0:20 രാമ, രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാട് താണ്ടാം നോവിന്റെ ശൂലമുനമുകളില്‍ കരേറാം നാരായബിന്ദുവില്‍ അഗസ്ത്യനെ കാണാം.. ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടു- ചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ- മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മലകയറുമീ നമ്മളൊരുവേള ഒരുകാത- മൊരുകാതമേ ഉള്ളു മുകളീലെത്താൻ.. ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ.. ഇപ്പഴീ അനുജന്റെ ചുമലില്‍ പിടിക്കൂ ഇപ്പാപശ്ശില നീ അമര്‍ത്തിച്ചവിട്ടൂ.. ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും ഈ വഴിയില്‍ നീ എന്നിലൂടെക്കരേറൂ ഗിരിമകുടമാണ്ടാല്‍ അഗസ്ത്യനെക്കണ്ടാൽ പരലുപോലത്താരമിഴിയൊളിപുരണ്ടാൽ കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം.. ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ കൊടുമുടിയില്‍, ഇവിടാരുമില്ലേ.. വനപർണ്ണശാലയില്ലല്ലോ, മനംകാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ മരുന്നുരയ്ക്കുന്നതില്ലല്ലോ.. പശ്യേമശരദശ്ശതം ചൊല്ലി നിന്നോരു പാച്ചോറ്റി കാണ്മതില്ലല്ലോ രുദ്രാക്ഷമെണ്ണിയോരാ നാഗഗന്ധിതൻ മുദ്രാദലങ്ങളില്ലല്ലോ… അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരു തഴുതാമ പോലുമില്ലല്ലോ.. ദാഹം തിളച്ചാവിനാഗമാകുന്നൊരാ ദിക്കിന്റെ വക്ക് പുളയുന്നു ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ ചിരിപോലെ ചിതറിയ വെളിച്ചമമറുന്നു കന്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി- പ്പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു.. ഭൗമമൗഡ്യം വാ തുറന്നുള്ളിൽ വീഴുന്ന മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു.. മലവാത തുപ്പും കനൽച്ചീളുകൾ നക്കി മലചുറ്റിയിഴയും കരിന്തേളുകൾ മണ്ണി- ലഭയം തിരക്കുന്ന വേരിന്റെ ഉമിനീരില്‍ അപമൃത്യുവിൻ വാലുകുത്തിയാഴ്തുന്നു ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു സന്നിപാതത്തിന്റെ മൂർച്ചയാലീ ശൈല- നാഡിയോ തീരെത്തളർന്നിരിക്കുന്നു.. ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു.. ദാഹമേറുന്നോ.. രാമ, ദേഹമിടറുന്നോ.. നീർക്കിളികൾ പാടുമൊരു ദിക്കുകാണാം അവിടെ നീർക്കണിക തേടി ഞാനൊന്നു പോകാം കാലാൽത്തടഞ്ഞതൊരു കൽച്ചരലുപാത്രം കയ്യാലെടുത്തതൊരു ചാവുകിളി മാത്രം കരളാൽക്കടഞ്ഞതൊരു കൺചിമിഴുവെള്ളം ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം
@anubkurup Жыл бұрын
❤
@rejiabraham2858 Жыл бұрын
@@anubkurup❤
@nusaibakaruvadan1463 Жыл бұрын
Rama Raghu Rama
@mmvideos285 Жыл бұрын
❤❤😊😊❤😊❤❤❤❤ super songs
@ragavanomanakuttan4062 Жыл бұрын
❤❤❤
@subairsm4850 Жыл бұрын
40 വർഷങ്ങൾക്ക് മുൻപ് 1980-1982, ലെ എന്റെ PDC കാലഘട്ടം ..... St. Xaviers College ലെ എന്റെ മലയാള ആദ്യാപകൻ ..... അന്ന് സാർ അറിയപ്പെടുന്ന ഒരു കവിയല്ല .... എങ്കിലും ഹൃദയസ്പർശിയായി കവിതാലാപനം നടത്തും , നന്നായി പഠിപ്പിക്കും ..... മറക്കാൻ ഒരിക്കലും കഴിയാത്ത ഒരു അദ്യാപകൻ .... കവിതകൾ ആസ്വദിക്കാനുള്ളതാണന്ന ഒരു പുതിയ തിരിച്ചറിവ് അദ്ദേഹത്തിന്റെ പറയി പെറ്റ പന്തീര് കൂലം, അഗസ്ത്യ ഹൃദയം etc. ..... എന്നി കവിതകളിൽ കൂടി നാടുകളിൽ വളരുകയായിരുന്നു .... സുബൈർ, മലമേൽ പറമ്പ്
@srgvpz Жыл бұрын
അധ്യാപകർ 🙏 respect and love
@Sam-nf8zs7 ай бұрын
❤❤ എന്റെയും അധ്യാപകൻ ആയിരുന്നു, കുറച്ചു കാലം. ഞാൻ Mar Ivanios ലേക്ക് പോയി.. നഷ്ടമായത് സാറിന്റെ ക്ലാസും, അവിടെത്തെ മരങ്ങളും, മണൽത്തരികളും...
@manuponnappan39444 ай бұрын
കേൾക്കുമ്പോൾ എന്തോ നഷ്ടബോധം 😊
@sunilakrishnan91499 ай бұрын
2024 lum und❤ee Kavitha kelkan❤
@abhilash.bbhaskaran39943 жыл бұрын
അഗസ്ത്യമല ട്രക്കിംഗിൽ അതിരുമല base camp ൽവച്ച് രാത്രിയിൽ തിരുവനന്തപുരം സ്വദേശിയായ ഒരു ചേട്ടൻ ഈ കവിത ചൊല്ലി... ആ അനുഭൂതി ഒരിക്കലും മറക്കില്ല.. എന്റെ അഗസ്ത്യമല ട്രക്കിംഗിന് ആധാരമായ കവിത.... കവിക്ക് ഹൃദയം നിറഞ്ഞ നന്ദി.....
