വളരെ യാദൃശ്ചികമായാണ് ഈ ചാനൽ കണ്ടതു 1week മാത്രമേ ആയുള്ളു. കണ്ട് കണ്ടു എന്റെ കണ്ണിനു വല്ലോം പറ്റുമോ എന്ന് ഒരു പേടി. എന്താണ് എന്ന് അറിയില്ല ഫോൺ എടുത്താൽ വേറെ ഒന്നും കാണില്ല. Tr അമ്മേടെ സൗണ്ട് വല്ലാതെ ആകർഷനീയം, എല്ലാവരും എന്റെ സ്വന്തം 🥰 ക്യാമറ, editing, music,enik പറയാൻ അറിയില്ല എല്ലാം super.എത്ര നാളുകൾ കാണാതെ കളഞ്ഞു എന്ന് ഓർത്തു വിഷമം മാത്രo.
@saranyasankaran83578 ай бұрын
🥰🥰🥰
@walkwithme81668 ай бұрын
ഒത്തിരി പ്രത്യേകതകൾ ഉള്ള ചാനൽ... ഒരിക്കൽ പോലും Subscribe ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ല... ഒരു video ൽ പോലും like ചോദിച്ചു വാങ്ങിയിട്ടില്ല ❤❤❤
@devikavrindavan58577 ай бұрын
Eth kaanunna aarum athelemm cheyyum cheyth pokum athrakk manoharam❤❤❤
@pahayantechinthakal8 ай бұрын
എന്റെ കുട്ടികാലം ഓർമ്മ വന്നു... കുട്ടി ആയിരിക്കുമ്പോൾ അമ്മ ഇങ്ങനെ കൊഴുക്കട്ട ഉണ്ടാക്കി തരുമായിരുന്നു... വെള്ളത്തിൽ ഇട്ട് വേവിക്കും.... അതിലെ വെള്ളം കുടിക്കും. അതിനും നല്ല രുചിയാണ്.ആ സ്വാദ് പിന്നീട് കഴിച്ചിട്ടുള്ള ഒരു കൊഴുക്കട്ടെയിലും എനിക്ക് കിട്ടീട്ടില്ല.ഒരിക്കൽ കൂടി ആ കാലത്തിലേക്ക് എത്തിച്ചതിനു ഒരുപാട് നന്ദി 🙏🏻❤️❤️
@Mariet-o2t8 ай бұрын
എന്നാ സാഹിത്യം ആണ്. ഓരോ സംഭവവും വിവരിക്കുന്നത്.കാണാൻ പറ്റില്ലല്ലോ. ഈ സ്ഥലം. ദൂരം കൂടുതൽ ആണ്. ടീച്ചർ ആണോ. ഈ പറയുന്ന അമ്മ. ഏതായാലും എല്ലാം വളരെ മനോഹരം
@vismayasurendrans.8 ай бұрын
ആവിയിൽ വേവുന്നതൊക്കെയും നമ്മുടെ ആരോഗ്യത്തിന് നല്ലത്...പക്ഷേ ,ഒരിക്കൽ കുത്തരിയുടെ പുട്ട് അല്ലാതെ ഇന്നേവരെ ഇത്രയും ശുദ്ധവും മായമില്ലാത്തതുമായ തവിട് അടങ്ങിയ കുത്തരി കാണാൻ പോലും കിട്ടിയിട്ടില്ല. കഴിച്ചതൊക്കെയും യഥാർത്ഥ കുത്തരിയുമായിരുന്നില്ല.സർവം മായം...ഇതൊക്കെ കണ്ണിനും നാവിനും ഉണർവ് നൽകുന്നവ , മുത്തശ്ശിയുടെ വിവരണം കാതിനും ഇമ്പം. ഇതൊക്കെ ആസ്വദിക്കുവാൻ നിങ്ങൾക്ക് പറ്റുന്നു , അത് തന്നെ മഹാഭാഗ്യം. ഒരുപാട് ഇഷ്ടത്തോടെ❤❤
@VinayaSurendran8 ай бұрын
❤
