാറ്റിന്റെ സേവനം ഉണ്ട്. good
@vijayakumarblathur5 ай бұрын
സ്നേഹം
@ibrahimhamza420818 күн бұрын
ആരൊക്കെ കുറ്റപ്പെടുത്തിയാലും അഹങ്കാരി, സെൽഫിഷ് എന്ന് വിളിച്ചാലും ഒരുപാട് ഇഷ്ട്ടമാണ് പൂച്ചകളെ...❤❤
@vijayakumarblathur17 күн бұрын
എനിക്കും
@drishyarakesh43325 ай бұрын
എന്റെ വീട്ടിൽ 6 പൂച്ചകൾ ഉണ്ട്..നമ്മൾ വളർത്തുന്നതല്ല...മറ്റുള്ള വീട്ടിൽ നിന്നും വന്നു തമ്പടിക്കുന്നത്...സിറ്റ് ഔട്ട് വരെ മാത്രം പ്രവേശനം ഉള്ളു..ഫുഡ് അടിക്കാൻ വേണ്ടി മാത്രം തമ്പടിക്കുന്നത്.😂
@vijayakumarblathur5 ай бұрын
നല്ലത്
@vishwaswaterproofing6607Ай бұрын
അമ്മക്കൊരു പൂച്ച ഉണ്ട്. കുറെ കാലമായി. അത് പൊതുവെ എലിയെ പിടിക്കാറില്ല. എലിയെ എന്നല്ല ഒരു ജീവിയെയും പിടിക്കാറില്ല. ദിവസോം മൂന്നു നേരം മീനോ ഇറച്ചിയോ വേണം. ഇടക്ക് അമ്മ അവനോട് ചൂടാകും. ഒന്നും പിടിക്കൂല. വെറുതെ ഇരുന്നു തിന്നും എന്നൊക്കെ ആണ് അപ്പോൾ അമ്മയുടെ പ്രശ്നം. ഇതും കേട്ടു അവൻ പോവും. പിറ്റേന്ന് രാവിലെ അമ്മ door തുറക്കുമ്പോൾ കാർപോർച്ചിൽ ഒരു എലിയെ പിടിച്ചു കൊണ്ടിട്ടുടാകും. അത് ക്ലീൻ ചെയ്യേണ്ടത് അമ്മയാണ്. അതുകൊണ്ട് അത്ര ദേഷ്യം പിടിച്ചാലേ അമ്മ ഇപ്പോൾ വഴക്ക് പറയറൊള്ളൂ.
@vijayakumarblathurАй бұрын
അതെ
@mithulk59602 ай бұрын
പൂച്ചയുടെ attitude വേറെ തന്നെയാണ്
@JoseMathew-s2p5 ай бұрын
ഇത്രയും മൊട പിടിച്ച ഒരു ജീവി വേറെയില്ല എന്നാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്.
@Saji2021245 ай бұрын
Id nmmlde rashmika mandana alle..🤣🤣
@vijayakumarblathur5 ай бұрын
അങ്ങിനെ പറയണോ
@Advx_ith5 ай бұрын
Enikum❤ thirich koor illenkilum avattakale payankara ishtta 😂
@abduaman49945 ай бұрын
എന്റെ മോൾക്ക് രണ്ടു പൂച്ചകൾ ഉണ്ട്, ബോവി, ബെറി, അവൾ ദുബായ് ജോലി കിട്ടി പോയപ്പോൾ ടിക്കറ്റ് എടുത്ത് അങ്ങോട്ട് കൊണ്ട് പോയി, പിന്നെ കാനഡ യിൽ ജോലി കിട്ടിയപ്പോൾ അങ്ങോട്ട് കൊണ്ട് പോയി, വല്ലാത്ത പിരാന്ത് 😂😂
@vijayakumarblathur5 ай бұрын
പെറ്റുകളെ ഇഷ്ടപ്പെടുന്നവർക്ക് അവരുടേതായ കാരനങ്ങൾ ഉണ്ടല്ലോ..
@HappyLeopard-yk8cj4 ай бұрын
So sweet 🥲♥️
@vipinnr90035 ай бұрын
എന്റെ വീട്ടിലെ പൂച്ചക്ക് വീട്ടിൽ അയൽ ക്കാർ വന്നാൽ അവരെ മുഖത്ത് നോക്കി ചീത്ത പറയും. പിന്നെ, പൂച്ച പ്രസവിക്കുന്നതിന് മുൻപ് അത് പേടിച്ച് എന്റെ നെഞ്ചത് കേറി ഇരിക്കുന്നു. എനിക്ക് തോന്നുന്നു പൂച്ചകൾ കടൽ മീനുകൾ തിന്നുന്നത് വഴി അവർക്ക് ബുദ്ധി വികാസം ഉണ്ടായിട്ടുണ്ട്. അവർ പലതും ഇപ്പോൾ ആശയവിനിമയം നടത്തുന്നുണ്ട്.
@vijayakumarblathur5 ай бұрын
ഹ ഹ
@Jayan391Ай бұрын
ഓരോ ജീവികളേയും കുറിച്ച്, സാറ് ഇടയ്ക്കിടക്ക് "കൗതുകകരം " എന്ന് പറയുന്നുണ്ട്. ശരിയാണ്, സാറിൻ്റെ എല്ലാ വീഡിയോകളും കൗതുകകരമാണ്. very informative 😊
@vijayakumarblathurАй бұрын
അല്ലെ?