@subhashsubhash70943 жыл бұрын
അന്ന് ഞാനും അവിടെ ഉണ്ടായിരുന്നു 😊😊😊
@sivajicn18852 жыл бұрын
@@subhashsubhash7094 he yy1yh1y1h1hqyqy1h1hyqhh1hqh1h1hqyqh1h1hh1y1y1h1hqh1hqh1hqh1h1y1yqy1y1hqy1hh1h1h1h1h1yy1y1y1y1h1h1hqh1y1h1hqhhqy1h1y1h1h1h1hqh1h1hqh1hqh1h1h1y1y1h1h1h1hqh1h1h1h1h1hh1yqh1y1y1h1h1y1yqy1h1h1h1y1h1h1h1y1h1h1h1h1h1h1y1h1h1y1y1y1y1h1h1h1h1y1h1hy1h1h1hqy1h1hqh1h1yqh1h1hqh1h1h1h1h1y1h1yqy1h1hqh1hh1h1h1y1h1hqh1h1h1h1h1h1h1h1h1h1y1h1h1yqy1y1y1h1h1y1h1y1y1h1y1hqh1y1h1h1y1h1h1y1h1y1y1y1h1y1h1h1h1h1h1h1h1h1h1h1h1h1y1h1yqh1h1h1hwh1h1h1h1h1h1h1h1h1h1h1h1h1y1h1h1h2hqh1h1h1h1y1h1h1hqh1h1h1h1h1h1h1y1y1h1h1h1h1h1h1h1h1h1h1h1h1h1h1h1h1h2h1h1h1h1h1h12h1h1h1h1h2h1h1h1h2h1h1h2h1h1h1h1h2h2h1h1h1h2h1h1h1h1h1h1h1h1h1h1h2h1h2h1h2h1h2h1h2h2h2h1h1h1h1h2h2h1h2h1h1h1h1h1h1h1h1h1h1h1h1h1h1h2h1h2h1h2h1h2h1h1h1h2h12h1h2h2h2h1h1h2h1h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h1h2h2h2h2h2h1h2h1h2h2h2ywh2h2h2h1hh2h2h1h1h1h1h1h1h1h2h1h2h1h1h1h2h1h1h1h1h2h2h1h2h2h2h2y1h2h2h2h2h2h2h2h1h2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h1h1h2h2h2h1h2h2h2h1h2h1h1h1h2h2h2h2h2h1h2h1h2h1h2h1h2h2h1h1h2h1h2h1h1h1h1h2h1h1h2h1h2h1h2h1h2h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h1h2h2h2h2h1h2h2h1h2h2h2h1h2h1h2h1h2h2h2h2h1h2h2h1h2h2h2h1h2h2h2h2h2h1h2h2h1h1h2h1h2h2h2h1h2h2h1h1h2h2h2h2h2h1h1h2h1h1h2h2h2h1h2h1h1h2h2h2h1h1h2h2h2h1h2h1h2h2h2h1h2h1h1h1h2h1h2h1h1h1g2h1h1h1h2h1h2h1h2h1h1h1h2h2h2h2h1h1h2h1h2h1h2h1h1h1h2h1h1h1h1h1h2h2h2h1h2h2hh2h2h1h2h2h1h2h2h1h2h2h2h1h2h2h2h2h2h1h2h1h2h2h2hh2h1h2h1h2h1h1h2h2h1h2h2h2h2h2h2h2h21h2h2h2h2h2h2h1h1hqh2hh1h1h1h1h2h2h2h2h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2y2h2h2h2h2h2h2h2h2h1h2h2h2h2h2h2h1h2h2h2h1h2h2h2h2h2h2h2h1h2h2h2hqh2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2hqy2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h2h2h1h2h2h2h2h2h2h2h1h2h2h1h2h2h2h2h2h2h2h2h2h2h2h1h2hh2h1h2h2h2h2h2h1h2h1h2h2h2hh1h1h2h1h2h2h2hqhqh1h2h2hh2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h2h1h22hh2h1h2h1h2h2hh1h2h2h2h2h2h2h2h1h2h1hh2h2h2h2h2h2h2h2h2h2h2h1h2h2hqh2h2h2h2h2h1h2h2h2h2h2h2h1h1h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h1h2h2h2h2h2h2h2h2h2h2h2h2h1h2h1h2h2h2h2h2h2h2h1h2h2h2h2h2h2hqh1h2h2h2h2h2h2h2h2h2h2h2h2h2hhqh2h2h2h2h2hqh2hqh2h2h2h1h2h2h2h2h1h2h2h2h2y2h1h2y2h2h2h2h2h2h2h2h2h2h1h1h1h2h2h2h1h2h2hqh2h2h2h2h2h2h1h2h1h1h2hqh2h2h1h2h1h1h1h2h2h2h2h2h1h2h1h2h1h2h2h2h2h2h2h2h1h2h1h2h1hqh1h2h2h2h1h2h1h2h2h2h1h2h2h1h1h1h1h2h1h2h2h2h2y2h2h1h2h2h2h2h2h2h2h1h2h1h1h2h1h2h2h2h2h1h2h2h2h2h2h2h2h1h2h2h2hh2y2h2h2h2h2h2h2h2h2h1h2h1h2h1h2h2h1h1h2h1h2h2h2h2h2h1h2h2h2h1h2h2h2h2h2h2h2h2hh1h2h2h22hh2h2h
@sajithomasthoni-72182 жыл бұрын
wow....... അതൊരു വല്ലാത്ത അനുഭവമായിരിക്കുമല്ലേ ....
@ceeyes Жыл бұрын
അതിന് ഈ പാട്ടിന് അഗസ്ത്യമലയുമായി ബന്ധമൊന്നുമില്ല. പ്രകൃതി നാശത്തെക്കുറിച്ചോർമ്മപ്പെടുത്തുന്നു , അത്രേ ഉള്ളൂ. കാസറ്റിട്ട് എത്രയോ രാത്രികളിൽ കേട്ട പാട്ട്.
@rijumobile7915 Жыл бұрын
കഷ്ട്ടം എന്നല്ലാതെ എന്തു പറയാൻ. അഗസ്ത്യനെ നോവിക്കുന്നമനുഷ്യ പിശാചിനെ കുറിച്ചു പാടുന്ന കവിതയെ കുറിച്ചു ഓർക്കുന്നത് അഗസ്ത്യ ട്രക്കിങ്ങിൽ.
@JobyJacob12342 жыл бұрын
8:44 ആതുരശരീരത്തിലിഴയുന്ന നീർന്നാഡി അന്ത്യപ്രതീക്ഷയായ് കാണാം ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട- യ്ക്കിവിടെയിളവേൽക്കാം തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു കുംഭം തുറക്കാം അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി- ക്കുടലു കൊത്തിക്കാം വയറിന്റെ കാളലും കാലിന്റെ നോവും ഈ വ്യഥയും മറക്കാം ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ വിഷമജ്വരത്തിന്റെ വിഷമിറക്കാം സ്വല്പം ശയിക്കാം.. തമ്മിൽ സൗഖ്യം നടിക്കാം.. നൊമ്പരമുടച്ചമിഴിയോടെ നീയെന്തിനോ സ്തംഭിച്ചു നിൽക്കുന്നുവല്ലോ.. കമ്പിതഹൃദന്തമവ്യക്തമായോർക്കുന്ന മുൻപരിചയങ്ങളാണല്ലേ.. അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ, അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ.. കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ് കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ..? ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു.. അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു.. അവള്‍ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു അഗ്നിബീജം കൊണ്ടു മേനികള്‍ മെനഞ്ഞു മോഹബീജം കൊണ്ടു മേടകള്‍ മെനഞ്ഞു രാമന്നു ജയമെന്ന് പാട്ട് പാടിച്ചു ഉന്മാദവിദ്യയില്‍ ബിരുദം കൊടുത്തു നായ്ക്കുരണ നാവില്‍ പുരട്ടിക്കൊടുത്തു നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു ആ പിഞ്ചു കരളുകള്‍ ചുരന്നെടുത്തല്ലേ നീ പുതിയ ജീവിതരസായനം തീര്‍ത്തു.. നിന്റെ മേദസ്സില്‍ പുഴുക്കള്‍ കുരുത്തു മിന്റെ മൊഴി ചുറ്റും വിഷചൂര് തേച്ചു.. എല്ലാമെരിഞ്ഞപ്പോളന്ത്യത്തില്‍ നിന്‍ കണ്ണില്‍ ഊറുന്നതോ നീലരക്തം നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെന്‍ കരളിലോ.., കരളുന്ന ദൈന്യം.. ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി- നുലയുന്ന തിരിനീട്ടി നോക്കാം അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും ഉയിരാമഗസ്ത്യനെത്തേടാം കവചം ത്യജിക്കാം ഹൃദയ- കമലം തുറക്കാം.. ശൈലകൂടത്തിന്റെ നിടിലത്തിനപ്പുറം ശ്രീലമിഴി നീർത്തുന്ന വിണ്ണിനെക്കണ്ടുവോ.. അമൃതത്തിനമൃതത്വമേകുന്ന ദിക്കാല- ഹൃദയങ്ങളിൽ നിന്നു തൈലങ്ങൾ വാറ്റുന്ന തേജസ്സുമഗ്നിസ്ഫുടം ചെയ്തു നീറ്റുന്ന ഓജോബലങ്ങൾക്കു ബീജം വിതയ്ക്കുന്ന ആപോരസങ്ങളെ ഒരാരായിരംകോടി ആവർത്തിച്ച് പുഷ്പരസശക്തിയായ് മാറ്റുന്ന അഷ്ടാംഗയോഗമാർന്നഷ്ടാംഗഹൃദയത്തി- നപ്പുറത്ത് അമരത്വയോഗങ്ങൾ തീർക്കുന്ന വിണ്ണിനെക്കണ്ടുവോ.. വിണ്ണിനെക്കണ്ടുവോ.. വിണ്ണിന്റെ കയ്യില്‍, ഈ വിണ്ണിന്റെ കയ്യില്‍ ഒരു ചെന്താമരച്ചെപ്പുപോലെ അമരുന്നൊരീ മൺകുടം കണ്ടുവോ.. ഇതിനുള്ളിലെവിടെയോ എവിടെയോ തപമാണഗസ്ത്യൻ.. ഊര്‍ദ്ദ്വന്‍ വലിക്കുന്ന ജീവകോശങ്ങളുടെ വ്യര്‍ത്ഥ ഹൃദയച്ചൂടിലടയിരിക്കുന്നൊരീ അന്തിമസ്വപ്നത്തിനണ്ഡങ്ങള്‍ കണ്ടുവോ അവയിലെ ചീയുന്ന രോദന കേട്ടുവോ തേങ്ങലില്‍ ഈറന്‍ കുടത്തിങ്കലെവിടെയോ എവിടെയോ തപമാണഗസ്ത്യന്‍.. സൗരസൗമ്യാഗ്നികലകൾ കൊണ്ട് വർണ്ണങ്ങൾ വീര്യദലശോഭയായ് വിരിയിച്ച പുൽക്കളിൽ ചിരജീവനീയ സുഖരാഗവൈഖരി തേടു- മൊരുകുരുവിതൻ കണ്ഠനാളബാഷ്പങ്ങളിൽ ഹൃന്മദ്ധ്യദീപത്തിൽ നിശബ്ദമൂറുന്ന ഹരിതമോഹത്തിന്റെ തീർത്ഥനാദങ്ങളിൽ വിശ്വനാഭിയില്‍ അഗ്നിപദ്മപശ്യന്തിക്ക് വശ്യത ചുരത്തുന്ന മാതൃനാളങ്ങളിൽ അച്യുതണ്ടിന്‍ അന്തരാളത്തിലെ പരാ- ശബ്ദം തിരക്കുന്ന പ്രാണഗന്ധങ്ങളിൽ ബ്രഹ്മാണ്ഡമൂറും മൊഴിക്കുടത്തിന്നുള്ളി- ലെവിടെയോ തപമാണഗസ്ത്യൻ.. ഇരുളിൻ ജരായുവിലമർന്നിരിക്കുന്നൊരീ കുടമിനി പ്രാർഥിച്ചുണർത്താൻ ഒരുമന്ത്രമുണ്ടോ.. രാമ, നവമന്ത്രമുണ്ടോ..?