@zs45828 ай бұрын
നിങ്ങളുടെ കമന്റും😊❤
@nimats4838 ай бұрын
മുത്തശ്ശിയുടെ എല്ലാ വീഡിയോസ് ഞങൾ കാണാൻ കാത്തിരിക്കും, ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട്, അവിടേക്കു ഒന്നു വരാൻ, പിന്നെ മുത്തശ്ശിയുടെ മാങ്ങ അച്ചാർ കിട്ടുമോ
@nimats4838 ай бұрын
❤❤❤❤❤
@beenajayaram73878 ай бұрын
❤❤ സൂപ്പർ❤❤
@MuhsinaMuhammed-lt2cs8 ай бұрын
ഇപ്പോഴാ ശ്രദ്ധിച്ചത്... One million ആവാറായി അല്ലെ.. Views ഉം കൂടുന്നുണ്ട്... ദക്ഷിണ യുടെ പ്രവർത്തനങ്ങൾക്ക് ഇത് നല്ലൊരു income source ആവട്ടെ 😊
@തുമ്പി-ത1ങ8 ай бұрын
ഈ ചാനലിന്റെ വിജയം ഇതിന്റെ പിന്നണി സംഗീതം ആണ്.. നന്മയുള്ള ഈ ശുദ്ധ സംഗീതമാണ് ഈ വീഡിയോകൾക്ക് ജീവൻ നൽകുന്നത്... പ്രേക്ഷകരെ ലയിച്ചിരുത്തുവാൻ കഴിയുന്ന താളം.
@f.n.s31058 ай бұрын
ഇങ്ങനെ ഒരു കുത്തരിയും ഇങ്ങനെ യൊരു കൊഴുക്കട്ടയും കാണുന്നത് ഇതാദ്യം ❤❤ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ച❤
@simijiji92618 ай бұрын
Wowww കാണാൻ തന്നെ എന്ത് രസം അപ്പോൾ കഴിക്കാൻ അതിലും രസം ആയിരിക്കും ആദ്യം ആയി ഇങ്ങനെ കാണുന്നെ ❤️❤️❤️❤️❤️❤️❤️
@jipsyprajilash29057 ай бұрын
പ്രിയപ്പെട്ട ദക്ഷിണ.... ഞാൻ ഒരു നൊസ്റ്റാൾജിയ ഗേൾ ആണ്. പഴമയെ സ്നേഹിക്കുന്നവളും പുതുമയെ അതിശയോക്തിയോടെ നോക്കിക്കാണുന്നവളും.... സാരംഗ് എന്നും എനിക്ക് ഓർമകളുടെ വസന്തം തീർത്തവരാണ്.... പഴമയിൽ ആഴത്തിൽ വേരൂന്നിയവയെ നിഷ്കളങ്കമായ മലയാള ഭാഷയിൽ ഈ ലോകത്തിനു നിങ്ങൾ സമർപ്പിക്കുമ്പോൾ ..... എന്നെപോലെ ഒരുപാട് നൊസ്റ്റുകൾ, എന്തിന്റെയോ പേരിൽ മൂകമായ മനോരാജ്യത്തെ ഒന്ന് തളിർക്കാനും പൂക്കാനും വിടുന്നുണ്ട്...... ദക്ഷിണ നിനക്ക് നന്ദി.... കാണാൻ ആഗ്രഹം ഉണ്ട് ആ ശബ്ദത്തിന്റെ ഉടമയെ..... ആ ശബ്ദം കൊണ്ട് തീർത്ത എല്ലാത്തിനോടും ഒരുതരം കൊതിയാണ... കടം തരുമോ ഒരു നാൾ എനിക്ക് സാരംഗ് എന്ന സ്വർഗത്തിൽ...... 🥺
@sruthy-sruthy47932 ай бұрын
Same ❤️
@dr.rekhap8 ай бұрын
ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഓര്‍മ്മകളുടെ കണ്ണീര്‍ മറയിൽ, നെറ്റിയില്‍ നീളൻ ചന്ദനക്കുറിയും, കുങ്കുമ പൊട്ടും, ചുട്ടിയും താലിയും അണിഞ്ഞ് മുണ്ടും വേഷ്ടിയും ഉടുത്തിരുന്ന എന്റെ മുത്തശ്ശിയുടെ രൂപമാണ് മനസ്സില്‍ വരുന്നത്. ശബ്ദത്തിലൂടെ എങ്കിലും ആ സാമീപ്യം സമ്മാനിച്ച ഈ ചുരിദാർ ഇട്ട മോഡേൺ മുത്തശ്ശിയും , laptop നോക്കുന്ന മുത്തശ്ശനും ഏറ്റവും പ്രിയപ്പെട്ടവര്‍ ആയി മാറിയിരിക്കുന്നു. മുത്തശ്ശി ഉണ്ടാക്കുന്ന വിഭവങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൊഴുക്കട്ട❤
@sreelekhapillai18428 ай бұрын
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമത്തിൽ, അച്ചൻകോവിൽ ആറിന്റെ കരയ്ക്കുള്ള ഒരു കൊച്ചു വീട്ടിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ ബാല്യ കൗമാരങ്ങൾ ആഘോഷിച്ചു ജീവിച്ച ശേഷം മഹാനഗരത്തിലേക്ക് പറിച്ചു നടപ്പെട്ട എനിക്ക് ദക്ഷിണയുടെ പല വീഡിയോസും ഓരോ തിരിച്ചു പോക്കാണ്. കൊഴുക്കട്ടയും, കപ്പപുട്ടും, ചക്ക പുഴുക്കും അങ്ങനെ അങ്ങനെ ഒത്തിരി ഒത്തിരി ഓർമ്മകൾ ആണ് മിന്നി മറയുന്നത്. ഒത്തിരി ഒത്തിരി സന്തോഷം അമ്മേ 🙏🏾🙏🏾🙏🏾
@AMBUJAKKSHAN7 ай бұрын
ഒരുപാട് മോട്ടിവേഷൻ തരുന്ന വീഡിയോസ് ആണ് ദക്ഷിണയുടേത്. പുതിയ തലമുറയുടെ അനാരോഗ്യ പരമായ ഭക്ഷണരീതി മാരകമായ പല രോഗങ്ങളും വിളിച്ചു വരുത്തുന്നതാണ്. ടീച്ചറമ്മ യുടെ വീഡിയോ ഇപ്പോൾ എനിക്ക് പാഠ പുസ്തകം ആണ്. ദക്ഷിണയുടെ videos കാണാനായി വെയ്റ്റിംഗ് ആണ് എപ്പോഴും 🙏🙏❤️❤️❤️👍
@AnilKumar-ok3oi8 ай бұрын
🙏ഇത്രയും perfect ആയ oru യുട്യൂബ് channel വേറെ ഇല്ല ❤❤❤❤❤
@chithra_here6 ай бұрын
എന്റെ ചെറുപ്പത്തിൽ എന്റെ അമ്മയും അച്ഛമ്മയും ഇത് പോലെ അരി അരച്ച് കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട്... ഒരു പ്രത്യേക രുചി ആയിരുന്നു അത്.. ഇപ്പോഴും എന്റെ നാവിൽ ഉണ്ട്...പൊയ്പോയ, ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലത്തിന്റെ ഓർമ്മകൾ നിങ്ങളുടെ videos കാണുബോൾ മനസ്സിൽ ഓർമ്മ വന്നു കണ്ണ് നിറയാറുണ്ട്... വളരേണ്ടിയിരുന്നില്ല എന്ന് തോന്നിപോകും 🥹
@sindhu86913 ай бұрын
Sathyamanu . Njanum pazhaya kalathekkupoyi.
