നല്ല നിർദ്ദേശമാണ്.ഇനിയുള്ള വീഡിയോ അങ്ങനെ ചെയ്യാം. Thanks.
@ahammadkabeer43372 жыл бұрын
നല്ല വീഡിയോ ആയിരുന്നു എങ്കിലും വീഡിയോ ഒന്നുകൂടി പെർഫെക്ട് ആക്കണം... (ഓഡിയോ പെർഫെക്ട് ആണ്) ഞാനും പാലക്കാട് ആണ് കല്പാത്തിക്ക് അടുത്ത്... 1. എങ്ങനെയാണ് തേനീച്ച പെട്ടി ലഭിക്കുന്നത്? 2.ഗവണ്മെന്റ് ഏത് രീതിയിലാണ് സഹായിക്കുന്നത്? 3.നിങ്ങൾക്ക് എങ്ങിനെയാണ് പെട്ടി കിട്ടിയത്?
@agrimonsy43322 жыл бұрын
പാലക്കാട് പുതുപ്പരിയാരത്ത് TINTU DAS എന്ന തേനീച്ച കർഷകനുണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടാൽ താങ്ങൾക്ക് കൃത്യമായി മറുപടി ലഭിക്കും. ഞാൻ 30 വർഷം മുൻപ് ഖാദി ബോർഡിൽ നിന്നും 2 പെട്ടികൾ വാങ്ങി.പിന്നീട് ഞാൻ സ്വയം തട്ടിക്കൂട്ടിയ പെട്ടികളാണ് ഉപയോഗിക്കുന്നത്.എൻ്റെ പെട്ടികൾ പഴയ മോഡൽ പെട്ടികളാണ്.ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത് ന്യൂട്ടൺ മോഡൽ പെട്ടികളാണ്.ന്യൂട്ടൺ പെട്ടികൾ മാർത്താണ്ടം പെട്ടികൾ എന്നും അറിയപ്പെടുന്നു. ഞാൻ പെട്ടിയോ, തേനീച്ചയോ വില്ക്കുന്നില്ല. കൃഷിയിൽ താങ്കൾ കാണിച്ച താത്പര്യത്തിനും നിർദ്ദേശങ്ങൾക്കും നന്ദി. 🐝🐝🐝🐝
@ahammadkabeer43372 жыл бұрын
@@agrimonsy4332 4.പാലക്കാട് കോട്ടമൈദാനത്ത് ഒരു ഖാദി ബോർഡ് ഉണ്ട്, അവിടെ ചോദിച്ചാൽ കിട്ടുമോ?എങ്ങിനെ ചോദിക്കണം? അഥവാ പെട്ടി വിതരണം ചെയ്യുന്നതിൽ അവർ വൈമനസ്യം കാണിക്കുമോ? 5. പെട്ടികൾ സൗജന്യമാണോ അതോ കാശ് കൊടുക്കണമോ?
@agrimonsy43322 жыл бұрын
@@ahammadkabeer4337 പാലക്കാടുള്ള ഖാദി ബോർഡിൽ കിട്ടാൻ സാധ്യത കുറവാണ്.പെട്ടി സൗജന്യമായി കിട്ടുകയില്ല.450. രൂപമുതൽ മുകളിലേക്ക് വിലയുണ്ട്.തേക്ക് തടിയിൽ നിർമ്മിച്ച പെട്ടിക്ക് വിലകൂടുതലാണ്.
@sindhuponnu36222 жыл бұрын
റാണിയെ പുതുക്കണോ
@agrimonsy43322 жыл бұрын
എല്ലാവർഷവും റാണിയെ പുതുക്കണം.പഴയ റാണിമാർ കൂടൊഴിഞ്ഞുപോകാൻ പ്രവണത കൂടുതലാണ്.പുതിയ റാണിക്ക് മുട്ടയിടൽ കഴിവ് കൂടുതലുണ്ട്.പുതിയ റാണിയുള്ള കോളനിയിൽ ഫീഡിംങ്ങ് കൊടുത്താൽ കോളനി പെട്ടെന്ന് സ്ട്രോംഗ് ആകുന്നതായി കാണാറുണ്ട്.