@blvckwxngs3668Ай бұрын
ഇവിടെ കുറെ പൂച്ച പ്രേമികളെ കണ്ടു.. ഈ പൂച്ചകൾ എന്ന വർഗം സ്വാർത്ഥരാണ്. ഇവർ നമ്മളെ ആരെങ്കിലും ഉപദ്രവിച്ചാൽ നോക്കി നിൽക്കും അല്ലെങ്കിൽ ഓടി കളയും... പക്ഷെ ... ഒരിക്കൽ ഒരു ബിസ്‌ക്കറ്റ് കൊടുത്താൽ പിന്നെ നമുക്ക് വേണ്ടി മരിക്കാൻ തയ്യാറാകുന്ന നായയാണ് എന്റെ favorite
@vijayakumarblathurАй бұрын
അതെ
@shibuparavurremani2939Ай бұрын
നിങ്ങള് വീട്ടിൽ വളർത്തുന്ന പശു ആട് കോഴി താറാവ് എങ്ങനെ ഇത് വളർത്ത് മൃഗമോ ആയിക്കോട്ടെ നിങ്ങളേ ആരങ്കിലും ഉപദേവിച്ചാൽ നിങ്ങളെ രക്ഷിക്കാൻ നോക്കുമോ അതൊക്കെ ഒരോ മൃഗങ്ങളുടെ സ്വഭാവംഘടനയിൽ ഉള്ളതാണ് അതുകൊണ്ട് മൃഗങ്ങളെ നന്ദിയുടെ പേരിൽ കംപെയർ ചെയ്യണ്ട ഒരിക്കൽ എൻ്റെ വീട്ടില് ഞാനും അമ്മയും കിടക്കുന്ന റൂമിൽ ഒരു പാമ്പ് കയറി ഞങ്ങൾക്ക് ആ പാമ്പിനെ കാണിച്ച് തന്നത് പൂച്ചയാണ് രാത്രി കിടന്ന് ഉറങ്ങുന്ന സമയത്ത് എന്നെയോ എൻ്റെ് അമ്മയെയോ പാമ്പ് കടിച്ചിരുന്നതെങ്കിലോ വളർത്ത് മൃഗങ്ങളെ കൊണ്ട് ഉപയോകം പല രീതിയിൽ ആയിരിക്കും പൂച്ച ഉളള വീട്ടിൽ പൊതുവെ എലിയുടെയും പാറ്റയുടെയും സല്യം കുറവ് ആയിരിക്കും അതുപോലെ നിങ്ങൾക്ക് പൂച്ചയെ ഇഷ്ടമല്ലാത്ത പോലേ ഞങ്ങളുടെ വീട്ടിൽ ആർക്കും പട്ടിയെ ഇഷ്ടമല്ല ഒന്നാമത്തെ കാര്യം അതിന് വൃത്തി ഇല്ല എന്നതാണ് രണ്ടു ദിവസം കുളിപ്പിത്തതിരുന്നാൽ ആ പ്രദേശത്ത് കൂടി പോകാൻ കഴിയില്ല എന്നതാണ് പിന്നേ അതിന് സ്നേഹം ആഹാരം കൊടുക്കുന്നവരോട് മാത്രമെ ഉള്ളൂ വീട്ടില് ആരെങ്കിലും വന്നാൽ അത് കൊച്ച് കുട്ടി ആണെങ്കിൽ കൂടിയും കടിച്ചു പറിച്ചുകളയൂം
@777Medallion5 ай бұрын
പൂച്ചയുടെ റീഫ്ളക്സ് ability പറ്റികൂടെ പറയാമായിരുന്നു...ചില insects കഴിഞ്ഞാൽ അത്യാവശ്യം വലിപ്പം ഉള്ള ജീവികളിൽ ഏറ്റവും reflex, റിയാക്ഷൻ ടൈം പൂച്ചയുടേതാണ്
@vijayakumarblathur5 ай бұрын
അതെ പൂച്ചക്കാര്യങ്ങൾ ഏറെ പറയാനുണ്ട്..വീഡിയോ നീളം കൂടുമെന്നതിനാൽ ഒഴിവാക്കിയ കാര്യങ്ങൾ.. അവയുടെ കാഷ്ടിക്കൽ, ഇണചേരൽ, കാഴ്ച, ബ്രീഡുകൾ, അവയൊക്കെ ഉൾപ്പെടുത്തി വേറൊരു വീഡിയോ ചെയ്യാം. നിർദേശങ്ങൾ തുടർന്നും നൽകണം
@Existence-of-Gods5 ай бұрын
@@vijayakumarblathur എന്തായാലും മുഴുവൻ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം. പൂച്ചക്കളുടെ ഇണച്ചേരൽ എങ്ങനെയെന്നു അറിയാൻ താല്പര്യമുണ്ട് കാരണം എന്റെ വീട്ടിലെ പെൺപൂച്ചക്ക് 10 മാസം പ്രായമേയുള്ളു പക്ഷേ ഇപ്പോഴേ മൂപ്പത്തിയുടെ കമ്പനി 10 വയസുള്ള കാടൻ പൂച്ചയുമായിട്ടാണ്, വിളിച്ചു വീട്ടിൽ വരെ കയറ്റും. 😂😂😂😂😂
@Azmkr5 ай бұрын
എൻ്റെ 31 വർഷത്തിനുള്ളിൽ ഒട്ടിരിയടികം പൂച്ചകളെ വളർത്തിയിടുണ്ട്. എൻ്റെ ഉമ്മയും സുഹൃത്തുക്കളും ഇടയ്ക്കു പറയാറുണ്ട്, ഈ വീട്ടിലെ പൂചയ്യായി ജനിച്ചാൽ മതിയായിരുന്നു എന്ന്. വീട്ടിൽ മനുഷ്യർക്ക് ഇല്ലാത്ത പരിഗണനയാണ് പൂച്ചകൾക്ക് ഉള്ളതെന്നാണ് ഉമ്മയുടെ പരാതി 😅😅
@vijayakumarblathur5 ай бұрын
അതെ
@rezinhussain49945 ай бұрын