@sulekhavasudevan6808 ай бұрын
എൻ്റെ അമ്മച്ചി ഇതുപോലെയുള്ള കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട്.ഞാനും എന്ന് ഇതുപോലെ അരകല്ലിൽ അരി അരച്ച് കൊടുത്തിട്ടുണ്ട്. ആ നല്ലകാലം ഇനി ഓർമ്മകളിൽ മാത്രം.ഇന്ന് ലോകം എത്ര മാറിപ്പോയി!❤❤❤❤❤
@sumajayakumar34816 ай бұрын
ആദ്യം തന്നെ ഒരു നന്ദി പറയട്ടെ 'ദക്ഷിണ 'യോട്. എന്തിനെന്നല്ലേ നിങ്ങളുടെ ഈ videos എല്ലാം എന്നെ എന്റെ ചെറുപ്പകാലത്തേക്ക് കൊണ്ടുപോവുന്നു. നിങ്ങളുടെ വീടും പറമ്പും പാത്രങ്ങളും പിന്നെ വിഭവങ്ങളും എല്ലാം എന്റെ വീട്ടിലെ എന്ന പോലെ മനസ്സിൽ തെളിയുന്നു. ഒരായിരം നന്ദി. ഇനിയും ഇനിയും വിഭവങ്ങൾക്കായ് കാത്തിരിക്കുന്നു. അവതരണവും മനോഹരം തന്നെ. പറയാതെ വയ്യ 👍🏻😊
@Preet-p7g8 ай бұрын
എൻ്റെ സ്വപ്ന വീട്😘 ഇങ്ങനെ ഒരു വീട്ടിൽ ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ😘
@susmyks8 ай бұрын
ടീച്ചര്‍ അമ്മേ ഈ മ്യൂസിക് എനിക്ക് വല്ല്യ ഇഷ്ട്ടമാണ് അമ്മയുടെ sound visual music എന്താ feel 😊 😊 😊
@athulpv298 ай бұрын
Nostu❤️എന്റെ അമ്മാമ നെല്ല് ചെമ്പിൽ പുഴുങ്ങി അത് ഉരലിൽ കുത്തി തടുപ്പ കൊണ്ട് പാറ്റി വൃത്തിയാക്കി അതിലെ പൊടിഞ്ഞ അരി കോഴി കുഞ്ഞിന് കൊടുക്കാൻ ഒരു ചട്ടിയിൽ ഇട്ട് വെക്കുന്നതും ഇത് പോലെ ഞങ്ങൾക്ക് ഉണ്ടാക്കി തരുന്നതും ഒക്കെ ഓർത്തു പോയി... 😍അമ്മാമക് വയ്യാത്തയെ പിന്നെ കോഴി ഇല്ലാ, ചിതൽ കയറിയ ഉരലും, ചാണകം തേച്ച തടുപ്പ മാറി, പ്ലാസ്റ്റിക് തടുപ്പയും, ഇത് പോലെ ഉള്ളത് സ്വപ്നത്തിൽ മാത്രവുമയി 🥹🥹ഇപ്പൊ മുത്തശ്ശിടെ വിവരണത്തിലൂടെ ഞാൻ പഴയ കാലം കാണുമായിരുന്നു ❤️❤️
@Lakshmisss1238 ай бұрын
എനിക്ക് എന്നും ഈ ശബ്ദം കേൾക്കണം ഇല്ലെങ്കിൽ ഒരു സമാധാനമില്ലായ്മയായി തുടങ്ങി ❤️❤️❤️❤️
@RahisLifeworld8 ай бұрын
മുത്തശ്ശനും മുത്തശ്ശിയും ആണ് മധുരം കഴിച്ചത് ❤❤❤❤❤ ലവ് യു ടീച്ചർ അമ്മേ ഞാൻ നിങ്ങളുടെ വോയ്സിന്റെ ഒരു ബിഗ് ഫാൻ ആണ് ഞാനെപ്പോഴും കമന്റ് ഇടാൻ ഒന്നുമില്ല ഇന്ന് നിങ്ങൾ മധുരം കഴിക്കുന്നത് കണ്ടപ്പോൾ ഒരു ഇഷ്ടം തോന്നി ഈ കമന്റ് വായിക്കുകയാണെങ്കിൽ എനിക്കൊരു ❤ തരണേ നിങ്ങളുടെ സാരംഗിൽ വരണമെന്ന് ആഗ്രഹമുണ്ട് ഐ ലവ് യു മുത്തശ്ശൻ ആൻഡ് മുത്തശ്ശി ❤❤❤🥰🥰🥰🥰
@Zoom-ev8jz8 ай бұрын
മഴ യും കൂടെ e വീഡിയോ യും കണ്ടുകൊണ്ടിരിക്കാൻ ആഹാ എന്താ രസം ആഹാ അന്തസ് ❤️❤️❤️❤️
@yaminaydin27728 ай бұрын
നിങ്ങളുടെ വീടിന് ചുറ്റുമുള്ള പ്രഭാത കാഴ്ച കളുടെ വീഡിയോ ചെയ്യാമോ ആ മഞ്ഞിൽ പൊതിഞ്ഞ നിങ്ങളുടെ വീട് കാണാൻ എന്ത് ഭംഗി യാ കണ്ടിട്ട് മതിയാകുന്നില്ല
@GopalakrishnanSarang8 ай бұрын
നമ്മുടെ പല വീഡിയോകളിലും ഇവിടത്തെ പ്രഭാതങ്ങളും പ്രദോഷങ്ങളും ഉണ്ടല്ലോ. ഇനിയും ഉണ്ടാവും.