@subisurya21695 ай бұрын
♥️
@GOAT-b3k8f2 ай бұрын
* മോഹബീജം കൊണ്ട് മേധകൾ മെനഞ്ഞു മേധ- ബുദ്ധി, ബോധം
@Ajith-vs8cy3bm3q Жыл бұрын
കേട്ടു കേട്ടു കാണാതെ വരികൾ പഠിച്ചവർ..... ഇപ്പഴും മുഴുവൻ വരികളും അറിയുന്നതിന്റെ അഹങ്കാരം..... എല്ലാ കവിതകളുടെയും വരികളും ഈണവും ഒന്നോർത്താൽ ഒഴുകി വരും..... ഓർക്കുമ്പോൾ കൗമാരവും... കോളേജും.... ഒരു പിടി ഓർമകളും....... എല്ലാത്തിനെയും മറക്കാൻ ഇതൊരു മരുന്നായിരുന്നു.... കവിതകൾ...... എന്റെ പോലെ കവിതകൾ ഭ്രാന്തായ കൂട്ടുകാരുണ്ടോ.... കൂട്ടത്തിൽ.... ഇപ്പഴും കണ്ടിട്ടില്ലേലും പ്രിയ കവി മധുസൂദനൻ സർ തന്നെ..... ഒരു കാലഘട്ടത്തെ ആളുകളുടെ തലച്ചോറിൽ മുഴങ്ങിയ ആദ്യത്തെ ഗംഭീര ശബ്ദം..... എത്ര പറഞ്ഞാലും എഴുതിയാലും കഴിഞ്ഞ കാലങ്ങളെ വർണിക്കാൻ കഴിയില്ല..... എന്നാലും ഇതൊക്കെ ഒന്ന് സെർച്ച് ചെയ്‌താൽ കിട്ടുമെന്ന സമാധാനം..... കാസറ്റ് കേടായപ്പോൾ ഉണ്ടായ സങ്കടം.... ടേപ്പ് റെക്കോർഡർ തിരികെ കൊണ്ടുപോയപ്പോൾ ഉണ്ടായ സങ്കടം.... ഒക്കെ യൂട്യൂബ് വന്നപ്പോൾ മാറി..... പലരും ഇഷ്ടഗാനം ചോദിക്കുമ്പോൾ കവിതകൾ ആണു മനസ്സിൽ വരിക..... അവർക്കു വേണ്ടി ഏതേലും സിനിമ ഗാനം പറയും..... അവർ പോയാൽ വീണ്ടും കവിത കേൾക്കും..... ജീവിതത്തിലെ പല ഘട്ടങ്ങളിലും വിവേകവും സംസാരവും രൂപപ്പെടുത്തി എടുക്കാൻ കവിതയാണ് സഹായിച്ചത്...... കവിതകൾ എന്നും സ്വകാര്യ അഹങ്കാരം ആണു..... ചൊല്ലാൻ അറിയില്ലേലും ചൊല്ലുന്നത് കേട്ടാൽ തന്നെ ഒരു യുവജനോത്സവത്തിൽ പങ്കെടുത്ത ഒരു തോന്നൽ വരും........ ഇങ്ങനെയുള്ള തോന്നൽ ഉള്ളവർ എന്തായാലും കാണും........❤❤
@mujeebwayanau2248 ай бұрын
എനിക്കന്നും ഇന്നും കവിത കേൾക്കുന്നത് ഒരു ഭ്രാന്താണ്
@PrasannaKumar-hy4rh8 ай бұрын
ഞാനും ❤🙏
@ShajiMb-pl9sx7 ай бұрын
ഒരുപാട് പേരെ കവിത ഇഷ്ടമുള്ളവരാക്കിയ പ്രിയ കവി
@aneeshjyothirnath6 ай бұрын
എന്റെ പ്രൊഫസർ ആയിരുന്നു... St, Xavier 's college... തുമ്പ... തിരുവനന്തപുരം ❤❤❤
@anilani36675 ай бұрын
😊😊😊
@anooppa93413 жыл бұрын
അതി മനോഹരമായ കവിത... ശക്തമായ വരികൾ ശ്രവണ സുന്ദരമായ ആലാപനം എൻ്റെ പ്രിയപ്പെട്ട കവിത....
@gafoorgaliya7136 Жыл бұрын
1
@gafoorgaliya7136 Жыл бұрын
1
@gafoorgaliya7136 Жыл бұрын
൧11൧
@gafoorgaliya7136 Жыл бұрын
൧
@ShibuShibu.o.k6 ай бұрын
എന്റെ പൊന്ന് ചേട്ടാ... ഇത് ലോകം അവസാനം വരെ... കേട്ടാൽ..... മതി വരുമോ.... ആരും ഇല്ലാത്ത സമയം... ഒറ്റയ്ക്ക് ഇരുന്നു.... കേൾക്കണം
@jithinkk66493 жыл бұрын
എന്‍റെ പ്രിയപ്പെട്ട കവിത.. ഒത്തിരി വട്ടമായി ഞാനിവിടെ വരുന്നു.. അങ്ങനെ ഇനിയും ഒത്തിരി പേർ വരും.. കാലങ്ങൾക്കുമപ്പുറം ജീവിക്കുന്ന കവിതകൾക്കും കവിക്കും മരണമില്ല.. രാമ രഘുരാമ വരൂ.. നമ്മുക്ക് ഇനിയും നടക്കാം..!!💖
@beenavinod34223 жыл бұрын
Enteyum
@vinodrlalsalam46993 жыл бұрын
Super kavitha thankyou sir, we need more your contribution, thank's,
@SSK369-S6U3 жыл бұрын
🙏🙏🙏
@santhoshkr50283 жыл бұрын
15 വയസ്സു മുതൽ ഇപ്പഴും ഈ മഹാനുഭാവന്റെ ഒരു കവിത പോലും കേൾക്കാത്ത ...... ദിവസങ്ങളില്ല ....എന്റെ x lover ക്ക് പോലും എഴുതി കൊടുത്ത വരികൾ പോലും അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്ക് ഏത് സ്വർഗ്ഗം വിളിച്ചിലും ഉരുകി നിന്നാത്മാവിൽ വീണ് പിടയുമ്പോഴാണന്റെ ഹൃദയം ....