നിങ്ങൾക്ക് വെറും മാർജാരൻ...ഞങ്ങൾക്ക് പൂച്ച സർ😼😼😼😹
@vijayakumarblathur5 ай бұрын
ഹ ഹ
@Let-us-hope5 ай бұрын
വൃത്തിയുള്ള മൃഗം ആയിട്ടും.. അവയുടെ കൂടെ ഉള്ള ഇടപെടൽ കാരണം എനിക്ക് തുമ്മൽ ആണ് 🙁... ഡോക്ടർ പറഞ്ഞു പൂച്ചയെ ഒഴിവാക്കാൻ.. മനസ്സ് സമ്മതിക്കുന്നില്ല
@vijayakumarblathur5 ай бұрын
ചിലർക്ക് അലർജി ഉണ്ടാക്കും
@ajis5555 ай бұрын
3M 9504 Mask upyogikku
@rashielectroz5 ай бұрын
തലയുടെ ഭാകത്ത് കിടത്തരുത്
@nidhinmohan29485 ай бұрын
വളരെ നല്ല വീഡിയോ ആയിരുന്നു ഇത് എനിക്ക് പൂച്ചകളെ വലിയ ഇഷ്ടം ആണ് പൂച്ചയെ കുറിച്ച് കേൾക്കുന്നതും പൂച്ചയുടെ വീഡിയോ കാണുന്നതും, തുടക്കം മുതൽ ഒടുക്കം വരെ ശരിക്കും ശ്രദ്ധിചിരിക്കാൻ പറ്റിയ അവതരണം
@vijayakumarblathur5 ай бұрын
സ്നേഹം, രണ്ടാം ഭാഗം ഉണ്ട്
@rees74055 ай бұрын
നൂറിൽ അധികം ശബ്ദമുണ്ടാക്കാൻ കഴിയുന്ന ഏക ജീവി. പൂച്ച sir 🔥🤣
@vijayakumarblathur5 ай бұрын
രണ്ടാം ഭാഗത്തിൽ അതൊക്കെ ഉൾപ്പെടുത്തണം
@madhavam62765 ай бұрын
PSC spotted 🥴
@knight39704 ай бұрын
Erattavalan paskshiund
@Nandakumar_ck24 күн бұрын
മീനിന്റെയു०,ഇറച്ചിയുടെയു०മനുഷ്യരുടെഉപയോഗ०കൊണ്ടുതന്നയാണ് പൂച്ചമനുഷ്യരുമായികൂടുതൽ അടുക്കാൻതുടങ്ങിയത് മീൻവില്പനക്കാരന്റെശബ്ദ०കേട്ടാൽതന്നെ പൂച്ച റോഡിലായാലു०എത്തുന്നത്കാണാറുണ്ട് മ്യാവു എന്നുമാത്രമല്ല പലതര०ശബ്ദങ്ങൾപൂച്ചക്ക്ഉണ്ടാക്കാൻകഴിയു० നിരീക്ഷിച്ചാൽമനസ്സിലാകു०
@yun008255 ай бұрын
എത്ര ലാളിച്ചാലും പൂച്ച അതിന്റെ ഗൗരവഭാവം വിടില്ല😂
@vijayakumarblathur5 ай бұрын
അതെ
@abhishekseena11833 ай бұрын
@@yun00825 കാരണം അവർ മാർജാരൻമാർ ആണ്.കടുവയുടെ വംശം
@yun008253 ай бұрын
@@abhishekseena1183 കടുവയുടെ ധൈര്യം മാത്രം കിട്ടിയില്ല😂😂
@noushadmahaboob61453 ай бұрын
@@abhishekseena1183yes
@OmarKhalidh5 ай бұрын
അടിപൊളി... ഒരു രക്ഷയും ഇല്ല ❤❤❤
@vijayakumarblathur5 ай бұрын
സ്നേഹം
@fasilkodakkad4465 ай бұрын
പൂച്ച മനുഷ്യനോട് സ്നേഹം കാണിക്കുന്നത് അതിൻ്റെ വാൽ പൊക്കി പിടിച്ച് നമ്മുടെ കാലുകൾക്കിടയിലൂടെ നടന്നാണ് പ്രതേക മുരളലും ഉണ്ടാകും..
@vijayakumarblathur5 ай бұрын
അതെ
@arunkumarmp13545 ай бұрын
പെൺ പൂച്ചകൾക്കേ ആ സ്നേഹം കാണിക്കൽ ഉള്ളൂ , ആമ്പിള്ളേർ ഫുഡ് അടിച്ചാൽ , വണ്ടിയുടെ സീറ്റിൽ ഒന്ന് മാന്തി മലർന്ന് കിടന്ന് ഉറങ്ങും.
@VenuGopal-h3qАй бұрын
നല്ല വെക്തതയുള്ള വാക്കുകൾ ശാസ്ത്രീയമായ നിരീക്ഷണ പാടവം' നന്ദി സർ
@vijayakumarblathurАй бұрын
സ്നേഹം, നന്ദി
@atheistchrisnolan5 ай бұрын
പഴയ Natural background ആരുന്നു നല്ലത്.
@vijayakumarblathur5 ай бұрын
രാത്രി ഷൂട്ട് ചെയ്തതാണ്. മഴ പ്രശ്നം ആക്കുന്നു
@vinods213413 сағат бұрын
Sir, Will you please upload a video about poultry? What's the difference between species and breed?