@bindhumanoj80398 ай бұрын
കഴിക്കാൻ കൊതിയായി മുത്തശ്ശിയുടെ വിവരണം കേട്ടിരിക്കാൻ എന്താ സുഖം
@jaseerabasheer87728 ай бұрын
കൊഴുക്കട്ട കണ്ടിട്ടുണ്ടെങ്കിലും ഇത് ആദ്യമായി കാണുന്നു ഇന്നേവരെ കണ്ടിട്ട് പോലുമില്ലാത്ത വിഭവത്തിനൊപ്പം പുത്തൻ അറിവും പകർന്നു തന്ന അമ്മയോട് മനസ്സ് നിറയെ സ്നേഹം 🥰
@nivavijayan57598 ай бұрын
Enchanting my taste buds
@adarshlifestyle48468 ай бұрын
പണ്ടത്തെ രുചികൾ മറന്ന് മലയാളി പഴമയെ ഉണർത്തുന്ന ദക്ഷിണ. കുട്ടിക്കാലത്തെ കുറിച്ച എന്റെ അമ്മയുടെ ഓർമ്മയിലേക്ക് വന്ന വിശപ്പിന്റെ കാലം
@jalakam2.0558 ай бұрын
മുത്തശ്ശി..... ഇരുപത് വർഷം മുൻപുള്ള കുട്ടിക്കാലം ഓർമ്മ വന്നു...ഇന്നും ഈ രുചി നാവിൻ തുമ്പിൽ❤❤❤❤
@sajianil37568 ай бұрын
Amma ithupole undakkitharumarunnu🥰
@mammamia67058 ай бұрын
Nostalgic feelings..Thank you Dakshina...പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയി..❤❤❤
@tintos31598 ай бұрын
ഒരു ഭാഗം കേട്ടപ്പോൾ ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ചിലയിടത്ത് ചാരം ചിലയിടത്ത് പുക എന്ന് കേട്ട 😊പോലെ
@Archana-hk8pc8 ай бұрын
❤️❤️ഏറെ ഇഷ്ടം ഉള്ള അമ്മ പലഹാരം... ഇഷ്ടം ഏറെ ഉള്ള ദക്ഷിണ... എല്ലാം പെരുത്തിഷ്ടം... ❤️❤️
@abinavkannan50328 ай бұрын
എന്റെ ആറു വയസുള്ള മോൾക്ക് നല്ല ഇഷ്ടമാണ് ഈ സൗണ്ട് കേട്ടാൽ ഓടിവരും അമ്മുമ്മേടവിഡിയോ വെയ്ക്കാൻ പറയും എനിക്കും ഇഷ്ടമാണ് ❤️❤️👌👌
ഞങ്ങളുടെ ചെറുപ്പത്തിൽ അമ്മ ഇങ്ങനെ അമ്മിയിൽ അരച്ച അടികൊണ്ട് കോഴിക്കോട്ടയും അടയും ഉണ്ടാക്കി തരുമായിരുന്നു. നറുനീണ്ടികിഴങ്ങും, മറ്റെന്തോ ഒക്കെ അതിൽ അരച്ച് ചേർക്കുമായിരുന്നു എന്നാ ഓർമ. ആ ഓർമ തിരികെ കൊണ്ടു വന്നു ടീച്ചറും, മാഷും 🙏🙏
@rajipraveenpraveen68998 ай бұрын
അമ്മേ അവിടുത്തെ മഴക്കാഴ്ച ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤
കൈവിട്ടു പോയ ആ ബാല്യം തിരിച്ചു തരുന്ന മുത്തശ്ശിക്ക് ഒരായിരം നന്ദി. ♥️
@lathakgiri30908 ай бұрын
പറന്ന് പോയ അമ്മക്കിളിയു൦
@lathakgiri30908 ай бұрын
സ്നേഹത്തോടെ നന്ദി
@stephyjoseph71748 ай бұрын
എന്റെ പൊന്നു ടീച്ചറെ കൊതിയാകുന്നു എന്റെ അമ്മയുടെ വീട്ടിൽ പോയി നിന്നിരുന്ന അവധിക്കാലവും രുചിയും വായിൽ,,,
@sabusahadevan13958 ай бұрын