@savithalalkasinath82302 жыл бұрын
@@SSK369-S6U 🙏
@devandgouri3 жыл бұрын
കുഞ്ഞുനാളിൽ കാസറ്റ്റ് ഇട്ടുകേട്ടുകെട്ട് അറിയാതെ പഠിച്ച കവിതകളിൽ ഏറ്റവും ഇഷ്ടം... ഓർമ്മകൾ.... 😔😔കേൾക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം....,ഇപ്പോൾ ഈ അനുജന്റെ ചുമലിൽ പിടിക്കു.... ഈ പാപ ശില നീ അമർതിപിടിക്കു.... സഹോദരനോട് പറയാതെ പറയുന്ന ലക്ഷ്മണൻ.. ഹോ...
@sivajits9267 Жыл бұрын
ഭാഗ്യം നമുക്ക് വേണ്ടി. ദൈവം സാറിന്റെ കവിതകൾ😅😅😅
@salamkundoor80402 жыл бұрын
വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു രാത്രി 1:50 ന് 21/11/2022 ജിദ്ദയിൽ നിന്നും
@shajikv340810 ай бұрын
Same iam 🌹
@jojanjp39272 жыл бұрын
ചാരിയിരുന്ന് കണ്ണടച്ചങ്ങനെ കേൾക്കണം...!! 👌👌
@prashobkg3 жыл бұрын
ഞാൻ എന്റെ വിദ്യാർത്ഥികൾക്കും സുഹൃത്തുകൾക്കും വേണ്ടി ഇപ്പോഴും ചൊല്ലാറുള്ള എനിക്കേറ്റവും പ്രിയപ്പെട്ട കവിത... മലയാളം എങ്ങനെ ശ്രേഷ്ഠഭാഷയാവുന്നു എന്നറിയാൻ ഇങ്ങനെ ശ്രേഷ്ഠരായ കവികളും അവരുടെ ആത്മാവിൽ നിന്നും, അനുഭവത്തിന്റെ ശക്തിയിൽ നിന്ന്നും തീക്ഷ്ണമായ വാക്കുകളുടെ പ്രവാഹവും വേണമായിരുന്നു..... അനുപമം.... അനിർവചനീയം 🙏🙏🙏
@agreghunadhan33072 жыл бұрын
അത്ഭുതം.
@aquablooms3 жыл бұрын
ഇത്രയും മനോഹരമായി ഒരാൾക്ക് എങ്ങിനെ എഴുതാനാകുന്നു... അതിശയം തന്നെ.. !! കവിത്വത്തിനു മുൻപിൽ നമസ്കാരം..!! 🙏🙏🙏
@arunkgovind84063 жыл бұрын
ആലപിക്കാനും
@aji.p.k36643 жыл бұрын
ആലാപനം അതിലും ഗംഭീരം
@anoopprabhakaran67253 жыл бұрын
ഞാനും ഈ same comment ഇട്ട്...
@riyanriyan51342 жыл бұрын
Aa
@oceangulfuae Жыл бұрын
എന്റെ കുട്ടിക്കാലത്ത് ഒരുപാട് കേട്ടിട്ടുള്ള കവിതകൾ ;അഗസ്ത്യഹൃദയം & നാറാണത്ത് ഭ്രാന്തൻ. ഇപ്പോഴും .....!! 😇🥰
@SureshSuresh-k7n Жыл бұрын
എൻ്റെ ചെറുപ്പത്തിൽ കൂട്ടുകാരൻ ക്ലെബുകളിൽ കവിതചൊള്ളൽ മത്സരത്തിൽ ഈ കവിത ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ഞങ്ങൾ കൂടുമ്പോൾ എൻ്റെ നിർബന്ധത്തിന് വീണ്ടും വീണ്ടും കേട്ടിട്ടുണ്ട്, ഇപ്പോഴും കൾക്കുന്നുണ്ട്.
@ranjithnirmalagiri53654 жыл бұрын
നീർക്കിളികൾ പാടുമൊരു ദിക്കു കാണാം.. അവിടെ നീർകണിക തേടി ഞാനൊന്നു പോകാം...🙏🙏🙏
@bineeppk4 жыл бұрын
🥰🥰😌😌
@sunnythomas20602 жыл бұрын
Let's go
@mmvideos285 Жыл бұрын
മിടുക്ക്
@sunilkumarg8629 ай бұрын
Ko
@sreelathajayan7905 Жыл бұрын
എത്ര വേദികളിൽ പാടി കയ്യടി നേടിയിരിക്കുന്നു. എന്നും നാവിൻ തുമ്പിലുളള കവിത.
@PradeepKumar-ie9dp2 күн бұрын
2025 ജനുവരി പതിനൊന്നിന് രാത്രി 12 മണിക്ക് കേൾക്കുന്നു - 32 വർഷത്തിനിടക്ക് എത്ര തവണ കേട്ടിരിക്കുന്നു - ഓർമ്മയില്ല - 3 മക്കളും ഇപ്പോഴും ആലപിക്കുന്ന കവിത ' -
@jayaprakashnarayanan29933 жыл бұрын
നമസ്തേ സാർ,ഹൃദ്യമായ കവിത, ഹൃദ്യമായ ആലാപനം....അഭിനന്ദനങ്ങൾ.......!!!