@kunhiramanm24965 ай бұрын
എനിക്ക് പൂച്ച കളെ ഇഷ്ടമില്ല. എന്നാലും ഇപ്പോഴും ഞാൻ ഭക്ഷണം നൽകാറുണ്ട്. പൂച്ച കൾ ബെഡ് സീറ്റിൽ ചെറിയ പാമ്പുകളെ കൊണ്ടിട്ടാറുണ്ട്. നായകൾക്ക് ഒരു ദിവസം ഭക്ഷണം കൊടുത്താൽ നമ്മൾ മരിക്കും വരെ നമ്മളോട് സ്നേഹം പ്രകടിപ്പിക്കും. പൂച്ച കൾക്ക് ഭയങ്കര അഹങ്കാരം. ഞാനാണ് ഇവിടുത്തെ യജമാനൻ എന്ന തോന്നൽ പൂച്ചയ്ക്ക് എല്ലായ്പ്പോഴു o ഉണ്ട്.
@vijayakumarblathur5 ай бұрын
വീഡിയോ മുഴുവനായും കാണുമല്ലോ
@shibuparavurremani29395 ай бұрын
എൻ്റെ് അമ്മമ്മയുടെ ഓർമ്മ വച്ച കാലം മുതൽ ഇപ്പോഴു വരെ ഞങ്ങളോടെ വീട്ടില് മുന്നും നാലും പൂച്ചകൾ ഉണ്ടാവാറുണ്ട് അതുകൊണ്ടു ഞാൻ പറയുകയാണെന്ന് എൻ്റെ അറിവിൽ ഇന്നെ വരെ ഒരു പാമ്പിനെയും വീട്ടിൽ കൊണ്ട് വന്നിട്ടില്ല എന്നുമാത്രമല്ല വീട്ടിനകത്ത് കയറിയ പാമ്പിനെ കാണിച്ച് തന്നതും എൻ്റെ് വീട്ടിലെ പൂചയാണ്
@pramodhsurya6123 ай бұрын
ഇതെല്ലാം അറിയുന്ന സാർ ഒരു കടുവ തന്നെ 🙏🏻 എന്റെ വീട്ടിലുമുണ്ട് വർഷങ്ങളായി പൂച്ചയും മക്കളും ❤️❤️👍🏻
@vijayakumarblathur3 ай бұрын
നനദി, സ്നേഹം, സന്തോഷം
@UnniKrishnan-p7s5 ай бұрын
നായ അതാണ് enik ഇഷ്ടം ❤️❤️❤️❤️ അതൊരു സംഭവം തന്നെ ആണ് 💯❤️
@vijayakumarblathur5 ай бұрын
അതെ ..നായ വീഡിയോക്ക് കാത്തിരിക്കുക
@UnniKrishnan-p7s5 ай бұрын
@@vijayakumarblathur 💯🔥🌹❤️
@vinodsv5535 ай бұрын
പ്രതീക്ഷിച്ചിരുന്ന ഒരു വീഡിയോ ആണ്.... 👍 പൂച്ച...🥰
@vijayakumarblathur5 ай бұрын
സ്നേഹം
@fazilsiddique43045 ай бұрын
അപ്പൊ ഈ പ്ലാസ്മ കീടം ഉള്ളോണ്ടാവും tom & Jerry യിൽ ജെറിക്ക് ഇത്ര ധൈര്യം 😂😂
@anandbinu18805 ай бұрын
😂😂
@farhadfighter1655 ай бұрын
😅
@vijayakumarblathur5 ай бұрын
അവൻ പുലിയല്ലെ
@aleniscaria21 күн бұрын
Serikum Tomum Jerryum friends ann
@aswinprakash33725 ай бұрын
ഇവിടെ ഒരുത്തൻ ഉണ്ട്, നല്ലോണം ഫുഡ് അടിക്കും, എലിയെ പിടിക്കും, കാണാൻ ആണേൽ പേർഷ്യൻ പൂച്ചയെ പോലെയും. സ്നേഹത്തിനു ഒരു കുറവും അവൻ കാണിക്കാറും ഇല്ല. ❤️
@vijayakumarblathur5 ай бұрын
പൂച്ച സാർ
@YuvalNoahHarri5 ай бұрын
ഇനിയുമുണ്ട് , വയർ കേടായാൽ പച്ചില ഭക്ഷിക്കൽ, വാലു നോക്കിയാൽ tail language മനസിലാക്കാം , ഏത് കാലാവസ്ഥയിലും ഏത് ഫുഡും അടിച്ചു കഴിയാനുള്ള, കഴിവ്, കടുവകളെ പോലെ territory മാർക്കിങ്, etc.... Second part പ്രതീക്ഷിക്കുന്നു
@vijayakumarblathur5 ай бұрын
സ്നേഹം
@madhavam62765 ай бұрын
Ur...crct
@movies_hub64365 ай бұрын
3:07 mmm ഇപ്പോൾ അതും വീണ്ടും പരിണമിച്ചു പരിണമിച്ച് മടിയാൻ മാരായി ഇപ്പൊൾ വീട്ടിൽ എലിവന്നാൽ പൂച്ച മാറികൊടുക്കും അരനയെ കൊന്നോ അല്ലാതെയോ തട്ടികളിക്കും പരിണമിച്ച് 😂 വേഷന്നാൽ കരയും തിന്നാൻ കൊടുത്താൽ അതിനവിശം ഉള്ളത് തെരഞ്ഞു കഴിക്കും😂
@vijayakumarblathur5 ай бұрын
ധാരാളം ഭക്ഷണം അധ്വാനിക്കാതെ കിട്ടിയതിൻ്റെ പ്രശ്നം ആണ്
@kunhiramanm24965 ай бұрын
ഏറ്റവും അധികം ഉറങ്ങുന്ന ജീവി പൂച്ച കൾ . എന്റെ വീട്ടിലെ പൂച്ചയുടെ വേര്ക്കും ദകർണ്ണൻ എന്നാണ്.