ടീച്ചർ കല്ലിൽ അരി അരയ്ക്കുന്നതും പാള കൊണ്ട് വടിച്ച് എടുക്കുന്നതും കണ്ടപ്പോൾ 50 വർഷങ്ങൾക്ക് മുമ്പ് എന്റെ മുത്തശ്ശി അരകല്ലിൽ അരച്ചിരുന്നതും ഇത്തരം നാടൻ പലഹാരങ്ങൾ ഉണ്ടാക്കി തന്നിരുന്നതുമെല്ലാം ഓർമ്മ വന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ ഇനി ഓർമ്മയിൽ മാത്രം
@greendinesh8 ай бұрын
പണി ഇല്ലാത്തവക് എന്തും കാണിക്കാം .. could you try in your home ..?
മഴയും മഴ കാഴ്ചകളും പഴയ രുചികളും ഇനിയും പ്രദീക്ഷിക്കുന്നു 😊❣️❣️❣️❣️
@p.t.valsaladevi13618 ай бұрын
My favourite kozhikkatta❤
@arovaikuntans8 ай бұрын
എനിക്ക് ഇഷ്ടം കോഴ്ക്കട്ട ❤️👌
@sindhukn25358 ай бұрын
We don’t steam it , but add the rice balls to boiling water and the water is very tasty. My sister-in-law used to send rice just like this . Because she has paddy fields at her maternal home and we reach her home to help her family for sawing seeds and harvesting. Thank you for sharing and your beautiful narration
@shiva409-d5p7 ай бұрын
ഇവിടെ ചെറിയ ഉള്ളി കൂടി ചേർക്കാറുണ്ട്, വെന്ത് കഴിഞ്ഞ് നാളികേരപാൽ അല്ലെങ്കിൽ മാങ്ങാകറി കൂട്ടി കഴിക്കണം 🤤
@dhanamkumar49538 ай бұрын
Hi Thanks for sharing.my favourite.
@omanaroy16358 ай бұрын
Very good and healthy palaharam... thankyou mam....
@geethamadhavasseril99908 ай бұрын
വെണ്ണ പഞ്ചസാര കൊഴുക്കട്ട 😋😋😋 ദക്ഷിണ 👌👌
@prabhacnn48778 ай бұрын
ഇത് ഞങ്ങൾ ഉണ്ടാകുന്ന പോലെ ഉണ്ട്. കൈവെള്ളയിൽ വച്ചു അമർത്തി നടുവിൽ ഒരു കുഴി ഉണ്ടാക്കും വടപോലെ. വേഗം വെക്കാനും കാണാനും നല്ലതാണ്. മുളക് ചമ്മന്തി നല്ല കോമ്പിനേഷൻ ആണ്
Innadhyamayi e video kandu ente ammayude kannukal niranju .....😢pavam ...parayunnu ..kashtam ente ammayude kay viralukal aaa palaharathinte orma.... njangale karayikkukayum chinthippikkukayum cheythu ..... v miss u Ammamme ❤😔🙏..⚘️⚘️⚘️ pazhaya kaalathinte ormappeduthalukal aanu oro videosm ...thankyu sarang❤
@gheethukrishna54938 ай бұрын
നാളെ രാവിലെ ഇതുണ്ടാക്കണം 😋
@remyar14518 ай бұрын
ചിലയിടത്ത് പുക ചിലയിടത്ത് ചാരം . കേമം😋
@GopalakrishnanSarang8 ай бұрын
ഹ...ഹ..ഹഹ..