@shermyrose84095 ай бұрын
Very ❤❤❤ good ❤❤❤ fantastic 🎉🎉🎉🎉🎉❤❤❤ nice ❤❤❤🎉🎉🎉🎉🎉🎉🎉 I am imshonl
@justinreni86984 ай бұрын
രാമ, രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്‍ക്കാടു താണ്ടാം നോവിന്റെ ശൂലമുന മുകളിൽ കരേറാം നാരായബിന്ദുവിൽ അഗസ്ത്യനെ കാണാം.. ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞും ശിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡമൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞും മല കയറുമീ നമ്മളൊരുവേള ഒരുകാതമൊരു കാതമേ ഉള്ളു മുകളിലെത്താൻ ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂ ഈ പാപ ശില നീ അമര്‍ത്തിച്ചവിട്ടൂ.. ജീവന്റെ തീമഴുവെറിഞ്ഞു ഞാന്‍ നീട്ടും ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ ഗിരിമകുടമാണ്ടാൽ അഗസ്ത്യനെ കണ്ടാൽ പരലുപോല താരമിഴിയൊളിപുരണ്ടാൽ കരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യം ജ്വരമാണ്ടൊരുടലിന്നു ശാന്തിചൈതന്യം.. ഒടുവിൽ നാമെത്തി ഈ ജന്മശൈലത്തിന്റെ കൊടുമുടിയിൽ ഇവിടാരുമില്ലേ.. വനപർണ്ണശാലയില്ലല്ലോ മനം കാത്ത മുനിയാമഗസ്ത്യനില്ലല്ലോ മന്ത്രം മണക്കുന്ന കാറ്റിന്റെ കൈകൾ മരുന്നുരയ്ക്കുന്നതില്ലല്ലോ.. പശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരു പാച്ചോറ്റി കാണ്മതില്ലല്ലോ രുദ്രാക്ഷമെണ്ണിയൊരാ നാഗഗന്ധി തൻ മുദ്രാദലങ്ങളില്ലല്ലോ അഴലിൻ നിഴൽക്കുത്തു മർമ്മം ജയിച്ചോരു തഴുതാമ പോലുമില്ലല്ലോ ദാഹം തിളച്ചാവിനാഗമാകുന്നൊരാ ദിക്കിന്റെ വക്ക് പുളയുന്നു ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെ ചിരി പോലെ ചിതറിയ വെളിച്ചമമറുന്നു കണ്മുനകൾ കൂർച്ചുണ്ടു നീട്ടി അന്തിക്കിളി പൂമേനി കൊത്തിപ്പിടിച്ചിരിക്കുന്നു ഭൗമമൗഢ്യം വാ തുറന്നുള്ളിൽ വീഴുന്ന മിന്നാമിനുങ്ങിനെ നുണച്ചിരിക്കുന്നു മലവാക തുപ്പും കനൽച്ചീളുകൾ നക്കി മല ചുറ്റിയിഴയും കരിന്തേളുകൾ മണ്ണിലഭയം തിരക്കുന്ന വേരിന്റെ ഉമിനീരിൽ അപമൃത്യുവിൻ വാലുകുത്തിയാഴ്ത്തുന്നു ചുറ്റും ത്രിദോഷങ്ങൾ കോപിച്ചു ഞെക്കുന്ന വന്ധ്യപ്രദോഷം വിറുങ്ങലിക്കുന്നു സന്നിപാതത്തിന്റെ മൂർച്ഛയാലീ ശൈല നാഡിയോ തീരെത്തളർന്നിരിക്കുന്നു ബ്രഹ്മിയും കുപ്പക്കൊടിത്തൂവയും തേടി അഗ്നിവേശൻ നീല വിണ്ണു ചുറ്റുന്നു.. ദാഹമേറുന്നോ.. രാമദേഹമിടറുന്നോ.. നീർക്കിളികൾ പാടുമൊരു ദിക്കു കാണാം അവിടെ നീർക്കണിക തേടി ഞാനൊന്നു പോകാം കാലാൽത്തടഞ്ഞതൊരു കൽച്ചരലു പാത്രം കയ്യാലെടുത്തതൊരു ചാവുകിളി മാത്രം കരളാൽ കടഞ്ഞതൊരു കൺചിമിഴുവെള്ളം ഉയിരാൽപ്പിറപ്പ് വെറുമൊറ്റമൊഴി മന്ത്രം ആതുരശരീരത്തിലിഴയുന്ന നീർ നാഡി അന്ത്യപ്രതീക്ഷയായ് കാണാം ഹരിനീലതൃണപാളി തെല്ലുണ്ട് തെല്ലിട യ്ക്കിവിടെയിളവേൽക്കാം തിന്നാൻ തരിമ്പുമില്ലെങ്കിലും കരുതിയൊരു കുംഭം തുറക്കാം അതിനുള്ളിലളയിട്ട നാഗത്തെവിട്ടിനി കുടലു കൊത്തിക്കാം വയറിന്റെ കാളലും കാലിന്റെ നോവും ഈ വ്യഥയും മറക്കാം ആമത്തിലാത്മാവിനെത്തളയ്ക്കുന്നൊരീ വിഷമജ്വരത്തിന്റെ വിഷമിറക്കാം സ്വല്പം ശയിക്കാം തമ്മിൽ സൗഖ്യം നടിക്കാം നൊമ്പരമുടച്ച മിഴിയോടെ നീയെന്തിനോ സ്തംഭിച്ചു നിൽക്കുന്നുവല്ലോ.. കമ്പിത ഹൃദന്തമവ്യക്തമായോർക്കുന്ന മുൻപരിചയങ്ങളാണല്ലേ അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ അതിനുള്ളിലൊരു പുഷ്പനൃത്തകഥയുണ്ടോ.. കഥയിലൊരുനാൾ നിന്റെ യൗവ്വനശ്രീയായ് കുടികൊണ്ട ദേവിയാം വൈദേഹിയുണ്ടോ ഉരുവമറ്റഭയമറ്റവളിവിടെയെങ്ങോ ഉരിയ വെള്ളത്തിന്നു കുരലുണക്കുന്നു അവളൊരു വിതുമ്പലായ് തൊണ്ട തടയുന്നു മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു അവൾ പെറ്റ മക്കള്‍ക്ക് നീ കവചമിട്ടു അന്യോന്യമെയ്യുവാനസ്ത്രം കൊടുത്തു അഗ്നിബീജം കൊണ്ടു മേനികൾ മെനഞ്ഞു മോഹബീജം കൊണ്ടു മേധകൾ മെനഞ്ഞു രാമന്നു ജയമെന്ന് പാട്ട് പാടിച്ചു ഉന്മാദവിദ്യയിൽ ബിരുദം കൊടുത്തു നായ്ക്കുരണ നാവിൽ പുരട്ടിക്കൊടുത്തു നാല്ക്കവല വാഴാന്‍ ഒരുക്കിക്കൊടുത്തു ആ പിഞ്ചു കരളുകൾ ചുരന്നെടുത്തല്ലേ നീ പുതിയ ജീവിത രസായനം തീര്‍ത്തു നിന്റെ മേദസ്സിൽ പുഴുക്കൾ കുരുത്തു നിന്റെ മൊഴി ചുറ്റും വിഷച്ചൂരു തേച്ചു എല്ലാമെരിഞ്ഞപ്പോളന്ത്യത്തിൽ നിന്‍ കണ്ണിലൂറുന്നതോ നീലരക്തം നിന്‍ കണ്ണിലെന്നുമേ കണ്ണായിരുന്നോരെൻ കരളിലോ കരളുന്ന ദൈന്യം ഇനിയിത്തമോഭൂവിലവശിഷ്ടസ്വപ്നത്തി- നുലയുന്ന തിരി നീട്ടി നോക്കാം അഭയത്തിനാദിത്യ ഹൃദയമന്ത്രത്തിന്നും ഉയിരാം അഗസ്ത്യനെത്തേടാം കവചം ത്യജിക്കാം ഹൃദയകമലം തുറക്കാം..
പണ്ട് ടേപ്പ് റെക്കോർഡറിൽ കേൾക്കാൻ തുടങ്ങിയ കവിതയാണ്.ഇന്നും കേൾക്കുന്നു. എത്ര കേട്ടാലും മതിവരാത്ത കവിത. മാഷിൻ്റെ ആ ശബ്ദം മനസ്സിന് ഒരു പാട് സന്തോഷം തരുന്നു
എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു ഒരുപാട് വേദികളിൽ ചൊല്ലിയിട്ടും ഉണ്ട് 🥰
@arunparappurath54292 ай бұрын
ഒരു മുപ്പതു വർഷം പുറകോട്ട് പോയി, അതു പോലെ തന്നെ പുണ്യ പുരാണം രാമകഥ, മനസ്സിനെ സ്പർശിച്ച കവിതയാണ് ❤
@Vijayakumar-hg8mx3 жыл бұрын
എത്ര മനോഹരമായ കവിത. രാമായണം അറിയുന്നവർക് എന്തോ ഒരു ഗൃഹാതുരത്തത്വം തരുന്ന കവിത.
@ജർമൻമല്ലു Жыл бұрын
പക്ഷെ രാമായണം ഇതിൽ ഇല്ല..
@vaisakh199211 ай бұрын
അതിലെ രാമായണം മനസ്സിലായില്ല എന്ന് പറയൂ...
@snehashilpa27545 ай бұрын
Ee kavithayude meaning paranj tharaamo
@muhammedaslamkallara3 жыл бұрын
അഗസ്ത്യാർകൂട യാത്രയിൽ ഈ കവിത ചൊല്ലുമ്പോൾ കിട്ടുന്ന ഊർജം വേറെയാണ്...
@sreedharanthalakkal43082 жыл бұрын
നിങ്ങളെ അഭിനന്ദിക്കുന്നു .....