@vijayakumarblathur5 ай бұрын
അക്കാര്യം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.. മുഴുവൻ കാണുമല്ലോ
അവ കഴിവതും മലം മൂടി വെക്കുമല്ലോ. പക്ഷെ കുട്ടികൾ ഈ ശീലം പഠിക്കുന്നതുവരെ ശല്യക്കാർ തന്നെ
@Vpr22555 ай бұрын
ഇനം പോലെ ഇരിക്കും, ശീമ പൂച്ച സ്നേഹം ഉള്ള ടീമ് ആണ് 🐱
@vijayakumarblathur5 ай бұрын
ബ്രീഡുകളെക്കുറിച്ച് വിശദമായ വീഡിയോ ചെയ്യാം
@Let-us-hope5 ай бұрын
🙁അല്ല... എനിക്ക് ഒരുത്തൻ ഉണ്ട്.. രാത്രി ആകുമ്പോ veetil നിന്ന് ഇറങ്ങി പോയി വേറെ എവിടെയോ കിടന്നു ഉറങ്ങും.. പകൽ മുഴുവൻ തിന്നാനും ഉറങ്ങാനും വീട്ടിലേക്കും വരും 🙁.. എടുക്കാൻ പോലും സമ്മതിക്കില്ലാ... But ഞങ്ങള്ക് എല്ലാവരും അവനെ ഇഷ്ടമാ
@SackeenaSakki-jq1lm5 ай бұрын
എനിക്ക് പൂച്ചയെ ishtamaan ഒരുപാട് ennathine valarthiyittund aan poochakal ഒക്കെ 1.2 വയസ്സ് aakumbol evidekenkilum പോകും പിന്നെ thirichu varilla njan അടുത്തുള്ള veettilokke anweshichu nadakkalaanu chilath idakk vannu പോകും..ennaal oruvan ഉണ്ട് 5 vayassayittum poyitilla idakk pen poochakale thedi പോകും pinneyum വരും. അടുത്തുള്ള veedukalile aan poochakalumaayi kadi koodi oru vidham aayaanu chilappozhokke varika .ennaalum mattullavare pole itra varshamayittum vittu poyitilla.pinne avanu uranganamenkil nammude nenchath kidakkanam sneham prakadippikkuka cheruthaayi kadichu kondaan 😂
@vijayakumarblathur5 ай бұрын
എന്നാലും നായകളെ പോലെ നമുക്കൊപ്പം കൂടി പൂർണമായും മാറ്റപ്പെട്ടവരല്ല പൂച്ചകൾ - ഇവ തന്ത്രപരമായ സൗഹൃദം മാത്രമേ മനുഷ്യരോട് കാണിക്കു. വിധേയത്വമോ കടപ്പാടോ സ്ഥിരമായ സ്നേഹമോ ഇല്ല - വൈകാരിക അടുപ്പം നായകൾക്ക് ഉണ്ടായത് അവയുടെ തലച്ചോറിൻ്റെ ഫ്രൊണ്ടൽ കോർട്ടെക്സ് ഭാഗം വികസിച്ചതിനാലാണ്. ഓണറുടെ കണ്ണിൽ നോക്കി മൂഡ് മനസിലാക്കാൻ വേറൊരു മനുഷ്യന് സാധിക്കും വിധം നായക്ക് പറ്റും. പൂച്ചക്ക് തീറ്റയും സുരക്ഷയും നൽകുന്ന താത്കാലിക ഇരുകാലി സുഹൃത്ത് - യജമാനനല്ല - മാത്രമാണ് മനുഷ്യൻ
@Success_Mindset_84 ай бұрын
എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ജീവിയാണ്, എന്നാൽ ഏറ്റവും ദേഷ്യം തോന്നിട്ടുള്ളതും ഈ ജീവിയോടാണ്, പക്ഷേ എപ്പൊ എവിടെ കണ്ടാലും ഒന്ന് തലോടും,,.. ഇവരെ കുറിച്ച് കാര്യങ്ങൾ ഞാൻ നിരീക്ഷിക്കുന്നുണ്ട്
@vijayakumarblathur4 ай бұрын
എനിക്കും
@chank17895 ай бұрын
"കാട്ടുപൂച്ച കരിമ്പൂച്ച- അടക്കോത്തോടിൽ കള്ളുകുടിയൻ".. മരം പിടിക്കാൻ വന്നിരുന്ന മലപോലെയുള്ള ആനകളെ കുട്ടികൾ കളിയാക്കിയിരുന്നതിങ്ങിനെയായിരുന്നു.😂😂 ഒരുപക്ഷേ, എലിവിഷവും എലിക്കെണികളുമൊക്കെ കണ്ടുപിടിക്കുന്നതിനുമൊക്കെ മുൻപത്തെ പ്രാചീനകാലത്ത് കൃഷിയും ധാന്യങ്ങളുമൊക്കെ നശിപ്പിക്കുന്ന എലികളെ പിടിപ്പിക്കാനായിത്തന്നെ മനുഷ്യർ പൂച്ചകളേയും മെരുക്കിയതായിരുന്നുകൂടേ? എന്തായാലും, നാടൻ പൂച്ചകളുടെ കാര്യം ഇപ്പോൾ വല്ലാത്ത കഷ്ടത്തിലാണ്. അരപ്പട്ടിണിയിലും മുക്കാൽപ്പട്ടിണിയിലും പലപ്പോഴും മുഴുപ്പട്ടിണിയിലുമാണ് മിക്ക പൂച്ചകളും ഇപ്പോൾ. പഴയകാലത്തെ ഓലപ്പുരകളും ഓടിട്ട വീടുകളുമൊക്കെ പോയി കെട്ടിടങ്ങളെല്ലാം കോൺക്രീറ്റായി മാറിക്കൊണ്ടിരിക്കുന്നു, വയലുകളും നെൽക്കൃഷിയും നെല്ലുമൊക്കെ ചില സ്ഥലങ്ങളിൽ മാത്രമായി, കടലാസുകളുടെ ഉപയോഗം കുറയുകയും ഉപയോഗിക്കുന്നവതന്നെ ഭദ്രമായി സംരക്ഷിക്കാനുള്ള സംവിധാനങ്ങളായി എങ്ങും . ഇതൊക്കെക്കാരണം എലികളും (പേനുകളേയും മൂട്ടകളേയുംപോലെ) നാടുവിട്ടുകൊണ്ടിരിക്കുന്നു. ഇതുകാരണം ഇപ്പോൾ ആർക്കും പൂച്ചകളെ വേണ്ട. കാഴ്ചയിലും പെരുമാറ്റത്തിലും ഏറ്റവും ഓമനത്തമുള്ള ജീവിയെന്ന നിലക്ക് ചുരുക്കം ചിലർ ചിലതരം പൂച്ചകളെ ഓമനിച്ചു വളർത്താറുണ്ടെന്നുമാത്രം. മറ്റുള്ളവരൊക്കെ പൂച്ചകൾ വീട്ടിലേക്കു വന്നാൽ അടിച്ചോടിക്കുന്നു. പൂച്ചകളെ വളർത്തുന്ന വീടുകളിൽനിന്നും ഇക്കാലത്ത് പലരും പച്ചവെള്ളംപോലും കുടിക്കാൻ മടിക്കുന്നു. പാവം പൂച്ചകൾ... ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യരുടെ 'കൂടെപ്പിറപ്പു'കളായ അവക്കിനി കാട്ടിലേക്ക് മടങ്ങിപ്പോവാനും കഴിയില്ല.