@valsalaunnikrishnan60508 ай бұрын
വടക്കൻ മലബാറിൽ പതിവായി ഉണ്ടാക്കുന്ന പലഹാരം എനിക്ക് വളരെ ഇഷ്ടം 😂
@preenasaneesh215Ай бұрын
വാകൂകൾകപൂ റമാണ്ഇവ❤രുടെ ജീവിതം കാണുമ്പോൾ കൊതി വരുനൂ❤❤❤❤❤❤❤❤
@sheejakr89948 ай бұрын
എന്റെ കുട്ടികാലം ❤️❤️എനിക്ക് ഇന്നും പെരുത്ത് ഇഷ്ടം പക്ഷേ മക്കൾക് വേണ്ട 🙏🏻🙏🏻
@reshmamalu86888 ай бұрын
എൻ്റെ 4 വയസ്സുള്ള മകൻ്റെ പ്രിയപെട്ട മുത്തശ്ശി ❤
@sajinikumarivt70608 ай бұрын
Muthassanum muthassiyum sarkara Pani kootti kazhichu,vishnu vishnu masala curry yum alle ...
@myworld79778 ай бұрын
മനസ്സിൽ ഒരായിരം ഓർമ്മകൾ നിറയുന്നു. എല്ലാവർക്കും ഹൃദയത്തിൽ നിന്നും ഒരു ഗുഡ് നൈറ്റ് ❤️
@ReshmaPm-bh6eu7 ай бұрын
Dakshina Vera level aanutta
@vishnupriyamanoj29888 ай бұрын
കുറച്ചു മധുരം കൂടി ആവാമായിരുന്നു അപ്പൊൾ ഒന്നൂകൂട്ടി Super❤❤❤ കൊഴുക്കട്ട അടിപൊളി❤❤❤👌👌👌
@GopalakrishnanSarang8 ай бұрын
അങ്ങനെയും ചെയ്യാം. അടുക്കള ഒരു പരീണശാലയല്ലേ!ലോകോത്തര പരീക്ഷണശാല!
@amalsree47298 ай бұрын
Needs more attention for this channel....
@Rpc07008 ай бұрын
Video made me go back to my tharavaddu. Memories 😢
@SathiDevi-vv5cp7 ай бұрын
Ente teachere,enikkenthoru ishttama ee channel ennariywo...loveyoy all
@keziyakezia71998 ай бұрын
Kandirunnu pokum ee video ❤❤
@sowmyav95818 ай бұрын
സൂപ്പർ
@sreedevigopalakrishnan35858 ай бұрын
Nostalgia❤️
@AnjaliGnair7778 ай бұрын
Ente ammumma igane undakitharumarunnu❤
@GY3-NZ8 ай бұрын
My all time favourite
@LillyLilly-c2b8 ай бұрын
Super❤
@aadishanianeesh45928 ай бұрын
Nostalgia, i love my mom
@geethakv38728 ай бұрын
ഞങ്ങളും പോരട്ടെ അങ്ങോട്ട്? ഞാനും ഒരു സ്കൂൾ അധ്യാപികയാണ്.2026 ഇൽ retire ചെയ്യും. ഈ ജീവിതം വളരെ ഇഷ്ടപ്പെട്ടു. ടീച്ചറൂം മാഷും ഭാഗ്യം ചെയ്തവരാണ്. 🙏🙏
@GopalakrishnanSarang8 ай бұрын
ഇതൊക്കെ അവിടെയും ചെയ്യാമല്ലോ. കുടുംബാംഗങ്ങളോടൊത്ത് ഇങ്ങനെയൊക്കെ അങ്ങു ജീവിക്കണമെന്നേ.
@rajilorance78838 ай бұрын
എല്ലാവരും അങ്ങോട്ട് ചെന്നാൽ അവിടെ poluted ആവില്ലേ, ഇതൊക്കെ ഒരു ചെറിയ വിഭാഗത്തിന്റെ മാത്രം ഭാഗ്യം