@noorpmna38266 ай бұрын
ONV കവിതകൾ കേട്ടാണ് കവിത ഇത്രമേൽ സുന്ദരമാണെന്ന് തിരിച്ചറിവുണ്ടായത് അവിടന്നങ്ങോട്ട് മധു സൂധനൻ, മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ,റഫീഖ് അഹമ്മദ്.. 🎉
@sujithdasdas45153 жыл бұрын
ഏറ്റവും നല്ല വരികൾ സെലക്ട് ചെയ്തു എഴുതാൻ ബുദ്ധിമുട്ടാണ് കാരണം ഓരോ വരികളും ഒന്നിനൊന്നു മികച്ചത്
@ulluullas2 жыл бұрын
"കവചം ത്യജിക്കാം ഹൃദയ കമലം തുറക്കാം"
@rafiazeez55254 ай бұрын
മറവി കൊണ്ട് പോകാതെ നാവിൻ തുമ്പിൽ ഇപ്പോഴും പുറത്തേക്കൊഴുകുന്നു ഈ വരികൾ മുഴുവനായും ❤
@balachandhranp61812 жыл бұрын
ഒരുപാട്. ഒരുപാട് കേട്ടിട്ടുണ്ട് പണ്ട് ടൈപ്രികാർഡിൽ വളരെ നല്ല കവിത 🌹👌👌🙏🙏
@sanaljoseph55313 жыл бұрын
ഇടക്ക് ഇടക്ക് വരുന്ന പരസ്യം എന്തൊരു അരോചകമാണ്
@Reaction199you3 жыл бұрын
Buy premium or download
@johnsonzacharia2412 жыл бұрын
അഗസ്ത്യ കൂടം ഔഷധ ചെടികളാൽ സമൃദ്ധമാണ്. അവിടേക്കുള്ള രാമലക്ഷ്മണന്മാരുടെ യാത്രയാണ് പശ്ചാത്തലം. അതിലൂടെ പോകുമ്പോഴുള്ള ഒരു രാമായണം റിവ്യൂ, എന്ന് പറയാം. നിന്റെ യൗവനശ്രീയായ വൈദേഹി എവിടെ എന്ന ചോദ്യവും, പിതാവ് ഉപേക്ഷിച്ചു പോയിട്ടും ആ പിതാവിന് "രാമന് ജയമെന്നു പാട്ടു പാടിച്ചു" എന്നുള്ള വരികളും ഹൃദയത്തിൽ തൊടുന്നു. ബാക്കിയൊക്കെ കവിയുടെ വാക് സമൃദ്ധി, വാക് വിലാസം.❤❤❤❤
@nalinithekkeppat8264 Жыл бұрын
എത്ര കേട്ടാലും മതിവരില്ല.. " നിത്യനൂതനം " 🙏
@geetanand10011 ай бұрын
Saw him few days back with tears in his eyes... witnessing funeral of his beloved ideal Teacher Prof. Gopala Pillai Sir..at Mannar, Alappuza..
@pournamivg3 жыл бұрын
അച്ഛൻ ചെറുപ്പത്തിൽ ചേച്ചിയെയും എന്നെയും രണ്ട് കൈക്കുള്ളിലാക്കി ഒരുപാട് പാടി തന്നിട്ടുള്ള കവിത... 'രാമ രഘു രാമ'.😍😍😍Acha love❤
@ജയ്ഭാരത്3 жыл бұрын
👍👍👍👍👌
@johnkx84753 жыл бұрын
💞💞💞
@vijayakumarannair44523 жыл бұрын
@@ജയ്ഭാരത് 😗😗
@pournamivg3 жыл бұрын
@Sureshan K ok😊
@kavyalokam32993 жыл бұрын
ഇഷ്ടം....
@ajingopi3743 жыл бұрын
2021 ൽ കേൾക്കുന്നവർ ഇവിടെ കാമോൺ.... 🙂🙂🙂
@gamingwithsachu37233 жыл бұрын
july
@sreekumarblavely33953 жыл бұрын
കേൾക്കുന്നു... 🎧
@6609-h9e3 жыл бұрын
August 7 6.20am
@nahasmoothedath23413 жыл бұрын
@@6609-h9e കൊള്ളാലോ. 👍
@VinodKumar-qg1oq3 жыл бұрын
Yes, tell me
@arunas855 Жыл бұрын
ഈസി ചെയർ ഇൽ കണ്ണടച്ചിരുന്നു കേൾക്കണം 🙏🙏🙏sir♥️♥️♥️♥️♥️♥️
@vinodtp824420 күн бұрын
Desember 24 ലെ ഞാൻ 96 ൽ ചങ്ങനാശേരി SB college PDC പഠിക്കുമ്പോൾ ആണ് ഈ കവിത art club scarcity ചൊല്ലി കേൾക്കുന്നത് അന്ന് മനസ്സിൽ കെറിയതാണ്..😊
@kamarudheenthalathodika81925 ай бұрын
ഇന്നത്തെ തലമുറയിൽ ഇത്തരം കവിതകൾ മനസ്സിരുത്തികേൾക്കാൻ ക്ഷമയും മനസ്സുമുള്ളവർ ഒട്ടുമില്ലെന്നതാണ് സത്യം. കവിതയിലൂടെ കവി പറയുന്ന ആശയത്തെ ഉൾകൊള്ളാൻ പോലും ആവുന്നില്ല ഇന്നത്തെ കൗമാരത്തിന്.
@bijuraphel215 Жыл бұрын
വൈദേഹിയെ കുറിച്ച് ചോദിക്കുമ്പോൾ ശരിക്കും വേദനകൊണ്ട് ഹൃദയം പിടഞ്ഞു പോകുന്നു.... സീത !!!
@mohanansadasivanmohanansad83333 жыл бұрын
"അരച, നിന്നോർമ്മയിലൊരശ്രുകണമുണ്ടോ, അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ, കഥയിലൊരുനാൾ നിന്റെ യവ്വനശ്രീയായ് കുടികൊണ്ടദേവിയാം വൈദേഹിയുണ്ടോ..." ---മനോഹരവരികൾ!!!
@smithakrkr61833 жыл бұрын
ഈ വരികൾ തന്നെയാണ് എനിക്കും ഏറെയിഷ്ടം :
@mohanansadasivanmohanansad83333 жыл бұрын
@@smithakrkr6183 നന്ദി 🙏
@neethuerankot92793 жыл бұрын
Athinte next line onnu type cheyyamo❤💜
@mohanansadasivanmohanansad83333 жыл бұрын
@@neethuerankot9279 hai, കവിത കേട്ടുനോക്കിയില്ലേ, "ഉരുവമറ്റവയമറ്റവളിവിടെയെങ്ങോ ഉരിയവെള്ളത്തിന്നു കുരലുണക്കുന്നു അവളൊരു വിതുമ്പലായ് തൊണ്ടതടയുന്നു മൃതിയുടെ ഞരക്കമായ് മേനി പിഴിയുന്നു " കുട്ടീ, ഒന്നു പറഞ്ഞോട്ടെ, അടുത്ത വരി എഴുതാമോ എന്നു ചോദിച്ചപ്പോൾ കളിയാക്കാനാണോ എന്നു തോന്നാതിരുന്നില്ല. എന്നാലും എഴുതി. പിന്നീടാലോചിച്ചപ്പോൾ, വാക്കുകൾ വ്യക്തമാകാഞ്ഞിട്ടായിരിക്കുമെന്ന് തോന്നി. അപ്പോൾ എനിക്കും സംശയമായി, കേട്ട ഓർമ്മയിൽ നിന്നെഴുതിയ വരികൾ ഞാൻ പുസ്തകത്തിൽ പരതി. ഒരു ചെറിയ തിരുത്ത് കണ്ടു. "ഉരുവമറ്റവയമറ്റ് "... എന്നത് കേട്ട ഓർമയാണ്, "ഉരുവമറ്റഭയമറ്റ്..."ആണ് ശരി. ഉരുവം =ആകൃതി, രൂപം, സൗന്ദര്യം.... എന്നൊക്കെയാണ് അർത്ഥം. ഉരുവമറ്റ് എന്നു പറഞ്ഞാൽ ഇവിടെ സൗന്ദര്യം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കാം. അഭയം അറിയാമല്ലോ? കവിതയിൽ ആത്മാർത്ഥമായ താല്പര്യം ഉണ്ടെന്നു വിചാരിച്ചാണ് ഇത്രയും കുറിച്ചത്, പിന്നെ ഒരു അക്ഷരതെറ്റും.