@vijayakumarblathur5 ай бұрын
വിഡിയോ മുഴുവനായും കാണുമല്ലോ
@jomitk.j8016Ай бұрын
പൂച്ചയെ സൂക്മായി നിരിക്ഷിച്ചാൽ അതിനെ വീഡിയോ എടുത്ത് സൈസ് കൂട്ടി വീഡിയോ കണ്ടാൽ തനി കടുവ പുലിയെ ആണ് നമ്മൾക്ക് കാണാൻ പറ്റുന്നത്. ശരിക്കും കടുവയുടെ ചെറിയ പതിപ്പ്😊
@annanna78365 ай бұрын
Toxoplasmosis infection... കണ്ണിൽ വന്നാൽ അത് ഭേതമാക്കാൻ പ്രയാസമാണ്. ഞങ്ങളുടെ ഹോസ്പിറ്റലിൽ ദിവസന്തോറും ഇത്തരത്തിലുള്ള Case കൾ ' വരുന്ന ണ്ട്. കഴിവതും അധികം സമ്പർക്കം ഇല്ലാത്താണ് നല്ലത്.
പൂച്ചകള്‍ ശരിക്കും പറഞ്ഞാൽ നമ്മുടെ വീടിന്റെ കാവല്‍ക്കാരാണ്. ഒരു വീട് ആയാല്‍ ഒരു പൂച്ച അവിടെ വേണം 🥰🙂👌❤️
@SabuXL18 күн бұрын
വീടിനു കാവലോ? 😮 ഹി വീടിനകത്തെ കാവൽക്കാർ എന്ന് വേണേൽ പറഞ്ഞോളൂ ചങ്ങാതീ.😂
@sandeepb528116 күн бұрын
@@SabuXL ഞാന്‍ അങ്ങനെ വെറുതെ ഒന്നും പറയാറില്ല ചങ്ങാതി 😄👍
@SabuXL16 күн бұрын
@@sandeepb5281 പക്ഷേ എനിക്ക് അത് ഉൾകൊള്ളാൻ കഴിയുന്നില്ല ചങ്ങാതീ. 🤔
@rasheedev75285 ай бұрын
പൂച്ചകളുടെ പ്രസവം! പ്രസവിച്ച കുട്ടികളെ മറ്റുന്നതെന്ത് കൊണ്ട്? ഇണചേരൽ : മനുഷ്യ മുഖങ്ങളെ തിരിച്ചറിയാൻ കഴിയുമോ? ഇതൊന്നും പരാമർശിച്ചു കണ്ടില്ലാ : വിഡിയോയുടെ പകുതി ഭാഗം പഴം ചൊല്ലുകൾക്ക് വേണ്ടി സമയം കളഞ്ഞു!😮
@vijayakumarblathur5 ай бұрын
അതെ - വിട്ടുപോയ കുറേ കാര്യങ്ങളുണ്ട്. അവ ചേർത്ത് പൂച്ച - ബ്രീഡുകൾ, പേ, മേറ്റിങ്ങ് , കാഴ്ച, കേൾവി പ്രത്യേകതകൾ - എല്ലാമായി വേറൊരു വിഡിയോ കൂടി ചെയ്യാം സന്തോഷം , നിർദേശങ്ങൾ സ്വാഗതം ചെയ്യുന്നു റഷീദ്
@darkknightrises15225 ай бұрын
@@vijayakumarblathurപൂച്ചയുടെ റെഫ്ളക്ഷ്ൻ സ്പീഡിനെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@NoushadNoushu-d8i4 ай бұрын
Yes ഞാൻ കണ്ടു നല്ല വീഡിയോ ✌️👍👍🥰
@vijayakumarblathur3 ай бұрын
നന്ദി,സ്നേഹം കൂടുതൽ ആളുകളിലെത്താൻ , പരിചിത ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിച്ചാൽ സന്തോഷം
@anooptv57815 ай бұрын
ഇപ്പോഴത്തെ പൂച്ചകൾ എലിപിടുത്തം കുറവാണ്..
@vijayakumarblathur5 ай бұрын
അതെ
@malikkc18425 ай бұрын
കൗതുകവും അതിലേറെ അറിവും . അഭിനന്ദനങ്ങൾ സർ
@vijayakumarblathur5 ай бұрын
സന്തോഷം, നന്ദി
@mathewkp26665 ай бұрын
പൂച്ച നന്ദി ഇല്ലാത്ത മൃഗം!! എന്നാൽ നായ super!!!
@vijayakumarblathur5 ай бұрын
അങ്ങിനെയും പറയാം
@Advx_ith5 ай бұрын
പൂച്ച തട്ട് താണ് തന്നെ ഇരിക്കും😊
@binuk95795 ай бұрын
Correct🎉
@bijunchacko95882 ай бұрын
വെള്ളത്തിൽ നിന്ന് മീൻ പിടിക്കുന്നതിൽ വിരുതൻമാരായ പൂച്ചകൾ ഉണ്ട്
@lizymurali34685 ай бұрын
പൂച്ച വിവരണം. 👍❤️
@vijayakumarblathur5 ай бұрын
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@Homo73sapien4 ай бұрын
ഏഴ് കൊല്ലത്തിനടുപ്പിച്ച് ഒരുത്തനെ വളർത്തിയിരുന്നു. വീട്ടുകാരുടെ കണ്ണിൽ ഒന്നിനും കൊള്ളാത്തവൻ ആണെങ്കിലും രണ്ട് തവണ എലിയെ കൊന്ന് എന്റെ ബെഡ്‌റൂമിൽ കൊണ്ട് വച്ചു തന്നിട്ടുണ്ട്.😌 പൂച്ച നമ്മളെ സ്നേഹിക്കുന്നത് കൊണ്ടാണെന്നും സമ്മാനം തരുന്നതാണെന്നുമൊക്കെ പറഞ്ഞു കേട്ടു. ഇങ്ങനൊക്കെ ആണെങ്കിലും ചോറ് തിന്ന് വയർ നിറഞ്ഞു കഴിഞ്ഞാൽ ചന്തയിൽ കണ്ട പരിചയം പോലും കാണിക്കില്ല. പുള്ളിക്കാരന്റെ പേഴ്സണൽ സ്പേസിലോട്ട് കേറാൻ ചെന്നാൽ നല്ല മാന്തും തരും. അതുകൊണ്ട് തന്നെ കൂടുതൽ സമയവും അവന്റെ അരികിൽ ചെന്നിരുന്ന് ചുമ്മാ നോക്കിയിരിക്കുന്നതാണ് എന്റെ ഹോബി. നോക്കുംതോറും പൂച്ചയൊരു കൗതുകം വളർത്തുന്ന ജീവിയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതിന്റെ കിടപ്പും ഏത് നേരവും രോമങ്ങൾ നാവ് കൊണ്ടുള്ള ചീകി വയ്പ്പും ചലനങ്ങളും എതിരാളിയെ മുൻകൈ ഉയർത്തി അടിക്കുന്നതുമൊക്കെ പലപ്പോഴും അതിന്റെ കുടുംബത്തിലെ കടുവയുമായി ചേർത്തു വായിച്ചിട്ടുമുണ്ട്. ടെറിട്ടറി മാർക്കിങ്ങും യുദ്ധവുമൊക്കെ ആ കൂട്ടത്തിലുണ്ട്. പൂച്ചക്കാണം ഒക്കെ ആദ്യമായി കേൾക്കുന്നു. അഭിനന്ദനങ്ങൾ സർ. ❤️
@vijayakumarblathur4 ай бұрын
സ്നേഹം , നന്ദി
@swathimuralee5 ай бұрын
ചേട്ടാ നമസ്കാരം🙏 ഇന്നലെയാണ് അങ്ങയുടെ ഈ ചാനൽ കാണുവാൻ ഇടയായത്. വീഡിയോകൾ ചിലതൊക്കെ മുഴുവനും കണ്ടു. എല്ലാം കൊണ്ടും മനോഹരമായിട്ടുണ്ട്. പൂച്ചകളെ കുറിച്ച് വീഡിയോ ഇടണം എന്നു പറയാൻ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഇന്ന് ഈ വീഡിയോ ഇപ്പോൾ കണ്ടത്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം 🙏❤
@vijayakumarblathur5 ай бұрын
നന്ദി, സന്തോഷം.. കൂടുതൽ ആളുകളിലേക്ക് എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്തു സഹായിക്കുമല്ലോ.