@neethuerankot92793 жыл бұрын
@@mohanansadasivanmohanansad8333 sorry sir, എനിക്ക് വരികൾ ശരിക്കും മനസ്സിലാവാഞ്ഞിട്ടായിരുഞ്ഞു. പലതവണ കേട്ടു. അത് തന്നെ ആണോന്നുറപ്പിക്കാൻ. വളരെ നന്ദി. ഈ വരികൾ വളരെ touching ആണ്. 💜💜💜
@aneeshaneeshprayaga21933 жыл бұрын
മലയാളഭാഷയുടെ സ്വന്ദര്യം ഇത്രയും മനോഹരമായി കാണാൻ കഴിയുന്ന മറ്റൊരു കവിത ഉണ്ടോയെന്നു സംശയം മനോഹരം
@sajilavikas7913 жыл бұрын
മലയാളഭാഷ ഇത്ര നന്നായി ഉപയോഗിച്ച അപൂർവം കവികളിൽ ഒരാൾ.
@tmmenon19472 жыл бұрын
അദ്ദേഹത്തിന്റെ തന്നെ നാറാണത്തുഭ്രാന്തൻ കേട്ടുനോക്കൂ!
@ShamsuSha-t2h9 ай бұрын
മധുരം ഈ കവിത
@PremKumar-sn5le2 жыл бұрын
ചുടുകട്ടകൾ അടുക്കി വെച്ചു കൊണ്ട് ഉണ്ടാക്കിയ മനോഹരമായ സൗധ ത്തിൽ എത്ര കയറിയാലും മതി വരാത്ത പോലെ വാക്കുക ൾ കൊണ്ട് അടുക്കി അടുക്കി വെച്ച മനോഹമാരമായ കവിത...എത്ര കേട്ടാലും തീരില്ല വീണ്ടും കേൾക്കാനുള്ള മോഹം
@shihabkottoor31983 жыл бұрын
5 പ്രാവശ്യം അഗസ്ത്യവനത്തിന്റെ നെറുകയില്‍ ചവിട്ടിയ ഞാന്‍, ഈ കവിതയില്‍ ലയിക്കുന്നു. ഗൃഹാ തുരസ്മരണകള്‍ ഉണര്‍ത്തുന്ന വരികള്‍ക്ക് പകരംവെക്കാന്‍ വയ്ക്കാന്‍ അധികം കവിതകള്‍ മലയാളത്തില്‍ ഉണ്ടോ?
@babua70602 жыл бұрын
❤️❤️❤️😀😀☺️🌹🌹🌹🌹𝓳𝓸𝓸𝓭
@anisinishashi78063 жыл бұрын
കേട്ടാലും മതിവരാത്ത കവിതക. എത്ര അർത്ഥവത്തായ വരികൾ.ഇതുപോലുള്ള കവികൾ ഇനിയും ഉണ്ടാവട്ടെ.
@sudhansudhn272 жыл бұрын
Agathiyahridayam
@sudhansudhn272 жыл бұрын
Agasthiyahridayamwriting
@sheebasuresh77513 жыл бұрын
ഓരോ വരിയും എത്ര അർത്ഥപൂർണം രചനയും ആലാപനവും മാഷേ നമിക്കുന്നു🙏
@sunilkariyam1376 Жыл бұрын
ഇത് മരിച്ചിലും മറക്കില്ല. അത്രയും കേട്ട് പഠിച്ചു.
@pramoshts6777 Жыл бұрын
ഇനി ഒരു തലമുറ ഇതൊന്നും കേൾക്കാൻ പോവുന്നില്ല അതെല്ലാം ഓർക്കുമ്പോൾ സങ്കടം വരാറുണ്ടോ. ഇത്രക്കും മഹത്തായ ഒരു സൃഷ്ട്ടി കേൾക്കാൻ ഇന്നത്തെ ബാല്യം ശ്രെമിക്കുമോ...
@sabarisree97057 ай бұрын
തോന്നുന്നില്ല
@prasimangad31122 жыл бұрын
കവിതയുടെ സൗന്ദര്യം കെടുത്തുന്ന പരസ്യങ്ങൾക്ക് ഒരു അറുതിയുണ്ടോ - രാമ
@shiburaju53583 жыл бұрын
കേൾക്കുമ്പോൾ ഒരു നെടുവീർപ്പ് 😌
@radhakrishnanbm3043 жыл бұрын
Yes
@shermyrose84095 ай бұрын
Very good ❤❤❤❤ nice 🎉🎉🎉❤❤❤🎉🎉🎉🎉fantastic 👏 👌 👍 ❤❤❤🎉🎉🎉
@onlinetutor40813 жыл бұрын
2022 still addicting
@ksjameskadavil48793 жыл бұрын
പണ്ട് കേട്ടിട്ടുണ്ട്, വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഇപ്പോൾ വീണ്ടും കേൾക്കാൻ കഴിഞ്ഞു ❤️🙏
@sukumarantm67312 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിതകളിൽ ഒന്നാണ് ഈ കവിതയും
@rajagopalanc45772 жыл бұрын
Sarayy
@sanukrishnan84503 жыл бұрын
സദ്യ കഴിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഇടക്ക് ബറോട്ടയും ഇറച്ചിയും വിളമ്പുന്നത് പോലെ ആയിപ്പോയി ഇടക്കുള്ള പരസ്യങ്ങൾ 🙏🏻
@truelover42052 жыл бұрын
Porotta
@mohdsharafudheen22872 жыл бұрын
എല്ലാം ഭക്ഷണം തന്നെ
@manojvn97522 жыл бұрын
😀😀 കറക്ടായി
@Arjunkumarp2 жыл бұрын
@@mohdsharafudheen2287 തനിക്കത് മനസ്സിലാകില്ല...
@mohdsharafudheen22872 жыл бұрын
@@Arjunkumarp നിലവാരമില്ലാത്തവയെപ്പറ്റി അധികം മനസ്സിലാക്കാൻ താൽപര്യവും ഇല്ല. Bye
@syamat.s41443 жыл бұрын
ഏറ്റവും പ്രിയപ്പെട്ട കവിത ഏതാണെന്ന് ചോദിച്ചാൽ എന്നും ഒന്നാം സ്ഥാനം....ഒരു മാറ്റവുമില്ലാതെ ആ ജൈത്രയാത്ര
@shylaja26573 жыл бұрын
ഉള്ളൂരിന്റെ പ്രേമസംഗീതം (അമൃത രാജ് ) കേട്ടു നോക്കൂ.
@kmsethunath76323 жыл бұрын
കേൾക്കാൻ നല്ല രസമുള്ള കവിതകൾ ; മതിയാവില്ല.
@jkvision30843 жыл бұрын
കോവിഡ് പിടിച്ച് ഒറ്റക്ക് ഇങ്ങനെ കിടക്കുമ്പോൾ ഇപ്പോൾ കേട്ടു നോക്കി... ഹോ... ഒരു വേറെ അർത്ഥതലം മനസ്സിലാവുന്നു...
@SominiPrabhakaran9 ай бұрын
Valera manoharamm.🎉
@dewdropsfarmandherit55973 жыл бұрын
93_94 ന്റെ കാലഘട്ടത്തിൽ എവിടെയും ഈ കവിത മുഴങ്ങി കേൾക്കുമായിരുന്നു.
@kuriyakosegeevarghese25373 жыл бұрын
Yes
@ajeshar92973 жыл бұрын
Really, Evide?