@ajivava38334 ай бұрын
വളരെ നല്ല details ഉളള അവതരണം.❤❤❤
@vijayakumarblathur4 ай бұрын
സ്നേഹം / നന്ദി
@mujievmr14285 ай бұрын
പൂച്ച സേറിനെ പറ്റി ഇനിയും കൗതുകപരമായ കാര്യങ്ങൾ പറയാമായിരുന്നു. ഈജിപ്തുകാർ ആരാധിച്ചിരുന്നത്, 100 തരം ശബ്ദം ഉണ്ടാക്കാൻ പറ്റുന്നത്, പാമ്പിനേക്കാൾ റിഫ്ലക്സ് ഉള്ളത്..അങ്ങനെ അങ്ങനെ .. 🐈❤️
@vijayakumarblathur5 ай бұрын
രണ്ടാം ഭാഗം ഉണ്ട്
@VivekVivu-rx9hp17 күн бұрын
വീട്ടിൽ രണ്ടു പൂച്ചകൾ ഉണ്ട് രണ്ടു കറുമ്പി സുന്തരികൾ എവിടെ നിന്നോ വന്നത് ആണ് വളർത്തുന്നെ അല്ല അമ്മ മീൻ വെട്ടാൻ ടൈം ആകുമ്പോൾ അവർ ഓടി വരും മീനിന്റെ വേസ്റ്റ് ഒക്കെ തിന്നിട്ട് എങ്ങോട്ടോ പോകും പിന്നെ ആ ടൈം ആകുമ്പോൾ വരും പിന്നെ കിച്ചൻ തുറന്നിട്ടാൽ കേറി മോഷ്ടിക്കാൻ തുടങ്ങി 😂 അത് അവരുടെ രക്‌ത്തിൽ ഉണ്ട് പിന്നെ അമ്മ ഒന്നും കൊടുക്കാതെ ആയി പിന്നെ രാത്രി ഞാൻ ചോർ കഴിച്ചു കുറച്ചു ചോർ അവർക്കു ഇട്ടു കൊടുക്കും പിന്നെ എന്നും എന്നെ കാത്തിരിക്കും അമ്മ വഴക്ക് പറയും ഒന്നും കൊടുക്കണ്ട എന്നു മോഷണം ഉണ്ടെന്നു പക്ഷെ ഞാൻ പറയും അവർക്കു നമ്മളെ പോലെ ഹോട്ടലിൽ പോയി ആഹാരം കഴിക്കാനോ വീട്ടിൽ വേവിച്ചു കഴിക്കാനോ പറ്റില്ലാലോ എന്നു വിശപ്പിന് ആഹാരം കൊടുക്കുന്നത് അത് ആർക്കു ആയാലും പുണ്യമാണ് എന്നു പിന്നെ അവർ വീണ്ടും കൊടുത്തു തുടങ്ങി.. അതിൽ ഒരു കറുമ്പി ഇന്നലെ മരണപെട്ടു 😢
@vijayakumarblathur17 күн бұрын
അയ്യോ
@VivekVivu-rx9hp17 күн бұрын
@@vijayakumarblathurസാർ അവർ മരണപെടുന്നതിൽ ഉള്ള കാരണം എന്താണ്..? ഞാൻ ഈ പറഞ്ഞ കാര്യങ്ങളുടെ തുടക്കം 2 year മുൻപ് ഉള്ളതാ.. അവർ 2 ഇയർ കൊണ്ട് ഞങ്ങളുടെ കൂടെ ഉണ്ട് ബട്ട് മരണപെട്ടു പോയത് yesterday ആണ് വീട്ടിലെ പറമ്പിൽ മരിച്ചു കിടക്കുന്നു.. പിന്നെ നമ്മൾ എടുത്തു അടക്കി...😢
@ahmedshihabc5 ай бұрын
താങ്കളുടെ വീഡിയോ എപ്പോ കണ്ടാലും ഡൌൺലോഡ് ചെയ്തുവെക്കലാണ്...താങ്കളുടെ വീഡിയോ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാണുമ്പോഴാണ് കൂടുതൽ രസം...ആ ജീവിയുടെയും സാറിന്റെയും ഒപ്പോം സഞ്ചരിക്കുംപോലെ തോന്നും ❤️❤️❤️
@vijayakumarblathur5 ай бұрын
കഴിയുന്നതും പരസ്യങ്ങൾ സ്കിപ്പ് ചെയ്യാതെ കാണണം.. ഹ ഹ
@sirajkp36425 ай бұрын
@@vijayakumarblathur😁
@dayanmb70675 ай бұрын
അഹംഭാവത്തിന് കൈയ്യും കാലും വെച്ചതാണ് വീട്ടിൽ ഉള്ളത്...വിശക്കുമ്പോൾ വരും അത് നൽകുന്നതുവരെ ബഹളം ഉണ്ടാക്കും... ഭാര്യയെ കണ്ടാൽ ശത്രുവിനെ കാണുന്ന പോലെ തുറിച്ചു നോക്കും... അവരുടെ സൗഹൃദവും അത്ര ഉള്ളു കുട്ടികാലത്തെ പെറ്റ് എന്ന വികാരം എപ്പോഴും കൊണ്ടുനടക്കുന്നു സ്നേഹിക്കുന്നു... അവരുടെ പല തലമുറ കഴിഞ്ഞിട്ടും
@vijayakumarblathur5 ай бұрын
ശരിയാണ്
@radhakrishnansouparnika99505 ай бұрын
പൂച്ച എടുത്തെറിഞ്ഞാൽ നാല് കാലിൽ വീഴും എന്ന് കേട്ടപ്പോൾ എന്റെ ചെറു പ്രായത്തിൽ വീട്ടിലെ പൂച്ചയെ മുകളിലേക്ക് എറിഞ്ഞു പക്ഷെ ആൾക്കാർ പറയുന്നപോലെ നാല് കാലിൽ വീണില്ല ബാക്കി പറയേണ്ടല്ലോ. പിന്നെ ഭയങ്കര വിഷമം ആയി.
@vijayakumarblathur5 ай бұрын
കൂടുതൽ ഉയരത്തിൽ നിന്നും വീണാൽ കാര്യം പ്രശ്നമാകും
@SivaRanjini-pt1nc5 ай бұрын
നല്ല വിഡിയോ, അഭിനന്ദനം. Subtitles ഇംഗ്ളീഷിലാക്കിയാൽ reach കൂടാൻ സാധ്യതയുണ്ട്
@vijayakumarblathur5 ай бұрын
തീർച്ചയായും
@Maydanvision5 ай бұрын
പൂച്ച വീടിനെ സ്നേഹിക്കുന്നു - നായ വീട്ടുടമസ്ഥനെ സ്നേഹിക്കുന്നു.
@vijayakumarblathur5 ай бұрын
അതെ
@shahidshd44335 ай бұрын
Can't believe tiger is exactly a cat but a bigger version,
@vijayakumarblathur5 ай бұрын
അതെ
@gokulraj.v4985 ай бұрын
കിടിലൻ presentation i loved it❤️
@vijayakumarblathur5 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