@vijayadinesh61212 жыл бұрын
@@ajeshar9297 yes
@padmapriya14232 жыл бұрын
Yes❤❤❤
@anithasajeev23942 жыл бұрын
എന്റെ പ്രിയപ്പെട്ട കവിത...... ഈ കവിത എന്നെ കുറെവർഷങ്ങൾ പുറകിൽ കൊണ്ടുപോയി..... 🙏🏻 1995 കാലം.... എന്റെ ചേട്ടൻ ഈ കവിത നന്നായി പാടും 😍
@rinupp39823 жыл бұрын
കേട്ടുനോക്കുക സൂപ്പർ മതിമറന്നിരിക്കും
@athulyaghosh82872 жыл бұрын
മനുഷ്യൻ പ്രകൃതിയെ എത്രത്തോളം ദ്രോഹിക്കുന്നു എന്നതും അതിലൂടെ ഈ പ്രപഞ്ചത്തിന്റ നാശവും...... എത്ര മനോഹരമായ ചിത്രീകരണം.
@sivaprasadsiva33732 жыл бұрын
😂😂
@syamraveendran999622 күн бұрын
ഇദ്ദേഹത്തിന്റെ ഗാന്ധർവം എന്ന കവിത മാത്രം കിട്ടാനില്ല...ഒരുപാട് തിരഞ്ഞു...മനോഹരമായിരുന്നു അതിന്റെ വരികളും ആലാപനവും...❤❤❤
@PonnappanAkaThankappan-s5k Thank u for sending the link bro...🥰 . മധു സൂദനൻ സാറിന്റെ ആലാപനം കിട്ടുമോ...
@manu-pc5mx2 жыл бұрын
സ്നേഹത്തോടെ ബഹുമാനത്തോടെ കൈകൂപ്പി തൊഴുന്നു സാറിന്
@sunuthomas5503 Жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന കവിത ❤
@pusthakanuragi82703 жыл бұрын
കേട്ടാലും കേട്ടാലും ...മതിവരാത്ത ഒരു മാജിക്ക് ആണ് ഈ കവിത❤️❤️❤️
@dhanyant99223 жыл бұрын
. ,. M m
@bijubbiju3 жыл бұрын
@@dhanyant9922 gu
@narayanankv4793 жыл бұрын
What a magical poet it is......really wonderful feelings....
@nayanabandadka60232 ай бұрын
Oru 1000 times എങ്കിലും... കേട്ടു nchaan...❤❤
@Nykk19853 жыл бұрын
even after 10000 years this Kavita have its own relevance
@unnikrishnanuthaman3 жыл бұрын
എത്ര കേട്ടാലും മതിയാവില്ല 😍
@sncreation97013 жыл бұрын
ഒടുവിൽ നാം മെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയിൽ.. ഇവിടാരു മില്ലേ?
@sneha_30312 жыл бұрын
Hey u there!! Still listens to this mhn, kettu kazhiyumbo oru vingal aanu, it's been 4 years, a lifetime to go
@lmn94204 жыл бұрын
ഒരു കാലഘട്ടത്തിൽ ഒരു തലമുറയ്ക്ക് ഹരമായിരുന്നു കവിത. ഈ തലമുറയ്ക്ക് അന്യമാവുന്നു
@sivanandank43694 жыл бұрын
അങ്ങനെ വരാൻ തരമില്ലല്ലോ. കോവിഡ് ഭീഷണി തീർന്ന ശേഷം നമ്മുടെ സ്കൂളുകളൊക്കെ സജീവമാവുമ്പോൾ കുനിശ്ശേരി സ്കൂളിലെ Youth Festival ഒന്നു പോയി കാണുക. സമയമുണ്ടെങ്കിൽ അടുത്തുള്ള കുറേ സ്കൂളുകളിൽക്കൂടി പോകാം.പാലക്കാട്ടെ കുനിശ്ശേരി തന്നെയല്ലേ? കൊടുവായൂർ, പുതുനഗരം തത്തമംഗലം,ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ വരെയെങ്കിലും പോയി വന്നിട്ട് അഭിപ്രായം പുന:പരിശോധിക്കുക.വി ജയാശംസകൾ !!
@അനീശൻ3 жыл бұрын
എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാൻ സാധിക്കുന്നത്.....🙏🙏🙏🙏🙏
@agreghunadhan33072 жыл бұрын
സത്യം.
@Arjunkumarp2 жыл бұрын
ഋഷി കവി
@anandhusangeethasanthosh2271 Жыл бұрын
സാർ ഞങ്ങൾ 2024 യിലാണ് കേട്ടതാണ് അച്ഛൻ പണ്ട് പറയുമായിരുന്നു ഞങ്ങൾക്ക് ഇപ്പേഴാണ് ഫോൺ വാങ്ങിയ്റ്റ് അച്ഛൻ പറഞ്ഞപ്പോൾ ഇട്ട് കേട്ടു സാറിന്റെ കവിത അതി മനോഹരമായിരിക്കുന്നു സാർ😊
@viswakumarc84822 жыл бұрын
എനിക്ക് ഒന്നാം സ്ഥാനം നേടി തന്ന പ്രിയ ഗുരുനാഥന്റെ അനശ്വര വരികൾ
@kadalaskanasteams13622 жыл бұрын
Ante..brother.nu..second prize kittiyirunnu
@lachu12542 жыл бұрын
👍🏻👍🏻👍🏻
@lachu12542 жыл бұрын
@@kadalaskanasteams1362 👍🏻👍🏻👍🏻
@jabirp9812 жыл бұрын
Ee kavithayude details onn paranj tharo. Stagil present cheyyenda Vidham
@nitheeshkv45902 жыл бұрын
ഇന്നും ഓരോ വരികളും മതിവരാദേ ആസ്വദിക്കുന്നു 👍🥰🥰
@SubhashSubhash-xo5nq3 жыл бұрын
മധുസാറിന് അഭിവാദ്യങ്ങൾ
@lifeandliving75169 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത മനസ്സിൽ മായാതെ എന്നുമുണ്ട് ഇതിലെ വരികൾ
@nittoantony3291 Жыл бұрын
വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കുന്നു, ഇപ്പോഴും അവർണനീയം,,,, അഭിനന്ദനങ്ങൾ സാർ.... 🙏🙏🙏🙏🙏
@Jayapraksh-p6k4 ай бұрын
അർത്ഥം അറിയാതെ ത്തന്നെ ഒരുപാട് ഇഷ്ടം ആയ കവിത
@sajeevanmenon42357 ай бұрын
❤❤❤🎉🎉🎉 രാമ രഘുരാമ
@meenuanoop63773 жыл бұрын
Nalla bagiyulla prekrithiyum ee kavithayum
@sabarisree97057 ай бұрын
എൻ്റെ പ്രി ഡിഗ്രി കാലം 1994 മലയാളം സാഹത്യമായാലും കവിതയായാലും ഉയിർ ❤ മലയാളം അധ്യാപകർ ❤
@rahmanelangoli9746 Жыл бұрын
എന്നേ മലയാള കവിതയിലേക്ക് പിച്ചവെച്ചടുക്കാൻ പ്രേരണയായ കവി...🙏 ചങ്ങമ്പുഴ കഴിഞ്ഞാൽ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള കവി... ❤️❤️❤️❤️❤️❤️❤️❤️
@anoopprabhakaran67253 жыл бұрын
മലയാളത്തിന് ലഭിച്ച ഒരു gem 💎 പോലത്തെ കവി...ഈ കവികള്‍ എങ്ങനെ ആണ് വാക്കുകൾ അടുക്കി വച്ച് മനോഹരമായ കവിത rachikkunnath... എനിക്ക് എന്നും ഒരു അല്‍ഭുതം ആണ്...
@beenavpl74394 жыл бұрын
Super 👌👌
@SunilkumarSunilkumar-f3v2 ай бұрын
ഒരിക്കലും മറക്കാത്ത വരികൾ ഇതെങ്ങനെ കഴിയുന്നു ഭവാനെ
@NoahAlSaab Жыл бұрын
2023 Sep 18. പഴയകാല ഓർമകളിൽ തപ്പിയപ്പോൾ ആദ്യം മനസ്സിൽ വന്ന കവിത.
@vaisakh199211 ай бұрын
11:56 ഇന്ന് രാമൻ്റെ പേരിൽ നാം ചരിത്രം മറക്കുമ്പോൾ കേട്ടിരിക്കേണ്ട വരികൾ.😢